Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 01 കനിവും കരുതലും: Chapter 01 - കുരുവിയും കാട്ടുതീയും - ചോദ്യോത്തരങ്ങൾ
Study Notes for Class 8 അടിസ്ഥാന പാഠാവലി (കനിവും കരുതലും) കുരുവിയും കാട്ടുതീയും | STD 8 Malayalam - Adisthana Padavali - Chapter 1 - Kuruviyum kaattutheeyum - Questions and Answers | Chapter 01 കുരുവിയും കാട്ടുതീയും - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക് അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ കുരുവിയും കാട്ടുതീയും എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. കനിവും കരുതലും♦ പ്രവേശകംകനിവും കരുതലും യൂണിറ്റിലെ രണ്ട് ചിത്രവായനകൾ .പൂക്കളും ചെടികളും മരങ്ങളും പക്ഷിമൃഗാദികളും നിറഞ്ഞ ഒരു മനോഹര പ്രകൃതിയുടെ കാഴ്ചാനുഭവമാണ് മുരളി നാഗപ്പുഴയുടെ ഒന്നാം ചിത്രം നൽകുന്നത്. വരണ്ട് വിണ്ടുകീറിയ ഭൂമിയും കുടിവെള്ളം തേടി അലയുന്ന മനുഷ്യരെയും സി ബി ഷിബുവിന്റെ രണ്ടാം ചിത്രത്തിൽ കാണാം. മനോഹര പ്രകൃതിയെ കാലാകാലമായി ചൂഷണം ചെയ്ത് നശിപ്പിക്കുന്നതും മനുഷ്യൻറെ നിലനിൽപ്പ് പോലും ഇല്ലാതാകും വിധം ഭീഷണമായ കാലാവസ്ഥാ വ്യതിയാനത്തെ സൂചിപ്പിക്കുന്നുണ്ട് ഈ ചിത്രങ്ങൾ. പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ മനുഷ്യനുമുണ്ട് എന്ന് ഈ ചിത്രങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.
കുരുവിയും കാട്ടുതീയും - ആനന്ദ്
♦ അഭിപ്രായക്കുറിപ്പ്കാട്ടുതീ ഒത്തിരി പക്ഷികളുടെയും മൃഗങ്ങളുടെയും ജീവനെടുക്കുന്നതു കാണുന്നില്ലേ എന്ന് കുരുവി മഴദേവനോട് ചോദിക്കുന്നു. എന്നാൽ മഴദേവൻ എന്താണ് ചെയ്തത്? രണ്ടുപേരുടെയും മനോഭാവങ്ങളിൽ എന്ത് വ്യത്യാസമാണുള്ളത്? നിങ്ങൾ ആരുടെ ഭാഗത്തു നിൽക്കുന്നു? നിങ്ങളുടെ അഭിപ്രായം എഴുതുക.നിന്റെ ഈ ചെറിയ ശ്രമം കൊണ്ടാണോ തീ കെടുത്താൻ കഴിയുക എന്നായിരുന്നു മഴ ദേവൻറെ കുരുവിയോടുള്ള പരിഹാസം. എന്നാൽ കുരുവി തന്നാൽ കഴിയുന്ന ചെറിയ സഹായം പോലും ഉപേക്ഷിക്കാതെ തീ കെടുത്താൻ ശ്രമിച്ചു. ഇവിടെ കുരുവിയുടെയും മഴ ദേവന്റെയും മനോഭാവത്തിൽ വലിയ വ്യത്യാസം ഉണ്ട്. മഴ ദേവൻ പ്രത്യക്ഷത്തിൽ ക്ഷോഭം കാട്ടുകയോ മറ്റ് സഹായഹസ്തങ്ങൾ ചെയ്യാതെ പരിഹസിക്കുകയാണ് ഉണ്ടായത്. എന്നാൽ കുരുവി കാടക ജീവിതങ്ങളെ രക്ഷിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. നാം എന്തെങ്കിലും ചെയ്യാൻ കഴിയുന്ന വേളയിൽ സ്വയം ഏറ്റെടുക്കുന്ന ഉത്തരവാദിത്വപൂർണ്ണമായുള്ള സഹായഹസ്തങ്ങൾ വലിയൊരു അഭിലഷണീയമാറ്റങ്ങൾക്ക് ഇടയാക്കിയേക്കും. ഇവടെ കുരുവിയുടെ നിലപാടുകൾ പാരിസ്ഥിതികവും ജീവസംരക്ഷണാർത്ഥവുമാണ്.
♦ കഥയെഴുതൂ പതിപ്പാക്കൂ.ഈ കഥയിലെ കുരുവിയും മഴദേവനും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചുവല്ലോ. ഇതിനുപകരം കുരുവിയും കാടും തമ്മിലുള്ള സംഭാഷണം ആയിരുന്നെങ്കിൽ കഥാഗതിയിൽ എന്തു മാറ്റമാണ് സംഭവിക്കുക? സങ്കല്പിച്ച് കഥയെഴുതി പതിപ്പാക്കുക.കുരുവിയും കാടുംകാട്ടിൽ തീ പടർന്നു. മൃഗങ്ങളും പക്ഷികളും പേടിച്ചോടി പോയി. കുരുവി പുഴയിൽനിന്ന് വെള്ളം കൊച്ചു ചുണ്ടിൽ എടുത്ത് തീ കെടുത്താൻ ശ്രമിച്ചു. ഇത് കണ്ട കാട് അത്ഭുതത്തോടെ കുരുവിയോട് ചോദിക്കുന്നു. "കുരുവിയേ ഈ പെരും കാട്ടുതീ കെടുത്താൻ നിന്നെക്കൊണ്ട് കഴിയുമോ?അപ്പോൾ കുരുവി പറഞ്ഞു "എൻറെ വീടാണ് എൻറെ സുഹൃത്തുക്കളെ സംരക്ഷിക്കേണ്ടത് എൻറെ കടമയാണ്. എനിക്ക് ആവുന്നത് ഞാൻ ചെയ്യുന്നു അത്രമാത്രം". കുരുവിയുടെ പ്രചോദനം മഴദേവനും താല്പര്യമുണർത്തി. ആകാശത്ത് മേഘങ്ങളിരുണ്ട് ശക്തിയായി മഴ പെയ്തു അങ്ങനെ തീ അണഞ്ഞു.ഗുണപാഠം.ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴാണ് ലോകം എപ്പോഴും സുരക്ഷിതമായിരിക്കുന്നത്.
♦ ആശയവ്യത്യാസം• ഇത് പലതവണ ആവർത്തിച്ചു.• ഇത് പലതവണ ആവർത്തിക്കും.• ഇത് പലതവണ ആവർത്തിക്കുന്നു.അടിവരയിട്ട പദങ്ങളുടെ പ്രയോഗം വാക്യങ്ങളുടെ ആശയതലത്തിൽ ഉണ്ടാക്കുന്ന മാറ്റമെന്ത്? അതിൻറെ കാരണം ചർച്ച ചെയ്യുക. ഇത്തരം പദങ്ങൾ കൂടുതൽ കണ്ടെത്തി എഴുതുക.ഈ മൂന്ന് പദരൂപങ്ങളുടെയും വ്യത്യാസം കാലവചനത്തിന്റെ അടിസ്ഥാനത്തിലാണ്. പദങ്ങളുടെ മാറ്റം വാക്യത്തിന്റെ അർത്ഥത്തെ തന്നെമാറ്റുന്നു.കൂടുതൽ ഉദാഹരണങ്ങൾ• ചിന്തിച്ചു /ചിന്തിക്കുന്നു /ചിന്തിക്കും • പറഞ്ഞു / പറയുന്നു / പറയും• പറഞ്ഞുകൊണ്ടേയിരിക്കുന്നു / പറഞ്ഞിരുന്നു / പറയാൻ പോകുന്നു.ഇവിടെ ഉദാഹരണങ്ങളിൽ അടിവരയിട്ട് ഒന്നാം പദരൂപം പ്രവൃത്തി കഴിഞ്ഞു പോയതിനെ സൂചിപ്പിക്കുന്നു. രണ്ടാമത്തേത് നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു. മൂന്നാം പദരൂപം നടക്കാൻ പോകുന്ന പ്രവൃത്തിയെയും കുറിക്കുന്നു.♦ പദപരിചയം • സർവതും - എല്ലാം • പണിപ്പെട്ട് - ബുദ്ധിമുട്ടി • പ്രകാശമാനം - പ്രകാശം നിറഞ്ഞ • അപരിചിതത്വം - പരിചയമില്ലാത്ത • വികൃതം - വിരൂപം • സാന്ത്വനം - സമാധാനപ്പെടുത്തൽ • അനുകരിച്ച് - മറ്റൊന്നിനെ മാതൃകയാക്കി • നെടുങ്കൻ - നീളമുള്ള • ഗൗനിച്ചില്ല - ശ്രദ്ധിച്ചില്ല • നിശ്ചലം - ചലിക്കാത്ത • ഈറനായ - നനഞ്ഞ
