Kerala Syllabus Class 10 കേരള പാഠാവലി - Unit 02 ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ: Chapter 01 - റസിഡന്റ് എഡിറ്റർ - ചോദ്യോത്തരങ്ങൾ
Study Notes for Class 10 കേരള പാഠാവലി (ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ) റസിഡന്റ് എഡിറ്റർ | Class 10 Malayalam - Kerala Padavali - Ullilanepozhum Unmathanennapol - Questions and Answers - Chapter 01 റസിഡന്റ് എഡിറ്റർ- ചോദ്യോത്തരങ്ങൾ. പത്താം ക്ലാസ് കേരളപാഠാവലിയിലെ ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ എന്ന യൂണിറ്റിലെ റസിഡന്റ് എഡിറ്റർ എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ സുമേഷ്.കെ.എം., രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. മൊകേരി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ
♦ ഉള്ളിലാണെപ്പോഴും ഉണ്മ താനെന്ന പോൽ എന്ന യൂണിറ്റിൽ വി.കെ.എൻ. എഴുതിയ കഥ റസിഡന്റ് എഡിറ്റർ, പി.എൻ. ഗോപീകൃഷ്ണന്റെ അന്നന്നത്തെ മോക്ഷം എന്ന കവിത, സെമി കാപ്ലനോഗ്ലു സംവിധാനം ചെയ്ത ബാൽ എന്ന ടർക്കിഷ് സിനിമയെക്കുറിച്ച് വിജയകുമാർ ബ്ലാത്തൂർ നടത്തിയ പഠനം എന്നിവയാണുള്ളത്.
സമൂഹത്തിന്റെ കണ്ണാടിയായ മാധ്യമലോകത്തിൽ തെളിയുന്ന കാഴ്ചകൾ ഇതിലൊക്കെ നിറയുന്നു. വർത്തമാനകാല സമൂഹത്തിൽ സത്യമേത് മിഥ്യയേത് എന്ന ഉൾക്കാഴ്ച രൂപീകരിക്കപ്പെടേണ്ടതിനെ കുറിച്ച് സൂചിപ്പിക്കുന്ന രചനകളാണിവ. ആഗോളവല്കരണാനന്തര കമ്പോള സമൂഹത്തിൽ നിറയുന്നത് മൂല്യങ്ങൾ നഷ്ടപ്പെടുന്ന വിപണിയുടെ കാഴ്ചകൾ മാത്രമാണ്.
("ആളുതിക്കിത്തിരക്കിയേറുന്ന-താണു ചന്തയതാണെന്‍ പ്രപഞ്ചംവില്പനയ്ക്ക് ചരക്കുകളും പേറിവില്പനക്കാര് വരുന്നു; പോകുന്നു,തങ്ങളെത്തന്നെ വില്‍ക്കുന്നു, വീണ്ടുംതങ്ങള്തന്നെ വിലപേശി നില്‍പൂ.'' - കുരുക്ഷേത്രം)
വർത്തമാനകാല സമൂഹത്തിൽ യാഥാർത്ഥ്യബോധവും യുക്തിചിന്തയും മൂല്യബോധവും പകരാൻ പ്രസക്തമായ രചനകളാണ് യൂണിറ്റിലുള്ളത്..
പ്രവേശകം
1.പ്രവേശക ഭാഗത്ത് നല്കിയ ചിത്രത്തെ വരികളുമായി ബന്ധപ്പെടുത്തി ആശയങ്ങൾ കുറിക്കുക.യൂണിറ്റിന്റെ പ്രവേശക ഭാഗത്ത് നല്കിയ ചിത്രവും കെ.എ. ജയശീലൻ എഴുതിയ വരികളും ആധുനിക സമൂഹത്തിൽ എല്ലാം കാഴ്ചകളായി മാറുന്നു എന്നതിന്റെ പ്രതീകാത്മക ദൃശ്യമാകുന്നു. കണ്ണടയിൽ തെളിയുന്ന ക്യാമറക്കണ്ണുകൾ സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാതെ, എല്ലാം പ്രദർശിപ്പിക്കപ്പെടുന്ന ആധുനിക കമ്പോളവല്കൃത സമൂഹത്തിന്റെ ചിത്രമാകുന്നു.മറ്റുള്ളവരുടെ ജീവിതത്തിലേക്ക് മിഴി തുറക്കുന്ന ക്യാമറണ്ണുകളിൽ നിന്ന് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയാതെ എല്ലാം കാഴ്ചകളുടെ ഘോഷയാത്രകളായി മാറുന്നു. മാധ്യമങ്ങളിൽ കാണുന്ന കാഴ്ചകൾ പലതും സത്യമാവണമെന്നില്ല. വാർത്തകളും കാഴ്ചകളും പർവ്വതീകരിക്കപ്പെടുന്നു. ചിത്രത്തിൽ കാണുന്ന കണ്ണടയുടെ രണ്ട് ഭാഗങ്ങൾ. ഒന്ന് വലിയ ഫ്രെയിം, മറ്റേത് ചെറുത്. കണ്ണടയുടെ വലിയ ഫ്രെയിമിൽ നിറയുന്നത് മറ്റൊരു ക്യാമറയാകുന്നു.ചുറ്റുപാടും കാണുന്ന കാഴ്ചകളുടെ പർവ്വതീകരിച്ച രൂപം.ചെറിയ ഫ്രെയിം നല്കുന്ന സൂചന നോക്കുകയാണെങ്കിൽ, ചില കാഴ്ചകൾ സത്യമറിയാതെ മറച്ചുവെക്കപ്പെടുന്നു എന്ന സൂചനയാണ് കണ്ണടയുടെ മറുഭാഗത്തിലൂടെ പ്രതീകാത്മകമായി നല്കുന്നത്. ഒപ്പം തന്നെ അത് സ്വന്തം കണ്ണിനെ കൂടി പ്രതിനിധാനം ചെയ്യുന്നു. അത് തകർക്കപ്പെട്ട കാഴ്ചയാണ്. യുക്തിയിലൂടെ, യാഥാർത്ഥ്യബോധത്തിലൂടെ നാം അനുഭവിക്കുന്ന കാഴ്ചകൾക്ക് മുകളിൽ കമ്പോളവല്കൃത സമൂഹം പകർന്ന് നല്കുന്ന കാഴ്ചകൾ സ്ഥാനം പിടിക്കുന്നു എന്ന ആശയമാണ് ഇതിൽ പങ്കുവെയ്ക്കപ്പെടുന്നത്."കണ്ണ് കണ്ണിനെ കാണുന്നില്ലന്നതാണ് കാഴ്ചയുടെ വലിയ കുറവ്.''എന്ന കെ.എ. ജയശീലന്റെ വരികളിൽ ലോകത്തെ കാണാനും മറ്റുള്ളവരുടെ കാര്യങ്ങൾ കാണാനും വിലയിരുത്താനും ശ്രമിക്കുന്ന സമൂഹമനസ്സിനെ കാണാം.ഒരിക്കലും കാഴ്ച തന്നിലേക്ക് തിരിക്കുന്നില്ല അഥവാ, ആത്മവിമർശനത്തിന് ശ്രമിക്കുന്നില്ല എന്ന നിരീക്ഷണം ഈ വരികളിൽ തെളിയുന്നു. അവനവന്റെ മുഖം കാണാൻ ശ്രമിക്കാത്ത സമൂഹത്തിന്റെ ചിത്രത്തെ അടയാളപ്പെടുത്താൻ ഈ വരികൾക്ക് കഴിയുന്നുണ്ട്.
റസിഡന്റ് എഡിറ്റർ
പ്രവർത്തനങ്ങൾ.
♦ "അടിയന്തിരമാ ചീഫ് റിപ്പോർട്ടറായി പ്രമോഷൻ വേണം. ഇല്ലെന്നാൽ രാജിവയ്ക്കുന്നു. മന്ദിക്കണം"മാധ്യമ പ്രവർത്തകനായ വെങ്കടേശ അയ്യങ്കാരെ ഈ നിലപാടിലേക്ക് എത്തിച്ച സാഹചര്യമെന്തായിരുന്നു? കുറിപ്പ് തയ്യാറാക്കുക.മലയാള കഥാസാഹിത്യത്തിൽ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് നമ്മെ ചിരിപ്പിച്ച, ചിന്തിപ്പിച്ച വി.കെ.എന്നിന്റെ ആക്ഷേപഹാസ്യം നിറഞ്ഞ രചനയാണ് റസിഡന്റ് എഡിറ്റർ. പുണ്യതീർത്ഥ സ്വാമിയുടെ പത്രത്തിലെ റിപ്പോർട്ടറാണ് വെങ്കടേശ അയ്യങ്കാർ. വ്യാഴവട്ട കാലമായി റിപ്പോർട്ടറായിരുന്നിട്ടും വെങ്കടേശ അയ്യങ്കാർക്ക് അയാൾ ആഗ്രഹിച്ച പരിഗണനയോ സ്ഥാനമോ ലഭിച്ചിരുന്നില്ല. നഗരത്തിലെ മജിസ്ട്രേറ്റ് കോടതികളിലെ കുറ്റവും ശിക്ഷയും കണ്ടെത്തുക, രാമരാവണ യുദ്ധം പ്രഭാഷണ പരമ്പരയെ കുറിച്ച് നിത്യവും കോളമെഴുതുക എന്നിങ്ങനെയുള്ള മെയ്യനങ്ങാ വേലകൾ മാത്രയായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവർത്തനം.തന്നെക്കാൾ പ്രായവും പരിചയ സമ്പത്തും കുറഞ്ഞവർ പോലും ചീഫ് റിപ്പോർട്ടർമാരായി മുകളിലേക്ക് കയറിപ്പോയതിൽ നിരാശയും സങ്കടവുമായി കഴിയുന്ന സമയത്താണ്, ഇന്ത്യൻ പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി നഗരം സന്ദർശിക്കാനെത്തിയ സന്ദർഭം റിപ്പോർട്ട് ചെയ്യാനുള്ള അവസരം വെങ്കടേശ അയ്യങ്കാർക്ക് ലഭിച്ചത്. ഇതോടെ തനിക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന വിചാരത്തോടെ അയ്യങ്കാർ ആ വാർത്ത നന്നായി തന്നെ കവർ ചെയ്യുന്നു. ലാൽ ബഹാദൂർ ശാസ്ത്രിയെ 'ശാസ്ത്രികൾ ' എന്നവതരിപ്പിച്ച് തന്റെ റിപ്പോർട്ടിംഗ് മികവ് തെളിയിക്കാൻ വെങ്കടേശ അയ്യങ്കാർ ശ്രമിക്കുന്നത് ആക്ഷേപഹാസ്യത്തിന്റെ സൂക്ഷ്മമായ പ്രയോഗ ഭംഗി നല്കുന്നുണ്ട്. റിപ്പോർട്ടിംഗ് ചെയ്യുക വഴി സ്ഥാനക്കയറ്റം പ്രതീക്ഷിച്ച അയ്യങ്കാർക്ക് പത്രസ്വാമി നല്കിയത് ചെറിയ ശമ്പള വർദ്ധന മാത്രമായിരുന്നു. നിരാശനായ അയ്യങ്കാർ ക്ഷമകെട്ട് പത്രസ്വാമിയെ കണ്ട് കാര്യം ബോധിപ്പിക്കാൻ തീരുമാനിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നു. അവിടെയെത്തി പത്രസ്വാമിയെ കണ്ട വെങ്കടേശ അയ്യങ്കാർ തന്റെ നിരാശയും ദേഷ്യവും സങ്കടവുമുണർത്തിക്കുന്നതാണ് സന്ദർഭം.
♦ "ഇന്ത നിമിഷം മുതൽ ശെത്തും പോകും വരെക്കും നീ നമ്മ പത്രത്തോട് റസിഡന്റ് എഡിറ്റർ " ഫലിതവും ആക്ഷേപഹാസ്യവും ആവിഷ്കരിക്കാൻ ഈ വരികൾ എത്രത്തോളം പര്യാപ്തമാണ്.?വി.കെ.എൻ ന്റെ മറ്റു കഥകൾ കൂടി പരിഗണിച്ച് വി.കെ.എൻ. കൃതികളിലെ ഹാസ്യം എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജന രഹിതമായ വിമർശനമായിരുന്നു വി.കെ.എൻ രചനകളുടെ അന്തർധാര. സിൻഡിക്കേറ്റ്, ആരോഹണം, പയ്യൻ കഥകൾ എന്നിവയൊക്കെ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമർശന യാത്രകളാകുന്നു. ഡൽഹി ജീവിതത്തിനിടയിൽ അദ്ദേഹം ദർശിച്ച രാഷ്ട്രീയ സാമൂഹിക നെറികേടുകളാണ് പയ്യൻ കഥകളിലെ നർമ്മമായും നിരീക്ഷണങ്ങളായും പുറത്തു വന്നത്. സമകാലിക സംഭവങ്ങളെ മാറി നിന്ന് നിരീക്ഷിച്ച് നർമ്മത്തിൽ ചാലിച്ച സർഗാത്മക രചനകളാക്കി അവതരിപ്പിച്ചു.ജനറൽ ചാത്തൻസ്, പിതാമഹൻ, നാണ്വാര്, അധികാരം, അനന്തരം, ആരോഹണം എന്നിങ്ങനെ നീളുന്ന നോവലുകളും പയ്യൻ കഥകൾ, സർ ചാത്തുവിന്റെ റൂളിംഗ്, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്റ് എന്നിങ്ങനെയുള്ള കഥകളും ആ സർഗ വ്യാപാരത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.വി.കെ.എൻ. രചനയുടെ ഭാഷാ സൗന്ദര്യം, ആക്ഷേപഹാസ്യം എന്നിവ നിറയുന്ന കഥയാണ് റസിഡന്റ് എഡിറ്റർ. കഥയിലെ കേന്ദ്ര കഥാപാത്രമായ വെങ്കടേശ സ്വാമി പുണ്യതീർത്ഥ സ്വാമികളുടെ പത്രത്തിലെ റിപ്പോർട്ടർ ആയിരുന്നു. കോടതി മുറികളിലെ കേസുകൾ റിപ്പോർട്ട് ചെയ്തും രാമായണകഥാ പ്രഭാഷണ പരമ്പരകൾ റിപ്പോർട്ട് ചെയ്തും കാലം കഴിച്ച വെങ്കടേശ അയ്യങ്കാർ തന്നെക്കാൾ പ്രായവും പരിചയവും കുറഞ്ഞവർ സ്ഥാനമാനങ്ങൾ നേടി മുകളിലേക്ക് കയറിപ്പോയതിൽ ദു:ഖിതനും നിരാശനുമായിരുന്നു.അങ്ങനെയിരിക്കെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി നഗരം സന്ദർശിച്ച സന്ദർഭം മനോഹരമായി റിപ്പോർട്ട് ചെയ്തിട്ടും അയ്യങ്കാറിന് ഇൻക്രിമെന്റ് ലഭിച്ചതല്ലാതെ സ്ഥാനക്കയറ്റം ലഭിച്ചില്ല. തന്റെ ദു:ഖവും നിരാശയും അറിയിക്കാൻ പത്രസ്വാമിയുടെ വീട്ടിലെത്തിയ അയ്യങ്കാരെ സ്വാമിയുടെ പട്ടി ആക്രമിക്കുന്നു. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ഉടുമുണ്ടഴിച്ച് പട്ടിയുടെ നേർക്കെറിയുന്നു. വെങ്കടേശന്റെ വസ്ത്രം പട്ടി കടിച്ചു നുറുക്കുന്നു.പട്ടിയുടെ കുര കേട്ട് താഴെ വന്ന പത്രസ്വാമി കണ്ട കാഴ്ച കൗപീനവും ഷർട്ട് കോട്ടും തലപ്പാവും ധരിച്ച് നില്ക്കുന്ന വെങ്കടേശ അയ്യങ്കാരെയാണ്."ഉനക്ക് എന്ന വേണം"?എന്ന പത്രസ്വാമിയുടെ ചോദ്യത്തിന് "ചീഫ് റിപ്പോർട്ടറാകണം'' എന്ന് വെങ്കടേശൻ മറുപടി നല്കുന്നു."പ്രത്യുല്പന്നമതിയും കൊതിയനുമായ ഉനക്ക് അത് റൊമ്പം ചിന്ന പോസ്റ്റ്. ഇന്ത നിമിഷം മുതൽ ശെത്തു പോകുംവരെക്കും നീ നമ്മ പത്രത്തോട് റസിഡന്റ് എഡിറ്റർ "എന്ന് പത്രസ്വാമി പറയുന്ന വാക്കുകൾ മാധ്യമ രംഗത്തെ പ്രവണതകളെ കളിയാക്കുകയാണ്.വെങ്കടേശ അയ്യങ്കാരുടെ അതുവരെയുള്ള സേവനമോ കഴിവോ പരിഗണിക്കാതെ, ആ നിമിഷത്തെ പ്രത്യുല്പന്നമതിത്വം മാത്രം നോക്കി അനവസരത്തിൽ സ്ഥാനക്കയറ്റം നല്കിയ പത്രസ്വാമിയെയും സ്ഥാനമോഹിയായ അയ്യങ്കാരേയും വി.കെ.എൻ റസിഡന്റ് എഡിറ്റർ എന്ന പ്രയോഗത്തിലൂടെ കണക്കറ്റ് പരിഹസിക്കുന്നു.
♦ " പത്രങ്ങളുടെ അധ്യാപന ശക്തിയെപ്പറ്റി പറയുമ്പോൾ അതിലെ ഭാഷയെയും ഗണിക്കേണ്ടി വരുന്നു. മറ്റനേകം കൃത്യങ്ങളെ സാധിക്കുന്ന കൂട്ടത്തിൽ ഭാഷാ പരിഷ്കാരവും പത്രങ്ങളുടെ കടമയിൽപ്പെട്ടിരിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാകുന്നു." - വൃത്താന്ത പത്രപ്രവർത്തനം. (സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള)ഈ അഭിപ്രായം ഇക്കാലത്തും പ്രസക്തമാണോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.വൃത്താന്ത പത്രപ്രവർത്തനത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള സൂചിപ്പിക്കുന്ന നിരീക്ഷണം വളരെ പ്രസക്തമാണ്. മാധ്യമങ്ങൾ നടപ്പിലാക്കുന്ന പ്രയോഗങ്ങൾ ഭാഷാരീതിയിൽ മാറ്റം ഉത്തേജിപ്പിക്കുകയും അത് സമൂഹം അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ ഭാഷയിൽ വന്നുചേരുന്ന സ്വാഭാവിക പരിണാമമായി അവയെ കണക്കാക്കാൻ കഴിയുന്നതാണ്. പുതിയ പദങ്ങൾ മാധ്യമത്തിലൂടെ ആവർത്തിച്ചുപയോഗിക്കുന്നതിനാൽ അവ പുതിയ ഭാഷാരീതിയായി സ്വീകരിക്കപ്പെടുകയും ചെയ്യും.പുതിയ പ്രയോഗങ്ങൾ മാധ്യമങ്ങളിലൂടെ നമ്മിലെത്തുന്നത് നിലവിലുള്ള പദസമ്പത്ത് വർദ്ധിപ്പിക്കുന്നു. മാറുന്ന സമൂഹത്തിന്റെ ഭാഷാപ്രയോഗങ്ങൾ, ജീവത് ഭാഷയുടെ വളർച്ചയുടെ ഭാഗമായ പുതിയ പദങ്ങൾ എന്നിവ മാധ്യമങ്ങളിലൂടെ പ്രതിഷ്ഠിതമാവുന്നു. ഭാഷാഭേദങ്ങൾക്കുപരിയായി മാനകഭാഷയുടെ പ്രതിഷ്ഠാപനത്തിന് പത്രങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയുകയും ചെയ്യും എന്നത് നിരീക്ഷണത്തിന് അടിവരയിടുന്നു.
♦ • പത്രസ്വാമി ഉത്തരവായി• പിന്നെ രണ്ടുപേരും താഴെയിറങ്ങി
• പത്രസ്വാമി ഉത്തരവ് ആയി.• പിന്നെ രണ്ടുപേരും താഴെ ഇറങ്ങി.
പദങ്ങൾ സന്ധി ചെയ്തും അല്ലാതെയും എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചല്ലോ.ചേർത്തെഴുതിയപ്പോഴുണ്ടായ പ്രത്യേകതകൾ എന്തെല്ലാം? വിശദമാക്കുക.വർണങ്ങൾ തമ്മിൽ കൂടിച്ചേരുന്നതാണ് സന്ധി.ഉത്തരവായി എന്നതിൽ ഉത്തരവ് എന്നത് പൂർവ്വ പദവും ആയി എന്നത് ഉത്തരപദവും ആകുന്നു. ഇത് ചേർത്തെഴുതുമ്പോൾ പൂർവ്വ പദത്തിലെ സംവൃതോകാരം (ചന്ദ്രക്കല)ലോപിച്ചു പോകുന്നു.പൂർവ്വ- ഉത്തര പദങ്ങൾ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചു പോകുന്നത്ലോപസന്ധി.താഴെയിറങ്ങി - താഴെ + ഇറങ്ങിതാഴെ എന്നത് പൂർവ്വപദവും ഇറങ്ങി എന്നത് ഉത്തരപദവുമാണ്.ഇവ തമ്മിൽ കൂടിച്ചേരുമ്പോൾ യ എന്ന പുതിയ വർണ്ണം കടന്നു വരുന്നു.പൂർവ്വോത്തര പദങ്ങൾ തമ്മിൽ ചേരുമ്പോൾ പുതിയ വർണം ആഗമിക്കുന്നത് ആഗമസന്ധി
♦ അരക്കോളം, കവർ ചെയ്തു തുടങ്ങിയവ മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളാണ്. കൂടുതൽ പദങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.• ബ്രേക്കിംഗ് ന്യൂസ്• സെൻസേഷനൽ• റിപ്പോർട്ടിംഗ്• ഫൂട്ടേജ്• പീക്ക് അവർ• ഡെസ്ക് • ലൈവ് ടെലികാസ്റ്റ്
👉Class 10 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 10 കേരള പാഠാവലി (ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ) റസിഡന്റ് എഡിറ്റർ | Class 10 Malayalam - Kerala Padavali - Ullilanepozhum Unmathanennapol - Questions and Answers - Chapter 01 റസിഡന്റ് എഡിറ്റർ- ചോദ്യോത്തരങ്ങൾ.
ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ
♦ ഉള്ളിലാണെപ്പോഴും ഉണ്മ താനെന്ന പോൽ എന്ന യൂണിറ്റിൽ വി.കെ.എൻ. എഴുതിയ കഥ റസിഡന്റ് എഡിറ്റർ, പി.എൻ. ഗോപീകൃഷ്ണന്റെ അന്നന്നത്തെ മോക്ഷം എന്ന കവിത, സെമി കാപ്ലനോഗ്ലു സംവിധാനം ചെയ്ത ബാൽ എന്ന ടർക്കിഷ് സിനിമയെക്കുറിച്ച് വിജയകുമാർ ബ്ലാത്തൂർ നടത്തിയ പഠനം എന്നിവയാണുള്ളത്.
സമൂഹത്തിന്റെ കണ്ണാടിയായ മാധ്യമലോകത്തിൽ തെളിയുന്ന കാഴ്ചകൾ ഇതിലൊക്കെ നിറയുന്നു. വർത്തമാനകാല സമൂഹത്തിൽ സത്യമേത് മിഥ്യയേത് എന്ന ഉൾക്കാഴ്ച രൂപീകരിക്കപ്പെടേണ്ടതിനെ കുറിച്ച് സൂചിപ്പിക്കുന്ന രചനകളാണിവ. ആഗോളവല്കരണാനന്തര കമ്പോള സമൂഹത്തിൽ നിറയുന്നത് മൂല്യങ്ങൾ നഷ്ടപ്പെടുന്ന വിപണിയുടെ കാഴ്ചകൾ മാത്രമാണ്.
("ആളുതിക്കിത്തിരക്കിയേറുന്ന-
താണു ചന്തയതാണെന്‍ പ്രപഞ്ചം
വില്‍പനയ്ക്ക് ചരക്കുകളും പേറി
വില്‍പനക്കാര്‍ വരുന്നു; പോകുന്നു,
തങ്ങളെത്തന്നെ വില്‍ക്കുന്നു, വീണ്ടും
തങ്ങള്‍തന്നെ വിലപേശി നില്‍പൂ.''
- കുരുക്ഷേത്രം)
വർത്തമാനകാല സമൂഹത്തിൽ യാഥാർത്ഥ്യബോധവും യുക്തിചിന്തയും മൂല്യബോധവും പകരാൻ പ്രസക്തമായ രചനകളാണ് യൂണിറ്റിലുള്ളത്..
പ്രവേശകം
1.പ്രവേശക ഭാഗത്ത് നല്കിയ ചിത്രത്തെ വരികളുമായി ബന്ധപ്പെടുത്തി ആശയങ്ങൾ കുറിക്കുക.
യൂണിറ്റിന്റെ പ്രവേശക ഭാഗത്ത് നല്കിയ ചിത്രവും കെ.എ. ജയശീലൻ എഴുതിയ വരികളും ആധുനിക സമൂഹത്തിൽ എല്ലാം കാഴ്ചകളായി മാറുന്നു എന്നതിന്റെ പ്രതീകാത്മക ദൃശ്യമാകുന്നു. കണ്ണടയിൽ തെളിയുന്ന ക്യാമറക്കണ്ണുകൾ സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാതെ, എല്ലാം പ്രദർശിപ്പിക്കപ്പെടുന്ന ആധുനിക കമ്പോളവല്കൃത സമൂഹത്തിന്റെ ചിത്രമാകുന്നു.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് മിഴി തുറക്കുന്ന ക്യാമറണ്ണുകളിൽ നിന്ന് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയാതെ എല്ലാം കാഴ്ചകളുടെ ഘോഷയാത്രകളായി മാറുന്നു. മാധ്യമങ്ങളിൽ കാണുന്ന കാഴ്ചകൾ പലതും സത്യമാവണമെന്നില്ല. വാർത്തകളും കാഴ്ചകളും പർവ്വതീകരിക്കപ്പെടുന്നു.
ചിത്രത്തിൽ കാണുന്ന കണ്ണടയുടെ രണ്ട് ഭാഗങ്ങൾ.
ഒന്ന് വലിയ ഫ്രെയിം, മറ്റേത് ചെറുത്. കണ്ണടയുടെ വലിയ ഫ്രെയിമിൽ നിറയുന്നത് മറ്റൊരു ക്യാമറയാകുന്നു.ചുറ്റുപാടും കാണുന്ന കാഴ്ചകളുടെ പർവ്വതീകരിച്ച രൂപം.
ചെറിയ ഫ്രെയിം നല്കുന്ന സൂചന നോക്കുകയാണെങ്കിൽ, ചില കാഴ്ചകൾ സത്യമറിയാതെ മറച്ചുവെക്കപ്പെടുന്നു എന്ന സൂചനയാണ് കണ്ണടയുടെ മറുഭാഗത്തിലൂടെ പ്രതീകാത്മകമായി നല്കുന്നത്. ഒപ്പം തന്നെ അത് സ്വന്തം കണ്ണിനെ കൂടി പ്രതിനിധാനം ചെയ്യുന്നു. അത് തകർക്കപ്പെട്ട കാഴ്ചയാണ്. യുക്തിയിലൂടെ, യാഥാർത്ഥ്യബോധത്തിലൂടെ നാം അനുഭവിക്കുന്ന കാഴ്ചകൾക്ക് മുകളിൽ കമ്പോളവല്കൃത സമൂഹം പകർന്ന് നല്കുന്ന കാഴ്ചകൾ സ്ഥാനം പിടിക്കുന്നു എന്ന ആശയമാണ് ഇതിൽ പങ്കുവെയ്ക്കപ്പെടുന്നത്.
"കണ്ണ് കണ്ണിനെ കാണുന്നില്ലന്നതാണ്
കാഴ്ചയുടെ വലിയ കുറവ്.''
എന്ന കെ.എ. ജയശീലന്റെ വരികളിൽ ലോകത്തെ കാണാനും മറ്റുള്ളവരുടെ കാര്യങ്ങൾ കാണാനും വിലയിരുത്താനും ശ്രമിക്കുന്ന സമൂഹമനസ്സിനെ കാണാം.
ഒരിക്കലും കാഴ്ച തന്നിലേക്ക് തിരിക്കുന്നില്ല അഥവാ, ആത്മവിമർശനത്തിന് ശ്രമിക്കുന്നില്ല എന്ന നിരീക്ഷണം ഈ വരികളിൽ തെളിയുന്നു. അവനവന്റെ മുഖം കാണാൻ ശ്രമിക്കാത്ത സമൂഹത്തിന്റെ ചിത്രത്തെ അടയാളപ്പെടുത്താൻ ഈ വരികൾക്ക് കഴിയുന്നുണ്ട്.
റസിഡന്റ് എഡിറ്റർ
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
പ്രവർത്തനങ്ങൾ.
♦ "അടിയന്തിരമാ ചീഫ് റിപ്പോർട്ടറായി പ്രമോഷൻ വേണം. ഇല്ലെന്നാൽ രാജിവയ്ക്കുന്നു. മന്ദിക്കണം"
മാധ്യമ പ്രവർത്തകനായ വെങ്കടേശ അയ്യങ്കാരെ ഈ നിലപാടിലേക്ക് എത്തിച്ച സാഹചര്യമെന്തായിരുന്നു? കുറിപ്പ് തയ്യാറാക്കുക.
മലയാള കഥാസാഹിത്യത്തിൽ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് നമ്മെ ചിരിപ്പിച്ച, ചിന്തിപ്പിച്ച വി.കെ.എന്നിന്റെ ആക്ഷേപഹാസ്യം നിറഞ്ഞ രചനയാണ് റസിഡന്റ് എഡിറ്റർ. പുണ്യതീർത്ഥ സ്വാമിയുടെ പത്രത്തിലെ റിപ്പോർട്ടറാണ് വെങ്കടേശ അയ്യങ്കാർ. വ്യാഴവട്ട കാലമായി റിപ്പോർട്ടറായിരുന്നിട്ടും വെങ്കടേശ അയ്യങ്കാർക്ക് അയാൾ ആഗ്രഹിച്ച പരിഗണനയോ സ്ഥാനമോ ലഭിച്ചിരുന്നില്ല. നഗരത്തിലെ മജിസ്ട്രേറ്റ് കോടതികളിലെ കുറ്റവും ശിക്ഷയും കണ്ടെത്തുക, രാമരാവണ യുദ്ധം പ്രഭാഷണ പരമ്പരയെ കുറിച്ച് നിത്യവും കോളമെഴുതുക എന്നിങ്ങനെയുള്ള മെയ്യനങ്ങാ വേലകൾ മാത്രയായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവർത്തനം.
തന്നെക്കാൾ പ്രായവും പരിചയ സമ്പത്തും കുറഞ്ഞവർ പോലും ചീഫ് റിപ്പോർട്ടർമാരായി മുകളിലേക്ക് കയറിപ്പോയതിൽ നിരാശയും സങ്കടവുമായി കഴിയുന്ന സമയത്താണ്, ഇന്ത്യൻ പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി നഗരം സന്ദർശിക്കാനെത്തിയ സന്ദർഭം റിപ്പോർട്ട് ചെയ്യാനുള്ള അവസരം വെങ്കടേശ അയ്യങ്കാർക്ക് ലഭിച്ചത്. ഇതോടെ തനിക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന വിചാരത്തോടെ അയ്യങ്കാർ ആ വാർത്ത നന്നായി തന്നെ കവർ ചെയ്യുന്നു. ലാൽ ബഹാദൂർ ശാസ്ത്രിയെ 'ശാസ്ത്രികൾ ' എന്നവതരിപ്പിച്ച് തന്റെ റിപ്പോർട്ടിംഗ് മികവ് തെളിയിക്കാൻ വെങ്കടേശ അയ്യങ്കാർ ശ്രമിക്കുന്നത് ആക്ഷേപഹാസ്യത്തിന്റെ സൂക്ഷ്മമായ പ്രയോഗ ഭംഗി നല്കുന്നുണ്ട്. റിപ്പോർട്ടിംഗ് ചെയ്യുക വഴി സ്ഥാനക്കയറ്റം പ്രതീക്ഷിച്ച അയ്യങ്കാർക്ക് പത്രസ്വാമി നല്കിയത് ചെറിയ ശമ്പള വർദ്ധന മാത്രമായിരുന്നു. നിരാശനായ അയ്യങ്കാർ ക്ഷമകെട്ട് പത്രസ്വാമിയെ കണ്ട് കാര്യം ബോധിപ്പിക്കാൻ തീരുമാനിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നു. അവിടെയെത്തി പത്രസ്വാമിയെ കണ്ട വെങ്കടേശ അയ്യങ്കാർ തന്റെ നിരാശയും ദേഷ്യവും സങ്കടവുമുണർത്തിക്കുന്നതാണ് സന്ദർഭം.
♦ "ഇന്ത നിമിഷം മുതൽ ശെത്തും പോകും വരെക്കും നീ നമ്മ പത്രത്തോട് റസിഡന്റ് എഡിറ്റർ " ഫലിതവും ആക്ഷേപഹാസ്യവും ആവിഷ്കരിക്കാൻ ഈ വരികൾ എത്രത്തോളം പര്യാപ്തമാണ്.?
വി.കെ.എൻ ന്റെ മറ്റു കഥകൾ കൂടി പരിഗണിച്ച് വി.കെ.എൻ. കൃതികളിലെ ഹാസ്യം എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജന രഹിതമായ വിമർശനമായിരുന്നു വി.കെ.എൻ രചനകളുടെ അന്തർധാര. സിൻഡിക്കേറ്റ്, ആരോഹണം, പയ്യൻ കഥകൾ എന്നിവയൊക്കെ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമർശന യാത്രകളാകുന്നു. ഡൽഹി ജീവിതത്തിനിടയിൽ അദ്ദേഹം ദർശിച്ച രാഷ്ട്രീയ സാമൂഹിക നെറികേടുകളാണ് പയ്യൻ കഥകളിലെ നർമ്മമായും നിരീക്ഷണങ്ങളായും പുറത്തു വന്നത്. സമകാലിക സംഭവങ്ങളെ മാറി നിന്ന് നിരീക്ഷിച്ച് നർമ്മത്തിൽ ചാലിച്ച സർഗാത്മക രചനകളാക്കി അവതരിപ്പിച്ചു.
ജനറൽ ചാത്തൻസ്, പിതാമഹൻ, നാണ്വാര്, അധികാരം, അനന്തരം, ആരോഹണം എന്നിങ്ങനെ നീളുന്ന നോവലുകളും പയ്യൻ കഥകൾ, സർ ചാത്തുവിന്റെ റൂളിംഗ്, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്റ് എന്നിങ്ങനെയുള്ള കഥകളും ആ സർഗ വ്യാപാരത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.
വി.കെ.എൻ. രചനയുടെ ഭാഷാ സൗന്ദര്യം, ആക്ഷേപഹാസ്യം എന്നിവ നിറയുന്ന കഥയാണ് റസിഡന്റ് എഡിറ്റർ. കഥയിലെ കേന്ദ്ര കഥാപാത്രമായ വെങ്കടേശ സ്വാമി
പുണ്യതീർത്ഥ സ്വാമികളുടെ പത്രത്തിലെ റിപ്പോർട്ടർ ആയിരുന്നു. കോടതി മുറികളിലെ കേസുകൾ റിപ്പോർട്ട് ചെയ്തും രാമായണകഥാ പ്രഭാഷണ പരമ്പരകൾ റിപ്പോർട്ട് ചെയ്തും കാലം കഴിച്ച വെങ്കടേശ അയ്യങ്കാർ തന്നെക്കാൾ പ്രായവും പരിചയവും കുറഞ്ഞവർ സ്ഥാനമാനങ്ങൾ നേടി മുകളിലേക്ക് കയറിപ്പോയതിൽ ദു:ഖിതനും നിരാശനുമായിരുന്നു.
അങ്ങനെയിരിക്കെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി നഗരം സന്ദർശിച്ച സന്ദർഭം മനോഹരമായി റിപ്പോർട്ട് ചെയ്തിട്ടും അയ്യങ്കാറിന് ഇൻക്രിമെന്റ് ലഭിച്ചതല്ലാതെ സ്ഥാനക്കയറ്റം ലഭിച്ചില്ല. തന്റെ ദു:ഖവും നിരാശയും അറിയിക്കാൻ പത്രസ്വാമിയുടെ വീട്ടിലെത്തിയ അയ്യങ്കാരെ സ്വാമിയുടെ പട്ടി ആക്രമിക്കുന്നു. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ഉടുമുണ്ടഴിച്ച് പട്ടിയുടെ നേർക്കെറിയുന്നു. വെങ്കടേശന്റെ വസ്ത്രം പട്ടി കടിച്ചു നുറുക്കുന്നു.
പട്ടിയുടെ കുര കേട്ട് താഴെ വന്ന പത്രസ്വാമി കണ്ട കാഴ്ച കൗപീനവും ഷർട്ട് കോട്ടും തലപ്പാവും ധരിച്ച് നില്ക്കുന്ന വെങ്കടേശ അയ്യങ്കാരെയാണ്.
"ഉനക്ക് എന്ന വേണം"?എന്ന പത്രസ്വാമിയുടെ ചോദ്യത്തിന്
"ചീഫ് റിപ്പോർട്ടറാകണം'' എന്ന് വെങ്കടേശൻ മറുപടി നല്കുന്നു.
"പ്രത്യുല്പന്നമതിയും കൊതിയനുമായ ഉനക്ക് അത് റൊമ്പം ചിന്ന പോസ്റ്റ്. ഇന്ത നിമിഷം മുതൽ ശെത്തു പോകുംവരെക്കും നീ നമ്മ പത്രത്തോട് റസിഡന്റ് എഡിറ്റർ "
എന്ന് പത്രസ്വാമി പറയുന്ന വാക്കുകൾ മാധ്യമ രംഗത്തെ പ്രവണതകളെ കളിയാക്കുകയാണ്.
വെങ്കടേശ അയ്യങ്കാരുടെ അതുവരെയുള്ള സേവനമോ കഴിവോ പരിഗണിക്കാതെ, ആ നിമിഷത്തെ പ്രത്യുല്പന്നമതിത്വം മാത്രം നോക്കി അനവസരത്തിൽ സ്ഥാനക്കയറ്റം നല്കിയ പത്രസ്വാമിയെയും സ്ഥാനമോഹിയായ അയ്യങ്കാരേയും വി.കെ.എൻ റസിഡന്റ് എഡിറ്റർ എന്ന പ്രയോഗത്തിലൂടെ കണക്കറ്റ് പരിഹസിക്കുന്നു.
♦ " പത്രങ്ങളുടെ അധ്യാപന ശക്തിയെപ്പറ്റി പറയുമ്പോൾ അതിലെ ഭാഷയെയും ഗണിക്കേണ്ടി വരുന്നു. മറ്റനേകം കൃത്യങ്ങളെ സാധിക്കുന്ന കൂട്ടത്തിൽ ഭാഷാ പരിഷ്കാരവും പത്രങ്ങളുടെ കടമയിൽപ്പെട്ടിരിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാകുന്നു."
- വൃത്താന്ത പത്രപ്രവർത്തനം.
(സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള)
ഈ അഭിപ്രായം ഇക്കാലത്തും പ്രസക്തമാണോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
വൃത്താന്ത പത്രപ്രവർത്തനത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള സൂചിപ്പിക്കുന്ന നിരീക്ഷണം വളരെ പ്രസക്തമാണ്. മാധ്യമങ്ങൾ നടപ്പിലാക്കുന്ന പ്രയോഗങ്ങൾ ഭാഷാരീതിയിൽ മാറ്റം ഉത്തേജിപ്പിക്കുകയും അത് സമൂഹം അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ ഭാഷയിൽ വന്നുചേരുന്ന സ്വാഭാവിക പരിണാമമായി അവയെ കണക്കാക്കാൻ കഴിയുന്നതാണ്. പുതിയ പദങ്ങൾ മാധ്യമത്തിലൂടെ ആവർത്തിച്ചുപയോഗിക്കുന്നതിനാൽ അവ പുതിയ ഭാഷാരീതിയായി സ്വീകരിക്കപ്പെടുകയും ചെയ്യും.
പുതിയ പ്രയോഗങ്ങൾ മാധ്യമങ്ങളിലൂടെ നമ്മിലെത്തുന്നത് നിലവിലുള്ള പദസമ്പത്ത് വർദ്ധിപ്പിക്കുന്നു. മാറുന്ന സമൂഹത്തിന്റെ ഭാഷാപ്രയോഗങ്ങൾ, ജീവത് ഭാഷയുടെ വളർച്ചയുടെ ഭാഗമായ പുതിയ പദങ്ങൾ എന്നിവ മാധ്യമങ്ങളിലൂടെ പ്രതിഷ്ഠിതമാവുന്നു. ഭാഷാഭേദങ്ങൾക്കുപരിയായി മാനകഭാഷയുടെ പ്രതിഷ്ഠാപനത്തിന് പത്രങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയുകയും ചെയ്യും എന്നത് നിരീക്ഷണത്തിന് അടിവരയിടുന്നു.
♦
• പത്രസ്വാമി ഉത്തരവായി
• പിന്നെ രണ്ടുപേരും താഴെയിറങ്ങി
• പത്രസ്വാമി ഉത്തരവ് ആയി.
• പിന്നെ രണ്ടുപേരും താഴെ ഇറങ്ങി.
പദങ്ങൾ സന്ധി ചെയ്തും അല്ലാതെയും എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചല്ലോ.
ചേർത്തെഴുതിയപ്പോഴുണ്ടായ പ്രത്യേകതകൾ എന്തെല്ലാം? വിശദമാക്കുക.
വർണങ്ങൾ തമ്മിൽ കൂടിച്ചേരുന്നതാണ് സന്ധി.
ഉത്തരവായി എന്നതിൽ ഉത്തരവ് എന്നത് പൂർവ്വ പദവും ആയി എന്നത് ഉത്തരപദവും ആകുന്നു. ഇത് ചേർത്തെഴുതുമ്പോൾ പൂർവ്വ പദത്തിലെ സംവൃതോകാരം (ചന്ദ്രക്കല)
ലോപിച്ചു പോകുന്നു.
പൂർവ്വ- ഉത്തര പദങ്ങൾ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചു പോകുന്നത്
ലോപസന്ധി.
താഴെയിറങ്ങി - താഴെ + ഇറങ്ങി
താഴെ എന്നത് പൂർവ്വപദവും ഇറങ്ങി എന്നത് ഉത്തരപദവുമാണ്.
ഇവ തമ്മിൽ കൂടിച്ചേരുമ്പോൾ യ എന്ന പുതിയ വർണ്ണം കടന്നു വരുന്നു.
പൂർവ്വോത്തര പദങ്ങൾ തമ്മിൽ ചേരുമ്പോൾ പുതിയ വർണം ആഗമിക്കുന്നത് ആഗമസന്ധി
♦ അരക്കോളം, കവർ ചെയ്തു തുടങ്ങിയവ മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളാണ്. കൂടുതൽ പദങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
• ബ്രേക്കിംഗ് ന്യൂസ്
• സെൻസേഷനൽ
• റിപ്പോർട്ടിംഗ്
• ഫൂട്ടേജ്
• പീക്ക് അവർ
• ഡെസ്ക്
• ലൈവ് ടെലികാസ്റ്റ്
👉Class 10 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments