പുതിയ ടീച്ചിംഗ് മാനുവൽ: ക്ലാസ്സ് 6 അടിസ്ഥാനശാസ്ത്രം Uinit 02 കാന്തികലോകത്തെ അത്ഭുതം
എസ്.സി.ആർ.ടി.കേരള ആറാം ക്ലാസ്സിലെ പുതിയ പാഠപുസ്തകങ്ങളുടെ TEACHING MANUAL. Class 6 ലെ Basic Science (അടിസ്ഥാനശാസ്ത്രം) Chapter 02 കാന്തികലോകത്തെ അത്ഭുതം - Teaching Manual താഴെ നൽകുന്നു.
The goal of the Teaching Manual is to empower teachers in the use of the Reader, through an effective and efficient procedure for facilitating learning.
∎ Kerala Syllabus Std 6 Basic Science - New Teaching Manual - 2025 - 26
ടീച്ചിംഗ് മാന്വൽ
അടിസ്ഥാനശാസ്ത്രം
യുണിറ്റ് 2 കാന്തികലോകത്തെ അത്ഭുതം
തീയതി:
വിഷയം: അടിസ്ഥാനശാസ്ത്രം
♦ പഠനലക്ഷ്യങ്ങൾ
• പരീക്ഷണം, നിരീക്ഷണം, വിവരശേഖരണം, അനുഭവങ്ങൾ പങ്കുവയ്ക്കൽ, അപഗ്രഥനം എന്നിവയിലൂടെ കാന്തത്തിന്റെ പൊതുസവിശേഷതകൾ കണ്ടെത്തുന്നതിന്
• പരീക്ഷണം, നിരീക്ഷണം, വിവരശേഖരണം എന്നിവയിലൂടെ കാന്തത്തിനു ചുറ്റും കാന്തികമണ്ഡലവും കാന്തികമണ്ഡല രേഖകളും ഉണ്ടെന്നും കാന്തികബലം കൂടുതൽ അനുഭവപ്പെടുന്നത് കാന്തത്തിന്റെ ധ്രുവങ്ങളിലാണെന്നുമുള്ള ധാരണ നേടുന്നതിന്
• നിരീക്ഷണം, വിവരശേഖരണം എന്നിവയിലൂടെ പലതരം കാന്തങ്ങൾ ഉണ്ടെന്നും രൂപത്തിനനുസരിച്ച് അവയ്ക്ക് പല പേരുകളും ഉണ്ടെന്ന ധാരണ രൂപപ്പെടുന്നതിനും അവയെ തരംതിരിക്കുന്നതിനും
• പരീക്ഷണ പ്രവർത്തനങ്ങളിലൂടെ സ്വതന്ത്രമായി തൂക്കിയിട്ട കാന്തം തെക്കുവടക്കു ദി ശയിലാണ് നിൽക്കുന്നത് എന്നും ഈ തത്വം ഉപയോഗിച്ചാണ് വടക്കു നോക്കിയന്ത്രം പ്രവർത്തിക്കുന്നതെന്നുമുള്ള ധാരണ നേടുന്നതിനും നിർമ്മാണപ്രവർത്തനത്തിലേർ പ്പെടുന്നതിനും, ഉപയോഗം മനസ്സിലാക്കുന്നതിനും
• പരീക്ഷണം, നിരീക്ഷണം, അപഗ്രഥനം എന്നിവയിലൂടെ ഭൂമിക്കു ചുറ്റും ആദൃശ്യമായ ഒരു കാന്തികമണ്ഡലം ഉണ്ടെന്നും അതാണ് വടക്കുനോക്കിയന്ത്രം പ്രവർത്തിക്കാൻ കാരണമാകുന്നതെന്നും തിരിച്ചറിയുന്നതിന്.
