Kerala Syllabus Class 9 കേരള പാഠാവലി - യൂണിറ്റ് 03 കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ - പാഠം 03: നിങ്ങളും നിങ്ങളുടെ ജോലിയും - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 9 കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: നിങ്ങളും നിങ്ങളുടെ ജോലിയും | Class 9 Malayalam - Kerala Padavali - Ningalum ningalude joliyum - Questions and Answers - യൂണിറ്റ് 03 ഉകർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ - നിങ്ങളും നിങ്ങളുടെ ജോലിയും - ചോദ്യോത്തരങ്ങൾ
ഒമ്പതാം ക്ലാസ്സ് കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: നിങ്ങളും നിങ്ങളുടെ ജോലിയും എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.
∎Samagra Malayalam Notesകേരള പാഠാവലി - നിങ്ങളും നിങ്ങളുടെ ജോലിയും♦ തൊഴിലും സമൂഹജീവിതവുമായി ബന്ധപ്പെട്ട എന്തെല്ലാം ആശയങ്ങളാണ് പാഠഭാഗത്തുള്ളത്? കണ്ടെത്തിയെഴുതുക.• "ഉപജീവനത്തിന് പണമില്ലാതെ കഴിയില്ല എന്നാൽ പണത്തിനു വേണ്ടി മാത്രമേ ജോലി ചെയ്യു എന്ന വിചാരം ശരിയല്ല• “നാം ജീവിക്കുന്ന സമുദായത്തിന് ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ അഭിവൃദ്ധിയുണ്ടാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നത് എന്തൊരു അനുഗ്രഹമായിരിക്കും'' തൊഴിലിനെക്കുറിച്ചുള്ള ലേഖകന്റെ ഈ അഭിപ്രായത്തോട് പ്രതികരിച്ചു കുറിപ്പ് തയ്യാറാക്കുക? തൊഴിലിനെക്കുറിച്ചുള്ള വളരെ മനോഹരമായ കാഴ്ചപ്പാടാണ് ലേഖകൻ അവതരിപ്പിക്കുന്നത്. ഉപജീവനത്തിന് വേണ്ടി മാത്രമല്ല ഒരാൾ പണിയെടുക്കുന്നത്. ഒരാളുടെ തൊഴിൽ അയാളുടെ മാനസിക സാമൂഹിക പശ്ചാത്തലത്തെ കൂടി ബാധിക്കുന്നുണ്ട്. അവനവന്റെ വ്യക്തിത്വത്തെ വികസിപ്പിക്കുക, കഴിവുകൾ കൂടുതൽ മെച്ചപ്പെട്ടതാക്കുക എന്നിങ്ങനെ പണത്തിനേക്കാൾ ഉപരിയായി ആത്മ പ്രകാശനം ചെയ്യാനുള്ള ഇടമാവുകയാണ് തൊഴിലിടങ്ങൾ. നാം ഒരു തൊഴിലിൽ ഏർപ്പെടുമ്പോൾ നമ്മുടെ സകലകഴിവുകളും, സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഏർപ്പെടുന്ന ജോലിയുടെ വലിപ്പചെറുപ്പമൊന്നും പരിഗണിക്കേണ്ട ആവശ്യമില്ല. നാം ചെയ്യുന്ന തൊഴിൽ ഏതാണെങ്കിലും അതിൽ നമ്മുടെ വ്യക്തിത്വമുണ്ടാകണം. നമ്മാലാകും വിധം നമ്മുടെ സമൂഹത്തിനു അഭിവൃദ്ധിയുണ്ടാകുന്ന പ്രവൃത്തിയിൽ ഏർപ്പെടുക എന്നത് അനുഗ്രഹമാണ്. ഒരു മനുഷ്യന് എത്രകാലം തൊഴിൽ ചെയ്യാൻ സന്നദ്ധത ഉണ്ടോ അത്രയും കാലം ചെയ്യുക. ജോലി ചെയ്യുക എന്നത് ഒരു വ്യക്തിയുടെ മാനസിക സാമൂഹിക അതിജീവനം കൂടിയാണ്. നിലനിൽക്കുന്ന സാഹചര്യത്തിൽ നിന്ന് എങ്ങനെ മുന്നോട്ട് പോകാം എന്ന ആത്മവിശ്വാസമാണ് തൊഴിൽ പ്രദാനം ചെയ്യുന്നത്
♦ "പണി ചെയ്യാനുള്ള ശക്തിയും അതിനുള്ള ആഗ്രഹവുമുള്ള കാലത്തോളം മനുഷ്യൻ അത് ചെയ്യാൻ ഒരുങ്ങണം. ജീവിക്കുക എന്നതിനർത്ഥം അദ്ധ്വാനിക്കുക എന്നതാണ്(ജവഹർലാൽ നെഹ്റു )"ജോലി ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് നമ്മുടെ വ്യക്തിപ്രഭാവത്തിനു മാറ്റും അന്തസ്സും അത് കൂട്ടുകയും ചെയ്യുന്നു''.(കെ പി കേശവമേനോൻ) മുകളിൽ നൽകിയ നിരീക്ഷണത്തിലെ ആശയങ്ങൾ താരതമ്യം ചെയ്ത് ''തൊഴിൽ വ്യക്തിത്വവികാസത്തിന്'' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക?അധ്വാനത്തെ കുറിച്ചുള്ള വളരെ കാമ്പുള്ള വാക്കുകളാണ് ജവഹർലാൽ നെഹ്റു സമൂഹത്തോട് പങ്ക് വെച്ചിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സാന്നിധ്യമാണല്ലോ നെഹ്റു. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ പണയം വെച്ച് രാജ്യത്തിനു വേണ്ടി അധ്വാനിച്ചവരിൽ ഒരാൾ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കാലാതീതമായ ഊർജ്ജമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് മഹാനായ ഗാന്ധിജി പറഞ്ഞതോർക്കുക. ജീവിതം എന്നാൽ അധ്വാനം ആണെന്നും, ജീവിക്കുന്ന അത്രയും കാലം അധ്വനിക്കുക എന്നതും പരസ്പര പൂരകമായ വാക്കുകൾ ആണ്. ഏതൊരു മനുഷ്യനും എക്കാലത്തും സ്വീകാര്യമായ വാക്കുകൾ. ജീവിതത്തെ കരുപ്പിടിപ്പിക്കാൻ അധ്വാനം അനിവാര്യമാണ്. നാം ഏതു മേഖലയിലാണോ നിൽക്കുന്നത്, വിദ്യർത്ഥികൾ ആണെങ്കിൽ തങ്ങളുടെ അധ്വാന ശക്തിയും അത്മ സമർപ്പണവും ചെയ്യേണ്ടത് പഠനത്തിലാണ്. എങ്കിൽ മാത്രമേ മികച്ച വിജയം സാധ്യമാക്കാൻ സാധിക്കുകയുള്ളു. മനുഷ്യന്റെ ജീവിത വിജയത്തിന്റെ താക്കോൽ അധ്വാനമാണ്. നിരന്തരമായ അധ്വാനത്തിലൂടേ മാത്രമേ ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുകയുള്ളു എന്ന് ജവഹർലാൽ നെഹറുവിന്റെ വാക്കുകളിലൂടെ തിരിച്ചറിയാൻ കഴിയും.എന്നാൽ ശ്രീ. കെ. പി. കേശവമേനോന്റെ വാക്കുകളാകട്ടെ ഒരു തൊഴിലിനെ നാം എങ്ങനെ സമീപിക്കണമെന്നും തൊഴിൽ നമുക്ക് എന്താണ് പ്രദാനം ചെയ്യുന്നതും എന്നുള്ളതിന്റെ വെളി പ്പെടുത്തലുകൾ ആണ്. ഏതൊരു കാര്യത്തിലും മനുഷ്യന്റെ സമീപനമാണ് പ്രധാനം എന്ന തിരിച്ചറിവ് കൂടി നൽകുകയാണ് ഇവിടെ. ഒരു തൊഴിൽ എന്നത് കേവലം പണ സമ്പാദന മാർഗം മാത്രമല്ല അത് വ്യക്തിയുടെ പ്രതിഭയെ വികസിപ്പിക്കാൻ ഉള്ളത് കൂടിയാണ് എന്ന് തിരിച്ചറിയണം. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ പൊരുത്തപെടലുകളിലൂടെയും താല്പര്യ പൂർവമുള്ളതും സ്വാഗതാർഹവുമായ ഇടപെടലുകളിലൂടെയാണ് അത് സാധ്യമാവുകയുള്ളു. ഒരു സമൂഹത്തിൽ ഒന്നും ചെയ്യാതെ സുഖലോലുപരായി ജീവിച്ചു പോകുക എന്ന നിലപട് മുന്നോട്ടു വെക്കുന്നവർ തങ്ങളുടെ ജീവിതത്തെ സ്വയം നശിപ്പിച്ചു കളയുകയാണ്. എന്തുകൊണ്ടെന്നാൽ സമൂഹത്തിൽ ഒരിടവും മാന്യമായ ഇടപെടലുകളും അംഗീകാരവും സാധ്യമാകണമെന്നുണ്ടെങ്കിൽ നാം ഉറപ്പായും തന്നാൽ കഴിയും വിധമുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടതുണ്ട്. മനോഹരമായ ജീവിതത്തിന്റെ ആത്മ സംതൃപ്തി നിലനിൽക്കപെടുന്നത് മനുഷ്യന്റെ പരിശ്രമത്തിലാണ്
♦ “അധ്വാനിക്കാൻ തയ്യാറല്ലാത്തവൻ ആഹാരത്തിനർഹനല്ല" ഈ വാക്യത്തെ “വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട്' എന്ന പഴഞ്ചൊല്ലുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക അധ്വാനവുമായി ബന്ധപ്പെടുത്തി കൂടുതൽ പഴഞ്ചൊല്ലുകൾ കണ്ടെത്തുക ?അവനവന്റെ അധ്വാനത്തിന്റെ ഫലമാണ് നാം ഭക്ഷിക്കേണ്ടത്. അധ്വാനത്തിന്റെ ഫലം അല്ലാത്തതിന്റെ പങ്കുപറ്റുന്നതു ആത്മനിന്ദയ്ക്ക് തുല്യമാണ് എന്നാണ് പഴമക്കാർ പറയുന്നത്. ഇത്തരത്തിൽ പണ്ടുകാലത്തുള്ളവർ പറയുന്നത് വരും തലമുറയിൽ അധ്വാനശീലം വളർത്താനും അധ്വാനത്തിന്റെയും ആഹാരത്തിന്റെയും വില മനസിലാക്കാനുമായിരുന്നു. വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട് എന്ന ചൊല്ല് വളരെ അർത്ഥവത്താണ്. എന്തുകൊണ്ടെന്നാൽ ശാരീരികമായി അധ്വാനിക്കുന്നവനു വളരെ നല്ല വിശപ്പുണ്ടാകും അവൻ എത്ര മാത്രം കഷ്ട്ടപെട്ടാണ് ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നത് എന്ന് വളരെ വ്യക്തമായി അറിയാൻ കഴിയും. അധ്വാനിക്കുന്നവന് വിളമ്പി കൊടുക്കാനും ആർക്കും മടികാണുകയില്ല, അധ്വാനിക്കുന്നവന് സമൂഹം നൽകുന്ന ബഹുമാനമാണ് ഈ ചൊല്ലിൽ കാണാൻ സാധിക്കുക.• "അഞ്ചാമാണ്ടിൽ തേങ്ങാ പത്തമാണ്ടിൽ മാങ്ങാ'' അധ്വാനിക്കുന്നവന് നൽകുന്ന പ്രചോദനമാണ് ഇത്തരം പഴഞ്ചൊല്ലുകൾ അധ്വാനിക്കുന്നവനും കർഷകനും ഭാവി ഭദ്രമാക്കാനുള്ള ഉപദേശങ്ങളാണ് ചില പഴയ ചൊല്ലുകൾ .• "അധ്വാനമില്ലാതെ ഒന്നുമില്ല' അധ്വാനിക്കുന്നവന്റെതാണ് ഈ ലോകം അധ്വാനിക്കാത്തവന് ഒന്നും തന്നെ ഉണ്ടാകില്ല• "സമ്പത്തുകാലത്തു തൈ പത്തുവെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം''സമ്പത്തുണ്ട് എന്ന് കരുതി അധ്വാനിക്കാതിരിക്കുന്നതു നല്ലതല്ല കാലം മാറിയും മറിഞ്ഞും വരും നല്ലതും ചീത്തയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. എന്നും അധ്വാനിച്ചാൽ ഉള്ള സമ്പത്തു നിലനിർത്താൻ സാധിക്കും
♦ "നമ്മൾ എന്ത് ജോലി എടുക്കുന്നവരാണെങ്കിലും, സകല കഴിവുകളും സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കുക അതിൽ നിന്നുളവാകുന്ന സന്തുഷ്ടി അനുഭവിച്ചറിയേണ്ടതാണ്''"നാം ചെയ്യുന്ന തൊഴിൽ മറ്റുള്ളവരുടെ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് വിശ്വാസവും നമുക്കുണ്ടാകണം''തന്നിരിക്കുന്ന സൂചനയിലെ ആശയവും സമകാലിക സാഹചര്യവും പരിഗണിച്ചു തൊഴിലും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാകുന്നതിന്നാണ് ഓരോ വ്യക്തിയും ജോലി ചെയ്യുന്നത്. തൊഴിലിലൂടെയും അധ്വാനത്തിലൂടെയും മാത്രമാണ് ഒരു വ്യക്തിക്ക് പുരോഗതിയും വ്യക്തിത്വ വികസനവും സാധ്യമാകുന്നത്. തൊഴിൽ ചെയ്തു ജീവിക്കുന്നവന് മാത്രമാണ് സമൂഹത്തിൽ അർഹമായ മാന്യതയും അംഗീകാരവും സ്ഥാനവും ലഭ്യമാവുകയുള്ളു. സമൂഹത്തിനു മുന്നിൽ മറ്റുള്ളവർക്ക് ഉപകാരമാം വിധത്തിൽ ജീവിക്കുകയാണ് വേണ്ടത്. നമ്മുടെ തൊഴിലിലൂടെ നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും കൂടി പുരോഗതി സാധ്യമാക്കുക എന്നത് അനുഗ്രഹീതമായ കാര്യമാണ്. നമ്മിലൂടെ മറ്റൊരാളുടെ മാനസിക സന്തോഷത്തിനും കാരണമാവുക എന്നത് മനുഷ്യൻ എന്ന നിലയിൽ എത്ര മനോഹരമായ കാര്യമല്ലേ. ഈ ഭൂമിയിൽ മനുഷ്യർ പരസ്പര്യത്തോടെ ജീവിക്കുന്നതിനേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്. നമ്മുടെ ഇന്നത്തെ തലമുറയിലാകട്ടെ എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലാവർക്കും പരിശ്രമത്തിലൂടെ മികച്ച തൊഴിലവസരം സാധ്യമാകുന്നുണ്ട്. പണ്ട് കാലത്തേക്കാൾ ഒരുപാട് ജീവിത പുരോഗതിയും സാധ്യമാകുന്നുണ്ട് എന്നാൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും ചുറ്റുമുള്ളവരോട് ചേർന്നിരിക്കാനോ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് ഒരു വാസ്തവമാണ്. എല്ലാവരും വിദ്യാസമ്പന്നരാകുന്നതിലൂടെ സമൂഹത്തിൽ വൈറ്റ് കോളർ ജോലികൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. എന്നാൽ ജോലി, തൊഴിൽ എന്നത് ഒരു ജീവനോപാധി എന്നതിലുപരി സാമൂഹിക നിർമിതിക്കുള്ള ഇടം കൂടിയാകുന്നുണ്ട്, കർഷകനും, മത്സ്യബന്ധനം ചെയ്യുന്നവനും, വീട്ടുജോലി ചെയ്യുന്നവനും എല്ലാരും ചെയ്യുന്നത് തൊഴിൽ തന്നെയാണ്, എല്ലാ തൊഴിലിനും അതിന്റെതായ മാന്യതയും സ്ഥാനവും നൽകാൻ എല്ലാവർക്കും കഴിയണം. വലിയ ജോലി ചെയ്യുന്നവർ മാത്രമായാൽ സമൂഹം അതിന്റെ തുലനാവസ്ഥയിൽ സഞ്ചരിക്കാൻ കഴിയില്ല അതുകൊണ്ട് ഏതു തൊഴിൽ ആണെങ്കിലും നാം നമ്മുടെ നൂറുശതമാനവും നൽകി അർപ്പണ മനോഭാവത്തോടുകൂടി മുന്നോട്ടു പോകുക. ഓരോ തൊഴിലാളികളും സാമൂഹത്തിന്റെ സുപ്രധാന ആണിക്കല്ലാണ്.
♦ "സുഖസൗകര്യം' എന്നാൽ സുഖവും സൗകര്യവും എന്നാണല്ലോ അർത്ഥം. ഇവിടെ ചേർത്തു എഴുതിയ രണ്ടു പദങ്ങൾക്കും തുല്യ പ്രാധാന്യമാണുള്ളത്. ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി വിഗ്രഹിച്ചെഴുതുക?സമസ്തപദം - വിഗ്രഹം• പൂമേനി - പൂപോലുള്ള മേനി• തലവേദന - തലയിലെ വേദന• ആനക്കൊമ്പ് - ആനയുടെ കൊമ്പ്• ആവിക്കപ്പൽ - ആവികൊണ്ട് പ്രവർത്തിക്കുന്ന കപ്പൽ• കാട്ടുവഴി - കാട്ടിലൂടെയുള്ള വഴി• കാട്ടാന - കാട്ടിലെ ആന• പ്രതിവർഷം - ഓരോ വർഷവും• മതിമുഖി - മതിയെപ്പോലെ മുഖമുള്ളവൾ• മരപ്പൊടി - മരത്തിന്റെ പൊടി• ആറ്റുമണൽ - ആറ്റിലെ മണൽ
♦ നമ്മുടെ വ്യക്തിപ്രഭാവത്തിന് മാറ്റം അന്തസ്സും കൂട്ടുന്ന ഘടകം a. പണം b..അധികാരംc. ജോലിയെടുക്കല്‍d.ജോലി എടുക്കാതെ പണം നേടല്ഉത്തരം: c. ജോലിയെടുക്കല്‍
♦ ജീവിതത്തിന് സുഖം അനുഭവിക്കാൻ കഴിയുന്നത് എപ്പോൾ?a.ശരിയായി ജോലി ചെയ്തുകൊണ്ട് b.വെറുതെ ജോലി ചെയ്യുമ്പോൾ c.തനിക്കുവേണ്ടി മാത്രം ജോലി ചെയ്യുമ്പോൾ d.ജോലി ചെയ്യാതെ ഇരിക്കുമ്പോൾഉത്തരം: a.ശരിയായി ജോലി ചെയ്തുകൊണ്ട്
♦ മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും ലഭിക്കാൻ എന്തു ചെയ്യണം?a.സമുദായ നന്മയ്ക്കായി പ്രവർത്തിക്കണംb.ഉദാരമായി പണം നൽകണം c.ഉദാസീനരായി ഇരിക്കണം d.അധികാര പദവിയിൽ ഇരിക്കണംഉത്തരം: a.സമുദായ നന്മയ്ക്കായി പ്രവർത്തിക്കണം
♦ നിങ്ങളും നിങ്ങളുടെ ജോലിയും എന്ന പാഠഭാഗം ഉൾക്കൊള്ളുന്ന കെ പി കേശവമേനോന്റെ കൃതി ഏതാണ്?a. കഴിഞ്ഞ കാലം b.യേശുദേവൻ c.നാം മുന്നോട്ട് d.നവഭാരത ശില്പികൾഉത്തരം: c.നാം മുന്നോട്ട്
♦ ശരിയായി ജോലിചെയ്ത് ജീവിക്കുന്നതു കൊണ്ടുള്ള രണ്ട് ഗുണങ്ങൾ കണ്ടെത്തുക?ഉത്തരം: • നമ്മുടെ നിർമ്മാണാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്നു • ജീവിതത്തിൽ മെച്ചപ്പെട്ട സുഖം അനുഭവിക്കാൻ കഴിയുന്നു
♦ മനുഷ്യ മഹത്വം ഏതെല്ലാം കാര്യത്തോട് ബന്ധപ്പെട്ട് നിൽക്കുന്നു?ഉത്തരം: • ജോലി എത്ര നിസ്സാരമായാൽ പോലും അത് ആത്മാർത്ഥമായി നിർവ്വഹിക്കണം • ഓരോ വ്യക്തിയും അവൻറെ സർവ്വ കഴിവുകളും പ്രകടിപ്പിക്കുന്നതാവണം ജോലിയും ജോലിയിടവും
♦ യാതൊരു ജോലിയും ചെയ്യാതിരിക്കുമ്പോൾ ഉണ്ടാകുന്ന രണ്ട് ദോഷങ്ങൾ കണ്ടെത്തുക?ഉത്തരം: • മനസ്സിന് മടുപ്പും ജീവിതം അലസവും ആയിരിക്കും • നമുക്ക് കിട്ടിയ കഴിവുകൾ ഉപയോഗിക്കാതെ മടിയരാകും
♦ സമീപപ്രദേശങ്ങളിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി തൊഴിലും സംതൃപ്തിയും എന്ന വിഷയത്തിൽ അഭിമുഖം നടത്തുകഅഭിമുഖത്തിനുള്ള ചോദ്യങ്ങളും ചുവടെ നൽകുന്നു• ഏതു മേഖലയിലാണ് താങ്കൾ തൊഴിൽ ചെയ്യുന്നത് ?• എത്രവർഷമായി ഈ ജോലിയിൽ തുടരുന്നു ?• മാനസികമായും ശാരീരികമായും ഈ അധ്വാന രീതിയോട് പൊരുത്തപ്പെടാൻ സാധിക്കുന്നുണ്ടോ ?• എന്തുകൊണ്ട് ഈ തൊഴിൽ സ്വീകരിച്ചു?• ഈ തൊഴിൽ ജീവിത രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ?• തൊഴിൽ ഒന്നും ചെയ്യാതെ ഉള്ള ജീവിതത്തെപറ്റി ചിന്തിച്ചിട്ടുണ്ടോ?• തൊഴിൽ ചെയ്യുന്നത്തിലൂടെ സാമൂഹികമായ അംഗീകാരം ലഭ്യമാകുന്നുണ്ടോ?• തൊഴിലിടം സുരക്ഷിതമാണോ?
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click here
ഒമ്പതാം ക്ലാസ്സ് കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: നിങ്ങളും നിങ്ങളുടെ ജോലിയും എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.
∎Samagra Malayalam Notes
കേരള പാഠാവലി - നിങ്ങളും നിങ്ങളുടെ ജോലിയും
♦ തൊഴിലും സമൂഹജീവിതവുമായി ബന്ധപ്പെട്ട എന്തെല്ലാം ആശയങ്ങളാണ് പാഠഭാഗത്തുള്ളത്? കണ്ടെത്തിയെഴുതുക.
• "ഉപജീവനത്തിന് പണമില്ലാതെ കഴിയില്ല എന്നാൽ പണത്തിനു വേണ്ടി മാത്രമേ ജോലി ചെയ്യു എന്ന വിചാരം ശരിയല്ല
• “നാം ജീവിക്കുന്ന സമുദായത്തിന് ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ അഭിവൃദ്ധിയുണ്ടാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നത് എന്തൊരു അനുഗ്രഹമായിരിക്കും''
തൊഴിലിനെക്കുറിച്ചുള്ള ലേഖകന്റെ ഈ അഭിപ്രായത്തോട് പ്രതികരിച്ചു കുറിപ്പ് തയ്യാറാക്കുക?
തൊഴിലിനെക്കുറിച്ചുള്ള വളരെ മനോഹരമായ കാഴ്ചപ്പാടാണ് ലേഖകൻ അവതരിപ്പിക്കുന്നത്. ഉപജീവനത്തിന് വേണ്ടി മാത്രമല്ല ഒരാൾ പണിയെടുക്കുന്നത്. ഒരാളുടെ തൊഴിൽ അയാളുടെ മാനസിക സാമൂഹിക പശ്ചാത്തലത്തെ കൂടി ബാധിക്കുന്നുണ്ട്. അവനവന്റെ വ്യക്തിത്വത്തെ വികസിപ്പിക്കുക, കഴിവുകൾ കൂടുതൽ മെച്ചപ്പെട്ടതാക്കുക എന്നിങ്ങനെ പണത്തിനേക്കാൾ ഉപരിയായി ആത്മ പ്രകാശനം ചെയ്യാനുള്ള ഇടമാവുകയാണ് തൊഴിലിടങ്ങൾ. നാം ഒരു തൊഴിലിൽ ഏർപ്പെടുമ്പോൾ നമ്മുടെ സകലകഴിവുകളും, സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഏർപ്പെടുന്ന ജോലിയുടെ വലിപ്പചെറുപ്പമൊന്നും പരിഗണിക്കേണ്ട ആവശ്യമില്ല. നാം ചെയ്യുന്ന തൊഴിൽ ഏതാണെങ്കിലും അതിൽ നമ്മുടെ വ്യക്തിത്വമുണ്ടാകണം. നമ്മാലാകും വിധം നമ്മുടെ സമൂഹത്തിനു അഭിവൃദ്ധിയുണ്ടാകുന്ന പ്രവൃത്തിയിൽ ഏർപ്പെടുക എന്നത് അനുഗ്രഹമാണ്. ഒരു മനുഷ്യന് എത്രകാലം തൊഴിൽ ചെയ്യാൻ സന്നദ്ധത ഉണ്ടോ അത്രയും കാലം ചെയ്യുക. ജോലി ചെയ്യുക എന്നത് ഒരു വ്യക്തിയുടെ മാനസിക സാമൂഹിക അതിജീവനം കൂടിയാണ്. നിലനിൽക്കുന്ന സാഹചര്യത്തിൽ നിന്ന് എങ്ങനെ മുന്നോട്ട് പോകാം എന്ന ആത്മവിശ്വാസമാണ് തൊഴിൽ പ്രദാനം ചെയ്യുന്നത്
♦ "പണി ചെയ്യാനുള്ള ശക്തിയും അതിനുള്ള ആഗ്രഹവുമുള്ള കാലത്തോളം മനുഷ്യൻ അത് ചെയ്യാൻ ഒരുങ്ങണം. ജീവിക്കുക എന്നതിനർത്ഥം അദ്ധ്വാനിക്കുക എന്നതാണ്
(ജവഹർലാൽ നെഹ്റു )
"ജോലി ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് നമ്മുടെ വ്യക്തിപ്രഭാവത്തിനു മാറ്റും അന്തസ്സും അത് കൂട്ടുകയും ചെയ്യുന്നു''.
(കെ പി കേശവമേനോൻ)
മുകളിൽ നൽകിയ നിരീക്ഷണത്തിലെ ആശയങ്ങൾ താരതമ്യം ചെയ്ത് ''തൊഴിൽ വ്യക്തിത്വവികാസത്തിന്'' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക?
അധ്വാനത്തെ കുറിച്ചുള്ള വളരെ കാമ്പുള്ള വാക്കുകളാണ് ജവഹർലാൽ നെഹ്റു സമൂഹത്തോട് പങ്ക് വെച്ചിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സാന്നിധ്യമാണല്ലോ നെഹ്റു. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ പണയം വെച്ച് രാജ്യത്തിനു വേണ്ടി അധ്വാനിച്ചവരിൽ ഒരാൾ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കാലാതീതമായ ഊർജ്ജമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് മഹാനായ ഗാന്ധിജി പറഞ്ഞതോർക്കുക. ജീവിതം എന്നാൽ അധ്വാനം ആണെന്നും, ജീവിക്കുന്ന അത്രയും കാലം അധ്വനിക്കുക എന്നതും പരസ്പര പൂരകമായ വാക്കുകൾ ആണ്. ഏതൊരു മനുഷ്യനും എക്കാലത്തും സ്വീകാര്യമായ വാക്കുകൾ. ജീവിതത്തെ കരുപ്പിടിപ്പിക്കാൻ അധ്വാനം അനിവാര്യമാണ്. നാം ഏതു മേഖലയിലാണോ നിൽക്കുന്നത്, വിദ്യർത്ഥികൾ ആണെങ്കിൽ തങ്ങളുടെ അധ്വാന ശക്തിയും അത്മ സമർപ്പണവും ചെയ്യേണ്ടത് പഠനത്തിലാണ്. എങ്കിൽ മാത്രമേ മികച്ച വിജയം സാധ്യമാക്കാൻ സാധിക്കുകയുള്ളു. മനുഷ്യന്റെ ജീവിത വിജയത്തിന്റെ താക്കോൽ അധ്വാനമാണ്. നിരന്തരമായ അധ്വാനത്തിലൂടേ മാത്രമേ ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുകയുള്ളു എന്ന് ജവഹർലാൽ നെഹറുവിന്റെ വാക്കുകളിലൂടെ തിരിച്ചറിയാൻ കഴിയും.
എന്നാൽ ശ്രീ. കെ. പി. കേശവമേനോന്റെ വാക്കുകളാകട്ടെ ഒരു തൊഴിലിനെ നാം എങ്ങനെ സമീപിക്കണമെന്നും തൊഴിൽ നമുക്ക് എന്താണ് പ്രദാനം ചെയ്യുന്നതും എന്നുള്ളതിന്റെ വെളി പ്പെടുത്തലുകൾ ആണ്. ഏതൊരു കാര്യത്തിലും മനുഷ്യന്റെ സമീപനമാണ് പ്രധാനം എന്ന തിരിച്ചറിവ് കൂടി നൽകുകയാണ് ഇവിടെ. ഒരു തൊഴിൽ എന്നത് കേവലം പണ സമ്പാദന മാർഗം മാത്രമല്ല അത് വ്യക്തിയുടെ പ്രതിഭയെ വികസിപ്പിക്കാൻ ഉള്ളത് കൂടിയാണ് എന്ന് തിരിച്ചറിയണം. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ പൊരുത്തപെടലുകളിലൂടെയും താല്പര്യ പൂർവമുള്ളതും സ്വാഗതാർഹവുമായ ഇടപെടലുകളിലൂടെയാണ് അത് സാധ്യമാവുകയുള്ളു. ഒരു സമൂഹത്തിൽ ഒന്നും ചെയ്യാതെ സുഖലോലുപരായി ജീവിച്ചു പോകുക എന്ന നിലപട് മുന്നോട്ടു വെക്കുന്നവർ തങ്ങളുടെ ജീവിതത്തെ സ്വയം നശിപ്പിച്ചു കളയുകയാണ്. എന്തുകൊണ്ടെന്നാൽ സമൂഹത്തിൽ ഒരിടവും മാന്യമായ ഇടപെടലുകളും അംഗീകാരവും സാധ്യമാകണമെന്നുണ്ടെങ്കിൽ നാം ഉറപ്പായും തന്നാൽ കഴിയും വിധമുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടതുണ്ട്. മനോഹരമായ ജീവിതത്തിന്റെ ആത്മ സംതൃപ്തി നിലനിൽക്കപെടുന്നത് മനുഷ്യന്റെ പരിശ്രമത്തിലാണ്
♦ “അധ്വാനിക്കാൻ തയ്യാറല്ലാത്തവൻ ആഹാരത്തിനർഹനല്ല" ഈ വാക്യത്തെ “വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട്' എന്ന പഴഞ്ചൊല്ലുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക അധ്വാനവുമായി ബന്ധപ്പെടുത്തി കൂടുതൽ പഴഞ്ചൊല്ലുകൾ കണ്ടെത്തുക ?
അവനവന്റെ അധ്വാനത്തിന്റെ ഫലമാണ് നാം ഭക്ഷിക്കേണ്ടത്. അധ്വാനത്തിന്റെ ഫലം അല്ലാത്തതിന്റെ പങ്കുപറ്റുന്നതു ആത്മനിന്ദയ്ക്ക് തുല്യമാണ് എന്നാണ് പഴമക്കാർ പറയുന്നത്. ഇത്തരത്തിൽ പണ്ടുകാലത്തുള്ളവർ പറയുന്നത് വരും തലമുറയിൽ അധ്വാനശീലം വളർത്താനും അധ്വാനത്തിന്റെയും ആഹാരത്തിന്റെയും വില മനസിലാക്കാനുമായിരുന്നു. വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട് എന്ന ചൊല്ല് വളരെ അർത്ഥവത്താണ്. എന്തുകൊണ്ടെന്നാൽ ശാരീരികമായി അധ്വാനിക്കുന്നവനു വളരെ നല്ല വിശപ്പുണ്ടാകും അവൻ എത്ര മാത്രം കഷ്ട്ടപെട്ടാണ് ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നത് എന്ന് വളരെ വ്യക്തമായി അറിയാൻ കഴിയും. അധ്വാനിക്കുന്നവന് വിളമ്പി കൊടുക്കാനും ആർക്കും മടികാണുകയില്ല, അധ്വാനിക്കുന്നവന് സമൂഹം നൽകുന്ന ബഹുമാനമാണ് ഈ ചൊല്ലിൽ കാണാൻ സാധിക്കുക.
• "അഞ്ചാമാണ്ടിൽ തേങ്ങാ പത്തമാണ്ടിൽ മാങ്ങാ''
അധ്വാനിക്കുന്നവന് നൽകുന്ന പ്രചോദനമാണ് ഇത്തരം പഴഞ്ചൊല്ലുകൾ അധ്വാനിക്കുന്നവനും കർഷകനും ഭാവി ഭദ്രമാക്കാനുള്ള ഉപദേശങ്ങളാണ് ചില പഴയ ചൊല്ലുകൾ .
• "അധ്വാനമില്ലാതെ ഒന്നുമില്ല'
അധ്വാനിക്കുന്നവന്റെതാണ് ഈ ലോകം അധ്വാനിക്കാത്തവന് ഒന്നും തന്നെ ഉണ്ടാകില്ല
• "സമ്പത്തുകാലത്തു തൈ പത്തുവെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം''
സമ്പത്തുണ്ട് എന്ന് കരുതി അധ്വാനിക്കാതിരിക്കുന്നതു നല്ലതല്ല കാലം മാറിയും മറിഞ്ഞും വരും നല്ലതും ചീത്തയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. എന്നും അധ്വാനിച്ചാൽ ഉള്ള സമ്പത്തു നിലനിർത്താൻ സാധിക്കും
♦ "നമ്മൾ എന്ത് ജോലി എടുക്കുന്നവരാണെങ്കിലും,
സകല കഴിവുകളും സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കുക
അതിൽ നിന്നുളവാകുന്ന സന്തുഷ്ടി അനുഭവിച്ചറിയേണ്ടതാണ്''
"നാം ചെയ്യുന്ന തൊഴിൽ മറ്റുള്ളവരുടെ സുഖ സൗകര്യങ്ങൾ
വർദ്ധിപ്പിക്കുമെന്ന് വിശ്വാസവും നമുക്കുണ്ടാകണം''
തന്നിരിക്കുന്ന സൂചനയിലെ ആശയവും സമകാലിക സാഹചര്യവും പരിഗണിച്ചു തൊഴിലും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാകുന്നതിന്നാണ് ഓരോ വ്യക്തിയും ജോലി ചെയ്യുന്നത്. തൊഴിലിലൂടെയും അധ്വാനത്തിലൂടെയും മാത്രമാണ് ഒരു വ്യക്തിക്ക് പുരോഗതിയും വ്യക്തിത്വ വികസനവും സാധ്യമാകുന്നത്. തൊഴിൽ ചെയ്തു ജീവിക്കുന്നവന് മാത്രമാണ് സമൂഹത്തിൽ അർഹമായ മാന്യതയും അംഗീകാരവും സ്ഥാനവും ലഭ്യമാവുകയുള്ളു. സമൂഹത്തിനു മുന്നിൽ മറ്റുള്ളവർക്ക് ഉപകാരമാം വിധത്തിൽ ജീവിക്കുകയാണ് വേണ്ടത്.
നമ്മുടെ തൊഴിലിലൂടെ നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും കൂടി പുരോഗതി സാധ്യമാക്കുക എന്നത് അനുഗ്രഹീതമായ കാര്യമാണ്. നമ്മിലൂടെ മറ്റൊരാളുടെ മാനസിക സന്തോഷത്തിനും കാരണമാവുക എന്നത് മനുഷ്യൻ എന്ന നിലയിൽ എത്ര മനോഹരമായ കാര്യമല്ലേ. ഈ ഭൂമിയിൽ മനുഷ്യർ പരസ്പര്യത്തോടെ ജീവിക്കുന്നതിനേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്. നമ്മുടെ ഇന്നത്തെ തലമുറയിലാകട്ടെ എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലാവർക്കും പരിശ്രമത്തിലൂടെ മികച്ച തൊഴിലവസരം സാധ്യമാകുന്നുണ്ട്. പണ്ട് കാലത്തേക്കാൾ ഒരുപാട് ജീവിത പുരോഗതിയും സാധ്യമാകുന്നുണ്ട് എന്നാൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും ചുറ്റുമുള്ളവരോട് ചേർന്നിരിക്കാനോ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് ഒരു വാസ്തവമാണ്. എല്ലാവരും വിദ്യാസമ്പന്നരാകുന്നതിലൂടെ സമൂഹത്തിൽ വൈറ്റ് കോളർ ജോലികൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. എന്നാൽ ജോലി, തൊഴിൽ എന്നത് ഒരു ജീവനോപാധി എന്നതിലുപരി സാമൂഹിക നിർമിതിക്കുള്ള ഇടം കൂടിയാകുന്നുണ്ട്, കർഷകനും, മത്സ്യബന്ധനം ചെയ്യുന്നവനും, വീട്ടുജോലി ചെയ്യുന്നവനും എല്ലാരും ചെയ്യുന്നത് തൊഴിൽ തന്നെയാണ്, എല്ലാ തൊഴിലിനും അതിന്റെതായ മാന്യതയും സ്ഥാനവും നൽകാൻ എല്ലാവർക്കും കഴിയണം. വലിയ ജോലി ചെയ്യുന്നവർ മാത്രമായാൽ സമൂഹം അതിന്റെ തുലനാവസ്ഥയിൽ സഞ്ചരിക്കാൻ കഴിയില്ല അതുകൊണ്ട് ഏതു തൊഴിൽ ആണെങ്കിലും നാം നമ്മുടെ നൂറുശതമാനവും നൽകി അർപ്പണ മനോഭാവത്തോടുകൂടി മുന്നോട്ടു പോകുക. ഓരോ തൊഴിലാളികളും സാമൂഹത്തിന്റെ സുപ്രധാന ആണിക്കല്ലാണ്.
♦ "സുഖസൗകര്യം' എന്നാൽ സുഖവും സൗകര്യവും എന്നാണല്ലോ അർത്ഥം. ഇവിടെ ചേർത്തു എഴുതിയ രണ്ടു പദങ്ങൾക്കും തുല്യ പ്രാധാന്യമാണുള്ളത്. ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി വിഗ്രഹിച്ചെഴുതുക?
സമസ്തപദം - വിഗ്രഹം
• പൂമേനി - പൂപോലുള്ള മേനി
• തലവേദന - തലയിലെ വേദന
• ആനക്കൊമ്പ് - ആനയുടെ കൊമ്പ്
• ആവിക്കപ്പൽ - ആവികൊണ്ട് പ്രവർത്തിക്കുന്ന കപ്പൽ
• കാട്ടുവഴി - കാട്ടിലൂടെയുള്ള വഴി
• കാട്ടാന - കാട്ടിലെ ആന
• പ്രതിവർഷം - ഓരോ വർഷവും
• മതിമുഖി - മതിയെപ്പോലെ മുഖമുള്ളവൾ
• മരപ്പൊടി - മരത്തിന്റെ പൊടി
• ആറ്റുമണൽ - ആറ്റിലെ മണൽ
♦ നമ്മുടെ വ്യക്തിപ്രഭാവത്തിന് മാറ്റം അന്തസ്സും കൂട്ടുന്ന ഘടകം
a. പണം
b..അധികാരം
c. ജോലിയെടുക്കല്‍
d.ജോലി എടുക്കാതെ പണം നേടല്‍
ഉത്തരം: c. ജോലിയെടുക്കല്‍
♦ ജീവിതത്തിന് സുഖം അനുഭവിക്കാൻ കഴിയുന്നത് എപ്പോൾ?
a.ശരിയായി ജോലി ചെയ്തുകൊണ്ട്
b.വെറുതെ ജോലി ചെയ്യുമ്പോൾ
c.തനിക്കുവേണ്ടി മാത്രം ജോലി ചെയ്യുമ്പോൾ
d.ജോലി ചെയ്യാതെ ഇരിക്കുമ്പോൾ
ഉത്തരം: a.ശരിയായി ജോലി ചെയ്തുകൊണ്ട്
♦ മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും ലഭിക്കാൻ എന്തു ചെയ്യണം?
a.സമുദായ നന്മയ്ക്കായി പ്രവർത്തിക്കണം
b.ഉദാരമായി പണം നൽകണം
c.ഉദാസീനരായി ഇരിക്കണം
d.അധികാര പദവിയിൽ ഇരിക്കണം
ഉത്തരം: a.സമുദായ നന്മയ്ക്കായി പ്രവർത്തിക്കണം
♦ നിങ്ങളും നിങ്ങളുടെ ജോലിയും എന്ന പാഠഭാഗം ഉൾക്കൊള്ളുന്ന കെ പി കേശവമേനോന്റെ കൃതി ഏതാണ്?
a. കഴിഞ്ഞ കാലം
b.യേശുദേവൻ
c.നാം മുന്നോട്ട്
d.നവഭാരത ശില്പികൾ
ഉത്തരം: c.നാം മുന്നോട്ട്
♦ ശരിയായി ജോലിചെയ്ത് ജീവിക്കുന്നതു കൊണ്ടുള്ള രണ്ട് ഗുണങ്ങൾ കണ്ടെത്തുക?
ഉത്തരം:
• നമ്മുടെ നിർമ്മാണാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്നു
• ജീവിതത്തിൽ മെച്ചപ്പെട്ട സുഖം അനുഭവിക്കാൻ കഴിയുന്നു
♦ മനുഷ്യ മഹത്വം ഏതെല്ലാം കാര്യത്തോട് ബന്ധപ്പെട്ട് നിൽക്കുന്നു?
ഉത്തരം:
• ജോലി എത്ര നിസ്സാരമായാൽ പോലും അത് ആത്മാർത്ഥമായി നിർവ്വഹിക്കണം
• ഓരോ വ്യക്തിയും അവൻറെ സർവ്വ കഴിവുകളും പ്രകടിപ്പിക്കുന്നതാവണം ജോലിയും ജോലിയിടവും
♦ യാതൊരു ജോലിയും ചെയ്യാതിരിക്കുമ്പോൾ ഉണ്ടാകുന്ന രണ്ട് ദോഷങ്ങൾ കണ്ടെത്തുക?
ഉത്തരം:
• മനസ്സിന് മടുപ്പും ജീവിതം അലസവും ആയിരിക്കും
• നമുക്ക് കിട്ടിയ കഴിവുകൾ ഉപയോഗിക്കാതെ മടിയരാകും
♦ സമീപപ്രദേശങ്ങളിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി തൊഴിലും സംതൃപ്തിയും എന്ന വിഷയത്തിൽ അഭിമുഖം നടത്തുക
അഭിമുഖത്തിനുള്ള ചോദ്യങ്ങളും ചുവടെ നൽകുന്നു
• ഏതു മേഖലയിലാണ് താങ്കൾ തൊഴിൽ ചെയ്യുന്നത് ?
• എത്രവർഷമായി ഈ ജോലിയിൽ തുടരുന്നു ?
• മാനസികമായും ശാരീരികമായും ഈ അധ്വാന രീതിയോട് പൊരുത്തപ്പെടാൻ സാധിക്കുന്നുണ്ടോ ?
• എന്തുകൊണ്ട് ഈ തൊഴിൽ സ്വീകരിച്ചു?
• ഈ തൊഴിൽ ജീവിത രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ?
• തൊഴിൽ ഒന്നും ചെയ്യാതെ ഉള്ള ജീവിതത്തെപറ്റി ചിന്തിച്ചിട്ടുണ്ടോ?
• തൊഴിൽ ചെയ്യുന്നത്തിലൂടെ സാമൂഹികമായ അംഗീകാരം ലഭ്യമാകുന്നുണ്ടോ?
• തൊഴിലിടം സുരക്ഷിതമാണോ?
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here

0 Comments