Kerala Syllabus Class 9 കേരള പാഠാവലി - യൂണിറ്റ് 03 കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ - പാഠം 02: അച്യുതമ്മാമ - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 9 കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: അച്യുതമ്മാമ | Class 9 Malayalam - Kerala Padavali - Achyuthammama - Questions and Answers - യൂണിറ്റ് 03 ഉകർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ - അച്യുതമ്മാമ - ചോദ്യോത്തരങ്ങൾ
ഒമ്പതാം ക്ലാസ്സ് കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: അച്യുതമ്മാമ എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.
∎Samagra Malayalam Notesകേരള പാഠാവലി - അച്യുതമ്മാമ♦ “പിറ്റേന്ന് കാലത്തു കുളിമുറിയിൽ കടന്നപ്പോളാണ് അച്യുതൻ മാമ്മയെ കുറിച്ചുള്ള ചിന്ത പ്രജ്ഞയിൽ പ്രകാശം പാറ്റിയത്''.അച്യുതമ്മാമയെക്കുറിച്ച് എന്തെല്ലാം ഓർമ്മകളാണ് കഥാനായകൻ പങ്കുവെയ്ക്കുന്നത് ? കുറിപ്പ് തയ്യാറാക്കുക ?അച്ഛനെ ഓർമയില്ലാത്ത തനിക്കു അച്ഛന്റെ കർത്തവ്യങ്ങൾ മുടങ്ങാതെ നിവർത്തിച്ചു തന്നയാൾ. ഇന്ന് കാണുന്ന ജീവിതത്തിലേക്ക് അച്ഛന്റെ സ്ഥാനത്തു നിന്നും കൈപിടിച്ച് താങ്ങായത് അച്യുതൻമാമ്മയാണ്. ബാല്യത്തിൽ ഉത്സവമേറ്റിയതും, താൻ തോളിൽ കയറിയാൽ കുതിരയായി മാറിയും, അമ്പലപ്പറമ്പിൽ അമിട്ട് പൊട്ടുമ്പോലെ ചിരിച്ചും, തന്റെ ബാല്യകാല സന്തോഷങ്ങളിൽ ഒറ്റപ്പെടലിന്റെ വാതിലടച്ചു തനിക്കു കൂട്ടായി തീർന്നതും അച്യുതൻ മാമ്മയാണ്. ഓണനാളുകൾ ബാല്യകാലത്തിന്റെ കുളിരോർമകളാണല്ലോ അവയ്ക്കെല്ലാം തന്റെ ജീവിതത്തിൽ വെളിച്ചം നിറച്ചത് അമ്മാമയാണ് എന്ന ഓർമ്മകൾ കഥാനായകനിൽ നിറയുന്നുണ്ട്. അമ്മാവന്റെ ഭാര്യ മരിച്ചതിനുശേഷം അമ്മാമ അനുഭവിച്ചു വന്ന ജീവിത ക്ലേശങ്ങളും മക്കളിൽ നിന്നും ലഭിക്കാതെ പോന്ന താങ്ങും തണലും എല്ലാം അമ്മാമയുടെ വരവിലൂടെ മാധവന്റെ ഓർമകളിലേക്ക് തെളിയുന്നുണ്ട്.
♦ “നിനക്കതിനു ആവില്ല മാധവാ. ഞാൻ കാക്കുന്നില്ല”. “അച്യുതമ്മാമ ഇങ്ങനെ പറയാൻ ഇടയായ സാഹചര്യം എന്താവും? കഥാസന്ദർഭങ്ങൾ വിശകലനം ചെയ്ത് നിങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിക്കുക?മാധവനെ കാണാൻ പല തവണ അച്യുതൻമ്മാമ വരുകയുണ്ടായി. അദ്ദേഹത്തിന് വേണ്ടത് മാധവന്റെ വെറും രണ്ടു മണിക്കൂറുകൾ മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് തന്റെ തിരക്കിട്ട ജീവിതത്തിൽ രണ്ടു മണിക്കറുകൾക്കു വളരെയധികം പ്രധാന്യമുണ്ടായിരുന്നു. തന്റെ പ്രാഥമിക കാര്യങ്ങൾ വരെ എണ്ണി തിട്ടപ്പെടുത്തി ചെയ്യുന്ന ആളാണ് മാധവൻ. തന്റെ ബാക്കി വരുന്ന സമയങ്ങൾ എല്ലാം മൊബൈൽ എന്ന ചെകുത്താൻ കവർന്നെടുക്കുന്നതായി കഥയിൽ സൂചിപ്പിക്കുന്നുണ്ട്. ഒടുവിലൊരു ഞായറാഴ്ച അച്യുതൻമാമ്മയ്ക്കു വേണ്ടി മാറ്റിവെക്കുകയ്യായിരുന്നു മാധവൻ. ഫോൺ ഓഫ് ആക്കി വെച്ചിട്ടും, ലാൻഡ് ഫോണിന്റെ കാര്യം ഭാര്യയെ ചട്ടം കെട്ടിയിട്ടും അയാളുടെ തിരക്കുകളിൽ നിന്ന് ഒഴിയാൻ അയാൾക്ക് സാധിച്ചില്ല. രണ്ടു മണിക്കൂറുകൾ പോലും തന്റെ അമ്മാമയ്ക്കു വേണ്ടി മാറ്റി വെയ്ക്കാനില്ലാത്ത മാധവൻ ഇന്നത്തെ തലമുറകളുടെ നേർക്കാഴ്ചയാണ്. ഒടുവിൽ തനിക്കു പറയാനുണ്ടായിരുന്ന കഥകൾ എല്ലാം രണ്ടു വരിയിൽ ഒതുക്കുകയായിരുന്നു അമ്മാമ. ഒത്തിരിക്കാര്യങ്ങൾ ചേർത്തും ഓർത്തും പറയുന്ന പഴയ തലമുറയുടെ പ്രതിനിധിയായ അമ്മാമ ഒടുവിൽ കേൾവിക്കാരില്ലാത്തവർക്കു മുന്നിൽ തന്റെ വാക്കുകൾ ചുരുക്കി ചെറുതാക്കി രണ്ടു വരികളിൽ ഒതുക്കുകയായിരുന്നു.
♦ "അച്യുതമ്മാമയ്ക്കു വേണ്ടി മാറ്റിവെച്ച ഞായറാഴ്ചയുടെ ചിതയെരിയുന്ന നേരത്താണ് എനിക്ക് മടങ്ങാൻ കഴിഞ്ഞത്. "കഥയിലെ ഈ വാക്യത്തിന്റെ അർത്ഥതലം കണ്ടെത്തി എഴുതുക? ഇതുപോലുള്ള കൂടുതൽ വാക്യങ്ങൾ കഥയിൽ നിന്ന് കണ്ടെത്തി വിശകലനം ചെയ്യുക? മൂന്ന് നാലു തവണ തന്നെ കാണാൻ കയറിയിറങ്ങിയ അച്യുതൻമ്മാമ മാധവനോട് ചോദിച്ച രണ്ടു മണിക്കൂർ അനുവദിച്ചു കിട്ടിയത് ഒരു ഞായറാഴ്ചയായിരുന്നു. ഒടുവിൽ ആ ഞായറഴ്ച്ചയും അപഹരിച്ചു അച്യുതൻമ്മാമയുടെ കഥകളെ തനിച്ചാക്കി തന്റെ തിരക്കുകളുടെ ലോകത്തേക്ക് ബന്ധിക്കപ്പെടുകയായിരുന്നു മാധവൻ. തിരക്കുകൾക്കവസാനമില്ല എന്ന് മനസിലാക്കിയ അമ്മാമ രണ്ടു വരികൾക്കിടയിൽ തനിക്കു പറയാനുള്ളതെല്ലാം ഒതുക്കി വെച്ച് യാത്ര തിരിച്ചു. മാധവൻ പോകുന്ന വഴി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ നേരത്തെ വരാം അമ്മാമേ എന്ന്. അതിനു അയാൾക്കു കഴിയില്ല എന്ന് അയാൾ മനസിലാക്കി കഴിഞ്ഞിരുന്നു. ഇത് പോലെ തന്നെ അയാളുടെ മകളും അച്ഛന്റെ തിരക്കുകൾക്കു അറുതിയില്ല എന്ന് മനസിലാക്കി കഴിഞ്ഞിരുന്നു. അച്ഛനെ ഒന്നിനും കിട്ടൂല അമ്മാമേ എന്ന കുട്ടിയുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നും വന്ന പരിഭവത്തിന്റെ സ്വരമാണ്. അത് പോലെ തന്നെ ഭാര്യയും തന്റെ ഭർത്താവിന്റെ തിരക്കുകളിൽ അറിയിച്ച അതൃപ്തി കുടുംബത്തിൽ മാധവന്റെ തിരക്കുകൾ മൂലം നഷ്ടമാകുന്ന നല്ല സമയങ്ങളെ ഓർമപ്പെടുത്തുന്നതാണ്.
♦ “ഒൻപതുമണിക്ക് തുടങ്ങുന്ന കോൺഫറൻസിനുള്ള ഡാറ്റ ഓഫീസിലെത്തുംമുമ്പ് ഞാൻ വിഴുങ്ങേണ്ടതുണ്ട്.“ബാല്യത്തിന് ഉത്സവമേറ്റിയ ആ മനുഷ്യൻ ചായ കുടിച്ചു തീരും മുൻപ് കമ്പനി വണ്ടിയുടെ ഹോണിൽ കുരുങ്ങി എനിക്ക് ഓഫീസിലേക്ക് പോകേണ്ടിയും വന്നു.''സൂചനകൾ ശ്രദ്ധിച്ചല്ലോ ? കഥാനായകന് കുടുംബ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ കഴിയാതെ പോകുന്നുണ്ടോ ? കഥ വിശകലനം ചെയ്തു നിങ്ങളുടെ അഭിപ്രായം സമർഥിക്കുകകഥാനായകന് തന്റെ തിരക്കുകൾ മൂലം സ്വന്തം കാര്യങ്ങൾ പോലും കൃത്യമായി ചെയ്യാനോ, കുടുംബത്തിനുവേണ്ടി അൽപസമയം മാറ്റിവയ്ക്കാനോ കഴിയുന്നില്ല എന്നതിനുള്ള തെളിവുകളാണ് കഥയിലുടനീളം കാണുന്നത്. പ്രഭാത ഭക്ഷണം കഴിക്കുകയല്ല വിഴുങ്ങുകയാണ് ചെയ്യുന്നത്. ഈ വാക്യത്തിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ തിരക്കുകളുടെ ആഴം തിരിച്ചറിയാൻ കഴിയും. കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുന്ന ഇടങ്ങളും സമയവുമാണല്ലോ ഭക്ഷണനേരങ്ങൾ അവിടെ പോലും രുചിയറിഞ്ഞു ഭക്ഷണം കഴിക്കാനോ തന്റെ ചുറ്റുമുള്ളവരോട് മനസ്സു തുറക്കാനോ അദ്ദേഹത്തിന് കഴിയുന്നില്ല. തന്റെ ബാല്യത്തിന്റെ സന്തോഷങ്ങളുടെ ആണിക്കല്ലായ തന്റെ അമ്മാമ നാളുകൾക്കു ശേഷം വീട്ടിൽ എത്തിയതാണ്. അദ്ദേഹത്തിനോട് ചേർന്നിരിക്കാനോ കുശലം പറയാനോ അയാൾ സമയം കണ്ടെത്തിയില്ല. ഹ്രസ്വമായ മനുഷ്യ ജീവിതത്തിൽ തന്റെ കുടുംബത്തെയോ ചുറ്റുപാടുകളെയോ കാണാൻ ഉള്ള കണ്ണുകൾ അയാൾക്കില്ലതെ പോകുന്നു അവർക്കൊപ്പമുള്ള നല്ല നിമിഷങ്ങൾ മാത്രമായിരിക്കും ജീവിതത്തിൽ ഒടുവിൽ ബാക്കിയാവുക എന്ന തിരിച്ചറിവ് ആധുനിക സമൂഹത്തിനു നഷ്ടമായി തുടങ്ങിയിരിക്കുന്നു എന്നതിനുള്ള തിരിച്ചറിവ് നൽക്കുകയാണ് ഈ കഥ.
♦ “എന്റെ ജീവിതം എത്രത്തോളം എന്റെ കൈയിലല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ നിമിഷമായിരുന്നു അത്”. “പ്രവൃത്തി ദിവസങ്ങളിലെ ഇരുപത്തിനാലിൽ കവിയുന്ന മണിക്കൂറുകൾ എല്ലാം ഞായറാഴ്ചത്തേക്കാണ് ഞാൻ നീക്കിവെക്കാറുള്ളത്”. തന്നിരിക്കുന്ന സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും സമകാലിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും വിശകലനം ചെയ്തു മാനസികോല്ലാസം പകരുന്നവയാകണം തൊഴിലിടങ്ങൾ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക.ജീവിക്കാൻ മനുഷ്യന് തൊഴിൽ അനിവാര്യമാണ്. തൊഴിൽ ഇല്ലാതെയോ സാമ്പത്തികമില്ലാതെയോ ജീവിതം മുന്നോട്ട് പോകുന്നത് സാധ്യമായ കാര്യമല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ആവശ്യമാണ്. വ്യകതിഗതമായ വളർച്ചയ്ക്കും മാനസിക വികസനത്തിനും തൊഴിൽ കൂടിയേ തീരു. എന്നാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നതായിരിക്കണം നമ്മുടെ തൊഴിലിടങ്ങൾ. ജീവിതം കൂടുതൽ സംഘർഷ പൂർണ്ണമാക്കുന്നതായിരിക്കരുത് തൊഴിലിടങ്ങൾ. ക്ഷണിക മാത്രമായ മനുഷ്യജീവിതം തന്റെ ചുറ്റുവട്ടത്തോട് ചേർന്നിരുന്നു സന്തോഷിക്കാനുള്ളതാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു നമ്മൾ കടന്നു പോകുമ്പോൾ നമ്മോടൊപ്പം നമ്മുടെ ചുറ്റുമുള്ളവർ കൂടിയാണ് സംഘർഷത്തിലാകുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്ന് നാം കേട്ടിട്ടുണ്ടല്ലോ അപ്പോൾ തീർച്ചയായും മനുഷ്യർക്കു കൂടിച്ചേരലുകൾ അനിവാര്യമാണ്. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രം തന്നെ ഒന്ന് പരിശോധിച്ചു നോക്കു, കൂട്ടത്തോടെ ജീവിച്ചും ഒരുമിച്ചു പങ്കുവെച്ചും കൂട്ടമായി ആഘോഷിച്ചുമാണ് അവർ ഒരു സംസ്ക്കാരം കെട്ടിപ്പടുത്തത്. അതിന്റെ തുടർച്ചയിലാണ് നാം എല്ലാവരും കണ്ണിചേർന്നത്. അതുകൊണ്ടുതന്നെ ആണ് മനുഷ്യന് ഒറ്റപെടലുകളോട് താല്പര്യമില്ലാത്തതും, ഒറ്റപെടലുകൾ അതിജീവിക്കാൻ മറ്റു മനുഷ്യരെ പോലെ സാധ്യമാവാത്തതും. അതുകൊണ്ടു തന്നെ മനുഷ്യനു കൂട്ടുചേരലും ഒന്നിച്ചിരിക്കലും അവന്റെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും സന്തോഷമായ ജീവിത അന്തരീക്ഷത്തിനും അനിവാര്യമാണ്. വ്യവസായ വിപ്ലവത്തോടനുബന്ധിച്ചു ലോക തൊഴിലാളികൾ “എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം” എന്ന റോബർട്ട് ഓവന്റെ മഹത്തായ മുദ്രാവാക്യം ഉന്നയിച്ചായിരുന്നു സമരം ചെയ്തിരുന്നത്. ഇത് ഒരു മനുഷ്യന് വേണ്ട അടിസ്ഥാന ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ ആരോഗ്യവും അവന്റെ മാനസികനിലയും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. മനുഷ്യന്റെ ഒന്നിച്ചിരിക്കൽ നേരങ്ങൾ, വിനോദങ്ങൾ എന്നിവ അവന്റെ സ്വാതന്ത്ര്യമാണ്. ലോകമിത്രയും പുരോഗമിച്ചിട്ടും സ്വന്തം ജീവിതം മറന്നു തിരക്കുകൾക്ക് പിന്നാലെ മാത്രം പായുന്നവർ തിരിച്ചറിയുക നമുക്ക് ചുറ്റുമുള്ളവരെ കൂടി നാം പരിഗണിക്കണം. തൊഴിലിടങ്ങൾ സന്തോഷപൂർണവും സമാധാനപൂർണവും ആയാൽ കുടുംബത്തിനോടും സൗഹൃദങ്ങളോടും ചേർന്നിരിക്കാൻ നമുക്ക് സമയം കണ്ടെത്താൻ സാധിക്കും.
♦ ശോഭ അച്യുതമ്മാമയ്ക്ക് ചായ കൊടുത്തുഅച്യുതമ്മാമയോട് ഞാൻ ലോഹ്യം പറഞ്ഞു?ഞാൻ അച്യുതമ്മാമയെ കണ്ടുഅച്യുതമ്മാമയുടെ ആവശ്യം എന്തായിരുന്നോ ആവോ ?അടിവരയിട്ട പദങ്ങൾ വാക്യത്തിന്റെ അർത്ഥത്തിനുണ്ടാക്കുന്ന മാറ്റം എന്ത്?സമാനമായ വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തി വിഭക്തിപ്രത്യയങ്ങൾ അർത്ഥ പൂർത്തീകരണത്തിൽ വഹിക്കുന്ന പങ്കു കണ്ടെത്തി ചർച്ച ചെയ്യുകനാല് വാക്യങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. വാക്യത്തിൽ മറ്റു പദങ്ങളുമായുള്ള ബന്ധത്തെ കുറിക്കാൻ നാമത്തിൽ വരുത്തുന്ന മാറ്റമാണ് വിഭക്തി എന്ന് പറയുന്നത്. ന്റെ , ഓട്, ആൽ, ക്ക്, ഇന്, തുടങ്ങിയവയാണ് വാക്യങ്ങൾ കൂട്ടി ചേർക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങൾ. ഇവ കൂട്ടി ചേർക്കുമ്പോൾ പദങ്ങൾ തമ്മിൽ ബന്ധമുണ്ടാവുകയും അർത്ഥമുള്ള വാക്യമായി മാറുകയും ചെയ്യുന്നു. പ്രത്യയങ്ങൾ കൂട്ടിച്ചേർത്തു വ്യത്യസ്ത അർത്ഥമുള്ള വാക്യങ്ങൾ നിർമിക്കാൻ കഴിയും.1. ഒന്നാമത്തെ വാക്യത്തിൽ "ക്ക്' എന്ന പ്രത്യയമാണ് ചേർത്തിരിക്കുന്നത് ഇവിടെ അതിഥിക്ക് അഥവാ വന്നയാൾക്കു പ്രാധാന്യം ലഭിക്കുന്നതിനായാണ് "അച്യുതമ്മാമയ്ക്ക്' എന്ന് ചേർത്തിരിക്കുന്നത്.2. രണ്ടാമത്തെ വാക്യത്തിൽ ഒരാൾ മറ്റൊരാളോട് എന്ന അർത്ഥത്തിൽ "ഓട്" എന്ന പ്രത്യയം ചേർത്തിരിക്കുന്നു.3. മൂന്നാമത്തെ വാക്യത്തിൽ "യെ 'എന്ന പ്രത്യയം ആണ് ചേർത്തിരിക്കുന്നത്4. അവസാന വാക്യത്തിലാകട്ടെ "ഉടെ" എന്നാണ്. ഇവിടെ പ്രത്യയങ്ങൾ എല്ലാം ചേർത്തിരിക്കുന്നത് അച്യുതമ്മാമ എന്ന വ്യക്തിയോട് കൂടിയാണ്. വാക്യത്തിൽ പ്രാധാന്യം ലഭിക്കേണ്ടത് അച്യുതമ്മാമയ്ക്ക് ആയതുകൊണ്ടും ഉദ്ദേശിക്കുന്ന അർത്ഥത്തിലേക്കു കൃത്യമായി എത്തുന്നതിനുമാണ് ഇങ്ങനെ പ്രത്യയങ്ങൾ ചേർത്തിരിക്കുന്നത്.
♦ അച്യുതമ്മാമ എന്ന കഥ കെ പി രാമനുണ്ണിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ് ? • വിധാതാവിന്റെ ചിരി• എൻട്രൻസ് എഴുതുന്ന കുട്ടി • ജാതി ചോദിക്കുക• പ്രകാശം പരത്തുന്ന ആങ്കുട്ടിഉത്തരം: എൻട്രൻസ് എഴുതുന്ന കുട്ടി
♦ 'ബാല്യത്തിന് ഉത്സവമേറ്റിയ ആ മനുഷ്യൻ.’ - അടിവരയിട്ട പദം സൂചിപ്പിക്കുന്നത് ?• ബാല്യകാലത്ത് ഉത്സവം നടക്കാറുണ്ടായിരുന്നു• തന്റെ ബാല്യകാലത്തെ ആനന്ദകരമാക്കി• ബാല്യത്തിൽ ഉത്സവം അനിവാര്യമാണ്• ഉത്സവവും ബാല്യവും തമ്മിൽ ബന്ധമുണ്ട്ഉത്തരം: തന്റെ ബാല്യകാലത്തെ ആനന്ദകരമാക്കി
♦ "അതെന്റെ മനോമൂലയിൽ ചത്തുമലച്ചു." - 'ചത്തുമലച്ചു' എന്ന പ്രയോഗം അർത്ഥമാക്കുന്നത്?• മനസ്സിൽ ഓർമ്മകൾ ഉണരുന്നു• മനസ്സ് ചത്തുപോയി• മനസ്സിൽ നിന്നും ഓർമ്മകൾ മറഞ്ഞുപോയി • മനസ്സ് ചത്തതിനു തുല്യമാണ്ഉത്തരം: മനസ്സിൽ നിന്നും ഓർമ്മകൾ മറഞ്ഞുപോയി
♦ "എൻ്റെ ജീവിതം എത്രത്തോളം എൻ്റെ കൈയിലല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ നിമിഷം ആയിരുന്നു അത്" - ഈ വാക്യത്തില്‍ തെളിയുന്ന ഭാവം? • സന്തോഷം• ഒറ്റപ്പെടൽ• ഭയം• നിരാശഉത്തരം: നിരാശ
♦ " അദ്ദേഹത്തിൻ്റെ തിമിരംമൂടിയ കണ്ണുകൾ ആർദ്രമായ ഒരു ചന്ദ്രക്കല നനഞ്ഞു കുതിർന്നു''. ഈ നിരീക്ഷണത്തിൽ തെളിയുന്നത്?• കണ്ണുകളിൽ തിമിരം• മാധവന്റെ ജീവിതാവസ്ഥയിൽ സഹതാപം• മാധവനോടുള്ളവെറുപ്പ്• മാധവൻ തന്നെ ഉപേക്ഷിക്കുന്നു എന്ന തോന്നൽഉത്തരം: മാധവന്റെ ജീവിതാവസ്ഥയിൽ സഹതാപം
♦ "ഉഴറിപ്പോയ എന്നെ നോക്കി അച്യുതമ്മാമ വെന്ത പുഞ്ചിരിയോടെ പറഞ്ഞു" .'മാധവൻ ഇറങ്ങിക്കോളു' - ഈ സന്ദർഭം നൽകുന്ന രണ്ട് സൂചനകൾ കണ്ടെത്തി എഴുതുകഉത്തരം: • വെന്ത പുഞ്ചിരി എന്ന പ്രയോഗത്തിൽ അച്യുതമ്മാമക്ക് മാധവനെ നേരിൽ കാണാൻ പറ്റാത്തതിലുള്ള വേദനയും വേദനയിൽ പൊതിഞ്ഞ പുഞ്ചിരിയുമുണ്ട്.• മാധവൻ ഇറങ്ങിക്കോളു എന്നതിൽ മാധവന്റെ തിരക്കിനെ അംഗീകരിക്കുന്ന വിനയാന്വിതനായ അച്യുതമ്മാമയെ കാണാം.
♦ "പ്രവർത്തി ദിവസങ്ങളിലെ ഇരുപത്തിനാല് കവിയുന്ന മണിക്കൂറുകളെല്ലാം ഞായറാഴ്ചത്തേക്ക് ഞാൻ നീക്കി വയ്ക്കാറുള്ളത് ". - ഈവാക്യം ഉദ്യോഗസ്ഥനായ മാധവന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ? രണ്ടു നിരീക്ഷണങ്ങൾ എഴുതുക ഉത്തരം: • 24 മണിക്കൂർ കൊണ്ട് ചെയ്താലും തീരാത്ത ജോലിഭാരം മാധവനുണ്ട്• ഒഴിവ് ദിവസങ്ങള്‍ പോലും അപഹരിക്കപ്പെടുന്ന ഒരു തൊഴിലാളിയുടെ ജീവിതാവസ്ഥ
♦ "അച്ഛനെ ഒന്നിനും കിട്ടില്യ, അച്യുതൻ മുത്തച്ഛ." - കൊച്ചുമോന്റെ ഈ വാക്കുകളില്‍ തെളിയുന്നത് എന്തൊക്കെയാവാം?ഉത്തരം: • അച്ഛന് എപ്പോഴും ജോലി തിരക്കാണ്• മക്കളുടെ കാര്യം നോക്കാനോ വീടിന്റെ കാര്യം ശ്രദ്ധിക്കാനും അച്ഛനാവുന്നില്ല എന്നതിലുള്ള പരിഭവം
♦ അച്യുതമ്മാമയുടെ കുടുംബജീവിതം വ്യക്തമാക്കുന്ന രണ്ട് സൂചനകൾ കണ്ടെത്തി എഴുതുക.ഉത്തരം: • ഭാര്യ മരിച്ച് പോയിട്ടുണ്ട് [വിഭാര്യൻ)• രണ്ടു പെൺമക്കൾ, അവരുടെ ഭർത്താക്കന്മാർ തലതിരിഞ്ഞവരായതിലെ അസ്വസ്ഥത
♦ "തിരക്കിന്റെ ബോയിലറിൽ കിടന്നു സെക്കന്റിന്റെ തന്മാത്രകളുമായി കെട്ടിമറിയുന്ന സമയം " - അച്യുതമ്മാമ മാധവനെ കാണാൻ വരുന്ന ആദ്യ നിമിഷത്തെ കഥാകൃത്ത് ഇങ്ങനെ അവതരിപ്പിക്കുന്നതിന്റെ പൊരുൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.ഉത്തരം: തന്നെ അച്ഛൻ മരിച്ചശേഷം സ്നേഹത്തോടെ വളർത്തിയ അച്യുതമ്മാമ കടന്നുവന്ന ദിനം തിങ്കളാഴ്ചയായിരുന്നു. തലേദിവസം ഞായറാഴ്ചയായിരുന്നിട്ടും തിരക്കുള്ള ദിനം. ജോലിഭാരം തീരുന്നില്ല. വേണ്ടപ്പെട്ടവരെ പോലും പരിഗണിക്കാൻ പറ്റാത്ത നിസ്സഹായ അവസ്ഥ. മാധവന്റെ മനസ്സിന്റെ വിങ്ങലിനെ ബോയിലറായി താരതമ്യപ്പെടുത്തിയതിലെ ഔചിത്യം.
♦ "അച്ഛനെ ഓർമ്മയില്ലാത്ത മാധവന്റെ സംരക്ഷക പ്രതീകമായിരുന്നു അച്യുതമ്മാമ." - ഈ നിരീക്ഷണം വിലയിരുത്തുക മാധവന്റെ അച്ഛൻ ബാല്യത്തിലെ മരിച്ചു പോയിരുന്നു. മാധവന്റെ അനാഥത്വത്തെ സനാഥമാക്കിയത് അച്യുതമ്മാമയായിരുന്നു. ജീവിതത്തെ ഉത്സവമാക്കി -തോളിൽ കയറിയാൽ കുതിര, ഉത്സവപ്പറമ്പിലെ അമിട്ട് പോലെയുള്ള ചിരിയുടെ മാലപ്പടക്കം, ഉത്രാടനാളിലെ നിറവ് എന്നിവയെല്ലാം അച്യുതമ്മാമയും മാധവനും തമ്മിലുള്ള വൈകാരിക ബന്ധം വ്യക്തമാക്കുന്നു.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click here
ഒമ്പതാം ക്ലാസ്സ് കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: അച്യുതമ്മാമ എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.
∎Samagra Malayalam Notes
കേരള പാഠാവലി - അച്യുതമ്മാമ
♦ “പിറ്റേന്ന് കാലത്തു കുളിമുറിയിൽ കടന്നപ്പോളാണ് അച്യുതൻ മാമ്മയെ കുറിച്ചുള്ള ചിന്ത പ്രജ്ഞയിൽ പ്രകാശം പാറ്റിയത്''.
അച്യുതമ്മാമയെക്കുറിച്ച് എന്തെല്ലാം ഓർമ്മകളാണ് കഥാനായകൻ പങ്കുവെയ്ക്കുന്നത് ? കുറിപ്പ് തയ്യാറാക്കുക ?
അച്ഛനെ ഓർമയില്ലാത്ത തനിക്കു അച്ഛന്റെ കർത്തവ്യങ്ങൾ മുടങ്ങാതെ നിവർത്തിച്ചു തന്നയാൾ. ഇന്ന് കാണുന്ന ജീവിതത്തിലേക്ക് അച്ഛന്റെ സ്ഥാനത്തു നിന്നും കൈപിടിച്ച് താങ്ങായത് അച്യുതൻമാമ്മയാണ്. ബാല്യത്തിൽ ഉത്സവമേറ്റിയതും, താൻ തോളിൽ കയറിയാൽ കുതിരയായി മാറിയും, അമ്പലപ്പറമ്പിൽ അമിട്ട് പൊട്ടുമ്പോലെ ചിരിച്ചും, തന്റെ ബാല്യകാല സന്തോഷങ്ങളിൽ ഒറ്റപ്പെടലിന്റെ വാതിലടച്ചു തനിക്കു കൂട്ടായി തീർന്നതും അച്യുതൻ മാമ്മയാണ്. ഓണനാളുകൾ ബാല്യകാലത്തിന്റെ കുളിരോർമകളാണല്ലോ അവയ്ക്കെല്ലാം തന്റെ ജീവിതത്തിൽ വെളിച്ചം നിറച്ചത് അമ്മാമയാണ് എന്ന ഓർമ്മകൾ കഥാനായകനിൽ നിറയുന്നുണ്ട്. അമ്മാവന്റെ ഭാര്യ മരിച്ചതിനുശേഷം അമ്മാമ അനുഭവിച്ചു വന്ന ജീവിത ക്ലേശങ്ങളും മക്കളിൽ നിന്നും ലഭിക്കാതെ പോന്ന താങ്ങും തണലും എല്ലാം അമ്മാമയുടെ വരവിലൂടെ മാധവന്റെ ഓർമകളിലേക്ക് തെളിയുന്നുണ്ട്.
♦ “നിനക്കതിനു ആവില്ല മാധവാ. ഞാൻ കാക്കുന്നില്ല”. “അച്യുതമ്മാമ ഇങ്ങനെ പറയാൻ ഇടയായ സാഹചര്യം എന്താവും? കഥാസന്ദർഭങ്ങൾ വിശകലനം ചെയ്ത് നിങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിക്കുക?
മാധവനെ കാണാൻ പല തവണ അച്യുതൻമ്മാമ വരുകയുണ്ടായി. അദ്ദേഹത്തിന് വേണ്ടത് മാധവന്റെ വെറും രണ്ടു മണിക്കൂറുകൾ മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് തന്റെ തിരക്കിട്ട ജീവിതത്തിൽ രണ്ടു മണിക്കറുകൾക്കു വളരെയധികം പ്രധാന്യമുണ്ടായിരുന്നു. തന്റെ പ്രാഥമിക കാര്യങ്ങൾ വരെ എണ്ണി തിട്ടപ്പെടുത്തി ചെയ്യുന്ന ആളാണ് മാധവൻ. തന്റെ ബാക്കി വരുന്ന സമയങ്ങൾ എല്ലാം മൊബൈൽ എന്ന ചെകുത്താൻ കവർന്നെടുക്കുന്നതായി കഥയിൽ സൂചിപ്പിക്കുന്നുണ്ട്. ഒടുവിലൊരു ഞായറാഴ്ച അച്യുതൻമാമ്മയ്ക്കു വേണ്ടി മാറ്റിവെക്കുകയ്യായിരുന്നു മാധവൻ. ഫോൺ ഓഫ് ആക്കി വെച്ചിട്ടും, ലാൻഡ് ഫോണിന്റെ കാര്യം ഭാര്യയെ ചട്ടം കെട്ടിയിട്ടും അയാളുടെ തിരക്കുകളിൽ നിന്ന് ഒഴിയാൻ അയാൾക്ക് സാധിച്ചില്ല. രണ്ടു മണിക്കൂറുകൾ പോലും തന്റെ അമ്മാമയ്ക്കു വേണ്ടി മാറ്റി വെയ്ക്കാനില്ലാത്ത മാധവൻ ഇന്നത്തെ തലമുറകളുടെ നേർക്കാഴ്ചയാണ്. ഒടുവിൽ തനിക്കു പറയാനുണ്ടായിരുന്ന കഥകൾ എല്ലാം രണ്ടു വരിയിൽ ഒതുക്കുകയായിരുന്നു അമ്മാമ. ഒത്തിരിക്കാര്യങ്ങൾ ചേർത്തും ഓർത്തും പറയുന്ന പഴയ തലമുറയുടെ പ്രതിനിധിയായ അമ്മാമ ഒടുവിൽ കേൾവിക്കാരില്ലാത്തവർക്കു മുന്നിൽ തന്റെ വാക്കുകൾ ചുരുക്കി ചെറുതാക്കി രണ്ടു വരികളിൽ ഒതുക്കുകയായിരുന്നു.
♦ "അച്യുതമ്മാമയ്ക്കു വേണ്ടി മാറ്റിവെച്ച ഞായറാഴ്ചയുടെ ചിതയെരിയുന്ന നേരത്താണ് എനിക്ക് മടങ്ങാൻ കഴിഞ്ഞത്. "കഥയിലെ ഈ വാക്യത്തിന്റെ അർത്ഥതലം കണ്ടെത്തി എഴുതുക? ഇതുപോലുള്ള കൂടുതൽ വാക്യങ്ങൾ കഥയിൽ നിന്ന് കണ്ടെത്തി വിശകലനം ചെയ്യുക?
മൂന്ന് നാലു തവണ തന്നെ കാണാൻ കയറിയിറങ്ങിയ അച്യുതൻമ്മാമ മാധവനോട് ചോദിച്ച രണ്ടു മണിക്കൂർ അനുവദിച്ചു കിട്ടിയത് ഒരു ഞായറാഴ്ചയായിരുന്നു. ഒടുവിൽ ആ ഞായറഴ്ച്ചയും അപഹരിച്ചു അച്യുതൻമ്മാമയുടെ കഥകളെ തനിച്ചാക്കി തന്റെ തിരക്കുകളുടെ ലോകത്തേക്ക് ബന്ധിക്കപ്പെടുകയായിരുന്നു മാധവൻ. തിരക്കുകൾക്കവസാനമില്ല എന്ന് മനസിലാക്കിയ അമ്മാമ രണ്ടു വരികൾക്കിടയിൽ തനിക്കു പറയാനുള്ളതെല്ലാം ഒതുക്കി വെച്ച് യാത്ര തിരിച്ചു. മാധവൻ പോകുന്ന വഴി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ നേരത്തെ വരാം അമ്മാമേ എന്ന്. അതിനു അയാൾക്കു കഴിയില്ല എന്ന് അയാൾ മനസിലാക്കി കഴിഞ്ഞിരുന്നു. ഇത് പോലെ തന്നെ അയാളുടെ മകളും അച്ഛന്റെ തിരക്കുകൾക്കു അറുതിയില്ല എന്ന് മനസിലാക്കി കഴിഞ്ഞിരുന്നു. അച്ഛനെ ഒന്നിനും കിട്ടൂല അമ്മാമേ എന്ന കുട്ടിയുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നും വന്ന പരിഭവത്തിന്റെ സ്വരമാണ്. അത് പോലെ തന്നെ ഭാര്യയും തന്റെ ഭർത്താവിന്റെ തിരക്കുകളിൽ അറിയിച്ച അതൃപ്തി കുടുംബത്തിൽ മാധവന്റെ തിരക്കുകൾ മൂലം നഷ്ടമാകുന്ന നല്ല സമയങ്ങളെ ഓർമപ്പെടുത്തുന്നതാണ്.
♦ “ഒൻപതുമണിക്ക് തുടങ്ങുന്ന കോൺഫറൻസിനുള്ള ഡാറ്റ ഓഫീസിലെത്തുംമുമ്പ് ഞാൻ വിഴുങ്ങേണ്ടതുണ്ട്.
“ബാല്യത്തിന് ഉത്സവമേറ്റിയ ആ മനുഷ്യൻ ചായ കുടിച്ചു തീരും മുൻപ് കമ്പനി വണ്ടിയുടെ ഹോണിൽ കുരുങ്ങി എനിക്ക് ഓഫീസിലേക്ക് പോകേണ്ടിയും വന്നു.''
സൂചനകൾ ശ്രദ്ധിച്ചല്ലോ ? കഥാനായകന് കുടുംബ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ കഴിയാതെ പോകുന്നുണ്ടോ ? കഥ വിശകലനം ചെയ്തു നിങ്ങളുടെ അഭിപ്രായം സമർഥിക്കുക
കഥാനായകന് തന്റെ തിരക്കുകൾ മൂലം സ്വന്തം കാര്യങ്ങൾ പോലും കൃത്യമായി ചെയ്യാനോ, കുടുംബത്തിനുവേണ്ടി അൽപസമയം മാറ്റിവയ്ക്കാനോ കഴിയുന്നില്ല എന്നതിനുള്ള തെളിവുകളാണ് കഥയിലുടനീളം കാണുന്നത്. പ്രഭാത ഭക്ഷണം കഴിക്കുകയല്ല വിഴുങ്ങുകയാണ് ചെയ്യുന്നത്. ഈ വാക്യത്തിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ തിരക്കുകളുടെ ആഴം തിരിച്ചറിയാൻ കഴിയും. കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുന്ന ഇടങ്ങളും സമയവുമാണല്ലോ ഭക്ഷണനേരങ്ങൾ അവിടെ പോലും രുചിയറിഞ്ഞു ഭക്ഷണം കഴിക്കാനോ തന്റെ ചുറ്റുമുള്ളവരോട് മനസ്സു തുറക്കാനോ അദ്ദേഹത്തിന് കഴിയുന്നില്ല. തന്റെ ബാല്യത്തിന്റെ സന്തോഷങ്ങളുടെ ആണിക്കല്ലായ തന്റെ അമ്മാമ നാളുകൾക്കു ശേഷം വീട്ടിൽ എത്തിയതാണ്. അദ്ദേഹത്തിനോട് ചേർന്നിരിക്കാനോ കുശലം പറയാനോ അയാൾ സമയം കണ്ടെത്തിയില്ല. ഹ്രസ്വമായ മനുഷ്യ ജീവിതത്തിൽ തന്റെ കുടുംബത്തെയോ ചുറ്റുപാടുകളെയോ കാണാൻ ഉള്ള കണ്ണുകൾ അയാൾക്കില്ലതെ പോകുന്നു അവർക്കൊപ്പമുള്ള നല്ല നിമിഷങ്ങൾ മാത്രമായിരിക്കും ജീവിതത്തിൽ ഒടുവിൽ ബാക്കിയാവുക എന്ന തിരിച്ചറിവ് ആധുനിക സമൂഹത്തിനു നഷ്ടമായി തുടങ്ങിയിരിക്കുന്നു എന്നതിനുള്ള തിരിച്ചറിവ് നൽക്കുകയാണ് ഈ കഥ.
♦ “എന്റെ ജീവിതം എത്രത്തോളം എന്റെ കൈയിലല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ നിമിഷമായിരുന്നു അത്”.
“പ്രവൃത്തി ദിവസങ്ങളിലെ ഇരുപത്തിനാലിൽ കവിയുന്ന മണിക്കൂറുകൾ എല്ലാം ഞായറാഴ്ചത്തേക്കാണ് ഞാൻ നീക്കിവെക്കാറുള്ളത്”.
തന്നിരിക്കുന്ന സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും സമകാലിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും വിശകലനം ചെയ്തു മാനസികോല്ലാസം പകരുന്നവയാകണം തൊഴിലിടങ്ങൾ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക.
ജീവിക്കാൻ മനുഷ്യന് തൊഴിൽ അനിവാര്യമാണ്. തൊഴിൽ ഇല്ലാതെയോ സാമ്പത്തികമില്ലാതെയോ ജീവിതം മുന്നോട്ട് പോകുന്നത് സാധ്യമായ കാര്യമല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ആവശ്യമാണ്. വ്യകതിഗതമായ വളർച്ചയ്ക്കും മാനസിക വികസനത്തിനും തൊഴിൽ കൂടിയേ തീരു. എന്നാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നതായിരിക്കണം നമ്മുടെ തൊഴിലിടങ്ങൾ. ജീവിതം കൂടുതൽ സംഘർഷ പൂർണ്ണമാക്കുന്നതായിരിക്കരുത് തൊഴിലിടങ്ങൾ. ക്ഷണിക മാത്രമായ മനുഷ്യജീവിതം തന്റെ ചുറ്റുവട്ടത്തോട് ചേർന്നിരുന്നു സന്തോഷിക്കാനുള്ളതാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു നമ്മൾ കടന്നു പോകുമ്പോൾ നമ്മോടൊപ്പം നമ്മുടെ ചുറ്റുമുള്ളവർ കൂടിയാണ് സംഘർഷത്തിലാകുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്ന് നാം കേട്ടിട്ടുണ്ടല്ലോ അപ്പോൾ തീർച്ചയായും മനുഷ്യർക്കു കൂടിച്ചേരലുകൾ അനിവാര്യമാണ്. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രം തന്നെ ഒന്ന് പരിശോധിച്ചു നോക്കു, കൂട്ടത്തോടെ ജീവിച്ചും ഒരുമിച്ചു പങ്കുവെച്ചും കൂട്ടമായി ആഘോഷിച്ചുമാണ് അവർ ഒരു സംസ്ക്കാരം കെട്ടിപ്പടുത്തത്. അതിന്റെ തുടർച്ചയിലാണ് നാം എല്ലാവരും കണ്ണിചേർന്നത്. അതുകൊണ്ടുതന്നെ ആണ് മനുഷ്യന് ഒറ്റപെടലുകളോട് താല്പര്യമില്ലാത്തതും, ഒറ്റപെടലുകൾ അതിജീവിക്കാൻ മറ്റു മനുഷ്യരെ പോലെ സാധ്യമാവാത്തതും. അതുകൊണ്ടു തന്നെ മനുഷ്യനു കൂട്ടുചേരലും ഒന്നിച്ചിരിക്കലും അവന്റെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും സന്തോഷമായ ജീവിത അന്തരീക്ഷത്തിനും അനിവാര്യമാണ്. വ്യവസായ വിപ്ലവത്തോടനുബന്ധിച്ചു ലോക തൊഴിലാളികൾ “എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം” എന്ന റോബർട്ട് ഓവന്റെ മഹത്തായ മുദ്രാവാക്യം ഉന്നയിച്ചായിരുന്നു സമരം ചെയ്തിരുന്നത്. ഇത് ഒരു മനുഷ്യന് വേണ്ട അടിസ്ഥാന ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ ആരോഗ്യവും അവന്റെ മാനസികനിലയും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. മനുഷ്യന്റെ ഒന്നിച്ചിരിക്കൽ നേരങ്ങൾ, വിനോദങ്ങൾ എന്നിവ അവന്റെ സ്വാതന്ത്ര്യമാണ്. ലോകമിത്രയും പുരോഗമിച്ചിട്ടും സ്വന്തം ജീവിതം മറന്നു തിരക്കുകൾക്ക് പിന്നാലെ മാത്രം പായുന്നവർ തിരിച്ചറിയുക നമുക്ക് ചുറ്റുമുള്ളവരെ കൂടി നാം പരിഗണിക്കണം. തൊഴിലിടങ്ങൾ സന്തോഷപൂർണവും സമാധാനപൂർണവും ആയാൽ കുടുംബത്തിനോടും സൗഹൃദങ്ങളോടും ചേർന്നിരിക്കാൻ നമുക്ക് സമയം കണ്ടെത്താൻ സാധിക്കും.
♦ ശോഭ അച്യുതമ്മാമയ്ക്ക് ചായ കൊടുത്തു
അച്യുതമ്മാമയോട് ഞാൻ ലോഹ്യം പറഞ്ഞു?
ഞാൻ അച്യുതമ്മാമയെ കണ്ടു
അച്യുതമ്മാമയുടെ ആവശ്യം എന്തായിരുന്നോ ആവോ ?
അടിവരയിട്ട പദങ്ങൾ വാക്യത്തിന്റെ അർത്ഥത്തിനുണ്ടാക്കുന്ന മാറ്റം എന്ത്?
സമാനമായ വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തി വിഭക്തിപ്രത്യയങ്ങൾ അർത്ഥ പൂർത്തീകരണത്തിൽ വഹിക്കുന്ന പങ്കു കണ്ടെത്തി ചർച്ച ചെയ്യുക
നാല് വാക്യങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. വാക്യത്തിൽ മറ്റു പദങ്ങളുമായുള്ള ബന്ധത്തെ കുറിക്കാൻ നാമത്തിൽ വരുത്തുന്ന മാറ്റമാണ് വിഭക്തി എന്ന് പറയുന്നത്. ന്റെ , ഓട്, ആൽ, ക്ക്, ഇന്, തുടങ്ങിയവയാണ് വാക്യങ്ങൾ കൂട്ടി ചേർക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങൾ. ഇവ കൂട്ടി ചേർക്കുമ്പോൾ പദങ്ങൾ തമ്മിൽ ബന്ധമുണ്ടാവുകയും അർത്ഥമുള്ള വാക്യമായി മാറുകയും ചെയ്യുന്നു. പ്രത്യയങ്ങൾ കൂട്ടിച്ചേർത്തു വ്യത്യസ്ത അർത്ഥമുള്ള വാക്യങ്ങൾ നിർമിക്കാൻ കഴിയും.
1. ഒന്നാമത്തെ വാക്യത്തിൽ "ക്ക്' എന്ന പ്രത്യയമാണ് ചേർത്തിരിക്കുന്നത് ഇവിടെ അതിഥിക്ക് അഥവാ വന്നയാൾക്കു പ്രാധാന്യം ലഭിക്കുന്നതിനായാണ് "അച്യുതമ്മാമയ്ക്ക്' എന്ന് ചേർത്തിരിക്കുന്നത്.
2. രണ്ടാമത്തെ വാക്യത്തിൽ ഒരാൾ മറ്റൊരാളോട് എന്ന അർത്ഥത്തിൽ "ഓട്" എന്ന പ്രത്യയം ചേർത്തിരിക്കുന്നു.
3. മൂന്നാമത്തെ വാക്യത്തിൽ "യെ 'എന്ന പ്രത്യയം ആണ് ചേർത്തിരിക്കുന്നത്
4. അവസാന വാക്യത്തിലാകട്ടെ "ഉടെ" എന്നാണ്.
ഇവിടെ പ്രത്യയങ്ങൾ എല്ലാം ചേർത്തിരിക്കുന്നത് അച്യുതമ്മാമ എന്ന വ്യക്തിയോട് കൂടിയാണ്. വാക്യത്തിൽ പ്രാധാന്യം ലഭിക്കേണ്ടത് അച്യുതമ്മാമയ്ക്ക് ആയതുകൊണ്ടും ഉദ്ദേശിക്കുന്ന അർത്ഥത്തിലേക്കു കൃത്യമായി എത്തുന്നതിനുമാണ് ഇങ്ങനെ പ്രത്യയങ്ങൾ ചേർത്തിരിക്കുന്നത്.
♦ അച്യുതമ്മാമ എന്ന കഥ കെ പി രാമനുണ്ണിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ് ?
• വിധാതാവിന്റെ ചിരി
• എൻട്രൻസ് എഴുതുന്ന കുട്ടി
• ജാതി ചോദിക്കുക
• പ്രകാശം പരത്തുന്ന ആങ്കുട്ടി
ഉത്തരം: എൻട്രൻസ് എഴുതുന്ന കുട്ടി
♦ 'ബാല്യത്തിന് ഉത്സവമേറ്റിയ ആ മനുഷ്യൻ.’ - അടിവരയിട്ട പദം സൂചിപ്പിക്കുന്നത് ?
• ബാല്യകാലത്ത് ഉത്സവം നടക്കാറുണ്ടായിരുന്നു
• തന്റെ ബാല്യകാലത്തെ ആനന്ദകരമാക്കി
• ബാല്യത്തിൽ ഉത്സവം അനിവാര്യമാണ്
• ഉത്സവവും ബാല്യവും തമ്മിൽ ബന്ധമുണ്ട്
ഉത്തരം: തന്റെ ബാല്യകാലത്തെ ആനന്ദകരമാക്കി
♦ "അതെന്റെ മനോമൂലയിൽ ചത്തുമലച്ചു." - 'ചത്തുമലച്ചു' എന്ന പ്രയോഗം അർത്ഥമാക്കുന്നത്?
• മനസ്സിൽ ഓർമ്മകൾ ഉണരുന്നു
• മനസ്സ് ചത്തുപോയി
• മനസ്സിൽ നിന്നും ഓർമ്മകൾ മറഞ്ഞുപോയി
• മനസ്സ് ചത്തതിനു തുല്യമാണ്
ഉത്തരം: മനസ്സിൽ നിന്നും ഓർമ്മകൾ മറഞ്ഞുപോയി
♦ "എൻ്റെ ജീവിതം എത്രത്തോളം എൻ്റെ കൈയിലല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ നിമിഷം ആയിരുന്നു അത്" - ഈ വാക്യത്തില്‍ തെളിയുന്ന ഭാവം?
• സന്തോഷം
• ഒറ്റപ്പെടൽ
• ഭയം
• നിരാശ
ഉത്തരം: നിരാശ
♦ " അദ്ദേഹത്തിൻ്റെ തിമിരംമൂടിയ കണ്ണുകൾ ആർദ്രമായ ഒരു ചന്ദ്രക്കല നനഞ്ഞു കുതിർന്നു''. ഈ നിരീക്ഷണത്തിൽ തെളിയുന്നത്?
• കണ്ണുകളിൽ തിമിരം
• മാധവന്റെ ജീവിതാവസ്ഥയിൽ സഹതാപം
• മാധവനോടുള്ളവെറുപ്പ്
• മാധവൻ തന്നെ ഉപേക്ഷിക്കുന്നു എന്ന തോന്നൽ
ഉത്തരം: മാധവന്റെ ജീവിതാവസ്ഥയിൽ സഹതാപം
♦ "ഉഴറിപ്പോയ എന്നെ നോക്കി അച്യുതമ്മാമ വെന്ത പുഞ്ചിരിയോടെ പറഞ്ഞു" .
'മാധവൻ ഇറങ്ങിക്കോളു' - ഈ സന്ദർഭം നൽകുന്ന രണ്ട് സൂചനകൾ കണ്ടെത്തി എഴുതുക
ഉത്തരം:
• വെന്ത പുഞ്ചിരി എന്ന പ്രയോഗത്തിൽ അച്യുതമ്മാമക്ക് മാധവനെ നേരിൽ കാണാൻ പറ്റാത്തതിലുള്ള വേദനയും വേദനയിൽ പൊതിഞ്ഞ പുഞ്ചിരിയുമുണ്ട്.
• മാധവൻ ഇറങ്ങിക്കോളു എന്നതിൽ മാധവന്റെ തിരക്കിനെ അംഗീകരിക്കുന്ന വിനയാന്വിതനായ അച്യുതമ്മാമയെ കാണാം.
♦ "പ്രവർത്തി ദിവസങ്ങളിലെ ഇരുപത്തിനാല് കവിയുന്ന മണിക്കൂറുകളെല്ലാം ഞായറാഴ്ചത്തേക്ക് ഞാൻ നീക്കി വയ്ക്കാറുള്ളത് ". - ഈവാക്യം ഉദ്യോഗസ്ഥനായ മാധവന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ? രണ്ടു നിരീക്ഷണങ്ങൾ എഴുതുക
ഉത്തരം:
• 24 മണിക്കൂർ കൊണ്ട് ചെയ്താലും തീരാത്ത ജോലിഭാരം മാധവനുണ്ട്
• ഒഴിവ് ദിവസങ്ങള്‍ പോലും അപഹരിക്കപ്പെടുന്ന ഒരു തൊഴിലാളിയുടെ ജീവിതാവസ്ഥ
♦ "അച്ഛനെ ഒന്നിനും കിട്ടില്യ, അച്യുതൻ മുത്തച്ഛ." - കൊച്ചുമോന്റെ ഈ വാക്കുകളില്‍ തെളിയുന്നത് എന്തൊക്കെയാവാം?
ഉത്തരം:
• അച്ഛന് എപ്പോഴും ജോലി തിരക്കാണ്
• മക്കളുടെ കാര്യം നോക്കാനോ വീടിന്റെ കാര്യം ശ്രദ്ധിക്കാനും അച്ഛനാവുന്നില്ല എന്നതിലുള്ള പരിഭവം
♦ അച്യുതമ്മാമയുടെ കുടുംബജീവിതം വ്യക്തമാക്കുന്ന രണ്ട് സൂചനകൾ കണ്ടെത്തി എഴുതുക.
ഉത്തരം:
• ഭാര്യ മരിച്ച് പോയിട്ടുണ്ട് [വിഭാര്യൻ)
• രണ്ടു പെൺമക്കൾ, അവരുടെ ഭർത്താക്കന്മാർ തലതിരിഞ്ഞവരായതിലെ അസ്വസ്ഥത
♦ "തിരക്കിന്റെ ബോയിലറിൽ കിടന്നു സെക്കന്റിന്റെ തന്മാത്രകളുമായി കെട്ടിമറിയുന്ന സമയം " - അച്യുതമ്മാമ മാധവനെ കാണാൻ വരുന്ന ആദ്യ നിമിഷത്തെ കഥാകൃത്ത് ഇങ്ങനെ അവതരിപ്പിക്കുന്നതിന്റെ പൊരുൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
ഉത്തരം:
തന്നെ അച്ഛൻ മരിച്ചശേഷം സ്നേഹത്തോടെ വളർത്തിയ അച്യുതമ്മാമ കടന്നുവന്ന ദിനം തിങ്കളാഴ്ചയായിരുന്നു. തലേദിവസം ഞായറാഴ്ചയായിരുന്നിട്ടും തിരക്കുള്ള ദിനം. ജോലിഭാരം തീരുന്നില്ല. വേണ്ടപ്പെട്ടവരെ പോലും പരിഗണിക്കാൻ പറ്റാത്ത നിസ്സഹായ അവസ്ഥ. മാധവന്റെ മനസ്സിന്റെ വിങ്ങലിനെ ബോയിലറായി താരതമ്യപ്പെടുത്തിയതിലെ ഔചിത്യം.
♦ "അച്ഛനെ ഓർമ്മയില്ലാത്ത മാധവന്റെ സംരക്ഷക പ്രതീകമായിരുന്നു അച്യുതമ്മാമ." - ഈ നിരീക്ഷണം വിലയിരുത്തുക
മാധവന്റെ അച്ഛൻ ബാല്യത്തിലെ മരിച്ചു പോയിരുന്നു. മാധവന്റെ അനാഥത്വത്തെ സനാഥമാക്കിയത് അച്യുതമ്മാമയായിരുന്നു. ജീവിതത്തെ ഉത്സവമാക്കി -തോളിൽ കയറിയാൽ കുതിര, ഉത്സവപ്പറമ്പിലെ അമിട്ട് പോലെയുള്ള ചിരിയുടെ മാലപ്പടക്കം, ഉത്രാടനാളിലെ നിറവ് എന്നിവയെല്ലാം അച്യുതമ്മാമയും മാധവനും തമ്മിലുള്ള വൈകാരിക ബന്ധം വ്യക്തമാക്കുന്നു.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here

0 Comments