• പരീക്ഷണം, നിരീക്ഷണം, അപഗ്രഥനം, അനുഭവങ്ങൾ പങ്കുവയ്ക്കൽ, ചിത്രവിശകലനം എന്നിവയിലൂടെ സ്ഥിരകാന്തം, താല്ക്കാലിക കാന്തം എന്നിവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിനും വിശദീകരിക്കുന്നതിനും
• കാന്തം സംരക്ഷിക്കുന്നതിനും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനുമുള്ള മനോഭാവം വളർത്തുന്നതിന്
• പരീക്ഷണം, നിരീക്ഷണം എന്നിവയിലൂടെ വൈദ്യുതകാന്തം നിർമ്മിക്കുന്നതിനുള്ള പ്രാഥമികധാരണ നേടുന്നതിന്
• നിത്യജീവിതത്തിൽ കാന്തം ഉപയോഗിക്കുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടെന്ന് തിരിച്ച റിയുന്നതിനും കൂടുതൽ സന്ദർഭങ്ങൾ അന്വേഷിച്ചറിയുന്നതിനും
♦ മൊഡ്യൂൾ 1
ആകെ പീരീഡ് - 12
♦ കാന്തത്തിന്റെ പൊതുസ്വഭാവങ്ങൾ
♦ ആശയങ്ങൾ / ധാരണകൾ
• കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തികവസ്തുക്കൾ
• കാന്തം ആകർഷിക്കാത്ത വസ്തുക്കളാണ് അകാന്തികവസ്തുക്കൾ
• കാന്തിക ശക്തി കൂടുതൽ ധ്രുവങ്ങളിലാണ്
• കാന്തത്തിന് ചുറ്റും കാന്തിക മണ്ഡലവും കാന്തിക മണ്ഡലരേഖകളും ഉണ്ട്
• ആകൃതിക്കനുസരിച്ച് പലതരം കാന്തങ്ങൾ ഉണ്ട്
• വടക്കുനോ ക്കി യന്ത്രം നിർമ്മാണം
• കാന്തത്തിന്റെ പൊതുസ്വഭാവങ്ങൾ
♦ ശേഷികൾ നൈപുണികൾ
• കാന്തംഉപയോഗിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടൽ
• കാന്തികവസ്തുക്കൾ അകാന്തികവസ്തുക്കൾ എന്നിവ പരീക്ഷണത്തിലൂടെ തരംതിരിക്കൽ
• കാന്തത്തിൽ കാന്തികശക്തി കൂടുതൽ അനുഭവപ്പെടുന്ന ഭാഗങ്ങൾ പരീക്ഷണത്തിലൂടെ കണ്ടെത്തൽ
• നിഗമനം രൂപീകരിക്കൽ
• കാന്തിക മണ്ഡലവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ ഏർപ്പെടൽ
• പട്ടികപ്പെടുത്തൽ
• നിഗമനത്തിലെത്തൽ
• പലതരം കാന്തങ്ങൾ താതമ്യം ചെയ്യൽ
• തരംതിരിക്കൽ
• ചിത്രീകരിക്കൽ
• കാന്തം ഉപയോഗിച്ച് ദിക്കുകൾ കണ്ടെത്തുന്ന പരീക്ഷണം ചെയ്യൽ
• ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ
• ഉപകരണങ്ങൾ നിർമ്മിക്കൽ
• കാന്തത്തിന്റെ പൊതുസ്വഭാവം ക്രോഡീകരിക്കൽ
♦ മൂല്യങ്ങൾ / മനോഭാവങ്ങൾ
• കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള മനോഭാവം
• പ്രശ്നപരിഹരണത്തിനായി അന്വേഷണം നടത്താനുള്ള മനോഭാവം
♦ സാമഗ്രികൾ / ICT
• കാന്തം ഉപയോഗിച്ചിട്ടുള്ള മൊബൈൽ ഫ്ലിപ്പ് കവർ, പേഴ്സ് പോലുള്ള വസ്തുക്കൾ, ആണി, മൊട്ടുസൂചി, പൂമ്പാറ്റയുടെ ചിത്രം, സേഫ്റ്റിപിൻ, പെയിന്റ്, പേപ്പർ പ്ലേറ്റ്, സൈക്കിളിലെ ചെറിയ മെറ്റൽ ബോൾ, കാന്തം
• വിവിധതരം കാന്തങ്ങൾ, ചാർട്ട്പേപ്പർ, ഇരുമ്പ് പൊടി, ഗ്ലാസ്പ്ലേറ്റ്
• സ്റ്റാൻഡ്, നൂൽ, വടക്കുനോക്കിയന്ത്രം, സൂചി, കോർക്ക്, കാന്തം, ചാർട്ടപേപ്പർ
♦ പഠനപ്രവർത്തനങ്ങൾ
♦ പ്രവർത്തനം 1
♦ കാന്തം കൊണ്ടൊരു മാജിക്
കാന്തം പിടിപ്പിച്ച ബാഗ്, പേഴ്സ്, മൊബെൽ കവർ, പെൻസിൽ ബോക്സ് എന്നിവയെല്ലാം ക്ലാസിൽ അടച്ചും തുറന്നും പ്രദർശിപ്പിച്ചുകൊണ്ട് പ്രവർത്തനം തുടങ്ങുന്നു. അവ അടച്ചും തുറന്നും നോക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
• ഇവ പെട്ടെന്ന് ഒട്ടിപ്പിടിക്കുന്നതിന്റെ കാരണമെന്ത്?
