Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 04 പൂക്കാം കായ്‌ക്കാം - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 6 Basic Science (Malayalam Medium) Flowering and Fruiting | Text Books Solution Basic Science (English Medium) Chapter 04 പൂക്കാം കായ്‌ക്കാം | Teachers Handbook. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 6 അടിസ്ഥാന ശാസ്ത്രം: Chapter 04 പൂക്കാം കായ്‌ക്കാം - ചോദ്യോത്തരങ്ങൾ
♦ നിങ്ങളുടെ ചുറ്റുപാടും കാണുന്ന ചില പൂക്കളാണ് താഴെ ചിത്രത്തിൽ നൽകിയിരിക്കുന്നത്. ഇതിൽ ഏതെല്ലാം പൂക്കൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്?
• തുമ്പ
• തൊട്ടാവാടി
• കണിക്കൊന്ന
♦ എല്ലാ പൂക്കളും ഒരു പോലെയല്ല എന്ന് നിങ്ങൾക്കറിയാമല്ലോ. എന്തൊക്കെ കാര്യങ്ങളിലാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്? ചുറ്റുപാടുമുള്ള പൂക്കൾ നിരീക്ഷിക്കൂ. അവയുടെ വൈവിധ്യം തിരിച്ചറിഞ്ഞ് പട്ടിക പൂർത്തിയാക്കൂ.
♦ ഒരു പൂവിന്റെ പ്രധാന ഭാഗങ്ങളും അവയുടെ ധർമ്മവും സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കുക
• പുഷ്പാസനം (Thalamus) - പൂവിന്റെ മറ്റ് ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നു
• വിദളപുടം (Calyx) - വിദളങ്ങൾ ചേർന്ന് രൂപപ്പെട്ടത്. പൂമൊട്ടിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
• ദളപുടം (Corolla) - ദളങ്ങൾ ചേർന്ന് രൂപപ്പെട്ടത്. പൂവിന് ഭംഗിയും ആകർഷണവും നൽകുന്നു.
• കേസരപുടം (Androecium) - കേസരങ്ങൾ ചേർന്ന് രൂപപ്പെട്ടത്. പൂവിന്റെ ആൺ പ്രത്യുൽപാദനഭാഗം
• ജനിപുടം (Gynoecium) - പൂവിന്റെ പെൺ പ്രത്യുൽപാദനഭാഗം. ജനിപുടത്തിൽ ഒന്നോ ഒന്നിലധികമോ ജനികളുണ്ടാകും.
♦ പൂർണ്ണപുഷ്പം (Complete Flower)
വിദളപുടം, ദളപുടം, കേസരപുടം, ജനിപുടം എന്നീ നാല് ഭാഗങ്ങളാണ് ഒരു പൂവിൽ പ്രധാനമായും കാണുന്നത്. ഈ നാലു ഭാഗങ്ങളുമുള്ള പൂവിനെ പൂർണ്ണപുഷ്പം എന്ന് പറയുന്നു.
♦ വീട്ടിലെയും സ്കൂളിലെയും വിവിധയിനം പൂക്കൾ നിരീക്ഷിച്ച് താഴെക്കൊടുത്തിട്ടുള്ള പട്ടികയിൽ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.
♦ എല്ലാ ചെടികളും പുഷ്പിക്കുമോ? പൂക്കാത്ത ചെടികൾ നിങ്ങളുടെ വീട്ടിലോ പരിസരത്തോ ഉണ്ടോ? നിരീക്ഷിച്ച് കണ്ടെത്തൂ.
പൈൻ, സൈക്കസ്, പന്നൽ, കറ്റാർവാഴ, മണിപ്ലാന്റ്, പായലുകൾ പോലെയുള്ള ചെറുസസ്യങ്ങൾ.
♦ ചെടികളിൽ പൂക്കൾ ഉണ്ടാകുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
• പൂവിൽ നിന്ന് ഫലം ഉണ്ടാകുന്നു
• ഫലത്തിനുള്ളിൽ വിത്തുണ്ടാകുന്നു
• വിത്തിൽ നിന്ന് പുതിയ ചെടി ഉണ്ടാകുന്നു
♦ എങ്ങനെയാണ് പൂവിൽനിന്ന് ഫലവും വിത്തും ഉണ്ടാകുന്നത്?
പ്രത്യുൽപാദനം വഴിയാണ് പൂവിൽ നിന്ന് ഫലവും വിത്തുമുണ്ടാകുന്നത്.
♦ ഏതൊക്കെയാണ് പൂവിന്റെ പ്രത്യുൽപാദനഭാഗങ്ങൾ?
ആൺ പ്രത്യുൽപാദനാവയവം : കേസരപുടം
പെൺ പ്രത്യുൽപാദനാവയവം : ജനിപുടം
♦ കേസരപുടം: കേസരങ്ങൾ ചേർന്നതാണ് കേസരപുടം. കേസരത്തിന് തന്തുകം (Filament), പരാഗി (Anther) എന്നീ ഭാഗങ്ങളുണ്ട്. പരാഗിയിലെ അറകളിലാണ് പരാഗരേണുക്കൾ (Pollen grains) ഉള്ളത്. പുംബീജത്തെ (ആൺബീജകോശം) വഹിക്കുന്ന ഭാഗങ്ങളാണ് പരാഗരേണുക്കൾ.
♦ ജനിപുടം: പൂവിന്റെ പെൺപ്രത്യുൽപാദന ഭാഗമാണ് ജനിപുടം. ജനിയിൽ പരാഗണ സ്ഥലം (Stigma), ജനിദണ്ഡ് (Style), അണ്ഡാശയം (Ovary) എന്നീ ഭാഗങ്ങളുണ്ട്. അണ്ഡാശയത്തിനുള്ളിലെ ഓവ്യൂളിനുള്ളിലാണ് അണ്ഡം അഥവാ പെൺബീജകോശം കാണപ്പെടുന്നത്.
♦ താഴെക്കൊടുത്തിട്ടുള്ള ചിത്രങ്ങൾ നിരീക്ഷിച്ച് കേസരത്തിന്റെയും ജനിയുടെയും ഭാഗങ്ങൾ അടയാളപ്പെടുത്തുക.
♦ ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് കേസരം?
തന്തുകം, പരാഗി
♦ പരാഗരേണുക്കൾ കാണപ്പെടുന്നത് എവിടെയാണ്? .
പരാഗിയിലെ അറകളിലാണ് പരാഗരേണുക്കൾ ഉള്ളത്.
♦ ജനിയുടെ ഭാഗങ്ങൾ ഏതെല്ലാമാണ്?
ജനിയിൽ പരാഗണ സ്ഥലം, ജനിദണ്ഡ് , അണ്ഡാശയം എന്നീ ഭാഗങ്ങളുണ്ട്.
♦ പെൺബീജം കാണപ്പെടുന്നത് എവിടെയാണ്?
അണ്ഡാശയത്തിനുള്ളിലെ ഓവ്യൂളിനുള്ളിലാണ് അണ്ഡം അഥവാ പെൺബീജകോശം കാണപ്പെടുന്നത്.
♦ ഒരു ചെമ്പരത്തിപ്പൂവിന്റെ ഛേദം വ്യക്തമാക്കുന്ന ചിത്രമാണ് ചുവടെ നൽകിയിട്ടുള്ളത്. അതിൽ ഭാഗങ്ങൾ അടയാളപ്പെടുത്തൂ.
♦ വെണ്ടയുടെ പൂക്കളും മത്തൻ പൂക്കളും നിരീക്ഷിക്കൂ. അവയുടെ കേസരപുടം, ജനിപുടം എന്നീ ഭാഗങ്ങൾ കണ്ടെത്തൂ. രണ്ട് പൂക്കളിലും കേസരപുടവും ജനിപുടവും ഒരേ പൂവിൽ ത്തന്നെയാണോ കാണുന്നത്? രണ്ടു പൂക്കളും ഇക്കാര്യത്തിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? നിങ്ങളുടെ കണ്ടെത്തലുകൾ പട്ടികപ്പെടുത്തൂ.
| പൂവ് | നിരീക്ഷണങ്ങൾ |
|---|---|
| വെണ്ട | കേസരപുടവും ജനിപുടവും ഒരേ പൂവിൽ കാണുന്നു |
| മത്തൻ | കേസരപുടവും ജനിപുടവും വ്യത്യസ്ത പൂക്കളിൽ കാണുന്നു |
♦ ഏകലിംഗപുഷ്പങ്ങളും ദ്വിലിംഗ പുഷ്പങ്ങളും
• കേസരപുടം, ജനിപുടം ഇവയിൽ ഏതെങ്കിലും ഒന്നുമാത്രം കാണപ്പെടുന്ന പൂക്കളാണ് ഏകലിംഗപുഷ്പങ്ങൾ (Unisexual flowers).