♦ നിവേദനംപ്രേഷിതൻ പേര്മേൽവിലാസം
സ്വീകർത്താവ്പേര് / സ്ഥാനപ്പേര്മേൽ വിലാസം
സർ,പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടുന്ന കാലഘട്ടത്തിലൂടെയാണല്ലോ നാമിന്ന് കടന്നുപോകുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനായി അങ്ങയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതുണ്ട്. ജലാശയങ്ങൾ മാലിന്യമുക്തമാക്കുക, മണ്ണെടുപ്പ് തടയുക, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗം തടയുക ഇങ്ങനെ ധാരാളംകാര്യങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്നും പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും അഭ്യർത്ഥിക്കുന്നു.എന്ന്വിശ്വസ്തതയോടെസ്ഥലം തീയതി
👉Class 8 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 8 അടിസ്ഥാന പാഠാവലി (കനിവും കരുതലും) കുരുവിയും കാട്ടുതീയും | STD 8 Malayalam - Adisthana Padavali - Chapter 1 - Kuruviyum kaattutheeyum - Questions and Answers | Chapter 01 കുരുവിയും കാട്ടുതീയും - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക് അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
കനിവും കരുതലും
♦ പ്രവേശകം
കനിവും കരുതലും യൂണിറ്റിലെ രണ്ട് ചിത്രവായനകൾ .
പൂക്കളും ചെടികളും മരങ്ങളും പക്ഷിമൃഗാദികളും നിറഞ്ഞ ഒരു മനോഹര പ്രകൃതിയുടെ കാഴ്ചാനുഭവമാണ് മുരളി നാഗപ്പുഴയുടെ ഒന്നാം ചിത്രം നൽകുന്നത്. വരണ്ട് വിണ്ടുകീറിയ ഭൂമിയും കുടിവെള്ളം തേടി അലയുന്ന മനുഷ്യരെയും സി ബി ഷിബുവിന്റെ രണ്ടാം ചിത്രത്തിൽ കാണാം. മനോഹര പ്രകൃതിയെ കാലാകാലമായി ചൂഷണം ചെയ്ത് നശിപ്പിക്കുന്നതും മനുഷ്യൻറെ നിലനിൽപ്പ് പോലും ഇല്ലാതാകും വിധം ഭീഷണമായ കാലാവസ്ഥാ വ്യതിയാനത്തെ സൂചിപ്പിക്കുന്നുണ്ട് ഈ ചിത്രങ്ങൾ. പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ മനുഷ്യനുമുണ്ട് എന്ന് ഈ ചിത്രങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.