• എവിടെ നിന്നെല്ലാം കാന്തം ലഭിക്കുന്നു? ചർച്ച.
തുടർന്ന് എത്ര ജംക്ലിപ്പ് തൂക്കി നിറുത്താം? എന്ന മത്സരം സംഘടിപ്പിക്കുന്നു. ജംക്ലിപ്പിനു പകരം കാന്തം ആകർഷിക്കുന്ന മറ്റു പലവസ്തുക്കളും ഉൾപ്പെടുത്തി മാലപോലെയാക്കുന്ന പ്രവർത്തനം തുടരുന്നു.
'കാന്തം കൊണ്ടൊരു മാജിക്' എന്ന പാഠപുസ്തകത്തിലെ പ്രവർത്തനം ചെയ്യിക്കുന്നു.
• കാന്തം ചലിപ്പിക്കുന്നതിനനുസരിച്ച് പൂമ്പാറ്റ ചലിക്കുന്നുണ്ടോ?
• കാന്തം മാറ്റുമ്പോൾ എന്തു സംഭവിക്കും ?
സമാനമായ ചിത്രങ്ങൾ ഉപയോഗിച്ച് പരീക്ഷണം ചെയ്തുവരാൻ കുട്ടികളോട് നിർദ്ദേശിക്കുന്നു.
♦ പ്രവർത്തനം 2
♦ കാന്തം കൊണ്ടൊരു ചിത്രം
ആർക്കാണ് കാന്തമുപയോഗിച്ച് ഏറ്റവും നല്ല ചിത്രം വരയ്ക്കാൻ കഴിയുക? എന്ന രീതിയിൽ പ്രവർത്തനം അവതരിപ്പിക്കുന്നു.
പ്ളേറ്റിന്റെ പല സ്ഥലങ്ങളിലായി വിവിധ നിറത്തിലുള്ള പെയിന്റ് തുള്ളികൾ ഒഴിച്ചശേഷം നാലോ, അഞ്ചോ ചെറിയ ലോഹ ബോളുകൾ പ്ളേറ്റിൽ വച്ച ശേഷം പ്ളേറ്റിന്റെ അടിയിൽ വച്ച കാന്തം ചലിപ്പിക്കുന്നു.
(പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും വേണ്ട സഹായം ചെയ്തുകൊടുക്കുന്നു)
കുട്ടികൾക്ക് അവരുടെ ഭാവനയ്ക്കനുസരിച്ച് ചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകുന്നു.
വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിക്കുന്നു.
♦ പ്രവർത്തനം 3
♦ കാന്തം ആകർഷിക്കുന്നവയും ആകർഷിക്കാത്തവയും
പ്രശ്നം: എല്ലാ വസ്തുക്കളെയും കാന്തം ആകർഷിക്കുമോ?
നമ്മുടെ ചുറ്റുപാടുമുള്ള വസ്തുക്കളിൽ കാന്തം ആകർഷിക്കുന്നവയാണോ അല്ലാത്തവയാണോ കൂടുതൽ?
ഊഹത്തിനവസരം നൽകുന്നു.
എങ്ങനെ കണ്ടെത്താം?
പരീക്ഷണരീതി ക്ലാസിൽ പൊതുവായി ചർച്ചചെയ്യുന്നു.
കുട്ടികളെ ഗ്രൂപ്പുകളാക്കുന്നു
ശാസ്ത്രകിറ്റിലെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നു.
പരീക്ഷണഫലം പട്ടികപ്പെടുത്തുന്നു.
പരീക്ഷണക്കുറിപ്പ് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തുന്നു.
♦ ക്രോഡീകരണം
• കാന്തം വസ്തുക്കളെ ആകർഷിക്കുന്നു
• കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തിക വസ്തുക്കൾ
• കാന്തം ആകർഷിക്കാത്തവ അകാന്തിക വസ്തുക്കളാണ്
♦ പ്രവർത്തനം 4
♦ കാന്തികശക്തി ധ്രുവങ്ങളിൽ
പ്രശ്നം: കാന്തത്തിന്റെ ഏത് ഭാഗമായിരിക്കും കൂടുതൽ മൊട്ടുസൂചികളെ ആകർഷിക്കുക.
ഊഹം പറയാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
കുറച്ച് മൊട്ടുസൂചികൾ കൂട്ടിവച്ചിരിക്കുന്നതിന്റെ സമീപം ഒരു ബാർകാന്തത്തിന്റെ അഗ്രഭാഗവും മധ്യഭാഗവും മാറിമാറി കൊണ്ടുവച്ചു നോക്കാൻ കുട്ടികളോട് നിർദേശിക്കുന്നു.
ഒരു മൊട്ടുസൂചി കാന്തത്തിന്റെ പല ഭാഗത്തും വച്ചു നോക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
കുട്ടികൾക്ക് പ്രവർത്തനാനുഭവം പങ്കുവയ്ക്കുന്നു.
തുടർന്ന് ഇരുമ്പുപൊടി ഉപയോഗിച്ചുള്ള പ്രവർത്തനം ചെയ്യാൻ അവസരം നൽകുന്നു.
തുടർന്ന് കാന്തികധ്രുവങ്ങൾ അതിന്റെ പ്രത്യേകത ഇവ ടീച്ചർ അവതരിപ്പിക്കുന്നു.
♦ ക്രോഡീകരണം
• കാന്തത്തിന് രണ്ട് ധ്രുവങ്ങൾ ഉണ്ട്.
• കാന്തത്തിന് ആകർഷണബലം കൂടുതൽ അതിന്റെ ധ്രുവങ്ങളിലാണ്.
♦ പ്രവർത്തനം 5
♦ കാന്തം ബലം പ്രയോഗിക്കുമോ?
പ്രശ്നം: കാന്തത്തിന് ബലം പ്രയോഗിക്കാൻ കഴിയുമോ?
കാന്തത്തിന് സമീപത്തേക്ക് ഒരു മൊട്ടുസൂചി നീക്കിവച്ച് നോക്കുകയോ മൊട്ടുസൂചിയുടെ സമീപത്തേക്ക് കാന്തത്തിനെ നീക്കിവച്ച് നോക്കുകയോ ചെയ്യുന്നു.
എന്താണ് സംഭവിക്കുന്നത്?
ഒരു പ്രത്യേക ദൂരത്തിലെത്തുമ്പോൾ ചലനം അനുഭവപ്പെടുന്നത് നിരീക്ഷിക്കുന്നു.
കയ്യിൽ ബലം അനുഭവപ്പെടുന്നതിന്റെ കാരണം ചർച്ച ചെയ്യുന്നു.
♦ ക്രോഡീകരണം
• കാന്തം കാന്തി കവസ്തുക്കളിൽ ബലം പ്രയോഗിക്കുന്നു
♦ പ്രവർത്തനം 6
♦ കാന്തികമണ്ഡല രേഖകൾ
കാന്തികമണ്ഡല രേഖകൾ വരയ്ക്കാം
പാഠപുസ്തകത്തിലെ ഗ്ളാസ് ഷീറ്റും ബാർകാന്തവും ഇരുമ്പുപൊടിയും ഉപയോഗിച്ചുള്ള പരീക്ഷണം ചെയ്യുന്നു.
ഇരുമ്പ്പൊടി പ്രത്യേകരീതിയിൽ ക്രമീകരിക്കപ്പെടുന്നില്ലേ?
കുട്ടികൾ നിരീക്ഷിച്ച കാന്തിക മണ്ഡലരേഖകൾ ചിത്രീകരിക്കാൻ ആവശ്യപ്പെടുന്നു.
♦ ക്രോഡീകരണം
• കാന്തത്തിനു ചുറ്റും കാന്തികമണ്ഡലമുണ്ട്.
• അത് അദൃശ്യമാണ്
• കാന്തികമണ്ഡലത്തിന് ചുറ്റും കാന്തികമണ്ഡല രേഖകളുണ്ട്.
♦ പ്രവർത്തനം 7
♦ മണ്ണിലെ കാന്തികവസ്തുക്കൾ
പ്രശ്നം: സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലുമുള്ള മണ്ണിൽ കാന്തികവസ്തുക്കളുണ്ടോ?
പഴയ സ്പീക്കറിലുള്ള വലിയ കാന്തം പേപ്പറിൽ പൊതിഞ്ഞ് അതുപയോഗിച്ച് പരീക്ഷണം ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
കാന്തത്താൽ ആകർഷിക്കപ്പെട്ട് പേപ്പറിൽ എന്തെങ്കിലും പറ്റിപ്പിടിച്ചിട്ടുണ്ടോ?
ഇതിന്റെ കാരണമെന്താണ്?
ചർച്ച
ക്രോഡീകരണം
♦ പ്രവർത്തനം 8
♦ പലതരം കാന്തങ്ങൾ
കാന്തങ്ങൾക്കെല്ലാം ഒരേ ആകൃതിയാണോ?
പല ആകൃതിയിലുള്ള കാന്തങ്ങൾ ടീച്ചർ കാണിക്കുന്നു
രൂപം അനുസരിച്ചാണോ പേരുകൾ നൽകിയിരിക്കുന്നത് ?.
നിരീക്ഷണം, ചർച്ച, ചിത്രം വരയ്ക്കൽ
♦ ക്രോഡീകരണം
കാന്തങ്ങൾ പലതരമുണ്ട്.
ആകൃതിക്കനുസരിച്ച് അവയ്ക്ക് പ്രത്യേകം പേരുകളും ഉണ്ട്.
ഉദാ: ബാർ കാന്തം, ഡിസ്ക് കാന്തം, യു കാന്തം മുതലായവ.
♦ പ്രവർത്തനം 9
♦ തെക്കുവടക്കും
പ്രശ്നം: ഒരു ചരടിൽ സ്വതന്ത്രമായി തൂക്കിയിട്ട ബാർകാന്തം ഏതു ദിശയിൽ ആയിരിക്കും നിശ്ചലമാകുന്നത്?
സ്റ്റാൻഡിൽ തൂക്കിനിറുത്തിയ കാന്തത്തിന്റെ ദിശ എങ്ങോട്ടാണെന്ന് ചർച്ചചെയ്യുന്നു.
ക്ലാസിന്റെ പല സ്ഥലങ്ങളിൽ ഈ സംവിധാനം കൊണ്ടുവച്ചും കാന്തം ചരടിൽ കറക്കി വിട്ടുമെല്ലാം പ്രവർത്തനം ചെയ്യുന്നു.
കാന്തത്തിന്റെ ചലനം നിൽക്കുമ്പോൾ ഇതിന്റെ ധ്രുവങ്ങൾ ഏത് ദിശയിലേക്കാണ് നിൽക്കുന്നത്?
ചർച്ച
♦ ക്രോഡീകരണം
സ്വതന്ത്രമായി തൂക്കിയിട്ട കാന്തം തെക്കുവടക്കു ദിശയിൽ നിൽക്കുന്നു.
♦ പ്രവർത്തനം 10
♦ കാന്തം പൊട്ടിയാൽ
പ്രശ്നം: ഒരു കാന്തം പൊട്ടിയാൽ എന്തു സംഭവിക്കും? പൊതുചർച്ച
• കാന്തശക്തി നഷ്ടപ്പെടുമോ?
• ഓരോ കഷണവും ഓരോ ധ്രുവം ആയിത്തീരുമോ?
• രണ്ട് കാന്തം ലഭിക്കുമോ?
• കാന്തികബലത്തിന് എന്ത് സംഭവിക്കും?
♦ ക്രോഡീകരണം:
• ഒരു കാന്തം പൊട്ടിയാൽ ഓരോ കഷണവും ഒരു ചെറുകാന്തത്തെപ്പോലെ പ്രവർത്തിക്കുന്നു.
♦ പ്രവർത്തനം 11
♦ വടക്കുനോക്കിയന്ത്രം നിർമ്മിക്കാം
പ്രശ്നം: ദിക്കുകൾ എങ്ങനെ കണ്ടെത്താം?
പണ്ട് കച്ചവടക്കാർ സമുദ്രത്തിലൂടെയും മരുഭൂമിയിലൂടെയും യാത്ര ചെയ്തിരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു.
തുടർന്ന് സ്വതന്ത്രമായി തൂക്കിയിട്ട് കാന്തത്തിന്റെ സവിശേഷത ക്ലാസിൽ ചർച്ച ചെയ്യുന്നു. ശേഷം വടക്കുനോക്കിയന്ത്രം പരിചയപ്പെടുത്തുന്നു.
സ്കൂൾ ലാബിലെ വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് തങ്ങളുടെ ക്ലാസ്സ് മുറിയെ അടിസ്ഥാനമാക്കി സ്കൂൾ ഗേറ്റ്, പാചകപ്പുര, ഓഫീസ് മുറി എന്നിവ സ്ഥിതി ചെയ്യുന്ന ദിശ കുട്ടികൾക്ക് കണ്ടെത്താൻ അവസരം നൽകുന്നു.
“നമുക്കും ഒരു വടക്കുനോക്കിയന്ത്രം നിർമ്മിച്ചാലോ.' പ്രശ്നം അവതരിപ്പിച്ചുകൊണ്ട് അടുത്ത ഒരു ഗ്രൂപ്പ് പ്രവർത്തനത്തിലേക്ക് കടക്കുന്നു.
ടീച്ചർ ആവശ്യമായ സഹായങ്ങൾ നൽകുന്നു.
ഗ്രൂപ്പുകൾ പരസ്പരം വിലയിരുത്തുന്നു.
♦ പ്രവർത്തനം 12
♦ തെക്ക് വടക്ക് ദിശ
പ്രശ്നം: സ്വതന്ത്രമായി തൂക്കിയിട്ട കാന്തം എപ്പോഴും തെക്ക് വടക്ക് ദിശയിൽ നിൽക്കാൻ കാരണമെന്ത്? ചർച്ച
ചർച്ചയ്ക്കുശേഷം പരീക്ഷണത്തിലേക്ക് കടക്കുന്നു.
പാഠപുസ്തകത്തിൽ പറഞ്ഞതുപോലെ തൂക്കിയിട്ട കാന്തത്തിന് താഴെ രണ്ടാമത്തെ കാന്തം ടീച്ചർ കിഴക്ക് പടിഞ്ഞാറായി ക്രമീകരിക്കുന്നു.
തൂക്കിയിട്ടിരിക്കുന്ന കാന്തത്തിന്റെ ദിശയിൽ വരുന്ന മാറ്റം നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നു.
താഴെ വച്ച് കാന്തത്തിന്റെ ദിശ മാറ്റി പ്രവർത്തനം ആവർത്തിക്കുന്നു.
ഓരോ സമയത്തും കാണുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് ചർച്ച നടത്തുന്നു.
താഴെ കാന്തം വയ്ക്കുന്നതിനനുസരിച്ച് തൂക്കിയിട്ട കാന്തത്തിന്റെ ദിശയ്ക്ക് മാറ്റങ്ങൾ സംഭവിക്കുന്നില്ലേ? എന്താണതിനു കാരണം?
ചർച്ച ചെയ്യുന്നു.
പാഠപുസ്തകത്തിലെ കുറിപ്പ് വായിക്കുന്നു
കുറിപ്പിനെ അടിസ്ഥാനമാക്കി ചർച്ച
♦ ക്രോഡീകരണം
• ഭൂമിക്ക് അദൃശ്യമായ ഒരു കാന്തിക ശക്തിയുണ്ട്
♦ പ്രവർത്തനം 13
♦ കാന്തങ്ങൾ അടുക്കുമ്പോൾ
പ്രശ്നം: കാന്തങ്ങളിലെ ഒരേ ധ്രുവങ്ങൾ അഭിമുഖമായി വന്നാൽ ആകർഷണമാണോ വികർഷണമാണോ സംഭവിക്കുന്നത്?
പാഠപുസ്തകത്തിലെ പ്രവർത്തനം കുട്ടികൾക്ക് നൽകുന്നു.
രണ്ട് ബാർകാന്തങ്ങൾ ഉപയോഗിച്ച് പ്രവർത്തനം ചെയ്തുനോക്കാൻ നിർദേശിക്കുന്നു.
നിരീക്ഷണഫലങ്ങൾ പട്ടികപ്പെടുത്തുന്നു.
പ്രവർത്തനം ഗ്രൂപ്പുകളായി ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
♦ ക്രോഡീകരണം
• വ്യത്യസ്ത കാന്തങ്ങളുടെ ഒരേ ധ്രുവങ്ങളെ സജാതീയധ്രുവങ്ങൾ എന്നും വ്യത്യസ്ത ധ്രുവങ്ങളെ വിജാതീയ ധ്രുവങ്ങൾ എന്നും പറയുന്നു.
• സജാതീയ ധ്രുവങ്ങൾ വികർഷിക്കുകയും വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു.
വിലയിരുത്തൽ പ്രവർത്തനം 2, 4, 6 എന്നിവയും തുടർപ്രവർത്തനം 3-ഉം പൂർത്തീകരിക്കാൻ നൽകുന്നു.
♦ പ്രവർത്തനം 14
♦ കാന്തത്തിന്റെ പൊതുസ്വഭാവങ്ങൾ
ഓരോ പ്രവർത്തനത്തിലൂടെയും ക്ലാസ് ചർച്ചയിലൂടെയും എത്തിചേർന്ന കണ്ടെത്തലുകൾ ക്രോഡീകരിക്കുന്നു.
♦ ക്രോഡീകരണം
• കാന്തം കാന്തികവസ്തുക്കളെ ആകർഷിക്കുന്നു.
• കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തികവസ്തുക്കൾ.
• കാന്തം ആകർഷിക്കാത്തവ അകാന്തികവസ്തുക്കളാണ്.
• ഒരു കാന്തത്തിന് രണ്ട് ധ്രുവങ്ങൾ ഉണ്ട്.
• കാന്തത്തിന് ആകർഷണബലം കൂടുതൽ അതിന്റെ ധ്രുവങ്ങളിലാണ്.
• കാന്തം കാന്തികവസ്തുക്കളിൽ ബലം പ്രയോഗിക്കുന്നു.
• കാന്തത്തിനു ചുറ്റും കാന്തികമണ്ഡലമുണ്ട്. അത് അദൃശ്യമാണ്.
• കാന്തികമണ്ഡലത്തിന് ചുറ്റും കാന്തികമണ്ഡല രേഖകളുണ്ട്.
• പലതരം കാന്തങ്ങളുണ്ട്. ആകൃതിക്കനുസരിച്ചാണ് കാന്തങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്.
• സ്വതന്ത്രമായി തൂക്കിയിട്ട കാന്തം തെക്കുവടക്കു ദിശയിൽ നിൽക്കുന്നു.
• ഒരു കാന്തം പൊട്ടിയാൽ ഓരോ കഷണവും ഓരോ ചെറുകാന്തത്തെപ്പോലെ പ്രവർത്തിക്കുന്നു.
• വ്യത്യസ്തകാന്തങ്ങളുടെ ഒരേ ധ്രുവങ്ങളെ സജാതീയ ധ്രുവങ്ങൾ എന്നും വ്യത്യസ്ത ധ്രുവങ്ങളെ വിജാതീയ ധ്രുവങ്ങൾ എന്നും പറയുന്നു. സജാതീയധ്രുവങ്ങൾ വികർഷിക്കുകയും വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു.
Great collection of educational resources! Access to textbooks, teaching manuals, and question papers can enhance teaching and learning experiences. It's a helpful hub for students and educators alike.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments