Kerala Syllabus Class 6 हिंदी - इकाई दो: अनूठी झाँकियाँ - पाठ एक: बादल - Questions and Answers 

ഏഴാം ക്ലാസ്സ്‌  हिंदी - इकाई दो: अनूठी झाँकियाँ - पाट एक: बादल എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.
ഈ യൂണിറ്റിന്റെ Teachers Handbook ന്റെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

कक्षा 6 हिंदी - इकाई दो: अनूठी झाँकियाँ - पाठ एक: बादल - नोट्स
വിവിധ മൃഗങ്ങളുടെ രൂപത്തിൽ മഴമേഘങ്ങൾ രൂപപ്പെടുന്നതിനെക്കുറിച്ച് ഡോ. ശ്രീപ്രസാദ് എഴുതിയ കവിതയാണ് "बादल'.

♦ अनूठी झाँकियाँ -  (അതുല്യമായ ദൃശ്യങ്ങൾ)
चित्रविवरण (Textbook Page 39)
चित्र में एक पेड़ है। पेड़ पर फल हैं। पेड़ तालाब के किनारे है । पेड के नीचे पत्थर है। उस पर मोर है। आसमान में बादल है। पानी बरसता है। तितलियाँ उड़ती हैं। घास पर मेंढ़क और गिरगिट बैठते हैं। 
ചിത്രത്തിൽ ഒരു മരമുണ്ട്. മരത്തിൽ പഴങ്ങളുണ്ട്. മരം തടാകത്തിന്റെ തീരത്താണ്. മരത്തിനു ചുവട്ടിൽ കല്ലുകളുണ്ട്. അതിൽ മയിലുണ്ട്. ആകാശത്ത് മേഘങ്ങളുണ്ട്. മഴ പെയ്യുന്നുണ്ട്. ചിത്രശലഭങ്ങൾ പറക്കുന്നുണ്ട്. പുല്ലിൽ തവളയും ഓന്തും ഇരിക്കുന്നുണ്ട്.

♦ बादल -  (മേഘം)
കറുത്ത മേഘങ്ങൾ ആകാശത്ത് വിവിധ മൃഗങ്ങൾ പോലെ കാണപ്പെടുകയും പിന്നീടവ മഴയായി പെയ്യുകയും ചെയ്തപ്പോൾ പ്രകൃതിയിലെ ജീവജാലങ്ങൾക്കുണ്ടായ സന്തോഷം വർണ്ണിക്കുന്നതാണ് ഈ കവിത.

♦ कविता का सारांश
'बादल' नामक कविता डॉ. श्रीप्रसाद ने लिखी है। इसमें बादल बरसने पर जीवों की खुशी का वर्णन है। आसमान में काले बादल आकर काले कंबल जैसे छाए। पेड़, भेड़, घोड़ा, हाथी आदि के रूपों में देखे बादल ठंड होकर बरसता है । अंधेरे में राह दिखाने के लिए बिजली चमकती है। मोर खुशी से नाचते हैं। सभी जीव खुश हो जाते हैं।
('ബാദൽ' എന്ന കവിത ഡോ. ശ്രീപ്രസാദ് ആണ് എഴുതിയത്. ഇതിൽ മഴ പെയ്യുമ്പോൾ ജീവജാലങ്ങൾക്കുണ്ടാകുന്ന സന്തോഷമാണ് വർണ്ണിക്കുന്നത്. ആകാശത്ത് കറുത്ത മേഘങ്ങൾ വന്ന് കരിമ്പടം പോലെ വ്യാപിച്ചു. മരം, ചെമ്മരിയാട്, കുതിര, ആന എന്നീ രൂപങ്ങളിൽ കണ്ട മേഘങ്ങൾ തണുത്ത് പെയ്യുന്നുണ്ട്. ഇരുട്ടിൽ വഴികാണിക്കാനായി മിന്നൽ തിളങ്ങുന്നുണ്ട്. മയിലുകൾ സന്തോഷത്തോടെ ന്യത്തം ചെയ്യുന്നുണ്ട്. എല്ലാ ജീവികളും സന്തോഷിക്കുന്നുണ്ട്.)

♦ पाठ्यपुस्तक के प्रश्न और उत्तर

♦ बादल क्यों सुंदर लगते हैं ? (മേഘങ്ങൾ എന്തുകൊണ്ടാണ് മനോഹരമായി തോന്നുന്നത്?) 
आसमान में काले बादल कंबल बिछाने जैसा लगते हैं। वे पेड़, भेड़, चलते घोड़े और हाथी के जोड़े जैसे रूप में देखने लगता है । (ആകാശത്ത് കറുത്ത മേഘങ്ങൾ കമ്പിളി വിരിച്ചതുപോലെ കാണപ്പെടുന്നു. അവ മരം, ചെമ്മരിയാട്, നടക്കുന്ന കുതിര, ഒരു ജോടി ആനകൾ എന്നീ രൂപങ്ങളിൽ കാണപ്പെടുന്നു.) 

♦ बादल के बरसने पर कौन-कौन खुश होते हैं ? (മഴ പെയ്തപ്പോൾ ആരെല്ലാം സന്തോഷിക്കുന്നു?)
मोर, कागज़ की नाव और गया खुश होते हैं। (മയിൽ, കടലാസ് വള്ളം, പശു എന്നിവർ സന്തോഷിക്കുന്നു.) 

♦ पढ़ें जोड़े बनाएँ - (വായിക്കാം, ജോടിയാക്കാം)
पाई  बादल  आई  दिखाए  घोड़े  कलकल  कंबल  छाए  छलछल  गैया  चमकाए  नैया  जोड़े   आए
उत्तरः
• आए - छाए 
• कंबल - बादल
• घोड़े - जोड़े 
• पाई - आई
• चमकाए - दिखाए
• नैया - गैया
• कलकल - छलछल

♦ चित्र देखें, कविता से उचित पंक्तियाँ लिखें। (ചിത്രം നോക്കാം, കവിതയിൽ നിന്ന് ഉചിതമായ വരികൾ എഴുതാം.) (Textbook Page: 43) 
1. काले काले पानी वाले
    आसमान में बादल आए
    बोलो, कैसे आकर छाए।

2. पेडों जैसे, भेडों जैसे 
    लगते जैसे चलते घोड़े
    बन जाते हाथी के जोड़े

3. मोर मगन मन, छूम छनन छन
    झूम झूमकर नाच दिखाए
    खुश हो होकर गाना गाए

4. बरसे बादल, कलकल
    छलछल
    तैर चली कागज़ की नैया
    पूंछ उठाकर भागी गया ।

♦ कविता से पंक्तियाँ चुनें, लिखें। (കവിതയിലെ വരികൾ തെരെഞ്ഞെടുക്കാം, എഴുതാം.) 
• बिजली बादल को चमकाती है। अंधियारे में
  प्रकाश फैलाकर राह दिखाती है।
(മിന്നൽ മേഘങ്ങളെ പ്രകാശിപ്പിക്കുന്നു. അത് ഇരുട്ടിൽ പ്രകാശം പരത്തി വഴി കാണിക്കുന്നു.)
उत्तरः 
बिजली बादल को चमकाए
अँधियारे में राह दिखाए।

• हवा बादल को पकड़कर लाती है। आकाश में बादल काले कंबल जैसे छा जाता है। वह बहुत सुंदर लगता है। (കാറ്റ് മേഘങ്ങളെ പിടിച്ചു കൊണ്ടുവരുന്നു. ആകാശത്ത് മേഘങ്ങൾ ഒരു കറുത്ത പുതപ്പുപോലെ വ്യാപിക്കുന്നു. അത് വളരെ മനോഹരമായി കാണപ്പെടുന്നു.)
उत्तरः 
हवा पकड़कर, लाती सरसर
छाए जैसे काले कंबल
कितने सुंदर लगते बादल ।

• नन्हे जल - कणों से भाप बनती है । भाप से बादल बनता है। ठंड़ा होने पर बादल बरसता है ।
(ചെറിയ ജലകണങ്ങളിൽ നിന്ന് നീരാവി ഉണ്ടാകുന്നു. നീരാവിയിൽ നിന്ന് മേഘം ഉണ്ടാകുന്നു. അത് തണുക്കുമ്പോൾ മഴ പെയ്യുന്നു)
उत्तरः 
नन्हे जल-कण, गए भाप बन
उसी भाप ने ठंडक पाई
बादल बरसे, बरसा आई।

♦ बताएँ, बारिश के आने पर कौन-कौन खुश होते हैं ? (പറയാം, മഴയുടെ വരവിൽ ആരെല്ലാം സന്തോഷിക്കുന്നു?)
• पंक्तियाँ लिखें। (വരികൾ എഴുതാം) 
उत्तर: बारिश
आती है बारिश धीरे
उड़कर आती तितली
झूमते रहे पेड़-पौधे 
गाना गाती चिड़ियाँ
कल कल बहती नदी
क्रॉ क्रॉ करता मेंढ़क
अचल रहता पहाड़
खुशी में डूबते ये सब।

♦ मेरी कविता में
♦ दृश्याभास करें। (ദൃശ്യാവിഷ്ക്കാരം നടത്താം.)
കവിത മനസ്സിലാക്കി ദൃശ്യാവിഷ്ക്കാരം നടത്താം.

♦ 'बादल' कविता किसने लिखी है ? 'ബാദൽ' കവിത ആരാണെഴുതിയത്? 
डॉ. श्रीप्रसाद  (ഡോ. ശ്രീപ്രസാദ്)

♦ आसमान में कैसा बादल आए ? (ആകാശത്ത് എങ്ങനെയുള്ള മേഘങ്ങൾ വന്നു?)
काले-काले  (കറുകറുത്ത)

♦ काले बादल कैसे लगते? (കറുത്ത മേഘങ്ങൾ എങ്ങനെ കാണപ്പെടുന്നു?)
काले कंबल जैसे । (കറുത്ത കമ്പിളിപോലെ)

♦ कौन - कौन से जानवर जैसे बादल देखते? (ഏതൊക്കെ മൃഗങ്ങൾ പോലെയാണ് മേഘങ്ങൾ കാണപ്പെടുന്നത്?)
भेड़, घोडा, हाथी (ചെമ്മരിയാട്, കുതിര, ആന)

♦ बादल से बारिश कैसी बनती है ? (മേഘങ്ങളിൽ നിന്ന് മഴയെങ്ങനെയുണ്ടാകുന്നു?)
नन्हे जल-कण भाप बनकर ऊपर उठने के बाद ठंड़ होकर बादल बनता है। फिर उससे पानी बरसता है । (ചെറിയ ജലകണങ്ങൾ നീരാവിയായി മുകളിലേക്കുയർന്നതിനുശേഷം തണുത്ത് മേഘമായി മാറുകയും പിന്നീടതിൽ നിന്ന് മഴ പെയ്യുകയും ചെയ്യുന്നു.)

♦ बिजली क्या - क्या करती है ? (മിന്നലെന്തൊക്കെയാണ് ചെയ്യുന്നത്?)
बादल को चमकाती है और अंधेरा में राह दिखाती है। (മേഘത്തെ തിളക്കമുള്ളതാക്കുകയും ഇരുട്ടിൽ വഴി കാണിക്കുകയും ചെയ്യുന്നു)

♦ कौन बादल को देखकर नाचता है ? (മേഘം കണ്ട് നൃത്തം ചെയ്യുന്നതാരാണ്?)
मोर । (മയിൽ)

♦ कागज़ की नैया क्या करती है ? (കടലാസ് വള്ളം എന്തു ചെയ്യുന്നു?)
तैर चलती है । (നീന്തിപ്പോകുന്നു)

♦ कौन पूंछ उठाकर भागी ? (ആരാണ് വാലുയർത്തി ഓടുന്നത്?)
गाय। (പശു)