Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 06 ജീവന്റെ കുഞ്ഞറകൾ - ചോദ്യോത്തരങ്ങൾ

Questions and Answers for Class 6 Basic Science (Malayalam Medium) Tiny Chambers of Life | Text Books Solution Basic Science (English Medium) Chapter 06 ജീവന്റെ കുഞ്ഞറകൾ 
Teachers Handbook
. ഈ യൂണിറ്റിന്റെ  Teachers Handbook ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. 
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 6 അടിസ്ഥാന ശാസ്ത്രം: Chapter 06 ജീവന്റെ കുഞ്ഞറകൾ - ചോദ്യോത്തരങ്ങൾ
♦ എന്താണ് കോശങ്ങൾ (Cells)?
• നമ്മുടെ ശരീരം നിർമ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകങ്ങളാണ് കോശങ്ങൾ. 
• ജീവനുള്ള എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകം കോശമാണ്. 
• മനുഷ്യശരീരം നിർമ്മിച്ചിരിക്കുന്നത് കോടിക്കണക്കിന് കോശങ്ങൾ കൊണ്ടാണ്. 

♦ കോശങ്ങളെ നമുക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയില്ല. എന്തായിരിക്കും കാരണം? ഏതുപകരണം ഉപയോഗിച്ചാണ് അത് നിങ്ങൾ നിരീക്ഷിച്ചത്? 
• കോശങ്ങൾ അതിസൂക്ഷ്മങ്ങളാണ്. ഹാൻഡ് ലെൻസ് ഉപയോഗിച്ചുകൊണ്ട് അവ നിരീക്ഷിക്കാൻ കഴിയില്ല.
• നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത വസ്തുക്കളെ നിരീക്ഷിക്കാൻ നാം മൈക്രോ സ്കോപ്പ് ഉപയോഗിക്കുന്നു.

♦ തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് മൈക്രോസ്കോപ്പിന്റെ ഭാഗങ്ങൾ രേഖപ്പെടുത്തൂ.
• ഐപീസ്
• ഒബ്ജക്റ്റീവ് ലെൻസ്
• സ്റ്റേജ്
• നോബുകൾ
• ക്ലിപ്പുകൾ
• കണ്ടൻസർ
• മിറർ

♦ കവിളിലെ കോശങ്ങൾ നിരീക്ഷിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു പരീക്ഷണം എഴുതുക.
• ആവശ്യമായ സാമഗ്രികൾ: ടൂത്ത് പിക്, സ്ലൈഡ്, മെഥിലിൻ ബ്ലൂ സ്റ്റെയിൻ, കവർ ഗ്ലാസ്. 
• പരീക്ഷണ രീതി: ശുദ്ധജലം ഉപയോഗിച്ച് വായ നന്നായി കഴുകുക. ടൂത്ത്പിക്ക് ഉപയോഗിച്ച് കവിളിന്റെ ഉൾവശം മൃദുവായി ചുരണ്ടുക. ടൂത്ത്പിക്കിൽ പറ്റിയിരിക്കുന്ന കവിളിലെ കോശങ്ങൾ സ്ലൈഡിന്റെ മധ്യഭാഗത്ത് വയ്ക്കുക. ഇതിലേക്ക് ഒരു തുള്ളി മെഥിലിൻ ബ്ലൂ സ്റ്റെയിൻ ഒഴിക്കുക. അതിനുശേഷം കവർഗ്ലാസ് കൊണ്ട് മൂടുക. സ്ലൈഡ് മൈക്രോസ്കോപ്പിൽ വച്ച് നിരീക്ഷിക്കുന്നു.
• നിരീക്ഷണം: ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കവിളിലെ കോശങ്ങൾ കാണാൻ കഴിയും.
♦ കവിളിലെ കോശങ്ങൾ നിങ്ങൾ നിരീക്ഷിച്ച്, അതിന് ഏതൊക്കെ ഭാഗങ്ങൾ ഉണ്ടെന്ന് എഴുതുക. 
• കോശസ്തരം 
• കോശദ്രവ്യം 
• ന്യൂക്ലിയസ്

