Kerala Syllabus Class 6 അടിസ്ഥാന പാഠാവലി - Unit 02 പൂത്തുതിമിർക്കാം: പാഠം 03 - കളിക്കിടയിൽ - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 6 അടിസ്ഥാന പാഠാവലി (പൂത്തുതിമിർക്കാം) കളിക്കിടയിൽ | STD 6 Malayalam - Adisthana Padavali - Chapter 3 - Kalikkidayil - Questions and Answers | പാഠം 03 കളിക്കിടയിൽ - ചോദ്യോത്തരങ്ങൾ. 
ആറാം ക്ലാസ്സ്‌ അടിസ്ഥാന പാഠാവലി പൂത്തുതിമിർക്കാം എന്ന യൂണിറ്റിലെ കളിക്കിടയിൽ എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍, പഠനപ്രവർത്തനങ്ങൾ. 
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram - ചാനലിൽ ജോയിൻ ചെയ്യുക.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

കെ.പി.എ.സി. ലളിത 
1947 ഫെബ്രുവരി 25 -ന്‌ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിൻ്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. ചങ്ങനാശേരി ഗീഥാ ആർട്ട്സ് ക്ലബിൻ്റെ 'ബലി' ആയിരുന്നു ആദ്യനാടകം. പിന്നീട് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. ആദ്യകാലത്ത് കെ.പി.എ.സിയിൽ ഗായികയായി പ്രവർത്തിച്ചു. തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് അരനൂറ്റാണ്ടിലേറെയായി മലയാളസിനിമയുറ്റെ ഭാഗമായി പ്രവർത്തിച്ചു. അഭിനയത്തികവിനോടൊപ്പം വ്യത്യസ്ത്ഥമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കി. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണൻ്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചു. 2016ൽ കേരള സംഗീത നാടക അക്കാഡമിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദേശീയ ചലച്ചിത്ര പുരസ്കാരവും (രണ്ടുതവണ) സംസ്ഥാന ചലചിത്ര പുരസ്കാരവും (നാലുതവണ) ലഭിച്ചിട്ടുണ്ട്. കെ പി എ സി ലളിതയുടെ ആത്മകഥയാണ് - 'കഥ തുടരും'. 2022 ഫെബ്രുവരി 22ന് അന്തരിച്ചു

♦ വായിക്കാം പറയാം
• നാടകാവതരണത്തിന്റെ വേദിയെക്കുറിച്ചും അവിടത്തെ ഒരുക്കങ്ങളെക്കുറിച്ചും കെ.പി.എ.സി. ലളിത പറഞ്ഞ കാര്യങ്ങൾ. 
ചിറയിൻകീഴ് ഒരു തിയേറ്ററിലാണ് നാടകം. സ്റ്റേജിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകണമെങ്കിൽ ഒരൊറ്റ വാതിലേയുള്ളൂ. മേക്കപ്പ് കഴിഞ്ഞവർക്ക് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അതിലൂടെ മാത്രമേ സ്റ്റേജിലേക്ക് വരാൻ പറ്റൂ. നാടകം നടക്കുമ്പോൾ സംഘാടകർ ഭക്ഷണം പൊതിച്ചോറാക്കി ഒരു കുട്ടയിൽ മേക്കപ്പ് റൂമിന്റെ മൂലയിൽ കൊണ്ടുവന്നുവച്ചു. ആവശ്യമുള്ളവർക്ക് അപ്പപ്പോൾ എടുത്തുകഴിക്കാൻ സൗകര്യം ചെയ്തതാണ്.
• പട്ടി വന്നതോടെ അണിയറയിലും സ്റ്റേജിലുമുണ്ടായ സംഭവങ്ങൾ.
ഒരു പട്ടി ചോറ് കപ്പാനായി ഷെഡിലേക്കു കയറിവന്നു. കൃഷ്ണപിള്ളച്ചേട്ടനെ ഗൗനിക്കാതെ നേരെ കുട്ടയുടെ അടുത്തേക്ക് പോയി. കൃഷ്ണപിള്ളച്ചേട്ടൻ ഒരതിബുദ്ധി കാണിച്ചു. പട്ടിയെ തല്ലിയോടിക്കുന്നതിനു പകരം കതകടച്ചു. എന്നിട്ട് പട്ടിക്ക് വടികൊണ്ടൊരു വീക്ക്. പട്ടി കുരച്ച് ബഹളമുണ്ടാക്കി കർട്ടന്റെ വിടവിലൂടെ സ്റ്റേജിലേക്ക് കയറി. ഗോവിന്ദൻകുട്ടിച്ചേട്ടൻ ഇരിക്കുകയാണ്. അടുത്തുതന്നെ ഞാനും ലീലയും നിൽക്കുന്നുണ്ട്. നാടകം കളിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഇടയിലാണ് പട്ടി വന്നു നിൽക്കുന്നത്. ഞങ്ങൾക്കാണെങ്കിൽ ചിരി വന്നിട്ടു വയ്യ! ഗോവിന്ദൻകുട്ടിച്ചേട്ടൻ പട്ടിയെ ഓടിക്കാനായി കാലൊന്നുയർത്തിയപ്പോൾ പട്ടി സ്റ്റേജിന്റെ ഒത്ത നടുവിൽ ചെന്നുനിന്ന് കുരയ്ക്കാൻ തുടങ്ങി. കാണികളൊക്കെ എഴുന്നേറ്റുനിന്ന് കൂക്കും വിളിയുമായി. ആകെ തിക്കുംതിരക്കും ബഹളവും. കർട്ടനിട്ടു. പിന്നെ കുറേ നേരം കഴിഞ്ഞാണ് നാടകം വീണ്ടും തുടങ്ങിയത്.

♦ കെ.പി.എ.സി. ലളിതയുടെ  ആത്മകഥയുടെ പേരെന്താണ്?
• കൂട്ടുകുടുംബം 
• തുലാഭാരം 
• കഥതുടരും 
• ബലി 
ഉത്തരം: കഥതുടരും 

♦ ക്ലാസിലൊരു നാടകം
• "കളിക്കിടയിൽ'' എന്ന ഓർമ്മക്കുറിപ്പിൽ കെ.പി.എ.സി. ലളിത വിവരിക്കുന്ന സംഭവം ക്ലാസിൽ അഭിനയിച്ചവതരിപ്പിക്കൂ...