Kerala Syllabus Class 7 हिंदी - इकाई तीन: मुसकान - पाठ दो: क्या हमारी चिड़िया रानी - Questions and Answers | Teaching Manual

Questions and Answers for Class 7 Hindi - Unit 3 मुसकान - Chapter 02 क्या हमारी चिड़िया रानी | Text Books Solution Hindi: इकाई तीन - क्या हमारी चिड़िया रानी - Questions and Answers. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഏഴാം ക്ലാസ്സ്‌  हिंदी - इकाई तीन: मुसकान - पाट दो: क्या हमारी चिड़िया रानी  എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.
कक्षा 7 हिंदी - इकाई तीन: मुसकान - पाठ दो: क्या हमारी चिड़िया रानी - नोट्स
Hindi बारिश के बाद Notes 

♦ बया हमारी चिड़िया रानी (തൂക്കണാംകുരുവി നമ്മുടെ പക്ഷിറാണി) 
മരക്കൊമ്പിൽ മനോഹരമായ കൂടുണ്ടാക്കിയ തൂക്കണാം കുരുവിയോട് എപ്പോഴും അവിടെത്തന്നെ താമസിക്കണമെന്നും കുഞ്ഞുങ്ങൾ പറന്നുപോയാലും നിന്റെ കൂടെ
ഞങ്ങളുണ്ടാവും എന്നും പറയുന്ന നിഷ്ക്കളങ്കരായ കുട്ടികളെ കുറിച്ചാണ് ഈ കവിത.

♦ കവിതയുടെ മലയാള പരിഭാഷ
തൂക്കണാംകുരുവി നമ്മുടെ പക്ഷിറാണി! 
പുൽനാമ്പുകൊണ്ടുണ്ടാക്കുന്നു കൊട്ടാരം, 
തൂക്കിയിടുന്നുയർന്ന ശാഖയിൽ,
വയലിൽ നിന്നു കൊണ്ടുവരുന്നു ധാന്യം 
നദികളിൽ നിന്നു നിറച്ചു കൊണ്ടുവരുന്നു നീർ.

നിന്നെ പോകാനനുവദിക്കില്ല ദൂരെ; 
ധാന്യങ്ങളാൽ നിറയ്ക്കാം മുറ്റം,
വലിയ പാത്രത്തിൽ നിറയ്ക്കാം ഞങ്ങൾ 
മധുരമേറും തണുത്ത വെള്ളം.

പിന്നെ നീ മുട്ടകൾ വിരിയിക്കുമ്പോൾ 
പക്ഷിക്കുഞ്ഞുങ്ങളുണ്ടാകുമ്പോൾ 
മാറി മാറി വന്നു ഞങ്ങൾ 
അവയെ സംരക്ഷിക്കാം.

പിന്നീടവയ്ക്ക് ചിറക് മുളയ്ക്കും 
പറന്നുപോകും തൂക്കണാംകുരുവിയാകും 
അപ്പോഴുണ്ടാകും ഞങ്ങൾ നിന്റടുത്ത്,
പക്ഷിറാണീ നീ കരയരുത്
തൂക്കണാംകുരുവി ഞങ്ങൾ തൻ പക്ഷിറാണി

♦ कविता का सारांश 
हिंदी की. कवयित्री महादेवी वर्मा की कविता है 'बया हमारी चिड़िया रानी।' इस कविता में बच्चे बया से कहते हैं कि तिनके लाकर महल बनाकर वह पेड़ के डालों पर लटकाकर बया खेतों से दाना और नदी से पानी लाती है ।
बच्चे कहते हैं कि वे उसे आँगन भर दाने और हौज़ में पानी देंगे और दूर न जाएँ । घोंसले में बया अंडे सेकर फिर उनसे बच्चे निकलेंगे, तब वे उनका संरक्षण करेंगे। फिर बया के बच्चे उड़ जाएँगे, तब वे बया के पास रहेंगे क्योंकि बया उनकी प्यारी चिड़िया रानी है ।
(ഹിന്ദി കവയിത്രി, മഹാദേവി വർമ്മയുടെ കവിതയാണ് 'ബയാ ഹമാരി മിഡിയാ റാണി'. ഈ കവിതയിൽ പുൽനാമ്പുകൾ കൊണ്ടുവന്ന് കൊട്ടാരമുണ്ടാക്കി അത് മരക്കൊമ്പിൽ തൂക്കിയിട്ടിട്ട് വയലിൽ നിന്നു ധാന്യവും നദിയിൽ നിന്ന് വെള്ളവും കൊണ്ടുവരുന്നുണ്ടല്ലോ എന്ന് കുട്ടികൾ തൂക്കണാംകുരുവിയോടു പറയുന്നു.
അതിനു് മുറ്റം നിറയെ ധാന്യങ്ങളും വലിയ പാത്രത്തിൽ വെള്ളവും നല്കാമെന്നും ദൂരെയെങ്ങും പോകരുതെന്നും അവർ പറയുന്നു. പക്ഷിക്കൂട്ടിൽ തൂക്കണാംകുരുവി മുട്ടകൾ വിരിയിച്ച് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ അവയെ നോക്കിക്കോളാമെന്നും കുട്ടികൾ പറയുന്നു.
പിന്നീട് കുരുവിക്കുഞ്ഞുങ്ങൾ പറന്നുപോകുമ്പോൾ തങ്ങൾ കുരുവിയുടെയടുത്തു കാണുമെന്ന് കുട്ടികൾ പറയുന്നു. കാരണം തൂക്കണാം കുരുവി അവരുടെ പ്രിയപ്പെട്ട പക്ഷിറാണിയാണ്.)

• पाठ पुस्तक के प्रश्न और उत्तर 

♦ 'तिनके लाकर महल बनाती' - 'घोंसले को' महल क्यों कहा गया है ? ("പുൽനാമ്പുകൾ കൊണ്ടുവന്ന് കൊട്ടാരമുണ്ടാക്കുന്നു.' 'പക്ഷിക്കൂടിനെ' കൊട്ടാരം എന്ന് എന്തുകൊണ്ടാണ് പറഞ്ഞിരിക്കുന്നത് ?)
महल में लोगों को जीने की सभी सुविधाएँ हैं । घोंसले में भी चिड़या को जीने की सभी सुविधाएँ हैं। इसलिए घोंसले को महल कहा गया है। (കൊട്ടാരത്തിൽ ആളുകൾക്ക് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷിക്കൂട്ടിലും പക്ഷിക്കു ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അതുകൊണ്ടാണ് പക്ഷിക്കൂടിനെ കൊട്ടാരം എന്നു പറയുന്നത്.

♦ बया के बच्चों की निगरानी हम बारी-बारी से करेंगे। इसका तात्पर्य क्या है ?
(തൂക്കണാംകുരുവിക്കുഞ്ഞുങ്ങളെ ഞങ്ങൾ ഊഴമനുസരിച്ച് സംരക്ഷിക്കും. ഇതിന്റെ അർത്ഥമെന്താണ്?)
बया उन्हें उतनी प्यारी है। कहीं उड़ न जाकर वह इस पेड़ में ही रहे। (തൂക്കണാംകുരുവി അവർക്ക് അത്രയും പ്രിയപ്പെട്ടതാണ്. എങ്ങും പറന്നുപോകാതെ അത് ഈ മരത്തിൽ തന്നെ താമസിക്കണം).

♦ 'पर निकलेंगे / उड़ जाएँगे / ' - में किसकी सूचना है ? ('ചിറക് മുളയ്ക്കും പറന്നുപോകും' - ഇവയിൽ എന്താണ് സൂചിപ്പിക്കുന്നത് ?)
बच्चे बड़े होकर अपना काम खुद करें। (കുട്ടികൾ വലുതായി സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യും) 
♦ कविता से अपनी मन पसन्द पंक्तियाँ चुनकर लिखें। (കവിതയിൽ നിന്ന് നിങ്ങൾക്കിഷ്ടപ്പെട്ട വരികൾ തെരത്തെഴുതാം.)
बया हमारी चिड़िया रानी !
तिनके लाकर महल बनाती,
ऊँची डालों पर लटकाती,
खेतों से फिर दाना लाती
नदियों से भर लाती पानी ।

♦ निम्नलिखित आशयवाली पंक्तियाँ चुनें। (താഴെക്കൊടുത്തിരിക്കുന്ന ആശയം വരുന്ന വരികൾ തെരഞ്ഞെടുക്കാം).
• चिड़िया दूर न जाए इसके लिए आँगन में
दाना-पानी भर देंगे। 
तुझको दूर न जाने देंगे, 
दानों से आँगन भर देंगे,
और हौज़ में भर देंगे हम 
मीठा-मीठा ठंड़ा पानी ।

• बच्चे बया बनकर उड़ जाएँ तो हम
मादा चिड़िया के पास रहेंगे।
फिर जब उनके पर निकलेंगे
उड़ जाएँगे बया बनेंगे
हम तब तेरे पास रहेंगे,
तू रोना मत चिड़िया रानी
बया हमारी चिड़िया रानी !

♦ समान अर्थवाले शब्द कविता से चुनें, तालिका भरें । (സമാനാർത്ഥമുള്ള വാക്കുകൾ കവിതയിൽ നിന്ന് തെരഞ്ഞെടുക്കാം. പട്ടിക നിറയ്ക്കാം.) 
हर पक्षी का अपना रहन सहन है।हर चिड़िया का अपना रहन सहन है।
जल जीवन का आधार है।पानी जीवन का आधार है।
पंख के बिना उड़ना असंभव है।पर के बिना उड़ना असंभव है।
पेड़ की सबसे ऊँची टहनी पतली है।पेड़ की सबसे ऊँची डाल पतली है।
♦ ये संकेत पढें और 'जीवों को जीने दो' विषय पर टिप्पणी लिखें। (ഈ സൂചനകൾ വായിക്കാം, “ജീവികളെ ജീവിക്കാനനുവദിക്കൂ' എന്ന വിഷയത്തിൽ കുറിപ്പ് എഴുതാം)
• चारा तलाशने के लिए प्राणियों का अपना तौर-तरीका है।
• प्राणी अपने बच्चों की निगरानी खुद कर सकता है।
• पंख निकलते पर उड़ जाना चिड़ियों की सहज वृत्ति है ।
• खतरे में मदद करें।
• सूखे में पानी दें।

जीवों को जीने दो
यह धरती सब जीवों का है। यहाँ रहनेवाले सभी जीवों का चारा, जीने की जगह, जीने की तरीका आदि भिन्न है। चारा तलाशने के लिए प्राणियों का अपना तौर-तरीका है।
कुछ प्राणी सर्दी में कुछ गर्मी में जीते हैं। हर प्राणी अपने बच्चों की निगरानी खुद कर सकता है। घोंसले के बच्चों को चिड़िया चारा देती है। पंख निकलने पर उड़ जाना चिड़ियों की सहज वृत्ति है। वे खतरे में पड़े देखें तो हम उनकी मदद करें। गर्मी में प्यासे चिड़ियों को हम पानी
(ജീവികളെ ജീവിക്കാനനുവദിക്കൂ, എല്ലാ ജീവികൾക്കുമുള്ളതാണ് ഈ ഭൂമി. ഇവിടെ വസിക്കുന്ന എല്ലാ ജീവികളുടേയും ഭക്ഷണം, ജീവിക്കുന്ന സ്ഥലം, ജീവിതരീതി എന്നിവ വ്യത്യസ്തമാണ്. ഭക്ഷണം തെരയുന്നതിൽ പ്രാണികൾക്ക് അവരുടേതായ രീതി ഉണ്ട്. ചില പ്രാണികൾ തണുപ്പുകാലത്തും മറ്റു ചിലവ വേനലിലും ജീവിക്കുന്നു. ഓരോ ജീവിയും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. പക്ഷിക്കൂട്ടിലെ കുഞ്ഞുങ്ങൾക്ക് പക്ഷി ആഹാരം നൽകുന്നു. ചിറകുമുളയ്ക്കുമ്പോൾ പറന്നു പോകുന്നത് പക്ഷികളുടെ സ്വാഭാവിക രീതിയാണ്. അവർ അപകടത്തിലാണെന്നു കണ്ടാൽ നമ്മൾ അവരെ സഹായിക്കണം. വേനലിൽ ദാഹിക്കുന്ന പക്ഷികൾക്ക് നാം വെള്ളം നല്കണം.)
♦ यहाँ अंधा व्यक्ति सड़क पार करने की कोशिश कर रहा है। लिखें, चित्र में क्या-क्या हो रहे हैं। (ഇവിടെ അന്ധനായ വ്യക്തി റോഡ് മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചിത്രത്തിൽ എന്തൊക്കെയാണെന്ന് എഴുതാം.)
1. एक अंधा व्यक्ति सड़क पार करने की कोशिश कर रहा है। (അന്ധനായ ഒരാൾ റോഡ് മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു).
2. एक लड़का और लड़की उनके पास आते हैं। (ഒരാൺകുട്ടിയും പെൺകുട്ടിയും അദ്ദേഹത്തിനടുത്തേക്ക് വരുന്നു). 
3. बच्चे उस अंधे व्यक्ति को सड़क पार करने में मदद करते हैं। (കുട്ടികൾ ആ അന്ധനായ വ്യക്തിയെ റോഡ് മറികടക്കാൻ സഹായിക്കുന്നു). 
4. अंधा व्यक्ति बच्चे से धन्यवाद कहता है। (അന്ധനായ ആ വ്യക്തി കുട്ടികളോട് നന്ദി അറിയിക്കുന്നു).