കുരുവിയും കാട്ടുതീയും - ആനന്ദ്
♦ അഭിപ്രായക്കുറിപ്പ്
കാട്ടുതീ ഒത്തിരി പക്ഷികളുടെയും മൃഗങ്ങളുടെയും ജീവനെടുക്കുന്നതു കാണുന്നില്ലേ എന്ന് കുരുവി മഴദേവനോട് ചോദിക്കുന്നു. എന്നാൽ മഴദേവൻ എന്താണ് ചെയ്തത്? രണ്ടുപേരുടെയും മനോഭാവങ്ങളിൽ എന്ത് വ്യത്യാസമാണുള്ളത്? നിങ്ങൾ ആരുടെ ഭാഗത്തു നിൽക്കുന്നു? നിങ്ങളുടെ അഭിപ്രായം എഴുതുക.
നിന്റെ ഈ ചെറിയ ശ്രമം കൊണ്ടാണോ തീ കെടുത്താൻ കഴിയുക എന്നായിരുന്നു മഴ ദേവൻറെ കുരുവിയോടുള്ള പരിഹാസം. എന്നാൽ കുരുവി തന്നാൽ കഴിയുന്ന ചെറിയ സഹായം പോലും ഉപേക്ഷിക്കാതെ തീ കെടുത്താൻ ശ്രമിച്ചു. ഇവിടെ കുരുവിയുടെയും മഴ ദേവന്റെയും മനോഭാവത്തിൽ വലിയ വ്യത്യാസം ഉണ്ട്. മഴ ദേവൻ പ്രത്യക്ഷത്തിൽ ക്ഷോഭം കാട്ടുകയോ മറ്റ് സഹായഹസ്തങ്ങൾ ചെയ്യാതെ പരിഹസിക്കുകയാണ് ഉണ്ടായത്. എന്നാൽ കുരുവി കാടക ജീവിതങ്ങളെ രക്ഷിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. നാം എന്തെങ്കിലും ചെയ്യാൻ കഴിയുന്ന വേളയിൽ സ്വയം ഏറ്റെടുക്കുന്ന ഉത്തരവാദിത്വപൂർണ്ണമായുള്ള സഹായഹസ്തങ്ങൾ വലിയൊരു അഭിലഷണീയമാറ്റങ്ങൾക്ക് ഇടയാക്കിയേക്കും. ഇവടെ കുരുവിയുടെ നിലപാടുകൾ പാരിസ്ഥിതികവും ജീവസംരക്ഷണാർത്ഥവുമാണ്.
♦ കഥയെഴുതൂ പതിപ്പാക്കൂ.
ഈ കഥയിലെ കുരുവിയും മഴദേവനും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചുവല്ലോ. ഇതിനുപകരം കുരുവിയും കാടും തമ്മിലുള്ള സംഭാഷണം ആയിരുന്നെങ്കിൽ കഥാഗതിയിൽ എന്തു മാറ്റമാണ് സംഭവിക്കുക? സങ്കല്പിച്ച് കഥയെഴുതി പതിപ്പാക്കുക.
കുരുവിയും കാടും
കാട്ടിൽ തീ പടർന്നു. മൃഗങ്ങളും പക്ഷികളും പേടിച്ചോടി പോയി. കുരുവി പുഴയിൽനിന്ന് വെള്ളം കൊച്ചു ചുണ്ടിൽ എടുത്ത് തീ കെടുത്താൻ ശ്രമിച്ചു. ഇത് കണ്ട കാട് അത്ഭുതത്തോടെ കുരുവിയോട് ചോദിക്കുന്നു. "കുരുവിയേ ഈ പെരും കാട്ടുതീ കെടുത്താൻ നിന്നെക്കൊണ്ട് കഴിയുമോ?
അപ്പോൾ കുരുവി പറഞ്ഞു "എൻറെ വീടാണ് എൻറെ സുഹൃത്തുക്കളെ സംരക്ഷിക്കേണ്ടത് എൻറെ കടമയാണ്. എനിക്ക് ആവുന്നത് ഞാൻ ചെയ്യുന്നു അത്രമാത്രം". കുരുവിയുടെ പ്രചോദനം മഴദേവനും താല്പര്യമുണർത്തി. ആകാശത്ത് മേഘങ്ങളിരുണ്ട് ശക്തിയായി മഴ പെയ്തു അങ്ങനെ തീ അണഞ്ഞു.
ഗുണപാഠം.
ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴാണ് ലോകം എപ്പോഴും സുരക്ഷിതമായിരിക്കുന്നത്.
♦ ആശയവ്യത്യാസം
• ഇത് പലതവണ ആവർത്തിച്ചു.
• ഇത് പലതവണ ആവർത്തിക്കും.
• ഇത് പലതവണ ആവർത്തിക്കുന്നു.
അടിവരയിട്ട പദങ്ങളുടെ പ്രയോഗം വാക്യങ്ങളുടെ ആശയതലത്തിൽ ഉണ്ടാക്കുന്ന മാറ്റമെന്ത്? അതിൻറെ കാരണം ചർച്ച ചെയ്യുക. ഇത്തരം പദങ്ങൾ കൂടുതൽ കണ്ടെത്തി എഴുതുക.
ഈ മൂന്ന് പദരൂപങ്ങളുടെയും വ്യത്യാസം കാലവചനത്തിന്റെ അടിസ്ഥാനത്തിലാണ്. പദങ്ങളുടെ മാറ്റം വാക്യത്തിന്റെ അർത്ഥത്തെ തന്നെ
മാറ്റുന്നു.
കൂടുതൽ ഉദാഹരണങ്ങൾ
• ചിന്തിച്ചു /ചിന്തിക്കുന്നു /ചിന്തിക്കും
• പറഞ്ഞു / പറയുന്നു / പറയും
• പറഞ്ഞുകൊണ്ടേയിരിക്കുന്നു / പറഞ്ഞിരുന്നു / പറയാൻ പോകുന്നു.
ഇവിടെ ഉദാഹരണങ്ങളിൽ അടിവരയിട്ട് ഒന്നാം പദരൂപം പ്രവൃത്തി കഴിഞ്ഞു പോയതിനെ സൂചിപ്പിക്കുന്നു. രണ്ടാമത്തേത് നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു. മൂന്നാം പദരൂപം നടക്കാൻ പോകുന്ന പ്രവൃത്തിയെയും കുറിക്കുന്നു.
♦ പദപരിചയം
• സർവതും - എല്ലാം
• പണിപ്പെട്ട് - ബുദ്ധിമുട്ടി
• പ്രകാശമാനം - പ്രകാശം നിറഞ്ഞ
• അപരിചിതത്വം - പരിചയമില്ലാത്ത
• വികൃതം - വിരൂപം
• സാന്ത്വനം - സമാധാനപ്പെടുത്തൽ
• അനുകരിച്ച് - മറ്റൊന്നിനെ മാതൃകയാക്കി
• നെടുങ്കൻ - നീളമുള്ള
• ഗൗനിച്ചില്ല - ശ്രദ്ധിച്ചില്ല
• നിശ്ചലം - ചലിക്കാത്ത
• ഈറനായ - നനഞ്ഞ
♦ നിവേദനം
പ്രേഷിതൻ
പേര്
മേൽവിലാസം
സ്വീകർത്താവ്
പേര് / സ്ഥാനപ്പേര്
മേൽ വിലാസം
സർ,
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടുന്ന കാലഘട്ടത്തിലൂടെയാണല്ലോ നാമിന്ന് കടന്നുപോകുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനായി അങ്ങയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതുണ്ട്. ജലാശയങ്ങൾ മാലിന്യമുക്തമാക്കുക, മണ്ണെടുപ്പ് തടയുക, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗം തടയുക ഇങ്ങനെ ധാരാളം
കാര്യങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്നും പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
എന്ന്
വിശ്വസ്തതയോടെ
സ്ഥലം
തീയതി
👉Class 8 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments