Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 05 പദാർഥങ്ങളുടെ കൂട്ടായ്‌മ - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 6 Basic Science (Malayalam Medium) Association of Substances | Text Books Solution Basic Science (English Medium) Chapter 05 പദാർത്ഥങ്ങളുടെ കൂട്ടായ്‌മ | Teachers Handbook. ഈ യൂണിറ്റിന്റെ Teachers Handbook ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 6 അടിസ്ഥാന ശാസ്ത്രം: Chapter 05 പദാർഥങ്ങളുടെ കൂട്ടായ്‌മ - ചോദ്യോത്തരങ്ങൾ
♦ കുട്ടിയുടെ മുമ്പിൽ ഇരിക്കുന്ന പലഹാരത്തിൽ എന്തെല്ലാം വസ്തുക്കളാണുള്ളത്? ഈ പലഹാരം പരിശോധിച്ച് ഇതിൽ എന്തെല്ലാം വസ്തുക്കളാണ് ഉള്ളതെന്ന് കണ്ടെത്തൂ.
• നിലക്കടല
• പൊരികടല
• കറിവേപ്പില
• ഉപ്പ്
• മുളക് പൊടി
• നൂഡിൽസ്
• ബൂണ്ടി
♦ എന്തെല്ലാം വസ്തുക്കൾ ചേർത്താണ് നാം കോൺക്രീറ്റ് തയ്യാറാക്കുന്നത് ?
• സിമൻറ്
• മണൽ
• മെറ്റൽ
• വെള്ളം
♦ കോൺക്രീറ്റ്, കമ്പോസ്റ്റ്, മിക്സ്ചർ എന്നിവയുടെ പ്രത്യേകതകൾ എന്താണ്?
ഇവ ഓരോന്നും ഒന്നിലധികം പദാർത്ഥങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്.
♦ സാലഡിലും മാങ്ങാ അച്ചാറിലും സാധാരണയായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ എന്തൊക്കെയാണ്?
• സാലഡ് - ഉള്ളി, തക്കാളി, വെള്ളരിക്ക, കാരറ്റ്, പച്ചമുളക്, തൈര്, ഉപ്പ്
• മാങ്ങാ അച്ചാർ - മാങ്ങ, പച്ചമുളക്, വെളുത്തുള്ളി, കടുക്, ഉലുവ, മുളകുപൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, ഉപ്പ്
♦ എന്താണ് മിശ്രിതങ്ങൾ ?
ഒന്നിലധികം വസ്തുക്കൾ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് മിശ്രിതങ്ങൾ.
♦ ശാസ്ത്രകിറ്റിൽ നിന്ന് ചുവടെ കൊടുത്തിരിക്കുന്ന വസ്തുക്കൾ എടുക്കൂ. ഇവ ഉപയോഗിച്ച് എത്രതരം മിശ്രിതങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കും?
ആവശ്യമായ സാമഗ്രികൾ: വെള്ളം, ഉപ്പ്, പഞ്ചസാര, ചോക്കുപൊടി, നാരങ്ങ, തുരിശ്, പൊട്ടാസ്യം പെർമാംഗനേറ്റ്, ഇരുമ്പുപൊടി, റവ, പയർ, കടല, നെല്ല്, സുതാര്യമായ പാത്രങ്ങൾ, ചില്ലുഗ്ലാസ്, ചെറിയ പാത്രങ്ങൾ, സ്പൂണുകൾ.
പാത്രങ്ങളിൽ അനുയോജ്യമായ വ്യത്യസ്ത മിശ്രിതങ്ങൾ തയ്യാറാക്കി പ്രദർശിപ്പിക്കൂ. ഓരോ മിശ്രിതത്തിനും ഉചിതമായ പേരും നൽകുമല്ലോ. ഓരോ ഗ്രൂപ്പും ഉണ്ടാക്കിയ മിശ്രിതങ്ങളുടെ പേരും ഘടകപദാർഥങ്ങളും താഴെ പട്ടികയിൽ രേഖപ്പെടുത്തു.| തയ്യാറാക്കിയ മിശ്രിതം | ഘടകപദാർഥങ്ങൾ |
|---|---|
| നാരങ്ങവെള്ളം | നാരങ്ങാനീര് + പഞ്ചസാര + ഉപ്പ് + ജലം |
| പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി | പൊട്ടാസ്യം പെർമാംഗനേറ്റ് + ജലം |
| നെല്ല് - റവ മിശ്രിതം | നെല്ല് + റവ |
| ഇരുമ്പുപൊടി - ഉപ്പ് മിശ്രിതം | ഇരുമ്പുപൊടി + ഉപ്പ് |
| പയർ - കടല മിശ്രിതം | പയർ + കടല |
| ഒ.ആർ.എസ് ലായനി | പഞ്ചസാര + ഉപ്പ് + ജലം |
| ചോക്കുപൊടി ലായനി | ചോക്കുപൊടി + ജലം |
♦ നിങ്ങൾ തയ്യാറാക്കിയ മിശ്രിതങ്ങളിൽ ഉപയോഗിച്ച എല്ലാ ഘടകപദാർഥങ്ങളും ഒരേ അവസ്ഥയിൽ ഉള്ളവയാണോ?
അല്ല, ചില ഘടകപദാർത്ഥങ്ങൾ ഒരേ അവസ്ഥയിൽ ഉള്ളതാണ്. എന്നാൽ മറ്റുചിലവ അല്ല.
♦ ദ്രാവകത്തിൽ ഖരവസ്തു അലിഞ്ഞുചേർന്ന മിശ്രിതങ്ങൾ ഏതെല്ലാമാണ്?
നാരങ്ങവെള്ളം, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, ഒ.ആർ.എസ് ലായനി, തുരിശ് ലായനി ,ഉപ്പുലായനി
♦ രണ്ട് ഖരവസ്തുക്കൾ ചേർന്ന മിശ്രിതങ്ങൾ ഉണ്ടോ?
ഉണ്ട്
♦ ഒന്നിൽക്കൂടുതൽ ഖരവസ്തുക്കൾ ദ്രാവകത്തിൽ ലയിച്ചുചേർന്ന മിശ്രിതങ്ങൾ ഏതെല്ലാം?
ഒ.ആർ.എസ് ലായനി, തുരിശ് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി
♦ ദ്രാവകത്തിൽ ഖരവസ്തു അലിഞ്ഞുചേർന്ന മിശ്രിതങ്ങൾ
• ഉപ്പുവെള്ളം
• പഞ്ചസാര ലായനി
• ഒ.ആർ.എസ് ലായനി
• തുരിശ് ലായനി
• പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി
♦ ഖരവസ്തുവും ഖരവസ്തുവും ചേർന്ന മിശ്രിതങ്ങൾ
• റവയും ഉപ്പും കലർന്നത്
• നെല്ല് - റവ മിശ്രിതം
• ഇരുമ്പുപൊടി - ഉപ്പ് മിശ്രിതം
• പയർ - കടല മിശ്രിതം
♦ ഒന്നിൽ കൂടുതൽ ഖരവസ്തുക്കൾ ദ്രാവകത്തിൽ ലയിച്ചുചേർന്ന മിശ്രിതങ്ങൾ
• പൊട്ടാസ്യം പെർമാംഗനേറ്റും ഉപ്പും വെള്ളത്തിൽ ലയിച്ചത്
• ഒ.ആർ.എസ് ലായനി
• തുരിശ് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി
♦ എല്ലാ ഘടകപദാർഥങ്ങളും കാണാൻ കഴിയുന്ന മിശ്രിതങ്ങൾ
• ചോക്കുപൊടി കലർത്തിയ വെള്ളം
• നെല്ല് - റവ മിശ്രിതം
• ഇരുമ്പുപൊടി - ഉപ്പ് മിശ്രിതം
• പയർ - കടല മിശ്രിതം
♦ എല്ലാ ഘടകപദാർഥങ്ങളും കാണാൻ കഴിയാത്ത മിശ്രിതങ്ങൾ
• ഉപ്പുലായനി
• നാരങ്ങവെള്ളം
• പഞ്ചസാര ലായനി
• ഒ.ആർ.എസ് ലായനി
• തുരിശ് ലായനി
• പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി
♦ എന്താണ് ലായനി?
ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി
♦ എന്താണ് ലീനം?
ലയിച്ചുചേരുന്ന വസ്തുവിനെ ലീനം എന്ന് വിളിക്കുന്നു.
♦ എന്താണ് ലായകം?
ലീനം എന്തിലാണോ ലയിച്ചുചേരുന്നത് ആ വസ്തുവിനെ ലായകം എന്നുപറയുന്നു.
♦ ലീനം ലായകത്തിൽ ലയിച്ചുചേർന്നാണ് ലായനികൾ ഉണ്ടാവുന്നതെന്ന് നിങ്ങൾക്കറിയാം. ലായനികൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
♦ ഖരം മറ്റൊരു ഖരത്തിൽ ലയിച്ച ലായനികളുടെ പേരെഴുതുക.
സ്വർണ്ണം, പിച്ചള, വെങ്കലം
♦ വാതകം ഖരപദാർത്ഥത്തിൽ ലയിച്ചുണ്ടാകുന്ന ഒരു ലായനിയുടെ പേരെഴുതുക.
പല്ലേഡിയം എന്ന ഖരവും ഹൈഡ്രജൻ എന്ന വാതകവും ചേർന്നുണ്ടാകുന്ന ലായനി
♦ ഒരേ വലുപ്പമുള്ള ഗ്ലാസുകളിൽ തുല്യ അളവിൽ വെള്ളമെടുത്ത് താഴെപ്പറയുന്നവ തയ്യാറാക്കി നിരീക്ഷിക്കൂ.
• മിശ്രിതം 1. പഞ്ചസാര അലിഞ്ഞു ചേർന്ന വെള്ളം
• മിശ്രിതം 2. ഉപ്പുലായനി
• മിശ്രിതം 3. ചോക്കുപൊടി കലർത്തിയ വെള്ളം
♦ നിങ്ങൾ തയ്യാറാക്കിയ മിശ്രിതങ്ങൾ പരിശോധിച്ച് താഴെപ്പറയുന്ന കാര്യങ്ങൾ ചർച്ചചെയ്യൂ.
♦ ഈ മിശ്രിതങ്ങളെല്ലാം ഒരുപോലെയാണോ?
അല്ല
♦ പഞ്ചസാരലായനിക്കും ഉപ്പുലായനിക്കും എന്തെല്ലാം സാമ്യങ്ങളുണ്ട്?
രണ്ടും തെളിഞ്ഞ ലായനികളാണ്. പഞ്ചസാരയും ഉപ്പും വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്നു. കുറച്ച് സമയത്തിന് ശേഷം കണികകൾ അടിയിൽ അടിഞ്ഞുകൂടുന്നില്ല .
♦ ചോക്കുപൊടി കലർന്ന വെള്ളവും ഉപ്പുലായനിയും തമ്മിൽ എന്താണ് വ്യത്യാസം?
ഉപ്പുലായനിയിൽ ഉപ്പ് പൂർണ്ണമായും ലയിക്കുന്നു, എന്നാൽ ചോക്ക് പൊടി കലക്കിയ വെള്ളത്തിൽ ചോക്ക് പൊടി പൂർണ്ണമായും ലയിക്കുന്നില്ല. കുറച്ച് സമയത്തിന് ശേഷം ചോക്ക് പൊടി അടിയിൽ അടിഞ്ഞുകൂടുന്നു, പക്ഷേ ഉപ്പുലായനിയിൽ ഉപ്പ് ഒരിക്കലും അടിഞ്ഞുകൂടുന്നില്ല.
♦ മുമ്പ് തയ്യാറാക്കിയ പഞ്ചസാരലായനി എടുക്കൂ. അതേ വലുപ്പമുള്ള മറ്റൊരു ഗ്ലാസിൽ അതേ അളവിൽ വെള്ളമെടുത്ത് പഞ്ചസാരയിട്ട് ഇളക്കാതെ വയ്ക്കുക. പഞ്ചസാര അലിഞ്ഞുചേർന്ന വെള്ളവും പഞ്ചസാരയിട്ട് ഇളക്കാത്ത വെള്ളവും ഒരു സ്ട്രോ ഉപയോഗിച്ച് ശ്രദ്ധയോടെ ദ്രാവകങ്ങളുടെ വിവിധ ഭാഗങ്ങളിൽനിന്ന് രുചിച്ചുനോക്കൂ. രുചിയിൽ അനുഭവപ്പെട്ട വ്യത്യാസങ്ങൾ താഴെ പട്ടികയിൽ രേഖപ്പെടുത്തൂ.
♦ നന്നായി ഇളക്കി ചേർത്ത പഞ്ചസാര ലായനിയിൽ എല്ലായിടത്തും മധുരം ഒരുപോലെയാണോ?
അതെ, മധുരം എല്ലായിടത്തും ഒരുപോലെയാണ്.
♦ ഇളക്കി ചേർക്കാത്ത പഞ്ചസാര ലായനിയുടെ വിവിധഭാഗങ്ങളിൽനിന്ന് എടുത്ത ലായനിയുടെ രുചിയോ?
ഇളക്കി ചേർക്കാത്ത പഞ്ചസാര ലായനിയുടെ വിവിധ ഭാഗങ്ങളിൽ മധുരം വ്യത്യാസപ്പെടുന്നു.
♦ രണ്ടിലും ഘടകപദാർഥങ്ങൾ ഒന്നുതന്നെയല്ലേ? എന്നിട്ടും രുചിവ്യത്യാസം ഉണ്ടാവാൻ കാരണമെന്തായിരിക്കും?
• രണ്ട് മിശ്രിതങ്ങളിലും ഒരേ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
• നന്നായി ഇളക്കിയ ലായനിയിൽ, പഞ്ചസാര പൂർണ്ണമായും അലിഞ്ഞുചേർന്ന് വെള്ളത്തിൽ തുല്യമായി വ്യാപിച്ചിരിക്കുന്നതിനാൽ മധുരം എല്ലായിടത്തും ഒരുപോലെയായിരിക്കും.
• ഇളക്കാത്ത ലായനിയിൽ, ഓരോ ഭാഗങ്ങളിലും പഞ്ചസാരയുടെ വിതരണം വ്യത്യസ്തമാണ്. പഞ്ചസാര കൂടുതലും അടിഭാഗത്തായിരിക്കും .
♦ ഏകാത്മക മിശ്രിതങ്ങളും ഭിന്നാത്മക മിശ്രിതങ്ങളും (Homogeneous mixtures and Heterogeneous mixtures)
ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഒരേ സ്വഭാവമാണ് ഉള്ളതെങ്കിൽ അത്തരം മിശ്രിതങ്ങളാണ് ഏകാത്മക മിശ്രിതങ്ങൾ. ഒരു മിശ്രിതത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സ്വഭാവങ്ങളാണ് ഉള്ളതെങ്കിൽ അത്തരം മിശ്രിതങ്ങളാണ് ഭിന്നാത്മക മിശ്രിതങ്ങൾ.
♦ ഉപ്പ് അലിഞ്ഞുചേർന്ന വെള്ളം, ഉപ്പ് ഇളക്കി അലിയിക്കാത്ത വെള്ളം എന്നിവ ഒരേതരം മിശ്രിതങ്ങളാണോ? എങ്ങനെയാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്?
അല്ല, ഉപ്പ് അലിഞ്ഞുചേർന്ന വെള്ളം ഏകാത്മക മിശ്രിതമാണ്, ഉപ്പ് ഇളക്കി അലിയിക്കാത്ത വെള്ളം ഭിന്നാത്മക മിശ്രിതവുമാണ്.
♦ ചോക്കുപൊടിയും വെള്ളവും ചേർന്ന മിശ്രിതം ഏകാത്മകമാണോ ഭിന്നാത്മകമാണോ? എന്തുകൊണ്ട്?
ചോക്കുപൊടിയും വെള്ളവും ചേർന്ന മിശ്രിതം ഭിന്നാത്മക മിശ്രിതമാണ്, ചോക്കുപൊടി വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്നില്ല .
♦ കമ്പോസ്റ്റ് വളം, കോൺക്രീറ്റ്, നാം കഴിക്കുന്ന മിക്സ്ചർ എന്നിവ ഏകാത്മക മിശ്രിതങ്ങളാണോ ഭിന്നാത്മക മിശ്രിതങ്ങളാണോ? എന്തുകൊണ്ട്?
• ഭിന്നാത്മക മിശ്രിതം
• കമ്പോസ്റ്റ് വളം, കോൺക്രീറ്റ്, നാം കഴിക്കുന്ന മിക്സ്ചർ എന്നിവയിലെ ഘടകങ്ങൾ എല്ലായിടത്തും ഒരേപോലെ വിതരണം ചെയ്യപ്പെടുന്നില്ല. വ്യത്യസ്ത ഭാഗങ്ങളിൽ അവ വ്യത്യസ്ത ഗുണങ്ങൾ കാണിക്കുന്നു.
♦ നിങ്ങൾ ഇതുവരെ തയ്യാറാക്കിയ മിശ്രിതങ്ങളെ ഏകാത്മക മിശ്രിതങ്ങൾ, ഭിന്നാത്മക മിശ്രിതങ്ങൾ എന്നിങ്ങനെ തരംതിരിച്ച് താഴെ പട്ടികയിൽ എഴുതൂ.
| ഏകാത്മക മിശ്രിതങ്ങൾ | ഭിന്നാത്മക മിശ്രിതങ്ങൾ |
|---|---|
| നാരങ്ങാവെള്ളം | ചോക്ക് പൊടി ലായനി |
| പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി | പയർ - കടല മിശ്രിതം |
| പഞ്ചസാര ലായനി | നെല്ല് - റവ മിശ്രിതം |
| വിനിഗർ | ഇരുമ്പുപൊടി - ഉപ്പ് മിശ്രിതം |
| വായു | കോൺക്രീറ്റ് |
| സ്റ്റീൽ, 916 സ്വർണ്ണം, പിച്ചള | കമ്പോസ്റ്റ് വളം |
| സോഫ്റ്റ് ഡ്രിങ്ക്സ് | സലാഡ് |
| ഒ.ആർ.എസ് ലായനി | ചെളിവെള്ളം |
| ആൽക്കഹോൾ വെള്ളം മിശ്രിതം | വെജിറ്റബിൾ സൂപ്പ് |
| സമുദ്രജലം | അച്ചാറുകൾ |
♦ കുട്ടിയുടെ ഈ പ്രസ്താവനയോട് നിങ്ങളുടെ പ്രതികരണം എന്താണ്?
അതെ, പ്രസ്താവന ശരിയാണ്. എല്ലാ ലായനികളും മിശ്രിതങ്ങളാണ്, കാരണം അവയിൽ രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഒരേപോലെ സംയോജിപ്പിച്ചിരിക്കുന്നു.പക്ഷേ എല്ലാ മിശ്രിതങ്ങളും ലായനികളല്ല - വെള്ളവും മണലും ചേർന്ന മിശ്രിതം അല്ലെങ്കിൽ വെള്ളവും എണ്ണയും ചേർന്നുള്ള മിശ്രിതം പോലുള്ളവ ഏകാത്മക മിശ്രിതങ്ങളല്ല. ഏകാത്മകമിശ്രിതങ്ങൾ മാത്രമേ ലായനികളാകൂ.
♦ ഏതൊക്കെയാണ് വായുവിലെ ഘടകങ്ങൾ? അവയുടെ അളവുകൾ താരതമ്യം ചെയ്യുക.
| വാതകം | അളവ് |
|---|---|
| നൈട്രജൻ | 78% |
| കാർബൺഡൈഓക്സൈഡ് | 0.04% |
| ഓക്സിജൻ | 21% |
| മറ്റുള്ളവ | 0.96% |
| പ്രവർത്തനം | ഭരണിയിൽ മെറ്റൽ നിൽക്കുന്ന ഉയരം |
|---|---|
| ഭരണിയിൽ മെറ്റലിട്ട് നന്നായി കുലുക്കി അമർത്തിയശേഷം | 10 സെ.മീ |
| ചെറുപയർ ഭരണിയിലിട്ട് കുലുക്കി ഇറക്കിയശേഷം | 10 സെ.മീ |
| റവ ഭരണിയിലിട്ട് നന്നായി കുലുക്കി ഇറക്കിയശേഷം | 10 സെ.മീ |
പട്ടിക വിശകലനം ചെയ്യൂ.
• ചെറുപയറും റവയും ഇട്ട് കുലുക്കി ഇറക്കിയശേഷം ഭരണിക്കുള്ളിലെ മെറ്റലിന്റെ ഉയരത്തിൽ മാറ്റം വരുന്നുണ്ടോ? എന്തുകൊണ്ട്?
ഇല്ല, അളവ് സ്ഥിരമായി തുടരുന്നു.
ചെറുപയറും റവയും ചേർത്ത് കുലുക്കുമ്പോൾ, അവ മെറ്റലുകൾക്കിടയിൽ അടിഞ്ഞുകൂടുന്നു.
• ചെറുപയർ മണികൾ എവിടെയാണ് നിൽക്കുന്നത്?
മെറ്റലുകൾക്കിടയിലെ വിടവുകളിൽ
• റവയുടെ ചെറുതരികൾ എവിടേക്കാണ് പോയത്?
മെറ്റലിനും ചെറുപയറിനും ഇടയിലുള്ള ഏറ്റവും ചെറിയ വിടവുകളിൽ
• ഭരണിയിലെ മെറ്റലിലേക്ക് റവയും ചെറുപയറും ഇട്ട് കുലുക്കിയപ്പോൾ ഇവയ്ക്ക് മൂന്നിനും സ്ഥിതി ചെയ്യാൻ വേണ്ട ആകെ ഇടത്തിന് വ്യത്യാസമുണ്ടോ?
ഇല്ല
• മെറ്റലിനിടയിൽ ചെറുപയറിനും ഇവയ്ക്കിടയിൽ റവത്തരികൾക്കും നിൽക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്?
മെറ്റൽ കഷണങ്ങൾക്കിടയിലുള്ള വലിയ വിടവുകളിൽ ചെറുപയർ അടിഞ്ഞുകൂടുന്നു, അതേസമയം റവ രണ്ടിനുമിടയിലുള്ള ചെറിയ വിടവുകളിൽ നിറയുന്നു.
ഈ ധാന്യങ്ങൾക്ക് മെറ്റൽ കഷണങ്ങൾക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലത്തേക്കാൾ വലിപ്പം കുറവാണ്.
♦ എന്താണ് തന്മാത്ര ?
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ അതിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. എല്ലാ പദാർത്ഥങ്ങളും തന്മാത്രകളാൽ നിർമ്മിതമാണ്.
♦ താഴെക്കൊടുത്ത ചിത്രീകരണം പരിശോധിക്കു. ഓരോ അവസ്ഥയിലും തന്മാത്രകൾ എങ്ങനെയാണ് നിലകൊള്ളുന്നതെന്ന് കണ്ടെത്തൂ.
ഖരം
• ഒരു പദാർഥത്തിന്റെ ഏത് അവസ്ഥയിലാണ് തന്മാത്രകൾ ഏറ്റവും അകന്നിരിക്കുന്നത്?
വാതകം
• ഖരപദാർഥങ്ങൾക്ക് നിശ്ചിതരൂപം ഉള്ളതും വാതകം, ദ്രാവകം എന്നിവയ്ക്ക് നിശ്ചിത ആകൃതി ഇല്ലാത്തതും എന്തുകൊണ്ടാവും?
ഖരവസ്തുക്കളിൽ, തന്മാത്രകൾ വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. തന്മാത്രകൾക്കിടയിലുള്ള ആകർഷണബലം കൂടുതലാണ്. ഖരവസ്തുക്കളുടെ തന്മാത്രകൾ ദൃഡമായി ഒരു നിശ്ചിത ശ്രേണിയിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ അവയ്ക്ക് ഒരു നിശ്ചിത ആകൃതിയുണ്ട്.
ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകൾ സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകങ്ങൾ ഒഴുകുകയും അവ ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുകയും ചെയ്യുന്നു, അതേസമയം വാതകങ്ങൾ ലഭ്യമായ എല്ലാ സ്ഥലത്തും വ്യാപിക്കുന്നു.
♦ ഒന്നിലധികം പദാർഥങ്ങൾ കൂടിച്ചേർന്നതാണല്ലോ മിശ്രിതം. അപ്പോൾ മിശ്രിതത്തിൽ ഒന്നിലധികം തരം തന്മാത്രകൾ ഉണ്ടാകില്ലേ. വിവിധ പദാർഥങ്ങളിലെ തന്മാത്രകളെ സൂചിപ്പിക്കുന്ന ചിത്രീകരണം ശ്രദ്ധിക്കൂ.