परीक्षाकेंद्रित प्रश्न और उत्तर

♦ 'बया हमारी चिड़िया रानी' कविता किसने लिखी ? (ബയാ ഹമാരി മിഡിയാ റാണി' കവിത ആരാണെഴുതിയത്?)
महादेवी वर्मा ।

♦ बया किससे घोंसला बनाती है ? (തൂക്കണാംകുരുവി എന്തുകൊണ്ടാണ് കൂടുണ്ടാക്കുന്നത്?)
तिनकों से ।

♦ वह घोंसला कहाँ लटकाती है ? (അത് കൂട് എവിടെയാണ് തൂക്കുന്നത്?) 
पेड़ के ऊँचे डालों पर ।

♦ बच्चों के लिए बया खेत से क्या लाती है? (കുട്ടികൾക്കുവേണ്ടി കുരുവി വയലിൽ നിന്ന് എന്തു കൊണ്ടുവരുന്നു?)
दाने।

♦ पंख निकलते वक्त चिड़िया के बच्चे क्या करेंगे? (ചിറക് മുളയ്ക്കുമ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ എന്തു ചെയ്യും?)
वे उड़ जाएँगे।

♦ महादेवी वर्मा 
जन्म: 26 मार्च 1907
मृत्यु:11 सितंबर 1987
महादेवी वर्मा आधुनिक युग की प्रसिद्ध कवयित्री हैं। उनका जन्म उत्तर प्रदेश में हुआ। 'यामा','श्रृंखला की कड़ियाँ', 'अतीत के चलचित्र' आदि उनकी प्रमुख रचनाएँ हैं। 'पद्मविभूषण', 'पद्मभूषण' आदि से वे सम्मानित हैं। 'यामा' पर उन्हें ज्ञानपीठ पुरस्कार प्राप्त हुआ। 'आधुनिक मीरा' के नाम से वे मशहूर हैं।
(ആധുനിക യുഗത്തിലെ പ്രസിദ്ധ യിത്രിയാണ് മഹാദേവി വർമ്മ. 1907 മാർച്ച് 26 ന് ഉത്തർപ്രദേശിലാണ് അവർ ജനിച്ചത്. യാമാ, ശൃംഖലാ  കി കടിയാം, അതീത് കെ ചലച്ചിത്ര് തുടങ്ങിയവ അവരുടെ പ്രധാന കൃതികളാണ്. പദ്മഭൂഷൺ പദ്മവിഭൂഷൺ എന്നിവ നല്കി അവരെ ആദരിച്ചിട്ടുണ്ട്. "യാമാ' എന്ന കൃതിയ്ക്ക് അവർ ജ്ഞാനപീഠ പുരസ്കാരം നേടിയിട്ടുണ്ട്. 'ആധുനിക മീര' എന്ന പേരിൽ പ്രസിദ്ധയാണ്. 1987 സെപ്റ്റംബർ 11 ന് അന്തരിച്ചു.)


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here