Kerala Syllabus Class 7 കേരള പാഠാവലി Chapter 02 - കിളി അയാളോട് സംസാരിക്കുന്നു - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 കേരള പാഠാവലി (ചെറുതിരയിൽ തെളിയും വലിയൊരു ലോകം) കിളി അയാളോട് സംസാരിക്കുന്നു | Class 7 Malayalam - Kerala Padavali - Kili ayalodu samsarikkunnu - Questions and Answers - Chapter 02 കിളി അയാളോട് സംസാരിക്കുന്നു - ചോദ്യോത്തരങ്ങൾ. 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്. ഈ യൂണിറ്റിന്റെ യു.എസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

കിളി അയാളോട് സംസാരിക്കുന്നു - പി.കെ പാറക്കടവ് 
1952 ഒക്ടോബർ 15ന് വടകര താലൂക്കിലെ പാറക്കടവിൽ‍ ജനിച്ചു. മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി. യഥാർത്ഥ പേര് അഹമ്മദ്. ഫാറൂഖ് കോളജിൽ വിദ്യാഭ്യാസം. കുറച്ചുകാലം ഗൾഫ് നാടുകളിലായിരുന്നു. കേരളസാഹിത്യ അക്കാദമി നിർവാഹക സമിതി അംഗവും കേന്ദ്രസാഹിത്യ അക്കാദമി അംഗവും മാധ്യമം പീരിയോഡിക്കൽസ് എഡിറ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചോളം കൃതികൾ പ്രസിദ്ധീകരിച്ചു. കഥകൾ ഇംഗ്ലിഷ്, ഹിന്ദി, മറാഠി, അറബി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, അയനം സി.വി. ശ്രീരാമൻ അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ്, ഫൊക്കാനോ അവാർഡ്, പ്രവാസി ബുക്ട്രസ്റ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 
കൃതികൾ: മൗനത്തിന്റെ നിലവിളി, ഗുരുവും ഞാനും, ഖോർഫുക്കാൻ കുന്ന്, പ്രകാശനാളം, മനസ്സിന്റെ വാതിലുകൾ, ഞായറാഴ്ച നിരീക്ഷണങ്ങൾ, മുറിവേറ്റ വാക്കുകൾ, പ്രണയത്തിന്റെ നാനാർത്ഥങ്ങൾ, പാറക്കടവിന്റെ കഥകൾ, ഇരട്ടി മിഠായികൾ, തിരഞ്ഞെടുത്ത കഥകൾ, ഇടിമിന്നലുകളുടെ പ്രണയം, പെരുവിരൽക്കഥകൾ, കടലിന്റെ ദാഹം 
പാഠഭാഗത്തെക്കുറിച്ച് 
പി.കെ പാറക്കടവ് - ന്റെ 'ഇരട്ട മിഠായികൾ' എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് 'കിളി അയാളോട് സംസാരിക്കുന്നു'. ഏകാന്തത അനുഭവിക്കുന്ന ഒരു കുടുംബനാഥനാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന അയാൾ കാണുന്നത് ഭാര്യയും മകനും മകളും സൈബർലോകത്ത് വ്യാപരിക്കുന്നതാണ്. ഒറ്റപ്പെട്ടുപോകുന്ന അയാൾ പുറത്തേക്കിറങ്ങി. ഒരു കിളി ചിറകടിച്ചു പറക്കുന്നത് അയാൾ കണ്ടു. കിളി അയാളെ നോക്കി. കിളിയുടെ ഭാഷ അയാൾക്ക് മനസ്സിലായി. താൻ ഒറ്റയ്ക്കല്ല എന്ന് അയാൾക്കു തോന്നുകയാണ്.
പകരം പദങ്ങൾ 
• ആകാശം - ഗഗനം, വ്യോമം, വിഹായസ്സ്  
 കിളി - പക്ഷി, പറവ
• സന്ധ്യ - അന്തി, ദിനാന്തം 
• ഭാര്യ - കളത്രം, പത്നി
• ചിറക് - പക്ഷം, പത്രം 

ചർച്ച ചെയ്യാം കണ്ടെത്താം
♦ ''തുല്യമായ ഉത്തരവാദിത്വങ്ങളുള്ള കുടുംബപരിസരത്ത് പരസ്പരം അംഗീകരിച്ചുകൊണ്ട് പെരുമാറുകയാണ് അംഗങ്ങൾ ചെയ്യേണ്ടത്.'' - ഈ പ്രസ്താവനയെ 'കിളി അയാളോട് സംസാരിക്കുന്നു' എന്ന മിനിക്കഥയും താഴെക്കൊടുത്ത സൂചനകളും മുൻനിർത്തി ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
സൂചനകൾ
• സ്വാതന്ത്ര്യം
• തുല്യപങ്കാളിത്തം
• ബന്ധങ്ങളിലെ ഊഷ്മളത
കുടുംബത്തിൽ എല്ലാവർക്കും അവരവരുടെ ഉത്തരവാദിത്വമുണ്ട്. എല്ലാവരും പരസ്പരം അംഗീകരിച്ച് പെരുമാറണം. കുടുംബാംഗങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനും പ്രവർത്തിക്കാനും അവസരം ലഭിക്കണം. സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല എന്നത് പ്രത്യേകം ഓർക്കണം. നല്ലത് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ലഭിക്കണം. വീട്ടിലെ ജോലികളിൽ എല്ലാവർക്കും തുല്യ പങ്കാളിത്തം ഉണ്ടായിരിക്കണം. ഈ പങ്കാളിത്തമാണ് ഏവരെയും ഉത്തരവാദിത്വമുള്ളവരാക്കുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവും ഊഷ്മളമായിരിക്കണം. 'കിളി അയാളോടു സംസാരിക്കുന്നു' എന്ന കഥയിൽ സന്ധ്യയ്ക്കു വീട്ടിലേക്കു കടന്നുവരുന്ന കഥാനായകനെ ആരും തിരിഞ്ഞുനോക്കുന്നില്ല. ഭാര്യ ടി. വിയിലും മകൻ കമ്പ്യൂട്ടറിലും മകൾ മൊബൈൽ ഫോണിലുമായിരുന്നു. അയാൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏകാന്തത അനുഭവപ്പെട്ട അയാൾ പുറത്തേക്കിറങ്ങിയപ്പോൾ ആകാശത്തിൽ പാറിനടക്കുന്ന കിളിയെയാണ് കണ്ടത്. അയാളുടെ ഏകാന്തത ഇല്ലാതാക്കിയത് ആ കിളിയാണ്. കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം ഇല്ലാത്ത അവസ്ഥയാണ് കഥാകൃത്ത് സൂചിപ്പിക്കുന്നത്. ബന്ധങ്ങൾ ഊഷ്മളമാകണമെങ്കിൽ കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം ഉണ്ടായിരിക്കണം.
പ്രതികരണക്കുറിപ്പ് തയ്യാറാക്കാം
♦ ''ആധുനിക സാങ്കേതികവിദ്യയോട് മുഖം തിരിഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ഈ കഥയിലെ നായകൻ' ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം ചർച്ച ചെയ്ത് കുറിപ്പെഴുതുക.
'ആധുനിക സാങ്കേതികവിദ്യയോട് മുഖം തിരിഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ഈ കഥയിലെ നായകൻ' എന്ന അഭിപ്രായം ശരിയല്ല. സാങ്കേതികവിദ്യയോടുള്ള ഇഷ്ടക്കുറവല്ല അയാളുടെ പ്രശ്നം. ജോലികഴിഞ്ഞ് വീട്ടിലെത്തിയ കഥാനായകനെ ഭാര്യയും മകനും മകളും ശ്രദ്ധിക്കുന്നില്ല. ഭാര്യ ടി.വി.യുടെ മുന്നിലും മകൻ കമ്പ്യൂട്ടറിന്റെ മുന്നിലും മകൾ മൊബൈൽ ഫോണിലുമാണ്. ടി. വി. യാണ് ഭാര്യയോട് സംസാരിക്കുന്നത്. ഇ - മെയിൽ മകനോട് സംസാരിക്കുന്നു. മകളോട് മൊബൈൽഫോൺ സംസാരിക്കുന്നു. മനുഷ്യർ തമ്മിലുള്ള ആശയവിനിമയം അവിടെ ഇല്ലാതായതാണ് കാണാൻ കഴിയുക. അയാൾ ഏകാന്തത അനുഭവിക്കുന്നു. ആ ഏകാന്തത ഒഴിവാക്കാനാണ് അയാൾ പുറത്തിറങ്ങിയത്. കിളിയെക്കണ്ടപ്പോൾ താൻ ഒറ്റയ്ക്കല്ലെന്ന് അയാൾക്കു തോന്നുന്നു. സാങ്കേതികവിദ്യ കുടുംബബന്ധങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തുന്നുണ്ടോ എന്ന പ്രശ്നമാണ് കഥാകൃത്ത് ഉന്നയിക്കുന്നത്. കുടുംബത്തിലെ പരസ്പരമുള്ള ആശയവിനിമയം പ്രധാനമാണ്. ടി.വി.യിലും കമ്പ്യൂട്ടറിലും മൊബൈലീലും മുഴുകുമ്പോൾ കുടുംബബന്ധങ്ങളും പ്രകൃതിമനുഷ്യബന്ധങ്ങളും നഷ്ടപ്പെടുന്നു. ഈ കഥയിലെ നായകൻ അങ്ങനെ ഒരാളാകാം. ജോലി സംബന്ധമായും അറിവുകൾക്കും അന്വേഷണത്തിനും അയാൾ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടാകാം. സാങ്കേതികവിദ്യയോട് പുറംതിരിഞ്ഞു നിൽക്കാതെ അവയുടെ ഉപയോഗത്തിൽ പരിധികൾ നിശ്ചയിക്കുകയാണ് വേണ്ടത്.
ഫീച്ചർ തയ്യാറാക്കുക
♦ പാഠപുസ്തകത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സങ്കേതങ്ങളുടെയും സഹായത്തോടെ 'കേരളത്തിലെ ദൃശ്യകലകൾ' എന്ന വിഷയത്തിൽ ഫീച്ചർ തയ്യാറാക്കുക.
ഫീച്ചർ തയ്യാറാക്കുമ്പോൾ
• പ്രധാന ആശയങ്ങളെ ഉപാശയങ്ങളായി തിരിക്കണം.  
• ഓരോന്നിനും ഉപശീർഷകം നൽകണം.
• ആകർഷകമായ ഭാഷയിൽ ലഘുവാക്യങ്ങളായി തയ്യാറാക്കണം.
• ആവശ്യമുള്ള സ്ഥലങ്ങളിൽ ചിത്രങ്ങളും നൽകാം.
കേരളത്തിലെ ദൃശ്യകലകൾ
വിപുലവും വിസ്മയാവഹവുമാണ് കേരളത്തിലെ കലാപാരമ്പര്യം വിദേശികൾപോലും അദ്ഭുതത്തോടെയും ആദരവോടെയുമാണ് നമ്മുടെ കലകളെ നോക്കിക്കണ്ടത്. അരങ്ങിന്റെ സാധ്യതകൾ അടുത്തറിഞ്ഞവരാണ് കേരളീയർ എന്നതും ശ്രദ്ധേയമാണ്. കഥകളി, കൂത്ത്, കൂടിയാട്ടം, പടയണി, തെയ്യം, തിറ, കുമ്മാട്ടി തുടങ്ങി നിരവധി ദൃശ്യകലകൾ നമുക്കുണ്ട്. ഇവയിൽത്തന്നെ നാടോടിക്കലകളും ക്ലാസിക്കൽ കലകളുമുണ്ട്.

കഥകളി 
കേരളത്തിന്റെ തനതായ ശാസ്‌ത്രീയ ദൃശ്യകലാരൂപമാണ്‌ കഥകളി. പതിനേഴാം നൂറ്റാണ്ടിലാണ്‌ കഥകളി ഉദ്‌ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാന്‍ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിര്‍മിച്ച രാമനാട്ടമാണ്‌ പില്‍ക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 

പിരിച്ചെഴുതാം 
• കയറിച്ചെന്നു - കയറി + ചെന്നു 
• ഭാര്യയോട് - ഭാര്യ + ഓട് 
• തുടരെത്തുടരെ - തുടരെ + തുടരെ 
• ചിറകടിച്ചു - ചിറക് + അടിച്ചു 
• ഒറ്റയ്ക്കല്ലെന്ന് - ഒറ്റയ്ക്ക് + അല്ലെന്ന് 
• ആകാശത്തിന്റെ - ആകാശം + ഇന്റെ 

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here