♦ ഉള്ളിയിലെ കോശങ്ങൾ നിരീക്ഷിക്കാൻ ഒരു പരീക്ഷണം എഴുതുക.
• ആവശ്യമായ സാമഗ്രികൾ: ഉള്ളി, ബ്ലേഡ്, ഫോർസെപ്സ്, നീഡിൽ, വാച്ച് ഗ്ലാസ്, സഫ്രാനിൻ സ്റ്റെയിൻ, ഗ്ലിസറിൻ, ശുദ്ധജലം, കവർഗ്ലാസ്, ടിഷ്യൂപേപ്പർ, സ്ലൈഡ്
• പരീക്ഷണ രീതി: വൃത്തിയാക്കിയ ഒരു ഉള്ളിയിൽ നിന്ന് ഫോർ സെപ്സ് ഉപയോഗിച്ച് ഒരു നേരിയ പാളി വേർതിരിച്ചെടുക്കുക. ഇത് ചെറിയ കഷണങ്ങളായി മുറിച്ച്, ഒരു വാച്ച് ഗ്ലാസിൽ എടുത്ത നേർപ്പിച്ച സഫ്രാനിൻ സ്റ്റെയിനിലേക്ക് ഇടുക. കുറച്ചു സമയത്തിനുശേഷം സ്റ്റെയിൻ പിടിച്ച് രണ്ടോമൂന്നോ കഷണം എടുത്ത് വാച്ച് ഗ്ലാസിൽ എടുത്ത ശുദ്ധജലത്തിൽ ഇടുക. അതിൽ നിന്നും ഒരു കഷണം എടുത്ത് സൈഡിലെ ഗ്ലിസറിനിൽ വയ്ക്കുക. നീഡിലിന്റെ സഹായത്തോടെ കവർഗ്ലാസ് കൊണ്ട് മൂടുക. അധികമുള്ള ഗ്ലിസറിൻ ടിഷ്യുപേപ്പർ കൊണ്ട് തുടച്ചുമാറ്റുക. തയ്യാറാക്കിയ സ്ലൈഡ് മൈക്രോസ്കോപ്പിൽ വച്ച് നിരീക്ഷിക്കുന്നു. 
• നിരീക്ഷണം: ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഉള്ളിയിലെ കോശങ്ങൾ കാണാൻ കഴിയും.
ഒരു മൈക്രോസ്കോപ്പിലൂടെ ഒരു തുള്ളി ജലം നിരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണം എഴുതുക.
• ആവശ്യമായ സാമഗ്രികൾ: മൈക്രോസ്കോപ്പ്, കവർഗ്ലാസ്, വയ്ക്കോൽ ഇട്ട്
തിളപ്പിച്ചാറിയ വെള്ളം, പാടത്തു നിന്നോ, കുളത്തിൽ നിന്നോ ശേഖരിച്ച വെള്ളം, സ്പൂൺ
• പരീക്ഷണ രീതി: വയ്ക്കോൽ ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിലേക്ക് പാടത്തുനിന്നോ കുളത്തിൽ നിന്നോ ശേഖരിച്ച കുറച്ച് വെള്ളം ഒഴിക്കുക. നാലോ അഞ്ചോ ദിവസങ്ങൾക്കുശേഷം ഇതിൽ നിന്നും ഒരു തുള്ളി ജലം സ്ലൈഡിൽ എടുക്കുക. കവർഗ്ലാസ് വച്ച് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുക.
• നിരീക്ഷണം: ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ചില സൂക്ഷ്മാണുക്കളെ നിരീക്ഷിക്കാൻ കഴിയും.
എന്താണ് ഏകകോശജീവികൾ (Unicellular Organisms)?
• ഒരു കോശം മാത്രമുള്ള ജീവികളാണ് ഏകകോശജീവികൾ. 
• കോശങ്ങളുടെ എണ്ണം കുറവായതുകൊണ്ടാണ് നമുക്ക് അവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്.

♦ ചില ഏകകോശ ജീവികളുടെ പേരുകൾ എഴുതുക.
• പാരമീസിയം  
• അമീബ
• യൂഗ്ലീന

♦ എന്താണ് ബഹുകോശജീവികൾ?
• ഒന്നിലധികം കോശങ്ങൾകൊണ്ട് ശരീരം നിർമ്മിക്കപ്പെട്ട ജീവികളാണ് ബഹുകോശ ജീവികൾ. ധാരാളം കോശങ്ങളുള്ള ബഹുകോശജീവികളെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും.

♦ ബഹുകോശ ജീവികൾക്ക് ഉദാഹരണങ്ങൾ എഴുതുക.
• നാടവിര
• കുളയട്ട
• പാറ്റ
• നക്ഷത്രമത്സ്യം
• മത്സ്യം
• തവള
• പരുന്ത്
• ഓന്ത്
• ആന

♦ ബഹുകോശ ജീവികളിൽ നടക്കുന്ന ജീവൽപ്രവർത്തനങ്ങൾ എന്തൊക്കെയാണ്? 
• ചലനം
• പോഷണം 
• ശ്വസനം
• ദഹനം
• വിസർജ്ജനം
• പുനരുൽപാദനം
 
♦ ഏകകോശജീവികളിലും ബഹുകോശജീവികളുടേതുപോലെ എല്ലാ ജീവൽപ്രവർത്തനങ്ങളും നടക്കുന്നുണ്ടോ?
• ബഹുകോശജീവികളിൽ നടക്കുന്ന എല്ലാ ജീവൽപ്രവർത്തനങ്ങളും ഏകകോശജീവികളിലും നടക്കുന്നുണ്ട്.
• ഏകകോശജീവികളിൽ എല്ലാ ജീവൽപ്രവർത്തനങ്ങളും നിർവഹിക്കുന്നത് ഒരു കോശമാണ്. 

♦ ഏകകോശജീവികളുടെയും ബഹുകോശജീവികളുടെയും പ്രത്യേകതകൾ ഉൾപ്പെടുത്തി നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കൂ.
ഏകകോശജീവികൾ ബഹുകോശജീവികൾ
ഒരു കോശം മാത്രമുള്ളത്ശരീരം ഒന്നിലധികം കോശങ്ങളാൽ നിർമ്മിതം  
എല്ലാ ജീവൽപ്രവർത്തനങ്ങളും നിർവഹിക്കുന്നത് ഒരു കോശമാണ്. എല്ലാ ജീവൽപ്രവർത്തനങ്ങളും നിർവഹിക്കുന്നത് പ്രത്യേക കോശങ്ങളും അവയവങ്ങളുമാണ്.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും 
ലളിതമായ ശരീരഘടനസങ്കീർണ്ണമായ ശരീരഘടന
ഉദാ: പാരമീസിയം, അമീബ, യൂഗ്ലീനഉദാ: മനുഷ്യൻ, ജന്തുജാലങ്ങൾ, സസ്യജാലങ്ങൾ 
♦ എന്താണ് കോശാംഗങ്ങൾ?
• കോശങ്ങൾക്കുള്ളിൽ ഓരോ ധർമ്മം നിർവഹിക്കാനും പ്രത്യേക അംഗങ്ങളുണ്ട്. ഇവയെ കോശാംഗങ്ങൾ എന്ന് പറയുന്നു. 
• കോശങ്ങൾക്കുള്ളിൽ കാണപ്പെടുന്ന കോശാംഗങ്ങളും വ്യത്യസ്തമാണ്. ഇവയുടെ ധർമ്മവും വ്യത്യസ്തമാണ്.

♦ ചിത്രത്തിന്റെ സഹായത്തോടെ കോശത്തിന്റെ വിവിധ ഭാഗങ്ങൾ തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തുക.
• ന്യൂക്ലിയസ്
• കോശദ്രവ്യം 
• കോശസ്തരം 
• എൻഡോപ്ലാസ്മിക് റെറ്റിക്യുലം
• മൈറ്റോകോൺട്രിയൺ
• റൈബോസോം
• ഫേനം 

♦ ജന്തുകോശത്തിന്റെ വിവിധ ഭാഗങ്ങളും അവയുടെ ധർമ്മങ്ങളും പട്ടികപ്പെടുത്തുക.
കോശത്തിന്റെ വിവിധ ഭാഗങ്ങൾ ധർമ്മം 
കോശസ്തരം കോശത്തിനെ ആവരണം ചെയ്യുന്നു 
കോശദ്രവ്യം ന്യൂക്ലിയസ് ഒഴികെയുള്ള കോശഭാഗങ്ങളെ കോശത്തിനകത്ത് നിലനിർത്തുന്നു 
ന്യൂക്ലിയസ്കോശത്തിന്റെ  പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു 
ഫേനം ജലം, ലവണം, വിസർജ്ജ്യവസ്തുക്കൾ എന്നിവയെ സംഭരിക്കുന്നു
റൈബോസോംപ്രോട്ടീൻ ഉൽപാദിപ്പിക്കുന്നു 
എൻഡോപ്ലാസ്മിക് റെറ്റിക്യുലംകോശത്തിനുള്ളിലെ സഞ്ചാരപാതയായി വർത്തിക്കുന്നു
മൈറ്റോകോൺട്രിയൺഊർജ്ജം ഉൽപ്പാദിപ്പിക്കുന്നു 
• കോശ സ്തരത്തിന്റെ ധർമ്മം എന്താണ്?
കോശത്തിനെ ആവരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

• കോശത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഭാഗം ഏത് ?
ന്യൂക്ലിയസ്

• കോശത്തിലെ ഊർജ്ജനിലയമായി പ്രവർത്തിക്കുന്ന കോശാംഗം ഏത്?
മൈറ്റോകോൺട്രിയൺ

• കോശത്തിനുള്ളിലെ സഞ്ചാരപാതയായി പ്രവർത്തിക്കുന്ന കോശാംഗം ഏതാണ്?
എൻഡോപ്ലാസ്മിക് റെറ്റിക്യുലം

• ഫേനത്തിന്റെയും റൈബോസോമിന്റെയും ധർമ്മത്തിലുള്ള വ്യത്യാസം എന്ത്?
ഫേനത്തിന്റെ ധർമ്മം ജലം, ലവണം, വിസർജ്ജ്യവസ്തുക്കൾ എന്നിവ സംഭരിക്കുക എന്നതാണ്. പ്രോട്ടീൻ ഉൽപാദിപ്പിക്കുക എന്നതാണ് റൈബോസോമിന്റെ ധർമ്മം.

♦ ചിത്രം നിരീക്ഷിച്ച് സസ്യകോശത്തിന്റെ ഭാഗങ്ങൾ പട്ടികപ്പെടുത്തുക.
• കോശഭിത്തി 
• കോശസ്തരം 
• ന്യൂക്ലിയസ്
• എൻഡോപ്ലാസ്മിക് റെറ്റിക്യുലം
• കോശദ്രവ്യം 
• മൈറ്റോകോൺട്രിയൺ
• റൈബോസോം
• ഫേനം 
• ക്ലോറോപ്ലാസ്റ്റ്

♦ സസ്യകോശം ജന്തുകോശത്തിൽ നിന്ന് എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു? ജന്തുകോശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഭാഗങ്ങൾ സസ്യകോശങ്ങളിൽ കാണുന്നുണ്ടോ? 
• ക്ലോറോപ്ലാസ്റ്റ് 
• കോശഭിത്തി 
♦ ജന്തുകോശത്തിൽ നിന്ന് വ്യത്യസ്തമായി സസ്യകോശത്തിൽ കാണുന്ന ഭാഗങ്ങളും അവയുടെ ധർമ്മങ്ങളും പട്ടികപെടുത്തുക.
കോശത്തിന്റെ ഭാഗങ്ങൾ ധർമ്മം 
കോശഭിത്തി കോശത്തെ സംരക്ഷിക്കുന്നു 
ക്ലോറോപ്ലാസ്റ്റ് പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്നു 
♦ ജന്തുകോശത്തിന്റെയും സസ്യകോശത്തിന്റെയും സാമ്യവ്യത്യാസങ്ങൾ പട്ടികപ്പെടുത്തുക.
സസ്യകോശവും ജന്തുകോശവും തമ്മിലുള്ള സാമ്യങ്ങൾ  സസ്യകോശവും ജന്തുകോശവും തമ്മിലുള്ള വ്യത്യാസങ്ങൾ 
• കോശത്തിനുള്ളിൽ  പ്രധാന കോശാംഗമായ ന്യൂക്ലിയസ് രണ്ടിലും ഉണ്ട്, ഇത് കോശ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
• രണ്ടിലും കോശസ്തരം, കോശദ്രവ്യം, എൻഡോപ്ലാസ്മിക് റെറ്റിക്യുലം, മൈറ്റോകോൺട്രിയൺ, റൈബോസോം, ഫേനം എന്നിവയുണ്ട്.
• ജന്തുകോശങ്ങളിൽ കാണപ്പെടുന്ന കോശസ്തരത്തിന് പുറമേ സസ്യകോശങ്ങൾക്ക് ഒരു കോശഭിത്തിയും ഉണ്ട്. 
• സസ്യകോശങ്ങളിൽ ക്ലോറോപ്ലാസ്റ്റുകൾ ഉണ്ട്, പക്ഷേ ജന്തുകോശങ്ങളിൽ ഇല്ല.
• സസ്യകോശത്തിലെ ഫേനം വലുതാണ്, ജന്തുകോശത്തിലുള്ളത് ചെറുതാണ്.
♦ ശരീരം നിർമ്മിച്ചിരിക്കുന്നത് കോശങ്ങൾ കൊണ്ടാണല്ലോ? അപ്പോൾ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരേതരം കോശമായിരിക്കുമോ കാണുന്നത് ?
മനുഷ്യശരീരം വ്യത്യസ്തതരത്തിലുള്ള കോശങ്ങളാൽ നിർമ്മിതമാണ്. നാഡീകോശങ്ങൾ, രക്തകോശങ്ങൾ, പേശീകോശങ്ങൾ എന്നിങ്ങനെ ഇരുന്നൂറോളം വ്യത്യസ്ത ഇനം കോശങ്ങളുണ്ട്. ഇവയുടെയെല്ലാം ധർമ്മങ്ങൾ ഒരു പോലെയല്ല. ആകൃതിയും വ്യത്യാസപ്പെട്ടിരിക്കുന്നു.
കലകള്‍ എന്നാലെന്താണ്?
സമാനമായ ആകൃതിയുള്ളവയും ഒരേ ധര്‍മ്മം നിര്‍വഹിക്കുന്നവയുമായ കോശങ്ങളുടെ കൂട്ടത്തെ കലകള്‍ എന്ന് വിളിക്കുന്നു.

♦ പലതരം കലകൾ
• ആവരണ കലകൾ: ജന്തുക്കളുടെ ശരീരം പൊതിഞ്ഞു സൂക്ഷിക്കുന്ന ഭാഗമാണ് ത്വക്ക്. ഇത് കോശങ്ങളുടെ ഒരു കൂട്ടായ്‌മയാണ്‌. ഇവയാണ് ആവരണ കലകൾ
• നാഡീ കലകൾ: നാഡീകോശങ്ങൾ കൂടിച്ചേർന്ന് ഉണ്ടാകുന്നതാണ് നാഡീകലകൾ.
• പേശി കലകൾ: പേശീകോശങ്ങൾ കൂടിച്ചേർന്ന് ഉണ്ടാകുന്നതാണ് പേശീ കലകൾ.
കോശങ്ങൾ ചേർന്ന് കലകൾ ഉണ്ടാകുന്നു. അനേകം കലകൾ ഒന്നിച്ചു ചേർന്നാലോ?
• കലകൾ ചേർന്ന് വിവിധ അവയവങ്ങൾ ഉണ്ടാകുന്നു 
• ഉദാഹരണം: കരൾ, ഹൃദയം

♦ തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കുക. എന്തൊക്കെയാണ് കാണുന്നത്?
• ശ്വാസകോശം
• നാസാരന്ധ്രം
• ശ്വാസനാളം

♦ അവയവവ്യവസ്ഥ.
• വ്യത്യസ്ത അവയവങ്ങൾ ഏകോപനത്തോടെ പ്രവർത്തിച്ച് അവയവവ്യവസ്ഥയായി മാറുന്നു. 
• ശ്വാസകോശം ഒരു അവയവമാണ്. അതുപോലെ നാസാരന്ധ്രങ്ങളും ശ്വാസനാളവും അവയവങ്ങളാണ്. ഇവ ചേർന്ന് ശ്വസനവ്യവസ്ഥയാകുന്നു. 
• രക്തപര്യയനവ്യവസ്ഥ മറ്റൊരു അവയവവ്യവസ്ഥയാണ്. 
• വ്യത്യസ്ത അവയവവ്യവസ്ഥകൾ ചേർന്നാണ് ഒരു ജീവി ഉണ്ടാകുന്നത്.

♦ കോശങ്ങളിൽനിന്ന് ജീവിയിലേയ്ക്കുള്ള പ്രയാണം ചിത്രീകരിച്ചിരിക്കുന്നത് നിരീക്ഷിക്കൂ.
നൽകിയിരിക്കുന്ന ഫ്ലോചാർട്ട് പൂർത്തിയാക്കുക.
കോശങ്ങൾ ➞ കലകൾ ➞ അവയവങ്ങൾ ➞ അവയവവ്യവസ്ഥകൾ ➞ ജീവി 
വിലയിരുത്താം

1. കോശങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയല്ലാത്തത് ഏതെല്ലാം?
A. എല്ലാ കോശങ്ങളിലും കോശഭിത്തി ഉണ്ട്. 
B. എല്ലാ കോശങ്ങളിലും കോശസ്തരം ഉണ്ട്. 
C. എല്ലാ കോശങ്ങളിലും ക്ലോറോപ്ലാസ്റ്റ് ഉണ്ട്.
D. എല്ലാ കോശങ്ങളിലും കോശദ്രവ്യം ഉണ്ട്.
ഉത്തരം: A യും C യും തെറ്റാണ്  

2. തന്നിരിക്കുന്ന പ്രസ്താവനകൾ വായിക്കൂ. 'സസ്യശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്. ജന്തുശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്.' ഈ പ്രസ്താവനകളിൽനിന്ന് എത്തിച്ചേരാവുന്ന നിഗമനം എന്ത്?
• ജീവജാലങ്ങളുടെ കോശങ്ങളിൽ വൈവിധ്യമില്ല.
• എല്ലാ വസ്തുക്കളുടെയും നിർമ്മാണഘടകം കോശമാണ്.
• എല്ലാ ജീവജാലങ്ങളുടെയും നിർമ്മാണഘടകം കോശമാണ്.
ഉത്തരം: എല്ലാ ജീവജാലങ്ങളുടെയും നിർമ്മാണഘടകം കോശമാണ്.

3. തന്നിരിക്കുന്നവയെ ക്രമമായി എഴുതൂ.
കോശങ്ങൾ, ജീവി, കലകൾ, അവയവവ്യവസ്ഥ, അവയവം
ഉത്തരം: കോശങ്ങൾ ➞ കലകൾ ➞ അവയവം ➞ അവയവവ്യവസ്ഥകൾ ➞ ജീവി 

4. ഏകകോശജീവികളുടെ കോശം ചെറുതും ബഹുകോശജീവികളുടെ കോശം വലുതു മാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത്?
ഉത്തരം: ഈ പ്രസ്താവന ശരിയല്ല. ജീവികൾ തമ്മിലുള്ള വലിപ്പവ്യത്യാസത്തിന് കാരണം കോശങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസമാണ്.


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here