Kerala Syllabus Class 7 हिंदी - इकाई चार: मेल जोल - पाठ एक: तुम जियो हज़ारों साल साल के दिन हों पचास हज़ार - Questions and Answers | Teaching Manual

Questions and Answers for Class 7 Hindi - Unit 4 मेल जोल - Chapter 01 तुम जियो हज़ारों साल साल के दिन हों पचास हज़ार | Text Books Solution Hindi: इकाई चार - तुम जियो हज़ारों साल साल के दिन हों पचास हज़ार - Questions and Answers. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഏഴാം ക്ലാസ്സ്‌  हिंदी - इकाई चार: मेल जोल - पाट एक: तुम जियो हज़ारों साल साल के दिन हों पचास हज़ार  എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.
कक्षा 7 हिंदी - इकाई चार: मेल जोल - पाठ एक: तुम जियो हज़ारों साल साल के दिन हों पचास हज़ार - नोट्स
Hindi तुम जियो हज़ारों साल साल के दिन हों पचास हज़ार Notes 

♦ मेल जोल (ത്തൊരുമ)
♦ चित्रविवरण 
चित्र में एक फॉटोग्राफर फॉटो खींचता है। 
उस फॉटो में एक आदमी सड़क से
साइकिल धकेलकर आता है।
उसके साथ एक लड़की है।
एक आदमी चित्र खींचता है।
चित्र में दो कबूतर, बादल और पुस्तकें हैं।
ചിത്രത്തിൽ ഒരു ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുന്നു. ആ ഫോട്ടോയിൽ ഒരാൾ റോഡിലൂടെ സൈക്കിൾ തള്ളിക്കൊണ്ട് വരുന്നുണ്ട്. അയാളുടെ കൂടെ ഒരു പെൺകുട്ടി ഉണ്ട്. ഒരാൾ ചിത്രം വരയ്ക്കുന്നു. ചിത്രത്തിൽ രണ്ടു പ്രാവുകളും മേഘവും പുസ്തകങ്ങളും ഉണ്ട്.

♦ कविता का सारांश
स्नेह मिला तो मिली नहीं क्या वस्तु तुम्हें?
नहीं मिला यदि स्नेह बंधु !
जीवन में तुमने क्या पाया?,
                      -रामधारी सिंह 'दिनकर'।
कवि रामधारी सिंह 'दिनकर' कहते हैं कि हमें दूसरों से स्नेह मिला तो क्या वस्तु नहीं मिली है?अर्थात स्नेह मिले तो हमें सबकुछ मिला है। यदि हमें स्नेह नहीं मिले तो इस जीवन में हमने क्या पाया है? अर्थात स्नेह नहीं मिले तो हमने जीवन में कुछ नहीं पाया है।
കവി രാംധാരിസിംഗ് 'ദിനകർ' പറയുന്നു. മറ്റുള്ളവരിൽ നിന്ന് നമുക്ക് സ്നേഹം ലഭിക്കുകയാണെങ്കിൽ ഏതു വസ്തുവാണ് നമുക്ക് ലഭിക്കാത്തത് ? അതായത് സ്നേഹം കിട്ടുകയാണെങ്കിൽ നമുക്കെല്ലാം കിട്ടുന്നുണ്ട്. സ്നേഹം കിട്ടാതിരിക്കുകയാണെങ്കിൽ ഈ ജീവിതത്തിൽ നാമെന്താണ് നേടിയത് ? അതായത് സ്നേഹം കിട്ടുന്നില്ലെങ്കിൽ ഈ ജീവിതത്തിൽ നാമൊന്നും നേടിയിട്ടില്ല.

♦ पाठ्यांश का अवतरण
• मैं निम्मी हूँ। (ഞാൻ നിമ്മി ആണ്.)
• 10 अगस्त 2012 मेरा जन्मदिन है। (2012 ആഗസ്ത് 10 ന് ജന്മദിനമാണ്.)

• 2012- दो हज़ार बारह । 
• 2024 - दो हज़ार चौबीस ।
• 2025 - दो हज़ार पच्चीस

♦ पाठ्यपुस्तक के प्रश्न और उत्तर
♦ लिखें, अपना नाम और जन्मदिन । (സ്വന്തം പേരും ജന്മദിനവും എഴുതാം.)
• मैं किरण हूँ। (ഞാൻ കിരൺ ആണ്) 
• मेरा जन्म 5 जून 2012 को हुआ। (2012 ജൂൺ 5 നാണ് ഞാൻ ജനിച്ചത്) 

• मैं काव्या हूँ। (ഞാൻ കാവ്യയാണ്)
• मेरा जन्म 16 जुलाई 2012 को हुआ। (2012 ജൂലൈ 16 നാണ് ഞാൻ ജനിച്ചത്)

♦ तुम जियो हज़ारों साल साल के दिन हों पचास हज़ार
പിറന്നാൾ ദിനത്തിൽ നമുക്കു കിട്ടുന്ന സമ്മാനങ്ങൾ നാം ഹൃദയത്തോടു ചേർത്തു വയ്ക്കാറുണ്ട്. നമ്മളോടുള്ള സ്നേഹം പ്രതിഫലിപ്പിക്കുന്ന എഴുത്തുകളും ചിത്രങ്ങളും അടങ്ങിയ കാർഡുകൾ നമ്മളിൽ ആഹ്ളാദം നിറയ്ക്കാറുമുണ്ട്. ജന്മദിനത്തിൽ നിമ്മിക്ക് ലഭിച്ച കാർഡിൽ എഴുതിയിരുന്ന ഗാലിബിന്റെ വരികളുടെ അർത്ഥം മുത്തശ്ശൻ നിമ്മിക്ക് പറഞ്ഞുകൊടുക്കുന്നതാണ് ഈ കഥ.

♦ कहानी का सारांश 
शिराज़ हुसैन की कहानी है यह । निम्मी का बर्थडे था उसे कई तोहफ़े • मिले। विनोद अंकल ने दिए बर्थडे कार्ड में लिखा था 'तुम जियो हज़ारों साल।' यह देखकर निम्मी ने नाना से पूछा कि इतने साल कोन जीता है? नाना ने कहा कि इसको मतलब हम दूसरों की याद में रखे कुछ काम कर जीने के बारे में है। उर्दू कवि मिर्ज़ा ग़ालिब का शेर है यह।
(ഷിരാസ് ഹുസൈന്റെ കഥയാണിത്. നിമ്മിയുടെ ജന്മദിനമായിരുന്നു. അവൾക്ക് ധാരാളം സമ്മാനങ്ങൾ കിട്ടി. വിനോദ് അങ്കിൾ കൊടുത്ത ബർത്ത്ഡേ കാർഡിൽ നിങ്ങൾ ആയിരക്കണക്കിനു വർഷങ്ങൾ ജീവിക്കും എന്നെഴുതിയിരുന്നു. ഇത് കണ്ട് നിമ്മി മുത്തശ്ശനോട് ചോദിച്ചു. 'ഇത്രയും വർഷം ആര് ജീവിക്കാനാണ്?' ഇതിന്റെയർത്ഥം മറ്റുള്ളവർ നമ്മെ എക്കാലവും ഓർമ്മിക്കത്തക്കതായ കുറച്ച് കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചാണെന്ന് മുത്തശ്ശൻ പറഞ്ഞു. ഉറുദു കവി മിർസ ഗാലിബിന്റെ ആണ് ഈ ഈരടികൾ).

♦ पाठ्यांश का अवतरण 
• निम्मी ---------------------------- रखते हैं।
നിമ്മിയുടെ പിറന്നാൾ ഇന്നലെ ആയിരുന്നു. ഇന്ന് രാവിലെ മുതൽ അവൾ സമ്മാനങ്ങൾ തുറന്നുനോക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. വിനോദമ്മാവൻ നല്കിയ ബർത്ത്ഡേ കാർഡ് വളരെ മനോഹരമായിരുന്നു. അതിൽ ഒരു കാർട്ടൂൺ വരച്ചിരുന്നു. എഴുതിയിട്ടുമുണ്ടായിരുന്നു.
നിങ്ങൾ ജീവിക്കൂ ആയിരക്കണക്കിനുവർഷങ്ങൾ, 
ദിവസങ്ങളുണ്ടാവട്ടെ വർഷത്തിലമ്പതിനായിരം...
"ശരി... ഇതെങ്ങനെ കവിതയായി?'' അവൾ അൽപ്പം ആശയക്കുഴപ്പത്തിലായതുപോലെ മുത്തശ്ശന്റെ അടുത്തേക്കോടി. അദ്ദേഹത്തെ കാർഡ് കാണിച്ചിട്ടു പറഞ്ഞു “പക്ഷേ മുത്തശ്ശാ, അമ്പതിനായിരം വളരെ കൂടുതലല്ലേ? ഇത്രയും വർഷം ആര് ജീവിക്കാനാണ് ?'' മുത്തശ്ശൻ പറഞ്ഞു, “ഇതൊരു തരത്തിലുള്ള പ്രാർത്ഥനയാണ്. അതായത് ലോകം നിങ്ങളെ എന്നും ഓർത്തിരിക്കുന്ന വിധം എന്തെങ്കിലും കാര്യങ്ങൾ ചെയ്തിട്ടു പോകൂ'' 
"അതായത് ?' നിമ്മി അല്പം മുൻപോട്ടു നീങ്ങിയിട്ടു ചോദിച്ചു.
'അതായത്.... മദർ തെരേസയെയോ, അമീർ ഖുസ്രോവിനെയോ ഗാന്ധിജിയെയോ പോലെ... ഇവർ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ ഇവരെ എല്ലാ വരും ഇന്നും ഓർമ്മിക്കുന്നുണ്ട്.''

