Kerala Syllabus Class 9 അടിസ്ഥാനപാഠാവലി - യൂണിറ്റ് 02 പദം പദം ഉറച്ചു നാം - പാഠം 02: ദയ - ചോദ്യോത്തരങ്ങൾ
Study Notes for Class 9 അടിസ്ഥാനപാഠാവലി - പദം പദം ഉറച്ചു നാം: ദയ | Class 9 Malayalam - Adisthana Padavali - Dya- Questions and Answers - യൂണിറ്റ് 02 പദം പദം ഉറച്ചു നാം - ദയ - ചോദ്യോത്തരങ്ങൾ
ഒമ്പതാം ക്ലാസ്സ് അടിസ്ഥാനപാഠാവലി - പദം പദം ഉറച്ചു നാം: ദയ എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
∎Samagra Malayalam Notes
അടിസ്ഥാനപാഠാവലി - പദം പദം ഉറച്ചു നാം: ദയ
♦ ദയ (താണ സ്വരത്തിൽ) - " ഒരു യുദ്ധത്തിലെ തോൽവി അങ്ങ് മറക്കും. കളിയിലെ തോൽവി കയ്പായി മനസ്സിൽ നിൽക്കും എന്ന് എനിക്ക് ബോധ്യമായത് കൊണ്ട് ". രാജാവുമായുള്ള ഈ സംഭാഷണത്തിൽ നിന്നും ദയ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള എന്തെല്ലാം കാര്യങ്ങളാണ് മനസ്സിലാക്കാനാവുന്നത് ? പാഠഭാഗത്തെ മറ്റു സന്ദർഭങ്ങൾ കൂടി പരിഗണിച്ച് ദയ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
അങ്ങേയറ്റം ബുദ്ധിയും ലക്ഷ്യത്തെക്കുറിച്ച് ധാരണയുമുള്ള പെൺകുട്ടിയാണ് ദയ എന്ന് ഈ സന്ദർഭത്തിൽ നിന്നും തന്നെ മനസ്സിലാക്കാൻ സാധിക്കും. താൻ മത്സരിക്കുന്നത് ആരോടാണ് എന്നും എന്തിനുവേണ്ടിയാണ് എന്നും ദയയ്ക്കു വളരെ കൃത്യമായി അറിയാം. ആരോട് ഏതുതരത്തിൽ പെരുമാറണം എന്നും നന്നായി അറിയാവുന്ന ആളാണ് ദയ. ഒരു യുദ്ധത്തിൽ തോൽക്കുന്നത് രാജാവിൻ്റെ മനസ്സിനെ സാരമായി ബാധിക്കണം എന്നില്ല. എന്നാൽ കളിയിൽ തോൽക്കുക അതും ബുദ്ധി കൊണ്ടുള്ള കളിയിൽ അടിയറവ് പറയുക എന്നത് രാജാവിൻ്റെ ഹൃദയത്തിൽ ഒരു കയ്പ്പേറിയ ഓർമ്മയാണ് ജനിപ്പിക്കുക. ആ കയ്പ്പേറിയ ഓർമ്മയിൽ രാജാവിനോടൊപ്പം കളിക്കുന്ന തന്നോട് കൂടി അദ്ദേഹത്തിന് ദേഷ്യം തോന്നാം. അതുകൊണ്ടാണ് രാജാവിനെ തോൽക്കാൻ അനുവദിക്കാതെയും സ്വയം തോൽക്കാതെയും ദയ സമാസമം എന്ന നിലയിൽ കരുക്കൾ നീക്കിയത്. ദയയുടെ ബുദ്ധി സാമർത്ഥ്യമാണ് ഈ കഥയിലുടനീളം കാണാനാവുക.
അസ്ത്രപ്രയോഗം, വാൾപ്പയറ്റ്, കുതിരസവാരി, അറിവിൻ്റെ കാര്യത്തിൽ എല്ലാം ദയ സമർത്ഥയാണ്. തൻ്റെ യജമാനനായ മൻസൂറിനെ രക്ഷിക്കാൻ സ്വയം അടിമയാകാൻ പോലും ദയ തയ്യാറാക്കുന്നു. ഇങ്ങനെ സ്നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി മാറുന്ന ദയ ബുദ്ധിമതിയും സമർത്ഥയും ആണെന്ന് തിരിച്ചറിയാം. ഒരാളെ മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താനുള്ള വൈഭവം ദയയ്ക്കുണ്ട്. അതുകൊണ്ടുതന്നെ രാജാവ് ദയയെ തൻ്റെ മന്ത്രിയായി അവരോധിക്കുന്നു.
♦ ബുദ്ധിശക്തിയിലും സാമർത്ഥ്യത്തിലും ഭരണ നൈപുണിയിലും ലിംഗ വ്യത്യാസം ഇല്ലെന്ന്, 'ദയ' യിലൂടെ മനസ്സിലാക്കിയല്ലോ. പിന്നെ എന്തുകൊണ്ടാണ് അവൾക്ക് വേഷപ്പകർച്ച നടത്തേണ്ടി വന്നത്. ഇക്കാലത്തായിരുന്നെങ്കിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ ദയയ്ക്ക് വേഷം മാറേണ്ടി വരുമായിരുന്നോ? വിമർശനാത്മകമായി പരിശോധിക്കുക.
ബുദ്ധിശക്തിയിലും സാമർത്ഥ്യത്തിലും ഭരണനൈപുണിയിലും ലിംഗ വ്യത്യാസം ഇല്ലെന്ന് ദയ നമുക്ക് കാണിച്ചുതരുന്നു. എന്നാൽ ആൺവേഷം കെട്ടിയാണ് അവൾ കൊട്ടാരത്തിൽ എത്തുന്നത്. പഴയകാലത്തെ കഥയാണിത്. ആ കാലഘട്ടത്തെ ഒരു പ്രത്യേക സംസ്കാരത്തെ കൂടി പ്രതിനിധീകരിക്കുന്ന സിനിമയാണ് 'ദയ'. ആ കാലഘട്ടത്തിൽ സ്ത്രീകൾ ആരും പുറത്തിറങ്ങി സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കുകയോ അധികാരസ്ഥാനങ്ങളിൽ എത്തുകയോ ഉണ്ടായിരുന്നില്ല. എന്നാൽ ഒതുങ്ങി കൂടുന്ന ഒരു സാധാരണ പെൺകുട്ടി ആയിരുന്നില്ല ദയ. അതുകൊണ്ടാണ് അവൾ ആൺവേഷം കെട്ടി കൊട്ടാരത്തിൽ എത്തുന്നത്. തൻ്റെ മുന്നിൽ വരുന്ന വെല്ലുവിളികളെ അറിവ് കൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ അവൾ തയ്യാറാകുന്നു.
ഇക്കാലത്തായിരുന്നെങ്കിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ ദയയ്ക്ക് വേഷം മാറേണ്ടി വരുമായിരുന്നില്ല. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിലോ, തങ്ങൾക്കനുകൂലമായ അവസരങ്ങൾ വിനിയോഗിക്കുന്നതിലോ ലിംഗപരമായ വേർതിരിവുകൾ ഒന്നും തന്നെ ഇന്നത്തെ സമൂഹം പിന്തുടരുന്നില്ല. ഭരണരംഗത്തും വിദ്യാഭ്യാസരംഗത്തും മറ്റു നിരവധി മേഖലകളിലും ഇന്ന് സ്ത്രീകൾ അവരുടെതായ മികച്ച ഇടപെടൽ കാഴ്ചവയ്ക്കുന്നുണ്ട്.
♦ പതുക്കെപ്പതുക്കെ രാജാവിൻ്റെ മുഖത്ത് ആശ്വാസം - പതുക്കെ പതുക്കെ എന്നതിനുപകരം പതുക്കെപ്പതുക്കെ എന്ന് ചേർത്തു പറഞ്ഞപ്പോൾ ഉണ്ടായ ഭാഷാപരമായ പ്രത്യേകത വ്യക്തമാക്കുക. ഇത്തരം കൂടുതൽ പദങ്ങൾ കണ്ടെത്തി വാക്യത്തിൽ ചേർത്ത് അവയുടെ സവിശേഷതകൾ (മാറ്റങ്ങൾ) വ്യക്തമാക്കൂ.
പതുക്കെ പതുക്കെ എന്നു പറയുമ്പോൾ വളരെ സാവധാനത്തിൽ എന്ന അർത്ഥമാണ് കിട്ടുക. എന്നാൽ പതുക്കെപ്പതുക്കെ എന്നു ചേർത്ത് പറയുമ്പോൾ സാവധാനം എങ്കിലും കുറച്ചുകൂടി വേഗത്തിൽ എന്ന അർത്ഥമാണ് ലഭിക്കുന്നത്. ഇവിടെ 'പ ' ഇരട്ടിച്ച് രണ്ടാമത്തെ പതുക്കെയിൽ 'പ്പ' വരുന്നു.
കുതിരപ്പുറത്തു കയറി
കുതിര പുറത്ത് കയറി
പദങ്ങൾ ചേർത്ത് പ്രയോഗിക്കുമ്പോഴും അല്ലാതെ ഉപയോഗിക്കുമ്പോഴും ഉള്ള അർത്ഥം ശ്രദ്ധിക്കുക.
പദങ്ങൾ മുറിച്ചു ഉപയോഗിക്കുന്നതിനേക്കാൾ പദങ്ങൾ ചേർത്ത് ഉപയോഗിക്കുന്നതാണ് അർത്ഥഭംഗിക്കും വാക്യഭംഗിക്കും പലപ്പോഴും നല്ലത് എന്ന് കാണാം.
കൂടുതൽ പദങ്ങൾ
• പമ്മിപ്പമ്മി
• തെന്നിത്തെന്നി
• പയ്യെപ്പയ്യെ
• പതുങ്ങിപ്പതുങ്ങി
♦ പ്രതിബന്ധങ്ങളെ കരുത്തോടെ നേരിടുന്ന ദയയുടെ ആത്മവിശ്വാസവും കരുത്തും നമ്മൾ കണ്ടല്ലോ. പ്രതിസന്ധികളെ കരുത്തോടെ നേരിട്ട ആളുകൾ നമുക്ക് ചുറ്റും ധാരാളമുണ്ടാകും. അത്തരത്തിലുള്ളവരെ കണ്ടെത്തി അഭിമുഖം തയ്യാറാക്കുക. '
നമുക്ക് ചുറ്റും പ്രതിസന്ധികളെ വളരെ ആത്മവിശ്വാസത്തോടെ വരണം ചെയ്തു ജീവിതത്തെ വിജയത്തിലെത്തിച്ച ധാരാളം വ്യക്തികൾ ഉണ്ട്. അവരുമായി അഭിമുഖത്തിനുള്ള കുറച്ചു ചോദ്യ മാതൃകകൾ താഴെ ചേർക്കുന്നു.
• നമസ്ക്കാരം, അങ്ങയുടെ പേരും സ്ഥലവും ഒന്ന് പറയാമോ?
• താങ്കൾ ഏതു മേഖലയിലാണ് തൊഴിൽ ചെയ്യുന്നത് ?
• താങ്കളുടെ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്തെല്ലാം പ്രതിസന്ധികളാണ് താങ്കൾക്ക് നേരിടേണ്ടി വന്നത് ?
• പ്രതിസന്ധികളെ തരണം ചെയ്യാൻ താങ്കൾ ഏതെല്ലാം മാർഗങ്ങളാണ് സ്വീകരിച്ചത്?
• പ്രതിസന്ധികളിൽ തളരുക എന്നത് വളരെ സാധാരണമാണ്. എന്നാൽ പ്രതിസന്ധികളിൽ പൊരുതുക എല്ലാവർക്കും അസാധ്യമാണ്. പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്ക് നൽകാനുള്ള ഉപദേശം എന്താണ്?
♦ സീൻ 61 പകൽ.
വൃത്തങ്ങൾക്കുള്ളിൽ വൃത്തങ്ങൾ. പല വർണ്ണങ്ങളിൽ. കാഹളം മുഴങ്ങുന്നു. മൈതാനത്തിലേക്ക് വന്ന ദയയ്ക്ക് സേനാപതി വില്ലും ആവനാഴിയും കൊടുക്കുന്നു. മുകളിലും ചുറ്റും ഒക്കെയായി കാഴ്ചക്കാർ. രാജാവ് എഴുന്നള്ളുന്നു. രാജാവ്, രാജ്ഞി, പതിനഞ്ചുകാരി മകൾ. അവർ പീഠങ്ങളിലിരുന്നപ്പോൾ പിന്നിൽ അംഗരക്ഷകരും ചില ഉപദേശകരും സ്ഥാനം പിടിക്കുന്നു. സേനാപതി ദയയോട് എന്തോ പറയുന്നുണ്ട്. അവൾ തലയാട്ടുന്നു.
തിരക്കഥാഭാഗം ശ്രദ്ധിച്ചല്ലോ. ദൃശ്യാവിഷ്കാരത്തിന്റെ എന്തെല്ലാം പ്രത്യേകതകളാണ് കണ്ടെത്താനാവുന്നത്?
• ദൃശ്യവിന്യാസം
• സ്ഥലം, സമയം
• കഥാപാത്ര സ്വഭാവം
• കഥാപാത്രങ്ങളുടെ സംഭാഷണം
• അഭിനയ സാദ്ധ്യത
♦ സിനിമയും സാഹിത്യവും കുറിപ്പ് തയ്യാറാക്കുക ?
വായനക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന രണ്ടു മേഖലകളാണ് സിനിമയും സാഹിത്യവും. ഹൃദയഹാരിയും കാമ്പുള്ളതുമായ കഥാതന്തുക്കൾ സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് സ്വീകരിക്കുന്നത് കാലങ്ങളായി നടക്കുന്നതാണ്. നല്ല സിനിമകൾ നല്ല സാഹിത്യരൂപവും നല്ല സാഹിത്യരൂപങ്ങൾ നല്ല സിനിമയ്ക്കുള്ള സാധ്യതയും ഒരുക്കുന്നുണ്ട്.
♦ ദയ എന്ന കഥാപാത്രം തരുന്ന സന്ദേശം എന്താണ്?
ഏതു പ്രതിസന്ധിയിലും തങ്ങളുടെ ബുദ്ധിയും കഴിവും ശരിയായ രീതിയിൽ വിനിയോഗിച്ചു മുന്നേറാൻ സാധിക്കും എന്ന വലിയ സന്ദേശമാണ് ദയ എന്ന പെൺകുട്ടി നൽകുന്നത്
♦ എങ്ങനെയുള്ള ആളുകളെയാണ് രാജാവ് മന്ത്രിയാക്കാന്‍ തീരുമാനിച്ചത്?
• ആയുധബലമുള്ളവരെ
• മന്ത്രി പുത്രരെ
• അറിവുള്ളവരെ
• അഭ്യാസവും ബലവും അറിവും ഒത്തവരെ
ഉത്തരം: അഭ്യാസവും ബലവും അറിവും ഒത്തവരെ
♦ തല+ ആട്ടുന്നു - തലയാട്ടുന്നു. പദങ്ങൾ ചേരുമ്പോൾ വന്ന മാറ്റം എന്ത്?
• 'അ' കാരം ഇല്ലാതായി
• 'ആ' കാരം ഇല്ലാതായി
• 'യ' കാരം പുതുതായി വന്നു
• മാറ്റമൊന്നും വന്നില്ല്
ഉത്തരം: 'യ' കാരം പുതുതായി വന്നു
♦ മാതൃക പോലെ മാറ്റി എഴുതുക
ദ്രുതചലനം - ദ്രുതമായ ചലനം
കാഹളധ്വനി -
ഉത്തരം: കാഹളത്തിന്റെ ധ്വനി
♦ എം ടി യുടെ തിരക്കഥകളില്‍ പെടാത്തത് ഏത്?
a നിര്‍മാല്യം
b തന്‍മാത്ര
c പരിണയം
d സദയം
ഉത്തരം: തന്‍മാത്ര
♦ 'ദയ' എന്ന കഥാപാത്രത്തിന്റെ രണ്ട് സ്വഭാവസവിശേഷതകൾ കണ്ടെത്തുക ?
ഉത്തരം:
• ആത്മവിശ്വാസം
• ധൈര്യം
♦ "പകൽ -മറ്റൊരു രാജ്യത്തിലെ കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടത്തിനടുത്ത് .
പശ്ചാത്തലത്തിൽ കൊട്ടാരത്തിലേക്കുള്ള വലിയ പ്രവേശന സ്ഥലം .
കാണാവുന്ന ഇടത്ത് കുറേ ആളുകൾ കൂടി നിൽക്കുന്നു"- തന്നിരിക്കുന്ന ഭാഗത്തുനിന്നും ദൃശ്യാവിഷ്കാരത്തിന്റെ രണ്ട് പ്രത്യേകതകൾ കണ്ടെത്തുക?
ഉത്തരം:
• സ്ഥലം, സമയം
• ദൃശ്യവിന്യാസം
♦ "കുതിര വായുവിൽ കാലുയർത്തുകയും ആളെ വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു" തന്നിരിക്കുന്ന വാക്യം അർത്ഥവ്യത്യാസം വരാതെ രണ്ട് പൂർണ്ണ വാക്യങ്ങൾ ആക്കുക
ഉത്തരം:
• കുതിര വായുവിൽ കാലുയർത്തി
• കുതിര ആളെ വീഴ്ത്താൻ ശ്രമിച്ചു
♦ ആഹ്ലാദം കൊണ്ട് വിടർന്ന മുഖം പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് പൂ വിടർന്നു.
അടിവരയിട്ടപദം വാക്യങ്ങൾക്ക് നൽകുന്ന അർത്ഥവ്യത്യാസം വ്യക്തമാക്കുക
ഉത്തരം:
ആഹ്ലാദം കൊണ്ട് മുഖം വിടർന്നു എന്നർത്ഥം
പ്രഭാതത്തിൽ പൂ വിരിഞ്ഞു എന്നർത്ഥം
♦ 'ദയ' എന്ന ശീർഷകം ഈ പാഠഭാഗത്തിന് എത്രമാത്രം യോജിക്കുന്നുണ്ട്?
ഉത്തരം:
• സ്വത്തുക്കൾ എല്ലാം കളഞ്ഞു കുളിച്ച തൻറെ യജമാനനോട് കാട്ടുന്ന ദയ
• ചതുരംഗത്തിൽ പരാജിതനാവാൻ പോയ രാജാവിനോടുള്ള ദയ
• ദയ നഷ്ടമാകുന്ന ലോകത്ത് മാതൃക സൃഷ്ടിക്കുന്ന പെരുമാറ്റം
• സ്വന്തം ജീവൻ പണയപ്പെടുത്തിയും മറ്റുള്ളവരെ രക്ഷിക്കാനുള്ള മനോഭാവം
♦ ഒരു കഥ തിരക്കഥയാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
ഉത്തരം:
• കഥ നടക്കുന്ന പശ്ചാത്തലം സമയം കാലം എന്നിവ സൂചിപ്പിക്കണം
• സംഭാഷണങ്ങൾ വിവരണങ്ങൾ തുടങ്ങിയവ കഥയുടെ വൈകാരികാംശം ചോർന്നു പോകാത്ത തരത്തിൽ ആവണം
• കഥയുടെ ആത്മാംശം ഉൾക്കൊണ്ടു കൊണ്ടാവണം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കേണ്ടത്
• വസ്ത്രധാരണം ചമയം എന്നിവ കഥാസന്ദർഭത്തിന് യോജിച്ചതായിരിക്കണം
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here

0 Comments