Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 01 കനിവും കരുതലും: Chapter 03 - പെരുമഴയത്ത് - ചോദ്യോത്തരങ്ങൾ 


Study Notes for Class 8 അടിസ്ഥാന പാഠാവലി (കനിവും കരുതലും) പെരുമഴയത്ത് | STD 8 Malayalam - Adisthana Padavali - Chapter 3 - Perumazhayath - Questions and Answers | Chapter 03 പെരുമഴയത്ത് - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക്  അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ പെരുമഴയത്ത് എന്ന പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250
മരങ്ങൾ പൂക്കുന്നത് - റഫീഖ് അഹമ്മദ് 
♦ മരങ്ങൾ പൂക്കുന്നത്
• മരങ്ങൾ പൂക്കുന്നത് എന്ന കവിതയിലും കൊച്ചുദേവദാരു എന്ന കഥയിലും ഒരേ ആശയം തന്നെയാണോ പ്രകടമാകുന്നത് ? നിങ്ങളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് തായ്യാറാക്കൂ.
ഫീഖ് അഹമ്മദിന്റെ 'മരങ്ങൾ പൂക്കുന്നത്' എന്ന കവിതയിലും സിർഗേയ് മിഹൽക്കോഫിന്റെ 'കൊച്ചുദേവദാരു' എന്ന കഥയിലും പ്രധാന കഥാപാത്രങ്ങൾ മരങ്ങളാണ്. ദേവദാരു ഒറ്റപ്പെട്ടാണ് നിൽക്കുന്നതെങ്കിലും തന്റെ അടുത്തെത്തുന്നവരോടെല്ലാം സ്നേഹം പങ്കുവയ്ക്കുന്നു. കവിതയിൽ മരങ്ങൾ ഒരുമിച്ചു പൂക്കുമ്പോഴാണ് അവർ പരസ്പരം വേരുകളാൽ സ്നേഹിച്ചിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്. മരങ്ങൾക്ക് മാനുഷഭാവം നൽകുകയാണ് എഴുത്തുകാർ.
പെരുമഴയത്ത് - ദേവകി നിലയങ്ങോട്
♦ പത്രവാർത്ത
• വെള്ളപ്പൊക്കത്തിന്റെ കാഠിന്യം എത്രത്തോളം ഒരു നാട് അനുഭവിച്ചു എന്ന് ലേഖനത്തിൽ മനസ്സിലായല്ലോ. പിറ്റേ ദിവസത്തെ പത്രത്തിൽ അതേക്കുറിച്ച് വരാൻ ഇടയുള്ള ഒരു വാർത്ത തയ്യാറാക്കൂ. യോജിച്ച ഒരു തലക്കെട്ട് നൽകുക.
കനത്ത മഴയിൽ മൂക്കുതല പ്രദേശം ഒറ്റപ്പെട്ടു.
മൂക്കുതല: ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെതുടർന്ന് മൂക്കുതല പ്രദേശം ഒറ്റപ്പെട്ടു. തോരാതെ പെയ്യുന്ന മഴയെ തുടർന്ന് ഒട്ടനവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ പത്താം തീയതി തുടങ്ങിയ മഴ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അപകടാവസ്ഥയിലുള്ള വീടുകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. റോഡുകൾ കവിഞ്ഞൊഴുകി മിക്ക വീടുകളിലും വെള്ളം കയറിയിരിക്കുന്നു. പരിസരവാസികൾക്ക് ഒട്ടേറെ നാശനഷ്ടങ്ങൾ മഴക്കെടുതിയാൽ അനുഭവപ്പെട്ടു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വേണ്ട ജാഗ്രത നിർദ്ദേശങ്ങൾ പരിസരത്തെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. മഴ വീണ്ടും തുടരുകയാണെങ്കിൽ ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനാണ് നിർദ്ദേശം.

♦ നാട്ടറിവുകൾ  
"കാറ്റ് വരുമ്പോൾ വാതിൽ അടയ്ക്കുക "
"വെള്ളം വരുമ്പോൾ വാതിൽ തുറക്കുക "
ഇത്തരം നാട്ടറിവുകൾ എപ്രകാരമാണ് നമ്മുടെ ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്നതെന്ന് ചർച്ചചെയ്യു. കൂടുതൽ നാട്ടറിവുകൾ ശേഖരിക്കൂ.
നാട്ടറിവുകൾ എന്നത് ഒരു പ്രദേശത്തെ ജനങ്ങൾ തലമുറകളായി കൈമാറി വരുന്ന അറിവുകളാണ്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴി ചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. ഇവിടെ കാറ്റ് വരുമ്പോൾ വാതിൽ അടയ്ക്കുക എന്ന വാക്യത്തിൻ്റെ അർത്ഥം വലിയ കാറ്റ് ഉണ്ടാകുമ്പോൾ സാധാരണ പുറത്തുനിന്ന് അപകടകരമായ വസ്തുക്കൾ പറന്നെത്തുന്നതിനുള്ള സാധ്യതകൾ കൂടുതലാണ്. മാത്രമല്ല വാതിൽ തുറന്നിട്ടാൽ വീടിനകത്ത് സുരക്ഷിതമായിരിക്കുന്ന വസ്തുക്കൾ താഴെ വീഴാനും സാധ്യതയുണ്ട്. വെള്ളം വരുമ്പോൾ വാതിൽ തുറക്കുക എന്നാൽ വീടിനകത്തൊക്കെ കയറിയ വെള്ളം കെട്ടിനിൽക്കാതെ പുറത്തേക്ക് പോകുന്നതിലേക്ക് വേണ്ടിയിട്ടാണ് വാതിൽ തുറന്നിടണം എന്നു പറഞ്ഞിരിക്കുന്നത്. വെള്ളം അകത്ത് കെട്ടിക്കിടന്നാൽ പല വസ്തുക്കൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്.

നാട്ടറിവുകൾ - ഉദാഹരണം
• "കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിൽ നട്ടാൽ മീൻ കണ്ണിനോളം
• താണനിലത്തേ നീരോടൂ 
• "പൊന്നു കായ്ക്കുന്ന മരമായാലും കൂരയ്ക്ക് ചാഞ്ഞാൽ മുറിച്ചു മാറ്റണം" 
• പലതുള്ളി പെരുവെള്ളം 
• "അത്താഴം അത്തിപ്പഴത്തിനോളം "
♦ നിവേദനം
വർഷംതോറും വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന ദുരിതങ്ങൾ അനുഭവിക്കുന്നവരാണ് നാം. പ്രളയത്തിന് കാരണമാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ചിലത് നോക്കൂ.
• വനനശീകരണം
• പുഴകളും പാടങ്ങളും മണ്ണിട്ട് നികത്തൽ
• ജലാശയങ്ങൾ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയൽ
• കുന്നിടിക്കൽ
• അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങൾ
• 
• 
നിങ്ങളുടെ പ്രദേശത്തെ ഇത്തരത്തിലുള്ള ഒരു പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി ഒരു നിവേദനം തയ്യാറാക്കൂ.

പ്രകൃതിചൂഷണത്തിനെതിരെ പുഴകളും പാടങ്ങളും മണ്ണിട്ട് നികത്തൽ

പ്രേഷകർ
പഞ്ചായത്ത് നിവാസികൾ
മൂക്കുതല പഞ്ചായത്ത്

സ്വീകർത്താവ്
ജില്ലാകളക്ടർ
മലപ്പുറം

വിഷയം: മൂക്കുതല പഞ്ചായത്തിലെ അനധികൃതമായ വയൽ നികത്തലിനെതിരെ നടപടി കൈക്കൊള്ളുന്നതിനുവേണ്ടി

സർ,
മൂക്കുതല പഞ്ചായത്തിലെ വയലുകൾ മിക്കതും തന്നെ മണ്ണിട്ട് നികത്തി കരഭൂമിയാക്കിക്കൊണ്ടിരിക്കുകയാണ്. വയലുകൾ പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണികളാണ്. കൃഷിയാവശ്യങ്ങൾക്കായി വയലുകളിൽ ശേഖരിക്കപ്പെടുന്ന വെള്ളം പ്രകൃതിയുടെ അന്തരീക്ഷതാപത്തെ ക്രമീകരിക്കാൻ വളരെയേറെ സഹായകമാണ്. വയലുകൾ സംഭരിച്ചുവയ്ക്കുന്ന ജലം മണ്ണിൽ താഴുകയും മണ്ണിന്റെ ജലസംഭരണശേഷിയെ നിലനിർത്തുകയും ചെയ്യുന്നു. എന്നാലിന്ന്, വയൽ നികത്തുന്നത് സർക്കാർ നിരോധിച്ചെങ്കിലും മൂക്കുതല പഞ്ചായത്തിന്റെ പരിധിയിലുള്ള നിലങ്ങൾ മണ്ണിട്ടു മൂടി, സ്വകാര്യവ്യക്തികൾ കരഭൂമിയാക്കി മറിച്ചു വിറ്റുകൊണ്ടിരിക്കുകയാണ്. വയലുകൾ ഇല്ലാതാകുന്നതോടെ നമ്മുടെ കാർഷികപാരമ്പര്യമാണ് ഇല്ലാതാവുന്നത്. വർഷകാലത്ത് പെയ്തുതീരുന്ന മഴവെള്ളം മണ്ണിനെ തണുപ്പിക്കാൻ പറ്റാത്ത വിധത്തിൽ ഒഴുകിപ്പോകുകയാണ്. ഇത് വരൾച്ചയ്ക്ക കാരണമാവുന്നു. മുമ്പ് ഈ ഗ്രാമത്തിലുണ്ടായിരുന്ന ജീവിവർഗങ്ങളിൽ പലതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
സ്വകാര്യവ്യക്തികൾ തങ്ങളുടെ സ്വാർഥതാൽപ്പര്യങ്ങൾ മാത്രം മുന്നിൽക്കണ്ട് നടത്തുന്ന ഈ പ്രകൃതിചൂഷണം അധികാരികളുടെ ശ്രദ്ധയിൽ പെടണം. ഒപ്പം ഒരു ഗ്രാമത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും താൽപ്പര്യപ്പെടുന്നു.
വിശ്വസ്തതയോടെ
മൂക്കുതല
പഞ്ചായത്ത് നിവാസികൾക്കുവേണ്ടി
പഞ്ചായത്ത് പ്രസിഡന്റ്
മൂക്കുതല
28/7/ 2025

👉ഈ പാഠത്തിന്റെ Teaching Manual ലഭിക്കാൻ ഇവിടെ ക്ലിക്കുക 


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here