ഉദാ: മത്തൻ
• ഒരു പൂവിൽ തന്നെ കേസരപുടവും ജനിപുടവും കാണപ്പെടുന്നതാണ് ദ്വിലിംഗപുഷ്പങ്ങൾ (Bisexual flowers).
ഉദാ: വെണ്ട
♦ നിങ്ങളുടെ ചുറ്റുപാടുമുള്ള പൂക്കൾ നിരീക്ഷിച്ച് ഏകലിംഗപുഷ്പങ്ങളെയും ദ്വിലിംഗപുഷ്പങ്ങളെയും കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ എഴുതൂ. ക്ലാസിൽ അവതരിപ്പിക്കൂ.
| ഏകലിംഗപുഷ്പങ്ങൾ | ദ്വിലിംഗപുഷ്പങ്ങൾ |
|---|---|
| പാവൽ | ചെമ്പരത്തി |
| മത്തൻ | അരളി |
| കുമ്പളം | ശംഖുപുഷ്പം |
| വെള്ളരി | തക്കാളി |
♦ ഏകലിംഗസസ്യങ്ങളും ദ്വിലിംഗസസ്യങ്ങളും (Dioecious Plants & Monoecious Plants)
• ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ സസ്യങ്ങളിലാണ് കാണുന്നതെങ്കിൽ അത്തരം സസ്യങ്ങളെ ഏകലിംഗസസ്യങ്ങൾ എന്ന് പറയുന്നു. ഏകലിംഗസസ്യങ്ങൾക്ക് ഉദാഹരണങ്ങളാണ് ഈന്തപ്പന, കുടംപുളി, ജാതി, പപ്പായ എന്നിവ.
• ഒരു സസ്യത്തിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കാണപ്പെടുന്ന സസ്യങ്ങളാണ് ദ്വിലിംഗസസ്യങ്ങൾ. വെള്ളരി, മത്തൻ, കുമ്പളം, പടവലം, തെങ്ങ് തുടങ്ങിയവ ദ്വിലിംഗസസ്യങ്ങളാണ്.
♦ എന്താണ് പരാഗണം?
പരാഗിയിൽ നിന്ന് പരാഗരേണുക്കൾ പരാഗണസ്ഥലത്ത് പതിക്കുന്നതാണ് പരാഗണം.
♦ പ്രാണികളും പക്ഷികളും പൂക്കളിലേക്ക് ആകർഷിക്കപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
തേനും പൂമ്പൊടിയും ലഭിക്കുന്നതിന് വേണ്ടിയാണ് പ്രാണികളും പക്ഷികളും പ്രധാനമായും പൂക്കളിലേക്ക് ആകർഷിക്കപ്പെടുന്നത്.
♦ ഇവ പൂക്കളിൽ നിന്ന് തേൻ കുടിക്കുന്നത് കൊണ്ട് പൂക്കൾക്ക് എന്താണ് പ്രയോജനം? പൂക്കളിൽ പരാഗണം നടത്താൻ ഇവ സഹായിക്കുന്നുണ്ടോ?
പ്രാണികളും പക്ഷികളും പൂക്കളിൽ നിന്ന് തേൻ ശേഖരിക്കുമ്പോൾ, അവ ഒരു പൂവിൽ നിന്ന് മറ്റൊന്നിലേക്ക് പരാഗരേണുക്കൾ കൊണ്ടുപോകുകയും പരാഗണത്തെ സഹായിക്കുകയും ചെയ്യുന്നു.
♦ ഈ രീതിയിൽ പരാഗണം നടത്തുന്ന സസ്യങ്ങളിൽ പരാഗണകാരികളെ ആകർഷിക്കുന്നതിന് നിറം, തേൻ, മണം തുടങ്ങിയ ഘടകങ്ങൾ ആവശ്യമുണ്ടോ?
• നിറമുള്ള പൂക്കൾ പക്ഷികളെയും മറ്റ് പ്രാണികളെയും ആകർഷിക്കുന്നു
• ചില പൂക്കൾക്ക് പ്രാണികളെ ആകർഷിക്കാൻ സുഗന്ധമുണ്ട്.
• ചില പൂക്കളിലെ ദുർഗന്ധം ഈച്ചകളെ ആകർഷിക്കുന്നു.
• പരാഗണകാരികളെ ആകർഷിക്കാൻ ചെറിയ പൂക്കൾ പൂങ്കുലകളായി വളരുന്നു.
• ചില പൂക്കൾക്ക് ചുറ്റുമുള്ള ഇലകൾ നിറം മാറുകയും പരാഗണകാരികളെ ആകർഷിക്കാൻ പൂവിനെപ്പോലെ പോലെ കാണപ്പെടുകയും ചെയ്യുന്നു.
♦ ഏതെല്ലാം പരാഗണകാരികളെയാണ് നിങ്ങൾ ഇതുവരെ പരിചയപ്പെട്ടത് ?
• പ്രാണികൾ
• പക്ഷികൾ
• ജലം
• കാറ്റ്
♦ പരാഗണകാരികൾക്ക് ഒരു നിർവചനം രൂപീകരിക്കൂ.
പരാഗണത്തെ സഹായിക്കുന്ന ഘടകങ്ങളെ പരാഗണകാരികൾ എന്ന് വിളിക്കുന്നു.
♦ ചിത്രങ്ങൾ നിരീക്ഷിച്ച് ഏതെല്ലാം രീതിയിലാണ് പരാഗണം നടക്കാൻ സാധ്യതായുള്ളതെന്ന് മനസ്സിലാക്കൂ.
ഒന്നാമത്തെ ചിത്രത്തിൽ, ഒരു പൂവിന്റെ പരാഗരേണുക്കൾ അതേ പൂവിന്റെ പരാഗണ സ്ഥലത്ത് തന്നെയല്ലേ പതിക്കുന്നത് ? രണ്ടാമത്തെ ചിത്രത്തിൽ എന്താണ് സംഭവിക്കുന്നത്? മൂന്നാമത്തെ ചിത്രത്തിലോ? • ചിത്രം 1: പരാഗരേണുക്കൾ അതേ പൂവിൽ പതിക്കുന്നു.
• ചിത്രം 2: പരാഗരേണുക്കൾ അതേ ചെടിയുടെ മറ്റൊരു പൂവിൽ പതിക്കുന്നു.
• ചിത്രം 3: പരാഗരേണുക്കൾ അതേവർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയുടെ പൂവിൽ പതിക്കുന്നു.
♦ സ്വപരാഗണം
ഒരേ പൂവിലെ പരാഗണരേണുക്കൾ അതേ പൂവിന്റെ പരാഗണസ്ഥലത്തോ അതേ ചെടിയിലെ മറ്റൊരു പൂവിന്റെ പരാഗണസ്ഥലത്തോ പതിക്കുന്നതാണ് സ്വപരാഗണം.
♦ പരപരാഗണം
ഒരു പൂവിൽ നിന്ന് പരാഗണരേണുക്കൾ അതേ വർഗത്തിൽപ്പെട്ട മറ്റൊരു ചെടിയുടെ പൂവിന്റെ പരാഗണസ്ഥലത്ത് പതിക്കുന്നതാണ് പരപരാഗണം.
♦ നിങ്ങൾ നിരീക്ഷിച്ച ചിത്രങ്ങളിൽ, ഏതൊക്കെ പൂക്കളിലാണ് സ്വപരാഗണം നടക്കുന്നത്? ഏത് പൂവിലാണ് പരപരാഗണം നടക്കുന്നത്? കണ്ടെത്തി എഴുതുക.
• ചിത്രം 1: സ്വപരാഗണം
• ചിത്രം 2: സ്വപരാഗണം
• ചിത്രം 3: പരപരാഗണം
♦ പരാഗണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്യുക. ശരിയായതിന് നേരെ (✓) ചെയ്യൂ.
• ഏകലിംഗസസ്യങ്ങളിൽ പരപരാഗണം മാത്രം നടക്കുന്നു. (✓)
• ദ്വിലിംഗസസ്യങ്ങളിൽ പരപരാഗണം മാത്രമാണ് നടക്കുന്നത് (X)
• ദ്വിലിംഗപുഷ്പങ്ങളിൽ സ്വപരാഗണവും പരപരാഗണവും നടക്കുന്നു. (✓)
♦ പരാഗണത്തിനുശേഷം പരാഗരേണുവിന് എന്ത് സംഭവിക്കുന്നു?
പരാഗണത്തിനുശേഷം, പരാഗരേണു ജനിദണ്ഡിലൂടെ അണ്ഡാശയത്തിലേക്ക് ഒരു നാളിയായി വളരുന്നു.
♦ പരാഗരേണുവിലെ പുംബീജം അണ്ഡാശയത്തിൽ എത്തുന്നത് എങ്ങനെയാണ്?
ജനിദണ്ഡിലൂടെ പുംബീജം അണ്ഡാശയത്തിലെത്തി അണ്ഡവുമായി കൂടിച്ചേരുന്നു.
♦ എന്താണ് ബീജസങ്കലനം?
പുംബീജം അണ്ഡവുമായി ചേർന്ന് സിക്താണ്ഡമാകുന്ന പ്രക്രിയയാണ് ബീജസങ്കലനം.
♦ ബീജസങ്കലനം നടന്ന അണ്ഡം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ബീജസങ്കലനം നടന്ന അണ്ഡം സിക്താണ്ഡം എന്നറിയപ്പെടുന്നു.
♦ ബീജസങ്കലനത്തിനു ശേഷം തക്കാളിയുടെ പൂവിനുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിൽ കാണുന്നത്.
• ദളങ്ങൾ - കൊഴിഞ്ഞുപോകുന്നു
• കേസരപുടം - പരാഗണത്തിനുശേഷം വാടിപ്പോകുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു.
• പൂഞെട്ട് - കൂടുതൽ ദൃഢമാവുകയും ഫലത്തെ താങ്ങുകയും ചെയ്യുന്നു.
• അണ്ഡാശയം - പഴമായിമാറുന്നു
• വിദളങ്ങൾ - കൊഴിഞ്ഞുപോകുകയോ പഴത്തിന്റെ ഭാഗമായി തുടരുകയോ ചെയ്യുന്നു..
♦ ബീജസങ്കലനത്തിനു ശേഷം എല്ലാ പൂക്കളിലും എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
ബീജസങ്കലനത്തിനു ശേഷം സിക്താണ്ഡം ഭ്രൂണമായും, അണ്ഡം വിത്തായും, അണ്ഡാശയം ഫലമായും മാറുന്നു.
♦ എന്താണ് ലഘുഫലം?
ഒരു അണ്ഡാശയം മാത്രമുള്ള ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രമുണ്ടാകുന്നതാണ് ലഘുഫലം.
ഉദാ: പാവൽ, മാങ്ങ, വെണ്ട, പയർ, പപ്പായ
♦ എന്താണ് പുഞ്ജഫലങ്ങൾ?
ഒരു പൂവിൽ ഒന്നിലധികം അണ്ഡാശയങ്ങൾ ഉണ്ടെങ്കിൽ ഒന്നിലധികം ഫലങ്ങളും ഉണ്ടാകും. ഒന്നിലധികം അണ്ഡാശയങ്ങളുള്ള ഒരു പൂവിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങളാണ് പുഞ്ജഫലങ്ങൾ (Aggregate Fruits).
ഉദാ: സീതപ്പഴം, ബ്ലാക്ക്‌ബെറി, അരണമരക്കായ്
♦ സംയുക്ത ഫലം എന്നാലെന്താണ് ?
ഒരു പൂങ്കുലയിൽ ഉണ്ടാകുന്ന ഒന്നിലധികം ഫലങ്ങൾ കൂടിച്ചേർന്ന് ഒറ്റ ഫലം ആകുന്നതാണ് സംയുക്ത ഫലം.
ഉദാ: കൈതച്ചക്ക, ആഞ്ഞിലിച്ചക്ക, ശീമച്ചക്ക
♦ എന്താണ് കപടഫലങ്ങൾ?
സാധാരണ പൂക്കളിൽ അണ്ഡാശയം വളർന്നാണ് ഫലം ഉണ്ടാകുന്നത്. ചില സസ്യങ്ങളിൽ അണ്ഡാശയം അല്ലാതെ പൂവിലെ മറ്റു ഭാഗങ്ങളും ഫലമായി മാറുന്നു. ഇവയാണ് കപടഫലങ്ങൾ.
ഉദാ: കശുമാങ്ങയിൽ പൂഞെട്ട് വളർന്നാണ് ഫലമാകുന്നത്.
ആപ്പിളിലും, സബർജെല്ലിയിലും പുഷ്പാസനം വളർന്ന് ഫലമായി മാറുന്നു.
♦ താഴെതന്നിരിക്കുന്ന ഫലങ്ങൾ തരംതിരിച്ച് പട്ടികപ്പെടുത്തുക.
മാങ്ങ, കൈതച്ചക്ക, പപ്പായ, സീതപ്പഴം, കശുമാങ്ങ, സ്ട്രോബെറി, പേരയ്ക്ക, ചാമ്പക്ക, അരണമരക്കായ, ആപ്പിൾ, ശീമച്ചക്ക, ചക്ക
♦ പൂക്കൾ കൊണ്ട് നമുക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ട്? താഴെക്കൊടുത്തിരിക്കുന്ന പദസൂര്യൻ പൂർത്തിയാക്കൂ.
പൂച്ചെടികൾ, അലങ്കാരസസ്യങ്ങൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വളർത്തി പരിപാലിക്കുന്നതാണ് പുഷ്പകൃഷി അഥവാ ഫ്ലോറികൾച്ചർ.
♦ പൂക്കളുടെ ഉപയോഗങ്ങൾ എന്തെല്ലാമാണ് ?.
• പരിസ്ഥിതിയെ മനോഹരമാക്കുന്നു
• പരാഗണകാരികളെ സഹായിക്കുന്നു
• മാനസികോല്ലാസം നൽകുന്നു
• വരുമാനം ഉണ്ടാക്കുന്നു
• ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു
• സുഗന്ധദ്രവ്യങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു
• സാംസ്കാരികവും മതപരവുമായ പ്രാധാന്യം
• പരിസ്ഥിതി സൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുന്നു
• ആഘോഷങ്ങളിൽ ഉപയോഗിക്കുന്നു
• ഔഷധങ്ങൾ ഉണ്ടാക്കുന്നതിന്
• തൊഴിലവസരങ്ങൾ
• പണത്തിന് വിൽക്കാം
• ചായങ്ങളും എണ്ണകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു
♦ വാണിജ്യാവശ്യങ്ങൾക്കായി വളർത്തുന്ന പൂച്ചെടികൾ ഏതെല്ലാമാണ്?
• റോസ്
• ആന്തൂറിയം
• താമര
• മുല്ല
• ഓർക്കിഡ്
• ജമന്തി
• സൂര്യകാന്തി
• അരളി
• തെച്ചി
വിലയിരുത്താം
1. മാവ്, വാഴ, പ്ലാവ് എന്നീ സസ്യങ്ങളുടെ പൂവ്, ഫലം എന്നിവ താരതമ്യം ചെയ്ത് വ്യത്യാസങ്ങൾ എഴുതുക.
ഉത്തരം:
a) ഒരു ദിലിംഗ സസ്യമാണ്.
b) തെങ്ങിൽ ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകമായി കാണപ്പെടുന്നു.
c) പെൺപൂക്കളിൽനിന്നാണ് തേങ്ങ ഉണ്ടാകുന്നത്.
d) കേസരപുടം, ജനിപുടം എന്നിവ ഒരേ പൂവിൽ കാണപ്പെടുന്നു.
ഉത്തരം: d) കേസരപുടം, ജനിപുടം എന്നിവ ഒരേ പൂവിൽ കാണപ്പെടുന്നു.
3. ശരിയായവ തമ്മിൽ വരച്ച് യോജിപ്പിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)













0 Comments