Kerala Syllabus Class 6 हिंदी - इकाई एक: खुले दिल से - पाठ दो: रू रू - Questions and Answers | Teaching Manual

ഏഴാം ക്ലാസ്സ്‌  हिंदी - इकाई एक: खुले दिल से - पाट दो: रू रू എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

कक्षा 6 हिंदी - इकाई एक: खुले दिल से - पाठ दो: रू रू - नोट्स
♦ रू रू -  രൂ രൂ 
पाठ्यांश का अवतरण 
रू रू एक। ---------------------- कहते हैं।
രൂരൂ ഒരു കങ്കാരുക്കുഞ്ഞായിരുന്നു. കങ്കാരുവിന്റെ കുഞ്ഞുങ്ങളെ ജോയ്സ് എന്നാണ് പറയുന്നത്. നായ്ക്കുട്ടിയെ പില്ല എന്നും പൂച്ചക്കുഞ്ഞിനെ ബിലൗടാ എന്നും പറയുന്നതു പോലെ.

उसकी अम्मी -------------------- दोस्त नहीं !
എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുമായിരുന്നതുകൊണ്ട് അവന്റെയമ്മ അവനെ രൂരൂ എന്നു വിളിക്കുമായിരുന്നു. 
“നീയെന്തിനാണ് കരഞ്ഞുകൊണ്ടിരിക്കുന്നത്?" അമ്മ വീണ്ടും ചോദിച്ചു,
“നിനക്കു വല്ലാത്ത ഏകാന്തത തോന്നുന്നുണ്ടോ മോനെ?'' 
സഞ്ചിയിൽ നിന്ന് വളരെ ചെറിയ ഒരു ശബ്ദം കേട്ടു. ''ഉണ്ട്.. എനിക്ക് കൂട്ടുകാർ ആരുമില്ല!''

अम्मी खुशी से ----------------------- ही रही। 
അമ്മ വളരെ സന്തോഷത്തോടെ തുള്ളിച്ചാടാൻ തുടങ്ങി. “എന്റെ കുട്ടി സങ്കടപ്പെട്ടിരിക്കുന്നതുകൊണ്ടാണിത്...'' അവൾ വളരെനേരം ചാടിക്കൊണ്ടിരുന്നു... ചാടിക്കൊണ്ടേയിരുന്നു.

रूरू अब ------------------------- खुशबू।  
“രൂരൂ ഇപ്പോ സമയമായി കുഞ്ഞേ. അമ്മയുടെ സഞ്ചിയിൽ നിന്നിറങ്ങൂ, എന്നിട്ട് പുറത്തുപോയി കൂട്ടുകാരുമായി ചേരൂ''
രൂരൂ കുറച്ച് പേടിച്ച്, മടിയോടെ, പതിയെ അമ്മയുടെ സഞ്ചിയിൽ നിന്ന് തല പുറത്തേക്കിട്ടു. ലോകം എത്ര വലുതായിരുന്നു. എത്ര മനോഹരം! എത്രയേറെ നിറങ്ങൾ! ശബ്ദങ്ങൾ! എന്തൊരു സുഗന്ധം!

पर रू रू ------------------------------ बाहर निकला। 
പക്ഷേ രൂരൂ പരിഭ്രമിച്ചു. ഇത്രയും വലിയ ലോകമായിരുന്നോ പുറത്ത്. അമ്മക്കങ്കാരു കുറച്ചുനേരം കൂടി കാത്തിരുന്നു. പിന്നെ പതിയെ ചുമലിൽ തട്ടി. പിന്നീട് രൂരൂ സ്വയം സഞ്ചിയിൽ നിന്ന് ഇറങ്ങാനുള്ള ശ്രമം നടത്തുന്നത് കാണാൻ തുടങ്ങി. അവസാനം... രൂരു സഞ്ചിയിൽ നിന്ന് പുറത്തെത്തി.

नीची टहनी ----------------------------- ठीक कर लें। 
താഴ്ന്ന ചില്ലയിലിരുന്ന് ഒരു പക്ഷി പാട്ടുപാടിക്കൊണ്ടിരുന്നു. അതിന് വേറെയും പാട്ടുകളറിയാമോ? അവനെയും പാട്ടു പഠിപ്പിക്കുമോ? എന്നൊക്കെ ആ പക്ഷിയോട് ചോദിക്കാൻ അവനാഗ്രഹിച്ചു. പക്ഷേ പക്ഷി പറന്നു വേറെ മരത്തിൽ പോയിരുന്നു. “നിൽക്കൂ... നിൽക്കൂ... പോകരുത്." പക്ഷിയുടെ പുറകെ ചാടിച്ചാടിച്ചെന്ന് രൂരൂ ബഹളം വച്ചു. 
പക്ഷി പറഞ്ഞു, "എനിക്ക് ' നില്ക്കാൻ പറ്റില്ല. ആപത്തുണ്ടായിരിക്കുന്നു." 
"എന്ത് ആപത്തുണ്ടായി?”
“ഇന്നലെ രാത്രി വലിയ കൊടുങ്കാറ്റുണ്ടായിരുന്നു. എന്റെ കൂട് ചിതറിപ്പോയിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങളെങ്ങാനും വീണു പോയിരിക്കുമോ... ഞാൻ പാട്ടുപാടുകയല്ലായിരുന്നു. എന്റെ കൂട്ടുകാരനെ വിളിക്കുകയായിരുന്നു. അവൻ വരികയാണെങ്കിൽ ഞങ്ങൾ ചേർന്ന് പെട്ടെന്ന് തന്നെ കൂട് ശരിയാക്കാമായിരുന്നു''.

रूरू चिड़िया ------------------------------- रह सकते हैं। 
രൂരൂ പക്ഷിയോടൊപ്പം നടന്നു. കുഞ്ഞുങ്ങൾ നിലത്ത് അവശരായിക്കിടന്നിരുന്നു. പക്ഷി ഉറക്കെ കരഞ്ഞു. അതിന്റെ കരച്ചിൽ കേട്ട് കൂട്ടുകാരൻ പറന്നു വന്നു. രണ്ടുപേരും സങ്കടപ്പെട്ടിരിക്കുന്നതു കണ്ട് രൂരൂവിന് ഒരു ചിന്തയുണ്ടായി. “എനിക്കൊരു സ്ഥലം അറിയാം. കുഞ്ഞുങ്ങൾ പറക്കാറാകുന്നതുവരെ അവർക്കവിടെ സുഖമായി കഴിയാം."

फिर क्यो ------------------------------------ नहीं था ।
പിന്നീടെന്തായിരുന്നു. രൂരൂവിന്റെ സഹായത്തോടെ അമ്മ പതിയെപ്പതിയെ എല്ലാ കുഞ്ഞുങ്ങളെയും തന്റെ മൃദുവായ, കോമളമായ സഞ്ചിയിൽ എടുത്തു വച്ചു. അവിടെയവർക്ക് യാതൊരുപദ്രവവും ഉണ്ടാകില്ലായിരുന്നു. പക്ഷികൾ സന്തോഷത്തോടെ പാടാൻ തുടങ്ങി. അവർ രൂരൂവിനെയും പാട്ടുപഠിപ്പിച്ചു. അന്നു രാത്രി രൂരൂ പതിയെ വളരെ ശ്രദ്ധിച്ച് അമ്മയുടെ സഞ്ചിയിൽ കടന്നു. അവൻ പക്ഷികളുടെ അരികിലായി പതുങ്ങികിടന്നു. അപ്പോഴവൻ ഒറ്റയ്ക്കായിരുന്നില്ല.

♦ पाठ्यपुस्तक के प्रश्न और उत्तर
♦ जेब से सिर बाहर निकालने पर रूरू ने क्या-क्या देखे होंगे ? (സഞ്ചിയിൽ നിന്ന് തല പുറത്തേക്കിട്ടപ്പോൾ രൂരൂ എന്തെല്ലാം കണ്ടുകാണും?)
विशाल दुनिया, सुंदर हरी-भरी प्रकृति, रंग-बिरंगे फूल, चिड़ियाँ, पेड़ और पौधे, जानवर आदि । (വിശാലമായ ലോകം, സുന്ദരവും പച്ചപ്പുനിറഞ്ഞതുമായ പ്രകൃതി, പലനിറത്തിലുള്ള പൂക്കൾ, പക്ഷികൾ, മരങ്ങളും ചെടികളും, മൃഗങ്ങൾ തുടങ്ങിയവ.)

♦ साथी को बुलाना और मिलकर घोंसला बनाना - यहाँ चिड़िया का कौन-सा मनोभाव प्रकट होता है? (കൂട്ടുകാരനെ വിളിക്കുകയും ഒന്നിച്ച് കൂടുണ്ടാക്കുകയും ചെയ്യുക. ഇവിടെ പക്ഷിയുടെ ഏതു മനോഭാവമാണ് പ്രകടമാകുന്നത്?)
चिड़ियाँ आपस में मिल-जुलकर सभी काम करती है। (പക്ഷികൾ പരസ്പരം ഒരുമിച്ച് എല്ലാം കാര്യങ്ങളും ചെയ്യുന്നു)

♦ यहाँ रूरू के चरित्र की कौन-सी विशेषता प्रकट होती है ? (ഇവിടെ രൂരൂവിന്റെ ഏതു പ്രത്യേകതയാണ് പ്രകടമാകുന്നത്?)
 रू रू दूसरों का दुःख समझकर मदद करनेवाला है। (രൂരൂ മറ്റുള്ളവരുടെ സങ്കടം മനസ്സിലാക്കി സഹായിക്കുന്നവനാണ്.)
 
♦ किसने कहा ? (ആര് പറഞ്ഞു?)
• मेरा कोई दोस्त नहीं | (എനിക്ക് കൂട്ടുകാരാരും ഇല്ല)
• बाहर जाकर दोस्त बनाओ। (പുറത്ത് പോയി കൂട്ടുകാരുമായി ചേരൂ) 
• मेरा घोंसला बिखर गया है। (എന്റെ കൂട് ചിതറിപ്പോയി)
उत्तरः 
• मेरा घोंसला बिखर गया है । - चिड़िया ने कहा
• मेरा कोई दोस्त नहीं - रू रू. ने कहा
• बाहर जाकर दोस्त बनाओ - रूरू की माँ ने कहा

♦ अम्मा के पास पहुँचाएँ, लिखें। (അമ്മയുടെയടുത്ത് എത്തിക്കാം. എഴുതാം.)
उत्तरः
• कंगारू - जोइस
• कुत्ता  - पिल्ला
• बिल्ली - बिलौटा 
• मुर्गी  - चूज़ा

♦ पहचानें, क्रम से लिखें । (തിരിച്ചറിയാം, ക്രമത്തിലെഴുതാം.)
उत्तरः 
• रू रू एक कंगारू का बच्चा था । (രൂരൂ ഒരു കങ്കാരുവിന്റെ കുഞ്ഞായിരുന്നു.)
• रूरू का कोई दोस्त नहीं था । (രൂരൂവിന് കൂട്ടുകാർ ആരും ഉണ്ടായിരുന്നില്ല.)
• रूरू अम्मी की जेब से सिर निकाला। (രൂരൂ അമ്മയുടെ സഞ്ചിയിൽനിന്നു തല പുറത്തേക്കിട്ടു.) 
• रूरू चिड़िया के पीछे चल पड़ा। (രൂരൂ പക്ഷിയുടെ പുറകെ പോയി.)
• बच्चे ज़मीन पर बेहाल पड़े थे। (കുഞ്ഞുങ്ങൾ തറയിൽ അവശരായി കിടന്നിരുന്നു.) 
• अम्मी ने चिड़िया के बच्चे को जेब में रख लिया। (അമ്മ പക്ഷിക്കുഞ്ഞുങ്ങളെ സഞ്ചിയിൽ എടുത്തുവച്ചു.) 
• चिड़िया ने रूरू को गाना सिखा दिया । (പക്ഷി രൂരൂവിനെ പാട്ടുപാടാൻ പഠിപ്പിച്ചു.)
• सबेरे ही सारे मित्र आए । चिड़िया से बातें करने लगे। (രാവിലെ തന്നെ കൂട്ടുകാരെല്ലാം വന്നു. പക്ഷിയോട് സംസാരിക്കാൻ തുടങ്ങി.)

♦ बातचीत आगे बढ़ाएँ- (സംഭാഷണം മുന്നോട്ടു കൊണ്ടുപോകൂ.)
हाथी: कंगारू की जेब में कैसा रहा? (ആന: കങ്കാരുവിന്റെ സഞ്ചി എങ്ങനെയുണ്ടായിരുന്നു? 
चिड़िया : वहाँ बड़ा सुख था । (പക്ഷി: അവിടെ വളരെ സുഖമാണ്)
मेंढ़क : क्या हुआ था तुम्हें? (തവള: നിങ്ങൾക്ക് എന്തുപറ്റിയതായിരുന്നു?)
चिड़िया : हमारा घोंसला नीचे गिर गया। (പക്ഷി: ഞങ്ങളുടെ കൂട് താഴെ വീണുപോയി.)
भालू : फिर ? (കരടി: എന്നിട്ട്) 
चिड़िया : रूरू अपनी माँ के पास लाया। (പക്ഷി: രൂരൂ അവന്റെ അമ്മയുടെ അടുത്ത് കൊണ്ടുപോയി.)
हाथी : अब बच्चे कहाँ हैं ? (ആന: ഇപ്പോൾ കുഞ്ഞുങ്ങൾ എവിടെയാണ്?)
चिड़िया : वे रूरू के साथ खेलते हैं । (പക്ഷി : അവർ രൂരൂവിന്റെ കൂടെ കളിക്കുന്നു.)

♦ लिखें, क्या-क्या देखें ? (എഴുതാം, എന്തൊക്കെ കണ്ടു?)
दुनिया कितनी बड़ी !!! (ലോകം എത്ര വലുതാണ് !!!)
कितना सुन्दर..... (എത്ര മനോഹരം...)
कितने सारे रंग... (എത്രയേറെ നിറങ്ങൾ...)
आवाज़ें ... (ശബ്ദങ്ങൾ.....)
कितनी खुशबू !. (എന്തു സുഗന്ധം...)

• सुन्दर दुनिया (സുന്ദരമായ ലോകം)
आसमान में बादल है । पानी बरसता है । में फूल हैं । तितली उड़ती है। पेड़ के पीछे पहाड़ है। सूरज उगता है। घर के सामने नदी है। नदी बहती है। पेड़ पर चिड़िया है। चिड़िया गाती है ।
(ആകാശത്ത് മേഘമുണ്ട്. മഴ പെയ്യുന്നുണ്ട്. പൂന്തോട്ടത്തിൽ പൂക്കളുണ്ട്. പൂമ്പാറ്റ പറക്കുന്നുണ്ട്. മരത്തിനു പുറകിൽ കുന്നുകളുണ്ട്. സൂര്യൻ ഉദിക്കുന്നു. വീടിനടുത്ത് നദിയുണ്ട്. നദി ഒഴുകുന്നുണ്ട്. മരത്തിൽ പക്ഷിയുണ്ട്. പക്ഷി പാടുന്നുണ്ട്.)

• मेरे विवरण में...

♦ पोस्टर तैयार करें। (പോസ്റ്റർ തയ്യാറാക്കാം)
हार्दिक बधाइयाँ
जुलाई 30 अंतराष्ट्रीय मित्रता दिवस
मित्र का दुःख हमारा दुःख 
मित्र की खुशी हमारी खुशी

ഹൃദ്യമായ ആശംസകൾ
ജൂലായ് 30
അന്തർദ്ദേശീയ സൗഹൃദ ദിനം
സുഹൃത്തിന്റെ ദുഃഖം നമ്മുടെ ദുഃഖം 
സുഹൃത്തിന്റെ സന്തോഷം നമ്മുടെ സന്തോഷം

♦ रूरू कौन था ? (രൂരൂ ആരായിരുന്നു ?)
रू रू एक कंगारू का बच्चा था। രൂരൂ ഒരു കങ്കാരുക്കുഞ്ഞായിരുന്നു.

♦ कंगारू के बच्चों को क्या कहते हैं ? (കങ്കാരുവിന്റെ കുഞ്ഞുങ്ങളെ എന്താണ് വിളിക്കുന്നത്?)
जोइस। (ജോയിസ്)

♦ कुत्ते के बच्चे को क्या कहते हैं ? (നായയുടെ കുട്ടിയെ എന്താണ് വിളിക്കുന്നത്?) 
पिल्ला। (പില്ലാ)

♦ बिल्ली का बच्चे को क्या कहते हैं ? (പൂച്ചയുടെ കുഞ്ഞിനെ എന്താണ് വിളിക്കുന്നത്?)
बिलौटा। (ബിലൗടാ)

♦ कंगारू अपने बच्चे को रूरू क्यों बुलाती है ? (കങ്കാരു തന്റെ കുഞ്ഞിനെ രൂരൂ എന്ന് വിളിക്കുന്നതെന്തുകൊണ്ടാണ്?)
क्योंकि वह हमेशा रोता रहता था। (അവൻ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട്.)

♦ रूरू क्यों रोता है ? (രൂരൂ എന്തിനാണ് കരയുന്നത്?) 
उसका कोई दोस्त नहीं। (അവന് കൂട്ടുകാരൊന്നുമില്ല.)

♦ "क्या, तुमको अकेला लगता है, बेटा?" यह किसने पूछा ? (“നിനക്ക് ഏകാന്തത തോന്നുന്നുണ്ടോ മോനെ?''  ഇതാരാണ് ചോദിച്ചത്?)
रूरू की माँ । (രൂരൂവിന്റെ അമ്മ)
 
♦ रूरू को खुश कराने के लिए अम्मी ने क्या किया ? (രൂരുവിനെ സന്തോഷിപ്പിക്കാനായി അമ്മ എന്തു ചെയ്തു?) 
अम्मी खुशी से कूदने - फाँदने लगी । (അമ്മ സന്തോഷത്തോടെ തുള്ളിച്ചാടാൻ തുടങ്ങി.) 

♦ अम्मी ने रूरू से क्या कहा ? (അമ്മ രൂരൂവിനോട് എന്താണ് പറഞ്ഞത്?)
रूरू अब टाइम आ गया बच्चा । अम्मी की गोद से निकलो और बाहर जाकर दोस्त बनाओ । (രൂരു സമയമായി. അമ്മയുടെ സഞ്ചിയിൽ നിന്നിറങ്ങിയിട്ട് പുറത്തുപോയി കൂട്ടുകാരുമായി ചേരൂ.)

♦ रूरू ने बाहर क्या देखा ? (രൂരൂ പുറത്തെന്താണ് കണ്ടത്?)
बड़ी और सुंदर दुनिया | (വലുതും മനോഹരവുമായ ലോകം)

♦ रूरू कहाँ से बाहर निकलाने की कोशिश करता ? (രൂരൂ എവിടെനിന്നാണ് പുറത്തിറങ്ങാൻ ശ്രമിച്ചത്?)
अम्मी की जेब से । (അമ്മയുടെ സഞ്ചിയിൽ നിന്ന്)

♦ चिड़िया क्या कर रही थी ? (പക്ഷി എന്തു ചെയ്യുകയായിരുന്നു?)
गाना गा रही थी । (പാട്ട് പാടുകയായിരുന്നു)

♦ रूरू ने चिड़िया से क्या पूछना चाहा ? (രൂരു പക്ഷിയോട് എന്തു ചോദിക്കാനാഗ്രഹിച്ചു?)
उसे और गाने भी आते हैं और उसे गाना सिखा देगी? (അതിന് ഇനിയും പാട്ടുകളറിയാമോയെന്നും അവനെയും പാട്ട് പഠിപ്പിക്കാമോ എന്നും.)

रूरू ने चिड़िया से क्या कहा ? (രൂരു പക്ഷിയോടെന്താണ് പറഞ്ഞത്?)
रुको, रुको जाओ मत ! (നിൽക്കൂ, നിൽക്കൂ പോകരുത്)

♦ चिड़िया क्यों दुःखी थी ? (പക്ഷി എന്തുകൊണ്ടാണ് സങ്കടപ്പെട്ടിരുന്നത് ?)
पिछली रात के तूफ़ान में उसका घोंसला नीचे गिरा। बच्चे ज़मीन पर बेहाल पड़े हुए थे ।
(കഴിഞ്ഞ രാത്രിയിലെ കൊടുങ്കാറ്റിൽ അതിന്റെ കൂട് താഴെ വീണു. കുട്ടികൾ നിലത്ത് അവശരായി കിടന്നിരുന്നു.)

♦ चिड़िया क्यों रोई ? (പക്ഷി എന്തിനാണ് കരഞ്ഞത്?)
अपने बच्चे ज़मीन पर बेहाल पड़े देखकर चिड़िया रोई । (തന്റെ കുഞ്ഞുങ്ങൾ നിലത്ത് അവശരായി കിടക്കുന്നത് കണ്ട് പക്ഷി കരഞ്ഞു)

♦ चिड़िया और उसका साथी उदास देखकर रूरू ने क्या कहा ? (പക്ഷിയും അതിന്റെ കൂട്ടുകാരനും സങ്കടത്തിലാണെന്ന് കണ്ടപ്പോൾ രൂരൂ എന്തു പറഞ്ഞു?)
मुझे एक जगह मालूम है। जब तक बच्चे उड़ने लायक नहीं हो जाते, वे आराम से वहीं रह सकते हैं | (എനിക്കൊരു സ്ഥലമറിയാം. കുഞ്ഞുങ്ങൾ പറക്കാറാകുന്നതു വരെ അവർക്കവിടെ സുഖമായി വസിക്കാം.)

♦ रूरू की मदद से अम्मी ने चिडिया के बच्चों को कहाँ रख लिया ? (രൂരുവിന്റെ സഹായത്തോടെ അമ്മ പക്ഷിക്കുഞ്ഞുങ്ങളെ എവിടെയാണ് വച്ചത് ?)
अपनी नरम, मुलायम जेब रख लिया। (തന്റെ മൃദുവായ, കോമളമായ സഞ്ചിയിൽ വച്ചു.)

♦ रू रू को चिड़िया ने क्या सिखा दिया ? (രൂരുവിനെ പക്ഷി എന്താണ് പഠിപ്പിച്ചത് ?)
गाना। (പാട്ട്)

♦ रूरू चिड़िया के बच्चों के साथ बैठते वक्त उसको क्या लगा ? (രൂരു പക്ഷിക്കുഞ്ഞുങ്ങളോടൊപ്പമിരുന്നപ്പോൾ അതിനെന്തു തോന്നി?)
वह अकेला नहीं (അവനൊറ്റയ്ക്കല്ല)