Kerala Syllabus Class 8 കേരള പാഠാവലി - Unit 02 കലയുടെ വേരുകൾ: Chapter 01 - കളിവിളക്കിൻ തിരിനാളം - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 8 കേരള പാഠാവലി (കലയുടെ വേരുകൾ) കളിവിളക്കിൻ തിരിനാളം | STD 8 Malayalam - Kerala Padavali - Chapter 1 - Kalivilakkin thirinaalam - Questions and Answers | Chapter 01 കളിവിളക്കിൻ തിരിനാളം - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക് അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.എട്ടാം ക്ലാസ് കേരളപാഠാവലിയിലെ കളിവിളക്കിൻ തിരിനാളം എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. കളിവിളക്കിൻ തിരിനാളം - കലാമണ്ഡലം രാമൻകുട്ടിനായർ ♦ കണ്ടെത്താം എഴുതാം കഥകളി കാണാൻ പോയ കുട്ടികൾക്കുണ്ടായ ഹൃദയസ്പർശിയായ അനുഭവങ്ങൾ പാഠഭാഗത്ത് നിന്ന് കണ്ടെത്തി പറയൂ. കുറിപ്പെഴുതൂ.കലാമണ്ഡലം രാമൻകുട്ടി നായരുടെ ആത്മകഥാ വിഭാഗത്തിൽപ്പെട്ട പാഠഭാഗമാണ് "കളിവിളക്കിൻ തിരിനാളം". ബാല്യത്തിൽ തന്നെ കഥകളി കാണാൻ വലിയ താല്പര്യമുണ്ടായിരുന്നുവെങ്കിലും കളി തുടങ്ങുന്നതിനു മുൻപേ തന്നെ ഉറങ്ങുന്നത് പതിവായിരുന്നു. ഒരിക്കൽ കൂട്ടുകാരുമൊത്ത് ഉത്സവകളി കാണാൻ പോയെങ്കിലും കളിയോട് രസം തോന്നാത്തത് കാരണം എഴുന്നേറ്റ് അണിയറയിലേക്ക് പോകാനായി തീരുമാനിച്ചു. നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അണിയറയുടെ വാതിൽ പാളിയിലൂടെ നോക്കിയപ്പോൾ എന്തോ അനക്കമറ്റിരിക്കുന്നതായി കുട്ടികൾ കണ്ടു. പ്രശസ്തനായ കോപ്പൻ നായരുടെ ഹനുമാൻ വേഷമായിരുന്നു അത്. കുട്ടികൾ അതൊന്നും വകവയ്ക്കാതെ അണിയറയ്ക്ക് അകത്തേക്ക് കയറി. പെട്ടെന്ന് ആ രൂപം എഴുന്നേറ്റ് അമർത്തി നാല് ചവിട്ട്. അരങ്ങിൽ വേഷം പ്രവേശിക്കുന്നതിനു മുമ്പായി നടത്തുന്ന കഥകളി സമ്പ്രദായം ആയിരുന്നു അത്.
♦ വായനക്കുറിപ്പ്.സ്‌കൂൾ ലൈബ്രറിയിൽ നിന്നും കലാകാരന്മാരുടെ ആത്മകഥകൾ തിരഞ്ഞെടുത്ത് വായിച്ച് കുറിപ്പ് തയാറാക്കുക• മഞ്ജുതരം (കലാമണ്ഡലം ഹൈദരലി)
ക്യാൻസർ വാർഡിലെ ചിരി (ഇന്നസെൻറ്.)ചലിച്ചിത്ര താരവും ജന പ്രതിനിധിയുമായിരുന്ന ഇന്നസെന്റ് മരിച്ചപ്പോൾ , ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ സത്യൻ അന്തിക്കാടിന്റെ ചിത്രംആരും അത്ര പെട്ടെന്നൊന്നും മറക്കില്ല. മലയാളത്തിന്റെ അഭിമാന സിനിമാ പ്രവർത്തകനായ സത്യന് ഇന്നസെന്റിനോടുണ്ടായിരുന്ന അടുപ്പം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നുരുന്നു ആ കരച്ചിൽ .ഒരു പക്ഷേ, ഇന്നസെന്റിന് കാൻസർ രോഗമാണെന്ന് ഏറ്റവും ആദ്യം അറിഞ്ഞ സിനിമാ പ്രവർത്തകനായിരുന്നു ശ്രീ. സത്യൻ അന്തിക്കാട് . അത് അറിഞ്ഞ ആ നിമിഷവും സത്യൻ അന്തിക്കാട് കരഞ്ഞിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന പുസ്തകമാണ്, ക്യാൻസർ വാർഡിലെ ചിരി.
മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെട്ട ചെറിയ വേദനയും നാവിലെ തടിപ്പും ശേഷം ഭക്ഷണം കഴിക്കുമ്പോൾ അനുഭവപ്പെട്ട തൊണ്ടയിലെ അസ്വസ്ഥകളും കാൻസർ രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് ഭാഗികമായെങ്കിലും ഇന്നസെന്റ് മനസിലാക്കിയ അവസരത്തിൽ അദ്ദേഹം കുട്ടിക്കാനത്ത് ഒരു സിനിമയുടെ ഷൂട്ടിംഗിൽ വൈദീക വേഷത്തിൽ അഭിനയിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് താൻ വിധേയനായ ബയോപ്സി ടെസ്റ്റിന്റെ ഫലമറിയാൻ പല തവണ ഡോ. ഗംഗാധരനെ വിളിച്ചപ്പോൾഒരു മരണ വീട്ടിൽ നിൽക്കുകയായിരുന്നതുകൊണ്ട് അദ്ദേഹം ആദ്യമൊന്നും ഫോണെടുത്തില്ല. പിന്നിട് ഫോണിൽ കിട്ടിയപ്പോൾ "നാളെ ഹോസ്പിറ്റലിലേക്ക് മകനെയും കൂട്ടി വാ "എന്നാണ് മറുപടി കിട്ടിയത്. ആ മറുപടിയുടെ അന്തരാർത്ഥം ഇന്നസെന്റിന് മനസിലായി. പിറ്റേന്ന് കൊച്ചിയിലെത്തിയ ഇന്നസെന്റ് വൈറ്റ് ഫോർട്ട് ഹോട്ടലിൽ ചെന്നപ്പോഴാണ് അവിടെ സത്യൻ അന്തിക്കാട് ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നത്. ചെന്നപാടേ ഒരു ചായ വേണമെന്ന് പറഞ്ഞു. സത്യൻ സൂക്ഷിച്ചു നോക്കി."സത്യാ ...എന്റെ മകന്റെ കുട്ടികൾ പതിനേഴ് വയസ്സും കടന്ന് വളരുന്നത് കാണണം എന്നൊരു മോഹം എനിക്കുണ്ടായിരുന്നു. അതിന് ദൈവം സമ്മതിക്കില്ലെന്നാണ് തോന്നുന്നത്. "
"ചായ പറഞ്ഞിട്ട് വന്നില്ലല്ലോ. "
സത്യൻ വിഷയം മാറ്റാൻ ശ്രമിച്ചു.ചായ വന്നു ഒരിറക്ക് കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
"കൊഴപ്പം ആണെടോ.."അത് പറഞ്ഞതോടെഞാൻ കരഞ്ഞു പോയി.സത്യന്റെ കണ്ണും നിറഞ്ഞു....
ഇന്നസെന്റിന്റെ രചനയായതിനാൽ തന്നെ കാൻസർ വാർഡിലെ ചിരിയിൽ സ്വഭാവികമായും ചിരിക്കാനും ചിന്തിക്കാനും കുറെ കാര്യങ്ങൾ ഉണ്ടെങ്കിലും, സത്യൻ അന്തിക്കാട് മാത്രമല്ല ഇന്ന് ഈ പുസ്തകത്തിലെ ആ ഭാഗം വായിക്കുന്ന വായനക്കാരനും കരയാതിരിക്കില്ല.
മലയാള സിനിമയിലെ മികച്ച ഹാസ്യതാരം എന്ന പദവി. ആ പദവിയിൽ നിൽക്കുമ്പോൾ തന്നെയാണ് കാൻസർ എന്ന മഹാരോഗം അദ്ദേഹത്തിന്റെ തൊണ്ടക്കുഴിയെ കാർന്നു തിന്നാൻ ആരംഭിച്ചതും നിരന്തരം അദ്ദേഹം ആശുപത്രി കിടക്കയിലായതും.
കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകം ഒരു പരിധിവരെ പക്ഷെ ചിരി മാത്രമല്ല മാനുഷിക ദുഖങ്ങളും ചില അവസ്ഥകളും പേറുന്നുണ്ട്.കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്റെ ആമുഖ കുറിപ്പോടെയാണ് "കാൻസർ വാർഡിലെ ചിരി" എന്ന ഇന്നസെന്റിന്റെഅനുഭവക്കുറിപ്പുകൾ ആരംഭിക്കുന്നത്. "ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്" എന്നാണു അദ്ദേഹത്തിന്റെകുറിപ്പിന്റെ ആമുഖം തന്നെ. ഡോക്ടർ പറയുന്ന അതെ വഴിയിൽ കൂടി ശാസ്ത്രത്തെ വിശ്വസിച്ച് ഡോക്ടറെ വിശ്വസിച്ച് മുന്നോട്ടു പോയ ധീരനായ ഒരു രോഗിയായിരുന്നു ഇന്നസെന്റെന്നു ഗംഗാധരൻ പറയും. കാരണം കാൻസർ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത പോലും ഇന്നസെന്റിനെ അലട്ടിയില്ല, ഒരുപക്ഷെ ഉള്ളിൽ അലട്ടിയിട്ടുണ്ടെങ്കിൽ പോലും അത് പുറത്ത് കാണിക്കാതെ സമർത്ഥമായി മറച്ചു പിടിച്ച് അദ്ദേഹം അഭിനയിച്ചു. പക്ഷെ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടർ ഗംഗാധരൻ സാക്ഷ്യപ്പെടുത്തുന്നു.
രോഗത്തിന്റെ കാലത്തെ എല്ലാത്തിൽ നിന്നും അകറ്റി നിർത്തുന്നൊരു അവധിക്കാലമായി കാണാനും ആ അനുഭവങ്ങൾ എഴുതി വയ്ക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പകർപ്പുകളാണ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം.“ജീവിതത്തെ സ്നേഹിക്കുന്നവർക്കും ജീവിതത്തിനായിദാഹിക്കുന്നവർക്കും" എന്ന സമർപ്പണത്തോടെ എഴുതപ്പെട്ട ഈഓർമ്മകുറിപ്പുകൾ വിലമതിക്കാനാവാത്ത വാക്കുകളുടെ ഒരു സമാഹാരം തന്നെയാണ്.
ഈ ഓർമകുറിപ്പുകളുടെ ആമുഖം തുടങ്ങുന്നത് തന്നെ “ജീവിതം കാത്തുനില്ക്കുമ്പോൾ നമുക്ക് എങ്ങനെ മരിക്കാൻ സാധിക്കും ?" എന്ന ചോദ്യത്തോടെ തന്നെയാണ്. അത് തന്നെയാണ് പുസ്തകവും.
ഒരു രോഗം വന്നാൽ; അത് ചെറുതോ വലുതോ ആകട്ടെ; അതൊരു യാഥാർഥ്യമാണെന്ന് തിരിച്ചറിവോടെ ധൈര്യത്തോടെ നേരിടാൻ പറഞ്ഞുതരുന്നു അദ്ദേഹത്തിന്റെ ഈ കുറിപ്പുകൾ.രോഗം വന്നാൽ കണിശമായ ചികിത്സയാണ് വേണ്ടത് എന്ന് ശ്രീ ഇന്നസെന്റ് തന്റെ അനുഭവകുറിപ്പിലൂടെ സാക്ഷ്യപ്പെടുത്തുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ സമചിത്തതയോടെയും നർമബോധത്തോടെയും ഉത്തരവാദിത്തോടെയും നേരിടാൻ അദ്ദേഹം കാട്ടിയ മനോബലം ഏവർക്കും ഒരു വഴികാട്ടിയാണ്.
