Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 11 സ്വരുക്കൂട്ടാം... കരുതിവയ്ക്കാം - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 6 Social Science - Let's Save for the Future | Text Books Solution Social Science (Malayalam Medium) Chapter 11 സ്വരുക്കൂട്ടാം... കരുതിവയ്ക്കാം | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click hereഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 11: സ്വരുക്കൂട്ടാം... കരുതിവയ്ക്കാം - ചോദ്യോത്തരങ്ങൾ♦ എന്താണ് ബാങ്ക്?പൊതുജനങ്ങളിൽ നിന്നും പണം നിക്ഷേപമായി സ്വീകരിക്കുകയും ആവശ്യക്കാർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പണം വായ്പയായി നൽകുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ബാങ്കുകൾ.
♦ ഇന്നത്തെ രീതിയിലുള്ള ബാങ്കുകൾ രൂപം കൊണ്ടതെങ്ങനെ?• മിച്ചം വന്ന പണം വ്യക്തികൾ ആവശ്യക്കാർക്ക് വായ്പ നൽകാൻ തുടങ്ങിയത് പ്രാദേശികമായി പണമിടപാട് നടത്തുന്ന വ്യക്തികളുടെ ആവിർഭാവത്തിന് കാരണമായി. • വായ്പ ആവശ്യമുള്ളവരുടെ എണ്ണം വർധിച്ചപ്പോൾ പണമിടപാട് നടത്തിയിരുന്നവർക്ക് കൂടുതൽ പണം കണ്ടെത്തേണ്ടതായി വന്നു. ഇതിനായി അവർ നിക്ഷേപങ്ങൾ സ്വീകരിക്കാൻ തുടങ്ങിയത് പണമിടപാട് സ്ഥാപനങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു. • വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി, വിശ്വാസ്യത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ സ്ഥാപനങ്ങൾ ആവശ്യക്കാർക്ക് പണം വായ്പയായി നൽകിയിരുന്നത്. • നിക്ഷേപം സ്വീകരിക്കലും വായ്പ നൽകലും ക്രമാതീതമായി വർധിച്ചപ്പോൾ വ്യക്തികൾക്ക് ഈ പ്രവർത്തനങ്ങൾ സ്വയം നിർവഹിക്കാൻ കഴിയാതെവന്നു. ഇത് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഉദയത്തിന് വഴിയൊരുക്കി.
♦ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നതിന് പകരമായി സ്വീകരിക്കപ്പെടുന്ന എന്തിനെയും പൊതുവെ ---------------- എന്ന് വിളിക്കാം. പണം
♦ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ ബാങ്കുകളായി വളർന്നപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്?• കൂടുതൽ പേർക്ക് വായ്പ ലഭിച്ചുതുടങ്ങി• ചൂഷണത്തിന്റെ അളവ് കുറഞ്ഞു• ജനങ്ങളിൽ സമ്പാദ്യശീലം വർധിച്ചു
♦ ഇന്ത്യയിൽ പുതിയ ബാങ്കിംഗ് സംവിധാനം എപ്പോഴാണ് ആരംഭിച്ചത്?ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ് ഇന്ത്യയിൽ പുതിയ ബാങ്കിംഗ് സംവിധാനം ആരംഭിച്ചത്.
♦ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതാണ്?ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ.
♦ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം ഏതാണ്?1770.
♦ കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ്?നെടുങ്ങാടി ബാങ്ക്.
♦ നെടുങ്ങാടി ബാങ്ക് ഏത് വർഷത്തിലാണ് സ്ഥാപിതമായത്?1899
♦ നെടുങ്ങാടി ബാങ്കിന്റെ ആസ്ഥാനം എവിടെയായിരുന്നു?കോഴിക്കോട്.
♦ നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത് ആരാണ്?അപ്പു നെടുങ്ങാടി.
♦ ഇന്ത്യയുടെ കേന്ദ്രബാങ്ക് ഏതാണ്?റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
♦ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏതാണ്?1935.
♦ റിസർവ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?മുംബൈ.
♦ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ധർമ്മങ്ങൾ എന്തൊക്കെയാണ്? • ഒരുരൂപ നോട്ട് ഒഴികെയുള്ള എല്ലാ കറൻസി നോട്ടുകളും അച്ചടിച്ചിറക്കുന്നു• വായ്പ നിയന്ത്രിക്കുന്നു• ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു• ഗവൺമെന്റിന്റെ ബാങ്കായി പ്രവർത്തിക്കുന്നു
♦ റിസർവ് ബാങ്കിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വായന കാർഡ് തയ്യാറാക്കൂ.• പേര്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ• സ്ഥാപിതം: 1935• ധർമ്മങ്ങൾ: കറൻസി നോട്ടുകൾ അച്ചടിച്ചിറക്കൽ, വായ്പ നിയന്ത്രിക്കൽ, സർക്കാരിന്റെ ബാങ്ക്, ബാങ്കുകളുടെ ബാങ്ക്
♦ ബാങ്കുകളുടെ പ്രധാന ധർമ്മങ്ങൾ എന്തൊക്കെയാണ്?• പൊതുജനങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി വായ്പകൾ നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കുകൾ.
♦ ചിത്രം നിരീക്ഷിച്ച് പട്ടിക പൂർത്തിയാക്കുക
നിക്ഷേപകർ
വായ്‌പ സ്വീകരിക്കുന്നവർ
• വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവയിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നു
• നിക്ഷേപത്തുക പലിശയോടെ തിരികെ നൽകുന്നു. • വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവയ്ക്ക് വായ്പകൾ നൽകുന്നു.
• വായ്പത്തുക പലിശയോടെ തിരികെ വാങ്ങുന്നു.
♦ ബാങ്കുകൾ നിക്ഷേപകരുടെയും വായ്പ സ്വീകരിക്കുന്നവരുടെയും മധ്യവർത്തികളാണ്. ഈ പ്രസ്താവന സാധൂകരിക്കൂ.വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവരിൽ നിന്നും ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. നിക്ഷേപങ്ങൾ നിശ്ചിത കാലാവധിക്കുശേഷം പലിശയോടുകൂടി ബാങ്ക് തിരികെ നൽകുന്നു. ഇത്തരം നിക്ഷേപങ്ങളിൽ നിന്നാണ് ബാങ്ക് ആവശ്യക്കാർക്ക് പണം വായ്പയായി നൽകുന്നത്. വായ്പ സ്വീകരിക്കുന്നവർ പലിശയോടുകൂടി ഈ തുക ബാങ്കിന് തിരികെ നൽകുന്നു. നിക്ഷേപകരുടെയും വായ്പ സ്വീകരിക്കുന്നവരുടെയും മധ്യവർത്തികളായി ബാങ്കുകൾ നിലകൊള്ളുന്നു. പൊതുനിയമാവലിയുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്.
♦ ആരാണ് ബാങ്കർ?ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ ബാങ്കർ എന്നറിയപ്പെടുന്നു.
♦ എന്താണ് പലിശ ?പണം കടം വാങ്ങുമ്പോൾ അധികമായി തിരികെ നൽകേണ്ടതും നിക്ഷേപങ്ങൾക്ക് അധികമായി ലഭിക്കുന്നതുമായ തുകയാണ് പലിശ.
♦ ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ പരിശോധിച്ച് നിക്ഷേപത്തിനാണോ വായ്പയ്ക്കാണോ പലിശ കൂടുതൽ എന്ന് കണ്ടെത്തൂ. എന്തുകൊണ്ടെന്ന് നോട്ട് കുറിക്കൂ.നിക്ഷേപത്തിനും വായ്പയ്ക്കും പലിശയുണ്ട്. വായ്പ എടുക്കുന്നവരിൽ നിന്നും ബാങ്ക് ഒരു നിശ്ചിത തുക പലിശയായി ഈടാക്കുന്നു. ഇതിൽ നിന്നാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തുന്നതും പണം നിക്ഷേപിച്ചവർക്കുള്ള പലിശ നൽകുന്നതും. വായ്പകളുടെ പലിശ നിരക്ക് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടുതലായിരിക്കും. ഈ പലിശകൾ തമ്മിലുള്ള വ്യത്യാസമാണ് ബാങ്കുകളുടെ പ്രധാന വരുമാനം.
♦ അക്കൗണ്ട് തുടങ്ങാൻ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്കിൽ സമർപ്പിച്ച രേഖകൾ എന്തെല്ലാം? പട്ടികപ്പെടുത്തൂ.• പാസ്‌പോർട്ട് സൈസ് ഫോട്ടോ• ആധാർ കാർഡിന്റെ പകർപ്പ്• മൊബൈൽ ഫോൺ നമ്പർ
♦ എന്താണ് ബാങ്ക് അക്കൗണ്ട്?ബാങ്കും ഇടപാടുകാരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുള്ള ക്രമീകരണമാണ് ബാങ്ക് അക്കൗണ്ട്. ഇവ രേഖപ്പെടുത്തുന്നത് പാസ്ബുക്കിലാണ്.
♦ ബാങ്കും ഉപഭോക്താവും തമ്മിലുളള സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് -----------------. പാസ് ബുക്ക്.
♦ എത്ര വയസ്സിൽ ഒരാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാം ?പത്ത് വയസ്സിന് മുകളിലുള്ള ആർക്കും.
♦ പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എങ്ങനെയാണ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയുക?പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാവിനൊപ്പം, സംയുക്ത അക്കൗണ്ട് എടുക്കാവുന്നതാണ്.
♦ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ട് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം? കണ്ടെത്തി പട്ടിക പൂർത്തിയാക്കുക• വിവിധ ഗ്രാന്റുകൾ ലഭിക്കുന്നതിന്.• സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന്• സമ്പാദ്യശീലം വളർത്തുന്നതിന് • വിവിധ അലവൻസുകൾ ലഭിക്കുന്നതിന് • വിവിധ സർക്കാർ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിന്
♦ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകളെ പ്രധാനമായും എത്രയായി തരം തിരിക്കാം. കുറിപ്പ് തയ്യാറാക്കുക. ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകളെ പ്രധാനമായും മൂന്നായി തരം തിരിക്കാം.• വ്യക്തിഗത അക്കൗണ്ട് (Individual Account): ഒരു വ്യക്തിയുടെ പേരിൽ തുടങ്ങുന്ന അക്കൗണ്ട്. ആ വ്യക്തിക്ക് മാത്രമേ ഈ അക്കൗണ്ടിലൂടെ ബാങ്കുമായി ഇടപാടുകൾ നടത്താൻ കഴിയൂ.• സംയുക്ത അക്കൗണ്ട് (Joint Account): രണ്ടോ അതിലധികമോ വ്യക്തികളോ സ്ഥാപനങ്ങളോ ചേർന്ന് ആരംഭിക്കുന്ന അക്കൗ ണ്ടാണ് സംയുക്ത അക്കൗണ്ട്.• സ്ഥാപന അക്കൗണ്ട് (Institutional Account): ഒരു സ്ഥാപനത്തിന്റെ പേരിൽ തുടങ്ങുന്ന അക്കൗണ്ട്. സ്ഥാപനത്തിലെ അധികാരപ്പെട്ട വ്യക്തിയാണ് അക്കൗണ്ട് ആരംഭിക്കുന്നതും ഇടപാടുകൾ നടത്തുന്നതും.
♦ നിക്ഷേപങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് പലതായി തരം തിരിക്കാം. അവ ഏതൊക്കെ? വിവരിക്കുക.നിക്ഷേപങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് സമ്പാദ്യ നിക്ഷേപങ്ങൾ, പ്രചലിത നിക്ഷേപങ്ങൾ, സ്ഥിര നിക്ഷേപങ്ങൾ, ആവർത്തിത നിക്ഷേപങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. • സമ്പാദ്യ നിക്ഷേപങ്ങൾ (Savings Deposit)വ്യക്തികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടിയുള്ള നിക്ഷേപമാണിത്. വ്യക്തി ഗത-സംയുക്ത അക്കൗണ്ടുകാർക്ക് സമ്പാദ്യ നിക്ഷേപം തുടങ്ങാവുന്നതാണ്. ഈ നിക്ഷേപങ്ങൾക്ക് ബാങ്ക് കുറഞ്ഞ നിരക്കിൽ പലിശ നൽകുന്നുണ്ട്. എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. എന്നാൽ പണം പിൻവലിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്.• പ്രചലിത നിക്ഷേപങ്ങൾ (Current Deposit)വ്യാപാരികളെയും വ്യവസായികളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള നിക്ഷേപമാണിത്. ഒരു ദിവസം എത്ര ഇടപാടുകൾ വേണമെങ്കിലും നടത്താം. പണം നിക്ഷേപിക്കുന്നതിനും പിൻ വലിക്കുന്നതിനും നിയന്ത്രണങ്ങളില്ല. ഈ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുന്നതല്ല.• സ്ഥിര നിക്ഷേപങ്ങൾ (Fixed Deposit)ഒറ്റത്തവണ മാത്രം നിക്ഷേപിക്കുകയും ഒരു നിശ്ചിത കാലയളവിന് ശേഷം നിക്ഷേപം പലി ശയോടുകൂടി പിൻവലിക്കുകയും ചെയ്യുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ. ഇത്തരം നിക്ഷേപങ്ങൾക്ക് ബാങ്ക് കൂടുതൽ പലിശ നൽകുന്നു.• ആവർത്തിത നിക്ഷേപങ്ങൾ (Recurring Deposit)സ്ഥിരനിക്ഷേപത്തിന്റെ മറ്റൊരു രൂപമാണിത്. ഒരു പ്രത്യേക കാലയളവിലേക്ക് നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ (ദിവസത്തിൽ, ആഴ്ചയിൽ, മാസത്തിൽ) ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. കാലാവധി പൂർത്തിയായതിന് ശേഷമേ തുക പിൻവലിക്കാൻ കഴിയൂ. സമ്പാദ്യനിക്ഷേപത്തേക്കാൾ കൂടുതൽ പലിശ ലഭിക്കുന്നു.
♦ വർക്ക്ഷീറ്റ് പൂർത്തിയാക്കാം.സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ സമ്പാദ്യപദ്ധതിയാണ് സഞ്ചയിക. ഇപ്പോൾ സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം (Students Savings Scheme) എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
♦ കൊളാഷ് ശ്രദ്ധിക്കൂ.• യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ• കാനറ ബാങ്ക്• സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)• കേരള ബാങ്ക്♦ നിങ്ങൾക്ക് അറിയാവുന്ന മറ്റ് ബാങ്കുകളുടെ പേരുകൾ കൂട്ടിച്ചേർക്കൂ.• പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)• ബാങ്ക് ഓഫ് ബറോഡ (ബിഒബി)• ബാങ്ക് ഓഫ് ഇന്ത്യ • ഇന്ത്യൻ ബാങ്ക്
♦ വിവിധതരം ബാങ്കുകൾ ഏതെല്ലാമാണ് ?• വാണിജ്യ ബാങ്കുകൾ• സഹകരണ ബാങ്കുകൾ• വികസന ബാങ്കുകൾ
♦ വിവിധ തരം ബാങ്കുകളെയും അവയുടെ സവിശേഷതകളെയും കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.• വാണിജ്യ ബാങ്കുകൾബാങ്കിംഗ് മേഖലയിൽ ഏറ്റവും പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ ബാങ്കു കളാണ് വാണിജ്യ ബാങ്കുകൾ. നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ, ലോക്കർ സൗകര്യം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിംഗ് എന്നീ സേവനങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കുന്നു. വാണിജ്യ ബാങ്കുകളെ പൊതുമേഖല ബാങ്കുകൾ എന്നും സ്വകാര്യമേഖല ബാങ്കുകൾ എന്നും രണ്ടായി തരംതിരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)• സഹകരണ ബാങ്കുകൾകർഷകർക്കും കൈത്തൊഴിലുകാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്കുകളാണ് സഹകരണ ബാങ്കുകൾ. സ്വയംസഹായവും പരസ്പരസഹായവും പ്രോത്സാഹിപ്പിക്കുക, ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുക, നിക്ഷേപം വർധിപ്പിക്കുക, സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്നിവയാണ് സഹകരണബാങ്കുകളുടെ പ്രധാന ലക്ഷ്യങ്ങൾ. കേരള സർക്കാർ രൂപീകരിച്ച കേരളബാങ്ക് അത്തരത്തിലൊരു ബാങ്കാണ്. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ റൂറൽ സഹകരണ ബാങ്കുകളെന്നും നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവയെ അർബൻ സഹകരണ ബാങ്കുകളെന്നും വിളിക്കുന്നു.• വികസന ബാങ്കുകൾവ്യവസായ-വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളാണ് വികസന ബാങ്കുകൾ. ഉദാ: ഇൻട്രസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFCI), ദേശീയ കാർഷിക ഗ്രാമ വികസന ബാങ്ക് (NABARD).
♦ പൂർണ്ണമായും സർക്കാർ ഉടമസ്ഥതൽ പ്രവർത്തിപ്പിക്കുന്ന ബാങ്കുകൾ ഏതാണ്? പൊതുമേഖലാ ബാങ്കുകൾ.ഉദാഹരണം: യൂണിയൻ ബാങ്ക്, കാനറ ബാങ്ക്.
♦ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ഏതാണ്?സ്വകാര്യ മേഖല ബാങ്കുകൾ ഉദാഹരണം: സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്
♦ കേരള സർക്കാർ രൂപീകരിച്ച സഹകരണ ബാങ്കിന്റെ പേര് എന്താണ്?കേരള ബാങ്ക്.
♦ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് രൂപം കൊണ്ട ബാങ്ക് ഏതാണ്?കേരള ബാങ്ക്
♦ കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?തിരുവനന്തപുരം.
♦ ബാങ്കിംഗ് മേഖലയിൽ ഏറ്റവും പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ ബാങ്കുകൾ ഏതാണ്?വാണിജ്യ ബാങ്കുകൾ.
♦ വാണിജ്യ ബാങ്കുകൾ നൽകുന്ന ഏതെങ്കിലും രണ്ട് സേവനങ്ങൾ എഴുതുക.നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പകൾ നൽകുകയും ചെയ്യുക.(മറ്റ് സേവനങ്ങൾ: ലോക്കർ സൗകര്യം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിംഗ് )
♦ വാണിജ്യ ബാങ്കുകളെ എത്രയായി തിരിക്കാം?പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യമേഖലാ ബാങ്കുകൾ എന്നിങ്ങനെ രണ്ടായി തിരിക്കാം.
♦ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക് ഏതാണ്?സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ).
♦ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വാണിജ്യ ബാങ്കുകൾ ......... സൗകര്യം നൽകുന്നു.ലോക്കർ സൗകര്യം.
♦ സഹകരണ ബാങ്കുകളുടെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?• സ്വയം സഹായവും പരസ്പര സഹായവും പ്രോത്സാഹിപ്പിക്കുക• ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുക• നിക്ഷേപം വർദ്ധിപ്പിക്കുക• സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക
♦ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ എന്താണ് വിളിക്കുന്നത്?റൂറൽ സഹകരണ ബാങ്കുകൾ.
♦ നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നസഹകരണ ബാങ്കുകളെ എന്താണ് വിളിക്കുന്നത്? അർബൻ സഹകരണ ബാങ്കുകൾ.
♦ വികസന ബാങ്കുകൾ വായ്പ നൽകുന്ന മേഖലകൾ ഏതൊക്കെയാണെന്ന് എഴുതുക.വ്യവസായ-വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്നു
♦ ഇന്ത്യയിലെ വികസന ബാങ്കുകൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFCI), നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (NABARD).
♦ നബാർഡ് ഇന്ത്യയിലെ ഒരു ................ ബാങ്കാണ്.വികസന ബാങ്ക്
ഈ അധ്യായത്തിന്റെ ബാക്കി നോട്സ് പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ്.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 6 Social Science - Let's Save for the Future | Text Books Solution Social Science (Malayalam Medium) Chapter 11 സ്വരുക്കൂട്ടാം... കരുതിവയ്ക്കാം | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click here
👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 11: സ്വരുക്കൂട്ടാം... കരുതിവയ്ക്കാം - ചോദ്യോത്തരങ്ങൾ
പൊതുജനങ്ങളിൽ നിന്നും പണം നിക്ഷേപമായി സ്വീകരിക്കുകയും ആവശ്യക്കാർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പണം വായ്പയായി നൽകുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ബാങ്കുകൾ.
♦ ഇന്നത്തെ രീതിയിലുള്ള ബാങ്കുകൾ രൂപം കൊണ്ടതെങ്ങനെ?
• മിച്ചം വന്ന പണം വ്യക്തികൾ ആവശ്യക്കാർക്ക് വായ്പ നൽകാൻ തുടങ്ങിയത് പ്രാദേശികമായി പണമിടപാട് നടത്തുന്ന വ്യക്തികളുടെ ആവിർഭാവത്തിന് കാരണമായി.
• വായ്പ ആവശ്യമുള്ളവരുടെ എണ്ണം വർധിച്ചപ്പോൾ പണമിടപാട് നടത്തിയിരുന്നവർക്ക് കൂടുതൽ പണം കണ്ടെത്തേണ്ടതായി വന്നു. ഇതിനായി അവർ നിക്ഷേപങ്ങൾ സ്വീകരിക്കാൻ തുടങ്ങിയത് പണമിടപാട് സ്ഥാപനങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു.
• വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി, വിശ്വാസ്യത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ സ്ഥാപനങ്ങൾ ആവശ്യക്കാർക്ക് പണം വായ്പയായി നൽകിയിരുന്നത്.
• നിക്ഷേപം സ്വീകരിക്കലും വായ്പ നൽകലും ക്രമാതീതമായി വർധിച്ചപ്പോൾ വ്യക്തികൾക്ക് ഈ പ്രവർത്തനങ്ങൾ സ്വയം നിർവഹിക്കാൻ കഴിയാതെവന്നു. ഇത് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഉദയത്തിന് വഴിയൊരുക്കി.
♦ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നതിന് പകരമായി സ്വീകരിക്കപ്പെടുന്ന എന്തിനെയും പൊതുവെ ---------------- എന്ന് വിളിക്കാം.
പണം
♦ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ ബാങ്കുകളായി വളർന്നപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്?
• കൂടുതൽ പേർക്ക് വായ്പ ലഭിച്ചുതുടങ്ങി
• ചൂഷണത്തിന്റെ അളവ് കുറഞ്ഞു
• ജനങ്ങളിൽ സമ്പാദ്യശീലം വർധിച്ചു
♦ ഇന്ത്യയിൽ പുതിയ ബാങ്കിംഗ് സംവിധാനം എപ്പോഴാണ് ആരംഭിച്ചത്?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ് ഇന്ത്യയിൽ പുതിയ ബാങ്കിംഗ് സംവിധാനം ആരംഭിച്ചത്.
♦ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതാണ്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ.
♦ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം ഏതാണ്?
1770.
♦ കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ്?
നെടുങ്ങാടി ബാങ്ക്.
♦ നെടുങ്ങാടി ബാങ്ക് ഏത് വർഷത്തിലാണ് സ്ഥാപിതമായത്?
1899
♦ നെടുങ്ങാടി ബാങ്കിന്റെ ആസ്ഥാനം എവിടെയായിരുന്നു?
കോഴിക്കോട്.
♦ നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത് ആരാണ്?
അപ്പു നെടുങ്ങാടി.
♦ ഇന്ത്യയുടെ കേന്ദ്രബാങ്ക് ഏതാണ്?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
♦ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏതാണ്?
1935.
♦ റിസർവ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
മുംബൈ.
♦ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ധർമ്മങ്ങൾ എന്തൊക്കെയാണ്?
• ഒരുരൂപ നോട്ട് ഒഴികെയുള്ള എല്ലാ കറൻസി നോട്ടുകളും അച്ചടിച്ചിറക്കുന്നു
• വായ്പ നിയന്ത്രിക്കുന്നു
• ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു
• ഗവൺമെന്റിന്റെ ബാങ്കായി പ്രവർത്തിക്കുന്നു
♦ റിസർവ് ബാങ്കിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വായന കാർഡ് തയ്യാറാക്കൂ.
• പേര്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
• സ്ഥാപിതം: 1935
• ധർമ്മങ്ങൾ: കറൻസി നോട്ടുകൾ അച്ചടിച്ചിറക്കൽ, വായ്പ നിയന്ത്രിക്കൽ, സർക്കാരിന്റെ ബാങ്ക്, ബാങ്കുകളുടെ ബാങ്ക്
♦ ബാങ്കുകളുടെ പ്രധാന ധർമ്മങ്ങൾ എന്തൊക്കെയാണ്?
• പൊതുജനങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി വായ്പകൾ നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കുകൾ.
♦ ചിത്രം നിരീക്ഷിച്ച് പട്ടിക പൂർത്തിയാക്കുക
| നിക്ഷേപകർ | വായ്‌പ സ്വീകരിക്കുന്നവർ |
|---|---|
| • വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവയിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നു • നിക്ഷേപത്തുക പലിശയോടെ തിരികെ നൽകുന്നു. | • വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവയ്ക്ക് വായ്പകൾ നൽകുന്നു. • വായ്പത്തുക പലിശയോടെ തിരികെ വാങ്ങുന്നു. |
♦ ബാങ്കുകൾ നിക്ഷേപകരുടെയും വായ്പ സ്വീകരിക്കുന്നവരുടെയും മധ്യവർത്തികളാണ്. ഈ പ്രസ്താവന സാധൂകരിക്കൂ.
വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവരിൽ നിന്നും ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. നിക്ഷേപങ്ങൾ നിശ്ചിത കാലാവധിക്കുശേഷം പലിശയോടുകൂടി ബാങ്ക് തിരികെ നൽകുന്നു. ഇത്തരം നിക്ഷേപങ്ങളിൽ നിന്നാണ് ബാങ്ക് ആവശ്യക്കാർക്ക് പണം വായ്പയായി നൽകുന്നത്. വായ്പ സ്വീകരിക്കുന്നവർ പലിശയോടുകൂടി ഈ തുക ബാങ്കിന് തിരികെ നൽകുന്നു. നിക്ഷേപകരുടെയും വായ്പ സ്വീകരിക്കുന്നവരുടെയും മധ്യവർത്തികളായി ബാങ്കുകൾ നിലകൊള്ളുന്നു. പൊതുനിയമാവലിയുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്.
♦ ആരാണ് ബാങ്കർ?
ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ ബാങ്കർ എന്നറിയപ്പെടുന്നു.
♦ എന്താണ് പലിശ ?
പണം കടം വാങ്ങുമ്പോൾ അധികമായി തിരികെ നൽകേണ്ടതും നിക്ഷേപങ്ങൾക്ക് അധികമായി ലഭിക്കുന്നതുമായ തുകയാണ് പലിശ.
♦ ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ പരിശോധിച്ച് നിക്ഷേപത്തിനാണോ വായ്പയ്ക്കാണോ പലിശ കൂടുതൽ എന്ന് കണ്ടെത്തൂ. എന്തുകൊണ്ടെന്ന് നോട്ട് കുറിക്കൂ.
നിക്ഷേപത്തിനും വായ്പയ്ക്കും പലിശയുണ്ട്. വായ്പ എടുക്കുന്നവരിൽ നിന്നും ബാങ്ക് ഒരു നിശ്ചിത തുക പലിശയായി ഈടാക്കുന്നു. ഇതിൽ നിന്നാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തുന്നതും പണം നിക്ഷേപിച്ചവർക്കുള്ള പലിശ നൽകുന്നതും. വായ്പകളുടെ പലിശ നിരക്ക് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടുതലായിരിക്കും. ഈ പലിശകൾ തമ്മിലുള്ള വ്യത്യാസമാണ് ബാങ്കുകളുടെ പ്രധാന വരുമാനം.
♦ അക്കൗണ്ട് തുടങ്ങാൻ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്കിൽ സമർപ്പിച്ച രേഖകൾ എന്തെല്ലാം? പട്ടികപ്പെടുത്തൂ.
• പാസ്‌പോർട്ട് സൈസ് ഫോട്ടോ
• ആധാർ കാർഡിന്റെ പകർപ്പ്
• മൊബൈൽ ഫോൺ നമ്പർ
♦ എന്താണ് ബാങ്ക് അക്കൗണ്ട്?
ബാങ്കും ഇടപാടുകാരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുള്ള ക്രമീകരണമാണ് ബാങ്ക് അക്കൗണ്ട്. ഇവ രേഖപ്പെടുത്തുന്നത് പാസ്ബുക്കിലാണ്.
♦ ബാങ്കും ഉപഭോക്താവും തമ്മിലുളള സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് -----------------.
പാസ് ബുക്ക്.
♦ എത്ര വയസ്സിൽ ഒരാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാം ?
പത്ത് വയസ്സിന് മുകളിലുള്ള ആർക്കും.
♦ പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എങ്ങനെയാണ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയുക?
പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാവിനൊപ്പം, സംയുക്ത അക്കൗണ്ട് എടുക്കാവുന്നതാണ്.
♦ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ട് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം? കണ്ടെത്തി പട്ടിക പൂർത്തിയാക്കുക
• വിവിധ ഗ്രാന്റുകൾ ലഭിക്കുന്നതിന്.
• സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന്
• സമ്പാദ്യശീലം വളർത്തുന്നതിന്
• വിവിധ അലവൻസുകൾ ലഭിക്കുന്നതിന്
• വിവിധ സർക്കാർ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിന്
♦ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകളെ പ്രധാനമായും എത്രയായി തരം തിരിക്കാം. കുറിപ്പ് തയ്യാറാക്കുക.
ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകളെ പ്രധാനമായും മൂന്നായി തരം തിരിക്കാം.
• വ്യക്തിഗത അക്കൗണ്ട് (Individual Account): ഒരു വ്യക്തിയുടെ പേരിൽ തുടങ്ങുന്ന അക്കൗണ്ട്. ആ വ്യക്തിക്ക് മാത്രമേ ഈ അക്കൗണ്ടിലൂടെ ബാങ്കുമായി ഇടപാടുകൾ നടത്താൻ കഴിയൂ.
• സംയുക്ത അക്കൗണ്ട് (Joint Account): രണ്ടോ അതിലധികമോ വ്യക്തികളോ സ്ഥാപനങ്ങളോ ചേർന്ന് ആരംഭിക്കുന്ന അക്കൗ ണ്ടാണ് സംയുക്ത അക്കൗണ്ട്.
• സ്ഥാപന അക്കൗണ്ട് (Institutional Account): ഒരു സ്ഥാപനത്തിന്റെ പേരിൽ തുടങ്ങുന്ന അക്കൗണ്ട്. സ്ഥാപനത്തിലെ അധികാരപ്പെട്ട വ്യക്തിയാണ് അക്കൗണ്ട് ആരംഭിക്കുന്നതും ഇടപാടുകൾ നടത്തുന്നതും.
♦ നിക്ഷേപങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് പലതായി തരം തിരിക്കാം. അവ ഏതൊക്കെ? വിവരിക്കുക.
നിക്ഷേപങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് സമ്പാദ്യ നിക്ഷേപങ്ങൾ, പ്രചലിത നിക്ഷേപങ്ങൾ, സ്ഥിര നിക്ഷേപങ്ങൾ, ആവർത്തിത നിക്ഷേപങ്ങൾ എന്നിങ്ങനെ തരം തിരിക്കാം.
• സമ്പാദ്യ നിക്ഷേപങ്ങൾ (Savings Deposit)
വ്യക്തികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടിയുള്ള നിക്ഷേപമാണിത്. വ്യക്തി ഗത-സംയുക്ത അക്കൗണ്ടുകാർക്ക് സമ്പാദ്യ നിക്ഷേപം തുടങ്ങാവുന്നതാണ്. ഈ നിക്ഷേപങ്ങൾക്ക് ബാങ്ക് കുറഞ്ഞ നിരക്കിൽ പലിശ നൽകുന്നുണ്ട്. എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. എന്നാൽ പണം പിൻവലിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്.
• പ്രചലിത നിക്ഷേപങ്ങൾ (Current Deposit)
വ്യാപാരികളെയും വ്യവസായികളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള നിക്ഷേപമാണിത്. ഒരു ദിവസം എത്ര ഇടപാടുകൾ വേണമെങ്കിലും നടത്താം. പണം നിക്ഷേപിക്കുന്നതിനും പിൻ വലിക്കുന്നതിനും നിയന്ത്രണങ്ങളില്ല. ഈ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുന്നതല്ല.
• സ്ഥിര നിക്ഷേപങ്ങൾ (Fixed Deposit)
ഒറ്റത്തവണ മാത്രം നിക്ഷേപിക്കുകയും ഒരു നിശ്ചിത കാലയളവിന് ശേഷം നിക്ഷേപം പലി ശയോടുകൂടി പിൻവലിക്കുകയും ചെയ്യുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ. ഇത്തരം നിക്ഷേപങ്ങൾക്ക് ബാങ്ക് കൂടുതൽ പലിശ നൽകുന്നു.
• ആവർത്തിത നിക്ഷേപങ്ങൾ (Recurring Deposit)
സ്ഥിരനിക്ഷേപത്തിന്റെ മറ്റൊരു രൂപമാണിത്. ഒരു പ്രത്യേക കാലയളവിലേക്ക് നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ (ദിവസത്തിൽ, ആഴ്ചയിൽ, മാസത്തിൽ) ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. കാലാവധി പൂർത്തിയായതിന് ശേഷമേ തുക പിൻവലിക്കാൻ കഴിയൂ. സമ്പാദ്യനിക്ഷേപത്തേക്കാൾ കൂടുതൽ പലിശ ലഭിക്കുന്നു.
♦ വർക്ക്ഷീറ്റ് പൂർത്തിയാക്കാം.
സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ സമ്പാദ്യപദ്ധതിയാണ് സഞ്ചയിക. ഇപ്പോൾ സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം (Students Savings Scheme) എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
♦ കൊളാഷ് ശ്രദ്ധിക്കൂ.
• യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
• കാനറ ബാങ്ക്
• സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)
• കേരള ബാങ്ക്
♦ നിങ്ങൾക്ക് അറിയാവുന്ന മറ്റ് ബാങ്കുകളുടെ പേരുകൾ കൂട്ടിച്ചേർക്കൂ.
• പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)
• ബാങ്ക് ഓഫ് ബറോഡ (ബിഒബി)
• ബാങ്ക് ഓഫ് ഇന്ത്യ
• ഇന്ത്യൻ ബാങ്ക്
♦ വിവിധതരം ബാങ്കുകൾ ഏതെല്ലാമാണ് ?
• വാണിജ്യ ബാങ്കുകൾ
• സഹകരണ ബാങ്കുകൾ
• വികസന ബാങ്കുകൾ
♦ വിവിധ തരം ബാങ്കുകളെയും അവയുടെ സവിശേഷതകളെയും കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• വാണിജ്യ ബാങ്കുകൾ
ബാങ്കിംഗ് മേഖലയിൽ ഏറ്റവും പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ ബാങ്കു കളാണ് വാണിജ്യ ബാങ്കുകൾ. നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ, ലോക്കർ സൗകര്യം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിംഗ് എന്നീ സേവനങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കുന്നു. വാണിജ്യ ബാങ്കുകളെ പൊതുമേഖല ബാങ്കുകൾ എന്നും സ്വകാര്യമേഖല ബാങ്കുകൾ എന്നും രണ്ടായി തരംതിരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
• സഹകരണ ബാങ്കുകൾ
കർഷകർക്കും കൈത്തൊഴിലുകാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്കുകളാണ് സഹകരണ ബാങ്കുകൾ. സ്വയംസഹായവും പരസ്പരസഹായവും പ്രോത്സാഹിപ്പിക്കുക, ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുക, നിക്ഷേപം വർധിപ്പിക്കുക, സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്നിവയാണ് സഹകരണബാങ്കുകളുടെ പ്രധാന ലക്ഷ്യങ്ങൾ. കേരള സർക്കാർ രൂപീകരിച്ച കേരളബാങ്ക് അത്തരത്തിലൊരു ബാങ്കാണ്. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ റൂറൽ സഹകരണ ബാങ്കുകളെന്നും നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവയെ അർബൻ സഹകരണ ബാങ്കുകളെന്നും വിളിക്കുന്നു.
• വികസന ബാങ്കുകൾ
വ്യവസായ-വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളാണ് വികസന ബാങ്കുകൾ. ഉദാ: ഇൻട്രസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFCI), ദേശീയ കാർഷിക ഗ്രാമ വികസന ബാങ്ക് (NABARD).
♦ പൂർണ്ണമായും സർക്കാർ ഉടമസ്ഥതൽ പ്രവർത്തിപ്പിക്കുന്ന ബാങ്കുകൾ ഏതാണ്? പൊതുമേഖലാ ബാങ്കുകൾ.
ഉദാഹരണം: യൂണിയൻ ബാങ്ക്, കാനറ ബാങ്ക്.
♦ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ഏതാണ്?
സ്വകാര്യ മേഖല ബാങ്കുകൾ
ഉദാഹരണം: സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്
♦ കേരള സർക്കാർ രൂപീകരിച്ച സഹകരണ ബാങ്കിന്റെ പേര് എന്താണ്?
കേരള ബാങ്ക്.
♦ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് രൂപം കൊണ്ട ബാങ്ക് ഏതാണ്?
കേരള ബാങ്ക്
♦ കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം.
♦ ബാങ്കിംഗ് മേഖലയിൽ ഏറ്റവും പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ ബാങ്കുകൾ ഏതാണ്?
വാണിജ്യ ബാങ്കുകൾ.
♦ വാണിജ്യ ബാങ്കുകൾ നൽകുന്ന ഏതെങ്കിലും രണ്ട് സേവനങ്ങൾ എഴുതുക.
നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പകൾ നൽകുകയും ചെയ്യുക.
(മറ്റ് സേവനങ്ങൾ: ലോക്കർ സൗകര്യം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിംഗ് )
♦ വാണിജ്യ ബാങ്കുകളെ എത്രയായി തിരിക്കാം?
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യമേഖലാ ബാങ്കുകൾ എന്നിങ്ങനെ രണ്ടായി തിരിക്കാം.
♦ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക് ഏതാണ്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ).
♦ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വാണിജ്യ ബാങ്കുകൾ ......... സൗകര്യം നൽകുന്നു.
ലോക്കർ സൗകര്യം.
♦ സഹകരണ ബാങ്കുകളുടെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
• സ്വയം സഹായവും പരസ്പര സഹായവും പ്രോത്സാഹിപ്പിക്കുക
• ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുക
• നിക്ഷേപം വർദ്ധിപ്പിക്കുക
• സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക
♦ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ എന്താണ് വിളിക്കുന്നത്?
റൂറൽ സഹകരണ ബാങ്കുകൾ.
♦ നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നസഹകരണ ബാങ്കുകളെ എന്താണ് വിളിക്കുന്നത്?
അർബൻ സഹകരണ ബാങ്കുകൾ.
♦ വികസന ബാങ്കുകൾ വായ്പ നൽകുന്ന മേഖലകൾ ഏതൊക്കെയാണെന്ന് എഴുതുക.
വ്യവസായ-വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്നു
♦ ഇന്ത്യയിലെ വികസന ബാങ്കുകൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFCI), നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (NABARD).
♦ നബാർഡ് ഇന്ത്യയിലെ ഒരു ................ ബാങ്കാണ്.
വികസന ബാങ്ക്
ഈ അധ്യായത്തിന്റെ ബാക്കി നോട്സ് പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ്.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)




0 Comments