Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 01 മനസ്സു തുറക്കാം: പാഠം 02 - ആ രക്തം മാഞ്ഞുപോയില്ല - ചോദ്യോത്തരങ്ങൾ
എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'മനസ്സു തുറക്കാം' എന്ന യൂണിറ്റിലെ 'മാതൃഭാഷയും പരിസ്ഥിതിയും' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
♦ മാതൃഭാഷയും പരിസ്ഥിതിയും - ഡോ. വത്സലൻ വാതുശ്ശേരി
ആശയവിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം ഭാഷ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയിൽ ഉണ്ടാകുന്ന ചെറുചലനങ്ങൾ പോലും ഭാഷയെ സ്വാധീനിക്കുന്നു എന്നാണ് മാതൃഭാഷയും പരിസ്ഥിതിയും എന്ന ലേഖനത്തിലൂടെ ഡോ. വത്സലൻ വാതുശ്ശേരി പറയുന്നത്. ഈ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെ നൽകുന്നു.
♦ വായിക്കാം പറയാം
♦ തെങ്ങിന്റെ നാശം ഭാഷയെ എങ്ങനെ ബാധിക്കുമെന്നാണ് പാഠഭാഗത്തിൽ പറയുന്നത്?തെങ്ങുകൃഷി കുറയുന്നതോടെ അതുമായി ബന്ധപ്പെട്ട ഓല, പട്ട, ഈർക്കിൽ, കൊതുമ്പ്, കോഞ്ഞാട്ട, പൊങ്ങ്, കൊപ്ര, ചിരട്ട, ചകിരി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാതാവും. അതോടെ ആ പദങ്ങൾ ഇല്ലാതാകുന്ന അവസ്ഥ വരും.
♦ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു പ്രധാന മാർഗം എന്താണ് ?പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു പ്രധാനമാർഗം മാതൃഭാഷയുമായുള്ള ബന്ധം ബലപ്പെടുത്തുക എന്നതാണ്.
♦ മാതൃഭാഷയിലൂടെയാണ് ഏതൊരാൾക്കും ഒരു പരിസര ജീവിതം ഉണ്ടാകുന്നത്. എങ്ങനെ?മാതൃഭാഷ ഒരു ആവാസവ്യവസ്ഥ കൂടിയാണ്. നമുക്കു ചുറ്റുമുള്ളതിനെ നാം പരിചയപ്പെടുന്നതും പേരിട്ടു വിളിക്കുന്നതുമെല്ലാം മാതൃഭാഷയിലാണ്. മാതൃഭാഷയിലൂടെയാണ് ഏതൊരാൾക്കും പരിസരജീവിതം ഉണ്ടാകുന്നത് എന്നുപറയുന്നത് അതുകൊണ്ടാണ്.
♦ നമ്മുടെ പദശേഖരത്തിലെ കുറവ് പരിസ്ഥിതിയെ ബാധിക്കും എന്നുപറയാൻ കാരണമെന്ത്?പരിസ്ഥിതി, കൃഷി, സംസ്കാരം തുടങ്ങിയവയിലൊക്കെ ഉണ്ടാവുന്ന മാറ്റങ്ങൾ മാതൃഭാഷയിലെ പദസമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്. പേരും ഔഷധഗുണവും അറിയാത്തതുകൊണ്ട് നാം ചുറ്റുപാടുമുള്ള പല ഔഷധസസ്യങ്ങളെയും നശിപ്പിച്ചുകളയുന്നു. ഇങ്ങനെ പദശേഖരത്തിലെ കുറവ് നമ്മുടെ പരിസ്ഥിതിയെ നേരിട്ടുതന്നെ ബാധിക്കുന്നു.
