Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 02 കാന്തികലോകത്തെ അത്ഭുതം - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 6 Basic Science (Malayalam Medium) Marvel of the Magnetic Realm | Text Books Solution Basic Science (English Medium) Chapter 02 കാന്തികലോകത്തെ അത്ഭുതം | Teachers Handbook. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 6 അടിസ്ഥാന ശാസ്ത്രം: Chapter 02 കാന്തികലോകത്തെ അത്ഭുതം - ചോദ്യോത്തരങ്ങൾ
♦ ചിത്രങ്ങൾ നിരീക്ഷിക്കുക. നിങ്ങൾക്ക് പരിചിതമായ ചില വസ്തുക്കളല്ലേ ഇവ? ഏതൊക്കെയാണെന്ന് ഇവയെന്ന് എഴുതുക.
• പേഴ്സ്
• മൊബൈൽ ഫോൺ കവർ
♦ ഇത്തരം സാധനങ്ങൾ അടയ്ക്കുമ്പോൾ, അവയുടെ അടപ്പ് പെട്ടെന്ന് ഒട്ടിച്ചേരുന്നത് എന്തുകൊണ്ടാണ്?
പെൻസിൽ ബോക്സ്, പേഴ്സ്, മൊബൈൽ ഫോൺ കവർ മുതലായവയിൽ കാന്തങ്ങൾ പൂട്ടുകളായി ഉപയോഗിക്കുന്നു. ഇവിടെ, ഒരു വശത്ത് ഒരു ചെറിയ കാന്തവും മറുവശത്ത് ഒരു ചെറിയ ഇരുമ്പ് കഷണവുമാണ് ഉപയോഗിക്കുന്നത്. ഇത്തരം സാധനങ്ങൾ അടയ്ക്കുമ്പോൾ അവ പെട്ടെന്ന് ഒട്ടിപ്പിടിക്കുന്നു.
♦ ഏതെല്ലാം വസ്തുക്കളെ കാന്തം ആകർഷിക്കും?
ഇരുമ്പ്, കൊബാൾട്ട്, നിക്കൽ, സ്റ്റീൽ
♦ കാന്തികവസ്തുക്കളും അകാന്തികവസ്തുക്കളും തമ്മിലുള്ള വ്യത്യാസമെന്താണ്?
• കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തികവസ്തുക്കൾ. ഇരുമ്പ്, നിക്കൽ, കൊബാൾട്ട് തുടങ്ങിയവ കാന്തികവസ്തുക്കളാണ്.
• കാന്തം ആകർഷിക്കാത്ത വസ്തുക്കളാണ് അകാന്തികവസ്തുക്കൾ. പേപ്പർ, പ്ലാസ്റ്റിക്, സ്വർണ്ണം, മരം തുടങ്ങിയവ അകാന്തി കവസ്തുക്കളാണ്.
♦ കാന്തികവസ്തുക്കളെയും, അകാന്തികവസ്തുക്കളെയും തരംതിരിച്ച് പട്ടികപ്പെടുത്തൂ.
| കാന്തികവസ്തുക്കൾ | അകാന്തികവസ്തുക്കൾ |
|---|---|
| • ആണി • ഇരുമ്പ്പൊടി • വിജാഗിരി • സ്ക്രൂഡ്രൈവർ • സേഫ്റ്റിപിൻ • കോമ്പസ് • സ്റ്റാപ്ലർ പിന്നുകൾ • മൊട്ടുസൂചി • ജം ക്ലിപ്പുകൾ • ഇരുമ്പ് കൊണ്ട് നിർമ്മിച്ച കത്തികൾ • നിക്കൽ നാണയങ്ങൾ | • തുണി • പേപ്പർ • മരം • പ്ലാസ്റ്റിക് • റബ്ബർ • ഗ്ലാസ് • അലുമിനിയം • സ്റ്റെയിൻലെസ്സ്റ്റീൽ • വെള്ളി • സ്വർണ്ണം |
♦ ധ്രുവങ്ങളിൽ കാന്തികബലം കൂടുതലാണെന്ന് തെളിയിക്കുന്ന ഒരു പരീക്ഷണം എഴുതുക.
• ആവശ്യമായ സാമഗ്രികൾ: പേപ്പറിൽ പൊതിഞ്ഞ ഒരു ബാർ കാന്തം, ഇരുമ്പുപൊടി
• പരീക്ഷണരീതി: ബാർ കാന്തം ഇരുമ്പുപൊടിയുടെ വളരെ അടുത്തേക്ക് കൊണ്ടുവരിക
• നിരീക്ഷണം: കാന്തത്തിന്റെ രണ്ട് അഗ്രങ്ങളിലും ഇരുമ്പ് പൊടി കൂടുതൽ പറ്റിപ്പിടിച്ചിരിക്കുന്നു.
• നിഗമനം: കാന്തത്തിന്റെ ആകർഷണബലം അതിന്റെ അഗ്രഭാഗങ്ങളിൽ കൂടുതലാണ്.
♦ എന്താണ് കാന്തികധ്രുവങ്ങൾ?
സാധാരണയായി, കാന്തത്തിന്റെ ആകർഷണബലം കൂടുതൽ അതിന്റെ അഗ്രങ്ങളിലാണ്. ആകർഷണശക്തി കൂടിയ ഈ അഗ്രഭാഗങ്ങളാണ് കാന്തിക ധ്രുവങ്ങൾ. ഏതൊരു കാന്തത്തിനും രണ്ട് ധ്രുവങ്ങളുണ്ട്.
♦ കാന്തം ബലം പ്രയോഗിക്കുമോ? പരീക്ഷണം എഴുതുക.
• ആവശ്യമായ സാമഗ്രികൾ: ബാർ കാന്തം, മുട്ടുസൂചി
• പരീക്ഷണരീതി: മേശപ്പുറത്ത് ഒരു കാന്തം വച്ച് അഗ്രഭാഗത്തിന് അല്പം അകലെ ഒരു മൊട്ടുസൂചി വയ്ക്കുക. മൊട്ടുസൂചി കാന്തത്തിനടുത്തേക്ക് സാവധാനം അടുപ്പിക്കുക.
• നിരീക്ഷണം: മൊട്ടുസൂചി കാന്തത്തിനടുത്തേക്ക് നീക്കുമ്പോൾ, അത് കാന്തത്തിലേക്ക് ആകർഷിക്കപ്പെടുന്നു.
• നിഗമനം: കാന്തം അതിനു ചുറ്റും ഒരു ബലം പ്രയോഗിക്കുന്നു.
♦ എന്താണ് കാന്തികമണ്ഡലം?
കാന്തം പ്രയോഗിക്കുന്ന ബലമാണ് കാന്തികബലം. കാന്തത്തിന് ചുറ്റും കാന്തികബലം അനുഭവപ്പെടുന്ന പ്രദേശമാണ് കാന്തികമണ്ഡലം. കാന്തികമണ്ഡലം അദൃശ്യമാണ്.
♦ കാന്തികമണ്ഡലരേഖകൾ വരയ്ക്കുന്നതെങ്ങനെ?
പരീക്ഷണം:
ആവശ്യമായ സാമഗ്രികൾ: ചതുരാകൃതിയിലുള്ള ഗ്ലാസ് ഷീറ്റ്, കാന്തം, ഇരുമ്പുപൊടി
പോലെ പുസ്തകങ്ങൾക്കിടയിൽ ക്രമീകരിക്കൂ. അതിനടിയിൽ ഒരു ബാർകാന്തം വച്ചശേഷം ഗ്ലാസിനുപുറത്ത് ഇരുമ്പുപൊടി വിതറുക. ആവശ്യമെങ്കിൽ ഗ്ലാസ് ഷീറ്റിന്റെ പുറത്ത് ചെറുതായി തട്ടിക്കൊടുക്കുക.
• നിരീക്ഷണം: ഇരുമ്പുപൊടി പ്രത്യേകരീതിയിൽ ക്രമീകരിക്കപ്പെടുന്നു
• നിഗമനം: ഈ ക്രമീകരണം കാന്തികമണ്ഡലരേഖകളെ സൂചിപ്പിക്കുന്നു.
മുകളിൽ നൽകിയിരിക്കുന്ന ചിത്രം കാന്തികമണ്ഡലരേഖകളെ സൂചിപ്പിക്കുന്നു.
♦ സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും ഉള്ള മണ്ണിലെ കാന്തികവസ്തുക്കൾ എങ്ങനെ കണ്ടെത്താം?
ഒരു പഴയ മ്യൂസിക് സിസ്റ്റത്തിന്റെ ലൗഡ് സ്പീക്കറിൽനിന്ന് ഒരു കാന്തം സംഘടിപ്പിക്കുക. കാന്തം കട്ടിയുള്ള ഒരു പേപ്പറിൽ പൊതിഞ്ഞ് ഒരു കയറിൽ കെട്ടി മണ്ണിലൂടെ കുറച്ചുസമയം വലിച്ചുകൊണ്ട് നടക്കുക. കാന്തത്തിന്റെ ആകർഷണം മൂലം ചില വസ്തുക്കൾ പേപ്പറിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ഇവ കാന്തിക വസ്തുക്കളാണ്.
♦ മണ്ണും ഇരുമ്പും കലർന്ന പദാർഥത്തിൽനിന്ന് ഇരുമ്പ് വേർതിരിക്കാൻ ഒരു മാർഗം നിർദേശിക്കുക?
ഒരു കാന്തം ഉപയോഗിച്ച് മണ്ണും ഇരുമ്പും കലർന്ന പദാർഥത്തിൽനിന്ന് ഇരുമ്പ് വേർതിരിക്കാം.
♦ പലതരം കാന്തങ്ങൾ
♦ ഒരു കാന്തത്തിന്റെ വടക്കും തെക്കും തിരിച്ചറിയാൻ ഒരു പരീക്ഷണം എഴുതുക.
ആവശ്യമായ സാമഗ്രികൾ: സ്റ്റാൻഡ്, നൂൽ, ബാർകാന്തം
• പരീക്ഷണരീതി: ബാർകാന്തത്തിന്റെ മധ്യഭാഗത്ത് ഒരു നൂലുകെട്ടി സ്റ്റാൻഡിൽ സ്വതന്ത്രമായി തൂക്കി നിർത്തൂ. കാന്തത്തിന്റെ ചലനം നില്ക്കുമ്പോൾ ഇതിന്റെ ധ്രുവങ്ങൾ ഏത് ദിക്കിലേക്കാണ് നിൽക്കുന്നത് എന്ന് നിരീക്ഷിക്കുക.
• നിരീക്ഷണം: കാന്തത്തിന്റെ ധ്രുവങ്ങൾ വടക്ക്-തെക്ക് ദിശയിലേക്കാണ് നിൽക്കുന്നത്.
• നിഗമനം: സ്വതന്ത്രമായി തൂക്കിയിട്ട കാന്തം എപ്പോഴും തെക്കുവടക്ക് ദിശയിൽ നിൽക്കുന്നു. ഭൂമിയുടെ വടക്കുദിശയിലേക്ക് നിൽക്കുന്ന അഗ്രത്തെ കാന്തത്തിന്റെ ഉത്തരധ്രുവം (North Pole) എന്നും ഭൂമിയുടെ തെക്കുദിശയിലേക്ക് നിൽക്കുന്ന അഗ്രത്തെ കാന്തത്തിന്റെ ദക്ഷിണധ്രുവം (South Pole) എന്നും പറയുന്നു.
♦ കാന്തികധ്രുവങ്ങൾ (Magnetic Poles)
• ഭൂമിയുടെ വടക്കുദിശയിലേക്ക് നിൽക്കുന്ന അഗ്രത്തെ കാന്തത്തിന്റെ ഉത്തരധ്രുവം (North Pole) എന്നും ഭൂമിയുടെ തെക്കുദിശയിലേക്ക് നിൽക്കുന്ന അഗ്രത്തെ
കാന്തത്തിന്റെ ദക്ഷിണധ്രുവം (South Pole) എന്നും പറയുന്നു.
• അവയെ N, S എന്നീ അക്ഷരങ്ങൾ കൊണ്ടാണ് സൂചിപ്പിക്കുന്നത്.
• ബാർകാന്തത്തിൽ ഉത്തര ധ്രുവത്തെ സൂചിപ്പിക്കാൻ പ്രത്യേക അടയാളം കൊടുക്കാറുണ്ട്. സാധാരണയായി ഒരു വെള്ള സ്പോട്ടാണ് ഉത്തരധ്രുവത്തിൽ അടയാളമായി കൊടുക്കുന്നത്.
♦ ഒരു കാന്തം മുറിഞ്ഞ് രണ്ട് കഷണങ്ങളായാൽ എന്ത് സംഭവിക്കും?
രണ്ട് കഷണങ്ങളും ഓരോ ചെറുകാന്തങ്ങളായിത്തീരുന്നു.
♦ കാന്തം ഉപയോഗിച്ച് ദിക്ക് നിർണ്ണയിക്കാൻ സഹായിക്കുന്ന ഉപകരണം.
വടക്കുനോക്കിയന്ത്രം
♦ നമുക്ക് എങ്ങനെ ഒരു വടക്കുനോക്കിയന്ത്രം നിർമ്മിക്കാം?
• ആവശ്യമായ വസ്തുക്കൾ: കാന്തം, സൂചി, നൂൽ, കോർക്ക്
• നിർമ്മിക്കുന്ന വിധം: സൂചിയിൽ നൂൽ കോർത്തെടുക്കുക. നൂലിൽ പിടിച്ച് സൂചിയുടെ ഒരഗ്രത്തിൽനിന്ന് മറ്റെ അഗ്രത്തിലേക്ക് കാന്തം ഉപയോഗിച്ച് ക്രമമായി ഏകദേശം 50 പ്രാവശ്യം ഒരേ ദിശയിൽ മാത്രം ഉരസുക. ഒരു ചെറിയ കോർക്ക് എടുക്കുക. നൂൽ നീക്കിയശേഷം സൂചി കോർക്കിൽ തുളച്ചു വയ്ക്കുകകയോ കോർക്കിനു പുറത്ത് ഒട്ടിച്ചുവക്കുകയോ ചെയ്യുക. ഈ സജ്ജീകരണം ഒരു പാത്രത്തിലെ ജലത്തിൽ വയ്ക്കുക. കോർക്കിലുള്ള സൂചിയുടെ ദിശ നിരീക്ഷിക്കുക. കോർക്കിന്റെ ദിശ മാറ്റിനോക്കുക. സൂചി എല്ലായ്പ്പോഴും തെക്ക് വടക്ക് ദിശയിലാണ് സ്ഥിതി ചെയ്യുന്നത്. സൂചിയിൽ ഉത്തരധ്രുവം അടയാളപ്പെടുത്തുക.
♦ സ്വതന്ത്രമായി തൂക്കിയിട്ട കാന്തം എപ്പോഴും തെക്കുവടക്ക് ദിശയിൽ നിൽക്കുന്നു. എന്താണിതിന് കാരണം?
ഭൂമി ഒരു കാന്തമാണ്. ഈ ഭൂകാന്തത്തിന് ഒരു കാന്തിക മണ്ഡലമുണ്ട്. ഭൂകാന്തധ്രുവങ്ങൾ തെക്കുവടക്ക് ദിശയിലാണ്. ഭൂമിയുടെ ഉത്തരധ്രുവം ഭൂകാന്തത്തിന്റെ ദക്ഷിണധ്രുവമാണ്. ഭൂമിയുടെ ദക്ഷിണധ്രുവം ഭൂകാന്തത്തിന്റെ ഉത്തരധ്രുവമാണ്. അതുകൊണ്ടാണ് സ്വതന്ത്രമായി തൂക്കിയിട്ട കാന്തം എപ്പോഴും തെക്കുവടക്ക് ദിശയിൽ നിൽക്കുന്നത്.
♦ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കാന്തങ്ങളെ ക്രമീകരിച്ച് നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.
വ്യത്യസ്ത കാന്തങ്ങളുടെ ഒരേ ധ്രുവങ്ങളെ സജാതീയ ധ്രുവങ്ങൾ എന്നും വ്യത്യസ്ത ധ്രുവങ്ങളെ വിജാതീയ ധ്രുവങ്ങൾ എന്നും പറയുന്നു. സജാതീയ ധ്രുവങ്ങൾ വികർഷിക്കുകയും, വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു.
♦ താഴെ പറയുന്ന രീതിയിൽ കാന്തങ്ങൾ വച്ചുനോക്കൂ. ഓരോ സന്ദർഭത്തിലും ധ്രുവങ്ങൾ തമ്മിൽ ആകർഷിക്കുമോ, വികർഷിക്കുമോ? കാരണം എന്തായിരിക്കും?
• ചിത്രം 2 - അവ പരസ്പരം ആകർഷിക്കുന്നു. കാരണം വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുന്നു
♦ കാന്തത്തിന്റെ പൊതുസ്വഭാവങ്ങൾ എന്തൊക്കെയാണ്?
• ഒരു കാന്തം കാന്തിക വസ്തുക്കളെ ആകർഷിക്കുന്നു.
• ഒരു കാന്തത്തിന് രണ്ട് ധ്രുവങ്ങളുണ്ട്.
• ധ്രുവങ്ങളിൽ കാന്തത്തിന്റെ ആകർഷണബലം കൂടുതലാണ്
• കാന്തത്തിന് ചുറ്റും ഒരു കാന്തികമണ്ഡലമുണ്ട്
• സജാതീയ ധ്രുവങ്ങൾ വികർഷിക്കുന്നു
• വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുന്നു
♦ സ്ഥിര കാന്തവും താൽക്കാലിക കാന്തവും തമ്മിലുള്ള വ്യത്യാസം എന്താണ്?
• ഒരു കാന്തികമണ്ഡലത്തിൽ ഇരിക്കുമ്പോൾ കാന്തിക വസ്തുക്കൾക്ക് കാന്തികസ്വഭാവം ഉണ്ടാകുന്നു. കാന്തികമണ്ഡലം നീക്കം ചെയ്യുമ്പോൾ ഇവയുടെ കാന്തികശക്തി നഷ്ടപ്പെടും. ഇത്തരം കാന്തിക വസ്തുക്കളാണ് താൽക്കാലിക കാന്തങ്ങൾ.
• പ്രകൃതിദത്ത കാന്തമായ ലോഡ്സ്റ്റോണിന്റെയും, വിവിധതരം കാന്തങ്ങളുടെയും കാന്തികസ്വഭാവം ദീർഘകാലം നിലനിൽക്കും. ഇത്തരം കാന്തങ്ങളാണ് സ്ഥിരകാന്തങ്ങൾ.
♦ കാന്തങ്ങളുടെ ശക്തി പരിശോധിക്കുന്നതിന് ഒരു പരീക്ഷണം എഴുതുക.
• ആവശ്യമായ സാമഗ്രികൾ: കുപ്പി, മണൽ, 1/2 ഇഞ്ച് പിവിസി പൈപ്പ് 2 കഷണം (50 സെമീ, 15 സെമീ, 1/2 ഇഞ്ച് എൽബോ, നൂൽ, ബ്ലേഡ്, സ്കെയിൽ, ഡബിൾ സൈഡ് ടേപ്പ്.
• പ്രവർത്തനം: കുപ്പിയിൽ മണൽ എടുത്തശേഷം ഒരു വലിയ പിവിസി പൈപ്പ് കുപ്പിയിലെ മണലിൽ ഇറക്കി ഉറപ്പിച്ചുവയ്ക്കുക. എൽബോ ഉപയോഗിച്ച് ചെറിയ പിവിസി പൈപ്പ് വലിയ പൈപ്പിന്റെ മുകൾഭാഗത്ത് ഉറപ്പിക്കുക. കുപ്പി മേശപ്പുറത്ത് വയ്ക്കുക. കുപ്പിയുടെ താഴെഭാഗത്ത് ചിത്രത്തിൽ കാണുന്നത് പോലെ കുപ്പിയോട് ചേർന്ന് സ്കെയിൽ നീളത്തിൽ വയ്ക്കുക. സ്കെയിൽ നീങ്ങാതിരിക്കാൻ ഡബിൾ സൈഡ് ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. സ്‌കെയിലിനോട് അടുത്ത് നിൽക്കുന്നവിധം ചെറിയ പിവിസി പൈപ്പിൽ ഒരു ബ്ലേഡ് കെട്ടിത്തൂക്കിയിടുക. ഒരു കാന്തം സ്കെയിലിന്റെ മറ്റെ അറ്റത്തുനിന്ന് ബ്ലേഡിനടുത്തേക്ക് സാവധാനം നീക്കിക്കൊണ്ടുവരിക. ബ്ലേഡിൽ ആകർഷണം അനുഭവപ്പെടുമ്പോൾ കാന്തം നിൽക്കുന്ന സ്ഥാനം സ്കെയിലിൽ നോക്കി രേഖപ്പെടുത്തുക. വ്യത്യസ്തകാന്തങ്ങൾ ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കൂ.
• നിരീക്ഷണങ്ങൾ പട്ടികയിൽ രേഖപ്പെടുത്തു.
• നിഗമനം: കൂടുതൽ ദൂരത്തിൽ നിന്ന് ബ്ലേഡിനെ ആകർഷിക്കുന്ന കാന്തത്തിനാണ് കൂടുതൽ കാന്തികബലം ഉള്ളത്. വ്യത്യസ്ത കാന്തങ്ങളുടെ കാന്തികശക്തി വ്യത്യസ്തമായിരിക്കും.
♦ കാന്തങ്ങളുടെ കാന്തികശക്തി കുറയുന്ന സാഹചര്യങ്ങൾ കണ്ടെത്തുക.
• എടുത്ത് എറിയുമ്പോൾ
• കൂട്ടിയിടുമ്പോൾ.
• ചുറ്റിക കൊണ്ട് ശക്തിയായി അടിക്കുമ്പോൾ
• ചൂടാകുമ്പോൾ
♦ ബാർ കാന്തങ്ങൾ എങ്ങനെയാണ് സൂക്ഷിക്കേണ്ടത്?
ബാർ കാന്തങ്ങൾ ജോഡികളായി സൂക്ഷിക്കണം. വിജാതീയ ധ്രുവങ്ങൾ ഒരേ വശത്തായിരിക്കണം. രണ്ട് ബാർ കാന്തങ്ങൾക്കിടയിൽ ഒരു അകാന്തികവസ്തു വയ്ക്കണം. കാന്തത്തിന്റെ അഗ്രങ്ങളിൽ ഒരു സ്റ്റോപ്പർ (കാന്തിക വസ്തു) വയ്ക്കണം.
♦ വൈദ്യുതി ഉപയോഗിച്ച് എങ്ങനെയാണ് ഒരു കാന്തം നിർമ്മിക്കുന്നത് ?
• ആവശ്യമായ വസ്തുക്കൾ:
9V ബാറ്ററി, കണക്ടർ
കവചിത ചെമ്പുകമ്പി
പച്ചച്ചിരുമ്പ് ആണി
മൊട്ടുസൂചി
• നിർമ്മാണരീതി: ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കവചിത ചെമ്പുകമ്പി ഒരു പച്ചച്ചിരുമ്പ് ആണിയിൽ ചുറ്റുക. കമ്പിച്ചുരുളിന്റെ എണ്ണം കുടുതലുണ്ടാകാൻ ശ്രദ്ധിക്കുക. ചെമ്പുകമ്പിയുടെ രണ്ട് അഗ്രഭാഗത്തെയും ഇൻസുലേഷൻ കളയുക. ഈ അഗ്രങ്ങൾ ഒരു കണക്റ്റർ ഉപയോഗിച്ച് ബാറ്ററിയുമായി ബന്ധിപ്പിക്കുക. ആണിയുടെ അഗ്രഭാഗം ഏതാനും മൊട്ടുസൂചികളുടെ അടുത്തേക്ക് കൊണ്ടുവരിക. മൊട്ടുസൂചികൾ ആണിയിലേക്ക് ആകർഷിക്കപ്പെടുന്നു. കമ്പിച്ചുരുളിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ ആണി ഒരു കാന്തമായി പ്രവർത്തിക്കുന്നു. ബാറ്ററിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാൽ, ആണിക്ക് മൊട്ടുസൂചികളെ ആകർഷിക്കാൻ കഴിയില്ല. വൈദ്യുതി വിച്ഛേദിക്കപ്പെടുമ്പോൾ, ആണിക്ക് അതിന്റെ കാന്തിക ശക്തി നഷ്ടപ്പെടുന്നു.
♦ എന്താണ് വൈദ്യുതകാന്തം (Electromagnet)?
ചെമ്പുകമ്പിയിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ അതിനു ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടുകയും ആണി കാന്തമായി മാറുകയും ചെയ്യുന്നു. ഇതാണ് വൈദ്യുതകാന്തം. ഇതിന്റെ കാന്തികശക്തി താൽക്കാലികമാണ്. വൈദ്യുതപ്രവാഹം വിച്ഛേദിച്ചാൽ വൈദ്യുതകാന്തത്തിന്റെ കാന്തികശക്തി നഷ്ടപ്പെടുന്നു.
നിത്യജീവിതത്തിൽ നാം ഏതെല്ലാം സന്ദർഭങ്ങളിലാണ് കാന്തം ഉപയോഗിക്കുന്നത്?
2. ഇലക്ട്രിക് ബെൽ
3. പിൻ ഹോൾഡർ
4. മാഗ്നറ്റിക് ക്രെയിൻ
5. മാഗ്നറ്റിക് ബിൽഡിംഗ് സ്റ്റിക്സ് ബ്ലോക്കുകൾ
6. ഇലക്ട്രിക് മോട്ടോർ
7. ലൗഡ് സ്പീക്കർ
8. മാഗ്നറ്റിക് ഡോർ സ്റ്റോപ്പർ
വിലയിരുത്താം
1) തന്നിരിക്കുന്നവയിൽ കാന്തികവസ്തു ഏത്?
a) പേപ്പർ
b) ഇരുമ്പാണി
c) തടി
d) ചെമ്പുകമ്പി
ഉത്തരം:
b) ഇരുമ്പാണി
2) ശരിയായവ കണ്ടെത്തുക
a) ഡിസ്ക് കാന്തത്തിന് ഒരു ധ്രുവമാണുള്ളത്.
b) കാന്തത്തിന്റെ സജാതീയധ്രുവങ്ങൾ ആകർഷിക്കുന്നു.
c) ബാർകാന്തത്തിന്റെ മധ്യഭാഗത്ത് കാന്തികശക്തി കുറവാണ്.
d) റബ്ബർ ഒരു അകാന്തികവസ്തുവാണ്.