ഒരേയിനം തന്മാത്ര മാത്രം
• B എന്ന പദാർഥത്തിലോ?
രണ്ട് തരം തന്മാത്രകൾ
• ഏതെല്ലാം പദാർഥങ്ങളിൽ പലതരം തന്മാത്രകൾ ഉണ്ട്?
മിശ്രിതങ്ങളിൽ വ്യത്യസ്തയിനം തന്മാത്രകൾ ഉണ്ട്
• ഏതെല്ലാം പദാർഥങ്ങളിലാണ് ഒരേയിനം തന്മാത്രകൾ ഉള്ളത്?
ചില പദാർത്ഥങ്ങൾ ഒരേ തരം തന്മാത്രകൾ ചേർന്നുണ്ടാകുന്നു. ഇവ ശുദ്ധപദാർത്ഥങ്ങളാണ്.
• ചിത്രത്തിൽ ഏതെല്ലാമാണ് മിശ്രിതങ്ങൾ?
B യും C യും
• മുകളിൽ തന്നിട്ടുള്ള A, B, C, D എന്നീ പദാർഥങ്ങളുടെ ചിത്രീകരണങ്ങളിൽ നിന്ന് ശുദ്ധപദാർഥങ്ങൾ ഏതൊക്കെ എന്നും മിശ്രിതങ്ങൾ ഏതൊക്കെ എന്നും കണ്ടെത്തൂ.
A, യും D യും ശുദ്ധപദാർഥങ്ങൾ
B, യും C യും മിശ്രിതങ്ങൾ
♦ എന്താണ് ശുദ്ധപദാർഥങ്ങൾ?
ഒരേയിനം തന്മാത്രകൾ കൊണ്ടുണ്ടായ പദാർഥങ്ങളാണ് ശുദ്ധപദാർഥങ്ങൾ.
♦ മിശ്രിതങ്ങൾ ശുദ്ധപദാർഥങ്ങളാണോ? എന്തുകൊണ്ട്?
അല്ല, മിശ്രിതങ്ങൾ വ്യത്യസ്തതയിനം ന്മാത്രകൾ ചേർന്നതാണ്.
♦ മാലിന്യമില്ലാത്ത ജലം ഒരു ശുദ്ധ പദാർത്ഥമാണ്. എന്തുകൊണ്ട്?
മാലിന്യമില്ലാത്ത ജലം ഒരു ശുദ്ധ പദാർത്ഥമാണ്, കാരണം അതിൽ ഒരേയിനം തന്മാത്ര മാത്രമേ അടങ്ങിയിട്ടുള്ളൂ - H₂O
♦ താഴെക്കൊടുത്ത പദാർത്ഥങ്ങളെ ശുദ്ധപദാർത്ഥം മിശ്രിതം എന്നിങ്ങനെ തരംതിരിച്ച് അനുയോജ്യമായ രീതിയിൽ പട്ടിക പൂർത്തിയാക്കുക.
| പദാർത്ഥം | ഉൾപ്പെട്ടിരിക്കുന്ന തന്മാത്രകൾ | ശുദ്ധപദാർത്ഥം/ മിശ്രിതം |
|---|---|---|
| കഞ്ഞി | ജലം, ഉപ്പ്, മറ്റു പദാർത്ഥങ്ങൾ | മിശ്രിതം |
| പെൻസിൽ ഗ്രാഫൈറ്റ് | ഗ്രാഫൈറ്റ് | ശുദ്ധപദാർത്ഥം |
| പഞ്ചസാര | പഞ്ചസാര | ശുദ്ധപദാർത്ഥം |
| സോഡാവെള്ളം | കാർബൺഡൈഓക്സൈഡ്, ജലം | മിശ്രിതം |
| സംഭാരം | ജലം, ഉപ്പ്, മറ്റു പദാർത്ഥങ്ങൾ | മിശ്രിതം |
| ശുദ്ധജലം | ജലം | ശുദ്ധപദാർത്ഥം |
| പൊട്ടാസ്യം പെർമാംഗനേറ്റ് | പൊട്ടാസ്യം പെർമാംഗനേറ്റ് | ശുദ്ധപദാർത്ഥം |
| സ്വർണ്ണാഭരണം | സ്വർണ്ണം, വെള്ളി, ചെമ്പ് | മിശ്രിതം |
| സ്വർണ്ണം | സ്വർണ്ണം | ശുദ്ധപദാർത്ഥം |
♦ ഓരോ വിഭാഗത്തിനും കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക
1. ശുദ്ധപദാർത്ഥങ്ങൾ
• ഓക്സിജൻ
• സ്വർണ്ണം
• ഇരുമ്പ്
• ജലം
• സോഡിയം ക്ലോറൈഡ്
• കാർബൺ ഡൈ ഓക്സൈഡ്
2. ഏകാത്മകമിശ്രിതം
• ഉപ്പുലായനി
• വിനാഗിരി
• വായു
• പിച്ചള
• പഞ്ചസാര ലായനി
3. ഭിന്നാത്മകമിശ്രിതം
• സാലഡ്
• മണലും ഇരുമ്പും
• എണ്ണയും വെള്ളവും
• ധാന്യങ്ങൾ ചേർത്ത പാൽ
• ഈ രണ്ട് മിശ്രിതങ്ങളിലെ ഘടകപദാർഥങ്ങൾ ഏതെല്ലാമാണ്?
അരി, കല്ല്, മണൽ, ഇരുമ്പ് പൊടി
• അരിയും കല്ലും ഒരേ നിറത്തിലാണോ? അവയ്ക്ക് ഒരേ ആകൃതിയും വലിപ്പവുമാണോ?
അല്ല, അരിക്കും കല്ലിനും വ്യത്യസ്ത നിറവും ആകൃതിയും വലിപ്പവുമാണുള്ളത്.
• ഇവയിൽ ഏതു മിശ്രിതത്തിലെ ഘടകങ്ങളെയാണ് കൈകൊണ്ട് പെറുക്കി മാറ്റാൻ സാധിക്കുന്നത്?
കല്ല് കലർന്ന അരി
• കല്ലിന് അരിയുടെ അതേ വലിപ്പവും നിറവും ആയിരുന്നെങ്കിൽ പെറുക്കി മാറ്റാൻ സാധിക്കുമോ?
ഇല്ല
• ഇരുമ്പുപൊടിയുടെ മറ്റേതെങ്കിലും സവിശേഷത പ്രയോജനപ്പെടുത്തി ഇരുമ്പുപൊടി മണലിൽനിന്ന് വേർതിരിക്കാൻ കഴിയുമോ?
കഴിയും, ഒരു കാന്തം ഉപയോഗിച്ച് ഇരുമ്പ് പൊടി മണലിൽ നിന്ന് വേർതിരിക്കാം. ഇരുമ്പ് കാന്തികമാണ്, മണൽ അങ്ങനെയല്ല.
♦ ഈ രീതിയിൽ ഘടകപദാർഥങ്ങളെ വേർതിരിക്കാവുന്ന കൂടുതൽ സന്ദർഭങ്ങൾ കണ്ടത്തി താഴെ പട്ടികയിൽ രേഖപ്പെടുത്തു.
| പെറുക്കി മാറ്റൽ | കാന്തം ഉപയോഗിച്ച് വേർതിരിക്കൽ |
|---|---|
| • അരിയിൽ നിന്നോ പയറുവർഗങ്ങളിൽ നിന്നോ കല്ലുകൾ | • മണലിൽ നിന്ന് ഇരുമ്പ് കഷണങ്ങൾ |
| • ഉണങ്ങിയ പുല്ലിൽ നിന്നുള്ള ഇലകൾ | • അറക്കപ്പൊടിയിൽ നിന്ന് ഇരുമ്പ് പിന്നുകൾ |
| • മണ്ണിൽ നിന്ന് വലിയ പ്ലാസ്റ്റിക് കഷണങ്ങൾ | • ആണിയുടെയും പ്ലാസ്റ്റിക്കിന്റെയും മിശ്രിതത്തിൽ നിന്ന് ആണികൾ |
| • മണലിൽ നിന്ന് ഗ്ലാസ് കഷണങ്ങൾ | • ഉപ്പിൽ നിന്ന് ഇരുമ്പ് പൊടി പാറ്റുക |
♦ താഴെപ്പറയുന്ന സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന വേർതിരിക്കൽ രീതികൾ ചർച്ചചെയ്യൂ. ഘടകവസ്തുക്കളുടെ ഏതെല്ലാം സവിശേഷതകളാണ് ഓരോന്നിലും പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്നും പരിശോധിക്കൂ.
• ചായയിൽനിന്ന് ചായപ്പൊടി വേർതിരിക്കാൻ എന്താണ് ചെയ്യാറുള്ളത്?
ഒരു സ്‌ട്രൈനർ ഉപയോഗിച്ച് ഫിൽട്ടർ ചെയ്തുകൊണ്ട്.
• അരി വേവിക്കുന്നതിനു മുൻപ് കഴുകുമ്പോൾ അരിയിൽ നിന്ന് ചെറിയ കല്ലുകൾ ഏതു മാർഗത്തിലൂടെയാണ് നീക്കം ചെയ്യുന്നത്?
അരി വേവിക്കുന്നതിനു മുൻപ് കഴുകുമ്പോൾ, ചെറിയ കല്ലുകൾ പാത്രത്തിന്റെ അടിയിലേക്ക് താഴുന്നു.
• കലങ്ങിയ വെള്ളം ശുദ്ധീകരിക്കുന്നത് ഏതെല്ലാം മാർഗങ്ങളിലൂടെയാണ്?
കലങ്ങിയ വെള്ളം ഫിൽട്ടറേഷൻ, സെഡിമെന്റേഷൻ എന്നിവയിലൂടെ ശുദ്ധീകരിച്ച് മണ്ണും ചെളിയും നീക്കം ചെയ്യാൻ കഴിയും.
• വീടുപണികൾക്ക് ഉപയോഗിക്കുന്ന മണലിൽ നിന്ന് ചരലും മറ്റു മാലിന്യങ്ങളും വേർതിരിക്കുന്നതെങ്ങനെ?
അരിച്ചെടുക്കുന്നതിലൂടെ
♦ ചിത്രങ്ങൾ നിരീക്ഷിക്കൂ.
♦ ഓരോ ചിത്രവും വിശകലനം ചെയ്യുക. ഘടകപദാർത്ഥങ്ങളെ വേർതിരിക്കാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ താഴെപ്പറയുന്ന സൂചനകൾ ഉപയോഗിച്ച് കണ്ടെത്തി പട്ടികയിൽ എഴുതൂ.
| സന്ദർഭങ്ങൾ | വേർതിരിക്കൽ മാർഗം |
|---|---|
| • ഉപ്പളങ്ങളിൽ കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് വേർതിരിക്കുന്നു. | • ബാഷ്പീകരണം |
| • തൈരിൽ നിന്ന് വെണ്ണ വേർതിരിക്കുന്നു | • കടയൽ രീതിയുപയോഗിച്ച് |
| • മണലിൽ നിന്ന് ഇരുമ്പ് പൊടി വേർതിരിക്കുന്നു | • കാന്തിക വേർതിരിക്കൽ |
| • നെല്ലും പതിരും വേർതിരിക്കുന്നു | • കാറ്റത്തിടൽ |
• പട്ടികയിൽ അവസ്ഥാമാറ്റത്തെ പ്രയോജനപ്പെടുത്തി ലയിച്ചുചേർന്ന ഘടകത്തെ വേർതിരിക്കുന്ന സന്ദർഭം ഏതാണ്?
ഉപ്പളങ്ങളിൽ കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് വേർതിരിക്കുന്നു.
• തൈരിൽ നിന്ന് വെണ്ണ വേർതിരിക്കുന്ന രീതി മറ്റുള്ളവയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
തൈര് കടയുമ്പോൾ, ശക്തമായ ഭ്രമണബലം കാരണം, ഭാരം കുറഞ്ഞ വെണ്ണ തൈരിൽ നിന്ന് വേർതിരിക്കപ്പെടുന്നു.
• ഘടകത്തിന്റെ കാന്തികസ്വഭാവം പ്രയോജനപ്പെടുത്തി വേർതിരിക്കുന്ന സന്ദർഭം ഏതാണ്?
മണലിൽ നിന്ന് ഇരുമ്പ് പൊടി വേർതിരിക്കുന്നു
• നെല്ലും പതിരും വേർതിരിക്കാൻ അവയുടെ എന്തു സവിശേഷതയാണ് പ്രയോജനപ്പെടുത്തുന്നത്?
നെല്ലിന്റെയും പതിരിന്റെയും ഭാരത്തിലെ വ്യത്യാസം
വിലയിരുത്താം
1. സോഡാവെള്ളത്തിൽ ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരു പാനീയം തയ്യാറാക്കി.
a) ഈ മിശ്രിതത്തിൽ അടങ്ങിയിട്ടുള്ള ഘടകപദാർഥങ്ങൾ ഏതെല്ലാമാണ്?
ജലം, കാർബൺ ഡൈ ഓക്സൈഡ്, ഉപ്പ്, പഞ്ചസാര
b) ഈ പാനീയം ഏകാത്മക മിശ്രിതമാണോ ഭിന്നാത്മക മിശ്രിതമാണോ?
ഏകാത്മക മിശ്രിതം
2. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ ഉപ്പ് ചേർക്കുന്നു. ഉപ്പ്, ഗ്ലാസിനടിയിൽ അലിയാതെ കിടക്കുന്നുണ്ട്. ഈ മിശ്രിതം ഏകാത്മക മിശ്രിതമാക്കാൻ എന്താണ് ചെയ്യേണ്ടത്?
ഉപ്പ് അലിയുന്നതുവരെ മിശ്രിതം നന്നായി ഇളക്കുക.
3. ഇരുമ്പ്, പിച്ചള, സ്വർണ്ണാഭരണം, വെങ്കലം, കാർബൺ ഡൈഓക്സൈഡ്, അലുമിനിയം എന്നീ പദാർഥങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക. ഇവയിൽ ശരിയായവ ടിക്ക് (✔) ചെയ്യൂ.
a) ഇവയെല്ലാം ശുദ്ധപദാർഥങ്ങളല്ല. (✔)
b) പിച്ചള, ഇരുമ്പ്, വെങ്കലം എന്നിവ ലോഹമിശ്രിതങ്ങളാണ്.
c) സ്വർണ്ണാഭരണം മിശ്രിതമാണ്. (✔)
d) കാർബൺ ഡൈഓക്സൈഡ്, അലുമിനിയം എന്നിവ ശുദ്ധപദാർഥങ്ങളാണ്. (✔)
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)








0 Comments