♦ ഇല്ലാതാവുന്ന വാക്കുകൾമാതൃഭാഷയും പരിസ്ഥിതിയും എന്ന പാഠപുസ്തകത്തിലെ ലേഖനഭാഗം വായിച്ചല്ലോ. നിങ്ങളുടെ നാട്ടിലെ സസ്യങ്ങൾ, പക്ഷികൾ, കൃഷി, ആഹാരം തുടങ്ങിയവുമായി ബന്ധപ്പെട്ട് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന വാക്കുകൾ മുതിർന്നവരോട് ചോദിച്ച് കണ്ടെത്തൂ.അവ ഇപ്പോൾ ഉപയോഗത്തിലുണ്ടോ?ഇല്ലെങ്കിൽ അതിന് കാരണങ്ങൾ എന്തെല്ലാമാവും? ഗ്രൂപ്പുകളായിത്തിരിഞ്ഞ് നിങ്ങളുടെ കണ്ടെത്തലുകളെല്ലാം ക്രമീകരിച്ച് ചുമർപത്രിക തയ്യാറാക്കൂ. ചിത്രങ്ങൾ വരച്ചുചേർത്തും ഉചിതമായ പേരുകൊടുത്തും നിങ്ങളുടെ പത്രിക ഭംഗിയാക്കുമല്ലോ. തയ്യാറാക്കിയ ചുമർപത്രികകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കണേ....
മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ചില വാക്കുകൾ താഴെ നൽകിയിരിക്കുന്നത് കാണുക.
• നെൽകൃഷി: ഞാറ്റടി, നീരു കൊടുക്കുക, ഞാറ്, വരമ്പ്, ഞാറ്റുപാട്ട്, മേലായ (നെൽവയലിന്റെ പൊക്കമുള്ള വരമ്പിന്റെ താഴ്‌ഭാഗം), തടായ (വരമ്പിന്റെ അരികുഭാഗം), വിരിപ്പ്, മുണ്ടകൻ, പഴക്കം കൊടുക്കുക, കളം, കറ്റ, കാലാപെറുക്കുക, പൊലി, പതം.
• നെല്ല്: നിറപുത്തരി, നിറപറ, നെല്ലും നീരും വെയ്ക്കുക, കിളിയാട്ടൽ, പഴനിലമിടുക, പറയിടൽ.
• തെങ്ങ്: കരിക്ക്, ഇളനീര്, മച്ചിങ്ങ, തൊണ്ണാൻ, കൂമ്പ്, ക്ലാഞ്ഞിൽ, കൊത, കൊയ്യാൽ (കയറ്റക്കൂലിയായി തേങ്ങ നൽകുന്നത്), കൊതുമ്പ്, ചൂട്ട്,ഈർക്കിൽ, ചൂട്ടുകറ്റ, അരിയാട, തെങ്ങ് ചെത്തുക, മോടം (തേങ്ങ ക്ലാഞ്ഞിലുമായി ചേരുന്ന ഭാഗം), മണ്ടരി.
• പ്ലാവ്: ഇടിച്ചക്ക, കൊത്തച്ചക്ക, കൂഴ, ചകിണി, ചക്കക്കൂഞ്ഞ്, ചക്കവരട്ടി, ചക്കക്കുരു, ചക്കപ്പാട, ചക്കമുളഞ്ഞി, പോട്ട പൊട്ടുക (പ്ലാവിൽ ചക്കപിടിക്കുന്ന ആദ്യ പരുവമാണിത്).
• കോഴി: അടവെക്കുക, ഒറ്റാൽ, കാക്കക്കേട്, കിണ്ണം കൊട്ടുക, കോഴിക്കൂട്, കൊക്കുക, പനറ്റുക, ചികയുക.
• വാഴ: വാഴക്കന്ന്, മാണം, വാഴക്കവിള്, വാഴപ്പോള, തൂശനില, കുടിവാഴ (നേന്ത്രവാഴ ഒഴിച്ചുള്ള മറ്റു വാഴയിനങ്ങൾ കൃഷിചെയ്യുന്നതിന് പറയുന്നത്), വാഴക്കച്ചി, കൂമ്പ്, പടല ഏറുക (കൂമ്പ് വിരിഞ്ഞ് എല്ലാ പടലയും പുറത്തുവന്നുകഴിഞ്ഞ അവസ്ഥ), അടിപടല, മാന്നിക്ക (ഏറ്റവും അവസാനം വിരിയുന്ന തീരെ വലിപ്പം കുറഞ്ഞ കായ്കൾ), മഞ്ഞുവീഴുക, മണ്ട അടയ്ക്കുക, പിണ്ടിപ്പുഴു, കാളാമുണ്ടം, വാഴവള്ളി, വാഴത്തട, വാഴയില, ഊന്നു കൊടുക്കുക.
• പൂക്കൾ: പൂക്കൃഷി, പൂക്കളം, പൂവാടി, പൂച്ചെണ്ട്, പൂമരം, പൂമാല, പൂച്ചട്ടി, ദശപുഷ്പം, ചെമ്പരത്തിത്താളി.
• കവുങ്ങ്: പാള, തണുങ്ങ്, ചമ്പൻ, കൊട്ടപ്പാക്ക്, അലക്, കമുകിൻ പൂക്കുല, തളപ്പ്.
• കിഴങ്ങുവർഗ്ഗങ്ങൾ: മരച്ചീനി, കാച്ചിൽ, ചേമ്പ്, മടന്ത, ചീനി, ചീനിവിള, ചീനിവറ്റൽ, ഉണക്കക്കപ്പ, ചീനിക്കട്ട് (മരച്ചീനിയില പച്ചയ്ക്ക് കന്നുകാലികൾ കഴിക്കുന്നത് അപകടമാണ്. ഇതിന് ചീനി കട്ടുപിടിക്കുക എന്നാണ് പറയുന്നത്.)
• കന്നുകാലി പരിപാലനം: എരുത്തിൽ, ഉരുക്കൾ, പുല്ലൂട് (പശുക്കൾക്ക് പുല്ലുംവൈക്കോലും ഇട്ടുകൊടുക്കുന്ന സ്ഥലം), കച്ചിത്തിരി, കയറുമാറുക, മൂക്കുകയർ, കെട്ടിക്കറവ, കൊടുംതൊഴു, വറ്റുകറവ, അയവെട്ടുക.
• മാവ്: മാമ്പൂവ്, മാന്തളിർ, ഉണ്ണിമാങ്ങ, കണ്ണിമാങ്ങ, കൊഴി, ഇത്തിൾ, നാട്ടുമാവ്, ഒട്ടുമാവ്, മാങ്ങാച്ചുന, മെത്തപ്പൂള് (മാമ്പഴം പുളിയെടുക്കുമ്പോൾ അതിന്റെ പ്രധാനവശത്തെ ഏറ്റവും വലിയ കഷണം), ഉപ്പുമാങ്ങ.
• ആഹാരം: സദ്യ, കലവറ, പന്തി, ദേഹണ്ണം, നാക്കില, ചോറ്റുകുട്ട, വാർപ്പ്, ചെമ്പ്, അടപ്രഥമൻ, ഉപ്പുനോക്കുക, പരമ്പ്.
• കണ്ടെത്തിയ കാര്യങ്ങൾപഴയകാലത്ത് നിരന്തരം പറഞ്ഞുപോന്നിരുന്ന ഈ പദങ്ങൾ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് അറിയില്ല. നിത്യോപയോഗത്തിൽ നിൽക്കാത്തതുകൊണ്ട് സ്വാഭാവികമായി അവ നഷ്ടപ്പെട്ടുപോകുന്നു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറയുന്നതും പല പദങ്ങളും മാഞ്ഞുപോകാൻ കാരണമായിത്തീരുന്നു. കുന്ന്, പുഴ, വയൽ, കാട് തുടങ്ങിയ ആവാസവ്യവസ്ഥകളുടെ നാശവും ഇതിന് കാരണമാവുന്നു. നമ്മുടെ മണ്ണിലുണ്ടാകുന്ന ജൈവവൈവിധ്യങ്ങളുടെ കുറവും ഭാഷയിലെ പദസമ്പത്ത് ഇല്ലാതാക്കുന്നു.
♦ പോസ്റ്റർമാതൃഭാഷയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു പോസ്റ്റർ തയ്യാറാക്കൂ.
♦ പദപരിചയം• അന്തരം - വ്യത്യാസം• പരിസ്ഥിതിബോധം - പരിസ്ഥിതിയെക്കുറിച്ചുള്ള അറിവ് • പദസമൂഹം - വാക്കുകളുടെ കൂട്ടം• പദകോശം - ക്രമമായി അടുക്കിയ പദങ്ങളുടെ കൂട്ടം• പദശേഖരം - പദങ്ങളുടെ ശേഖരം
♦ മാതൃഭാഷയും പരിസ്ഥിതിയും - ഡോ. വത്സലൻ വാതുശ്ശേരി
ആശയവിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം ഭാഷ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയിൽ ഉണ്ടാകുന്ന ചെറുചലനങ്ങൾ പോലും ഭാഷയെ സ്വാധീനിക്കുന്നു എന്നാണ് മാതൃഭാഷയും പരിസ്ഥിതിയും എന്ന ലേഖനത്തിലൂടെ ഡോ. വത്സലൻ വാതുശ്ശേരി പറയുന്നത്. ഈ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെ നൽകുന്നു.
♦ വായിക്കാം പറയാം
♦ തെങ്ങിന്റെ നാശം ഭാഷയെ എങ്ങനെ ബാധിക്കുമെന്നാണ് പാഠഭാഗത്തിൽ പറയുന്നത്?
തെങ്ങുകൃഷി കുറയുന്നതോടെ അതുമായി ബന്ധപ്പെട്ട ഓല, പട്ട, ഈർക്കിൽ, കൊതുമ്പ്, കോഞ്ഞാട്ട, പൊങ്ങ്, കൊപ്ര, ചിരട്ട, ചകിരി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാതാവും. അതോടെ ആ പദങ്ങൾ ഇല്ലാതാകുന്ന അവസ്ഥ വരും.
♦ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു പ്രധാന മാർഗം എന്താണ് ?
പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു പ്രധാനമാർഗം മാതൃഭാഷയുമായുള്ള ബന്ധം ബലപ്പെടുത്തുക എന്നതാണ്.
♦ മാതൃഭാഷയിലൂടെയാണ് ഏതൊരാൾക്കും ഒരു പരിസര ജീവിതം ഉണ്ടാകുന്നത്. എങ്ങനെ?
മാതൃഭാഷ ഒരു ആവാസവ്യവസ്ഥ കൂടിയാണ്. നമുക്കു ചുറ്റുമുള്ളതിനെ നാം പരിചയപ്പെടുന്നതും പേരിട്ടു വിളിക്കുന്നതുമെല്ലാം മാതൃഭാഷയിലാണ്. മാതൃഭാഷയിലൂടെയാണ് ഏതൊരാൾക്കും പരിസരജീവിതം ഉണ്ടാകുന്നത് എന്നുപറയുന്നത് അതുകൊണ്ടാണ്.
♦ നമ്മുടെ പദശേഖരത്തിലെ കുറവ് പരിസ്ഥിതിയെ ബാധിക്കും എന്നുപറയാൻ കാരണമെന്ത്?
പരിസ്ഥിതി, കൃഷി, സംസ്കാരം തുടങ്ങിയവയിലൊക്കെ ഉണ്ടാവുന്ന മാറ്റങ്ങൾ മാതൃഭാഷയിലെ പദസമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്. പേരും ഔഷധഗുണവും അറിയാത്തതുകൊണ്ട് നാം ചുറ്റുപാടുമുള്ള പല ഔഷധസസ്യങ്ങളെയും നശിപ്പിച്ചുകളയുന്നു. ഇങ്ങനെ പദശേഖരത്തിലെ കുറവ് നമ്മുടെ പരിസ്ഥിതിയെ നേരിട്ടുതന്നെ ബാധിക്കുന്നു.
♦ ഇല്ലാതാവുന്ന വാക്കുകൾ
മാതൃഭാഷയും പരിസ്ഥിതിയും എന്ന പാഠപുസ്തകത്തിലെ ലേഖനഭാഗം വായിച്ചല്ലോ. നിങ്ങളുടെ നാട്ടിലെ സസ്യങ്ങൾ, പക്ഷികൾ, കൃഷി, ആഹാരം തുടങ്ങിയവുമായി ബന്ധപ്പെട്ട് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന വാക്കുകൾ മുതിർന്നവരോട് ചോദിച്ച് കണ്ടെത്തൂ.
അവ ഇപ്പോൾ ഉപയോഗത്തിലുണ്ടോ?
ഇല്ലെങ്കിൽ അതിന് കാരണങ്ങൾ എന്തെല്ലാമാവും?
ഗ്രൂപ്പുകളായിത്തിരിഞ്ഞ് നിങ്ങളുടെ കണ്ടെത്തലുകളെല്ലാം ക്രമീകരിച്ച് ചുമർപത്രിക തയ്യാറാക്കൂ. ചിത്രങ്ങൾ വരച്ചുചേർത്തും ഉചിതമായ പേരുകൊടുത്തും നിങ്ങളുടെ പത്രിക ഭംഗിയാക്കുമല്ലോ. തയ്യാറാക്കിയ ചുമർപത്രികകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കണേ....
മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ചില വാക്കുകൾ താഴെ നൽകിയിരിക്കുന്നത് കാണുക.
• നെൽകൃഷി: ഞാറ്റടി, നീരു കൊടുക്കുക, ഞാറ്, വരമ്പ്, ഞാറ്റുപാട്ട്, മേലായ (നെൽവയലിന്റെ പൊക്കമുള്ള വരമ്പിന്റെ താഴ്‌ഭാഗം), തടായ (വരമ്പിന്റെ അരികുഭാഗം), വിരിപ്പ്, മുണ്ടകൻ, പഴക്കം കൊടുക്കുക, കളം, കറ്റ, കാലാപെറുക്കുക, പൊലി, പതം.
• നെല്ല്: നിറപുത്തരി, നിറപറ, നെല്ലും നീരും വെയ്ക്കുക, കിളിയാട്ടൽ, പഴനിലമിടുക, പറയിടൽ.
• തെങ്ങ്: കരിക്ക്, ഇളനീര്, മച്ചിങ്ങ, തൊണ്ണാൻ, കൂമ്പ്, ക്ലാഞ്ഞിൽ, കൊത, കൊയ്യാൽ (കയറ്റക്കൂലിയായി തേങ്ങ നൽകുന്നത്), കൊതുമ്പ്, ചൂട്ട്,
ഈർക്കിൽ, ചൂട്ടുകറ്റ, അരിയാട, തെങ്ങ് ചെത്തുക, മോടം (തേങ്ങ ക്ലാഞ്ഞിലുമായി ചേരുന്ന ഭാഗം), മണ്ടരി.
• പ്ലാവ്: ഇടിച്ചക്ക, കൊത്തച്ചക്ക, കൂഴ, ചകിണി, ചക്കക്കൂഞ്ഞ്, ചക്കവരട്ടി, ചക്കക്കുരു, ചക്കപ്പാട, ചക്കമുളഞ്ഞി, പോട്ട പൊട്ടുക (പ്ലാവിൽ ചക്കപിടിക്കുന്ന ആദ്യ പരുവമാണിത്).
• കോഴി: അടവെക്കുക, ഒറ്റാൽ, കാക്കക്കേട്, കിണ്ണം കൊട്ടുക, കോഴിക്കൂട്, കൊക്കുക, പനറ്റുക, ചികയുക.
• വാഴ: വാഴക്കന്ന്, മാണം, വാഴക്കവിള്, വാഴപ്പോള, തൂശനില, കുടിവാഴ (നേന്ത്രവാഴ ഒഴിച്ചുള്ള മറ്റു വാഴയിനങ്ങൾ കൃഷിചെയ്യുന്നതിന് പറയുന്നത്), വാഴക്കച്ചി, കൂമ്പ്, പടല ഏറുക (കൂമ്പ് വിരിഞ്ഞ് എല്ലാ പടലയും പുറത്തുവന്നുകഴിഞ്ഞ അവസ്ഥ), അടിപടല, മാന്നിക്ക (ഏറ്റവും അവസാനം വിരിയുന്ന തീരെ വലിപ്പം കുറഞ്ഞ കായ്കൾ), മഞ്ഞുവീഴുക, മണ്ട അടയ്ക്കുക, പിണ്ടിപ്പുഴു, കാളാമുണ്ടം, വാഴവള്ളി, വാഴത്തട, വാഴയില, ഊന്നു കൊടുക്കുക.
• പൂക്കൾ: പൂക്കൃഷി, പൂക്കളം, പൂവാടി, പൂച്ചെണ്ട്, പൂമരം, പൂമാല, പൂച്ചട്ടി, ദശപുഷ്പം, ചെമ്പരത്തിത്താളി.
• കവുങ്ങ്: പാള, തണുങ്ങ്, ചമ്പൻ, കൊട്ടപ്പാക്ക്, അലക്, കമുകിൻ പൂക്കുല, തളപ്പ്.
• കിഴങ്ങുവർഗ്ഗങ്ങൾ: മരച്ചീനി, കാച്ചിൽ, ചേമ്പ്, മടന്ത, ചീനി, ചീനിവിള, ചീനിവറ്റൽ, ഉണക്കക്കപ്പ, ചീനിക്കട്ട് (മരച്ചീനിയില പച്ചയ്ക്ക് കന്നുകാലികൾ കഴിക്കുന്നത് അപകടമാണ്. ഇതിന് ചീനി കട്ടുപിടിക്കുക എന്നാണ് പറയുന്നത്.)
• കന്നുകാലി പരിപാലനം: എരുത്തിൽ, ഉരുക്കൾ, പുല്ലൂട് (പശുക്കൾക്ക് പുല്ലും
വൈക്കോലും ഇട്ടുകൊടുക്കുന്ന സ്ഥലം), കച്ചിത്തിരി, കയറുമാറുക, മൂക്കുകയർ, കെട്ടിക്കറവ, കൊടുംതൊഴു, വറ്റുകറവ, അയവെട്ടുക.
• മാവ്: മാമ്പൂവ്, മാന്തളിർ, ഉണ്ണിമാങ്ങ, കണ്ണിമാങ്ങ, കൊഴി, ഇത്തിൾ, നാട്ടുമാവ്, ഒട്ടുമാവ്, മാങ്ങാച്ചുന, മെത്തപ്പൂള് (മാമ്പഴം പുളിയെടുക്കുമ്പോൾ അതിന്റെ പ്രധാനവശത്തെ ഏറ്റവും വലിയ കഷണം), ഉപ്പുമാങ്ങ.
• ആഹാരം: സദ്യ, കലവറ, പന്തി, ദേഹണ്ണം, നാക്കില, ചോറ്റുകുട്ട, വാർപ്പ്, ചെമ്പ്, അടപ്രഥമൻ, ഉപ്പുനോക്കുക, പരമ്പ്.
• കണ്ടെത്തിയ കാര്യങ്ങൾ
പഴയകാലത്ത് നിരന്തരം പറഞ്ഞുപോന്നിരുന്ന ഈ പദങ്ങൾ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് അറിയില്ല. നിത്യോപയോഗത്തിൽ നിൽക്കാത്തതുകൊണ്ട് സ്വാഭാവികമായി അവ നഷ്ടപ്പെട്ടുപോകുന്നു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറയുന്നതും പല പദങ്ങളും മാഞ്ഞുപോകാൻ കാരണമായിത്തീരുന്നു. കുന്ന്, പുഴ, വയൽ, കാട് തുടങ്ങിയ ആവാസവ്യവസ്ഥകളുടെ നാശവും ഇതിന് കാരണമാവുന്നു. നമ്മുടെ മണ്ണിലുണ്ടാകുന്ന ജൈവവൈവിധ്യങ്ങളുടെ കുറവും ഭാഷയിലെ പദസമ്പത്ത് ഇല്ലാതാക്കുന്നു.
♦ പോസ്റ്റർ
മാതൃഭാഷയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു പോസ്റ്റർ തയ്യാറാക്കൂ.
♦ പദപരിചയം
• അന്തരം - വ്യത്യാസം
• പരിസ്ഥിതിബോധം - പരിസ്ഥിതിയെക്കുറിച്ചുള്ള അറിവ്
• പദസമൂഹം - വാക്കുകളുടെ കൂട്ടം
• പദകോശം - ക്രമമായി അടുക്കിയ പദങ്ങളുടെ കൂട്ടം
• പദശേഖരം - പദങ്ങളുടെ ശേഖരം

0 Comments