👉Class 8 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 8 കേരള പാഠാവലി (കലയുടെ വേരുകൾ) കളിവിളക്കിൻ തിരിനാളം | STD 8 Malayalam - Kerala Padavali - Chapter 1 - Kalivilakkin thirinaalam - Questions and Answers | Chapter 01 കളിവിളക്കിൻ തിരിനാളം - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക് അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
കളിവിളക്കിൻ തിരിനാളം - കലാമണ്ഡലം രാമൻകുട്ടിനായർ
♦ കണ്ടെത്താം എഴുതാം
കഥകളി കാണാൻ പോയ കുട്ടികൾക്കുണ്ടായ ഹൃദയസ്പർശിയായ അനുഭവങ്ങൾ പാഠഭാഗത്ത് നിന്ന് കണ്ടെത്തി പറയൂ. കുറിപ്പെഴുതൂ.
കലാമണ്ഡലം രാമൻകുട്ടി നായരുടെ ആത്മകഥാ വിഭാഗത്തിൽപ്പെട്ട പാഠഭാഗമാണ് "കളിവിളക്കിൻ തിരിനാളം". ബാല്യത്തിൽ തന്നെ കഥകളി കാണാൻ വലിയ താല്പര്യമുണ്ടായിരുന്നുവെങ്കിലും കളി തുടങ്ങുന്നതിനു മുൻപേ തന്നെ ഉറങ്ങുന്നത് പതിവായിരുന്നു. ഒരിക്കൽ കൂട്ടുകാരുമൊത്ത് ഉത്സവകളി കാണാൻ പോയെങ്കിലും കളിയോട് രസം തോന്നാത്തത് കാരണം എഴുന്നേറ്റ് അണിയറയിലേക്ക് പോകാനായി തീരുമാനിച്ചു. നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അണിയറയുടെ വാതിൽ പാളിയിലൂടെ നോക്കിയപ്പോൾ എന്തോ അനക്കമറ്റിരിക്കുന്നതായി കുട്ടികൾ കണ്ടു. പ്രശസ്തനായ കോപ്പൻ നായരുടെ ഹനുമാൻ വേഷമായിരുന്നു അത്. കുട്ടികൾ അതൊന്നും വകവയ്ക്കാതെ അണിയറയ്ക്ക് അകത്തേക്ക് കയറി. പെട്ടെന്ന് ആ രൂപം എഴുന്നേറ്റ് അമർത്തി നാല് ചവിട്ട്. അരങ്ങിൽ വേഷം പ്രവേശിക്കുന്നതിനു മുമ്പായി നടത്തുന്ന കഥകളി സമ്പ്രദായം ആയിരുന്നു അത്.
♦ വായനക്കുറിപ്പ്.
സ്‌കൂൾ ലൈബ്രറിയിൽ നിന്നും കലാകാരന്മാരുടെ ആത്മകഥകൾ തിരഞ്ഞെടുത്ത് വായിച്ച് കുറിപ്പ് തയാറാക്കുക
• മഞ്ജുതരം (കലാമണ്ഡലം ഹൈദരലി)
ക്യാൻസർ വാർഡിലെ ചിരി (ഇന്നസെൻറ്.)
ചലിച്ചിത്ര താരവും ജന പ്രതിനിധിയുമായിരുന്ന ഇന്നസെന്റ് മരിച്ചപ്പോൾ , ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ സത്യൻ അന്തിക്കാടിന്റെ ചിത്രം
ആരും അത്ര പെട്ടെന്നൊന്നും മറക്കില്ല. മലയാളത്തിന്റെ അഭിമാന സിനിമാ പ്രവർത്തകനായ സത്യന് ഇന്നസെന്റിനോടുണ്ടായിരുന്ന അടുപ്പം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നുരുന്നു ആ കരച്ചിൽ .
