Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 07 മാറ്റങ്ങളുടെ ലോകം - ചോദ്യോത്തരങ്ങൾ
Questions and Answers for Class 6 Basic Science (Malayalam Medium) The World of Changes | Text Books Solution Basic Science (English Medium) Chapter 07 മാറ്റങ്ങളുടെ ലോകം | Teachers Handbook. ഈ യൂണിറ്റിന്റെ Teachers Handbook ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 6 അടിസ്ഥാന ശാസ്ത്രം: Chapter 07 മാറ്റങ്ങളുടെ ലോകം - ചോദ്യോത്തരങ്ങൾ
♦ ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ. ഓരോ ജോടിയിലും നിങ്ങൾ കാണുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
• പയർ വിത്ത് : മുളയ്ക്കുന്നു
• മേഘം : മഴയായി മാറുന്നു
♦ നിങ്ങളുടെ ചുറ്റുപാടും നിരീക്ഷിച്ച് ഇതുപോലുള്ള മാറ്റങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
• മാങ്ങ : പഴുക്കുന്നു
• വെള്ളം: തിളക്കുന്നു
• ഐസ്: ഉരുകുന്നു
• ഇരുമ്പ്: തുരുമ്പിക്കുന്നു
• ഇലകൾ: ഉണങ്ങുന്നു
• നനഞ്ഞ വസ്ത്രങ്ങൾ: ഉണങ്ങുന്നു
• പാൽ: തൈരാകുന്നു
• വെണ്ണ: ഉരുകുന്നു
♦ മെഴുക്, പേപ്പർ എന്നിവ കൊണ്ടുണ്ടാക്കിയ ചില കരകൗശലവസ്തുക്കൾ നിരീക്ഷിക്കൂ.
ആവശ്യമായ സാമഗ്രികൾ : കളർ ക്ലേ, കളർ പേപ്പർ, ചാർട്ട് പേപ്പർ, മുത്തുകൾ, കത്രിക, സ്കെച്ച് പേന
നൽകിയിരിക്കുന്ന സാമഗ്രികൾ ഉപയോഗിച്ച് ചിത്രത്തിൽ കാണുന്ന രൂപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കൂ.
നിങ്ങൾ ഉണ്ടാക്കിയ കരകൗശലവസ്തുക്കൾ ക്ലാസിൽ പ്രദർശിപ്പിക്കൂ.
നിങ്ങൾ ഉപയോഗിച്ച് ഓരോ വസ്തുവിനും എന്ത് മാറ്റമാണ് ഉണ്ടായത്?
കളർ ക്ലേ: ആകൃതി മാറുന്നു
കളർപേപ്പർ: ആകൃതി മാറുന്നു
ചാർട്ട് പേപ്പർ: ആകൃതിയും നിറവും മാറുന്നു
കളർ ക്ലേ എന്ന പദാർഥത്തിനാണോ അതിന്റെ രൂപത്തിനാണോ മാറ്റം വന്നത്?
രൂപത്തിനാണ് മാറ്റം വരുന്നത്
♦ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ പരിശോധിക്കുക. ഓരോ സന്ദർഭത്തിലും വസ്തുവിന് എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
• തടി ഉപയോഗിച്ച് കസേര ഉണ്ടാക്കുന്നു
• പ്ലാസ്റ്റിക് പൈപ്പ് ചൂടാക്കി വലുതാകുന്നു
• ചില്ലു കുപ്പി കഷണങ്ങളാക്കുന്നു
♦ പ്രകൃതിയും മറ്റ് ജീവജാലങ്ങളും ജലത്തിന്റെ അവസ്ഥാമാറ്റം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ എഴുതുക.
• മഴ ഉണ്ടാകുന്നത്
• മഞ്ഞുവീഴ്ച – ജലബാഷ്പം ഘനീഭവിച്ച് മഞ്ഞുപരലുകളായി മാറുന്നു.
• തുഷാരം – പുല്ലും ഇലകളും പോലുള്ള തണുത്ത പ്രതലങ്ങളിൽ ജലബാഷ്പം ഘനീഭവിക്കുന്നു.
• മനുഷ്യർ വിയർക്കുന്നു – വിയർപ്പ് ചർമ്മത്തിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്നു, ശരീരത്തെ തണുപ്പിക്കുന്നു.
• ധ്രുവപ്രദേശങ്ങളിലെ ഐസ് – തണുത്തുറഞ്ഞ വെള്ളം ഐസ് ആയി മാറുന്നു,
• ഹിമാനികൾ ഉരുകുന്നു – ഐസ് ഉരുകുന്നത് നദികളിലേക്കും അരുവികളിലേക്കും ശുദ്ധജലം നൽകുന്നു.
• മൂടൽമഞ്ഞിന്റെ രൂപീകരണം – നീരാവി ഘനീഭവിച്ച് താഴ്‌വരകളിലും ജലാശയങ്ങള്‍ക്കു മുകളിലും പുക പോലെ നേര്‍ത്ത ജലകണികകള്‍ തങ്ങി നില്‍ക്കുന്നു.
♦ ജലത്തിന്റെ അവസ്ഥാമാറ്റം ഉണ്ടാകുമ്പോൾ, ജലമെന്ന പദാർത്ഥത്തിന് മാറ്റം ഉണ്ടാകുന്നുണ്ടോ? ഐസും നീരാവിയും ജലത്തിന്റെ മറ്റ് രണ്ട് അവസ്ഥകളല്ലേ?
ചിത്രീകരണം പൂർത്തിയാക്കുക
♦ മെഴുകുതിരി ഖരവസ്തുവാണല്ലോ. ഒരു മെഴുകുതിരി ചെറിയ കഷണങ്ങളായി മുറിക്കൂ. ഇപ്പോൾ മെഴുകിന് എന്ത് മാറ്റമാണ് ഉണ്ടായത്? മെഴുക് ഇപ്പോഴും അതേ അവസ്ഥയിൽത്തന്നെയല്ലേ?
മെഴുക് ഇപ്പോഴും ഖരാവസ്ഥയിലാണ്. മെഴുകിന്റെ ആകൃതിയും വലിപ്പവും മാത്രമേ മാറിയിട്ടുള്ളൂ.
♦ സ്പൂണിൽ ചെറിയൊരു കഷണം മെഴുക് എടുത്ത് ചൂടാക്കൂ. മെഴുകിന്റെ അവസ്ഥയ്ക്ക് എന്ത് മാറ്റമാണുണ്ടായത്?
മെഴുക് ഉരുകിയ അവസ്ഥയിലേക്ക് മാറി.
♦ ഉരുകിയ മെഴുക് അല്പനേരം തണുക്കാൻ അനുവദിക്കൂ. ഇപ്പോൾ അവസ്ഥയ്ക്കെന്താണ് മാറ്റമുണ്ടായത്?
ഉരുകിയ മെഴുക് ഖരാവസ്ഥയിലുള്ള മെഴുക് ആയി മാറി.
♦ ഖരാവസ്ഥയിലുള്ള മെഴുകും ഉരുകിയ മെഴുകും ഒരേ പദാർഥമല്ലേ? ഇവിടെ മെഴുകിനുണ്ടായ മാറ്റത്തിൽ പുതിയ പദാർഥം ഉണ്ടായോ? തണുത്തപ്പോൾ പുതിയ പദാർഥമായി മാറിയോ? നിരീക്ഷണങ്ങൾ പട്ടികപ്പെടുത്തൂ.
• പരീക്ഷണ രീതി: ചിത്രത്തിൽ കാണുന്നപോലെ ബോയിലിംഗ് ട്യൂബിൽ മെഴുക് കഷണം എടുത്ത് ലാമ്പ് ഉപയോഗിച്ച് ചൂടാക്കുന്നു. ബോയിലിംഗ് ട്യൂബിന്റെ വായ്‌ഭാഗം കോട്ടണുപയോഗിച്ച് അടയ്ക്കുന്നു. നിരീക്ഷിക്കുന്നു. ഉരുകിയ മെഴുക് വീണ്ടും ചൂടാക്കുന്നു.
• നിരീക്ഷണം:
• ബോയിലിംഗ് ട്യൂബിലെ മെഴുക് ചൂടാക്കുമ്പോൾ ഉരുകുന്നു.
• കൂടുതൽ ചൂടാക്കുമ്പോൾ, ഉരുകിയ മെഴുക് നീരാവിയായി മാറുന്നു, ഈ മെഴുക് നീരാവി ട്യൂബിന്റെ വായ്ഭാഗത്തെ പഞ്ഞിയിൽ അടിഞ്ഞുകൂടുന്നു.
• ബോയിലിംഗ് ട്യൂബ് തണുക്കാൻ അനുവദിക്കുമ്പോൾ, ട്യൂബിനുള്ളിലെ ദ്രാവക മെഴുക് വീണ്ടും ഖരാവസ്ഥയിലേക്ക് മാറുന്നു.
• പഞ്ഞിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മെഴുക് നീരാവി ഖര മെഴുക് ആയി മാറുന്നു.
നിഗമനം: ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുമ്പോൾ മെഴുകിന്റെ അവസ്ഥ മാത്രമേ മാറുന്നുള്ളൂ. പുതിയ പദാർത്ഥം ഉണ്ടാകുന്നില്ല.
♦ ഓരോ സന്ദർഭത്തിലുമുണ്ടായ മാറ്റം താഴെക്കൊടുത്തിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് നിഗമനം രൂപീകരിക്കൂ. ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
സൂചകങ്ങൾ
നിങ്ങൾ നടത്തിയ പരീക്ഷണത്തിൽ
• ചൂടാക്കുന്നതിനുമുമ്പ് മെഴുക് ഏത് അവസ്ഥയിലായിരുന്നു?
ഉത്തരം: ഖരാവസ്ഥ
• ചൂടാക്കിയപ്പോൾ അവസ്ഥയിൽ വന്ന മാറ്റമെന്താണ്?
ഉത്തരം: ചൂടാക്കിയപ്പോൾ മെഴുക് ഉരുകി ദ്രാവക രൂപത്തിലായി.
• കൂടുതൽ ചൂടാക്കിയപ്പോൾ ഏത് അവസ്ഥയിലേക്ക് മാറി?
ഉത്തരം: കൂടുതൽ ചൂടാക്കിയപ്പോൾ, ദ്രാവക മെഴുക് നീരാവിയായി മാറി.
• തണുത്തപ്പോൾ മെഴുക് ബാഷ്പം ഏത് അവസ്ഥയിലായി?
ഉത്തരം: തണുത്തപ്പോൾ മെഴുക് ബാഷ്പംദ്രാവകാവസ്ഥയിലേക്കും പിന്നീട് ഖരാവസ്ഥയിലേക്കും മാറുന്നു.
• അവസ്ഥയിൽ മാറ്റം വന്നപ്പോൾ മെഴുക് പുതിയ പദാർഥമായി മാറിയോ?
ഉത്തരം: ഇല്ല, അവസ്ഥയിൽ മാറ്റം വന്നപ്പോൾ മെഴുക് പുതിയ പദാർഥമായി മാറിയില്ല.
• മെഴുകിനുണ്ടായ മാറ്റം സ്ഥിരമാണോ താൽകാലികമാണോ?
ഉത്തരം: മെഴുകിനുണ്ടായ മാറ്റം താൽക്കാലികമാണ്.
• മെഴുകിനുണ്ടായ മാറ്റം ചിത്രീകരിച്ചിരിക്കുന്നത് നോക്കൂ. വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കൂ.
• പദാർഥങ്ങളുടെ വലുപ്പം, ആകൃതി, അവസ്ഥ തുടങ്ങിയ ഭൗതികസ്വഭാവങ്ങളിൽ വരുന്ന മാറ്റങ്ങളാണ് ഭൗതികമാറ്റം.
• വികസിക്കുന്നതും ഉരുകുന്നതും പൊട്ടുന്നതും കീറുന്നതും ഭൗതികമാറ്റങ്ങളാണ്. ഇവമൂലം പുതിയ പദാർഥങ്ങളുണ്ടാകുന്നില്ല.
• ചില ഭൗതികമാറ്റങ്ങൾ നടക്കുമ്പോൾ ഊർജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നു.
• ഭൗതികമാറ്റങ്ങൾ താൽക്കാലികമാറ്റങ്ങളാണ്.
♦ വീട്ടിലെ പൊട്ടിയതും ഉപയോഗശൂന്യവുമായ പ്ലാസ്റ്റിക് വസ്തുക്കൾ നമ്മൾ എന്താണ് ചെയ്യുന്നത്?
• അലങ്കാരവസ്തുക്കൾ ഉണ്ടാക്കുന്നു.
• ഹരിതകർമ്മസേനയ്ക്കു നൽകുന്നു.
• ചെടികൾ നടുന്നതിന് ഉപയോഗിക്കുന്നു
• പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് ഉപയോഗിക്കുന്നു
♦ പുനർനിർമ്മാണം (Recycling)
അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകൾ മറ്റ് പ്ലാസ്റ്റിക്ക് വസ്തുക്കൾ എന്നിവ വലിയ പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇവയിൽ പലതും നമുക്ക് പുതിയ വസ്തുക്കളാക്കി പുനർനിർമ്മിക്കാൻ കഴിയും. ഇരുമ്പ്, പിച്ചള, അലൂമിനിയം തുടങ്ങിയ ലോഹങ്ങളും ഇത്തരത്തിൽ പുനർനിർമ്മിക്കാവുന്നതാണ്.
♦ പുനരുപയോഗം (Reuse)
ഉപയോഗശൂന്യമായ പല വസ്തുക്കളും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതാണ് പുനരുപയോഗം.
♦ പ്ലാസ്റ്റിക് കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നതിനുപകരം പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് എന്തുചെയ്യാൻ കഴിയും?
പ്ലാസ്റ്റിക് കത്തുമ്പോൾ ജീവജാലങ്ങൾക്ക് ഹാനികരമാകുന്ന വിഷവാതകങ്ങൾ ഉണ്ടാകുന്നുണ്ട്. പ്ലാസ്റ്റിക് വലിച്ചെറിയാതെയും കത്തിക്കാതെയും പുനരുപയോഗത്തിനും പുനർനിർമ്മാണത്തിനും നൽകുന്നത് പ്രകൃതിസംരക്ഷണ പ്രവർത്തനമാണ്.
♦ ജീവിത സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഭൗതികമാറ്റങ്ങൾക്ക് ഉദാഹരണ ങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
| സന്ദർഭം | ഭൗതികമാറ്റം |
|---|---|
| അരി പൊടിക്കുന്നു | വലുപ്പം കുറയുന്നു, പൊടിയാകുന്നു. |
| കടലാസ് മുറിക്കുന്നു | ആകൃതിയും വലിപ്പവും മാറുന്നു |
| പച്ചക്കറികൾ മുറിക്കുന്നു | വലിപ്പവും ആകൃതിയും മാറുന്നു, പുതിയ പദാർത്ഥം ഉണ്ടാകുന്നില്ല. |
| റബ്ബർ ബാൻഡ് വലിച്ചുനീട്ടുന്നു | ആകൃതി മാറുന്നു |
| ചോക്ക് കഷ്ണം പൊടിക്കുന്നു | വലുപ്പവും ആകൃതിയും മാറുന്നു, പുതിയ പദാർത്ഥം ഉണ്ടാകുന്നില്ല. |
♦ സ്ഥിരമാറ്റങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക.
• പേപ്പർ കത്തിക്കുന്നത്
• വിറക് കത്തിക്കുന്നത്
• ഇരുമ്പ് തുരുമ്പിക്കുന്നത്
• ഭക്ഷണം പാചകം ചെയ്യുന്നത്
• കേക്ക് ഉണ്ടാക്കുന്നത്
• തീപ്പെട്ടികൊള്ളി കത്തിക്കുന്നത്
• പാലിൽ നിന്ന് തൈര് ഉണ്ടാക്കുന്നത്
♦ സ്ഥിരമാറ്റം കാണിക്കുന്ന ഒരു പരീക്ഷണം എഴുതുക.
• ആവശ്യമായ സാമഗ്രികൾ : പഞ്ചസാര, സ്പൂൺ, തീപ്പെട്ടി, മെഴുകുതിരി, ഈർക്കിൽ, ലാമ്പ്.
• പരീക്ഷണ രീതി: ഒരു സ്പൂണിൽ അല്പം പഞ്ചസാര എടുത്ത് ലാമ്പ് ഉപയോഗിച്ച് ചൂടാക്കുക. പഞ്ചസാരയ്ക്ക് ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക. ഉരുകിയ പഞ്ചസാര ഈർക്കിലിൽ എടുത്ത് രുചിച്ചുനോക്കുക. വീണ്ടും ചൂടാക്കുക. പഞ്ചസാരയ്ക്കുണ്ടാകുന്ന നിറം മാറ്റം നിരീക്ഷിക്കുക. തണുത്തശേഷം ഈ പദാർഥത്തെ മറ്റൊരു ഈർക്കിലിൽ എടുത്ത് രുചിച്ചുനോക്കുക. പൂർണ്ണമായും കറുത്തനിറം ആകുന്നതുവരെ വീണ്ടും ചൂടാക്കുക. തണുത്തശേഷം ഈ പദാർഥത്തെ വീണ്ടും മറ്റൊരു ഈർക്കിലിൽ എടുത്ത് രുചിച്ചുനോക്കുക. രുചിയിലുണ്ടായ മാറ്റം നിരീക്ഷിക്കുക.
• നിരീക്ഷണം: ഓരോ സന്ദർഭത്തിലും പഞ്ചസാരയ്ക്കുണ്ടായ മാറ്റം പട്ടികപ്പെടുത്തു.
• നിഗമനം: പുതിയൊരു പദാർത്ഥം ഉണ്ടാകുന്നു. ഒടുവിൽ ലഭിക്കുന്ന കറുത്ത നിറമുള്ള പദാർത്ഥം കരിയാണ്. ഇതൊരു സ്ഥിരമാറ്റമാണ്.
♦ ഇവിടെ ഉണ്ടായ മാറ്റങ്ങളും പദാർത്ഥങ്ങളുടെ സവിശേഷതകളും വിശകലനം ചെയ്യുക. അവസാനം ലഭിച്ച കറുത്ത പദാർത്ഥമായ കരിയും പഞ്ചസാരയും ഒന്നാണോ? രുചിയിലുള്ള മാറ്റത്തിന് കാരണം എന്താണ്?
അവസാനം ലഭിച്ച കറുത്ത പദാർത്ഥവും പഞ്ചസാരയും ഒന്നല്ല. പഞ്ചസാര ചൂടാക്കുമ്പോൾ ഉണ്ടാകുന്ന പുതിയ പദാർത്ഥം കരിയാണ്. രാസമാറ്റം മൂലമാണ് രുചി മാറുന്നത്.
♦ രാസമാറ്റങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
• രാസമാറ്റം ഉണ്ടാകുമ്പോൾ പദാർഥത്തിന്റെ രാസഗുണങ്ങളിൽ മാറ്റമുണ്ടാകുകയും പുതിയ പദാർഥങ്ങളുണ്ടാകുകയും ചെയ്യുന്നു.
• ഇത്തരം മാറ്റം നടക്കുമ്പോൾ ഊർജം സ്വീകരിക്കുകയോ പുറത്ത് വിടുകയോ ചെയ്യുന്നു.
• രാസമാറ്റങ്ങൾ സ്ഥിര മാറ്റങ്ങളാണ്.
♦ ഭൗതികമാറ്റവും രാസമാറ്റവും തമ്മിലുള്ള വ്യത്യാസങ്ങൾ പട്ടികപ്പെടുത്തൂ.
| ഭൗതികമാറ്റം | രാസമാറ്റം |
|---|---|
| പദാർഥത്തിന്റെ ഭൗതിക ഗുണങ്ങളിൽ മാറ്റം സംഭവിക്കുന്നു | പദാർഥത്തിന്റെ ഭൗതിക ഗുണങ്ങളിലും രാസഗുണങ്ങളിലും മാറ്റം സംഭവിക്കുന്നു. |
| പുതിയ പദാർത്ഥം ഉണ്ടാകുന്നില്ല | പുതിയ പദാർത്ഥം ഉണ്ടാകുന്നു |
| എല്ലായ്‌പ്പോഴും താപം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യണമെന്നില്ല | താപം സ്വീകരിക്കുകയും പുറത്തുവിടുകയോ ചെയ്യുന്നു |
| പദാർത്ഥത്തിന്റെ ആകൃതി, വലിപ്പം, അവസ്ഥ എന്നിവ മാത്രമേ മാറുന്നുള്ളൂ. | പദാർത്ഥത്തിന്റെ രാസഘടന മാറുന്നു |
| മാറ്റം താൽക്കാലികമാണ് | മാറ്റം സ്ഥിരമാണ് |
♦ നിത്യജീവിതത്തിൽ സംഭവിക്കുന്ന ചില രാസമാറ്റങ്ങൾ
• ആഹാരം ദഹിക്കുന്നത്
• ചെമ്പ് പാത്രങ്ങളിൽ ക്ലാവ് പിടിക്കുന്നത്
• ഇരുമ്പ് തുരുമ്പിക്കുന്നത്
• തൈര് പുളിക്കുന്നത്
• പൂത്തിരി കത്തുന്നത്
• ആഹാരം വേവുന്നത്
• മുറിച്ച് ആപ്പിളിന്റെ നിറം മാറുന്നത്
• മാലിന്യങ്ങൾ ജീർണിക്കുന്നത്
• മാങ്ങ പഴുക്കുന്നത്
• പാൽ തൈരാകുന്നത്
♦ തുരുമ്പ്
ഇരുമ്പ്, വായുവിലെ ഈർപ്പവും ഓക്സിജനുമായി പ്രവർത്തിച്ചാണ് തുരുമ്പ് ഉണ്ടാകുന്നത്.
♦ ഇരുമ്പ് തുരുമ്പു പിടിക്കുന്നത് തടയാൻ നാം എന്തെല്ലാമാണ് ചെയ്യാറുള്ളത്.
എണ്ണ പുരട്ടിയോ പെയിന്റ് ചെയ്തോ ഇരുമ്പ് സാധനങ്ങൾ തുരുമ്പ് പിടിക്കുന്നത് നിയന്ത്രിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇരുമ്പിന് വായുവുമായുള്ള സമ്പർക്കം ഒഴിവാകുന്നു.
♦ ആഹാരപദാർഥങ്ങൾ കേടുവരുന്നത് ബാക്ടീരിയകളുടെ പ്രവർത്തനം കൊണ്ടുണ്ടാകുന്ന രാസമാറ്റം മൂലമാണ്. ഇത് തടയാൻ വീട്ടിൽ എന്തെല്ലാം ചെയ്യാറുണ്ട്?
• റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നു
• ഫ്രീസറിൽ സൂക്ഷിക്കുന്നു
• ഉണക്കി സൂക്ഷിക്കുന്നു
• ഉപ്പിലിടുന്നു
• പഞ്ചസാര ലായനിയിൽ സൂക്ഷിക്കുന്നു
• അച്ചാറിടുന്നു
• തിളപ്പിക്കുന്നു
• വാക്വം സീലിംഗ്
♦ വീട്ടിൽ ലഭിക്കുന്ന ചില പദാർഥങ്ങൾ ഉപയോഗിച്ച് ചില പരീക്ഷണങ്ങൾ ചെയ്തു നോക്കാം. ശാസ്ത്രകിറ്റിൽ കരുതേണ്ട സാമഗ്രികൾ : വിനാഗിരി, മുട്ടത്തോട്, അപ്പക്കാരം, ഗ്ലാസ്, സ്പൂൺ.
• മുട്ടത്തോട് പൊടിച്ച് ചെറു കഷണങ്ങളാക്കുക. ഇത് ഏതുതരം മാറ്റമാണ്?
ഭൗതികമാറ്റം
• മുട്ടത്തോടിന്റെ ഏതാനും ചെറു കഷണങ്ങൾ ഒരു ഗ്ലാസിൽ ഇടുക. അതിൽ വിനാഗിരി ഒഴിച്ച് മാറ്റങ്ങൾ നിരീക്ഷിക്കുക. ഇവിടെ നടക്കുന്ന മാറ്റം എന്താണെന്ന്.
മുട്ടത്തോടിന്റെ കഷണങ്ങൾ വിനാഗിരിയിൽ ഇടുമ്പോൾ, മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റുമായി വിനാഗിരിയിലെ ആസിഡ് പ്രതിപ്രവർത്തിച്ച് കാർബൺ ഡൈ ഓക്സൈഡ് വാതകത്തിന്റെ കുമിളകൾ ഉണ്ടാകുന്നു. ഇത് രാസമാറ്റമാണ്, കാരണം പുതിയ പദാർത്ഥം (കാർബൺ ഡൈ ഓക്സൈഡ്) ഉണ്ടാകുകയും മുട്ടത്തോട് പതുക്കെ ലയിക്കുകയും ചെയ്യുന്നു.
• ഒരു ഗ്ലാസിൽ അല്പം വിനാഗിരി എടുക്കുക. അതിൽ ഒരു സ്പൂൺ അപ്പക്കാരം ഇടുക. എന്ത് സംഭവിക്കും? ഏതുതരം മാറ്റമാണിത്?
വിനാഗിരിയും ബേക്കിംഗ് സോഡയും കലർത്തുമ്പോൾ, കാർബൺ ഡൈ ഓക്സൈഡ് വാതകത്തിന്റെ കുമിളകൾ ഉണ്ടാകുന്നു. ഇവിടെ ഒരു പുതിയ പദാർത്ഥം (കാർബൺ ഡൈ ഓക്സൈഡ്) ഉണ്ടാകുന്നതിനാൽ ഇത് ഒരു രാസമാറ്റമാണ്.
♦ പൂത്തിരി കത്തുന്നത് കാണാൻ എന്തു രസമാണ്. എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളെ ആകർഷിച്ചിട്ടുള്ളത്?
• ശബ്ദം
• പ്രകാശം
• നിറങ്ങൾ
♦ പൂത്തിരി കത്തുമ്പോൾ ശബ്ദം, പ്രകാശം, താപം എന്നീ ഊർജരൂപങ്ങളുണ്ടാകുന്നു. ശബ്ദവും വെളിച്ചവും താപവും ഊർജരൂപങ്ങളാണെന്ന് നിങ്ങൾക്കറിയാമല്ലോ. പൂത്തിരി കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജമാറ്റത്തിനു കാരണമെന്താണ്?
പൂത്തിരിയിൽ രാസപദാർഥങ്ങൾ ഉണ്ട്. അതിൽ രാസോർജം അടങ്ങിയിരിക്കുന്നു. പൂത്തിരിയിലെ പദാർഥങ്ങളിൽ മാത്രമല്ല എല്ലാ പദാർഥങ്ങളിലും രാസോർജം അടങ്ങിയിരിക്കുന്നു. പൂത്തിരി കത്തുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള രാസോർജമാണ് ശബ്ദം, പ്രകാശം, താപം എന്നീ ഊർജരൂപങ്ങളായി മാറിയത്.
♦ പൂത്തിരി കത്തുമ്പോൾ സംഭവിക്കുന്ന ഊർജമാറ്റം എങ്ങനെയായിരിക്കും? താഴെ കൊടുത്തിരിക്കുന്ന ചിത്രീകരണം പൂർത്തീകരിക്കൂ.
♦ പട്ടികയിൽ നൽകിയിരിക്കുന്ന രാസമാറ്റങ്ങളിൽ നടക്കുന്ന ഊർജ്ജമാറ്റം ചർച്ച ചെയ്ത് അനുയോജ്യമായ കോളങ്ങളിൽ (✔) രേഖപ്പെടുത്തുക.
• ഏതൊക്കെ പദാർഥങ്ങളാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്?
കാർബൺ ഡൈ ഓക്സൈഡ്, സൂര്യപ്രകാശം, ജലം, ഹരിതകം
• പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ ഏത് ഊർജരൂപമാണ് ഉപയോഗിക്കുന്നത്?
പ്രകാശോർജം
• പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങൾ നിർമ്മിക്കുന്ന ആഹാരമാണ് ................
ഗ്ലൂക്കോസ്
♦ എന്താണ് പ്രകാശസംശ്ലേഷണം (Photosynthesis)?
സസ്യങ്ങൾ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ജലവും കാർബൺഡൈ ഓക്സൈഡും ഉപയോഗിച്ച് ഹരിതകത്തിന്റെ സഹായത്താൽ ആഹാരം നിർമ്മിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം.
♦ മിക്സി പ്രവർത്തിക്കുന്നത് കണ്ടിട്ടില്ലേ? ഏത് ഊർജമാണ് മിക്സി പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചത്?
വൈദ്യുതോർജം
♦ മിക്സിയിൽ ഏതെങ്കിലും ഭാഗങ്ങൾ ചലിക്കുന്നുണ്ടോ? ഈ യന്ത്രഭാഗം ചലിക്കുന്നതിനുവേണ്ട ഊർജരൂപമേതാണ്?
ചലിക്കുന്ന യന്ത്രഭാഗങ്ങളിൽ യാന്ത്രികോർജം ഉണ്ട്
♦ മിക്സിയിൽ നടക്കുന്ന ഊർജമാറ്റങ്ങൾ എന്തൊക്കെയാണ്?
♦ വൈദ്യുതോർജം യാന്ത്രികോർജമാക്കിമാറ്റുന്ന ഉപകരണങ്ങളെക്കുറിച്ച് ചർച്ചചെയ്ത് ശാസ്ത്രപുസ്തകത്തിലെഴുതൂ.
• ഫാൻ
• മിക്സി
• മോട്ടോർ
• ഗ്രൈന്റർ
• ഡ്രില്ലിംഗ് മെഷീൻ
♦ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക. ഏതെല്ലാം ഊർജമാറ്റങ്ങളാണ് ഓരോ ഉപകരണത്തിലും നമ്മൾ പ്രയോജനപ്പെടുത്തുന്നത് ?
• ടോർച്ച് - രാസോർജം → പ്രകാശോർജം
• വാഷിംഗ് മെഷീൻ - വൈദ്യുതോർജം → യാന്ത്രികോർജം + ശബ്ദോർജം
• ഇലക്ട്രിക് കെറ്റിൽ - വൈദ്യുതോർജം → താപോർജം
• ടെലിവിഷൻ - വൈദ്യുതോർജം → പ്രകാശോർജ്ജം + ശബ്ദോർജം
• ഡോർബെൽ - വൈദ്യുതോർജം → ശബ്ദോർജം
♦ ഊർജമാറ്റം സംഭവിക്കുമ്പോൾ കുറേയധികം ഊർജം നാം ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്നില്ലേ? വൈദ്യുതബൾബ് ഉപയോഗിക്കുന്നത് പ്രകാശം ലഭിക്കാനാണല്ലോ. എന്നാൽ ബൾബിൽ താപവും ഉണ്ടാകുന്നില്ലേ? ഇങ്ങനെയുണ്ടാകുന്ന താപം പ്രയോജനപ്പെടുത്തുന്നില്ലല്ലോ. വിവിധകാലങ്ങളിൽ നാം ഉപയോഗിച്ച മൂന്നുതരം ബൾബുകളുടെ ചിത്രങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. മൂന്നിലും ലഭിക്കുന്ന പ്രകാശത്തിന്റെ അളവ് ഏറെക്കുറെ തുല്യമാണ്. നിങ്ങളുടെ വീട്ടിൽ ഇവയിൽ ഏതാണ് കൂടുതൽ ഉപയോഗിക്കുന്നത്? എന്തുകൊണ്ട്? ഓരോന്നിലും സംഭവിക്കുന്ന ഊർജമാറ്റങ്ങൾ വിശകലനം ചെയ്ത് കാരണം കണ്ടെത്തൂ.
നമ്മുടെ വീട്ടിൽ നമ്മൾ LED ബൾബുകൾ കൂടുതലായി ഉപയോഗിക്കുന്നതിന് കാരണം LED ബൾബുകൾ വളരെ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, വളരെ കുറച്ച് താപോർജ്ജം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നതുകൊണ്ടാണ്. ബൾബ് കത്തുമ്പോൾ പ്രകാശോർജത്തോടൊപ്പം ഉണ്ടാകുന്ന താപോർജം നമ്മൾ പ്രയോജനപ്പെടുത്തുന്നില്ല. ഉപയോഗിക്കാത്ത താപോർജം ഊർജനഷ്ടമുണ്ടാക്കുന്നു.
♦ ഫിലമെന്റ് ബൾബിന്റെ ഉപയോഗം കുറയ്ക്കുകയും എൽ ഇ ഡി ബൾബിന്റെ ഉപയോഗം വർധിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്? വൈദ്യുതിബോർഡ് എൽ ഇ ഡി ബൾബുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ കാരണം എന്തായിരിക്കും?
ഫിലമെന്റ് ബൾബുകൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുകയും കൂടുതൽ താപോർജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ എൽഇഡി ബൾബുകൾ വളരെ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, വളരെ കുറച്ച് താപോർജം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. എൽഇഡി ബൾബുകൾ കൂടുതൽ കാലം നിലനിൽക്കും, ഇത് പണം ലാഭിക്കുകയും മാലിന്യം കുറയ്ക്കുകയും ചെയ്യുന്നു. വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കുന്നതിനും ഊർജസംരക്ഷണം നടപ്പാക്കുന്നതിനും വൈദ്യുതിബോർഡ് എൽ ഇ ഡി ബൾബുകൾ പ്രോത്സാഹിപ്പിക്കുന്നു.
♦ താഴെപ്പറയുന്ന സന്ദർഭങ്ങളിൽ ഏതൊക്കെ ഊർജരൂപങ്ങളാണ് ഉണ്ടാകുന്നത്? അവയിൽ ഏതു ഊർജരൂപമാണ് ഉപയോഗിക്കുന്നത്? ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്ന ഊർജ രൂപങ്ങൾ ഏതൊക്കെയാണ്? പട്ടിക പൂർത്തിയാക്കുക.
വിലയിരുത്താം
1. കൂട്ടത്തിൽ പെടാത്തത് ഏത്?
a. പടക്കം പൊട്ടുന്നു.
b. കുപ്പി പൊട്ടുന്നു
c. പട്ടത്തിന്റെ ചരട് പൊട്ടുന്നു
d. വൈദ്യുത കമ്പി പൊട്ടുന്നു
ഉത്തരം: a. പടക്കം പൊട്ടുന്നു.
2. താഴെപ്പറയുന്ന മാറ്റങ്ങൾ പരിശോധിച്ച് രാസമാറ്റമാണോ ഭൗതികമാറ്റമാണോ എന്നെഴുതുക.
| മാറ്റം | രാസമാറ്റം / ഭൗതികമാറ്റം |
|---|---|
| കർപ്പൂരം കത്തുന്നത് | രാസമാറ്റം |
| ചെമ്പുപാത്രം ക്ലാവ് പിടിക്കുന്നത് | രാസമാറ്റം |
| വിറകു കീറുന്നത് | ഭൗതികമാറ്റം |
| ദോശമാവ് പുളിക്കുന്നത് | രാസമാറ്റം |
| ടാർ ഉരുകുന്നത് | ഭൗതികമാറ്റം |
| ടൗവ്വൽ ജലം വലിച്ചെടുക്കുന്നത് | ഭൗതികമാറ്റം |
| പഞ്ചസാര ജലത്തിൽ ലയിക്കുന്നത് | ഭൗതികമാറ്റം |
| മത്സ്യം കേടാവുന്നത്. | രാസമാറ്റം |
| പച്ചില പഴുത്ത് മഞ്ഞനിറമാകുന്നത് | രാസമാറ്റം |
3. വൈദ്യുതോർജം വ്യത്യസ്ത ഊർജരൂപങ്ങളാക്കി മാറ്റി ഉപയോഗിക്കുന്നത് നിങ്ങൾക്കറിയാമല്ലോ. താഴെക്കൊടുത്തിരിക്കുന്ന ഊർജമാറ്റങ്ങൾ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളുടെ പേര് എഴുതുക.
i. വൈദ്യുതോർജം താപോർജമായി മാറുന്നു
• അയൺ ബോക്സ്
• ടോസ്റ്റർ
• ഇൻഡക്ഷൻ കുക്കർ
• വാട്ടർ ഹീറ്റർ
• ഇലക്ട്രിക് കെറ്റിൽ
• ഹെയർ ഡ്രയർ
ii. വൈദ്യുതോർജം രാസോർജമായി മാറുന്നു
• ബാറ്ററി ചാർജർ
• ഇലക്ട്രോപ്ലേറ്റിംഗ് യൂണിറ്റ്
• ഇലക്ട്രോളിസിസ് ഉപകരണം
iii. വൈദ്യുതോർജം ശബ്ദോർജ്ജമായി മാറുന്നു
• ലൗഡ്‌സ്പീക്കർ
• റേഡിയോ
• ഡോർബെൽ
• ഹെഡ്‌ഫോണുകൾ
• ബസ്സർ
iv. വൈദ്യുതോർജം പ്രകാശോർജ്ജമായി മാറുന്നു
• എൽഇഡി ബൾബ്
• ട്യൂബ് ലൈറ്റ്
• ടോർച്ച്
• ടെലിവിഷൻ സ്‌ക്രീൻ
• തെരുവ് വിളക്ക്
4. താപം സ്വീകരിച്ച് നടക്കുന്ന മാറ്റങ്ങളെല്ലാം രാസമാറ്റങ്ങളാണ്. ഈ പ്രസ്താവന ശരിയാണോ? എന്തുകൊണ്ട്?
ഈ പ്രസ്താവന ശരിയല്ല. താപം ആഗിരണം ചെയ്യുന്നതിലൂടെ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും രാസമാറ്റങ്ങളല്ല. താപം ആഗിരണം ചെയ്യുന്നതിലൂടെയും ഭൗതികമാറ്റങ്ങൾ സംഭവിക്കാം. ഭൗതിക മാറ്റങ്ങളിൽ, പദാർത്ഥങ്ങൾ താപം ആഗിരണം ചെയ്യുന്നതിലൂടെ അവസ്ഥാമാറ്റത്തിന് വിധേയമാകുന്നു.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)






.webp)








0 Comments