Kerala Syllabus Class 9 Physics - Chapter 7 ധാരാവൈദ്യുതി - ചോദ്യോത്തരങ്ങൾ
Questions and Answers for Class 9 ഭൗതികശാസ്ത്രം - ധാരാവൈദ്യുതി | Text Books Solution Physics (Malayalam Medium) Physics: Chapter 07 Electric Current - Questions and Answers | SAMAGRA Question Bank
ഒമ്പതാം ക്ലാസ്സ് ഭൗതികശാസ്ത്രം - ധാരാവൈദ്യുതി എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ (Malayalam Medium).
Class 9 Physics ധാരാവൈദ്യുതി- ചോദ്യോത്തരങ്ങൾ
∎Physics (Malayalam Medium Notes)
1. ഉരസൽ മൂലം വസ്തുക്കൾക്ക് ലഭിക്കുന്ന ചാർജ് ഏത് പേരിലറിയപ്പെടുന്നു?
ഉത്തരം: സ്ഥിതവൈദ്യുതി
2. ഉരസൽ മൂലം വസ്തുക്കൾക്ക് ഏതൊക്കെ ചാർജുകളാണ് ലഭിക്കുന്നത്?
ഉത്തരം: പോസിറ്റീവും നെഗറ്റീവും
3. ഉരസൽ മൂലം വസ്തുക്കൾക്ക് ചാർജ് ലഭിക്കുന്നത് എന്തിന്റെ കൈമാറ്റം മൂലമാണ്?
ഉത്തരം: ഇലക്ട്രോണിന്റെ
4. ഉരസൽ മൂലം ഇലക്ട്രോൺ നഷ്ടപ്പെടുന്ന വസ്തുവിന് ലഭിക്കുന്ന ചാർജ് ഏത്?
ഉത്തരം: പോസിറ്റീവ്
5. ഉരസൽ മൂലം ഇലക്ട്രോൺ ലഭിക്കുന്ന വസ്തുവിന് ലഭിക്കുന്ന ചാർജ് ഏത്?
ഉത്തരം: നെഗറ്റീവ്
6. ഇലക്ട്രോണുകളുടെ ചാർജ് ഏത്?
ഉത്തരം: നെഗറ്റീവ്
7. വൈദ്യുതചാർജിന്റെ യൂണിറ്റ് എന്താണ്? (വോൾട്ട്, ആമ്പിയർ, കൂളോം, ജൂൾ)
ഉത്തരം: കൂളോം
8. ഒരു സെർക്കീട്ടിലൂടെ വൈദ്യുതപ്രവാഹം സൃഷ്ടിക്കുന്നത് ഏതിന്റെ പ്രവാഹം മൂലമാണ്?
ഉത്തരം: ചാർജിന്റെ
9. പട്ടിക പൂർത്തിയാക്കുക.
ഉത്തരം:
| സന്ദർഭം | പ്രവാഹദിശ |
|---|---|
| ജലം ഒഴുകുന്നത് | ഗ്രാവിറ്റേഷൻ പൊട്ടൻഷ്യൽ കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക് |
| താപം പ്രവഹിക്കുന്നത് | ഉയർന്ന താപനിലയുള്ള ഭാഗത്തുനിന്ന് താഴ്ന്ന താഴ്ന്ന താപനിലയുള്ള ഭാഗത്തേക്ക് |
| വായു പ്രവഹിക്കുന്നത് | മർദ്ദം കൂടിയ ഭാഗത്ത് നിന്നും കുറഞ്ഞ ഭാഗത്തേക്ക് |
10. വാതകങ്ങൾ പ്രവഹിക്കുന്നത് ഏത് ഭാഗത്ത് നിന്ന് ഏത് ഭാഗത്തേക്ക്?
ഉത്തരം: മർദ്ദം കൂടിയ ഭാഗത്തുനിന്ന് കുറഞ്ഞ ഭാഗത്തേക്ക്
11. ............ലുള്ള വ്യത്യാസം കാരണമാണ് എല്ലായ്പ്പോഴും പ്രവാഹങ്ങൾ സാധ്യമാകുന്നത് ?
(ഉയരം, മർദ്ദം, താപനില, പൊട്ടൻഷ്യൽ )
ഉത്തരം: പൊട്ടൻഷ്യൽ
12. ഒരു സെർക്കീട്ടിലെ ഒരു ബിന്ദുവിൽ നിന്നും മറ്റൊരു ബിന്ദുവിലേക്ക് യൂണിറ്റ് ചാർജിനെ ചലിപ്പിക്കാൻ ആവശ്യമായ പ്രവൃത്തിയുടെ അളവാണ് അവയ്ക്കിടയിലെ .............
ഉത്തരം: പൊട്ടെൻഷ്യൽ വ്യത്യാസം
13. ഒരു വൈദ്യുത സെർക്കീട്ടിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്താൻ ഉപയോഗിക്കുന്ന ഊർജസ്രോതസ്സിനെ ......... എന്നാണ് പറയുന്നത്.
ഉത്തരം: വൈദ്യുതസ്രോതസ്സ്
14. ഒരു വൈദ്യുതസ്രോതസ്സിൽ നിന്ന് സെർക്കീട്ടിലേക്ക് വൈദ്യുതപ്രവാഹം ഇല്ലാത്ത സന്ദർഭത്തിൽ അതിന്റെ ടെർമിനലുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസമാണ് ആ വൈദ്യുതസ്രോതസ്സിന്റെ ...................
ഉത്തരം: വിദ്യുത്ചാലകബലം
15. വൈദ്യുതപ്രവാഹമുള്ള സെർക്കീട്ടിലെ ഏതെങ്കിലും രണ്ട് ബിന്ദുക്കൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തെ ....... എന്നും പറയാറുണ്ട്.
(കറന്റ്, വോൾട്ടേജ്, പ്രതിരോധം, ചാർജ്)
ഉത്തരം: വോൾട്ടേജ്
16. പൊട്ടെൻഷ്യൽ വ്യത്യാസം അളക്കുന്നത് ..............ഉപയോഗിച്ചാണ്.
(വോൾട്ട്മീറ്റർ, പൊട്ടെൻഷ്യോ മീറ്റർ, അമ്മീറ്റർ, തെർമോമീറ്റർ)
ഉത്തരം: വോൾട്ട്മീറ്റർ
17. പൊട്ടെൻഷ്യൽ വ്യത്യാസം =
(Q/W, Q / t, WQ, W/Q)
ഉത്തരം: W/Q
18. പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് എന്ത്?
ഉത്തരം: വോൾട്ട് (V)
19. പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏത് അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു? (A, J, V, s)
ഉത്തരം: V
20. ബ്രാക്കറ്റിൽ നിന്നും emf ന്റെ സ്രോതസ്സ് കണ്ടെത്തി എഴുതുക.
(റിയോസ്റ്റാറ്റ്, പ്രതിരോധകം, ജനറേറ്റർ, സ്വിച്ച്)
ഉത്തരം: ജനറേറ്റർ
21. വോൾട്ട്മീറ്ററിന്റെ പോസിറ്റിവ് ടെർമിനൽ സെല്ലിന്റെ ഏത് ടെർമിനലുമായാണ് ബന്ധിപ്പിക്കേണ്ടത്?
ഉത്തരം: പോസിറ്റിവ്
22. വോൾട്ട്മീറ്ററിനെ ഉപകരണവുമായി ഏത് രീതിയിലാണ് ബന്ധിപ്പിക്കേണ്ടത്?
ഉത്തരം: സമാന്തരമായി
23. വോൾട്ടാസെല്ലിലെ പോസിറ്റിവ് ഇലക്ട്രോഡ് ഏത്?
ഉത്തരം: കോപ്പർ
24. വോൾട്ടാസെല്ലിലെ നെഗറ്റിവ് ഇലക്ട്രോഡ് ഏത്?
ഉത്തരം: സിങ്ക്
25. വോൾട്ടാസെല്ലിലെ ഇലക്ട്രോലൈറ്റ് ഏത്?
ഉത്തരം: നേർപ്പിച്ച സൾഫ്യൂരിക് ആസിഡ്
26. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നവയിൽ പ്രൈമറി സെൽ ഏത്?
(മൊബൈൽ ഫോൺ ബാറ്ററി, ഡ്രൈസെൽ, ലാപ്ടോപ്പ് സെൽ, കാർ ബാറ്ററി)
ഉത്തരം: ഡ്രൈസെൽ
27. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നവയിൽ സെക്കന്ററി സെൽ ഏത്?
(ഡ്രൈസെൽ, ലാപ്ടോപ്പ് സെൽ, വോൾട്ടാസെൽ, ലെകലാനിഷേ സെൽ)
ഉത്തരം: ലാപ്ടോപ്പ് സെൽ
28. സെല്ലുകൾ ശ്രേണീരീതിയിൽ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണ് ........
ഉത്തരം: TV റിമോട്ട്
29. വൈദ്യുതപ്രവാഹതീവ്രതയുടെ യൂണിറ്റ്...........ആകുന്നു.
ഉത്തരം: അമ്പയർ (A)
30. വൈദ്യുതപ്രവാഹതീവ്രത അളക്കുന്ന ഉപകരണം ..........ആകുന്നു.
ഉത്തരം: അമ്മീറ്റർ
31. വൈദ്യുതിയെ സുഗമമായി കടന്നുപോകാൻ അനുവദിക്കാത്ത വസ്തുക്കളെ ................. എന്നറിയപ്പെടുന്നു.
ഉത്തരം: ഇൻസുലേറ്ററുകൾ
32. ഒരു സെർക്കീട്ടിലെ വൈദ്യുതപ്രവാഹതീവ്രതയും പൊട്ടെൻഷ്യൽ വ്യത്യാസവും തമ്മിലുള്ള ബന്ധമാണ് ആ സെർക്കീട്ടിലെ ........
ഉത്തരം: പ്രതിരോധം
33. ഒരു സെർക്കീട്ടിലെ വൈദ്യുതപ്രവാഹതീവ്രതയും പൊട്ടെൻഷ്യൽ വ്യത്യാസവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിയമമാണ് ...............
ഉത്തരം: ഓം നിയമം
34. ഒരു ചാലകത്തിന്റെ നീളം കൂടുമ്പോൾ പ്രതിരോധം .............
ഉത്തരം: കൂടുന്നു
35. ഒരു ചാലകത്തിന്റെ വണ്ണം കൂടുമ്പോൾ പ്രതിരോധം .............
ഉത്തരം: കുറയുന്നു
36. ഒരു ചാലകത്തിന്റെ താപനില കൂടുമ്പോൾ പ്രതിരോധം ............
ഉത്തരം: കൂടുന്നു
37. ഒരു ചാലകത്തിന്റെ നീളം കൂടുമ്പോൾ പ്രതിരോധം വർധിക്കുന്നു എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഉപകരണമാണ് .........
ഉത്തരം: റിയോസ്റ്റാറ്റ്
38. പ്രതിരോധകങ്ങളെ ശ്രേണിയായി ബന്ധിപ്പിക്കുമ്പോൾ സഫല പ്രതിരോധം ....................
ഉത്തരം: കൂടുന്നു
39. പ്രതിരോധകങ്ങളെ സമാന്തരമായി ബന്ധിപ്പിക്കുമ്പോൾ സഫല പ്രതിരോധം ........
ഉത്തരം: കുറയുന്നു
40. പ്രധിരോധകങ്ങളെ ശ്രേണിയായി ബന്ധിപ്പിക്കുമ്പോൾ സഫല പ്രതിരോധം കണക്കാനുള്ള സമവാക്യം എഴുതുക.
ഉത്തരം: R = R1 + R2 + R3 +…..
41. പ്രതിരോധകങ്ങളെ സമാന്തരമായി ബന്ധിപ്പിക്കുമ്പോൾ സഫല പ്രതിരോധം കണക്കാനുള്ള സമവാക്യം എഴുതുക.
ഉത്തരം: 1/R = 1/R1 + 1/R2 + 1/R3 +…
42. വസ്തുക്കളെ ഉരസുമ്പോൾ അവയിൽ സ്ഥിതവൈദ്യുതചാർജ് ഉണ്ടാകുന്നതെങ്ങനെ?
ഉത്തരം: ഇലക്ട്രോണുകൾ കൈമാറ്റം ചെയ്യുന്നത് കൊണ്ട്.
43. പൊട്ടെൻഷ്യൽ വ്യത്യാസം നിർവചിക്കുക.
ഉത്തരം: ഒരു സർക്കീട്ടിലെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദു വിലേക്ക് യൂണിറ്റ് ചാർജിനെ ചലിപ്പിക്കാൻ ആവശ്യമായ പ്രവൃത്തിയുടെ അളവാണ് അവയ്ക്കിടയിലെ പൊട്ടെൻഷ്യൽ വ്യത്യാസം (potential difference).
44. emf ന്റെ ഒരു സ്രോതസ്സാണ് നാം സാധാരണ ഉപയോഗിക്കുന്ന ടോർച്ച് സെൽ. നിങ്ങൾക്ക് അറിയാവുന്ന emf ന്റെ മറ്റ് സ്രോതസുകൾ ഏതെല്ലാമാണ്. ഇവ ഓരോന്നിലും നടക്കുന്ന ഊർജമാറ്റം എഴുതുക.
ഉത്തരം:
| emf ന്റെ സ്രോതസ് | ഊർജമാറ്റം |
|---|---|
| ടോർച്ച് സെൽ (ഡ്രൈസെൽ) | രാസോർജം വൈദ്യുതോർജമാകുന്നു |
| ബട്ടൺ സെൽ, ലിഥിയം അയോൺ ബാറ്ററി | രാസോർജം വൈദ്യുതോർജമാകുന്നു |
| ജനറേറ്റർ | യാന്ത്രികോർജം വൈദ്യുതോർജമാകുന്നു |
| കാർ ബാറ്ററി | രാസോർജം വൈദ്യുതോർജമാകുന്നു |
| സോളാർ സെൽ | പ്രകാശോർജം വൈദ്യുതോർജമാകുന്നു |
| മൊബൈൽ ബാറ്ററി | രാസോർജം വൈദ്യുതോർജമാകുന്നു |
45. ഒരു ചാലകത്തിലെ രണ്ടു ബിന്ദുക്കൾക്കിടയ്ക്ക് 30 C ചാർജിനെ നീക്കാൻ 180 J പ്രവൃത്തി ചെയ്തു എങ്കിൽ ആ രണ്ടു ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസം എത്ര?
ഉത്തരം: പൊട്ടെൻഷ്യൽ വ്യത്യാസം V = W/Q = 180/30 = 6 V
46. ഒരു ജനറേറ്ററിൽ നടക്കുന്ന ഊർജമാറ്റം എഴുതുക.
ഉത്തരം: യാന്ത്രികോർജം - വൈദ്യുതോർജം
47. ഒരു വോൾട്ട് മീറ്റർ ഉപയോഗിച്ച് താഴെക്കൊടുത്ത ഏതാനും വൈദ്യുത സ്രോതസുകളുടെ ടെർമിനലുകൾക്കിടയിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസം അളന്ന് തിട്ടപ്പെടുത്തുക.
ഉത്തരം:
| സ്രോതസുകൾ | പൊട്ടെൻഷ്യൽ വ്യത്യാസം (V) |
|---|---|
| ടോർച്ച് സെൽ (ഡ്രൈസെൽ) | 1.5 |
| ബട്ടൺ സെൽ | 3 |
| വോൾട്ടാ സെൽ | 1.1 |
| മൊബൈൽ ബാറ്ററി | 3.6 to 3.8 |
| കാർബാറ്ററി | 12 |
48. സെല്ലുകളെ ശ്രേണീരീതിയിൽ ബന്ധിപ്പിക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്? ഈ രീതിയിൽ ഉപയോഗിക്കുന്ന ഒരു സന്ദർഭം എഴുതുക.
ഉത്തരം:
• ഉയർന്ന വോൾട്ടത ലഭിക്കാൻ
• റിമോട്ടിൽ
49. സെല്ലുകളെ സമാന്തരമായി ബന്ധിപ്പിക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്? ഈ രീതിയിൽ ഘടിപ്പിക്കുന്നത് എങ്ങനെ?
ഉത്തരം: ദീർഘ നേരത്തേക്ക് വൈദ്യുതിപ്രവഹിപ്പിക്കാൻ
50. നാല് 1.5 V സെല്ലുകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പരമാവധി പൊട്ടെൻഷ്യൽ വ്യത്യാസം എത്ര?
ഉത്തരം: 6 V
51. വൈദ്യുതപ്രവാഹതീവ്രത കണക്കാക്കുന്നതെങ്ങനെ?അതിന്റെ യൂണിറ്റ് എന്ത്?
ഉത്തരം: I = Q/t , അമ്പയർ (A)
52. ഒരു ചാലകത്തിലൂടെ 6 സെക്കന്റ് കൊണ്ട് 9 C ചാർജ് പ്രവഹിക്കുന്നു എങ്കിൽ കറന്റ് എത്രയായിരിക്കും?
ഉത്തരം: I =Q/t = 9/6 = 1.5 A
53. വൈദ്യുതപ്രവാഹതീവ്രത (Intensity of Electric Current)
ഉത്തരം: യൂണിറ്റ് സമയത്തിൽ ഒരു ചാലകത്തിലൂടെ ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവിനെയാണ് വൈദ്യുതപ്രവാഹതീവ്രത അല്ലെങ്കിൽ കറന്റ് എന്ന് പറയുന്നത്. വൈദ്യുതപ്രവാഹതീവ്രതയെ സൂചിപ്പിക്കാൻ I എന്ന അക്ഷരമാണ് ഉപയോഗിക്കുന്നത്.
54. ബാറ്ററികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഏവ?
ഉത്തരം:
• ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലും നെഗറ്റീവ് ടെർമിനലും തമ്മിൽ ചാലകം വഴി നേരിട്ട് ബന്ധിപ്പിക്കരുത് (ഷോർട്ട് സെർക്കീട്ട്)
• സെൽ / ബാറ്ററി വായിൽ ഇടുകയോ ചവയ്ക്കുകയോ ചെയ്യരുത്.
• ഉപയോഗത്തിലുള്ള ബാറ്ററി കൂടുതൽ ചൂടാകുന്ന സന്ദർഭം ഉണ്ടായാൽ ഉപയോഗം ഒഴിവാക്കണം.
• വെള്ളം, തീ എന്നിവ ബാറ്ററിയുമായി സമ്പർക്കത്തിൽ വരാനുള്ള സാഹചര്യം ഒഴിവാക്കണം.
• വിവിധതരം ബാറ്ററികളിലുള്ള നിക്കൽ, കാഡ്മിയം, ലെഡ് തുടങ്ങിയ ലോഹങ്ങൾ ഹാനികരമായതിനാൽ ഇവ ശ്രദ്ധാപൂർവ്വം നിർമ്മാർജനം ചെയ്യണം.
55. രണ്ട് 1.5 V സെല്ലുകൾ, സ്വിച്ച്, അമ്മീറ്റർ, ഒരു ബൾബ് ഇവ ഉൾപ്പെടുന്ന ഒരു സെർക്കീട്ട് വരയ്ക്കുക.
ഉത്തരം:

56. പ്രതിരോധം (resistance)
ഉത്തരം: ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് പ്രതിരോധം (resistance).
57. തന്നിരിക്കുന്ന സർക്കീട്ട് നിരീക്ഷിച്ച് അമ്മീറ്റർ, വോൾട്ട് മീറ്റർ, എന്നിവയുടെ പ്രതീകം, ഉപയോഗം, സർക്കീട്ടിൽ ഘടിപ്പിക്കുന്ന രീതി എന്നിവ പട്ടികപ്പെടുത്തുക.
58. ഓം നിയമം പ്രസ്താവിക്കുക.ഉത്തരം: താപനില സ്ഥിരമായിരുന്നാൽ ഒരു ചാലകത്തിലൂടെയുള്ള കറന്റ്, അതിന്റെ രണ്ട് അഗ്രങ്ങൾക്കിടയിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ഇത് ഓം നിയമം എന്നറിയപ്പെടുന്നു.
59. ഒരു ചാലകം വൈദ്യുതിയെ പ്രതിരോധിക്കാനുള്ള കാരണമെന്ത്?
ഉത്തരം: ഒരു ചാലകത്തിലൂടെ വൈദ്യുതപ്രവാഹമുണ്ടാവുമ്പോൾ ചാലകത്തിലെ സ്വതന്ത്ര ഇലക്ട്രോണുകളും ആറ്റങ്ങളും തമ്മിലുണ്ടാകുന്ന കൂട്ടിമുട്ടലുകളാണ് പ്രതിരോധത്തിന് കാരണം.
60. പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?
ഉത്തരം:
• പദാർത്ഥത്തിന്റെ സ്വഭാവം
• ചാലകത്തിന്റെ നീളം
• ചാലകത്തിന്റെ വണ്ണം (ഛേദതല പരപ്പളവ്)
• താപനില
61. റിയോസ്റ്റാറ്റിന്റെ പ്രവർത്തന തത്വം എന്ത്?
ഉത്തരം: ചാലകത്തതിന്റെ നീളം കൂടുമ്പോൾ പ്രതിരോധം കൂടുന്നു
62. 4 Ω, 8 Ω പ്രതിരോധകങ്ങളെ 3 V ബാറ്ററിയുമായി ശ്രേണീരീതിയിൽ ബന്ധിപ്പിച്ചാൽ സെർക്കീട്ടിലെ കറന്റ് കണക്കാക്കുക.
ഉത്തരം:
R= 4 + 8 = 12 Ω
I = V/R = 3/12 = 0.25 A
63. ഇൻസുലേറ്ററുകൾക്ക് വൈദ്യുതചാലകാത്ത കുറയാനുള്ള കാരണമെന്ത്? ഇൻസുലേറ്ററുകൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
ഉത്തരം:
• ഇൻസുലേറ്ററുകളിൽ സ്വതന്ത്രഇലക്ട്രോണുകൾ വളരെ കുറവായതുകൊണ്ട്.
• ഉദാ: പ്ലാസ്റ്റിക്, കടലാസ്
64. 2 Ω, 3 Ω പ്രതിരോധകങ്ങളെ സമാന്തരമായി ഘടിപ്പിച്ച് 3 V ബാറ്ററിയുമായി ബന്ധിപ്പിച്ചാൽ സെർക്കീട്ടിലെ കറന്റ് എത്ര?
ഉത്തരം:
1/R = ½ + 1/3 = (3+2)/6 = 5/6
R = 6/5 = 1.2 Ω
I = V/R = 3/1.2 = 2.5 A
65. ഊർജനിലയിലുള്ള വ്യത്യാസം പ്രവാഹം സാധ്യമാക്കുന്നു. എങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ഓരോന്നിന്റെയും പ്രവാഹം സാധ്യമാക്കുന്നത് എങ്ങനെ എന്ന് വിശദമാക്കുക.
(ജലം, വായു, താപം, വൈദ്യുതി)
ഉത്തരം:
ജലം - ഗ്രാവിറ്റേഷനൽ പൊട്ടൻഷ്യൽ കൂടിയതിൽ നിന്നും കുറഞ്ഞതിലേക്ക്
വായു - മർദ്ദം കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക്
താപം - താപനില കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക്
വൈദ്യുതി - പൊട്ടൻഷ്യൽ കൂടിയഭാഗത്തുനിന്നും കുറഞ്ഞഭാഗത്തേക്ക്.
66. സെല്ലുകളെ ശ്രേണീ രീതിയിലും സമാന്തരരീതിയിലും സെർക്കീട്ടിൽ ഘടിപ്പിക്കാറുണ്ട്.
(a) ശ്രേണീരീതിയിൽ ബന്ധിപ്പിച്ചാൽ സഫല emf എത്രയായിരിക്കും?
(b) സമാന്തര രീതിയിൽ ബന്ധിപ്പിച്ചാൽ സഫല emf എത്രയായിരിക്കും?
(c) സമാന്തരമായി ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകത എന്ത്?
(d) നാല് ടോർച്ച് സെല്ലുകളെ വിവിധ രീതികളിൽ ബന്ധിപ്പിച്ചാൽ ലഭിക്കാവുന്ന വോൾട്ടതകൾ ഏവ?
ഉത്തരം:
(a) ശ്രേണീരീതിയിൽ ബന്ധിപ്പിച്ചാൽ സഫല emf ആകെ തുകയായിരിക്കും.
(b) സമാന്തര രീതിയിൽ ബന്ധിപ്പിച്ചാൽ സഫല emf ഒന്നിന്റേതായിരിക്കും.
(c) ഒരേ തീവ്രതയിലുള്ള വൈദ്യുതി കൂടുതൽ സമയം ലഭിക്കുന്നതിന്.
(d) 1.5 V, 3 V, 4.5 V, 9 V
67. (a)ചാലകങ്ങൾ, ഇൻസുലേറ്ററുകൾ, പ്രതിരോധകങ്ങൾ, ഇവ തമ്മിൽ ഘടനയിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.
(b) ചാലകത്തിന്റെ പ്രതിരോധത്തിന് കാരണമെന്ത്?
(c) പ്രതിരോധകത്തിന്റെ പ്രതീകം എന്ത്?
ഉത്തരം:
(a) ചാലകങ്ങൾ - സ്വതന്ത്ര ഇലക്ട്രോണുകൾ ധാരാളം
പ്രതിരോധകങ്ങൾ - സ്വതന്ത്ര ഇലക്ട്രോണുകൾ കുറവ്
ഇൻസുലേറ്ററുകൾ - സ്വതന്ത്ര ഇലക്ട്രോണുകൾ വളരെ കുറവ്
(b) സ്വതന്ത്ര ഇലക്ട്രോണുകളും ആറ്റങ്ങളും തമ്മിലുള്ള കൂട്ടിമുട്ടൽ
(c)
68. A,B,C എന്നീ മൂന്നു ബൾബുകളും ഒരേ പവർ ഉള്ള ബൾബുകളാണ്.
(b) S2 കൂടി ഓണാക്കിയാൽ ഏതെല്ലാം ബൾബുകൾ പ്രകാശിക്കും?
(c) B,C ബൾബുകൾ തമ്മിൽ ഘടിപ്പിച്ചിരിക്കുന്ന രീതി ഏത്?
(d) S1 മാത്രം ഓൺ ചെയ്ത് ബൾബുകളുടെ പ്രകാശ തീവ്രത നിരീക്ഷിക്കുക. തുടർന്ന് S2 കൂടി ഓൺ ചെയ്താൽ ബൾബുകളുടെ പ്രകാശ തീവ്രതയ്ക്ക് മാറ്റം ഉണ്ടാകുമോ? എന്തുകൊണ്ട്?
ഉത്തരം:
a) A, B
b) A, B, C
c) സമാന്തരം
d) Aയുടെ പ്രകാശതീവ്രത മറ്റുള്ളവയെക്കാൾ കൂടും.
A യിലൂടെയുള്ള കറന്റിന്റെ അളവ് കൂടുന്നത് കൊണ്ട്.
B, C ബൾബുകൾ സമാന്തരമായതു കൊണ്ട് സെർക്കീട്ടിലെ സഫല പ്രതിരോധം കുറയുന്നതിനാൽ Aയിലെ കറന്റ് കൂടും, B യിലെ കറന്റ് കുറയും.
വിലയിരുത്താം
1. താഴെ കൊടുത്തവയിൽ രാസോർജത്തെ വൈദ്യുതോർജമാക്കുന്നത് ഏത്?
a) ഡ്രൈസെൽ
b) ഡൈനാമോ
c) സോളാർ സെൽ
ഉത്തരം: a) ഡ്രൈസെൽ
2. ഒരു അടഞ്ഞ സർക്കീട്ടിൽ വൈദ്യുതപ്രവാഹം ഉണ്ടാകണമെങ്കിൽ അതിലെ സെല്ലിന്റെ രണ്ട് ടെർമിനലുകൾ
a) ഉയർന്ന പൊട്ടെൻഷ്യലിൽ ആയിരിക്കണം
b) തമ്മിൽ ഒരു പൊട്ടെൻഷ്യൽ വ്യത്യാസം ഉണ്ടായിരിക്കണം
c) വ്യത്യസ്ത താപനിലയിൽ ആയിരിക്കണം
d) വ്യത്യസ്ത ഉയരത്തിൽ ആയിരിക്കണം
ഉത്തരം: b) തമ്മിൽ ഒരു പൊട്ടെൻഷ്യൽ വ്യത്യാസം ഉണ്ടായിരിക്കണം
3. താഴെക്കൊടുത്തവയിൽ അമ്മീറ്ററും വോൾട്ട്മീറ്ററും ശരിയായ രീതിയിൽ ബന്ധിപ്പിച്ച സെർക്കീട്ട് ഏത്?
4. A കോളത്തിലുള്ളവയ്ക്ക് ചേരുന്നവ B, C എന്നീ കോളങ്ങളിൽ നിന്ന് എടുത്ത് എഴുതുക.
ഉത്തരം:
5. ഒരു വൈദ്യുത സർക്കീട്ടിലെ M എന്ന ബിന്ദുവിൽ നിന്ന് 5 C വൈദ്യുത ചാർജ് N എന്ന ബിന്ദുവിൽ എത്തിക്കാൻ 50 J പ്രവൃത്തി ചെയ്തുവെങ്കിൽ M, N എന്നീ ബിന്ദുക്കൾക്കിടയിലെ പൊട്ടെൻഷ്യൽ വ്യത്യാസം എത്ര?
ഉത്തരം:
7. താഴെക്കൊടുത്ത സെർക്കീട്ട് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
b) സെർക്കീട്ടിലൂടെയുള്ള കറന്റ് എത്ര?
c) 2 Ω പ്രതിരോധകത്തിന് ലഭിക്കുന്ന പൊട്ടെൻഷ്യൽ വ്യത്യാസം എത്ര?
d) 1 Ω പ്രതിരോധകത്തിലൂടെ പ്രവഹിക്കുന്ന കറന്റ് എത്ര?
ഉത്തരം:
a) R = R₁ + R₂ = 1Ω + 2 Ω = 3 Ω
b) I = V/R = 6 v/3 Ω = 2 A
c) V = I x R₂ = 2 A x 2 Ω = 4 V
d) I = 2 A (ശ്രേണിരീതി ആയതിനാൽ)
8. ഒരു വൈദ്യുത സെർക്കീട്ടിൽ ഫാനും ഫാനിന്റെ റെഗുലേറ്ററും തമ്മിൽ ബന്ധിപ്പിക്കുന്നത് ഏത് രീതിയിലാണ്? (സമാന്തരം /ശ്രേണി)
ഉത്തരം: ശ്രേണിരീതി
9. താഴെക്കൊടുത്ത സർക്കീട്ടുകളിൽ 10 V പൊട്ടൻഷ്യൽ വ്യത്യാസം കാണിക്കുന്ന വോൾട്ട് മീറ്റർ ഏതെല്ലാം?
10. 50 cm നീളമുള്ള ഒരു കമ്പിയുടെ പ്രതിരോധം 5 Ω ആണ്. ഇതിനെ വലിച്ചു നീട്ടി നീളം ഇരട്ടിയാക്കുന്നു എങ്കിൽ
a) ചാലകത്തിന്റെ ഛേദതല പരപ്പളവിന് (വണ്ണത്തിന്) എന്ത് മാറ്റം സംഭവിക്കും?
b) ചാലകത്തിന്റെ പ്രതിരോധം എത്രയാകും?
ഉത്തരം:
a) പകുതിയാകും
b) 20 Ω
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here













0 Comments