• ओह -------------------------- लेने जाना है I
“ഓ... മനസ്സിലായി. വലിയ കാര്യമാണ്, എഴുതിയിരിക്കുന്നത്. ' നിമ്മി പറഞ്ഞു. “അതെ. അതങ്ങനെയാണ്. ഈ കവിത, അല്ല ഈ ഈരടി മിർസ ഗാലിബ് എഴുതിയതാണ്.'' മുത്തശ്ശൻ അവളുടെ കൈയിൽ നിന്ന് കാർഡ് എടുത്തുകൊണ്ടു പറഞ്ഞു. “അതെ മുത്തശ്ശാ, ഇപ്പോൾ ഈ ഈരടി എഴുതിയ ഗാലിബ് എവിടെനിന്നു വന്നു?'' 
गालिब അല്ല ग़ालिब I അദ്ദേഹം ഉറുദുഭാഷയിലെ കവി ആയിരുന്നു. കവിയുടെ കവിതയിൽ ധാരാളം രണ്ടു രണ്ടു വരികൾ ഉണ്ട്. ഈ രണ്ടു വരിയെ ഈരടികൾ എന്നു വിളിക്കുന്നു. ഉദാഹരണത്തിന്,
“നിങ്ങൾ ജീവിക്കു ആയിരക്കണക്കിനു വർഷങ്ങൾ, 
ദിവസങ്ങളുണ്ടാവട്ടെ വർഷത്തിലമ്പതിനായിരം..''
പറഞ്ഞുകൊണ്ട് മുത്തശ്ശൻ എഴുന്നേറ്റുനിന്നു. നിമ്മി പെട്ടെന്ന് അദ്ദേഹത്തിന്റെ വഴി തടഞ്ഞുകൊണ്ട് പറഞ്ഞു, “മുത്തശ്ശാ വേറെ ഏതെങ്കിലും ഈരടിയുടെ കാര്യം പറയൂ... ശരി, ഗാലിബിന്റെ തന്നെ കാര്യങ്ങൾ പറയു... ഞാനുദ്ദേശിച്ചത് ഗാലിബിന്റെ വരികൾ.” “അത് പിന്നീട് പറഞ്ഞുതരാം. ഇപ്പോളെനിക്ക് കുറച്ച് പച്ചക്കറി വാങ്ങാൻ പോകണം''.
♦ पाठ पुस्तक के प्रश्न और उत्तर 

♦ ''मदर टेरेसा, अमीर खुसरो या गांधीजी। .... ये लोग आज ज़िदा नहीं है। पर इन्हें सब आज भी याद रखते हैं । क्यों ? ('മദർ തെരേസ, അമീർ ഖുസ്രോ, ഗാന്ധിജി... ഇവർ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ എല്ലാവരും ഇവരെ ഇന്നും ഓർക്കുന്നുണ്ട്. എന്തുകൊണ്ട്?)
मदर टेरेसा का मानव सेवा, अमीर खुसरो की कविताएँ और गाँधीजी की देश भक्ति हम जानते हैं। उनके सद् काम सबके मन में हैं इसलिए हम उन्हें आज भी याद रखते हैं।
(മദർ തെരേസയുടെ മനുഷ്യസേവനവും അമീർ ഖുസ്രോയുടെ കവിതകളും ഗാന്ധിജിയുടെ രാജ്യസ്നേഹവും നമുക്ക് അറിവുള്ളതാണ്. അവരുടെ സദ്പ്രവൃത്തികൾ എല്ലാവരുടേയും മനസ്സിലുണ്ട്. അതുകൊണ്ടാണ് നമ്മൾ അവരെ ഇന്നും ഓർമ്മിക്കുന്നത്.)

♦ "नाना कोई और शेर की बात बताओ न......'' यहाँ निम्मी का कौन-सा मनोभाव प्रकट होता है ? ('മുത്തശ്ശാ, വെറെ ഏതെങ്കിലും ഈരടിയുടെ കാര്യം പറയു... ഇവിടെ നിമ്മിയുടെ ഏതു മനോഭാവമാണ് പ്രകടമാവുന്നത്?)
कविताएँ सुनना और उनका अर्थ समझने की इच्छा।
കവിതകൾ കേൾക്കാനും അവയുടെ അർത്ഥം മനസ്സിലാക്കാനുമുള്ള ആഗ്രഹം.

♦ कहानी के आधार पर तालिका में सही या गलत लिखें। (കഥയുടെ അടിസ്ഥാനത്തിൽ കോളത്തിൽ തെറ്റോ ശരിയോ എന്നെഴുതാം.)
• बर्थडे कार्ड बहुत सुंदर था। (ബർത്ത് ഡേ കാർഡ് വളരെ മനോഹരമായിരുന്നു)• सही
• नाना ने निम्मी को डाँटा । (മുത്തശ്ശൻ നിമ്മിയെ ശകാരിച്ചു)• गलत
• बर्थडे कार्ड पर शेर लिखा था । (ബർത്ത് ഡേ കാർഡിൽ ഈരടി എഴുതിയിരുന്നു)• सही
• निम्मी ने नाना को कार्ड दिखाया (നിമ്മി മുത്തശ്ശനെ കാർഡ് കാണിച്ചു)• सही
• विनोद अंकल ने निम्मी को खिलौने दिए। गलत (വിനോദ് അങ്കിൾ നിമ്മിക്ക് കളിപ്പാട്ടങ്ങൾ നല്കി)• गलत
• महात्माओं की याद हमेशा रखी जाती है। (മഹാത്മാക്കളുടെ ഓർമ്മ എന്നും നിലനില്ക്കുന്നുണ്ട്)• सही
♦ सही मिलान करके वाक्य बनाएँ। (ചേർത്തെഴുതി വാക്യങ്ങൾ നിർമ്മിക്കാം).
• मिर्ज़ा ग़ालिब उर्दू के शायर थे। (മിർസ ഗാലിബ് ഉറുദുവിലെ കവി ആയിരുന്നു.)
• दुनिया हमें हमेशा याद रखें। (ലോകം നമ്മെ എന്നും ഓർമ്മിക്കും.)
• शेर में दो-दो लाइन्स होती हैं। (ഈരടിയിൽ രണ്ടു വരികൾ വീതമാണുള്ളത്.)
• हज़ारों साल कौन जीता है? (ആയിരം വർഷങ്ങൾ ആരാണ് ജീവിക്കുന്നത് ?)

♦ बर्थडे कार्ड की विशेषताओं पर निम्मी और सहेली रीना के बीच बातें होती हैं। वह बातचीत तैयार करें। (ജന്മദിന കാർഡിന്റെ പ്രത്യേകതകളെക്കുറിച്ച് നിമ്മിയും കൂട്ടുകാരി റീനയും കൂടി സംസാരിക്കുന്നു. ആ സംഭാഷണം തയാറാക്കാം)
निम्मी : रीना, कैसी हो ?
रीना: ठीक हूँ। कल तुम्हारा बर्थडे था न ?
निम्मी : हाँ। कई तोहफ़े मिले।
रीनाअच्छा। क्या-क्या हैं ? 
निम्मी: विनोद अंकल ने दिया बर्थडे कार्ड बहुत अच्छा था।
रीना: क्या है इसकी विशेषता ?
निम्मी: उसमें दो पंक्तियाँ हैं 
रीना: क्या ?
निम्मी : तुम जियो हज़ारों साल साल के दिन हो पचास हज़ार ।
रीना: इसका मतलब?
निम्मी : हम जीते वक्त कुछ अच्छे काम करें तो मरने के बाद भी हमारी याद रखें।
रोना : ठीक है। मुझे दिखाओ वह कार्ड।
निम्मी : बाद में दिखाऊं। 
रीना : हाँ ।

നിമ്മി: റീന, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? 
റീന: സുഖമാണ്. ഇന്നലെ നിന്റെ പിറന്നാളായിരുന്നല്ലേ 
നിമ്മി : അതെ, ധാരാളം സമ്മാനങ്ങൾ കിട്ടി.
റീന: കൊള്ളാം. എന്തൊക്കെയുണ്ട്?
നിമ്മി : വിനോദങ്കിൾ തന്ന ബർത്ത് ഡേ കാർഡ് വളരെ നല്ലതായിരുന്നു.
റീന: എന്താണതിന്റെ പ്രത്യേകത?
നിമ്മി : അതിൽ രണ്ടു വരികൾ ഉണ്ട്. 
റീന: എന്താണ്?
നിമ്മി : നിങ്ങൾ ജീവിക്കൂ ആയിരക്കണക്കിനു വർഷങ്ങൾ, ദിവസങ്ങളുണ്ടാവട്ടെ വർഷത്തിലമ്പതിനായിരം
റീന: ഇതിന്റെ അർത്ഥം?
നിമ്മി : നമ്മൾ ജീവിക്കുന്ന സമയത്ത് കുറച്ച് നല്ല കാര്യങ്ങൾ ചെയ്താൽ മരണത്തിനുശേഷവും നമ്മുടെ ഓർമ്മ നിലനില്ക്കും.
റീന: ശരിയാണ്. ആ കാർഡ് എന്നെ കാണിക്കു 
നിമ്മി : പിന്നീട് കാണിക്കാം.
റീന : ശരി 

♦ बातचीत के आधार पर रोल-प्ले प्रस्तुत करें। (സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ role-play അവതരിപ്പിക്കാം) 
♦ परीक्षाकेंद्रित प्रश्न और उत्तर

♦ कल किसका बर्थडे था ? (ഇന്നലെ ആരുടെ പിറന്നാൾ ആയിരുന്നു?)
निम्मी का । (നിമ്മിയുടെ)

♦ सुबह से निम्मी क्या काम में लगी है? (രാവിലെ മുതൽ നിമ്മി ഏതു കാര്യത്തിലാണ് മുഴുകിയത്?) 
सुबह से वह तोहफ़ों को खोल-खोलकर देखने में लगी है। (രാവിലെ മുതൽ അവൾ സമ്മാനങ്ങൾ തുറന്നുനോക്കുന്നതിൽ മുഴുകിയിരിക്കുകയാണ്.)

♦ किसने दिए कार्ड पर कार्टूण और शेर था? (ആരു നല്കിയ കാർഡിലാണ് കാർട്ടൂണും ഈരടിയും ഉണ്ടാ യിരുന്നത് ?)
विनोद अंकल ।

♦ कार्ड पर लिखी पंक्तियाँ कौन-सी थीं? (കാർഡിൽ എഴുതിയിരുന്ന വരികൾ ഏതായിരുന്നു?) 
तुम जियो हजारों साल
साल के दिन हों, पच्चास हज़ार ।

♦ कार्ड की पंक्तियों के बारे में निम्मी ने किससे पूछा ? (കാർഡിലെ വരികളെക്കുറിച്ച് നിമ്മി ആരോടാണ് ചോദിച്ചത് ?)
 नाना से। (മുത്തശ്ശനോട്)
♦ पचास हज़ार साल जीने के बारे में नाना ने क्या कहा? (അൻപതിനായിരം വർഷം ജീവിക്കുന്നതിനെക്കുറിച്ച് മുത്തശ്ശൻ എന്താണ് പറഞ്ഞത്?)
हम जीते समय कुछ ऐसा काम करें कि दुनिया हमें हमेशा याद रखे। (നാം ജീവിച്ചിരിക്കുന്ന സമയത്ത് ലോകം എന്നും നമ്മെ ഓർമ്മിക്കുന്ന വിധത്തിലുള്ള കുറച്ചു കാര്യങ്ങൾ ചെയ്യണം).

♦ दूसरों के लिए जीते कुछ महान व्यक्तित्वों के नाम लिखें? (മറ്റുള്ളവർക്കായി ജീവിച്ച കുറച്ചു വ്യക്തിത്വങ്ങളുടെ പേരെഴുതാം.)
गांधीजी, अमीर खुसरो और मदर तेरेसा ഗാന്ധിജി, അമീർ ഖുസ്രോ, മദർ തെരേസ.

♦ 'शेर' क्या है? (എന്താണ് ഈരടി)
दो पंक्तियोंवाली कविता है शेर । (രണ്ടു വരികളുള്ള കവിതയാണ് ഈരടി).

♦ "तुम जियो हजारों साल,
साल के दिन हों पचास हज़ार ।" - यह किसका शेर ? (ഇത് ആരുടെ ഈരടിയാണ് ?)
मिर्ज़ा ग़ालिब का | (മിർസ ഗാലിബിന്റെ)

10. मिर्जा गालिब कोन था ? (മിർസ ഗാലിബ് ആരായിരുന്നു?)
 मिर्ज़ा ग़ालिब उर्दू भाषा के शायर थे। (മിർസ ഗാലിബ് ഉറുദുഭാഷയിലെ കവി ആയിരുന്നു).


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here