ഒരു പക്ഷേ, ഇന്നസെന്റിന് കാൻസർ രോഗമാണെന്ന് ഏറ്റവും ആദ്യം അറിഞ്ഞ സിനിമാ പ്രവർത്തകനായിരുന്നു ശ്രീ. സത്യൻ അന്തിക്കാട് . അത് അറിഞ്ഞ ആ നിമിഷവും സത്യൻ അന്തിക്കാട് കരഞ്ഞിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന പുസ്തകമാണ്, ക്യാൻസർ വാർഡിലെ ചിരി.
മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെട്ട ചെറിയ വേദനയും നാവിലെ തടിപ്പും ശേഷം ഭക്ഷണം കഴിക്കുമ്പോൾ അനുഭവപ്പെട്ട തൊണ്ടയിലെ അസ്വസ്ഥകളും കാൻസർ രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് ഭാഗികമായെങ്കിലും ഇന്നസെന്റ് മനസിലാക്കിയ അവസരത്തിൽ അദ്ദേഹം കുട്ടിക്കാനത്ത് ഒരു സിനിമയുടെ ഷൂട്ടിംഗിൽ വൈദീക വേഷത്തിൽ അഭിനയിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് താൻ വിധേയനായ ബയോപ്സി ടെസ്റ്റിന്റെ ഫലമറിയാൻ പല തവണ ഡോ. ഗംഗാധരനെ വിളിച്ചപ്പോൾ
ഒരു മരണ വീട്ടിൽ നിൽക്കുകയായിരുന്നതുകൊണ്ട് അദ്ദേഹം ആദ്യമൊന്നും ഫോണെടുത്തില്ല. പിന്നിട് ഫോണിൽ കിട്ടിയപ്പോൾ "നാളെ ഹോസ്പിറ്റലിലേക്ക് മകനെയും കൂട്ടി വാ "എന്നാണ് മറുപടി കിട്ടിയത്. ആ മറുപടിയുടെ അന്തരാർത്ഥം ഇന്നസെന്റിന് മനസിലായി.
പിറ്റേന്ന് കൊച്ചിയിലെത്തിയ ഇന്നസെന്റ് വൈറ്റ് ഫോർട്ട് ഹോട്ടലിൽ
ചെന്നപ്പോഴാണ് അവിടെ സത്യൻ അന്തിക്കാട് ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നത്. ചെന്നപാടേ ഒരു ചായ വേണമെന്ന് പറഞ്ഞു. സത്യൻ സൂക്ഷിച്ചു നോക്കി.
"സത്യാ ...എന്റെ മകന്റെ കുട്ടികൾ പതിനേഴ് വയസ്സും കടന്ന് വളരുന്നത് കാണണം എന്നൊരു മോഹം എനിക്കുണ്ടായിരുന്നു. അതിന് ദൈവം സമ്മതിക്കില്ലെന്നാണ് തോന്നുന്നത്. "
"ചായ പറഞ്ഞിട്ട് വന്നില്ലല്ലോ. "
സത്യൻ വിഷയം മാറ്റാൻ ശ്രമിച്ചു.
ചായ വന്നു ഒരിറക്ക് കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
"കൊഴപ്പം ആണെടോ.."
അത് പറഞ്ഞതോടെ
ഞാൻ കരഞ്ഞു പോയി.
സത്യന്റെ കണ്ണും നിറഞ്ഞു....
ഇന്നസെന്റിന്റെ രചനയായതിനാൽ തന്നെ കാൻസർ വാർഡിലെ ചിരിയിൽ സ്വഭാവികമായും ചിരിക്കാനും ചിന്തിക്കാനും കുറെ കാര്യങ്ങൾ ഉണ്ടെങ്കിലും, സത്യൻ അന്തിക്കാട് മാത്രമല്ല ഇന്ന് ഈ പുസ്തകത്തിലെ ആ ഭാഗം വായിക്കുന്ന വായനക്കാരനും കരയാതിരിക്കില്ല.
മലയാള സിനിമയിലെ മികച്ച ഹാസ്യതാരം എന്ന പദവി. ആ പദവിയിൽ നിൽക്കുമ്പോൾ തന്നെയാണ് കാൻസർ എന്ന മഹാരോഗം അദ്ദേഹത്തിന്റെ തൊണ്ടക്കുഴിയെ കാർന്നു തിന്നാൻ ആരംഭിച്ചതും നിരന്തരം അദ്ദേഹം ആശുപത്രി കിടക്കയിലായതും.
കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകം ഒരു പരിധിവരെ പക്ഷെ ചിരി മാത്രമല്ല മാനുഷിക ദുഖങ്ങളും ചില അവസ്ഥകളും പേറുന്നുണ്ട്.
കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്റെ ആമുഖ കുറിപ്പോടെയാണ് "കാൻസർ വാർഡിലെ ചിരി" എന്ന ഇന്നസെന്റിന്റെ
അനുഭവക്കുറിപ്പുകൾ ആരംഭിക്കുന്നത്. "ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്" എന്നാണു അദ്ദേഹത്തിന്റെ
കുറിപ്പിന്റെ ആമുഖം തന്നെ. ഡോക്ടർ പറയുന്ന അതെ വഴിയിൽ കൂടി ശാസ്ത്രത്തെ വിശ്വസിച്ച് ഡോക്ടറെ വിശ്വസിച്ച് മുന്നോട്ടു പോയ ധീരനായ ഒരു രോഗിയായിരുന്നു ഇന്നസെന്റെന്നു ഗംഗാധരൻ പറയും. കാരണം കാൻസർ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത പോലും ഇന്നസെന്റിനെ അലട്ടിയില്ല, ഒരുപക്ഷെ ഉള്ളിൽ അലട്ടിയിട്ടുണ്ടെങ്കിൽ പോലും അത് പുറത്ത് കാണിക്കാതെ സമർത്ഥമായി മറച്ചു പിടിച്ച് അദ്ദേഹം അഭിനയിച്ചു. പക്ഷെ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടർ ഗംഗാധരൻ സാക്ഷ്യപ്പെടുത്തുന്നു.
രോഗത്തിന്റെ കാലത്തെ എല്ലാത്തിൽ നിന്നും അകറ്റി നിർത്തുന്നൊരു അവധിക്കാലമായി കാണാനും ആ അനുഭവങ്ങൾ എഴുതി വയ്ക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പകർപ്പുകളാണ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം.
“ജീവിതത്തെ സ്നേഹിക്കുന്നവർക്കും ജീവിതത്തിനായി
ദാഹിക്കുന്നവർക്കും" എന്ന സമർപ്പണത്തോടെ എഴുതപ്പെട്ട ഈ
ഓർമ്മകുറിപ്പുകൾ വിലമതിക്കാനാവാത്ത വാക്കുകളുടെ ഒരു സമാഹാരം തന്നെയാണ്.
ഈ ഓർമകുറിപ്പുകളുടെ ആമുഖം തുടങ്ങുന്നത് തന്നെ “ജീവിതം കാത്തുനില്ക്കുമ്പോൾ നമുക്ക് എങ്ങനെ മരിക്കാൻ സാധിക്കും ?" എന്ന ചോദ്യത്തോടെ തന്നെയാണ്. അത് തന്നെയാണ് പുസ്തകവും.
ഒരു രോഗം വന്നാൽ; അത് ചെറുതോ വലുതോ ആകട്ടെ; അതൊരു യാഥാർഥ്യമാണെന്ന് തിരിച്ചറിവോടെ ധൈര്യത്തോടെ നേരിടാൻ പറഞ്ഞുതരുന്നു അദ്ദേഹത്തിന്റെ ഈ കുറിപ്പുകൾ.
രോഗം വന്നാൽ കണിശമായ ചികിത്സയാണ് വേണ്ടത് എന്ന് ശ്രീ ഇന്നസെന്റ് തന്റെ അനുഭവകുറിപ്പിലൂടെ സാക്ഷ്യപ്പെടുത്തുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ സമചിത്തതയോടെയും നർമബോധത്തോടെയും ഉത്തരവാദിത്തോടെയും നേരിടാൻ അദ്ദേഹം കാട്ടിയ മനോബലം ഏവർക്കും ഒരു വഴികാട്ടിയാണ്.
👉Class 8 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments