Kerala Syllabus Class 10 അടിസ്ഥാനപാഠാവലി - Unit 01 അരങ്ങും പൊരുളും: Chapter 02 - ഖല്‍ബിലെ നിലാവ് - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 10 അടിസ്ഥാനപാഠാവലി (അരങ്ങും പൊരുളും) ഖല്‍ബിലെ നിലാവ് | Class 10 Malayalam - Adisthana Padavali - khalbile nilavu - Questions and Answers - Chapter 01 ഖല്‍ബിലെ നിലാവ് - ചോദ്യോത്തരങ്ങൾ. ഈ പാഠത്തിന്റെ Teaching Manual ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെയായി നൽകിയിട്ടുണ്ട്.പത്താം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ ഖല്‍ബിലെ നിലാവ് എന്ന പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. ഖല്‍ബിലെ നിലാവ് - കെ.ടി.മുഹമ്മദ് പഠനപ്രവർത്തനങ്ങൾ ♦ ഗാനത്തിൽ നായകൻ കാത്തിരിപ്പ് അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ? കണ്ടെത്തി എഴുതുകകെടി മുഹമ്മദിന്റെ "ഇത് ഭൂമിയാണ്" എന്ന നാടകത്തിലെ ഗാനമാണ് ഖൽബിലെ നിലാവ്. നായകൻറെ കാത്തിരിപ്പാണ് ഇതിലെ വിവക്ഷ. ഭംഗിയുള്ള താമരപ്പൂവുകൾ നിറഞ്ഞ പൂങ്കാവനത്തിലാണ് പെൺകുട്ടിയെയും കാത്ത് നായകൻ ഇരിക്കുന്നത്. പഞ്ചവർണ്ണ പൈങ്കിളിയുടെ അഴകുള്ളവളാണ് ആ പെൺകുട്ടി. ഈ ഗാനത്തിൽ നിലാവിനെ പൂവിനോട് ഉപമിച്ചിരിക്കുന്നു. നിലാവിൻറെ ഗാനമായി പെൺകുട്ടിയെ കാണുന്ന നായകൻ പെൺകുട്ടിയെ ഏറെ നാളായി കാത്തിരിക്കുകയാണ് എന്നതിൻറെ സൂചനയാണ് കാത്തിരുന്ന് കാൽ തരിച്ചുപോയി എന്ന പ്രയോഗം. അത്രയും മനോഹരിയായ അവളെ കാണാൻ നായകൻറെ മനസ്സ് വെമ്പുന്നു. അവളുടെ നോട്ടത്തിന്റെ ശക്തിയും സൗന്ദര്യവും വർണ്ണിക്കുവാൻ വേണ്ടി മാത്രമല്ല നായകൻറെ ഉള്ളിൽ ആ നോട്ടം എത്രത്തോളം ആഴത്തിൽ സ്പർശിച്ചുവെന്ന് കാണിക്കാൻ കൂടി വേണ്ടിയാണ് കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നവളേ എന്ന പ്രയോഗം ഉപയോഗിച്ചിട്ടുള്ളത്. നിലാവിൻറെ അഥവാ പൂർണചന്ദ്രനെപ്പോലും തോൽപ്പിക്കുന്നതാണ് നായികയുടെ സൗന്ദര്യം. ആ സൗന്ദര്യം കണ്ട് നിലാചന്ദ്രൻ പോലും അമ്പരന്നു നിന്നുപോയി. അത്രയും ഭംഗിയുള്ള പെൺകുട്ടിയെയാണ് നായകൻ ഇതിൽ കാത്തിരിക്കുന്നത്. നായികയുടെ ഭംഗിയും നായകന്റെ കാത്തിരിപ്പും മനോഹരമായി ഈ പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
♦ "താമരപ്പൂങ്കാവനത്തിലെ താമസിക്കുന്നോളെ" ഇതുപോലുള്ള മനോഹരമായ പ്രയോഗങ്ങൾ ഗാനത്തിൽ ഉണ്ടല്ലോ. ഇത്തരത്തിൽ പ്രകൃതിയെയും നായികയെയും അവതരിപ്പിക്കുന്ന വർണനകളുടെ ഭംഗി കണ്ടെത്തി വിശകലനം ചെയ്യുക ?കെ ടി മുഹമ്മദ് ഇത് ഭൂമിയാണ് എന്ന നാടകത്തിലെ ഗാനമാണ് ഖൽബിലെ നിലാവ്. പ്രകൃതിയെയും നായികയെയും വളരെ മനോഹരമായാണ് ഈ ഗാനത്തിൽ വർണിച്ചിരിക്കുന്നത് ഭംഗിയേറിയ താമരപ്പൂക്കൾ നിറഞ്ഞ പൂങ്കാവനത്തിലാണ് നായിക വസിക്കുന്നത്. വരികളുടെ ആവർത്തനവും ആദ്യാക്ഷരപ്രാസവും ദ്വിതീയാക്ഷരപ്രാസവും ഗാനത്തിന്റെ താളം മനോഹരമാക്കുന്നുണ്ട്. പ്രകൃതിയിലെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ് പഞ്ചവർണ്ണക്കിളി. ആ പഞ്ചവർണ്ണക്കിളിയോട് നായികയെ കവി ഉപമിച്ചിരിക്കുന്നു. നിലാവിനെ പൂവായി കാണുകയും നിലാവിൻറെ അഴകുള്ളവളായി പെൺകുട്ടിയെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിലാവിൻറെ അഴകിനെ പോലും തോൽപ്പിക്കുന്ന നായികയെയും കണ്ട് പൂർണ്ണചന്ദ്രൻ അമ്പരന്നു നിൽക്കുന്നു എന്ന് പറയുമ്പോൾ നായികയുടെ മുഖസൗന്ദര്യം എത്രത്തോളം ഉണ്ട് എന്ന് ബോധ്യപ്പെടുന്നു. ഇത്തരത്തിൽ പ്രകൃതിയിലെ മനോഹര കാഴ്ചകളിൽ പെൺകുട്ടിയുടെ സൗന്ദര്യാനുഭൂതി ഉപമിച്ചിരിക്കുന്നു.
♦ നാടകങ്ങളിലും സിനിമകളിലും ഗാനം അനിവാര്യമാണോ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംവാദം സംഘടിപ്പിക്കുക.അനുകൂലമായ വാദങ്ങൾ• സിനിമയുടെ ആകർഷണീയത വർദ്ധിപ്പിക്കാൻ ഗാനങ്ങൾ വേണം.• കഥാപാത്രങ്ങളുടെ ഭൂതകാലാവിഷ്കാരങ്ങൾ ഗാനങ്ങളിലൂടെ മനോഹരമായി അവതരിപ്പിക്കാൻ കഴിയും.• സിനിമയുടെ ആശയത്തെ കാഴ്ചക്കാരിൽ എത്തിക്കാൻ ഒട്ടുമിക്ക ഗാനങ്ങൾക്കും കഴിയും.• കഥാപാത്ര ആവിഷ്കാരത്തിന്റെ സാധ്യതകൾ ഒരുപക്ഷേ ഒരു സിനിമ പോലും ജനമനസ്സുകളിൽ സ്മരണീയമാകുന്നത് ഗാനരംഗചിത്രീകരണത്തിൻറെ സാധ്യതകളാലാണ്.• സിനിമകളുടെ ആസ്വാദനതലം വികസ്വരമാകുന്നത് ഗാനങ്ങളിലൂടെയാണെന്ന് പറയാം.
പ്രതികൂല വാദങ്ങൾ• പാട്ടുകൾ സിനിമയുടെ ഒഴുക്കിന് പലപ്പോഴും തടസ്സമാകാറുണ്ട്. പശ്ചാത്തല സംഗീതമാണ് പ്രേക്ഷകർക്ക് പലപ്പോഴും ഗാനങ്ങളേക്കാൾ മനസ്സിൽ തങ്ങിനിൽക്കുക.• തിരക്കഥയ്ക്ക് അനുഗുണമില്ലാത്ത പാട്ടുകൾ ചിലപ്പോഴൊക്കെ പ്രേക്ഷകരിൽ മുരടിപ്പുണ്ടാക്കാറുണ്ട്.• ചില പാട്ടുകൾ എങ്കിലും ആശയത്തിന് വിപരീതമായി തോന്നാറുണ്ട്.• ചില ഗാനങ്ങൾ കൃത്രിമമായ അന്തരീക്ഷത്തിന്റെ അലോസരങ്ങൾ സൃഷ്ടിക്കപ്പെടാറുണ്ട്.
♦ മലയാളികൾ നെഞ്ചേറ്റിയ പ്രശസ്തങ്ങളായ നാടക-സിനിമ ഗാനങ്ങൾ ശേഖരിച്ച് ക്ലാസിൽ ഗാനസദസ്സ് സംഘടിപ്പിക്കുക. അവതരണത്തിന്റെ ഭാഗമായി ഓരോ ഗാനത്തെയും പരിചയപ്പെടുത്തുന്നതിന് ആവശ്യമായ ആമുഖഭാഷണം, പോസ്റ്റർ എന്നിവ തയ്യാറാക്കുക.നമസ്തേ, സിനിമാഗാനങ്ങൾ ഏതു മലയാളിക്കും ഹൃദ്യമാണല്ലോ. 1986 ൽ പുറത്തിറങ്ങിയ നേരം പുലരുമ്പോൾ എന്ന സിനിമയിലെ "എൻറെ മൺവീണയിൽ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു" എന്ന ഗാനത്തെ കുറിച്ചുള്ള ചിന്തകളാണ് ഞാനിന്ന് പങ്കുവെക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിച്ച സിനിമയാണിത്. മൗനത്തെ അനശ്വരമാക്കിയ ജോൺസൺ മാഷ് മൺവീണയിൽ പിറന്ന കഥ കവിത പോലൊരു പാട്ട് അവതരിപ്പിക്കുന്നുണ്ട്. ഒരു ഇളനീർ മധുരമുള്ള ഈണം ഈ ഗാനത്തിനുണ്ട്. അഗാധമായ ഒരു മൗനമാണ് എൻറെ മൺവീണയിൽ എന്ന പാട്ടിന്റെ ആധാരശ്രുതി. ''പൂവിൻ ചൊടിയിലും മൗനം, ഭൂമി ദേവിതൻ ആത്മാവിൽ മൗനം വിണ്ണിൻറെ കണ്ണുനീർത്തുള്ളിയിലും കൊച്ചുമൺതരിച്ചുണ്ടിലും മൗനം'' യേശുദാസിന്റെ സ്വരനിഷ്യന്ദിയായ ഗാനാലാപനം. പല്ലവിയിലും ചരണത്തിലുമായി പലതവണ ആവർത്തിക്കപ്പെടുന്നു മൗനം എന്ന വാക്ക്. ഒട്ടും ശബ്ദമുഖരിതമല്ലാത്ത അപൂർവ്വത ഈ പാട്ടിനുണ്ട്. ഒ എൻ വിയുടെ അനുഗ്രഹീത തൂലികയാൽ കാവ്യാനുഭവം പകർന്ന് സംഗീതത്തിന് ജോൺസൺ മാഷിന് അവാർഡിനർഹമായ ഗാനാനുഭവം.
♦ പോസ്റ്റർ നിർമാണം- സ്കൂളിലെ കലാകാരന്മാരുടെ ഒത്തുചേരൽ
- കലാപരിപാടികൾ
- കവിപരിചയം
- ആമുഖപ്രഭാഷണം
- ഗാനാലാപനം
- 02-07-2025
- സ്‌കൂൾ ഓഡിറ്റോറിയം
👉Class 10 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click here
Study Notes for Class 10 അടിസ്ഥാനപാഠാവലി (അരങ്ങും പൊരുളും) ഖല്‍ബിലെ നിലാവ് | Class 10 Malayalam - Adisthana Padavali - khalbile nilavu - Questions and Answers - Chapter 01 ഖല്‍ബിലെ നിലാവ് - ചോദ്യോത്തരങ്ങൾ. ഈ പാഠത്തിന്റെ Teaching Manual ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെയായി നൽകിയിട്ടുണ്ട്.
ഖല്‍ബിലെ നിലാവ് - കെ.ടി.മുഹമ്മദ്
പഠനപ്രവർത്തനങ്ങൾ
♦ ഗാനത്തിൽ നായകൻ കാത്തിരിപ്പ് അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ? കണ്ടെത്തി എഴുതുക
കെടി മുഹമ്മദിന്റെ "ഇത് ഭൂമിയാണ്" എന്ന നാടകത്തിലെ ഗാനമാണ് ഖൽബിലെ നിലാവ്. നായകൻറെ കാത്തിരിപ്പാണ് ഇതിലെ വിവക്ഷ. ഭംഗിയുള്ള താമരപ്പൂവുകൾ നിറഞ്ഞ പൂങ്കാവനത്തിലാണ് പെൺകുട്ടിയെയും കാത്ത് നായകൻ ഇരിക്കുന്നത്. പഞ്ചവർണ്ണ പൈങ്കിളിയുടെ അഴകുള്ളവളാണ് ആ പെൺകുട്ടി. ഈ ഗാനത്തിൽ നിലാവിനെ പൂവിനോട് ഉപമിച്ചിരിക്കുന്നു. നിലാവിൻറെ ഗാനമായി പെൺകുട്ടിയെ കാണുന്ന നായകൻ പെൺകുട്ടിയെ ഏറെ നാളായി കാത്തിരിക്കുകയാണ് എന്നതിൻറെ സൂചനയാണ് കാത്തിരുന്ന് കാൽ തരിച്ചുപോയി എന്ന പ്രയോഗം. അത്രയും മനോഹരിയായ അവളെ കാണാൻ നായകൻറെ മനസ്സ് വെമ്പുന്നു. അവളുടെ നോട്ടത്തിന്റെ ശക്തിയും സൗന്ദര്യവും വർണ്ണിക്കുവാൻ വേണ്ടി മാത്രമല്ല നായകൻറെ ഉള്ളിൽ ആ നോട്ടം എത്രത്തോളം ആഴത്തിൽ സ്പർശിച്ചുവെന്ന് കാണിക്കാൻ കൂടി വേണ്ടിയാണ് കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നവളേ എന്ന പ്രയോഗം ഉപയോഗിച്ചിട്ടുള്ളത്. നിലാവിൻറെ അഥവാ പൂർണചന്ദ്രനെപ്പോലും തോൽപ്പിക്കുന്നതാണ് നായികയുടെ സൗന്ദര്യം. ആ സൗന്ദര്യം കണ്ട് നിലാചന്ദ്രൻ പോലും അമ്പരന്നു നിന്നുപോയി. അത്രയും ഭംഗിയുള്ള പെൺകുട്ടിയെയാണ് നായകൻ ഇതിൽ കാത്തിരിക്കുന്നത്. നായികയുടെ ഭംഗിയും നായകന്റെ കാത്തിരിപ്പും മനോഹരമായി ഈ പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
♦ "താമരപ്പൂങ്കാവനത്തിലെ താമസിക്കുന്നോളെ" ഇതുപോലുള്ള മനോഹരമായ പ്രയോഗങ്ങൾ ഗാനത്തിൽ ഉണ്ടല്ലോ. ഇത്തരത്തിൽ പ്രകൃതിയെയും നായികയെയും അവതരിപ്പിക്കുന്ന വർണനകളുടെ ഭംഗി കണ്ടെത്തി വിശകലനം ചെയ്യുക ?
കെ ടി മുഹമ്മദ് ഇത് ഭൂമിയാണ് എന്ന നാടകത്തിലെ ഗാനമാണ് ഖൽബിലെ നിലാവ്. പ്രകൃതിയെയും നായികയെയും വളരെ മനോഹരമായാണ് ഈ ഗാനത്തിൽ വർണിച്ചിരിക്കുന്നത് ഭംഗിയേറിയ താമരപ്പൂക്കൾ നിറഞ്ഞ പൂങ്കാവനത്തിലാണ് നായിക വസിക്കുന്നത്. വരികളുടെ ആവർത്തനവും ആദ്യാക്ഷരപ്രാസവും ദ്വിതീയാക്ഷരപ്രാസവും ഗാനത്തിന്റെ താളം മനോഹരമാക്കുന്നുണ്ട്. പ്രകൃതിയിലെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ് പഞ്ചവർണ്ണക്കിളി. ആ പഞ്ചവർണ്ണക്കിളിയോട് നായികയെ കവി ഉപമിച്ചിരിക്കുന്നു. നിലാവിനെ പൂവായി കാണുകയും നിലാവിൻറെ അഴകുള്ളവളായി പെൺകുട്ടിയെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിലാവിൻറെ അഴകിനെ പോലും തോൽപ്പിക്കുന്ന നായികയെയും കണ്ട് പൂർണ്ണചന്ദ്രൻ അമ്പരന്നു നിൽക്കുന്നു എന്ന് പറയുമ്പോൾ നായികയുടെ മുഖസൗന്ദര്യം എത്രത്തോളം ഉണ്ട് എന്ന് ബോധ്യപ്പെടുന്നു. ഇത്തരത്തിൽ പ്രകൃതിയിലെ മനോഹര കാഴ്ചകളിൽ പെൺകുട്ടിയുടെ സൗന്ദര്യാനുഭൂതി ഉപമിച്ചിരിക്കുന്നു.
♦ നാടകങ്ങളിലും സിനിമകളിലും ഗാനം അനിവാര്യമാണോ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംവാദം സംഘടിപ്പിക്കുക.
അനുകൂലമായ വാദങ്ങൾ
• സിനിമയുടെ ആകർഷണീയത വർദ്ധിപ്പിക്കാൻ ഗാനങ്ങൾ വേണം.
• കഥാപാത്രങ്ങളുടെ ഭൂതകാലാവിഷ്കാരങ്ങൾ ഗാനങ്ങളിലൂടെ മനോഹരമായി അവതരിപ്പിക്കാൻ കഴിയും.
• സിനിമയുടെ ആശയത്തെ കാഴ്ചക്കാരിൽ എത്തിക്കാൻ ഒട്ടുമിക്ക ഗാനങ്ങൾക്കും കഴിയും.
• കഥാപാത്ര ആവിഷ്കാരത്തിന്റെ സാധ്യതകൾ ഒരുപക്ഷേ ഒരു സിനിമ പോലും ജനമനസ്സുകളിൽ സ്മരണീയമാകുന്നത് ഗാനരംഗചിത്രീകരണത്തിൻറെ സാധ്യതകളാലാണ്.
• സിനിമകളുടെ ആസ്വാദനതലം വികസ്വരമാകുന്നത് ഗാനങ്ങളിലൂടെയാണെന്ന് പറയാം.
പ്രതികൂല വാദങ്ങൾ
• പാട്ടുകൾ സിനിമയുടെ ഒഴുക്കിന് പലപ്പോഴും തടസ്സമാകാറുണ്ട്. പശ്ചാത്തല സംഗീതമാണ് പ്രേക്ഷകർക്ക് പലപ്പോഴും ഗാനങ്ങളേക്കാൾ മനസ്സിൽ തങ്ങിനിൽക്കുക.
• തിരക്കഥയ്ക്ക് അനുഗുണമില്ലാത്ത പാട്ടുകൾ ചിലപ്പോഴൊക്കെ പ്രേക്ഷകരിൽ മുരടിപ്പുണ്ടാക്കാറുണ്ട്.
• ചില പാട്ടുകൾ എങ്കിലും ആശയത്തിന് വിപരീതമായി തോന്നാറുണ്ട്.
• ചില ഗാനങ്ങൾ കൃത്രിമമായ അന്തരീക്ഷത്തിന്റെ അലോസരങ്ങൾ സൃഷ്ടിക്കപ്പെടാറുണ്ട്.
♦ മലയാളികൾ നെഞ്ചേറ്റിയ പ്രശസ്തങ്ങളായ നാടക-സിനിമ ഗാനങ്ങൾ ശേഖരിച്ച് ക്ലാസിൽ ഗാനസദസ്സ് സംഘടിപ്പിക്കുക. അവതരണത്തിന്റെ ഭാഗമായി ഓരോ ഗാനത്തെയും പരിചയപ്പെടുത്തുന്നതിന് ആവശ്യമായ ആമുഖഭാഷണം, പോസ്റ്റർ എന്നിവ തയ്യാറാക്കുക.
നമസ്തേ,
സിനിമാഗാനങ്ങൾ ഏതു മലയാളിക്കും ഹൃദ്യമാണല്ലോ. 1986 ൽ പുറത്തിറങ്ങിയ നേരം പുലരുമ്പോൾ എന്ന സിനിമയിലെ "എൻറെ മൺവീണയിൽ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു" എന്ന ഗാനത്തെ കുറിച്ചുള്ള ചിന്തകളാണ് ഞാനിന്ന് പങ്കുവെക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിച്ച സിനിമയാണിത്. മൗനത്തെ അനശ്വരമാക്കിയ ജോൺസൺ മാഷ് മൺവീണയിൽ പിറന്ന കഥ കവിത പോലൊരു പാട്ട് അവതരിപ്പിക്കുന്നുണ്ട്. ഒരു ഇളനീർ മധുരമുള്ള ഈണം ഈ ഗാനത്തിനുണ്ട്. അഗാധമായ ഒരു മൗനമാണ് എൻറെ മൺവീണയിൽ എന്ന പാട്ടിന്റെ ആധാരശ്രുതി. ''പൂവിൻ ചൊടിയിലും മൗനം, ഭൂമി ദേവിതൻ ആത്മാവിൽ മൗനം വിണ്ണിൻറെ കണ്ണുനീർത്തുള്ളിയിലും കൊച്ചുമൺതരിച്ചുണ്ടിലും മൗനം'' യേശുദാസിന്റെ സ്വരനിഷ്യന്ദിയായ ഗാനാലാപനം. പല്ലവിയിലും ചരണത്തിലുമായി പലതവണ ആവർത്തിക്കപ്പെടുന്നു മൗനം എന്ന വാക്ക്. ഒട്ടും ശബ്ദമുഖരിതമല്ലാത്ത അപൂർവ്വത ഈ പാട്ടിനുണ്ട്. ഒ എൻ വിയുടെ അനുഗ്രഹീത തൂലികയാൽ കാവ്യാനുഭവം പകർന്ന് സംഗീതത്തിന് ജോൺസൺ മാഷിന് അവാർഡിനർഹമായ ഗാനാനുഭവം.
♦ പോസ്റ്റർ നിർമാണം
- സ്കൂളിലെ കലാകാരന്മാരുടെ ഒത്തുചേരൽ
- കലാപരിപാടികൾ
- കവിപരിചയം
- ആമുഖപ്രഭാഷണം
- ഗാനാലാപനം
- 02-07-2025
- സ്‌കൂൾ ഓഡിറ്റോറിയം
👉Class 10 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here

0 Comments