Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 01 കനിവും കരുതലും: Chapter 02 - കൊച്ചുദേവദാരു - ചോദ്യോത്തരങ്ങൾ
Study Notes for Class 8 അടിസ്ഥാന പാഠാവലി (കനിവും കരുതലും) കൊച്ചുദേവദാരു | STD 8 Malayalam - Adisthana Padavali - Chapter 2 - Kochudevadaru - Questions and Answers | Chapter 02 കൊച്ചുദേവദാരു - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക് അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ കൊച്ചുദേവദാരു എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. കൊച്ചുദേവദാരു - സിർഗേയ് മിഹൽക്കോഫ് ♦ വായിക്കാം പറയാം • ദേവദാരുവിൻറെ പ്രത്യേകതകൾ• ദേവദാരു ഒറ്റപ്പെടാനുള്ള കാരണങ്ങൾ?• ദേവദാരുവിന് ഭയാശങ്കകൾ ഉണ്ടായ സന്ദർഭങ്ങൾ എന്തെല്ലാമാണ്?• ഡിസംബർ 31 ആം തീയതി ദേവദാരുവിനുണ്ടായ അനുഭവം ?പാഠഭാഗം വായിച്ച്, സൂചനകളുടെ വിശദശാംശങ്ങൾ കണ്ടെത്തി പറയുക.
• ദേവദാരുവിൻറെ പ്രത്യേകതകൾകൊച്ചു ദേവദാരു മറ്റു മരങ്ങളിൽ നിന്ന് വേറിട്ട് ഒറ്റയ്ക്കാണ് വളർന്നു വന്നത്. ഏകയും സന്തോഷവതിയുമായി ചെറു ജീവികളോടും കിളികളോടും കൂട്ടുകൂടിയാണ് അവൾ ജീവിച്ചിരുന്നത്. മറ്റു മരങ്ങൾ ഏറെ വാത്സല്യത്തോടെ അവളെ നോക്കിയിരുന്നു.
• ദേവദാരു ഒറ്റപ്പെടാനുള്ള കാരണങ്ങൾ?മറ്റു മരങ്ങളെല്ലാം കാടുകളിൽ കൂട്ടുചേർന്നാണ് വളർന്നിരുന്നത്. എന്നാൽ ദേവദാരു വനപാലകന്റെ വീടിനു സമീപം തുറന്ന ദേശത്താണ് വളർന്നത്. അതുകൊണ്ടുതന്നെ അതിനുചുറ്റും മറ്റുമരങ്ങൾ ഒന്നും ഇല്ലായിരുന്നതിനാലാണ് ഒറ്റപ്പെട്ടു പോയത്.
• ദേവദാരുവിന് ഭയാശങ്കകൾ ഉണ്ടായ സന്ദർഭങ്ങൾ എന്തെല്ലാമാണ്?ഒറ്റയ്ക്കാണ് വളർന്നുവന്നതെങ്കിലും ഏകാന്തത അനുഭവിച്ചിടാതെ മറ്റു ജീവികൾ കൂട്ടുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ അതിൻറെ ചില്ലയിൽ ജീവിച്ചിരുന്ന മാഗ്‌പൈ എന്ന പക്ഷി പെരുമാറിയത് തീർത്തും നിർദയമായിട്ടായിരുന്നു. പുതുവർഷത്തിൽ ആരെങ്കിലും അതിൻറെ ചില്ലകൾ വെട്ടി കൊണ്ടുപോകുമെന്നും അതോടെ തൻറെ ജീവിതം അവസാനിക്കുമെന്നും മാഗ് പറഞ്ഞു. പിന്നീട് ഓരോ ദിവസവും ഭയാശങ്കകളോടെയാണ് ദേവദാരു കഴിച്ചുകൂട്ടിയത്.
• ഡിസംബർ 31 ആം തീയതി ദേവദാരുവിനുണ്ടായ അനുഭവം ?മാഗ്‌പൈ എന്ന പക്ഷി ദേവദാരുവിനോട് അവൾക്ക് പുതുവർഷം വരെയേ ആയുസ്സ് ഉണ്ടാവുകയുള്ളൂ എന്നും അന്ന് ആരെങ്കിലും വെട്ടിക്കൊണ്ടു പോകുമെന്നും പറയുന്നു. അതോടെ അവൾ ഓരോ നിമിഷവും ഭയന്ന് ജീവിക്കുന്നു. ഡിസംബർ മാസത്തെ കനത്തമഞ്ഞ് വീണ് സ്വയം മൂടപ്പെട്ട ദേവദാരു ഇനി തന്നെ ആരും കാണില്ലല്ലോ എന്നോർത്ത് സന്തോഷിക്കുന്നു. എന്നാൽ പുതുവർഷത്തലേന്ന് വനപാലകൻ അവളെ തേടിയെത്തുന്നു. വർദ്ധിച്ച ഭയത്താൽ തന്റെ അന്ത്യം അടുത്തു എന്ന് കരുതി അവൾ ബോധം കെട്ടു വീഴുന്നു. മരങ്ങളുടെ മഹത്വം അറിയാമായിരുന്ന വനപാലകൻ ദേവദാരുവിന്റെ സ്ഥാനം നോക്കി പുതു വർഷത്തിനായി അലങ്കരിക്കുകയായിരുന്നു. എല്ലാ വർഷങ്ങളിലും അങ്ങനെ തന്നെ അവളെ നിലനിർത്താം എന്നയാൾ തീരുമാനിക്കുന്നു. അതോടെ ദേവദാരുവിന്റെ ഭയവും മാറുന്നു.
♦ ആത്മകഥദേവദാരുവിൻറെ ബാല്യകാലം എങ്ങനെയുള്ളതായിരുന്നുന്നെന്നും അതിൻറെ ചിന്തകളും ആശങ്കകളും എന്തായിരുന്നെന്നും നിങ്ങൾക്ക് അറിയാം. കൊച്ചു ദേവദാരുവിൻറെ അനുഭവങ്ങൾ ആത്മകഥാ രൂപത്തിലേക്ക് മാറ്റി എഴുതുക.എൻറെ പേര് ദേവദാരു. ഞാൻ ജനിച്ചതും വളർന്നതും കാടിൻറെ പശ്ചാത്തലത്തിലാണ് എന്നാൽ ഒരിക്കലും കാട്ടിലെ വലിയ മരങ്ങൾക്ക്ഒപ്പം ആയിരുന്നില്ല. അവിടെ മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു വനപാലകളുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീടിനു മുന്നിലുള്ള തുറന്ന പ്രദേശത്താണ് ഞാൻ ജനിച്ചു വളർന്നത്. ദൂരെ നിന്ന് വലിയ മരങ്ങൾ ഏറെ വാൽസല്യത്തോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ എൻറെ മനസ്സ് എന്തുമാത്രം സന്തോഷിച്ചിരുന്നുവെന്നോ. ഒറ്റയ്ക്കായിരുന്നെങ്കിലും ഞാൻ ഒരിക്കലും ഏകാന്തത അനുഭവിച്ചിരുന്നില്ല. അതിനു കാരണം എന്നെ കാണാൻ വന്നിരുന്ന കൂട്ടുകാരായിരുന്നു. ചെറിയ പ്രാണികൾ പക്ഷികൾ എലികൾ എന്നിവരൊക്കെ എൻറെ ചങ്ങാതിമാർ ആയിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും വലിയ പേമാരിയും ഇടിയും മിന്നലും ഒക്കെ വരുമ്പോൾ ഞാൻ ഏറെ ഭയന്നിരുന്നു. അന്നൊക്കെ എന്നെ ചേർത്തു പിടിക്കാൻ മുത്തശ്ശി മാമരങ്ങൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ഏറെ ആശിച്ചിരുന്നു. അന്നൊക്കെയാണ് ഒറ്റപ്പെടലിന്റെ വിഷമം ഞാനറിഞ്ഞത്.എല്ലാവരാലും സ്നേഹിക്കപ്പെട്ട ഞാൻ അങ്ങനെ ജീവിച്ചു വരികയായിരുന്നു. അപ്പോഴാണ് ഒരു സംഭവം ഉണ്ടായത്. മാഗ്‌പൈ എന്നു പേരുള്ള പക്ഷി ഒരു ദിവസം വന്നെന്റെ ചില്ലയിലിരുന്നു. ഇരുന്നതിൽ എനിക്ക് ഒട്ടും പരിഭവം ഉണ്ടായിരുന്നില്ല. അവളുടെ പ്രവൃത്തിയാണ് ഏറെ വേദനിപ്പിച്ചത്. അന്ന് ഞാൻ കുഞ്ഞായിരുന്നതുകൊണ്ട് എന്റെ ചില്ലകൾ ലോലവും കനം കുറഞ്ഞതും ആയിരുന്നു. അവൾ അതിൽ കയറിയിരുന്ന് മുൻപോട്ടും പിൻപോട്ടും ആടി. ഞാൻ അവളോട് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു. തുടർന്നവൾ പുതുവർഷാരംഭം വരെ മാത്രമേ എനിക്ക് ആയുസ്സ് ഉണ്ടാവുള്ളൂ എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി. വനപാലകൻ എന്നെ വെട്ടിക്കൊണ്ടുപോകുമെന്ന വാർത്തയാണ് ഞാൻ അപശകുനം പോലെ കേട്ടത്. അങ്ങനെ ഒരു നാൾ ഡിസംബർ മാസത്തിലെ അവസാനനാൾ വനപാലകനെ കണ്ടപ്പോൾ ഞാൻ ആകെ ഭയന്നു. ഡിസംബറിന്റെ മഞ്ഞാൽ ഞാൻ പുതയപ്പെട്ടിരുന്നു. പക്ഷേ വനപാലകൻ എൻറെ ദേഹത്ത് കിടന്നിരുന്ന മഞ്ഞ് കുടഞ്ഞു കളഞ്ഞു എന്നെ അടിമുടി വീക്ഷിച്ചു. ഭയത്താൽ എന്റെ ബോധം പോയിരുന്നു. അതാണ് എൻറെ അവസാന നിമിഷം എന്ന് ഞാൻ കരുതിയിരുന്നത്. കുറച്ചു സമയം കഴിഞ്ഞു ബോധം വീണപ്പോൾ എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലായി. നല്ലവരായ വനപാലകനും മക്കളും ഞാൻ നിന്നിരുന്ന സ്ഥാനത്തുനിന്ന് പുതുവർഷമായി അലങ്കരിക്കുകയായിരുന്നു. ഇതുകണ്ട് സന്തോഷത്താൽ എൻറെ കണ്ണ് നിറഞ്ഞു പോയി. തുടർന്നുള്ള എല്ലാ വർഷങ്ങളിലും എന്നെ അലങ്കരിച്ചു പരിപാലിക്കുമെന്നുള്ള പ്രതിജ്ഞ എടുത്ത് അവർ തിരിച്ചു പോയി. ഇതൊക്കെ ഇന്ന് മുതിർന്ന പ്രായത്തിൽ ഓർക്കുമ്പോഴും ഇന്നലെ എന്നപോലെ ഓർമ്മ വരുന്നു. പിന്നെയും അനവധി ആൾക്കാർ വനപാലകരായി വന്നെങ്കിലും എന്നെ ഒന്നും ചെയ്തില്ല. മനുഷ്യർ പ്രകൃതിയെയും വൃക്ഷങ്ങളെയും സ്നേഹിക്കുന്നവരാണെന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യരിലൂടെയാണ്.
♦ വിശദമാക്കാംപ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധം ആണ് കൊച്ചുദേവദാരു എന്ന കഥ നൽകുന്ന സന്ദേശം. വിശദമാക്കുക.സിർഗേയ് മിഗെൽ കോഫിൻറെ കൊച്ചു ദേവദാരു എന്ന കഥ ഒരേ സമയം ബാലസാഹിത്യകൃതിയും പരിസ്ഥിതി അവബോധം വളർത്തുന്ന കൃതിയുമാണ്. കഥ വായിക്കുമ്പോൾ ഇത് ദേവദാരുവിന്റെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന കഥയാണെന്ന് തോന്നാം. എന്നാൽ ഇത് ദേവദാരു ജീവിക്കുന്ന ആവാസ വ്യവസ്ഥകളെയും, ഋതുവൈവിധ്യങ്ങളെയും, വൃക്ഷ ജന്തുജാലങ്ങളെയും, അവയുടെ സഹവർത്തിത്വത്തെയും കാണിച്ചുതരുന്നു.കഥയുടെ ആദ്യഭാഗത്തിൽ ദേവദാരുവും മറ്റു വൃക്ഷങ്ങളും എങ്ങനെയാണ് വളരുന്നത് എന്ന് പറയുന്നു. മഞ്ഞും മഴയും വെയിലും എങ്ങനെയാണ് വൃക്ഷങ്ങൾ അതിജീവിക്കുന്നതെന്നും കഥയിൽ കാണാൻ സാധിക്കുന്നു. മനുഷ്യൻ പ്രകൃതിയെ എല്ലായിടത്തും നശിപ്പിക്കുന്ന കാഴ്ചയാണ് വർത്തമാനകാലത്ത് കാണാൻ കഴിയുന്നത്. എന്നാൽ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യരുണ്ടെന്ന് ഈ കഥ നമ്മോട് പറയുന്നു. കഥയിലെ വനപാലകനും മക്കളും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന മനുഷ്യപ്രതീകങ്ങളാണ്.സാധാരണയായി മനുഷ്യർ ദേവദാരുവിന്റെ ചില്ലകളൊക്കെ വെട്ടിയെടുത്ത് കൊണ്ട് പോയാണ് പുതുവർഷം അലങ്കരിക്കുന്നത്. എന്നാൽ കഥയിലെ പനപാലകനും മക്കളും ദേവദാരു എവിടെയാണോ നിൽക്കുന്നത് അവിടെ വെച്ച് തന്നെ അവളെ അലങ്കരിച്ചു പുതുവർഷം ആഘോഷിക്കാനാണ് തീരുമാനിക്കുന്നത്. എല്ലാ വർഷവും ആഘോഷം അങ്ങനെ മതി എന്നയാൾ തീരുമാനിക്കുന്നു. ഇത് അവരുടെ പ്രകൃതി സ്നേഹം ആണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് കൊച്ചുദേവദാരു എന്ന കഥ മുന്നോട്ടു വെയ്ക്കുന്ന സന്ദേശം എന്ന് നിസംശയം പറയാം.
♦ പദഘടന• 'വനപാലകന്റെ വീടിനു മുന്നിലുള്ള തുറന്ന പ്രദേശത്ത് ദേവദാരുവൃക്ഷത്തിൻറെ കൊച്ചുതൈ വളർന്നിരുന്നു'.• 'വസന്തത്തിലെ ഊഷ്മളമായ സൂര്യവെളിച്ചത്തിൽ അത് വെയിൽ കാഞ്ഞിരുന്നു.'അടിവരയിട്ട പദം ശ്രദ്ധിച്ചുവല്ലോ. അവ വേർതിരിച്ചു എഴുതി നോക്കൂ• വനപാലകൻ - വനത്തെ പാലിക്കുന്നവൻ• സൂര്യവെളിച്ചം - ...............................ഇങ്ങനെ പദങ്ങൾ ചേർത്ത് എഴുതുമ്പോഴും വേർതിരിച്ചെഴുതുമ്പോഴും പദഘടനയിൽ എന്തു മാറ്റമാണ് ഉണ്ടാവുന്നത് ചർച്ചചെയ്യു. കൂടുതൽ പദങ്ങൾ കണ്ടെത്തൂ.പദഘടന• വനപാലകൻ -വനത്തെ പാലിക്കുന്നവൻ• സൂര്യവെളിച്ചം -സൂര്യൻറെ വെളിച്ചം
• വനത്തെ പാലിക്കുന്നവൻ എന്ന പ്രയോഗത്തിൽ വനത്തിനെ സംരക്ഷിക്കുന്നവൻ എന്ന അർത്ഥമാണുള്ളത്.വനം + എ = വനത്തെഇവിടെ 'എ' എന്നത് പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമാണ്. വിഭക്തി എന്നാൽ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദമാണ്.വനപാലകൻ എന്ന പദത്തിൽ വനം എന്ന നാമത്തോട് 'എ' എന്ന പ്രത്യയം ചേർത്ത് വനത്തെ എന്നാക്കുന്നു. അപ്പോൾ വനപാലകൻ വനത്തെപാലിക്കുന്നവൻ ആകുന്നു.
• സൂര്യവെളിച്ചം എന്നാൽ സൂര്യൻറെ വെളിച്ചം എന്നാണ് അർത്ഥം. സൂര്യൻറെ എന്നതിലെ "ന്റെ" എന്നത് സംബന്ധികാവിഭക്തിയുടെ പ്രത്യയമാണ്.നാമത്തിനോട് "ന്റെ", " ഉടെ" എന്നീ പ്രത്യയങ്ങൾ ചേരുന്നത്സംബന്ധികാവിഭക്തിയിലാണ്.സൂര്യന്റെ വെളിച്ചം ...... സൂര്യവെളിച്ചം
• കൂടുതൽ പദങ്ങൾ• കനിവിന്നുറവ - കനിവിന്റെ ഉറവ• വൃക്ഷത്തൈ - വൃക്ഷത്തിൻറെ തൈ • ഇടിമിന്നൽ - ഇടിയും മിന്നലും
♦ ലഘുലേഖലോക പരിസ്ഥിതിദിനത്തിൽ സ്കൂളിൽ വിതരണം ചെയ്യുന്നതിനായി ലഘുലേഖ തയ്യാറാക്കുക വിഷയം: പരിസ്ഥിതിയും വികസനവും
സ്കൂളിൻറെ പേര്
വിലാസം
പ്രകൃതിയെ കാക്കാം ജീവന് തണലേകാം (പ്രകൃതിസംരക്ഷണബോധവൽക്കരണ ലഘുലേഖ)
പ്രകൃതി നശീകരണം എങ്ങനെയെല്ലാം
• മരം മുറിക്കൽ • മണ്ണിടിക്കൽ• പ്ലാസ്റ്റിക്മാലിന്യം വലിച്ചെറിയൽ• ഫാക്ടറി മാലിന്യം ഒഴുക്കി വിടൽ• വാഹനങ്ങൾ ആവശ്യമില്ലാതെ സ്റ്റാർട്ട് ചെയ്ത് പുക പുറന്തള്ളൽ • അശാസ്ത്രീയമായ കെട്ടിടനിർമ്മാണരീതി• പ്രകൃതിലോല പ്രദേശങ്ങളിലെ മനുഷ്യൻറെ കൈകടത്തൽ • വയൽ നികത്തൽ• ജലസ്രോതസ്സുകളിൽ മാലിന്യം വലിച്ചെറിയൽ.
എങ്ങനെ പ്രകൃതിയെ സംരക്ഷിക്കാം• മരങ്ങൾ നട്ടുപിടിപ്പിക്കുക• പുകമലിനീകരണം കുറയ്ക്കുക• ജലസ്രോതസ്സുകളിലും പൊതുസ്ഥലത്തും മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.• പ്രകൃതിക്കിണങ്ങുന്ന കെട്ടിടങ്ങൾ നിർമ്മിക്കുക• കൃഷിയിടങ്ങളിൽ ജൈവവളങ്ങൾ ഉപയോഗിക്കുക• മണ്ണിടിക്കുന്നത് തടയുക• പാരിസ്ഥിതിക ലോലപ്രദേശങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ തടയുക• പ്ലാസ്റ്റിക് ഉപയോഗവും പ്ലാസ്റ്റിക് കത്തിക്കുന്നതും ഒഴിവാക്കുക.
പരിസ്ഥിതി മലിനീകരണം ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കാനുള്ള നമ്പർ
👉ഈ പാഠത്തിന്റെ Teaching Manual ലഭിക്കാൻ ഇവിടെ ക്ലിക്കുക
👉Class 8 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 8 അടിസ്ഥാന പാഠാവലി (കനിവും കരുതലും) കൊച്ചുദേവദാരു | STD 8 Malayalam - Adisthana Padavali - Chapter 2 - Kochudevadaru - Questions and Answers | Chapter 02 കൊച്ചുദേവദാരു - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക് അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
കൊച്ചുദേവദാരു - സിർഗേയ് മിഹൽക്കോഫ്
♦ വായിക്കാം പറയാം
• ദേവദാരുവിൻറെ പ്രത്യേകതകൾ
• ദേവദാരു ഒറ്റപ്പെടാനുള്ള കാരണങ്ങൾ?
• ദേവദാരുവിന് ഭയാശങ്കകൾ ഉണ്ടായ സന്ദർഭങ്ങൾ എന്തെല്ലാമാണ്?
• ഡിസംബർ 31 ആം തീയതി ദേവദാരുവിനുണ്ടായ അനുഭവം ?
പാഠഭാഗം വായിച്ച്, സൂചനകളുടെ വിശദശാംശങ്ങൾ കണ്ടെത്തി പറയുക.
• ദേവദാരുവിൻറെ പ്രത്യേകതകൾ
കൊച്ചു ദേവദാരു മറ്റു മരങ്ങളിൽ നിന്ന് വേറിട്ട് ഒറ്റയ്ക്കാണ് വളർന്നു വന്നത്. ഏകയും സന്തോഷവതിയുമായി ചെറു ജീവികളോടും കിളികളോടും കൂട്ടുകൂടിയാണ് അവൾ ജീവിച്ചിരുന്നത്. മറ്റു മരങ്ങൾ ഏറെ വാത്സല്യത്തോടെ അവളെ നോക്കിയിരുന്നു.
• ദേവദാരു ഒറ്റപ്പെടാനുള്ള കാരണങ്ങൾ?
മറ്റു മരങ്ങളെല്ലാം കാടുകളിൽ കൂട്ടുചേർന്നാണ് വളർന്നിരുന്നത്. എന്നാൽ ദേവദാരു വനപാലകന്റെ വീടിനു സമീപം തുറന്ന ദേശത്താണ് വളർന്നത്. അതുകൊണ്ടുതന്നെ അതിനുചുറ്റും മറ്റുമരങ്ങൾ ഒന്നും ഇല്ലായിരുന്നതിനാലാണ് ഒറ്റപ്പെട്ടു പോയത്.
• ദേവദാരുവിന് ഭയാശങ്കകൾ ഉണ്ടായ സന്ദർഭങ്ങൾ എന്തെല്ലാമാണ്?
ഒറ്റയ്ക്കാണ് വളർന്നുവന്നതെങ്കിലും ഏകാന്തത അനുഭവിച്ചിടാതെ മറ്റു ജീവികൾ കൂട്ടുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ അതിൻറെ ചില്ലയിൽ ജീവിച്ചിരുന്ന മാഗ്‌പൈ എന്ന പക്ഷി പെരുമാറിയത് തീർത്തും നിർദയമായിട്ടായിരുന്നു. പുതുവർഷത്തിൽ ആരെങ്കിലും അതിൻറെ ചില്ലകൾ വെട്ടി കൊണ്ടുപോകുമെന്നും അതോടെ തൻറെ ജീവിതം അവസാനിക്കുമെന്നും മാഗ് പറഞ്ഞു. പിന്നീട് ഓരോ ദിവസവും ഭയാശങ്കകളോടെയാണ് ദേവദാരു കഴിച്ചുകൂട്ടിയത്.
• ഡിസംബർ 31 ആം തീയതി ദേവദാരുവിനുണ്ടായ അനുഭവം ?
മാഗ്‌പൈ എന്ന പക്ഷി ദേവദാരുവിനോട് അവൾക്ക് പുതുവർഷം വരെയേ ആയുസ്സ് ഉണ്ടാവുകയുള്ളൂ എന്നും അന്ന് ആരെങ്കിലും വെട്ടിക്കൊണ്ടു പോകുമെന്നും പറയുന്നു. അതോടെ അവൾ ഓരോ നിമിഷവും ഭയന്ന് ജീവിക്കുന്നു. ഡിസംബർ മാസത്തെ കനത്തമഞ്ഞ് വീണ് സ്വയം മൂടപ്പെട്ട ദേവദാരു ഇനി തന്നെ ആരും കാണില്ലല്ലോ എന്നോർത്ത് സന്തോഷിക്കുന്നു. എന്നാൽ പുതുവർഷത്തലേന്ന് വനപാലകൻ അവളെ തേടിയെത്തുന്നു. വർദ്ധിച്ച ഭയത്താൽ തന്റെ അന്ത്യം അടുത്തു എന്ന് കരുതി അവൾ ബോധം കെട്ടു വീഴുന്നു. മരങ്ങളുടെ മഹത്വം അറിയാമായിരുന്ന വനപാലകൻ ദേവദാരുവിന്റെ സ്ഥാനം നോക്കി പുതു വർഷത്തിനായി അലങ്കരിക്കുകയായിരുന്നു. എല്ലാ വർഷങ്ങളിലും അങ്ങനെ തന്നെ അവളെ നിലനിർത്താം എന്നയാൾ തീരുമാനിക്കുന്നു. അതോടെ ദേവദാരുവിന്റെ ഭയവും മാറുന്നു.
♦ ആത്മകഥ
ദേവദാരുവിൻറെ ബാല്യകാലം എങ്ങനെയുള്ളതായിരുന്നുന്നെന്നും അതിൻറെ ചിന്തകളും ആശങ്കകളും എന്തായിരുന്നെന്നും നിങ്ങൾക്ക് അറിയാം. കൊച്ചു ദേവദാരുവിൻറെ അനുഭവങ്ങൾ ആത്മകഥാ രൂപത്തിലേക്ക് മാറ്റി എഴുതുക.
എൻറെ പേര് ദേവദാരു. ഞാൻ ജനിച്ചതും വളർന്നതും കാടിൻറെ പശ്ചാത്തലത്തിലാണ് എന്നാൽ ഒരിക്കലും കാട്ടിലെ വലിയ മരങ്ങൾക്ക്
ഒപ്പം ആയിരുന്നില്ല. അവിടെ മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു വനപാലകളുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീടിനു മുന്നിലുള്ള തുറന്ന പ്രദേശത്താണ് ഞാൻ ജനിച്ചു വളർന്നത്. ദൂരെ നിന്ന് വലിയ മരങ്ങൾ ഏറെ വാൽസല്യത്തോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ എൻറെ മനസ്സ് എന്തുമാത്രം സന്തോഷിച്ചിരുന്നുവെന്നോ. ഒറ്റയ്ക്കായിരുന്നെങ്കിലും ഞാൻ ഒരിക്കലും ഏകാന്തത അനുഭവിച്ചിരുന്നില്ല. അതിനു കാരണം എന്നെ കാണാൻ വന്നിരുന്ന കൂട്ടുകാരായിരുന്നു. ചെറിയ പ്രാണികൾ പക്ഷികൾ എലികൾ എന്നിവരൊക്കെ എൻറെ ചങ്ങാതിമാർ ആയിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും വലിയ പേമാരിയും ഇടിയും മിന്നലും ഒക്കെ വരുമ്പോൾ ഞാൻ ഏറെ ഭയന്നിരുന്നു. അന്നൊക്കെ എന്നെ ചേർത്തു പിടിക്കാൻ മുത്തശ്ശി മാമരങ്ങൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ഏറെ ആശിച്ചിരുന്നു. അന്നൊക്കെയാണ് ഒറ്റപ്പെടലിന്റെ വിഷമം ഞാനറിഞ്ഞത്.
എല്ലാവരാലും സ്നേഹിക്കപ്പെട്ട ഞാൻ അങ്ങനെ ജീവിച്ചു വരികയായിരുന്നു. അപ്പോഴാണ് ഒരു സംഭവം ഉണ്ടായത്. മാഗ്‌പൈ എന്നു പേരുള്ള പക്ഷി ഒരു ദിവസം വന്നെന്റെ ചില്ലയിലിരുന്നു. ഇരുന്നതിൽ എനിക്ക് ഒട്ടും പരിഭവം ഉണ്ടായിരുന്നില്ല. അവളുടെ പ്രവൃത്തിയാണ് ഏറെ വേദനിപ്പിച്ചത്. അന്ന് ഞാൻ കുഞ്ഞായിരുന്നതുകൊണ്ട് എന്റെ ചില്ലകൾ ലോലവും കനം കുറഞ്ഞതും ആയിരുന്നു. അവൾ അതിൽ കയറിയിരുന്ന് മുൻപോട്ടും പിൻപോട്ടും ആടി. ഞാൻ അവളോട് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു. തുടർന്നവൾ പുതുവർഷാരംഭം വരെ മാത്രമേ എനിക്ക് ആയുസ്സ് ഉണ്ടാവുള്ളൂ എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി. വനപാലകൻ എന്നെ വെട്ടിക്കൊണ്ടുപോകുമെന്ന വാർത്തയാണ് ഞാൻ അപശകുനം പോലെ കേട്ടത്. അങ്ങനെ ഒരു നാൾ ഡിസംബർ മാസത്തിലെ അവസാനനാൾ വനപാലകനെ കണ്ടപ്പോൾ ഞാൻ ആകെ ഭയന്നു. ഡിസംബറിന്റെ മഞ്ഞാൽ ഞാൻ പുതയപ്പെട്ടിരുന്നു. പക്ഷേ വനപാലകൻ എൻറെ ദേഹത്ത് കിടന്നിരുന്ന മഞ്ഞ് കുടഞ്ഞു കളഞ്ഞു എന്നെ അടിമുടി വീക്ഷിച്ചു. ഭയത്താൽ എന്റെ ബോധം പോയിരുന്നു. അതാണ് എൻറെ അവസാന നിമിഷം എന്ന് ഞാൻ കരുതിയിരുന്നത്. കുറച്ചു സമയം കഴിഞ്ഞു ബോധം വീണപ്പോൾ എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലായി. നല്ലവരായ വനപാലകനും മക്കളും ഞാൻ നിന്നിരുന്ന സ്ഥാനത്തുനിന്ന് പുതുവർഷമായി അലങ്കരിക്കുകയായിരുന്നു. ഇതുകണ്ട് സന്തോഷത്താൽ എൻറെ കണ്ണ് നിറഞ്ഞു പോയി. തുടർന്നുള്ള എല്ലാ വർഷങ്ങളിലും എന്നെ അലങ്കരിച്ചു പരിപാലിക്കുമെന്നുള്ള പ്രതിജ്ഞ എടുത്ത് അവർ തിരിച്ചു പോയി. ഇതൊക്കെ ഇന്ന് മുതിർന്ന പ്രായത്തിൽ ഓർക്കുമ്പോഴും ഇന്നലെ എന്നപോലെ ഓർമ്മ വരുന്നു. പിന്നെയും അനവധി ആൾക്കാർ വനപാലകരായി വന്നെങ്കിലും എന്നെ ഒന്നും ചെയ്തില്ല. മനുഷ്യർ പ്രകൃതിയെയും വൃക്ഷങ്ങളെയും സ്നേഹിക്കുന്നവരാണെന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യരിലൂടെയാണ്.
♦ വിശദമാക്കാം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധം ആണ് കൊച്ചുദേവദാരു എന്ന കഥ നൽകുന്ന സന്ദേശം. വിശദമാക്കുക.
സിർഗേയ് മിഗെൽ കോഫിൻറെ കൊച്ചു ദേവദാരു എന്ന കഥ ഒരേ സമയം ബാലസാഹിത്യകൃതിയും പരിസ്ഥിതി അവബോധം വളർത്തുന്ന കൃതിയുമാണ്. കഥ വായിക്കുമ്പോൾ ഇത് ദേവദാരുവിന്റെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന കഥയാണെന്ന് തോന്നാം. എന്നാൽ ഇത് ദേവദാരു ജീവിക്കുന്ന ആവാസ വ്യവസ്ഥകളെയും, ഋതുവൈവിധ്യങ്ങളെയും, വൃക്ഷ ജന്തുജാലങ്ങളെയും, അവയുടെ സഹവർത്തിത്വത്തെയും കാണിച്ചുതരുന്നു.
കഥയുടെ ആദ്യഭാഗത്തിൽ ദേവദാരുവും മറ്റു വൃക്ഷങ്ങളും എങ്ങനെയാണ് വളരുന്നത് എന്ന് പറയുന്നു. മഞ്ഞും മഴയും വെയിലും എങ്ങനെയാണ് വൃക്ഷങ്ങൾ അതിജീവിക്കുന്നതെന്നും കഥയിൽ കാണാൻ സാധിക്കുന്നു. മനുഷ്യൻ പ്രകൃതിയെ എല്ലായിടത്തും നശിപ്പിക്കുന്ന കാഴ്ചയാണ് വർത്തമാനകാലത്ത് കാണാൻ കഴിയുന്നത്. എന്നാൽ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യരുണ്ടെന്ന് ഈ കഥ നമ്മോട് പറയുന്നു. കഥയിലെ വനപാലകനും മക്കളും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന മനുഷ്യപ്രതീകങ്ങളാണ്.
സാധാരണയായി മനുഷ്യർ ദേവദാരുവിന്റെ ചില്ലകളൊക്കെ വെട്ടിയെടുത്ത് കൊണ്ട് പോയാണ് പുതുവർഷം അലങ്കരിക്കുന്നത്. എന്നാൽ കഥയിലെ പനപാലകനും മക്കളും ദേവദാരു എവിടെയാണോ നിൽക്കുന്നത് അവിടെ വെച്ച് തന്നെ അവളെ അലങ്കരിച്ചു പുതുവർഷം ആഘോഷിക്കാനാണ് തീരുമാനിക്കുന്നത്. എല്ലാ വർഷവും ആഘോഷം അങ്ങനെ മതി എന്നയാൾ തീരുമാനിക്കുന്നു. ഇത് അവരുടെ പ്രകൃതി സ്നേഹം ആണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് കൊച്ചുദേവദാരു എന്ന കഥ മുന്നോട്ടു വെയ്ക്കുന്ന സന്ദേശം എന്ന് നിസംശയം പറയാം.
♦ പദഘടന
• 'വനപാലകന്റെ വീടിനു മുന്നിലുള്ള തുറന്ന പ്രദേശത്ത് ദേവദാരുവൃക്ഷത്തിൻറെ കൊച്ചുതൈ വളർന്നിരുന്നു'.
• 'വസന്തത്തിലെ ഊഷ്മളമായ സൂര്യവെളിച്ചത്തിൽ അത് വെയിൽ കാഞ്ഞിരുന്നു.'
അടിവരയിട്ട പദം ശ്രദ്ധിച്ചുവല്ലോ. അവ വേർതിരിച്ചു എഴുതി നോക്കൂ
• വനപാലകൻ - വനത്തെ പാലിക്കുന്നവൻ
• സൂര്യവെളിച്ചം - ...............................
ഇങ്ങനെ പദങ്ങൾ ചേർത്ത് എഴുതുമ്പോഴും വേർതിരിച്ചെഴുതുമ്പോഴും പദഘടനയിൽ എന്തു മാറ്റമാണ് ഉണ്ടാവുന്നത് ചർച്ചചെയ്യു. കൂടുതൽ പദങ്ങൾ കണ്ടെത്തൂ.
പദഘടന
• വനപാലകൻ -വനത്തെ പാലിക്കുന്നവൻ
• സൂര്യവെളിച്ചം -സൂര്യൻറെ വെളിച്ചം
• വനത്തെ പാലിക്കുന്നവൻ എന്ന പ്രയോഗത്തിൽ വനത്തിനെ സംരക്ഷിക്കുന്നവൻ എന്ന അർത്ഥമാണുള്ളത്.
വനം + എ = വനത്തെ
ഇവിടെ 'എ' എന്നത് പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമാണ്.
വിഭക്തി എന്നാൽ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദമാണ്.
വനപാലകൻ എന്ന പദത്തിൽ വനം എന്ന നാമത്തോട് 'എ' എന്ന പ്രത്യയം ചേർത്ത് വനത്തെ എന്നാക്കുന്നു. അപ്പോൾ വനപാലകൻ വനത്തെ
പാലിക്കുന്നവൻ ആകുന്നു.
• സൂര്യവെളിച്ചം എന്നാൽ സൂര്യൻറെ വെളിച്ചം എന്നാണ് അർത്ഥം. സൂര്യൻറെ എന്നതിലെ "ന്റെ" എന്നത് സംബന്ധികാവിഭക്തിയുടെ പ്രത്യയമാണ്.
നാമത്തിനോട് "ന്റെ", " ഉടെ" എന്നീ പ്രത്യയങ്ങൾ ചേരുന്നത്
സംബന്ധികാവിഭക്തിയിലാണ്.
സൂര്യന്റെ വെളിച്ചം ...... സൂര്യവെളിച്ചം
• കൂടുതൽ പദങ്ങൾ
• കനിവിന്നുറവ - കനിവിന്റെ ഉറവ
• വൃക്ഷത്തൈ - വൃക്ഷത്തിൻറെ തൈ
• ഇടിമിന്നൽ - ഇടിയും മിന്നലും
♦ ലഘുലേഖ
ലോക പരിസ്ഥിതിദിനത്തിൽ സ്കൂളിൽ വിതരണം ചെയ്യുന്നതിനായി ലഘുലേഖ തയ്യാറാക്കുക വിഷയം: പരിസ്ഥിതിയും വികസനവും
| സ്കൂളിൻറെ പേര് വിലാസം പ്രകൃതിയെ കാക്കാം ജീവന് തണലേകാം (പ്രകൃതിസംരക്ഷണബോധവൽക്കരണ ലഘുലേഖ) പ്രകൃതി നശീകരണം എങ്ങനെയെല്ലാം • മരം മുറിക്കൽ • മണ്ണിടിക്കൽ • പ്ലാസ്റ്റിക്മാലിന്യം വലിച്ചെറിയൽ • ഫാക്ടറി മാലിന്യം ഒഴുക്കി വിടൽ • വാഹനങ്ങൾ ആവശ്യമില്ലാതെ സ്റ്റാർട്ട് ചെയ്ത് പുക പുറന്തള്ളൽ • അശാസ്ത്രീയമായ കെട്ടിടനിർമ്മാണരീതി • പ്രകൃതിലോല പ്രദേശങ്ങളിലെ മനുഷ്യൻറെ കൈകടത്തൽ • വയൽ നികത്തൽ • ജലസ്രോതസ്സുകളിൽ മാലിന്യം വലിച്ചെറിയൽ. എങ്ങനെ പ്രകൃതിയെ സംരക്ഷിക്കാം • മരങ്ങൾ നട്ടുപിടിപ്പിക്കുക • പുകമലിനീകരണം കുറയ്ക്കുക • ജലസ്രോതസ്സുകളിലും പൊതുസ്ഥലത്തും മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. • പ്രകൃതിക്കിണങ്ങുന്ന കെട്ടിടങ്ങൾ നിർമ്മിക്കുക • കൃഷിയിടങ്ങളിൽ ജൈവവളങ്ങൾ ഉപയോഗിക്കുക • മണ്ണിടിക്കുന്നത് തടയുക • പാരിസ്ഥിതിക ലോലപ്രദേശങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ തടയുക • പ്ലാസ്റ്റിക് ഉപയോഗവും പ്ലാസ്റ്റിക് കത്തിക്കുന്നതും ഒഴിവാക്കുക. പരിസ്ഥിതി മലിനീകരണം ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കാനുള്ള നമ്പർ |
|---|
👉Class 8 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments