Kerala Syllabus Class 7 हिंदी - इकाई तीन: मुसकान - पाठ एक: बारिश के बाद - Questions and Answers | Teaching Manual

Questions and Answers for Class 7 Hindi - Unit 3 मुसकान - Chapter 01 बारिश के बाद | Text Books Solution Hindi: इकाई तीन - बारिश के बाद - Questions and Answers. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഏഴാം ക്ലാസ്സ്‌  हिंदी - इकाई तीन: मुसकान - पाट एक: बारिश के बाद  എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.
कक्षा 7 हिंदी - इकाई तीन: मुसकान - पाठ एक: बारिश के बाद - नोट्स
Hindi बारिश के बाद Notes 

♦ चित्र विवरण (Textbook Page: 33)
चित्र में लड़का और लड़की पानी में खड़े होकर मछलियों को पकड़ते हैं। तालाब के किनारे एक घर है। घर के पास एक औरत है। उसके हाथ में एक बर्तन है। तालाब के पास एक पेड़ है। पेड़ पर चिड़िया का एक घर है।
(ചിത്രത്തിൽ ആൺകുട്ടിയും പെൺകുട്ടിയും വെള്ളത്തിൽ നിന്ന് മത്സ്യങ്ങളെ പിടിക്കുന്നു. കുളത്തിന്റെ തീരത്ത് ഒരു വീടുണ്ട്. വീടിനടുത്ത് ഒരു സ്ത്രീയുണ്ട്. അവരുടെ കൈയിൽ ഒരു പാത്രമുണ്ട്. കുളത്തിനടുത്ത് ഒരു മരമുണ്ട്. മരത്തിൽ ഒരു പക്ഷിക്കൂടുണ്ട്).

♦ चित्र में क्या-क्या हैं ? (ചിത്രത്തിൽ എന്തൊക്കെയുണ്ട്?) 
ചിത്രത്തിൽ കുളം, മീനുകൾ, ആൺകുട്ടി, പെൺകുട്ടി, വീട്, സ്ത്രീ, മരം, പക്ഷിക്കൂട് എന്നിവയുണ്ട്.

♦ कहानी का सारांश
गुड्डू और गुठली दोस्त थे । वारिश के बाद वे बरसाती नाले में खड़े होकर पत्ते की नाव तैराने की खुशी में थे। नाव में तीन सवारियाँ थीं। तब गुड्डू ने एक मेंढक को देखा। फिर उसने फुदककर उसे पकड़कर नाव में रखा। नाव बहते देख दोनों बहुत खुश हो गए। अचानक मॅढ़क ने नाव से छलाँग लगा दी और नाव पलट गई। गुठली ने सवारों को बचाने की कोशिश की। चाँदनी तले खड़े गुड्डू ने गोकुल गाय को देखा। उसकी पुकार सुनकर गुठली वहाँ आयी। तब गुड्डू ने चाँदनी के पेड़ को हिलाया। पेड़ से गुठली के ऊपर पानी गिरा । उसने गुड्डू को भगाया । गुड्डू इसी भागदौड़ में पैर फिसलकर कीचड़ में गिरा। दोनों ज़ोर से हँस रहे ।
(ഗുഡ്ഡുവും ഗുഠലിയും കൂട്ടുകാരായിരുന്നു. മഴയ്ക്കുശേഷം വെള്ളം നിറഞ്ഞുകിടക്കുന്ന തോട്ടിലിറങ്ങി നിന്ന് അവർ ഇല കൊണ്ടുണ്ടാക്കിയ വള്ളം ഒഴുക്കിവിടുന്ന സന്തോഷത്തിലായിരുന്നു. വള്ളത്തിൽ മൂന്നു യാത്രക്കാർ ഉണ്ടായിരുന്നു. ഗുഡ്ഡു അപ്പോൾ ഒരു തവളയെ കണ്ടു. അവനതിനെ ചാടിപ്പിടിച്ച് വള്ളത്തിൽ വച്ചു. വള്ളം ഒഴുകുന്നതുകണ്ട് രണ്ടുപേരും വലിയ സന്തോഷത്തിലായിരുന്നു. പെട്ടെന്ന് തവള വള്ളത്തിൽ നിന്ന് എടുത്തു ചാടുകയും വള്ളം മറിയുകയും ചെയ്തു. ഗുഠലി യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ചു. നന്ത്യാർവട്ടത്തിന്റെ ചുവട്ടിൽ നിന്ന ഗുഡ്ഡു ചുവന്ന കറുത്ത  കീടത്തെ കണ്ടു. അവന്റെ വിളികേട്ട് ഗുഠലി അങ്ങോട്ടു ചെന്നു. അപ്പോൾ ഗുഡ്ഡു നന്ത്യാർവട്ടമരം കുലുക്കി. മരത്തിൽ നിന്ന് ഗുഠലിയുടെ ദേഹത്തേക്ക് വെള്ളം വീണു. അവൾ ഗുഡ്ഡുവിനെ ഓടിച്ചു. വെപ്രാളപ്പെട്ട് ഓടുന്നതിനിടയിൽ കാൽ തെന്നി ഗുഡ്ഡു ചെളിയിൽ വീണു. രണ്ടുപേരും ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.)

♦ पाठ्यांश का अवतरण 
बारिश। ................................. पलट गई 
മഴയ്ക്കുശേഷം എല്ലാമൊന്നു വൃത്തിയാതുപോലെ, പുതിയതുപോലെ തോന്നാൻ തുടങ്ങിയിരുന്നു. താഴെ വീണു കിടന്ന കണിക്കൊന്നക്കൾ നനഞ്ഞ മണ്ണിലായതുകൊണ്ട് കുടുതൽ മഞ്ഞനിറമായി തോന്നിയിരുന്നു. പുൽനാമ്പിൽ തങ്ങിനിന്ന വെള്ളത്തുള്ളികൾ ചിലപ്പോഴൊക്കെ തെന്നി താഴെ വീഴുന്നുണ്ടായിരുന്നു. മഴയുടെ അടുത്തഘട്ടം തുടങ്ങുന്നതിനു മുമ്പായി പക്ഷികൾ തങ്ങളുടെ അത്യാവശ്യകാര്യങ്ങൾ ചെയ്തുതീർക്കാനുള്ള നെട്ടോട്ടത്തിലും ബഹളത്തിലുമായിരുന്നു. വായുവിൽ തങ്ങിനിന്നിരുന്ന കുറച്ചു വെള്ളത്തുള്ളികൾ ഗുഠലിയുടെ മുഖത്ത് തട്ടി താഴെ വീഴുന്നുണ്ടായിരുന്നു. ഗുഠലി തന്റെ കൂട്ടുകാരൻ ഗുഡ്ഡുവിന്റെ കൂടെ ചില അത്യാവശ്യകാര്യങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു.
അവർ രണ്ടുപേരും മഴവെള്ളം നിറഞ്ഞ ഒരു തോട്ടിൽ നില്ക്കുകയായിരുന്നു. വെള്ളം അവരുടെ കാൽമുട്ടുകളെ സ്പർശിക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ഇലകൊണ്ടുണ്ടാക്കിയ വള്ളം ഒഴുക്കാനുള്ള ശ്രമത്തിലായിരുന്നു. വള്ളത്തിൽ കുറച്ചു യാത്രക്കാരെയും ബലമായി ഇരുത്തിയിട്ടുണ്ടായിരുന്നു. ഒരു ഉറുമ്പും കുസുമമരത്തിൽ ജീവിക്കുന്ന ചുവപ്പും കറുപ്പും നിറമുള്ള പ്രാണിയും ഒരു മണ്ണിരയും. മൂന്നു യാത്രക്കാരും
ഇരുന്നു കഴിഞ്ഞിരുന്നു. അപ്പോൾ ഗുഡ്ഡു ഒരു ചെറിയ തവളയെ കണ്ടു. ഇതിനെയും കൂടി വള്ളത്തിൽ കയറ്റണമെന്നവൻ തീരുമാനിച്ചു. പക്ഷേ തവളയെ പിടിക്കുന്നത് എളുപ്പമായിരുന്നില്ല. ഗുഡ്ഡു പല പ്രാവശ്യം ശ്രമിക്കുന്നുണ്ടായിരുന്നു. തവള പല പ്രാവശ്യം ചാടുന്നുണ്ടായിരുന്നു. ഗുഡ്ഡു ഇങ്ങനെ എടുത്തുചാടുന്നതു കണ്ട് ഗുഠലി ചിരിച്ചു കൊണ്ടേയിരുന്നു. എങ്ങനെയൊക്കെയോ തവള ഗുഡ്ഡുവിന്റെ കൈവെള്ളയിൽ എത്തുകതന്നെ ചെയ്തു. ഗുഡ്ഡു ഗുഠലിയോട് പറഞ്ഞു, 'നോക്കൂ ഞാനിതിനെ വള്ളത്തിൽ വയ്ക്കുമ്പോൾ തന്നെ നീ വള്ളം ഒഴുക്കിവിടണം'. ഗുഠലി ചിരിച്ചുകൊണ്ട് സമ്മതഭാവത്തിൽ തലയാട്ടി. ഗുഡ്ഡു എണ്ണി, 'ഒന്ന്, രണ്ട്, മൂന്ന്.... എന്നിട്ട് തവളയെ വള്ളത്തിലിരുത്തി. ഗുഠലി വള്ളം ഒഴുക്കിവിട്ടു. വള്ളം വെള്ളത്തിനൊപ്പം വേഗത്തിൽ ഒഴുകുന്നുണ്ടായിരുന്നു. ഗുഡ്ഡുവും ഗുഠലിയും വലിയ സന്തോഷത്തിലായിരുന്നു. പക്ഷേ കുറച്ചു ദൂരം പോയപ്പോൾ തന്നെ ഒരു യാത്രക്കാരൻ വെള്ളത്തിലേക്ക് എടുത്തു ചാടി. അതിന്റെ ചാട്ടം കൊണ്ട് വള്ളം കുലുങ്ങിക്കുലുങ്ങി മറിഞ്ഞു. 

गुड्डू और ................................गुठली भी ।
ഗുഡ്ഡുവും ഗുഠലിയും ശ്വാസമടക്കിപ്പിടിച്ച് തങ്ങളുടെ വള്ളത്തെ നോക്കിക്കൊണ്ടിരുന്നു. യാത്രക്കാർക്ക് എന്തു സംഭവിച്ചുകാണുമെന്നറിയില്ല. അപ്പോൾ ഉറുമ്പ് വെള്ളത്തിൽ നീന്തി ഒരു മരക്കൊമ്പിനുനേരെ പോകുന്നതു കണ്ടു. മണ്ണിര വെള്ളത്തിനടിയിലെവിടെയോ പോയി. കുസുമമരത്തിലെ ചുവപ്പും കറുപ്പും നിറമുള്ള പ്രാണിയെക്കുറിച്ച് യാതൊരറിവും ഇല്ലായിരുന്നു. ഗുഡ്ഡുവും ഗുഠലിയും മറിഞ്ഞുവീണൊഴുകുന്ന വള്ളത്തിനു പുറകെ ഓടി. അപ്പോൾ വള്ളത്തിനടിയിൽ നിന്ന് പ്രാണിയുടെ കറുത്തമുഖം കാണാമായിരുന്നു. ഗുഠലി പതിയെ അതിനെയെടുത്ത് കുസുമമരത്തിന്റെ ഇലകളിൽ വിട്ടു.
ഗുഠലി ആ പ്രാണി പോകുന്നതു നോക്കിക്കൊണ്ടിരുന്നപ്പോൾ ഗുഡ്ഡു ഉറക്കെ വിളിച്ചു പറഞ്ഞു, “ഗുഠലി നോക്കൂ.. ചുവന്ന പ്രാണി!'' എത്ര ഭംഗിയുള്ള, മിനുസമുള്ള, ചുവപ്പു നിറമുള്ള പ്രാണിയാണിത്. മഴക്കാലത്തല്ലാതെ ഒരു കാലത്തും ഇതിനെ കാണാനേ കഴിയില്ല. ഗുഠലിയും ഗുഡ്ഡുവും ഈ പ്രാണികളെ ഒരു തീപ്പെട്ടിയിൽ ശേഖരിച്ച് സ്കൂളിലെ കൂട്ടുകാരെ കാണിക്കാറുണ്ടായിരുന്നു. ഇതെല്ലാം ആലോചിച്ച് ഗുഠലി പെട്ടെന്ന് ഓടി. ഗുഡ്ഡു നന്ത്യാർവട്ടത്തിനു ചുവട്ടിൽ നില്ക്കുകയായിരുന്നു. ഗുഠലി നന്ത്യാർവട്ടത്തിനു ചുവട്ടിൽ ചുവന്ന പ്രാണികളെ തെരയാൻ തുടങ്ങി. ഗുഡ്ഡു അപ്പോൾ നന്ത്യാർവട്ടമരം ശക്തിയായി കുലുക്കി. മരത്തിന്റെ ഇലകളിലും പൂക്കളിലും തങ്ങിനിന്നിരുന്ന വെള്ളം മുഴുവൻ ഗുഠലിയുടെ ദേഹത്തേക്ക് വീണു. അവൾ നനഞ്ഞുകുതിർന്നു. ഗുഡ്ഡു ചിരിച്ചു കൊണ്ട് ഓടുന്നുണ്ടായിരുന്നു. ഗുഠലി അവനെ ഉറക്കെ വിളിച്ചുകൊണ്ട് പിറകെ ഓടുന്നുണ്ടായിരുന്നു. ഈ ഓട്ടത്തിനിടയിൽ ഗുഡ്ഡു ചെളിയിൽ തെന്നി 'ഠപ്പോ'ന്നു വീണു. ഇപ്പോൾ ചെളിയിൽ നനഞ്ഞുകുതിർന്ന ഗുഡ്ഡുവും ചിരിക്കുന്നുണ്ടായിരുന്നു, ഗുഠലിയും.
पाठ्यपुस्तक के प्रश्न और उत्तर
♦ यहाँ चिड़ियों का ज़रूरी काम क्या होगा ? (ഇവിടെ പക്ഷികളുടെ അത്യാവശ്യ ജോലി എന്തായിരിക്കും?)
बारिश से बचाकर जीने के लिए एक अच्छी जगह ढूँढ़ना और घोंसला बनाना। (മഴയിൽ നിന്ന് രക്ഷപ്പെട്ട് ജീവിക്കാനായി ഒരു നല്ല സ്ഥലം കണ്ടുപിടിക്കുകയും കൂടുണ്ടാക്കുകയും ചെയ്യുക)

♦ उलटी बहती नाव के पीछे भागते बच्चों का मनोभाव क्या होगा ? (കീഴ്മേൽ മറിഞ്ഞൊഴുകുന്ന വള്ളത്തിനു പിന്നാലെ ഓടുന്ന കുട്ടികളുടെ മനോഭാവം എന്തായിരിക്കും?)
 उनके मन में परेशानी होगी कि नाव और सवारियों को क्या हुआ । (വള്ളത്തിനും യാത്രക്കാർക്കും എന്തു സംഭവിച്ചിരിക്കും എന്നുള്ള പരിഭ്രമമാകും അവരുടെ മനസ്സിൽ) 

♦ "कीचड़ में सराबोर गुड्डू भी हँस रहा था और गुठली भी । "- क्या ऐसा कोई मज़ेदार अनुभव आपके जीवन में 'हुआ है ? बताएँ । (“ചെളിയിൽ നനഞ്ഞുകുതിർന്ന ഗുഡുവും ചിരിച്ചു കൊണ്ടിരുന്നു, ഗുഠലിയും ഇത്തരം രസകരമായ ഏതെങ്കിലും അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? പറയാം)
एक बार मैं अपने मित्र के साथ आँख मिचौनी खेलते थे। मेरा मित्र दीपू पेड़ पर चढ़कर मेरी नज़र से बचाकर खड़ा था। अचानक टहनी तोड़कर वह नीचे गिरा । यह देखकर मैं हँस रहा, वह भी।
(ഒരിക്കൽ ഞാൻ എന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചു കളിക്കുകയായിരുന്നു. എന്റെ കൂട്ടുകാരൻ ദീപു മരത്തിൽ കയറിയിട്ട് എന്റെ ദൃഷ്ടിയിൽപ്പെടാതെ നില്ക്കുകയായിരുന്നു. പെട്ടെന്ന് ചില്ല ഒടിഞ്ഞ് അവൻ താഴെ വീണു. ഇത് കണ്ട് ഞാൻ ചിരിച്ചു, അവനും)

♦ कहानी के आधार पर सही (✓) या गलत (X) को निशान लगाएँ। (കഥയുടെ അടിസ്ഥാനത്തിൽ ശരി (✓) അല്ലെങ്കിൽ തെറ്റ് (X) അടയാളമിടം) 
(क) बच्चे दोस्ती में मस्त रहते हैं । (✓)
(ख) बच्चे बारिश में खेलते हैं। (X)
(ग) बच्चे कागज़ की नाव बनाते हैं। (X)
(घ) पत्ते की नाव पलट जाती है। (✓)
(ङ) गोकुल गाय बरसाती मौसम में दिखती है। (✓)
(च) कीचड़ में गिरने पर गुड़डू रोता है। (X)

♦ पत्ते की नाव पलटने पर क्या हुआ ? जोड़कर लिखें। (ഇല കൊണ്ടുണ്ടാക്കിയ വള്ളം മറിഞ്ഞപ്പോൾ എന്ത് സംഭവിച്ചു? യോജിപ്പിച്ച് എഴുതാം).
उत्तरः
चींटा पानी में तैरकर टहनी पर आ गया।
लाल-काला कीड़ा पत्ते की नाव के नीचे दिखाई पड़ा।
गुड्डू और गुठली उलटी बहती नाव के पीछे भागे ।
केंचुआ  पानी के अंदर चला गया।
♦ बारिश के मौसम में गुड्डू और गुठली ने क्या-क्या किए ? कहानी से चुनकर लिखें।(മഴക്കാലത്ത് ഗുഡ്ഡുവും ഗുഠലിയും എന്താണ് ചെയ്തിരുന്നത്? കഥയിൽ നിന്നും തിരഞ്ഞെടുത്ത് എഴുതാം).
• वे पत्ते की नाव तैराने की कोशिश कर रहे थे।
• वे नाव में कुछ सवारियाँ भी ज़बरदस्ती बैठाई गई थीं। 
• गुड्डू और गुठली उलटी बहती नाव के पीछे भागे।

♦ ये शब्द पढ़ें। कहानी से इनकी विशेषता बतानेवाले शब्द चुनकर लिखें। (ഈ വാക്കുകൾ വായിക്കാം കഥയിൽ നിന്ന് ഇതിന്റെ വിശേഷത പറയുന്ന വാക്ക് തിരഞ്ഞെടുത്ത് എഴുതാം).
• मिट्टी • कीड़ा  • नाव
• नाले  • मेंढ़क • मुँह
जैसे :- मिट्टी - गीली मिट्टी
उत्तर:
• कीड़ा - लाल कीड़ा
• नाव - बहती नाव 
• नाले - बरसाती नाले
• मेंढ़क - छोटा मेंढ़क
• मुँह - काला मुँह डायरी लिखें।

♦ डायरी लिखें।
भागदौड़ में गुड्डू फिसला और जाकर कीचड़ में धम्म से गिर गया। घर आकर भी गुड्डू हँसता रहा। वह यादों में खो गया... गुड्डू की डायरी लिखें। (വെപ്രാളപ്പെട്ടുള്ള ഓട്ടത്തിനിടയിൽ ഗുഡ്ഡു ചെളിയിൽ തെന്നി വീണു. വീട്ടിൽ എത്തിയിട്ടും ഗുഡ്ഡു ചിരിക്കുകയായിരുന്നു. അവൻ ഓർമ്മകളിൽ മുഴുകി... ഗുഡ്ഡുവിന്റെ ഡയറി എഴുതാം).
तारीख,
आज एक अच्छा दिन था। बारिश के बाद हम ने पत्ते की नाव नाले में बहा दिया। वह नाव पलटते वक्त गुठली ने सवारों को बचाने की कोशिश की। तब मैंने चाँदनी तले गोकुल गाय को देखा । गुठली आते वक्त मैंने उस पेड़ को हिलाया । पेड़ से पानी गिरकर गुठली तरबतर हो गई। उसने मुझे भगाया। इस भागदौड़ में पैर फिसलकर मैं कीचड़ में गिरा । हम दोनों हँसे । बड़ा मज़ा था ।
ललली,
(തീയതി 
ഇന്നൊരു നല്ല ദിവസമായിരുന്നു. മഴയ്ക്കുശേഷം ഞങ്ങൾ ഇലകൊണ്ടുണ്ടാക്കിയ വള്ളം തോട്ടിൽ ഒഴുക്കിവിട്ടു. ആ വള്ളം മറിഞ്ഞപ്പോൾ ഗുഠലി യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ നന്ത്യാർവട്ടത്തിന്റെ ചുവട്ടിൽ ചുവന്ന പ്രാണിയെ കണ്ടു. ഗുഠലി വന്നപ്പോൾ ഞാൻ ആ മരം കുലുക്കി. മരത്തിൽ നിന്ന് വെള്ളം വീണ് ഗുഠലി നനഞ്ഞുകുതിർന്നു. അവൾ എന്നെ ഓടിച്ചു. വെപ്രാളപ്പെട്ടുള്ള ഓട്ടത്തിനിടയിൽ കാൽവഴുതി ഞാൻ ചെളിയിൽ വീണു. ഞങ്ങൾ രണ്ടുപേരും ചിരിച്ചു. നല്ല രസമായിരുന്നു).
परीक्षाकेंद्रित प्रश्न और उत्तर
♦ गुठली का दोस्त कौन था ? (ഗുഠലിയുടെ കൂട്ടുകാരൻ ആരായിരുന്നു?)
गुड्डू

♦ गुड्डू और गुठली कहाँ खड़े थे ? ഗുഡ്ഡുവും ഗുഠലിയും നിന്നത് എവിടെയായിരുന്നു?  बरसाती नाले में ।

♦ वे नाले में क्या करते थे ?(അവർ തോട്ടിൽ എന്തു ചെയ്യുകയായിരുന്നു?)
 वे पत्ते की नाव बहाते थे ।

♦ नाव की सवारियाँ कौन-कौन थीं? (വള്ളത്തിലെ യാത്രക്കാർ ആരെല്ലാമായിരുന്നു?)
चीटा, लाल-काला कीड़ा, केंचुआ और मेंढक । 

♦ किसने मेंढ़क को पकड़ा ? (ആരാണ് തവളയെ പിടിച്ചത്?)
गुड्डू नें।

♦ मेढ़क को पकड़ने के लिए गुड्डू फुदकते देख कौन हँसी ? (തവളയെ പിടിക്കാൻ ഗുഡ്ഡു ചാടുന്നത് കണ്ട് ആരാണ് ചിരിച്ചത്?)
गुठली ।

♦ किस सवार ने नाव से छलाँग लगा दी ? (ഏതു യാത്രക്കാരനാണ് വള്ളത്തിൽ നിന്ന് ചാടിയത്?) 
मेंढ़क ।

♦ उनकी नाव कैसे पलट गई ? (അവരുടെ വള്ളം എങ്ങനെ മറിഞ്ഞു?)
मेंढ़क नाव से पानी पर छलाँग लगा दी। उसकी छलाँग से नाव हिचकोले खाते-खाते पलट गई। 

♦ नाव पलटते देखकर गुड्डू और गुठली क्यों साँस थामे देख रहे ? (വള്ളം മറിയുന്നതു കണ്ട് ഗുഡ്ഡുവും ഗുഠലിയും എന്തിനാണ് ശ്വാസമടക്കിപ്പിടിച്ച് നോക്കിയത് ?)
नाव की सवारों के बारे में सोचकर ।

♦ चींटा कहाँ गया ? (ഉറുമ്പ് എവിടെപ്പോയി?)
वह पानी में तैरकर एक टहनी की तरफ गया। 

♦ पानी के अंदर कौन गया ? (വെള്ളത്തിനടിയിലേക്ക് പോയതാര്?)
केंचुआ।
♦ किसको गुठली ने कोसम के पेड़ की पत्तियों पर छोड़ दिया ? (എന്തിനെയാണ് ഗുഠലി കുസുമമരത്തിന്റെ ഇലകളിൽ വിട്ടത്?)
लाल-काले कीड़े को ।

♦ 'गोकुल गाय', कैसी कीड़ी थी ? (ഗോകുൽ ഗായ് ഏതുതരം കീടമാണ്)
सुंदर, मखमली, लाल रंग की कीड़ी।

♦ चाँदनी तले कौन खड़ा था ? (നന്ത്യാർവട്ടച്ചുവട്ടിൽ ആരായിരുന്നു നിന്നത്?)
गुड्डू ।

♦ गुठली ने क्यों गुड्डू को भगाया ? (ഗുഠലി എന്തിനാണ് ഗുഡ്ഡുവിനെ ഓടിച്ചത്?)
गोकुल गाय को ढूँढ़ने गुठली चाँदनी तले आते वक्त गुड्डू ने उस पेड़ को हिलाया । सारा पानी : के ऊपर गिर गया।

♦ गुड्डू कैसे फिसला ? (ഗുഡ്ഡു എവിടെയാണ് തെന്നിയത്?)
गुठली से बचाने की दौड़ में पैर फिसलकर कीचड़ में गिरा ।

♦ पत्ते की नाव बहाते दिन गुठली ने अपनी डायरी में क्या-क्या लिखे होंगे? वह डायरी तैयार करें। (ഇലകൊണ്ടുള്ള വള്ളം ഒഴുക്കിയ ദിവസം ഗുഠലി തന്റെ ഡയറിയിൽ എന്തൊക്കെ എഴുതിക്കാണും? ആ ഡയറി തയാറാക്കാം 
तारीख,
आज कितना मज़ा था ! हमने बारिश के बाद नाले में पत्ते की नाव बहा दिया। तीन सवारियाँ बैठी थी नाव में। फिर गुड्डु ने एक मेंढ़क को भी पकड़कर बिढ़ाया। हम नाव बहाते कितनी खुशी से देख रहे. थे। अचानक मेंढ़क फुदक गया। हमारी नाव भी पलट गई।


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here