Kerala Syllabus Class 10 കേരള പാഠാവലി - Unit 01 ഭാഷ പൂത്തും സംസ്കാരം തളിർത്തും: Chapter 02 - മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി - ചോദ്യോത്തരങ്ങൾ
Study Notes for Class 10 കേരള പാഠാവലി (ഭാഷ പൂത്തും സംസ്കാരം തളിർത്തും) മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി | Class 10 Malayalam - Kerala Padavali - Mathrubhaasha nammute ullil ozhukunna jeevanadi - Questions and Answers - Chapter 02 മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി - ചോദ്യോത്തരങ്ങൾ. പത്താം ക്ലാസ് കേരളപാഠാവലിയിലെ മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി
♦ “ഭാഷ ചിറകാകുമ്പോൾഏതാകാശവും നമ്മുടേത്.” ഈ വാക്യം നൽകുന്ന അർഥസൂചന.• ഉയരങ്ങളിൽ എത്താൻ ഭാഷ വേണം• ആകാശം കാണാൻ ഭാഷ വേണം• ഭാഷ പറക്കുന്നതാണ്• ഭാഷ ആകാശമാണ്.ഉത്തരം: ഉയരങ്ങളിൽ എത്താൻ ഭാഷ വേണം
♦ പച്ചക്കറി മകൾ തന്നെ വിലപേശി സാധനങ്ങൾ വാങ്ങണമെന്ന് ലേഖകൻ തീരുമാനിച്ചതിന്റെ കാരണം?• വിലപേശി വാങ്ങാൻ ലേഖകന് അറിയില്ല • വാങ്ങാൻ മകളാണ് മിടുക്കി• വിലപേശിമാത്രമേ സാധനങ്ങൾ വാങ്ങാവൂ• ജീവിതനൈപുണി നേടാൻ മാതൃഭാഷ അനിവാര്യംഉത്തരം: ജീവിതനൈപുണി നേടാൻ മാതൃഭാഷ അനിവാര്യം
♦ മകളുടെ ഭാഷാപഠനത്തെക്കുറിച്ച് ലേഖകന്റെ നിലപാട് എന്തായിരുന്നു? • അന്യഭാഷകൾക്ക് പ്രാധാന്യം നൽകണം• എല്ലാഭാഷകളും പഠിക്കണം• മാതൃഭാഷ നിർബന്ധമായും പഠിക്കണം• മാതൃഭാഷ പഠിക്കുന്നതുകൊണ്ട് പ്രയോജനമില്ലഉത്തരം: മാതൃഭാഷ നിർബന്ധമായും പഠിക്കണം
♦ ലേഖകന്റെ അഭിപ്രായത്തിൽ ഭാഷയെന്നാൽ എന്താണ്? • കേവലം പദബന്ധം• ആവിഷ്കാരത്തിന്റെ രൂപം• സംവദിക്കുന്നതിനുള്ള ഉപാധി• തൊഴിലിനായി പഠിക്കേണ്ട ഒന്ന്ഉത്തരം: ആവിഷ്കാരത്തിന്റെ രൂപം
♦ “സർ, ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അതുകൊണ്ടു കന്നഡ ശരിക്കറിയില്ല.” ചെറുപ്പക്കാരന്റെ ഈ വാക്കുകൾ ലേഖകനിൽ ഉണർത്തിയ ചിന്തകൾ എന്തെല്ലാമാണ്?• നഗരകേന്ദ്രീകൃതവിദ്യാലയങ്ങളിൽ മാതൃഭാഷയെ കൈയും കാലും കെട്ടി മൂലയിലിരുത്തിയിരിക്കുന്നു.• ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെ തത്രപ്പാടിൽ നമ്മുടെ മനസ്സിൽ നിന്നു മാതൃഭാഷ മാഞ്ഞുപോകുന്നു.
♦ നാം നമ്മുടെ അസ്തിത്വംതന്നെ കളഞ്ഞുകുളിച്ചിരിക്കുന്നു.’ ലേഖകന്റെ ഈ അഭിപ്രായത്തിനു പിന്നിലെ രണ്ടു കാരണങ്ങൾ വ്യക്തമാക്കുക.• ഒരു നാടിന്റെ വിചാരധാരയെയും ജീവിതത്തെയും രേഖപ്പെടുത്തിയ എഴുത്തുകാരെ അറിയുന്നില്ല.• വ്യാപാരത്തിനുവേണ്ടി മാത്രം ഭാഷ പഠിക്കുന്ന മനഃസ്ഥിതിയുള്ളതിനാൽ
♦ ‘ഭാഷയെന്നു പറയുന്നത് നമ്മുടെ ആവിഷ്കാരത്തിന്റെ രൂപമാണ്.’ ലേഖകന്റെ ഈ അഭിപ്രായത്തെ വിലയിരുത്തി കുറിപ്പു തയ്യാറാക്കുക. മാതൃഭാഷ വികാരപ്രകടനത്തിനുള്ള ഉപാധിയാണ്. ജനിച്ചുവളർന്ന നാടും പരിസരവും അതിൽ അലിഞ്ഞുചേരുന്നു. ശുദ്ധമായ ആശയവിനിമയത്തിനും ഭാവപ്രകടനത്തിനും മാതൃഭാഷയോളം കരുത്ത് മറ്റൊന്നിനില്ല. മാതൃഭാഷ അറിയാത്തത് സംസ്കാരശൂന്യതയുടെ അടയാളമാണ്.
♦ 'ഒരു ജനതയുടെ മാതൃഭാഷയിൽ അവരുടെ ജീവിതവും പ്രാദേശികമായ സമ്പൽസമൃദ്ധിയും കാണാവുന്നതാണ്.’ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ലേഖനത്തിൽ നിന്ന് ഉചിതമായ സന്ദർഭങ്ങൾ കണ്ടെത്തുക.• ഭാഷ മനുഷ്യജീവിതത്തെയും അവരുടെ ധാരണകളെയും അതേപോലെ പ്രതിഫലിപ്പിക്കുന്നു.• തെലുങ്കുനാട്ടിലെ വരൾച്ചകൊണ്ട് കഷ്ടപ്പെടുന്ന രായലസീമയിൽ ആരെങ്കിലും തെറ്റുചെയ്താൽ, “ചെയ്ത പാപങ്ങളൊന്നും ദഹിക്കാതെ നീ വയറുപൊട്ടി ചാവും, നോക്കിക്കോ.” എന്നാണ് മറ്റുള്ളവർ ശകാരിക്കുക• ഗോദാവരിയിൽ കൃഷ്ണാനദീതീരത്തുള്ളവർ ഇതേ കാര്യത്തിന്, “നീ ചെയ്ത പാപങ്ങളൊക്കെയും ഭാവിയിലൊരു ദിവസം ഫലമായി വീഴും, നോക്കിക്കോ.” എന്ന് പഴങ്ങളെ രൂപകങ്ങളായി ഉപയോഗിച്ചാകും ശകാരിക്കുക. കാരണം മരങ്ങൾ സമൃദ്ധമായി ഉള്ള പ്രദേശമാണത്. • ഒരു ജനതയുടെ മാതൃഭാഷ പഠിക്കുകയെന്നാൽ അതിലൂടെ ആ ജനതയുടെ സംസ്കാരത്തെ അറിയുക എന്നു കൂടിയാണ് അർഥം.
♦ ‘മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകാതെ അന്യഭാഷകൾ പഠിച്ചാൽ ഭാവിയിൽ പ്രയോജനമുണ്ടാകും.’ ഈ അഭിപ്രായത്തിനു കാരണമായി പുതുതലമുറ മുന്നോട്ടുവയ്ക്കുന്ന എന്തെല്ലാം ന്യായങ്ങളാണ് ലേഖകൻ അവതരിപ്പിക്കുന്നത്?• കേവലം സംവദിക്കുന്നതിനു മാത്രമുള്ളതാണ് ഭാഷ അതിനപ്പുറം ഭാഷയ്ക്ക് മഹത്വമില്ല • ഭാഷ എന്നത് കേവലം പദബന്ധം മാത്രമാണ്. • കേവലം വ്യാപാരത്തിനു വേണ്ടി മാത്രമാണ് ഭാഷ എന്ന മനസ്ഥിതിയാണ് പുതുതലമുറയ്ക്ക് • ഇംഗ്ലീഷ് ഭാഷയെ കവചമാക്കിക്കൊണ്ട്, ആ ഭാഷ അറിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതം തന്നെ വ്യർഥമാണെന്ന് അവർ ഭയക്കുന്നു
♦ ‘മാതൃഭാഷ നിർബന്ധമായും പഠിക്കണമെന്ന് ശഠിക്കുന്നവനായിരുന്നു ഞാൻ.’ ഈ ശാഠ്യത്തിനുള്ള കാരണങ്ങളായി ലേഖകൻ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ എന്തെല്ലാം?• മാതൃഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ടാണ് മറ്റുഭാഷകൾ വളരെ എളുപ്പം പഠിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്.• മാതൃഭാഷയിൽ താൻ വായിച്ച ശ്രേഷ്ഠരായ എഴുത്തുകാരുടെ കൃതികളിലെ ചിന്തകളാണ് തന്നെ ഒരു ശില്പമെന്നപോലെ കൊത്തി രൂപപ്പെടുത്തിയത് എന്ന് ലേഖകൻ വിശ്വസിക്കുന്നു.• മാതൃഭാഷ ഒരാളുടെ ആവിഷ്കാരത്തിന്റെ രൂപമാണ്, സുഖദുഃഖങ്ങൾ വ്യക്തമാക്കുന്ന വാഹിനിയാണ്.• മാതൃഭാഷ പഠിക്കാത്ത നമ്മുടെ മക്കൾ നമ്മോടൊപ്പമുള്ളപ്പോഴും അന്യരാണ്.• മാതൃഭാഷയിലൂടെ സ്വന്തം സംസ്കാരത്തെ അറിയുക കൂടിയാണ് ചെയ്യുന്നത് • മാതൃഭാഷയെ മാറ്റാൻ ശ്രമിക്കുന്നത് പെറ്റമ്മയെ മാറ്റുന്നതുപോലെയാണ്.
♦ മകൾക്ക് മാതൃഭാഷ അറിയാതിരുന്നത് ലേഖകനിൽ കോപവും ഉൽക്കണ്ഠയും നിറച്ചത് എന്തുകൊണ്ടായിരിക്കും? കണ്ടെത്തി അവതരിപ്പിക്കുക.ലേഖകന്റെ മകൾക്ക് മാതൃഭാഷയായ തമിഴ് അറിയാത്തത് അദ്ദേഹത്തിൽ കോപവും ഉൽക്കണ്ഠയും നിറച്ചത്, ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല, അതൊരു ജനതയുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആത്മാവാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത് കൊണ്ടാണ്. മകൾ ഒരു തമിഴ്നാട്ടുകാരിയാണെങ്കിലും അവൾക്ക് ആ ഭാഷയുടെ സാംസ്കാരിക സൗന്ദര്യവും മാധുര്യവും അനുഭവിക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ വേദനിപ്പിച്ചു. ഒരു സാധനം വാങ്ങാൻ പോലും മാതൃഭാഷ ഉപയോഗിക്കാൻ കഴിയാതെ ഇംഗ്ലീഷിൽ സംസാരിക്കേണ്ടി വന്നത് ഭാഷയെക്കുറിച്ചുള്ള അവളുടെ അറിവ് എത്ര പരിമിതമാണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കികൊടുത്തു. സ്വന്തം സംസ്കാരത്തിൽ നിന്ന് അകന്നുപോവുകയും, മാതൃഭാഷയുടെ മൂല്യം മനസ്സിലാക്കാതെ കേവലം ജോലിക്ക് വേണ്ടിയുള്ള ഒരു ഭാഷയായി മാത്രം ഇംഗ്ലീഷിനെ കാണുകയും ചെയ്യുന്ന ഒരു തലമുറ വളർന്നുവരുന്നു എന്ന ഭയം അദ്ദേഹത്തെ അലട്ടിയിരുന്നു. അതുകൊണ്ടാണ് ഈ സംഭവം അദ്ദേഹത്തിൽ ഇത്രയധികം വേദനയും കോപവും ഉൽക്കണ്ഠയും ഉണ്ടാക്കിയത്.
♦ ‘മാതൃഭാഷ പഠിക്കുകയല്ല സ്വയം ആർജിക്കുകയാണ്.’ ഈ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കുറിപ്പു തയ്യാറാക്കുക.മാതൃഭാഷ പഠിക്കേണ്ട ഒന്നാണെന്ന ചിന്ത ഒരാളിൽ ഉണ്ടാകുന്നില്ല. കുഞ്ഞ് നടക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി മുട്ടുകാലിൽ നടക്കുന്നതുപോലെ സ്വാഭാവികമായി മാതൃഭാഷ ആർജിക്കാൻ കഴിയും, താൻ ശ്വസിക്കുന്ന വായുപോലെയും ഉണ്ണുന്ന ചോറുപോലെയും അമ്മ പറയുന്ന കഥകൾ കേട്ട് എണ്ണിത്തീർന്ന നക്ഷത്രങ്ങൾ പോലെയും ഞരമ്പുകളിൽ ഒഴുകുന്ന രക്തംപോലെയും മാതൃഭാഷ ഒരു വ്യക്തിയിൽ ഒഴുകുന്നു. മറ്റു ഭാഷകൾ പഠിക്കാനുള്ള അടിത്തറയാണ് മാതൃഭാഷ.
♦ ‘ഇംഗ്ലീഷിൽ നെഗളിച്ചു നടക്കുന്നുണ്ടല്ലോ ചിലർ.’ അവരെക്കുറിച്ച് ലേഖകന്റെ കാഴ്ചപ്പാട് വ്യക്തമാക്കുക. അവർ ആ ഭാഷ ശരിയായി പഠിച്ചാണ് സംസാരിക്കുന്നത് എന്ന് ലേഖകൻ വിശ്വസിക്കുന്നില്ല. അവർക്ക് ഇംഗ്ലീഷിലെ വിഖ്യാതരായ സാഹിത്യകാരൻമാരെയോ ചിന്തകരെയോകുറിച്ച് ശരിയായ ജ്ഞാനമില്ല. ആംഗലഭാഷയുടെ സൗന്ദര്യം, സാഹിത്യം, ദർശനങ്ങൾ തുടങ്ങിയുള്ള ഒന്നും അറിയില്ല. കേവലം വ്യാപാരത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ചില പദങ്ങൾ മാത്രം അറിഞ്ഞുകൊണ്ട് അഹങ്കാരം കാട്ടുകയാണ് അവർ.
♦ “മഴയില്ലാതെ തടാകങ്ങളും പുഴകളും വറ്റിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ മണ്ണിൻ്റെ മക്കൾ 'റെയ്ൻ റെയ്ൻ ഗോ എവേ' എന്നു പാടാമോ? അവർ പാടേണ്ടത്. എങ്ങോട്ടു പോകുന്നു മേഘമേ നിൽക്കുക ഞങ്ങൾക്കു നാലിറ്റു വെള്ളം പകരുക എന്നല്ലേ?" ലേഖകന്റെ ഈ ചോദ്യങ്ങൾ നിങ്ങളിൽ ഉണർത്തുന്ന ചിന്തകൾ എന്തെല്ലാം? യുക്തിപൂർവം സമർഥിക്കുക.ലേഖകന്റെ ഈ ചോദ്യങ്ങൾ നമ്മുടെ സമൂഹത്തിൽ കടന്നുകൂടിയ അന്ധമായ പാശ്ചാത്യ അനുകരണത്തെക്കുറിച്ചും അതിന്റെ ദോഷവശങ്ങളെക്കുറിച്ചുമുള്ള ആഴമായ ചിന്തകളാണ് ഉണർത്തുന്നത്. 'റെയ്ൻ റെയ്ൻ ഗോ എവേ' എന്ന കവിത ഇംഗ്ലണ്ടിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു ഭാവനയാണ്. അവിടെ പതിവായി മഴ പെയ്യുന്നതിനാൽ, കുട്ടികൾക്ക് കളിക്കാൻ സാധിക്കാത്ത അവസ്ഥയിൽ മഴയെ അകറ്റിനിർത്താൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ, വേനൽക്കാലത്ത് വരൾച്ചയും ജലക്ഷാമവും അനുഭവിക്കുന്ന നമ്മുടെ രാജ്യത്ത് ഈ കവിതയുടെ ആശയം ഒട്ടും പ്രസക്തമല്ല. ഇങ്ങനെയുള്ള കവിതകൾ പഠിക്കുന്നത് കുട്ടികളെ അവരുടെ ചുറ്റുപാടുകളിൽ നിന്ന് അകറ്റാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, ഒരു സംസ്കാരത്തിന്റെ ഭാഷയെയും അതിന്റെ സാഹിത്യത്തെയും ഉൾക്കൊള്ളുമ്പോൾ അവിടുത്തെ സാമൂഹികവും, ഭൗമശാസ്ത്രപരവുമായ പ്രത്യേകതകളെയും നമ്മൾ കണക്കിലെടുക്കണം. നമ്മുടെ നാടിന്റെ ആവശ്യങ്ങൾക്കും വികാരങ്ങൾക്കും അനുസരിച്ചുള്ള ചിന്തകൾക്ക് മാത്രമേ നമ്മുടെ കുട്ടികൾക്ക് ആഴത്തിലുള്ള അറിവും വ്യക്തിത്വവും നൽകാൻ സാധിക്കൂ. അതുകൊണ്ട് നമ്മുടെ സംസ്കാരത്തെയും സാഹചര്യങ്ങളെയും പ്രതിഫലിക്കുന്ന കവിതകളും പാട്ടുകളും പാടേണ്ടതിന്റെ ആവശ്യകതയാണ് ഈ ചോദ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.
♦ • “എൻ്റെ മാതൃഭാഷ കന്നഡയാണ്. അതു പഠിക്കുകതന്നെ വേണമോ എന്ന ചോദ്യം എന്റെ ജീവിതത്തിൽ വന്നതേയില്ല. മുട്ടുകാലിൽ നടക്കുന്നതുപോലെ സ്വാഭാവികമായി, സരളമായി ഞാനതു പഠിച്ചു." • “എൻ്റെ മാതൃഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ടുതന്നെയാണ് മറ്റു ഭാഷകൾ വളരെ എളുപ്പം പഠിക്കാൻ എനിക്കു കഴിഞ്ഞത്." ലേഖകന്റെ ഈ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരിക്കുക.ലേഖകന്റെ ഈ അഭിപ്രായങ്ങളോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. മാതൃഭാഷ മനുഷ്യന്റെ ചിന്തയുടെയും ഭാവനയുടെയും അടിത്തറയാണ്. നാം ജീവിച്ചുവളർന്ന ചുറ്റുപാടുകളിൽ നിന്ന് സ്വാഭാവികമായും, ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് നാം മാതൃഭാഷ പഠിക്കുന്നത്. ഇത് നമ്മുടെ ചിന്താപ്രക്രിയയെയും ലോകത്തെ മനസ്സിലാക്കാനുള്ള കഴിവിനെയും രൂപപ്പെടുത്തുന്നു. ഒരു ഭാഷയുടെ ഘടനയെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചും നമ്മൾ മാതൃഭാഷയിലൂടെയാണ് അറിയുന്നത്. ഈ അടിത്തറയാണ് മറ്റു ഭാഷകൾ പഠിക്കുമ്പോൾ നമ്മെ സഹായിക്കുന്നത്. ഒരു കെട്ടിടം പണിയുമ്പോൾ അതിന്റെ അടിത്തറ എത്രത്തോളം ശക്തമാണോ, അത്രത്തോളം ആ കെട്ടിടവും ശക്തമായിരിക്കും. അതുപോലെ, മാതൃഭാഷയിലുള്ള നമ്മുടെ അറിവാണ് മറ്റു ഭാഷകൾ പഠിക്കാനുള്ള നമ്മുടെ കഴിവിനെ നിർണ്ണയിക്കുന്നത്. അതുകൊണ്ട് തന്നെ മാതൃഭാഷയെ അവഗണിക്കുന്ന ഒരാൾക്ക് മറ്റു ഭാഷകൾ നല്ല രീതിയിൽ പഠിക്കാൻ ബുദ്ധിമുട്ടായിരിക്കും.
♦ • “അധിനിവേശസംവിധാനം എന്താണ് ഞങ്ങളെപ്പോലുള്ള കെനിയൻ കുട്ടികളിൽ ചെയ്തത്? ഒരുവശത്ത് ഞങ്ങളുടെ ഭാഷകളെയും അവയുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമർത്തുകയും മറുവശത്ത് ആംഗലേയത്തെയും അതിന്റെ സാഹിത്യത്തെയും ആകാശത്തോളം ഉയർത്തുകയും ചെയ്തതിന്റെ പ്രത്യാഘാതം വലുതായിരുന്നു.” - മനസ്സുകളുടെ അപകോളനീകരണം (ഗൂഗി വാ തിഓംഗോ)• “ബ്രിട്ടീഷുകാർ നമ്മുടെ നാടിനുമേൽ ആധിപത്യം സ്ഥാപിക്കാൻ ഉപയോഗിച്ചിരുന്ന ആയുധം അവരുടെ ഭാഷയായിരുന്നു. മനുഷ്യൻ ഏതു ഭാഷയാണോ സംസാരിക്കുന്നത്, ആ നാടിന്റെ ആളായി മാറും എന്ന സത്യം അവർക്ക് നന്നായി അറിയാമായിരുന്നു. - (പ്രകാശ് രാജ്)മാതൃഭാഷയ്ക്കു മേലുള്ള അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള രണ്ട് എഴുത്തുകാരുടെയും നിരീക്ഷണങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.ഗൂഗി വാ തിയോംഗോയും പ്രകാശ് രാജും മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മേലുള്ള അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള സമാനമായ കാഴ്ചപ്പാടുകളാണ് പങ്കുവെക്കുന്നത്.ബ്രിട്ടീഷ് അധിനിവേശം ആഫ്രിക്കൻ ഭാഷകളെയും സാഹിത്യത്തെയും അടിച്ചമർത്തുകയും ഇംഗ്ലീഷ് ഭാഷക്ക് അമിതമായ പ്രാധാന്യം നൽകുകയും ചെയ്തു എന്ന് ഗൂഗി വാ തിയോംഗോ ചൂണ്ടിക്കാട്ടുന്നു. ഈ പ്രക്രിയ അവിടുത്തെ കുട്ടികളുടെ മനസ്സിനെയും ചിന്തയെയും സ്വാധീനിച്ചു. ഇത് അവരുടെ സംസ്കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും അവരെ അകറ്റാൻ കാരണമായി എന്നുമാണ് ഗൂഗി വാ തിയോംഗോ സമർത്ഥിക്കുന്നത്.ബ്രിട്ടീഷുകാർ അവരുടെ ഭാഷയെ ഒരു ആയുധമായി ഉപയോഗിച്ച് നമ്മുടെ സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചു എന്ന് പ്രകാശ് രാജ് അഭിപ്രായപ്പെടുന്നു. അവർക്ക് അറിയാമായിരുന്നു ഒരു ജനത ഏതു ഭാഷയാണോ സംസാരിക്കുന്നത്, ആ ഭാഷയുടെ സംസ്കാരത്തെയും അവർ ഉൾക്കൊള്ളുമെന്നുള്ള സത്യം. തന്മൂലം, സ്വന്തം ഭാഷയും സംസ്കാരവും തള്ളിക്കളഞ്ഞ് 'അങ്കിളും ആന്റിയും' എന്നൊക്കെ വിളിക്കുന്ന പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്ന അവസ്ഥയിലേക്കു നമ്മൾ എത്തിച്ചേർന്നത് ഈ അധിനിവേശത്തിന്റെ ഫലമായാണെന്ന് പ്രകാശ് രാജ് പറയുന്നു.ഈ രണ്ട് എഴുത്തുകാരും മാതൃഭാഷയ്ക്കു മേലുള്ള അധിനിവേശത്തെ ഒരേ കാഴ്ചപ്പാടോടെയാണ് നോക്കിക്കാണുന്നത്. ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല, അതൊരു ജനതയുടെ സംസ്കാരത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്ന ഒരു ശക്തിയാണെന്ന് ഇരുവരും പറയുന്നു.അതുകൊണ്ട് തന്നെ മാതൃഭാഷയെ തള്ളിക്കളഞ്ഞ് അധിനിവേശ ഭാഷയെ സ്വീകരിക്കുന്നതിലൂടെ ഒരു ജനത സ്വന്തം അസ്തിത്വവും (വ്യക്തിത്വം) സംസ്കാരവും നഷ്ടപ്പെടുത്തുന്നു എന്നാണ് ഇവർ രണ്ടുപേരും അഭിപ്രായപ്പെടുന്നത്.
♦ നമുക്ക് ചുറ്റുമുള്ള ജനം ഏതു ഭാഷയാണോ സംസാരിക്കുന്നത്, അത് ശുദ്ധമായി സംസാരിക്കുക എന്നതാവും നാം അവർക്ക് നൽകുന്ന ആദരം.’ കേരളത്തിലെ പുതുതലമുറ നാടിനോടും ഭാഷയോടും ഈ ആദരവ് പുലർത്തുന്നുണ്ടോ? പ്രതികരണം കുറിക്കുക.പുതുതലമുറയിൽ അത്തരം മനോഭാവം വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്. തങ്ങൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാണ് എന്ന് കാണിക്കാൻ അവർ അന്യഭാഷകൾ കൂടുതൽ ഉപയോഗിക്കുന്നു. മാതൃഭാഷ അറിയില്ല എന്ന് അഭിമാനത്തോടെ വിളിച്ചുപറയുന്നു. പരിഷ്കാരത്തിന്റെ പേരിൽ അന്യസംസ്കാരത്തെ സ്വീകരിക്കുന്നു. സ്വന്തം സംസ്കാരത്തെ തിരസ്കരിക്കുന്നു. വിദ്യാഭ്യാസത്തിലും മാതൃഭാഷ മാധ്യമമായി സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഭാഷ തിരഞ്ഞെടുക്കുന്നതുപോലും ഭാവിയിൽ ചെയ്യുന്ന തൊഴിലിനെ ആസ്പദമാക്കിയാണ്.
♦ • കമ്പനിയുടെ അതിഥിയായി പോയി • കമ്പനിയുടെ അതിഥിയായി പോയിരുന്നു രണ്ടാമത്തെ വാക്യത്തിൽ 'ഇരുന്നു' എന്ന ക്രിയാപദം ചേർന്നപ്പോഴുണ്ടായ അർഥവ്യത്യാസം എന്താണ്? ഇത്തരത്തിൽ ക്രിയകൾ ചേരുന്ന പദങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവ വാക്യത്തിൽ ഉണ്ടാക്കുന്ന സവിശേഷമായ അർഥവ്യത്യാസം വിശകലനം ചെയ്യുക.
അർഥവ്യത്യാസം:'കമ്പനിയുടെ അതിഥിയായി പോയി' എന്ന വാക്യത്തിൽ ഒരു ഒറ്റത്തവണ സംഭവം മാത്രമാണ് സൂചിപ്പിക്കുന്നത്. എന്നാൽ, 'കമ്പനിയുടെ അതിഥിയായി പോയിരുന്നു' എന്ന വാക്യത്തിൽ 'ഇരുന്നു' എന്ന ക്രിയാപദം ചേർന്നപ്പോൾ അത് മുമ്പ് നടന്ന ഒരു സംഭവത്തെ സൂചിപ്പിക്കുന്നു.
'ഇരുന്നു' എന്ന പ്രയോഗം കേവലം ഒരു പോയ കാര്യം പറയുന്നതിനുപരിയായി, ആ സംഭവം ലേഖകന്റെ ഓർമ്മയിലുള്ളതും ഇപ്പോഴത്തെ സംഭാഷണത്തിന് പ്രസക്തമായതുമാണെന്ന് സൂചിപ്പിക്കുന്നു. ഈ ക്രിയാപദത്തിന്റെ ഉപയോഗം വാക്യത്തിന് ഒരു പൂർണ്ണത നൽകുന്നു.
പാഠഭാഗത്തുനിന്നുള്ള ഉദാഹരണങ്ങൾ:പാഠഭാഗത്തുനിന്ന് ഇത്തരം ക്രിയകൾ ചേർന്ന ചില പദങ്ങൾ താഴെക്കൊടുക്കുന്നു.
"ചിരിയും കോപവും ഒരുമിച്ചു വന്നു" എന്നതിനെ "ചിരിയും കോപവും ഒരുമിച്ചു വന്നിരുന്നു" എന്ന് മാറ്റുമ്പോൾ, ആ സംഭവം കഴിഞ്ഞുപോയ ഒരനുഭവമാണെന്നും എന്നാൽ അത് ഇപ്പോഴും പ്രസക്തമാണെന്നും ഉള്ള അർത്ഥം നൽകുന്നു.
"അവർ പാടേണ്ടത്" എന്നത് ഒരു നിർദ്ദേശമോ ആവശ്യമോ സൂചിപ്പിക്കുന്നു. എന്നാൽ "അവർ പാടേണ്ടതായിരുന്നു" എന്നാകുമ്പോൾ, ആ കാര്യം ചെയ്യേണ്ടതായിരുന്നു എന്നും എന്നാൽ അത് സംഭവിച്ചില്ല എന്നുമുള്ള ഒരു സൂചന നൽകുന്നു.
ഈ ഉദാഹരണങ്ങളിലെല്ലാം, ക്രിയയോടൊപ്പം വരുന്ന പദങ്ങൾ വാക്യത്തിന് കാലത്തെയും ഭാവത്തെയും സംബന്ധിച്ച ഒരു പുതിയ മാനം നൽകുന്നു. ഈ പദങ്ങൾ ഭാഷയുടെ സൗന്ദര്യത്തെയും ആശയവിനിമയത്തിന്റെ സൂക്ഷ്മതയെയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
♦ "ഭാവിയെക്കുറിച്ചുള്ള ഭയത്തിൻ്റെ തത്രപ്പാടിൽ നമ്മുടെ ഭാഷ മനസ്സിൽനിന്ന് മാഞ്ഞുപോവുകയാണ്." മാതൃഭാഷ നമ്മുടെ വേര് എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.പ്രിയപ്പെട്ട അധ്യാപകരേ, സഹപാഠികളേ,മാതൃഭാഷ നമ്മുടെ ജീവിതത്തിന്റെ വേരുകളാണ്. വേര് ഇല്ലാത്ത മരത്തിന് നിലനിൽപ്പില്ലാത്തതുപോലെ, മാതൃഭാഷ ഇല്ലാത്ത സമൂഹത്തിനും സംസ്കാരത്തിനും നിലനിൽപ്പില്ല.മാതൃഭാഷ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ആദ്യത്തെ ഭാഷയായതിനാൽ, ചിന്താശേഷി, വികാരപ്രകടനം, വ്യക്തിത്വ വികസനം എന്നിവയിൽ മാതൃഭാഷയുടെ സ്വാധീനം വളരെ വലുതാണ്. മാതൃഭാഷയിലൂടെ ഒരാൾ തന്റെ സംസ്‌കാരവും പാരമ്പര്യവും മനസ്സിലാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.മാതൃഭാഷയിലുള്ള പഠനം ബൗദ്ധിക വളർച്ചയ്ക്ക് സഹായകരമാണ്. ഒരു വ്യക്തി മാതൃഭാഷയിൽ മികവ് നേടുമ്പോൾ, അത് മറ്റ് ഭാഷകൾ പഠിക്കാനും ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, മാതൃഭാഷയിലുള്ള പഠനം ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സമൂഹത്തിൽ വ്യക്തിത്വം നിലനിർത്താനും സഹായിക്കുന്നു.ഇന്ന് ആഗോളവൽക്കരണത്തിൻ്റെ തിരമാലയിൽ പലരും വിദേശഭാഷകളിൽ മാത്രം അഭിമാനം കാണുന്നു. മാതൃഭാഷ സംസാരിക്കുന്നത് "മോശം" എന്ന് കരുതുന്ന മനോഭാവം വളരുന്നു. കുടുംബത്തിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം കുറയുന്നു, പാഠശാലകളിൽ പഠനം അവഗണിക്കപ്പെടുന്നു, സോഷ്യൽ മീഡിയയിൽ മാതൃഭാഷയ്ക്ക് ഇടം കുറയുന്നു. ഇതാണ് നമ്മുടെ വേരുകൾ ഇല്ലാതാകുന്ന അപകടകരമായ അവസ്ഥ.മാതൃഭാഷയാണ് ചിന്തിക്കാൻ, സ്വപ്നം കാണാൻ, സ്നേഹം പ്രകടിപ്പിക്കാൻ ഏറ്റവും സ്വാഭാവികമായ മാർഗം. കുട്ടികൾക്ക് അറിവിൻ്റെ ആദ്യ പടികൾ മാതൃഭാഷയിലാണ്. മാതൃഭാഷയിൽ പഠിക്കുന്നവർക്ക് ആത്മവിശ്വാസവും വ്യക്തിത്വവും ഉറപ്പാകും. സാഹിത്യവും കലയും മാതൃഭാഷയിൽ സൃഷ്ടിക്കുമ്പോൾ അത് ജനങ്ങളുടെ ഹൃദയത്തിൽ പതിയും.ലോകഭാഷകൾ പഠിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ, മാതൃഭാഷയെ ഉപേക്ഷിച്ച് ലോകഭാഷകളെ സ്വീകരിക്കുന്നത് വേരുകൾ മുറിക്കുന്നതുപോലെയാണ്. വേര് നഷ്ടപ്പെട്ടാൽ മരത്തിന് ജീവൻ ഇല്ല; അതുപോലെ, മാതൃഭാഷ നഷ്ടപ്പെട്ടാൽ സംസ്കാരത്തിനും സമൂഹത്തിനും ജീവൻ ഇല്ല.മാതൃഭാഷയുടെ സംരക്ഷണവും പ്രചാരണവും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി, അത് പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും അനിവാര്യമാണ്.അതുകൊണ്ട്, കുടുംബത്തിൽ മാതൃഭാഷ സംസാരിക്കുക, പാഠശാലയിൽ പ്രാധാന്യം നൽകുക, സാഹിത്യവും കലയും മാതൃഭാഷയിൽ സൃഷ്ടിക്കുക, സോഷ്യൽ മീഡിയ പോലുള്ള പുതിയ വേദികളിലും മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുക — ഇതാണ് നമ്മുടെ ഉത്തരവാദിത്വം.മാതൃഭാഷ നമ്മുടെ വേരാണ്. വേര് ശക്തമായാൽ മരത്തിന് പച്ചപ്പും പൂക്കളും പഴങ്ങളും ഉണ്ടാകും. അതുപോലെ, മാതൃഭാഷ ശക്തമായാൽ നമ്മുടെ സംസ്കാരവും സമൂഹവും ശക്തമാകും. അതിനാൽ, മാതൃഭാഷയെ സംരക്ഷിക്കുക, സംസാരിക്കുക, അഭിമാനിക്കുക — ഇതാണ് നമ്മുടെ കടമ.
👉Class 10 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
♦ “ഭാഷ ചിറകാകുമ്പോൾ
ഏതാകാശവും നമ്മുടേത്.” ഈ വാക്യം നൽകുന്ന അർഥസൂചന.
• ഉയരങ്ങളിൽ എത്താൻ ഭാഷ വേണം
• ആകാശം കാണാൻ ഭാഷ വേണം
• ഭാഷ പറക്കുന്നതാണ്
• ഭാഷ ആകാശമാണ്.
ഉത്തരം: ഉയരങ്ങളിൽ എത്താൻ ഭാഷ വേണം
♦ പച്ചക്കറി മകൾ തന്നെ വിലപേശി സാധനങ്ങൾ വാങ്ങണമെന്ന് ലേഖകൻ തീരുമാനിച്ചതിന്റെ കാരണം?
• വിലപേശി വാങ്ങാൻ ലേഖകന് അറിയില്ല
• വാങ്ങാൻ മകളാണ് മിടുക്കി
• വിലപേശിമാത്രമേ സാധനങ്ങൾ വാങ്ങാവൂ
• ജീവിതനൈപുണി നേടാൻ മാതൃഭാഷ അനിവാര്യം
ഉത്തരം: ജീവിതനൈപുണി നേടാൻ മാതൃഭാഷ അനിവാര്യം
♦ മകളുടെ ഭാഷാപഠനത്തെക്കുറിച്ച് ലേഖകന്റെ നിലപാട് എന്തായിരുന്നു?
• അന്യഭാഷകൾക്ക് പ്രാധാന്യം നൽകണം
• എല്ലാഭാഷകളും പഠിക്കണം
• മാതൃഭാഷ നിർബന്ധമായും പഠിക്കണം
• മാതൃഭാഷ പഠിക്കുന്നതുകൊണ്ട് പ്രയോജനമില്ല
ഉത്തരം: മാതൃഭാഷ നിർബന്ധമായും പഠിക്കണം
♦ ലേഖകന്റെ അഭിപ്രായത്തിൽ ഭാഷയെന്നാൽ എന്താണ്?
• കേവലം പദബന്ധം
• ആവിഷ്കാരത്തിന്റെ രൂപം
• സംവദിക്കുന്നതിനുള്ള ഉപാധി
• തൊഴിലിനായി പഠിക്കേണ്ട ഒന്ന്
ഉത്തരം: ആവിഷ്കാരത്തിന്റെ രൂപം
♦ “സർ, ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അതുകൊണ്ടു കന്നഡ ശരിക്കറിയില്ല.” ചെറുപ്പക്കാരന്റെ ഈ വാക്കുകൾ ലേഖകനിൽ ഉണർത്തിയ ചിന്തകൾ എന്തെല്ലാമാണ്?
• നഗരകേന്ദ്രീകൃതവിദ്യാലയങ്ങളിൽ മാതൃഭാഷയെ കൈയും കാലും കെട്ടി മൂലയിലിരുത്തിയിരിക്കുന്നു.
• ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെ തത്രപ്പാടിൽ നമ്മുടെ മനസ്സിൽ നിന്നു മാതൃഭാഷ മാഞ്ഞുപോകുന്നു.
♦ നാം നമ്മുടെ അസ്തിത്വംതന്നെ കളഞ്ഞുകുളിച്ചിരിക്കുന്നു.’ ലേഖകന്റെ ഈ അഭിപ്രായത്തിനു പിന്നിലെ രണ്ടു കാരണങ്ങൾ വ്യക്തമാക്കുക.
• ഒരു നാടിന്റെ വിചാരധാരയെയും ജീവിതത്തെയും രേഖപ്പെടുത്തിയ എഴുത്തുകാരെ അറിയുന്നില്ല.
• വ്യാപാരത്തിനുവേണ്ടി മാത്രം ഭാഷ പഠിക്കുന്ന മനഃസ്ഥിതിയുള്ളതിനാൽ
♦ ‘ഭാഷയെന്നു പറയുന്നത് നമ്മുടെ ആവിഷ്കാരത്തിന്റെ രൂപമാണ്.’ ലേഖകന്റെ ഈ അഭിപ്രായത്തെ വിലയിരുത്തി കുറിപ്പു തയ്യാറാക്കുക.
മാതൃഭാഷ വികാരപ്രകടനത്തിനുള്ള ഉപാധിയാണ്. ജനിച്ചുവളർന്ന നാടും പരിസരവും അതിൽ അലിഞ്ഞുചേരുന്നു. ശുദ്ധമായ ആശയവിനിമയത്തിനും ഭാവപ്രകടനത്തിനും മാതൃഭാഷയോളം കരുത്ത് മറ്റൊന്നിനില്ല. മാതൃഭാഷ അറിയാത്തത് സംസ്കാരശൂന്യതയുടെ അടയാളമാണ്.
♦ 'ഒരു ജനതയുടെ മാതൃഭാഷയിൽ അവരുടെ ജീവിതവും പ്രാദേശികമായ സമ്പൽസമൃദ്ധിയും കാണാവുന്നതാണ്.’ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ലേഖനത്തിൽ നിന്ന് ഉചിതമായ സന്ദർഭങ്ങൾ കണ്ടെത്തുക.
• ഭാഷ മനുഷ്യജീവിതത്തെയും അവരുടെ ധാരണകളെയും അതേപോലെ പ്രതിഫലിപ്പിക്കുന്നു.
• തെലുങ്കുനാട്ടിലെ വരൾച്ചകൊണ്ട് കഷ്ടപ്പെടുന്ന രായലസീമയിൽ ആരെങ്കിലും തെറ്റുചെയ്താൽ, “ചെയ്ത പാപങ്ങളൊന്നും ദഹിക്കാതെ നീ വയറുപൊട്ടി ചാവും, നോക്കിക്കോ.” എന്നാണ് മറ്റുള്ളവർ ശകാരിക്കുക
• ഗോദാവരിയിൽ കൃഷ്ണാനദീതീരത്തുള്ളവർ ഇതേ കാര്യത്തിന്, “നീ ചെയ്ത പാപങ്ങളൊക്കെയും ഭാവിയിലൊരു ദിവസം ഫലമായി വീഴും, നോക്കിക്കോ.” എന്ന് പഴങ്ങളെ രൂപകങ്ങളായി ഉപയോഗിച്ചാകും ശകാരിക്കുക. കാരണം മരങ്ങൾ സമൃദ്ധമായി ഉള്ള പ്രദേശമാണത്.
• ഒരു ജനതയുടെ മാതൃഭാഷ പഠിക്കുകയെന്നാൽ അതിലൂടെ ആ ജനതയുടെ സംസ്കാരത്തെ അറിയുക എന്നു കൂടിയാണ് അർഥം.
♦ ‘മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകാതെ അന്യഭാഷകൾ പഠിച്ചാൽ ഭാവിയിൽ പ്രയോജനമുണ്ടാകും.’ ഈ അഭിപ്രായത്തിനു കാരണമായി പുതുതലമുറ മുന്നോട്ടുവയ്ക്കുന്ന എന്തെല്ലാം ന്യായങ്ങളാണ് ലേഖകൻ അവതരിപ്പിക്കുന്നത്?
• കേവലം സംവദിക്കുന്നതിനു മാത്രമുള്ളതാണ് ഭാഷ അതിനപ്പുറം ഭാഷയ്ക്ക് മഹത്വമില്ല
• ഭാഷ എന്നത് കേവലം പദബന്ധം മാത്രമാണ്.
• കേവലം വ്യാപാരത്തിനു വേണ്ടി മാത്രമാണ് ഭാഷ എന്ന മനസ്ഥിതിയാണ് പുതുതലമുറയ്ക്ക്
• ഇംഗ്ലീഷ് ഭാഷയെ കവചമാക്കിക്കൊണ്ട്, ആ ഭാഷ അറിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതം തന്നെ വ്യർഥമാണെന്ന് അവർ ഭയക്കുന്നു
♦ ‘മാതൃഭാഷ നിർബന്ധമായും പഠിക്കണമെന്ന് ശഠിക്കുന്നവനായിരുന്നു ഞാൻ.’
ഈ ശാഠ്യത്തിനുള്ള കാരണങ്ങളായി ലേഖകൻ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ എന്തെല്ലാം?
• മാതൃഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ടാണ് മറ്റുഭാഷകൾ വളരെ എളുപ്പം പഠിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്.
• മാതൃഭാഷയിൽ താൻ വായിച്ച ശ്രേഷ്ഠരായ എഴുത്തുകാരുടെ കൃതികളിലെ ചിന്തകളാണ് തന്നെ ഒരു ശില്പമെന്നപോലെ കൊത്തി രൂപപ്പെടുത്തിയത് എന്ന് ലേഖകൻ വിശ്വസിക്കുന്നു.
• മാതൃഭാഷ ഒരാളുടെ ആവിഷ്കാരത്തിന്റെ രൂപമാണ്, സുഖദുഃഖങ്ങൾ വ്യക്തമാക്കുന്ന വാഹിനിയാണ്.
• മാതൃഭാഷ പഠിക്കാത്ത നമ്മുടെ മക്കൾ നമ്മോടൊപ്പമുള്ളപ്പോഴും അന്യരാണ്.
• മാതൃഭാഷയിലൂടെ സ്വന്തം സംസ്കാരത്തെ അറിയുക കൂടിയാണ് ചെയ്യുന്നത്
• മാതൃഭാഷയെ മാറ്റാൻ ശ്രമിക്കുന്നത് പെറ്റമ്മയെ മാറ്റുന്നതുപോലെയാണ്.
♦ മകൾക്ക് മാതൃഭാഷ അറിയാതിരുന്നത് ലേഖകനിൽ കോപവും ഉൽക്കണ്ഠയും നിറച്ചത് എന്തുകൊണ്ടായിരിക്കും? കണ്ടെത്തി അവതരിപ്പിക്കുക.
ലേഖകന്റെ മകൾക്ക് മാതൃഭാഷയായ തമിഴ് അറിയാത്തത് അദ്ദേഹത്തിൽ കോപവും ഉൽക്കണ്ഠയും നിറച്ചത്, ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല, അതൊരു ജനതയുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആത്മാവാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത് കൊണ്ടാണ്. മകൾ ഒരു തമിഴ്നാട്ടുകാരിയാണെങ്കിലും അവൾക്ക് ആ ഭാഷയുടെ സാംസ്കാരിക സൗന്ദര്യവും മാധുര്യവും അനുഭവിക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ വേദനിപ്പിച്ചു. ഒരു സാധനം വാങ്ങാൻ പോലും മാതൃഭാഷ ഉപയോഗിക്കാൻ കഴിയാതെ ഇംഗ്ലീഷിൽ സംസാരിക്കേണ്ടി വന്നത് ഭാഷയെക്കുറിച്ചുള്ള അവളുടെ അറിവ് എത്ര പരിമിതമാണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കികൊടുത്തു. സ്വന്തം സംസ്കാരത്തിൽ നിന്ന് അകന്നുപോവുകയും, മാതൃഭാഷയുടെ മൂല്യം മനസ്സിലാക്കാതെ കേവലം ജോലിക്ക് വേണ്ടിയുള്ള ഒരു ഭാഷയായി മാത്രം ഇംഗ്ലീഷിനെ കാണുകയും ചെയ്യുന്ന ഒരു തലമുറ വളർന്നുവരുന്നു എന്ന ഭയം അദ്ദേഹത്തെ അലട്ടിയിരുന്നു. അതുകൊണ്ടാണ് ഈ സംഭവം അദ്ദേഹത്തിൽ ഇത്രയധികം വേദനയും കോപവും ഉൽക്കണ്ഠയും ഉണ്ടാക്കിയത്.
♦ ‘മാതൃഭാഷ പഠിക്കുകയല്ല സ്വയം ആർജിക്കുകയാണ്.’ ഈ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കുറിപ്പു തയ്യാറാക്കുക.
മാതൃഭാഷ പഠിക്കേണ്ട ഒന്നാണെന്ന ചിന്ത ഒരാളിൽ ഉണ്ടാകുന്നില്ല. കുഞ്ഞ് നടക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി മുട്ടുകാലിൽ നടക്കുന്നതുപോലെ സ്വാഭാവികമായി മാതൃഭാഷ ആർജിക്കാൻ കഴിയും, താൻ ശ്വസിക്കുന്ന വായുപോലെയും ഉണ്ണുന്ന ചോറുപോലെയും അമ്മ പറയുന്ന കഥകൾ കേട്ട് എണ്ണിത്തീർന്ന നക്ഷത്രങ്ങൾ പോലെയും ഞരമ്പുകളിൽ ഒഴുകുന്ന രക്തംപോലെയും മാതൃഭാഷ ഒരു വ്യക്തിയിൽ ഒഴുകുന്നു. മറ്റു ഭാഷകൾ പഠിക്കാനുള്ള അടിത്തറയാണ് മാതൃഭാഷ.
♦ ‘ഇംഗ്ലീഷിൽ നെഗളിച്ചു നടക്കുന്നുണ്ടല്ലോ ചിലർ.’ അവരെക്കുറിച്ച് ലേഖകന്റെ കാഴ്ചപ്പാട് വ്യക്തമാക്കുക.
അവർ ആ ഭാഷ ശരിയായി പഠിച്ചാണ് സംസാരിക്കുന്നത് എന്ന് ലേഖകൻ വിശ്വസിക്കുന്നില്ല. അവർക്ക് ഇംഗ്ലീഷിലെ വിഖ്യാതരായ സാഹിത്യകാരൻമാരെയോ ചിന്തകരെയോകുറിച്ച് ശരിയായ ജ്ഞാനമില്ല. ആംഗലഭാഷയുടെ സൗന്ദര്യം, സാഹിത്യം, ദർശനങ്ങൾ തുടങ്ങിയുള്ള ഒന്നും അറിയില്ല. കേവലം വ്യാപാരത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ചില പദങ്ങൾ മാത്രം അറിഞ്ഞുകൊണ്ട് അഹങ്കാരം കാട്ടുകയാണ് അവർ.
♦ “മഴയില്ലാതെ തടാകങ്ങളും പുഴകളും വറ്റിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ മണ്ണിൻ്റെ മക്കൾ 'റെയ്ൻ റെയ്ൻ ഗോ എവേ' എന്നു പാടാമോ? അവർ പാടേണ്ടത്. എങ്ങോട്ടു പോകുന്നു മേഘമേ നിൽക്കുക ഞങ്ങൾക്കു നാലിറ്റു വെള്ളം പകരുക എന്നല്ലേ?" ലേഖകന്റെ ഈ ചോദ്യങ്ങൾ നിങ്ങളിൽ ഉണർത്തുന്ന ചിന്തകൾ എന്തെല്ലാം? യുക്തിപൂർവം സമർഥിക്കുക.
ലേഖകന്റെ ഈ ചോദ്യങ്ങൾ നമ്മുടെ സമൂഹത്തിൽ കടന്നുകൂടിയ അന്ധമായ പാശ്ചാത്യ അനുകരണത്തെക്കുറിച്ചും അതിന്റെ ദോഷവശങ്ങളെക്കുറിച്ചുമുള്ള ആഴമായ ചിന്തകളാണ് ഉണർത്തുന്നത്. 'റെയ്ൻ റെയ്ൻ ഗോ എവേ' എന്ന കവിത ഇംഗ്ലണ്ടിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു ഭാവനയാണ്. അവിടെ പതിവായി മഴ പെയ്യുന്നതിനാൽ, കുട്ടികൾക്ക് കളിക്കാൻ സാധിക്കാത്ത അവസ്ഥയിൽ മഴയെ അകറ്റിനിർത്താൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ, വേനൽക്കാലത്ത് വരൾച്ചയും ജലക്ഷാമവും അനുഭവിക്കുന്ന നമ്മുടെ രാജ്യത്ത് ഈ കവിതയുടെ ആശയം ഒട്ടും പ്രസക്തമല്ല. ഇങ്ങനെയുള്ള കവിതകൾ പഠിക്കുന്നത് കുട്ടികളെ അവരുടെ ചുറ്റുപാടുകളിൽ നിന്ന് അകറ്റാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, ഒരു സംസ്കാരത്തിന്റെ ഭാഷയെയും അതിന്റെ സാഹിത്യത്തെയും ഉൾക്കൊള്ളുമ്പോൾ അവിടുത്തെ സാമൂഹികവും, ഭൗമശാസ്ത്രപരവുമായ പ്രത്യേകതകളെയും നമ്മൾ കണക്കിലെടുക്കണം. നമ്മുടെ നാടിന്റെ ആവശ്യങ്ങൾക്കും വികാരങ്ങൾക്കും അനുസരിച്ചുള്ള ചിന്തകൾക്ക് മാത്രമേ നമ്മുടെ കുട്ടികൾക്ക് ആഴത്തിലുള്ള അറിവും വ്യക്തിത്വവും നൽകാൻ സാധിക്കൂ. അതുകൊണ്ട് നമ്മുടെ സംസ്കാരത്തെയും സാഹചര്യങ്ങളെയും പ്രതിഫലിക്കുന്ന കവിതകളും പാട്ടുകളും പാടേണ്ടതിന്റെ ആവശ്യകതയാണ് ഈ ചോദ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.
♦ • “എൻ്റെ മാതൃഭാഷ കന്നഡയാണ്. അതു പഠിക്കുകതന്നെ വേണമോ എന്ന ചോദ്യം എന്റെ ജീവിതത്തിൽ വന്നതേയില്ല. മുട്ടുകാലിൽ നടക്കുന്നതുപോലെ സ്വാഭാവികമായി, സരളമായി ഞാനതു പഠിച്ചു."
• “എൻ്റെ മാതൃഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ടുതന്നെയാണ് മറ്റു ഭാഷകൾ വളരെ എളുപ്പം പഠിക്കാൻ എനിക്കു കഴിഞ്ഞത്."
ലേഖകന്റെ ഈ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരിക്കുക.
ലേഖകന്റെ ഈ അഭിപ്രായങ്ങളോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. മാതൃഭാഷ മനുഷ്യന്റെ ചിന്തയുടെയും ഭാവനയുടെയും അടിത്തറയാണ്. നാം ജീവിച്ചുവളർന്ന ചുറ്റുപാടുകളിൽ നിന്ന് സ്വാഭാവികമായും, ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് നാം മാതൃഭാഷ പഠിക്കുന്നത്. ഇത് നമ്മുടെ ചിന്താപ്രക്രിയയെയും ലോകത്തെ മനസ്സിലാക്കാനുള്ള കഴിവിനെയും രൂപപ്പെടുത്തുന്നു. ഒരു ഭാഷയുടെ ഘടനയെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചും നമ്മൾ മാതൃഭാഷയിലൂടെയാണ് അറിയുന്നത്. ഈ അടിത്തറയാണ് മറ്റു ഭാഷകൾ പഠിക്കുമ്പോൾ നമ്മെ സഹായിക്കുന്നത്. ഒരു കെട്ടിടം പണിയുമ്പോൾ അതിന്റെ അടിത്തറ എത്രത്തോളം ശക്തമാണോ, അത്രത്തോളം ആ കെട്ടിടവും ശക്തമായിരിക്കും. അതുപോലെ, മാതൃഭാഷയിലുള്ള നമ്മുടെ അറിവാണ് മറ്റു ഭാഷകൾ പഠിക്കാനുള്ള നമ്മുടെ കഴിവിനെ നിർണ്ണയിക്കുന്നത്. അതുകൊണ്ട് തന്നെ മാതൃഭാഷയെ അവഗണിക്കുന്ന ഒരാൾക്ക് മറ്റു ഭാഷകൾ നല്ല രീതിയിൽ പഠിക്കാൻ ബുദ്ധിമുട്ടായിരിക്കും.
♦ • “അധിനിവേശസംവിധാനം എന്താണ് ഞങ്ങളെപ്പോലുള്ള കെനിയൻ കുട്ടികളിൽ ചെയ്തത്? ഒരുവശത്ത് ഞങ്ങളുടെ ഭാഷകളെയും അവയുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമർത്തുകയും മറുവശത്ത് ആംഗലേയത്തെയും അതിന്റെ സാഹിത്യത്തെയും ആകാശത്തോളം ഉയർത്തുകയും ചെയ്തതിന്റെ പ്രത്യാഘാതം വലുതായിരുന്നു.”
- മനസ്സുകളുടെ അപകോളനീകരണം (ഗൂഗി വാ തിഓംഗോ)
• “ബ്രിട്ടീഷുകാർ നമ്മുടെ നാടിനുമേൽ ആധിപത്യം സ്ഥാപിക്കാൻ ഉപയോഗിച്ചിരുന്ന ആയുധം അവരുടെ ഭാഷയായിരുന്നു. മനുഷ്യൻ ഏതു ഭാഷയാണോ സംസാരിക്കുന്നത്, ആ നാടിന്റെ ആളായി മാറും എന്ന സത്യം അവർക്ക് നന്നായി അറിയാമായിരുന്നു.
- (പ്രകാശ് രാജ്)
മാതൃഭാഷയ്ക്കു മേലുള്ള അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള രണ്ട് എഴുത്തുകാരുടെയും നിരീക്ഷണങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഗൂഗി വാ തിയോംഗോയും പ്രകാശ് രാജും മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മേലുള്ള അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള സമാനമായ കാഴ്ചപ്പാടുകളാണ് പങ്കുവെക്കുന്നത്.
ബ്രിട്ടീഷ് അധിനിവേശം ആഫ്രിക്കൻ ഭാഷകളെയും സാഹിത്യത്തെയും അടിച്ചമർത്തുകയും ഇംഗ്ലീഷ് ഭാഷക്ക് അമിതമായ പ്രാധാന്യം നൽകുകയും ചെയ്തു എന്ന് ഗൂഗി വാ തിയോംഗോ ചൂണ്ടിക്കാട്ടുന്നു. ഈ പ്രക്രിയ അവിടുത്തെ കുട്ടികളുടെ മനസ്സിനെയും ചിന്തയെയും സ്വാധീനിച്ചു. ഇത് അവരുടെ സംസ്കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും അവരെ അകറ്റാൻ കാരണമായി എന്നുമാണ് ഗൂഗി വാ തിയോംഗോ സമർത്ഥിക്കുന്നത്.
ബ്രിട്ടീഷുകാർ അവരുടെ ഭാഷയെ ഒരു ആയുധമായി ഉപയോഗിച്ച് നമ്മുടെ സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചു എന്ന് പ്രകാശ് രാജ് അഭിപ്രായപ്പെടുന്നു. അവർക്ക് അറിയാമായിരുന്നു ഒരു ജനത ഏതു ഭാഷയാണോ സംസാരിക്കുന്നത്, ആ ഭാഷയുടെ സംസ്കാരത്തെയും അവർ ഉൾക്കൊള്ളുമെന്നുള്ള സത്യം. തന്മൂലം, സ്വന്തം ഭാഷയും സംസ്കാരവും തള്ളിക്കളഞ്ഞ് 'അങ്കിളും ആന്റിയും' എന്നൊക്കെ വിളിക്കുന്ന പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്ന അവസ്ഥയിലേക്കു നമ്മൾ എത്തിച്ചേർന്നത് ഈ അധിനിവേശത്തിന്റെ ഫലമായാണെന്ന് പ്രകാശ് രാജ് പറയുന്നു.
ഈ രണ്ട് എഴുത്തുകാരും മാതൃഭാഷയ്ക്കു മേലുള്ള അധിനിവേശത്തെ ഒരേ കാഴ്ചപ്പാടോടെയാണ് നോക്കിക്കാണുന്നത്. ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല, അതൊരു ജനതയുടെ സംസ്കാരത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്ന ഒരു ശക്തിയാണെന്ന് ഇരുവരും പറയുന്നു.
അതുകൊണ്ട് തന്നെ മാതൃഭാഷയെ തള്ളിക്കളഞ്ഞ് അധിനിവേശ ഭാഷയെ സ്വീകരിക്കുന്നതിലൂടെ ഒരു ജനത സ്വന്തം അസ്തിത്വവും (വ്യക്തിത്വം) സംസ്കാരവും നഷ്ടപ്പെടുത്തുന്നു എന്നാണ് ഇവർ രണ്ടുപേരും അഭിപ്രായപ്പെടുന്നത്.
♦ നമുക്ക് ചുറ്റുമുള്ള ജനം ഏതു ഭാഷയാണോ സംസാരിക്കുന്നത്, അത് ശുദ്ധമായി സംസാരിക്കുക എന്നതാവും നാം അവർക്ക് നൽകുന്ന ആദരം.’ കേരളത്തിലെ പുതുതലമുറ നാടിനോടും ഭാഷയോടും ഈ ആദരവ് പുലർത്തുന്നുണ്ടോ? പ്രതികരണം കുറിക്കുക.
പുതുതലമുറയിൽ അത്തരം മനോഭാവം വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്. തങ്ങൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാണ് എന്ന് കാണിക്കാൻ അവർ അന്യഭാഷകൾ കൂടുതൽ ഉപയോഗിക്കുന്നു. മാതൃഭാഷ അറിയില്ല എന്ന് അഭിമാനത്തോടെ വിളിച്ചുപറയുന്നു. പരിഷ്കാരത്തിന്റെ പേരിൽ അന്യസംസ്കാരത്തെ സ്വീകരിക്കുന്നു. സ്വന്തം സംസ്കാരത്തെ തിരസ്കരിക്കുന്നു. വിദ്യാഭ്യാസത്തിലും മാതൃഭാഷ മാധ്യമമായി സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഭാഷ തിരഞ്ഞെടുക്കുന്നതുപോലും ഭാവിയിൽ ചെയ്യുന്ന തൊഴിലിനെ ആസ്പദമാക്കിയാണ്.
♦ • കമ്പനിയുടെ അതിഥിയായി പോയി
• കമ്പനിയുടെ അതിഥിയായി പോയിരുന്നു
രണ്ടാമത്തെ വാക്യത്തിൽ 'ഇരുന്നു' എന്ന ക്രിയാപദം ചേർന്നപ്പോഴുണ്ടായ അർഥവ്യത്യാസം എന്താണ്? ഇത്തരത്തിൽ ക്രിയകൾ ചേരുന്ന പദങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവ വാക്യത്തിൽ ഉണ്ടാക്കുന്ന സവിശേഷമായ അർഥവ്യത്യാസം വിശകലനം ചെയ്യുക.
അർഥവ്യത്യാസം:
'കമ്പനിയുടെ അതിഥിയായി പോയി' എന്ന വാക്യത്തിൽ ഒരു ഒറ്റത്തവണ സംഭവം മാത്രമാണ് സൂചിപ്പിക്കുന്നത്. എന്നാൽ, 'കമ്പനിയുടെ അതിഥിയായി പോയിരുന്നു' എന്ന വാക്യത്തിൽ 'ഇരുന്നു' എന്ന ക്രിയാപദം ചേർന്നപ്പോൾ അത് മുമ്പ് നടന്ന ഒരു സംഭവത്തെ സൂചിപ്പിക്കുന്നു.
'ഇരുന്നു' എന്ന പ്രയോഗം കേവലം ഒരു പോയ കാര്യം പറയുന്നതിനുപരിയായി, ആ സംഭവം ലേഖകന്റെ ഓർമ്മയിലുള്ളതും ഇപ്പോഴത്തെ സംഭാഷണത്തിന് പ്രസക്തമായതുമാണെന്ന് സൂചിപ്പിക്കുന്നു. ഈ ക്രിയാപദത്തിന്റെ ഉപയോഗം വാക്യത്തിന് ഒരു പൂർണ്ണത നൽകുന്നു.
പാഠഭാഗത്തുനിന്നുള്ള ഉദാഹരണങ്ങൾ:
പാഠഭാഗത്തുനിന്ന് ഇത്തരം ക്രിയകൾ ചേർന്ന ചില പദങ്ങൾ താഴെക്കൊടുക്കുന്നു.
"ചിരിയും കോപവും ഒരുമിച്ചു വന്നു" എന്നതിനെ "ചിരിയും കോപവും ഒരുമിച്ചു വന്നിരുന്നു" എന്ന് മാറ്റുമ്പോൾ, ആ സംഭവം കഴിഞ്ഞുപോയ ഒരനുഭവമാണെന്നും എന്നാൽ അത് ഇപ്പോഴും പ്രസക്തമാണെന്നും ഉള്ള അർത്ഥം നൽകുന്നു.
"അവർ പാടേണ്ടത്" എന്നത് ഒരു നിർദ്ദേശമോ ആവശ്യമോ സൂചിപ്പിക്കുന്നു. എന്നാൽ "അവർ പാടേണ്ടതായിരുന്നു" എന്നാകുമ്പോൾ, ആ കാര്യം ചെയ്യേണ്ടതായിരുന്നു എന്നും എന്നാൽ അത് സംഭവിച്ചില്ല എന്നുമുള്ള ഒരു സൂചന നൽകുന്നു.
ഈ ഉദാഹരണങ്ങളിലെല്ലാം, ക്രിയയോടൊപ്പം വരുന്ന പദങ്ങൾ വാക്യത്തിന് കാലത്തെയും ഭാവത്തെയും സംബന്ധിച്ച ഒരു പുതിയ മാനം നൽകുന്നു. ഈ പദങ്ങൾ ഭാഷയുടെ സൗന്ദര്യത്തെയും ആശയവിനിമയത്തിന്റെ സൂക്ഷ്മതയെയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
♦ "ഭാവിയെക്കുറിച്ചുള്ള ഭയത്തിൻ്റെ തത്രപ്പാടിൽ നമ്മുടെ ഭാഷ മനസ്സിൽനിന്ന് മാഞ്ഞുപോവുകയാണ്." മാതൃഭാഷ നമ്മുടെ വേര് എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
പ്രിയപ്പെട്ട അധ്യാപകരേ, സഹപാഠികളേ,
മാതൃഭാഷ നമ്മുടെ ജീവിതത്തിന്റെ വേരുകളാണ്. വേര് ഇല്ലാത്ത മരത്തിന് നിലനിൽപ്പില്ലാത്തതുപോലെ, മാതൃഭാഷ ഇല്ലാത്ത സമൂഹത്തിനും സംസ്കാരത്തിനും നിലനിൽപ്പില്ല.
മാതൃഭാഷ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ആദ്യത്തെ ഭാഷയായതിനാൽ, ചിന്താശേഷി, വികാരപ്രകടനം, വ്യക്തിത്വ വികസനം എന്നിവയിൽ മാതൃഭാഷയുടെ സ്വാധീനം വളരെ വലുതാണ്. മാതൃഭാഷയിലൂടെ ഒരാൾ തന്റെ സംസ്‌കാരവും പാരമ്പര്യവും മനസ്സിലാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
മാതൃഭാഷയിലുള്ള പഠനം ബൗദ്ധിക വളർച്ചയ്ക്ക് സഹായകരമാണ്. ഒരു വ്യക്തി മാതൃഭാഷയിൽ മികവ് നേടുമ്പോൾ, അത് മറ്റ് ഭാഷകൾ പഠിക്കാനും ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, മാതൃഭാഷയിലുള്ള പഠനം ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സമൂഹത്തിൽ വ്യക്തിത്വം നിലനിർത്താനും സഹായിക്കുന്നു.
ഇന്ന് ആഗോളവൽക്കരണത്തിൻ്റെ തിരമാലയിൽ പലരും വിദേശഭാഷകളിൽ മാത്രം അഭിമാനം കാണുന്നു. മാതൃഭാഷ സംസാരിക്കുന്നത് "മോശം" എന്ന് കരുതുന്ന മനോഭാവം വളരുന്നു. കുടുംബത്തിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം കുറയുന്നു, പാഠശാലകളിൽ പഠനം അവഗണിക്കപ്പെടുന്നു, സോഷ്യൽ മീഡിയയിൽ മാതൃഭാഷയ്ക്ക് ഇടം കുറയുന്നു. ഇതാണ് നമ്മുടെ വേരുകൾ ഇല്ലാതാകുന്ന അപകടകരമായ അവസ്ഥ.
മാതൃഭാഷയാണ് ചിന്തിക്കാൻ, സ്വപ്നം കാണാൻ, സ്നേഹം പ്രകടിപ്പിക്കാൻ ഏറ്റവും സ്വാഭാവികമായ മാർഗം. കുട്ടികൾക്ക് അറിവിൻ്റെ ആദ്യ പടികൾ മാതൃഭാഷയിലാണ്. മാതൃഭാഷയിൽ പഠിക്കുന്നവർക്ക് ആത്മവിശ്വാസവും വ്യക്തിത്വവും ഉറപ്പാകും. സാഹിത്യവും കലയും മാതൃഭാഷയിൽ സൃഷ്ടിക്കുമ്പോൾ അത് ജനങ്ങളുടെ ഹൃദയത്തിൽ പതിയും.
ലോകഭാഷകൾ പഠിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ, മാതൃഭാഷയെ ഉപേക്ഷിച്ച് ലോകഭാഷകളെ സ്വീകരിക്കുന്നത് വേരുകൾ മുറിക്കുന്നതുപോലെയാണ്. വേര് നഷ്ടപ്പെട്ടാൽ മരത്തിന് ജീവൻ ഇല്ല; അതുപോലെ, മാതൃഭാഷ നഷ്ടപ്പെട്ടാൽ സംസ്കാരത്തിനും സമൂഹത്തിനും ജീവൻ ഇല്ല.
മാതൃഭാഷയുടെ സംരക്ഷണവും പ്രചാരണവും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി, അത് പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും അനിവാര്യമാണ്.
അതുകൊണ്ട്, കുടുംബത്തിൽ മാതൃഭാഷ സംസാരിക്കുക, പാഠശാലയിൽ പ്രാധാന്യം നൽകുക, സാഹിത്യവും കലയും മാതൃഭാഷയിൽ സൃഷ്ടിക്കുക, സോഷ്യൽ മീഡിയ പോലുള്ള പുതിയ വേദികളിലും മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുക — ഇതാണ് നമ്മുടെ ഉത്തരവാദിത്വം.
മാതൃഭാഷ നമ്മുടെ വേരാണ്. വേര് ശക്തമായാൽ മരത്തിന് പച്ചപ്പും പൂക്കളും പഴങ്ങളും ഉണ്ടാകും. അതുപോലെ, മാതൃഭാഷ ശക്തമായാൽ നമ്മുടെ സംസ്കാരവും സമൂഹവും ശക്തമാകും. അതിനാൽ, മാതൃഭാഷയെ സംരക്ഷിക്കുക, സംസാരിക്കുക, അഭിമാനിക്കുക — ഇതാണ് നമ്മുടെ കടമ.
👉Class 10 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments