Kerala Syllabus Class 9 കേരള പാഠാവലി - യൂണിറ്റ് 03 ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ - പാഠം 02: അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം - ചോദ്യോത്തരങ്ങൾ

Study Notes for Class 9 കേരള പാഠാവലി - ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ: അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം | Class 9 Malayalam - Kerala Padavali - Aruvippurathu ninnu - Questions and Answers - യൂണിറ്റ് 04 ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ - അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം - ചോദ്യോത്തരങ്ങൾ

ഒമ്പതാം ക്ലാസ്സ്‌  കേരള പാഠാവലി - ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ: അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

Samagra Malayalam Notes
കേരള പാഠാവലി - അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം
♦ അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം എന്ന ലേഖനം ഉൾക്കൊള്ളുന്ന പി. കെ ഗോപാലകൃഷ്ണന്റെ കൃതി ഏത്?
• സംസ്കാരധാര
• ശ്രീനാരായണഗുരു- വിശ്വമാനവികതയുടെ പ്രവാചകന്‍
• കലയും സാഹിത്യവും - ഒരു പഠനം
• ശ്രീനാരായണ ഗുരു 
ഉത്തരം: ശ്രീനാരായണഗുരു- വിശ്വമാനവികതയുടെ പ്രവാചകന്‍

♦ ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത് - ഈ വചനം ഗുരു എഴുതി വച്ചത് എവിടെ?
• ചെമ്പഴന്തി
• അരുവിപ്പുറത്ത്
• ശാന്തിഗിരി
• ശിവഗിരി
ഉത്തരം: അരുവിപ്പുറത്ത്

♦ അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം?
• 1888
• 1877
• 1930
• 1886
ഉത്തരം: 1888

♦ അഹിംസാധർമ്മത്തിന് മുഖ്യതകൽപ്പിച്ച ജഗദ് ഗുരുവായി നാരായണഗുരു പരാമർശിക്കുന്ന വ്യക്തി ?
• നിത്യ ചൈതന്യയതി
• നടരാജഗുരു
• ബുദ്ധൻ
• മുഹമ്മദ് നബി
ഉത്തരം: ബുദ്ധൻ

♦ ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത് - ഈ വരികൾ തെളിയുന്ന രണ്ടു മഹത്തായ ആശയങ്ങൾ കണ്ടെത്തുക.
ഉത്തരം: 
• ജാതി,മത ചിന്തകൾ നിരർത്ഥകമാണ്
• ലോക ജീവിതത്തിൽ സാഹോദര്യമാണ് മുഖ്യം

♦ 1888 - ൽ ശ്രീനാരായണഗുരു ഭാരതത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് ഇന്ത്യയ്ക്ക് നൽകിയ ഉപദേശമായി പി. കെ . ഗോപാലകൃഷ്ണൻ സൂചിപ്പിക്കുന്നത്?
ഉത്തരം: 
• ജാതിഭേദവും മതദ്വേഷവുംഉപേക്ഷിക്കണം
• സർവ്വരും സാഹോദര്യത്തോടെ ജീവിക്കണം

♦ 'അരുവിപ്പുറം ശിവരാത്രി ആഘോഷച്ചടങ്ങിൽ ഗുരു ജനക്കൂട്ടത്തിൽ നിന്നും അല്പം മാറി അകന്നാണ് ഇരുന്നത് '. ഇതിന്റെ പൊരുൾ എന്താവാം?
ഉത്തരം: 
• അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു കരുതിയ ലക്ഷ്യം പ്രാവർത്തികമായില്ല
• ആഘോഷങ്ങൾ ആന എഴുന്നള്ളത്തും വെടിക്കെട്ടും നടത്തി ആർഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും കെട്ടുകാഴ്ചകളായി.

♦ മഠത്തിന്റെ ചുമരിൽ കുറിച്ചിട്ട വരികൾ അവിടെ കൂടിയിരുന്ന ഒരാളെ കൊണ്ട് ഗുരു ഉറക്കെ വായിപ്പിച്ചതിന്റെ സൂചന എന്താവാം?
ഉത്തരം: 
• ഗുരു ചുമരിൽ എഴുതിയ വചനത്തിന്റെ ആശയം ഉൾക്കൊള്ളുവാൻ തന്നോടൊപ്പം ചേരുന്നവർക്ക് പോലും കഴിയുന്നില്ലല്ലോ എന്നതിൽ ഉണ്ടായ ദുഃഖം.
• ഈ സന്ദേശം മുഴുവൻ ആളുകളും ഉറക്കെ വായിച്ചു കേൾക്കണമെന്നും പ്രയോഗിക്കണം എന്നുമുള്ള സന്ദേശം.

♦ ‘ഇവരെ വേർതിരിച്ചിരുത്തണമോ എന്ന് ഗുരു ജനക്കൂട്ടത്തോട് ചോദിച്ചു.
എന്തുകൊണ്ട് അവരും അടുത്തിരുന്ന്, അവരും മറ്റുള്ളവരും സമന്മാരാണെന്ന് തോന്നൽ ഉണ്ടാക്കിക്കൂടാ? ഗുരുവിന്റെ വാക്കുകളിൽ തെളിയുന്ന മാനവികബോധത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുക.?
ശ്രീനാരായണഗുരുവിന്റെ വാക്കുകളിൽ തെളിയുന്ന മാനവികബോധം അതീവ ആഴമുള്ളതും ഹൃദയസ്പർശിയുമാണ്. “ഇവരെ വേർതിരിച്ചിരുത്തണമോ?” എന്ന ചോദ്യം ഗുരു ജനക്കൂട്ടത്തോട് ഉന്നയിക്കുന്നത് ജാതിമത വ്യത്യാസങ്ങൾക്കുമപ്പുറം മനുഷ്യസമത്വം ഉറപ്പാക്കാനുള്ള ആഹ്വാനമാണ്. പാവപ്പെട്ട കർഷകതൊഴിലാളികളായ സ്ത്രീകളും കുട്ടികളും മറ്റുള്ളവരിൽനിന്ന് വേർതിരിഞ്ഞ് ഇരിക്കുമ്പോൾ, ഗുരു അവരെ അടുത്തിരുത്തി “മറ്റുള്ളവരെപ്പോലെ ഇവരും ദൈവത്തിന്റെ മക്കളാണ്” എന്ന് പ്രഖ്യാപിക്കുന്നു. ഈ വാക്കുകൾ ഗുരുവിന്റെ ഹൃദയത്തിൽ നിറഞ്ഞ കരുണയും സഹനവും പ്രതിഫലിപ്പിക്കുന്നു. പ്രസംഗമല്ല, പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം സന്ദേശം നൽകുന്നത് — അതിലൂടെ ജനങ്ങൾ ആന്തരികമായി ബോധവത്കരിക്കപ്പെടുന്നു. ഗുരുവിന്റെ കണ്ണുനീർ, യുഗങ്ങളായി നിലനിന്നിരുന്ന വേർതിരിവുകൾക്കെതിരായ ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ പ്രതീകമാണ്. ഈ സന്ദേശം കേരളത്തിൽ സാമൂഹ്യപരിവർത്തനത്തിന് തുടക്കം കുറിച്ചു, ഇന്നത് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
♦ ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
                              - (ശ്രീനാരായണഗുരു)
''എല്ലാവരും നമ്മൾ മാനുഷന്മാ
രല്ലാതെ മാടും മരവുമല്ല;
വല്ലായ്മ പോക്കുക, ശാസ്ത്രീയമാം ജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ! ഒരു
നല്ലജാതിയതു
ജ്ഞാനപ്പെണ്ണേ''
                    - ജാതിക്കുമ്മി
                   (പണ്ഡിറ്റ് കെ.പി. കറുപ്പൻ
മുകളിൽ നൽകിയ വരികളിലെ ആശയതലം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ശ്രീനാരായണഗുരുവിന്റെയും പണ്ഡിറ്റ് കെ.പി. കറുപ്പന്റെയും വരികൾ ജാതിമത വ്യത്യാസങ്ങൾക്കെതിരായ ശക്തമായ മാനവിക സന്ദേശങ്ങളാണ്. ഗുരുദേവൻ “ജാതിഭേദം മതദ്വേഷം ഇല്ലാതെ സർവരും സാഹോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന വാക്യത്തിലൂടെ സമത്വവും സാഹോദര്യവും അടിസ്ഥാനം ആക്കുന്ന ഒരു സമൂഹത്തിന്റെ ദർശനം അവതരിപ്പിക്കുന്നു. അതേസമയം, കെ.പി. കറുപ്പൻ തന്റെ കവിതയിൽ ജാതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നു — “മനുഷ്യത്വം യോഗപ്പെണ്ണെ! ഒരു നല്ലജാതിയതു ജ്ഞാനപ്പെണ്ണ” എന്നത് ജ്ഞാനമാണ് യഥാർത്ഥ ജാതിയെന്നും മനുഷ്യൻ മാടുമല്ല മരവുമല്ലെന്നും വ്യക്തമാക്കുന്നു. ഗുരുവിന്റെ വാക്കുകൾ ദാർശനികതയും ആത്മീയതയും നിറഞ്ഞതായിരിക്കുമ്പോൾ, കറുപ്പന്റെ വരികൾ ജനകീയതയും സാമൂഹിക വിമർശനവും അടങ്ങിയവയാണ്. ഇരുവരുടെയും സന്ദേശം മനുഷ്യസമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി നിലകൊള്ളുന്ന നവോത്ഥാനചിന്തകളെ പ്രതിനിധീകരിക്കുന്നു.

♦ “അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”
                        - ആത്മോപദേശശതകം (ശ്രീനാരായണഗുരു) 
തന്നിരിക്കുന്ന സൂചനയും പാഠഭാഗത്തെ ആശയവും പരിഗണിച്ച് ഗുരുദർശനങ്ങളുടെ സാർവകാലിക പ്രസക്തി’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.?
ശ്രീനാരായണഗുരു നൽകിയ ദർശനങ്ങൾ കാലത്തിനും ദേശത്തിനും അതീതമായി ഇന്നും പ്രസക്തിയുള്ളവയാണ്. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം” എന്ന ആത്മോപദേശശതകത്തിലെ വാക്കുകൾ ഗുരുദർശനത്തിന്റെ ഹൃദയസ്പന്ദനമാണ്. ഓരോ വ്യക്തിയുടെയും ആത്മസുഖം ഉറപ്പാക്കുന്നതിനൊപ്പം, പരന്റെ സുഖത്തിനും നന്മയ്ക്കുമായി പ്രവർത്തിക്കേണ്ടതിന്റെ ആഹ്വാനമാണ് ഈ വാക്കുകൾ നൽകുന്നത്. വ്യക്തിയുടെ ആത്മീയ ഉന്നമനവും സാമൂഹിക ഉത്തരവാദിത്തബോധവും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതിന്റെ സന്ദേശം ഇതിൽ അടങ്ങിയിരിക്കുന്നു.
ശ്രീനാരായണഗുരു ജാതിമത വ്യത്യാസങ്ങൾക്കുമപ്പുറം മനുഷ്യസമത്വം, സഹജീവിതം, സഹിഷ്ണുത, സഹവാസം എന്നിവയെ പ്രമേയമാക്കിയ ജീവിതമാണ് നയിച്ചത്. “ജാതിഭേദം മതദ്വേഷം ഇല്ലാതെ സർവരും സാഹോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന സന്ദേശം ഇന്ത്യയുടെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറയിട്ടു. ഗുരു പ്രസംഗത്തിലല്ല, പ്രവർത്തനത്തിലൂടെയാണ് തന്റെ സന്ദേശം ജനഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിച്ചത്. പാവപ്പെട്ടവരെ അടുത്തിരുത്തി “മറ്റുള്ളവരെപ്പോലെ ഇവരും ദൈവത്തിന്റെ മക്കളാണ്” എന്ന വാക്കുകൾ വഴി അദ്ദേഹം മനുഷ്യസമത്വത്തിന്റെ ദീപം തെളിച്ചു.
ഇന്നത്തെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് മതമൗലികവാദവും ജാതിവിവേചനവും. ഈ സാഹചര്യത്തിൽ ഗുരുദർശനം അത്യന്തം പ്രസക്തമാണ്. വ്യക്തിയുടെ ആത്മീയ ഉന്നമനത്തിനൊപ്പം സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്ന ഗുരുവിന്റെ സന്ദേശം ഇന്ന് കൂടുതൽ ആവശ്യമുണ്ട്. അദ്ദേഹത്തിന്റെ ദർശനം മനുഷ്യൻ മനുഷ്യനായി ജീവിക്കേണ്ടതിന്റെ അടിസ്ഥാനപാഠമാണ്. അതിനാൽ തന്നെ, ശ്രീനാരായണഗുരുവിന്റെ ദർശനം ഒരു കാലത്തെയും സമൂഹത്തെയും അതിജീവിച്ച് ഇന്നും നാളെയും മനുഷ്യത്വത്തിന്റെ ദീപസ്തംഭമായി നിലകൊള്ളുന്നു.
♦ 
• “മഠത്തിന്റെ ചുമരിന്മേൽ കുറിച്ചിട്ട വരികൾ അവിടെക്കൂടിയിരുന്ന ഒരാൾ ഉറക്കെ വായിച്ചു.'' 
• “യോഗാവസാനത്തിൽ തന്റെ മഠത്തിന്റെ ചുമരിന്റെ മേൽ കുറിച്ചിട്ട വരികൾ അവിടെക്കൂടിയിരുന്ന ഒരാളെക്കൊണ്ട് ഉറക്കെ വായിപ്പിച്ചു''.
അടിവരയിട്ട പദങ്ങൾ ശ്രദ്ധിച്ചല്ലോ. അവ സന്ദർഭത്തിൽ നൽകുന്ന
അർഥവ്യത്യാസം എന്താണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ സമർഥിക്കുക.
ഒരേ വാക്കുകൾ രണ്ടു വ്യത്യസ്തമായ സന്ദർഭത്തിൽ പ്രയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അർത്ഥ വ്യത്യാസം ആണ് ഇവിടെ കാണുന്നത്. വായിച്ചു എന്ന് പറയുന്നത് ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്ന പ്രവർത്തിയാണ്. എന്നാൽ വായിപ്പിച്ചു എന്ന് പറയുമ്പോൾ മറ്റൊരാളുടെ പ്രേരണയിൽ ചെയ്യുന്ന പ്രവർത്തിയാണ്. ഒരാൾ ഉറക്കെ വായിച്ചു എന്നിടത്ത് വായിച്ചു എന്നത് ക്രിയയാണല്ലോ. കർത്താവ് ആരുടെയും പ്രേരണയില്ലാതെ ചെയ്യുന്ന ക്രിയയാണിത്. അതുകൊണ്ട് അവയെ കേവല ക്രിയ എന്ന് വിളിക്കുന്നു. എന്നാൽ വായിപ്പിച്ചു എന്നിടത്ത് ഈ ക്രിയ ചെയ്യാൻ മറ്റൊരാൾ കർത്താവിനെ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കർത്താവ് മറ്റൊരാളുടെ പ്രേരണയോടു കൂടി ചെയ്യുന്ന ക്രിയകളെ പ്രയോജകക്രിയകൾ എന്നുപറയുന്നു.

♦ അരുവിപ്പുറത്തു നിന്ന് ഒരു സന്ദേശം എന്ന തലക്കെട്ടിന്റെ ഔചിത്യം കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
ഉത്തര സൂചന
• 1888 ലാണ് അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയത്
• ജാതി മത ഭേദ ചിന്തകൾക്ക് അപ്പുറത്ത് സമൂഹത്തെ ഒന്നായി കാണണം
• സാഹോദര്യത്തിലും മൈത്രിയിലും അധിഷ്ഠിതമായ ഏകലോക ചിന്ത പുലരണം

♦ 'ശ്രീനാരായണഗുരു ദേശ കാലാവസ്ഥകൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം നിർദ്ദേശിച്ച മഹത് വ്യക്തിയാണ് '. സ്വാഭിപ്രായ കുറിപ്പ് തയ്യാറാക്കുക.
ഉത്തര സൂചന
• ബുദ്ധനും നബിയും പിറന്നതും പുലർന്നതും കാലത്തിൻറെ ഉത്പന്നമായാണ് .
• ഇന്ത്യയിലും കേരളത്തിലും നിലനിൽക്കുന്ന ജാതി വ്യവസ്ഥയുടെയും മത ചിന്തയുടെയും നിരർത്ഥകത ശ്രീനാരായണഗുരു സമൂഹത്തെ ബോധ്യപ്പെടുത്തി.
• ഏക ലോകത്തിൻ്റെ ദാർശനിക അടിത്തറയായിരുന്നു ഗുരു.

♦ 'പ്രസംഗമല്ല പ്രവർത്തിയായിരുന്നു ഗുരു സമൂഹത്തിന് നൽകിയ മുഖ്യ സന്ദേശം '. ഗുരുവിൻ്റെ ജീവിത സന്ദർഭങ്ങൾ വിശകലനം ചെയ്തു സമർത്ഥിക്കുക.
ഉത്തര സൂചന
• അരുവിപ്പുറം ശിവരാത്രി ആഘോഷ ചടങ്ങിൽ ആർഭാടം അവസാനിപ്പിച്ച ഗുരു പങ്കെടുത്ത യോഗത്തിൽ മാറ്റി നിർത്തിയവരിൽ നിന്നും രണ്ടു കുട്ടികളെ ചേർത്തുനിർത്തി പരിഗണിച്ചത്
• അരുവിപ്പുറത്തെ സന്ദേശം ഒരാളെ കൊണ്ട് ഉറക്കെ വായിപ്പിച്ചു മറ്റുള്ളവരെ സന്ദേശത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയത്.
• പ്രസംഗത്തിനു പകരം പ്രവർത്തിയിലൂടെ തൻ്റെ സന്ദേശം ജനങ്ങൾക്ക് പകർന്നു.


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here