ഉത്തരം:
c) ബാർകാന്തത്തിന്റെ മധ്യഭാഗത്ത് കാന്തികശക്തി കുറവാണ്.
d) റബ്ബർ ഒരു അകാന്തികവസ്തുവാണ്.
3) വീട്ടിൽ മരപ്പണി നടക്കുന്ന സ്ഥലത്ത് മരപ്പൊടിയിലേക്ക് ആണികൾ വീണുപോയി. ആണികൾ എളുപ്പത്തിൽ വേർതിരിച്ചെടുക്കാൻ ഒരു മാർഗം നിർദേശിക്കാമോ?
ഒരു കാന്തം ഉപയോഗിച്ച് ഇരുമ്പ് ആണികൾ ശേഖരിക്കാം.
4) ഒരു കാന്തത്തിന്റെ ധ്രുവം രേഖപ്പെടുത്തിയ അടയാളം കാണുന്നില്ല. ഇതിന്റെ ധ്രുവങ്ങൾ ഏതെന്ന് കണ്ടെത്താൻ ഏതെല്ലാം മാർഗങ്ങളുണ്ട്? നിർദേശിക്കുക.
1. മറ്റൊരു കാന്തം ഉപയോഗിച്ച്
• ധ്രുവങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു കാന്തം എടുക്കുക.
• അടയാളപ്പെടുത്തിയ കാന്തത്തിന്റെ ഒരു അറ്റം അടയാളപ്പെടുത്താത്ത കാന്തത്തിനോട് അടുപ്പിക്കുക.
• സജാതീയ ധ്രുവങ്ങൾ വികർഷിക്കുന്നു, വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുന്നു.
അടയാളപ്പെടുത്തിയ കാന്തത്തിന്റെ ഉത്തരധ്രുവം അടയാളപ്പെടുത്താത്ത കാന്തത്തിന്റെ അഗ്രത്തെ വികർഷിക്കുന്നുവെങ്കിൽ, അത് കാന്തത്തിന്റെ ഉത്തരധ്രുവവും മറ്റേത് ദക്ഷിണ ധ്രുവവുമായിരിക്കും.
2.
• ഒരു നൂൽ ഉപയോഗിച്ച് കാന്തം സ്വതന്ത്രമായി തൂക്കിയിടുക. സ്വതന്ത്രമായി തൂക്കിയിട്ടിരിക്കുന്ന കാന്തം എപ്പോഴും വടക്ക്-തെക്ക് ദിശയിൽ ആയിരിക്കും.
• വടക്കോട്ട് നിൽക്കുന്ന അഗ്രം കാന്തത്തിന്റെ ഉത്തരധ്രുവവും മറ്റേത് ദക്ഷിണധ്രുവവുമാണ്.
5) ചിത്രങ്ങൾ നിരീക്ഷിക്കൂ. ഏതെല്ലാം സന്ദർഭങ്ങളിലാണ് ആകർഷണം സംഭവിക്കുന്നത്? വികർഷണം നടക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാം?
6) വണ്ടിയുടെ താക്കോൽ റോഡിലെ സ്ലാബിന്റെ ഇടയിൽ വീണു. സ്ലാബുകൾക്കിടയിൽ കൈയിട്ട് താക്കോലെടുക്കാൻ കഴിയുന്നില്ല. സ്ലാബുകൾക്കിടയിലൂടെ താക്കോൽ കിടക്കുന്നത് കാണാം. സ്ലാബ് മാറ്റാതെ അതെടുക്കാൻ ഒരു മാർഗം നിർദേശിക്കാമോ?
നൂലിൽ കെട്ടിയ ഒരു കാന്തം ഉപയോഗിച്ച് സ്ലാബിന്റെ വിടവിലൂടെ താക്കോലെടുക്കാൻ സാധിക്കും.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)











0 Comments