Kerala Syllabus Class 9 Physics - Chapter 6 പ്രവൃത്തിയും ഊര്‍ജ്ജവും - ചോദ്യോത്തരങ്ങൾ

Questions and Answers for Class 9 ഭൗതികശാസ്ത്രം - പ്രവൃത്തിയും ഊര്‍ജ്ജവും | Text Books Solution Physics (Malayalam Medium) Physics: Chapter 06 Work and Energy - Questions and Answers | SAMAGRA Question Bank

ഒമ്പതാം ക്ലാസ്സ്‌  ഭൗതികശാസ്ത്രം - പ്രവൃത്തിയും ഊര്‍ജ്ജവും എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ (Malayalam Medium).

Class 9 Physics പ്രവൃത്തിയും ഊര്‍ജ്ജവും - ചോദ്യോത്തരങ്ങൾ 
Physics (Malayalam Medium Notes)
1. ഒരു ബലം പ്രവൃത്തി ചെയ്തു എന്ന് കണക്കാക്കുന്ന സന്ദർഭം ഏത്?
• ബലം പ്രയോഗിച്ചിട്ടും വസ്തു ചലിക്കാതിരിക്കുമ്പോൾ
• ബലം പ്രയോഗിക്കുമ്പോൾ  വസ്തു എതിർദിശയിൽ ചലിക്കുമ്പോൾ
• ബലം പ്രയോഗിക്കുമ്പോൾ വസ്തു അതെ ദിശയിൽ സ്ഥാനാന്തരം ഉണ്ടാകുമ്പോൾ 
• ഇവയൊന്നുമല്ല
ഉത്തരം: ബലം പ്രയോഗിക്കുമ്പോൾ വസ്തു അതെ ദിശയിൽ സ്ഥാനാന്തരം ഉണ്ടാകുമ്പോൾ 

2. പ്രവൃത്തിയുടെ അളവ് കണക്കാക്കുന്നത് ബലത്തിന്റെയും .........ന്റെയും ഗുണനഫലമാണ്.
• സമയം
• ദൂരം
• സ്ഥാനാന്തരം 
• ത്വരണം  
ഉത്തരം: സ്ഥാനാന്തരം

3. ഒരു വസ്‌തുവിനെ മുകളിലേക്ക് കയറ്റുമ്പോൾ ചെയ്യുന്ന പ്രവൃത്തി എന്തിനെതിരെയാണ്?
• ഭൂമിയുടെ ആകർഷണബലത്തിനെതിരെ 
• ഘർഷണബലത്തിനെതിരെ
• കാന്തിക ബലത്തിനെതിരെ
• വൈദ്യുത ബലത്തിനെതിരെ  
ഉത്തരം: ഭൂമിയുടെ ആകർഷണബലത്തിനെതിരെ 

4. ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങൾ ....... ആണെങ്കിൽ ആ ബലങ്ങൾക്ക് വസ്തുവിൽ പ്രവൃത്തി ചെയ്യാൻ സാധ്യമല്ല.
• സന്തുലിതം 
• അസന്തുലിതം 
• ബാഹ്യബലം 
• അസന്തുലിതബാഹ്യബലം  
ഉത്തരം: സന്തുലിതം

5. നിർബാധം പതിക്കുന്ന വസ്തുവിൽ ഗുരുത്വാകർഷണം ചെയ്യുന്ന പ്രവൃത്തി ....... ആണ്.
• പോസിറ്റീവ് 
• നെഗറ്റീവ് 
• പൂജ്യം 
• അനന്തം
ഉത്തരം: പോസിറ്റീവ്

6.വസ്തുക്കളുടെ ചലനം, സ്ഥാനം, കോൺഫിഗറേഷൻ തുടങ്ങിയവ മൂലം ലഭ്യമാകുന്ന ഊർജമാണ് ....................
• വൈദ്യുതോർജം
• സ്ഥിതികോർജം 
• ഗതികോർജം 
• യാന്ത്രികോർജം 
ഉത്തരം: യാന്ത്രികോർജം

7. കുലച്ചു വച്ച വില്ലിൽ അടങ്ങിയിരിക്കുന്ന ഊർജം ..................
• സ്ഥിതികോർജം
• ഗതികോർജം 
• കോൺഫിഗറേഷൻ മൂലമുള്ള  ഊർജം 
• ശബ്ദോർജം  
ഉത്തരം: കോൺഫിഗറേഷൻ മൂലമുള്ള  ഊർജം 

8. ഗതികോർജം കണക്കാനുള്ള സമവാക്യം 
• K=mgh
• KE= ½ mgh
• KE=mv²
• Ek= ½ mv² 
ഉത്തരം: Ek = ½ mv²

9. ചലിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുമ്പോൾ ഗതികോർജം ...............................
• പകുതിയാകും 
• 4 മടങ്ങാകും 
• ഇരട്ടിയാകും 
• ¼ ആകും
ഉത്തരം: 4 മടങ്ങാകും 

10. പെട്രോളിയത്തിന്റെ യഥാർത്ഥ ഉർജ്ജസ്രോതസ് ..........................ആണ് 
• സൂര്യൻ
• മഴ 
• മൽസ്യങ്ങൾ 
• മരങ്ങൾ  
ഉത്തരം: സൂര്യൻ

11. പ്രവൃത്തിയുടെ നിരക്ക് .................. സമവാക്യം ഉപയോഗിച്ച് കണ്ടെത്താം
• w = ᵖ⁄ₜ
• P = ʷ⁄ₜ
• w = pt
• P = ˢ⁄ₜ
ഉത്തരം: P = ʷ⁄ₜ

12. പവറിന്റെ യൂണിറ്റ്......................ആണ് 
• വോൾട്ട് 
• ന്യൂട്ടൺ 
• വാട്ട് 
• ജൂൾ 
ഉത്തരം: വാട്ട്

13. പ്രവൃത്തിയുടെ യൂണിറ്റ് ........ആകുന്നു.
(വാട്ട്, ജൂൾ , അമ്പയർ, വോൾട്ട് )
ഉത്തരം: ജൂൾ

14. ഊർജത്തിന്റെ യൂണിറ്റ് ........ ആകുന്നു.
(വാട്ട്, ജൂൾ, അമ്പയർ, വോൾട്ട് )
ഉത്തരം: ജൂൾ

15. ബലത്തിന്റെ എതിർ ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി .......... ആണെന്ന് പറയാം.
(പോസറ്റിവ്, നെഗറ്റീവ് , പ്രവൃത്തി ചെയ്യുന്നില്ല, ഇവയൊന്നുമല്ല)
ഉത്തരം: നെഗറ്റീവ്

16. പ്രവൃത്തിയുടെ അളവ് ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു? പ്രവൃത്തിയുടെ യൂണിറ്റ് എന്ത്?
ഉത്തരം: 
• ബലം, സ്ഥാനാന്തരം 
• ജൂൾ (J)

17. a) ബലത്തിന്റെയും സ്ഥാനാന്തരത്തിന്റെയും ഗുണനഫലം ഏത് പേരിലറിയപ്പെടുന്നു?
b) സ്ഥാനാന്തരം കൂടുമ്പോൾ പ്രവൃത്തിയുടെ അളവിൽ എന്ത് മാറ്റം ഉണ്ടാകും?
ഉത്തരം:
a) പ്രവൃത്തി
b) കൂടും
18. 200 N ബലം പ്രയോഗിച്ച് ഒരു വസ്‌തുവിനെ 4 m തറയിലൂടെ നിരക്കി  നീക്കുന്നു എങ്കിൽ ചെയ്ത പ്രവൃത്തി എത്ര? 
തറയിലൂടെ നിരക്കി നീക്കുമ്പോൾ ഏതു ബലത്തിനെതിരെയാണ് പ്രവൃത്തി ചെയ്തത്?
ഉത്തരം:
• W=Fs = 200 X 4 = 800 J
• ഘർഷണത്തിന്

19. വസ്തുക്കളെ ഉയര്‍‍ത്തുന്ന  സന്ദര്‍ഭത്തില്‍ ഗുരുത്വകർഷണത്തിനെതിരായി ചെയ്ത പ്രവൃത്തികണക്കാക്കുന്നതെങ്ങനെ ?
500 g മാസുള്ള വസ്തുവിനെ 2 m ഉയര്‍‍ത്താന്‍ ആവശ്യമായ  പ്രവൃത്തിയുടെ അളവ് കണക്കാക്കുക (g=10 m/s²)
ഉത്തരം:
 W = mgh
 = 0.5 x 10 x 2 = 10 J

20. ഒരു വസ്തുവിൽ ചെയ്ത പ്രവൃത്തി പോസറ്റീവ് ആകുന്ന സന്ദർഭം ഏത്? പ്രവൃത്തി നെഗറ്റീവ് ആകുന്നതെപ്പോൾ?
ഉത്തരം:
ബലത്തിന്റെ ദിശയിൽ ചലനം ഉണ്ടാകുമ്പോൾ - പ്രവൃത്തി പോസറ്റീവ്
ബലത്തിന്റെ എതിർദിശയിൽ ചലിക്കുമ്പോൾ - പ്രവൃത്തി നെഗറ്റീവ്

21. താഴെ കൊടുത്തിരിക്കുന്ന സന്ദർഭങ്ങളിൽ പ്രവൃത്തി പോസിറ്റീവ്, നെഗറ്റീവ് ആകുന്ന സന്ദർഭങ്ങൾ തരംതിരിച്ചെഴുതുക.
a) മാവിൽ നിന്ന് മാങ്ങാ താഴേക്ക് വീഴുമ്പോൾ ഗുരുത്വകർഷണം ചെയ്ത പ്രവൃത്തി 
b)കിണറ്റിൽ നിന്ന് വെള്ളം കോരുമ്പോൾ, ബക്കറ്റ് ജലത്തിനടിയിലായിരിക്കുമ്പോൾ പ്ലവക്ഷമ ബലം ചെയുന്ന പ്രവൃത്തി 
c) കിണറ്റിൽ നിന്ന് വെള്ളം കോരുമ്പോൾ, ബക്കറ്റ് ജലത്തിനടിയിലായിരിക്കുമ്പോൾ ഗുരുത്വകർഷണം ചെയുന്ന പ്രവൃത്തി 
d) വസ്തുക്കൾ തറയിലൂടെ നീരക്കി നീക്കുമ്പോൾ ഘർഷണബലം  ചെയ്യുന്ന പ്രവൃത്തി.
ഉത്തരം:
a) പോസിറ്റീവ്
b) പോസിറ്റീവ്
c) നെഗറ്റീവ്
d) നെഗറ്റീവ്

22. പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ട് ഉർജരൂപങ്ങൾ ലിസ്റ്റ് ചെയ്യുക. ഊർജത്തിന്റെ അളവ് ഏത് യൂണിറ്റിലാണ് പ്രസ്‌താവിക്കുന്നത്?
ഉത്തരം:
• വൈദ്യുതോർജം, സ്ഥിതികോർജം
• ജൂൾ (J)

23. യാന്ത്രികോർജം എത്ര തരം? ഏതെല്ലാം? വസ്തുക്കൾക്ക് യാന്ത്രികോർജം ലഭ്യമാകുന്നതെങ്ങനെ?
ഉത്തരം:
• രണ്ട്‌ വിധം 
• ഗതികോർജം, സ്ഥിതികോർജം
• വസ്തുക്കളുടെ ചലനം, സ്ഥാനം, കോൺഫിഗറേഷൻ തുടങ്ങിയവ മൂലം  

24. കുലച്ചു വച്ചിരിക്കുന്ന വില്ലിലെ അമ്പിനും ഉയരത്തിൽ ഇരിക്കുന്ന ടോയ് കാറിനും പ്രവൃത്തി ചെയ്യാൻ കഴിയുമോ?ഏത് ഊർജമാണ് ഇവയിലടങ്ങിയിരിക്കുന്നത് ?
ഉത്തരം: കഴിയും, സ്ഥിതികോർജം

25. ചുവടെ നൽകിയ സന്ദര്‍ഭങ്ങളെ സ്ഥിതികോർജം ലഭിക്കുന്നതിന്റെ
അടിസ്ഥാനത്തില്‍ അനുയോജ്യമായ  രീതിയില്‍ തരം തിരിച്ച് പട്ടികപ്പെടുത്തൂ.
• ഡാമിൽ കെട്ടി നിർത്തിയിരിക്കുന്ന ജലത്തിൽ അടങ്ങിയിരിക്കുന്ന ഊർജം
• പോൾ വോൾട്ടിലെ പോളിന്റെ വളവിൽ അടങ്ങിയ ഊർജം
• ഉയരത്തിൽ വച്ചിരിക്കുന്ന കല്ലിൽ അടങ്ങിയിരിക്കുന്ന ഊർജം
• കുലച്ചു വച്ച വില്ലിൽ അടങ്ങിയിരിക്കുന്ന ഊർജം
ഉത്തരം: 
സ്ഥാനം മൂലമുള്ള സ്ഥിതികോർജംകോൺഫിഗറേഷൻ മൂലമുള്ള സ്ഥിതികോർജം
• ഡാമിൽ കെട്ടി നിർത്തിയിരിക്കുന്ന ജലത്തിൽ അടങ്ങിയിരിക്കുന്ന ഊർജം• പോൾ വോൾട്ടിലെ പോളിന്റെ വളവിൽ അടങ്ങിയ ഊർജം
• ഉയരത്തിൽ വച്ചിരിക്കുന്ന കല്ലിൽ അടങ്ങിയിരിക്കുന്ന ഊർജം • കുലച്ചു വച്ച വില്ലിൽ അടങ്ങിയിരിക്കുന്ന ഊർജം 
• തെങ്ങിനു മുകളിലെ തേങ്ങയുടെ ഊർജ്ജം • അമർന്നിരിക്കുന്ന സ്പ്രിംഗിലുള്ള ഊർജ്ജം 
• ടാങ്കിൽ സ്ഥിതിചെയ്യുന്ന ജലത്തിന്റെ ഊർജ്ജം• പോൾവോൾട്ട് ചാടുമ്പോൾ വളഞ്ഞിരിക്കുന്ന പോളിലുള്ള ഊർജ്ജം
26. പ്രയോഗിക്കുന്ന ബലത്തിന്റെ എതിർദിശയിൽ ചെയ്യപ്പെടുന്ന പ്രവൃത്തി ഏതുപേരിൽ അറിയപ്പെടുന്നു? ഇത്തരം സന്ദർഭങ്ങൾക്ക് രണ്ടുദാഹരണങ്ങൾ എഴുതുക.
ഉത്തരം: നെഗറ്റീവ് പ്രവൃത്തി
ഉദാ: 1. കിണറ്റിൽ നിന്ന് വെള്ളം കോരുമ്പോൾ, ബക്കറ്റ് ജലത്തിനടിയിലായിരിക്കുമ്പോൾ ഗുരുത്വകർഷണം ചെയുന്ന പ്രവൃത്തി 
2. വസ്തുക്കൾ തറയിലൂടെ നീരക്കി നീക്കുമ്പോൾ ഘർഷണബലം  ചെയ്യുന്ന പ്രവൃത്തി.

27. കോൺഫിഗറേഷൻ മൂലം ലഭിക്കുന്ന ഊർജം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ത്? ഇപ്രകാരം ലഭിക്കുന്ന ഊർജസ്രോതസ്സുകൾക്ക് രണ്ടുദാഹരണങ്ങൾ എഴുതുക.
ഉത്തരം: വലിവ് മൂലമോ അമർത്തൽ മൂലമോ ലഭ്യമാകുന്ന ഊർജമാണ് കോൺഫിഗറേഷൻ മൂലമുള്ള ഊർജമായി അറിയപ്പെടുന്നത്.
ഉദാ: കുലച്ചു വച്ചിരിക്കുന്ന വില്ല്, അമർത്തിവച്ചിരിക്കുന്ന സ്പ്രിങ്

28. ക്ളോക്കിന്റ സ്പ്രിങ് ഇടക്കിടെ പിരിച്ച് മുറുക്കാറുണ്ടല്ലോ. ഇതിനെ ആവശ്യകതയെന്ത്?
ഉത്തരം: സ്പ്രിങ്ങിൽ ഊർജം സംഭരിക്കുന്നതിന്

29. യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി ഏതുപേരിൽ അറിയപ്പെടും? ഇതിന്റെ യൂണിറ്റ് ........ന് തുല്യമാണ്. ( J x S, J/s, W/s, S/J )
ഉത്തരം: പവർ, J/s

30. ഒരു ഉപകരണം 3 s കൊണ്ട് 4476 J പ്രവൃത്തി ചെയ്തു എങ്കിൽ ആ ഉപകരണത്തിന് എത്ര കുതിരശക്തി ഉണ്ട്?
ഉത്തരം: 
P = ʷ⁄ₜ = 4476/3 = 1492 W
1 Hp = 746 W ആയതുകൊണ്ട്  1492 W = 2 Hp ആകുന്നു.

31. മലമുകളിൽ അണകെട്ടി നിർത്തിയിരിക്കുന്ന ജലത്തിന് ഊർജമുണ്ടെന്ന് പറയാൻ കാരണമെന്ത്? ഇതിൽ അടങ്ങിയ ഊർജം പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒരു സന്ദർഭം വിശദമാക്കുക.
ഉത്തരം: 
ഉയരത്തിലിരിക്കുന്ന വസ്തുവിന് ഊർജമുണ്ട്
വൈദ്യുത ഉൽപാദനത്തിന്
32. a) കിണറിൽ നിന്നും വെള്ളംകോരുമ്പോൾ നാം എന്തിനെതിരെയാണ് പ്രവൃത്തി ചെയ്യുന്നത്?
b) ‘m’ മാസുള്ള വസ്തുവിനെ ‘h’ ഉയരത്തിലെത്തിക്കാനാവശ്യമായ പ്രവൃത്തി എത്ര?
c) ഈ ഉയരത്തിലെത്തുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതായിരിക്കും?
ഉത്തരം: 
a) ഗുരുത്വാകർഷണത്തിന്
b) mgh
c) സ്ഥിതികോർജം

33. 5kg മാസുള്ള ഒരു വസ്തു 10 m ഉയരത്തിൽ സ്ഥിതിചെയ്യുന്നു.
a) വസ്തുവിൽ അടങ്ങിയ ഊർജം എത്ര?
b) താഴെ തറയിൽ മുട്ടുന്നതിന് തൊട്ട് മുൻപ് അതിന്റെ ഊർജം ഏത് തരമാണ്?
c) അത് എത്രയായിരിക്കും?
ഉത്തരം: 
a) mgh = 5 x 10 x 10 = 500 J
b) ഗതികോർജം
c) 500 J

34. കല്ല് മേലോട്ട് എറിയുമ്പോൾ 
a) ഗുരുത്വാകർഷണം ചെയ്യുന്ന പ്രവൃത്തി ഏത് തരം?
b) ഇത്തരം പ്രവൃത്തിക്ക് ഒരു വിശദീകരണം നൽകുക.
c) ഒരു ഉദാഹരണം നൽകുക.
ഉത്തരം: 
a) നെഗറ്റീവ് പ്രവൃത്തി
b) പ്രയോഗിക്കുന്ന ബലത്തിന്റെ എതിർദിശയിൽ ചെയ്യപ്പെടുന്ന പ്രവൃത്തി
c) വസ്തുക്കൾ തറയിലൂടെ നീരക്കി നീക്കുമ്പോൾ ഘർഷണബലം  ചെയ്യുന്ന പ്രവൃത്തി.

35. a) ഊർജ സംരക്ഷണ നിയമം പ്രസ്താവിക്കുക.
b) ഊർജം ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലാക്കി ഉപയോഗിക്കാം എന്നതിന് ഒരു ഉദാഹരണം എഴുതുക.
ഉത്തരം: 
a) ഊർജ സംരക്ഷണ നിയമം.
b) അണക്കെട്ടിൽ കെട്ടി നിർത്തിയിരിക്കുന്ന ജലം താഴോട്ട് ഒഴുക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

36. a) യാന്ത്രികോർജം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
b) യാന്ത്രികോർജം എത്ര തരം? ഏതെല്ലാം?
c) 3 മീറ്റർ ഉയരത്തിലിരിക്കുന്ന 15 kg മാസുള്ള കല്ലിൽ അടങ്ങിയിരിക്കുന്ന യാന്ത്രികോർജം എത്ര?
d) ഈ കല്ല് തറയിലേക്ക് പതിച്ചാൽ തറയിൽ തൊടുന്നതിന് മുമ്പ് അതിലടങ്ങിയ യാന്ത്രികോർജം കണക്കാക്കുക. ഇവിടെയുണ്ടായ ഊർജപരിവർത്തനത്തിൽ നിന്ന് എന്ത് മനസിലാക്കാം?
ഉത്തരം: 
a) വസ്തുക്കൾക്ക് ചലനം മൂലമോ, സ്ഥാനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജ്ജമാണ് യാന്ത്രികോർജം.
b) രണ്ടുതരം, സ്ഥാനം മൂലവും കോൺഫിഗറേഷൻ മൂലവും 
c) mgh = 15 x 10 x 3 = 450 J
d) v2 = u2 + 2gh  = 0 + 2 x 10 x 3 = 60
Ek = ½ mv2 = ½ x 15 x 60 = 450J
സ്ഥിതികോർജം ഗതികോർജമായി പരിവർത്തനം ചെയ്തു.

37. ഒരു വൈദ്യുത ബൾബിൽ 40 W എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
a) ഇതിൽ നിന്ന് എന്ത് മനസിലാക്കാം?
b) ഈ ബൾബിന് 1000 J അഥവാ ഒരു കിലോ ജൂൾ വിനിയോഗിക്കാൻ എത്ര സമയം ആവശ്യമായി വരും?
c) ഒരു HP എത്ര വാട്ട് ആണ്?
ഉത്തരം: 
a) ഓരോ സെക്കന്റിലും 40 J പ്രവൃത്തി ചെയ്യാൻ കഴിയും എന്ന് മനസിലാക്കാം
b) P = ʷ⁄ₜ
  t = ʷ⁄ₚ = ¹⁰⁰⁰⁄₄₀ = 25 s
c) 1 HP = 746 W

38. 2984 N ബലം പ്രയോഗിച്ച് ഒരു വസ്തുവിനെ 5 m ഉയരത്തിലെത്തിക്കാൻ 20s സമയം എടുത്തുവെങ്കിൽ 
a) ചെയ്ത പ്രവൃത്തിയുടെ അളവ് എത്ര?
b)എത്ര പവർ ഉപയോഗിച്ചു?
c) അത് HP യിൽ എത്ര?
ഉത്തരം: 
a) W = mgh, mg = 2984 N, h = 5 m
    W= 2984 x 5 = 14920 W
b) P = ʷ⁄ₜ = ¹⁴⁹²⁰⁄₂₀ = 746 W
c) 746 W = 1 HP

39. എന്താണ് പ്രവൃത്തി?
ഒരു വസ്തുവിൽ ബ്ലം പ്രയോഗിക്കുകയും അതുമൂലം വസ്തുവിന് ബലത്തിന്റെ ദിശയിൽ സ്ഥാനാന്തരം സംഭവിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ബലം വസ്തുവിൽ പ്രവൃത്തി ചെയ്തതായി കണക്കാക്കാം. 

41. എന്താണ് ഊർജ്ജം?
പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം.

42. എന്താണ് സ്ഥിതികോർജ്ജം?
വസ്തുക്കൾക്ക് ചലനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജ്ജമാണ് യാന്ത്രികോർജം.

43. എന്താണ് ഗതികോർജ്ജം?
ചലനം മൂലം വസ്തുക്കൾക്ക് ലഭിക്കുന്ന ഊർജ്ജമാണ് ഗതികോർജ്ജം.

44. എന്താണ് ഊർജ്ജ സംരക്ഷണ നിയമം?
ഊർജ്ജം നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. ഊർജ്ജത്തെ ഊർജ്ജ നഷ്ടമോ ലാഭമോ ഇല്ലാതെ മറ്റ് ഊർജ്ജരൂപങ്ങളിലേക്ക് മാറ്റാൻ കഴിയും. ഇതാണ് ഊർജ്ജ സംരക്ഷണ നിയമം.

45. എന്താണ് പവർ?
യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ് പവർ. അഥവാ പ്രവൃത്തി ചെയ്യുന്നതിന്റെ നിരക്കാണ് പവർ.
വിലയിരുത്താം 

1. ചുവടെ കൊടുത്തവയിൽ പ്രവൃത്തിയുടെ അതേ യൂണിറ്റ് ഉപയോഗിക്കുന്ന അളവ് ഏത്?
a) പവർ
b) ഊർജം 
c) ബലം
d) സ്ഥാനാന്തരം
ഉത്തരം: b) ഊർജം 

2. ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?
a) സമയവും ഊർജവും
b) ബലവും പവറും
c) വേഗവും ത്വരണവും
d) സ്ഥാനാന്തരവും പ്രവേഗവും
ഉത്തരം: a) സമയവും ഊർജവും

3. അടിസ്ഥാന യൂണിറ്റുകളായ മീറ്റർ, കിലോഗ്രാം, സെക്കന്റ് എന്നിവ ഉപയോഗിച്ച് പവറിന്റെ യൂണിറ്റ് എഴുതിയാൽ ശരിയായത് ഏതാണ്?
a) kgm²/s³
b) kgm/s     
c) kgm/s²
d) kgm²/s
ഉത്തരം: a) kgm²/s³

4. 2.4 kg മാസുള്ള ഒരു വസ്തു നിരപ്പായ പ്രതലത്തിൽ സ്ഥിതിചെയ്യുന്നു. ഇതിൽ 50 N ബലം പ്രയോഗിച്ചപ്പോൾ 8 m സ്ഥാനാന്തരം ബലം പ്രയോഗിച്ച ദിശയിലുണ്ടായി. ഇവിടെ ചെയ്ത പ്രവൃത്തിയുടെ അളവ് കണ്ടെത്തി എഴുതുക.
a) 40 J 
b) 400 J       
c) 50 J    
d) 17.6 J
ഉത്തരം: b) 400 J

5. 20 kg മാസുള്ള ഒരു വസ്തുവിനെ കപ്പി ഉപയോഗിച്ച് 5 m ഉയർത്തിയതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി 1020 J പ്രവൃത്തി ചെയ്തുവെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. (ഗുരുത്വാകർഷണം മൂലമുള്ള ത്വരണം, = 10 m/s²).
a) കപ്പിയുടെ ഘർഷണം പരിഗണിക്കുന്നില്ലെങ്കിൽ ഇവിടെ ചെയ്ത പ്രവൃത്തി എത്രയായിരിക്കും?
b) കപ്പിയുടെ ഘർഷണത്തിനെതിരായി ചെയ്ത പ്രവൃത്തിയുടെ അളവ് കണക്കാക്കുക.
ഉത്തരം: 
a) പ്രവൃത്തി ,W = mgh = 20 × 10 × 5 = 1000 )
b) കപ്പിയുടെ ഘർഷണത്തിനെതിരായി ചെയ്ത പ്രവൃത്തി
=1020 -1000 = 20 J

6. ഒരു വൈദ്യുത മോട്ടോർ 10 സെക്കന്റ് പ്രവർത്തിപ്പിച്ചപ്പോൾ 8 മീറ്റർ ഉയരത്തിലുള്ള ടാങ്കിൽ 186.5 kg വെള്ളമെത്തി (ഗുരുത്വാകർഷണം മൂലമുള്ള ത്വരണം = 10 m/s²).
a) ഈ മോട്ടോറിന്റെ പവർ കണക്കാക്കുക.
b) മോട്ടോറിന്റെ പവർ കുതിരശക്തിയിലേക്ക് മാറ്റിയാൽ എത്രയായിരിക്കും?
c) മോട്ടോറിന്റെ പവർ പകുതിയായി കുറഞ്ഞാൽ ഇതേ അളവ് വെള്ളം നിറയ്ക്കാൻ എത്ര സമയമെടുക്കും?
ഉത്തരം: 
a) m= 186.5 kg, h = 8 m, t = 10 s
p = ʷ⁄ₜ
W = mgh
= 186.5 × 10 × 8
=14920J
p = ʷ⁄ₜ
= ¹⁴⁹²⁰⁄₁₀ = 1492 W

b) 1 കുതിരശക്തി = 746 W
കുതിരശക്തി = 1492W746W/hp = 2.00hp

c) ആകെ പവർ = 1492 W
പുതിയ പവർ = 14922 = 746 W
പവർ =  14920746 = 20 s 
മോട്ടോറിന്റെ പവർ പകുതിയായി കുറഞ്ഞാൽ ഇതേ അളവ് വെള്ളം നിറയ്ക്കാൻ ഇരട്ടി സമയമെടുക്കും.

7. ഒരു വസ്തുവിന്റെ മാസ് 4 kg ആണ്. ഈ വസ്തുവിൽ കിഴക്കുഭാഗത്തേക്ക് 3 N ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ വസ്തുവിന് ആ ദിശയിൽ 6 m സ്ഥാനാന്തരം സംഭവിച്ചു. തുടർന്ന് ഇതേ അളവ് ബലം (3 N) തെക്കുഭാഗത്തേക്ക് തുടർച്ചയായി പ്രയോഗിച്ചപ്പോൾ ആ ദിശയിൽ 5 m സ്ഥാനാന്തരം സംഭവിച്ചു.
a) വസ്തു തെക്കുഭാഗത്തേക്ക് ചലിപ്പിച്ചപ്പോൾ ചെയ്ത പ്രവൃത്തി കണക്കാക്കുക.
b) വസ്തുവിൽ ചെയ്ത പ്രവൃത്തിയുടെ ആകെ അളവ് കണക്കാക്കുക.
ഉത്തരം: 
a) W = F × s
= 3 × 5 = 15 J

b) കിഴക്കുഭാഗത്തേക്ക് ചെയ്ത പ്രവൃത്തി = F × s 
= 3 × 6 = 18 J
ആകെ പ്രവൃത്തി = 15 +18 =33 J

8. ഒരു വസ്തുവിനെ കുത്തനെ മുകളിലേക്കെറിഞ്ഞാൽ വസ്തുവിന്റെ സ്ഥിതികോർജത്തിലും ഗതികോർജത്തിലും മാറ്റം വരുമല്ലോ. താഴെ കൊടുത്തവയിൽ ഗതികോർജവുമായി ബന്ധപ്പെട്ട ശരിയായ ഗ്രാഫ് ഏതായിരിക്കും? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
ഉത്തരം:
 (a)
വസ്തു മുകളിലേക്ക് നീങ്ങുമ്പോൾ, ഗുരുത്വാകർഷണബലം മുകളിലേക്കുള്ള ചലനത്തിനെതിരെ പ്രവർത്തിക്കുകയും അതിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. വേഗത കുറയുമ്പോൾ, വസ്തുവിന്റെ ഗതികോർജ്ജവും കുറയുന്നു. പരമാവധി ഉയരത്തിൽ, പ്രവേഗം പൂജ്യമാകുന്നു, അതിനാൽ ഗതികോർജ്ജവും  പൂജ്യമാണ്.

9. ചന്ദ്രയാൻ -3 ലെ വിക്രം എന്ന ലാൻഡർ മോഡ്യൂളിന് 1752 kg മാസുണ്ട്.
a) ചന്ദ്രോപരിതലത്തിൽ നിന്ന് 100 m ഉയരത്തിൽ എത്തിയ അവസരത്തിൽ അതിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (ചന്ദ്രനിലെ ഗുരുത്വാകർഷണം മൂലമുള്ള ത്വരണം 1.6 m/s²).
b) ഇതേ വിക്രം മോഡ്യൂൾ ഭൗമോപരിതലത്തിൽ നിന്ന് 100 m ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ അതിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g = 10 m/s²)
ഉത്തരം: 
a) m = 1752 kg
g = 1.6 m/s²
h = 100 m
P.E = m × g × h = 1752 × 1.6 × 100 = 280320 J

b) g = 10 m/s²
P.E = m × g × h = 1752 × 10 × 100 = 1725000 J

10. ഒരു ഫ്ലാറ്റിന്റെ പുറം ചുമരിന് പെയിന്റ് അടിക്കാനായി 80 kg മാസ്സുള്ള ഒരാൾ തൂക്കിയിട്ട പ്ലാറ്റ് ഫോമിൽ ഉയരത്തിൽ നിൽക്കുന്നു. പ്ലാറ്റ്ഫോമിന്റെ മാസ് 170 kg ആണ്. അയാളെയും അയാൾ നിൽക്കുന്ന പ്ലാറ്റ്ഫോമിനെയും തറനിരപ്പിൽ നിന്ന് ഈ ഉയരത്തിലെത്തിക്കാൻ മോട്ടോർ ചെയ്ത പ്രവൃത്തിയുടെ അളവ് 150 kJ ആണ്. എങ്കിൽ പ്ലാറ്റ്ഫോം എത്ര ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്? (g = 10 m/s²)
ഉത്തരം: 
ആകെ മാസ്സ് = 80kg + 170kg = 250kg
W = mgh = 250 × 10 × h = 150kJ = 15000J

1500002500 = 60m

11. ഒരേ മാസുള്ള രണ്ട് കാറുകളും ഇരട്ടി മാസുള്ള ഒരു ലോറിയും നേർദിശയിൽ പോകുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) രണ്ട് കാറുകളുടെയും ഗതികോർജം തുല്യമായിരിക്കുമോ? ഉത്തരം സാധൂകരിക്കുക.
b) ലോറിയുടെയും മുന്നിലുള്ള കാറിന്റെയും ഗതികോർജം തുല്യമാണോ? എന്തുകൊണ്ട്?
c) പിറകിലുള്ള കാറിന്റെ മാസ് 1800 kg ആണെങ്കിൽ അതിന്റെ ഗതികോർജം കണക്കാക്കുക.
ഉത്തരം: 
a) തുല്യമായിരിക്കില്ല. പ്രവേഗം കൂടിയ കാറിന്റെ ഗതികോർജം കൂടുതലായിരിക്കും.
b) തുല്യമായിരിക്കില്ല. കാരണം ലോറിക്കും കാറുകൾക്കും മാസ് വ്യത്യസ്തമാണ്
c) ഗതികോർജം = ½ × mv² = ½ × 1800 × 20² = 360000 J.

12. ചിത്രം വിശകലനം ചെയ്ത് താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ഒരു സ്ഥാനമാണ് A സൂചിപ്പിക്കുന്നത്. നിശ്ചലാവസ്ഥയിലുള്ള പന്ത്  A ൽ നിന്ന് സ്വതന്ത്രമായി താഴേക്ക് പതിക്കുന്നതിന്റെ മൂന്ന് ഘട്ടങ്ങളാണ് ചിത്രികരിച്ചിരിക്കുന്നത്.
a) A യിലെ ഗതികോർജം എത്രയായിരിക്കും?
b) A യിലെ സ്ഥിതികോർജം എത്രയായിരിക്കും?
c) A യിലെ ആകെ ഊർജം എത്രയായിരിക്കും?
d) C യിലെ ഗതികോർജം എത്രയായിരിക്കും?
e) C യിലെ സ്ഥിതികോർജം എത്രയായിരിക്കും?
f) C യിലെ ആകെ ഊർജം എത്രയായിരിക്കും?
g) ഇവിടെ പന്ത് താഴേക്ക് പതിക്കുമ്പോൾ ഊർജത്തിന്റെ അളവിൽ എന്ത് മാറ്റമാണ് സംഭവിച്ചിരിക്കുന്നത്? വിശദമാക്കുക.
ഉത്തരം: 
a) A യിലെ ഗതികോർജം = 0 J
b) A യിലെ സ്ഥിതികോർജം = 20 J
c) A യിലെ ആകെ ഊർജം =20 J
d) C യിലെ ഗതികോർജം = 20 J
e) C യിലെ സ്ഥിതികോർജം = 0 J
f) C യിലെ ആകെ ഊർജം = 20 J
g) ഇവിടെ പന്ത് താഴേക്ക് പതിക്കുമ്പോൾ പന്തിന്റെ സ്ഥിതികോർജം ഗതികോർജമായി മാറുന്നു. ആകെ ഊർജത്തിൽ മാറ്റമില്ല.

13. നിർമ്മാണ വസ്തുക്കൾ കെട്ടിടത്തിന്റെ മുകളിൽ എത്തിക്കുന്ന ഒരു കൺവെയർ ബെൽറ്റ് ഉപയോഗിച്ച് 50 kg വീതം മാസുള്ള അഞ്ച് ചാക്ക് സിമന്റ് 16 s സമയം കൊണ്ട് 8m ഉയരത്തിലേക്ക് എത്തിക്കുന്നു. കൺവെയർ ബെൽറ്റിലെ മോട്ടോറിന്റെ പവർ കണക്കാക്കുക (g = 10 m/s²).
ഉത്തരം: 
ഒരു സിമന്റ് ചാക്കിന്റെ മാസ് = 50 കിലോഗ്രാം
5 ചാക്കുകളുടെ മാസ് = 5 x 50 = 250 കിലോഗ്രാം
W = mgh = 250×10 x8 = 20000J
P = ʷ⁄ₜ
P = 2000016 = 1250 W
 = 2000016 = 1250 W

14. ബാബുവും രാജുവും കൂടി വീടുപണിക്കാവശ്യമായ വസ്തുക്കൾ 15 m ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ എത്തിച്ചിരിക്കുന്നതിന്റെ വിശദാംശം ചുവടെ നൽകിയിരിക്കുന്നു.
a) ഇവരിൽ കൂടുതൽ പ്രവൃത്തി ചെയ്തത് ആരാണെന്ന് കണ്ടെത്തുക.
b) പവർ കൂടുതൽ ബാബുവിനാണെന്ന് പറഞ്ഞാൽ നിങ്ങൾ യോജിക്കുമോ? വിശദമാക്കുക.
ഉത്തരം: 
a) ബാബു ചെയ്ത പ്രവൃത്തി = 600 × 15 = 9000 J
രാജു ചെയ്ത പ്രവൃത്തി = 400 × 15 = 6000 J
ഇവരിൽ ബാബുവാണ് കൂടുതൽ പ്രവൃത്തി ചെയ്തത്.

b) ഇല്ല.
ബാബുവിന്റെ പവർ = ʷ⁄ₜ = 9000/300 = 30 W
രാജുവിന്റെ പവർ = ʷ⁄ₜ = 6000/200 = 30 W
രണ്ടുപേരുടെയും പവർ തുല്യമാണ്.

15. വസ്തുവിൽ പ്രയോഗിച്ച ബലവും വസ്തുവിനുണ്ടായ സ്ഥാനാന്തരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാഫ് നിരീക്ഷിക്കൂ.
a) ഗ്രാഫിൽ നിന്ന് വസ്തുവിൽ പ്രയോഗിക്കുന്ന ബലത്തിന്റെ അളവ് എത്രയാണെന്ന് കണ്ടെത്തൂ.
b) ബലം പ്രയോഗിച്ചതു മൂലം വസ്തുവിനുണ്ടായ സ്ഥാനാന്തരത്തിന്റെ അളവ് ഗ്രാഫിൽ നിന്ന് കണ്ടെത്തി എഴുതൂ.
c) ഗ്രാഫ് ഉപയോഗിച്ച് പ്രവൃത്തിയുടെ അളവ് കണ്ടെത്താനുള്ള മാർഗമെന്ത്? ഗ്രാഫിനു താഴെയുള്ള ഭാഗത്തെ പരപ്പളവ് കണ്ടെത്തിനോക്കൂ. ഇത് പ്രവൃത്തിയുടെ അളവിന് തുല്യമല്ലേയെന്ന് പരിശോധിക്കുക.
ഉത്തരം: 
a) 6 N
b) 0.4 m
c) പ്രവൃത്തിയുടെ അളവ്, W = 6 × 0.4 = 2.4 J
പ്രവൃത്തിയുടെ അളവ് = ഗ്രാഫിന് താഴെയുള്ള ഭാഗത്തെ പരപ്പളവ് = നീളം × വീതി = 0.4 × 6 = 2.4 J


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here