Kerala Syllabus Class 6 हिंदी - इकाई दो: अनूठी झाँकियाँ - पाठ दो: सिगड़ी मछली सूखी क्यों नहीं ? - Questions and Answers
ഏഴാം ക്ലാസ്സ് हिंदी - इकाई दो: अनूठी झाँकियाँ - पाट दो: सिगड़ी मछली सूखी क्यों नहीं? എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍. ഈ യൂണിറ്റിന്റെ Teachers Handbook ന്റെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
कक्षा 6 हिंदी - इकाई दो: अनूठी झाँकियाँ - पाठ दो: सिगड़ी मछली सूखी क्यों नहीं ? - नोट्स
♦ सिगड़ी मछली सूखी क्यों नहीं ? (കടൽക്കാക്ക മത്സ്യം ഉണങ്ങാത്തതെന്തുകൊണ്ട്?)
രസകരമായ ഒരു നാടോടിക്കഥയാണ് ഇത്. കഥ താഴെ നൽകുന്നു.
♦ पाठ्यांश का अवतरण
समुद्र ---------------------------------------- रोता रहता।
കടലിന്റെ തീരത്ത് ഒരു ഗ്രാമമുണ്ടായിരുന്നു. ഗ്രാമത്തിൽ ഒരു മുക്കുവന്റെ (മീൻ പിടിക്കുന്നയാൾ) കുടുംബം താമസിക്കുന്നുണ്ടായിരുന്നു. ആ കുടുംബത്തിൽ നാലുപേരുണ്ടായിരുന്നു. മുക്കുവ സ്ത്രീയും അവളുടെ ഭർത്താവും അവരുടെ ഒരു കുട്ടിയും മുക്കുവന്റെ അമ്മയും. മുക്കുവൻ കടലിൽ നിന്ന് മീൻ പിടിച്ചു കൊണ്ടുവരുമായിരുന്നു. മുക്കുവസ്ത്രീ ഈ മീനുകളെ ചന്തയിൽ കൊണ്ടുപോയി വില്ക്കുമായിരുന്നു. ബാക്കിയുള്ള മീനുകളെ വൃദ്ധയായ അമ്മ വെയിലത്തിട്ട് ഉണക്കുമായിരുന്നു. പിന്നെ കുട്ടിയോ? അവൻ കിടന്ന് കരഞ്ഞുകൊണ്ടിരിക്കുമായിരുന്നു.
एक दिन। --------------------------------- रहा थी।
ഒരു ദിവസം മുക്കുവൻ വലയുമെടുത്ത് വള്ളത്തിൽ പോയിരുന്നു. മുക്കുവസ്ത്രീ മീൻ വിൽക്കാനായി ചന്തയിൽ പോയി. വൃദ്ധയായ അമ്മ മിച്ചമുള്ള മീനുകളെ
വെയിലത്ത് ഉണക്കുകയായിരുന്നു. കുട്ടി ഒരു പായിൽ കിടന്ന് കരഞ്ഞുകൊണ്ടേയിരുന്നു. വൃദ്ധയായ അമ്മ തിണ്ണയിൽ ഇരിക്കുകയായിരുന്നു. അവർ ഒരു കൈകൊണ്ട് കുട്ടിയെ തലോടിക്കൊണ്ടിരിക്കുകയും മറുകൈകൊണ്ട് കാക്കയെ ഓടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
साम ------------------------------------------ घास से पूछो।
വൈകുന്നേരമായി. കടലിൽ നിന്ന് മുക്കുവനും ചന്തയിൽ നിന്ന് അയാളുടെ ഭാര്യയും മടങ്ങിവരാറായിരുന്നു. വൈകുന്നേരമായല്ലോ. ഇനിയിപ്പോൾ ഈ കടൽക്കാക്ക മീനുകളെ പെറുക്കിയെടുത്ത് അകത്തുവയ്ക്കാം എന്ന് വൃദ്ധയായ അമ്മ വിചാരിച്ചു. അവർ വരാന്തയിൽ കിടന്ന മീനുകളെ തൊട്ടുനോക്കി. മീനുകൾ ഉണങ്ങിയിരുന്നില്ല.
വൃദ്ധയായ അമ്മ ചോദിച്ചു. “കടൽക്കാക്ക മത്സ്യമേ, നീയെന്താ ഉണങ്ങാത്തത്?"
കടൽക്കാക്ക മത്സ്യം പറഞ്ഞു. "വൃദ്ധയായ അമ്മേ, പുല്ല് വളർന്നിരിക്കുന്നു. എനിക്ക് വെയിൽ കിട്ടുന്നേയില്ല. പിന്നെ ഞാനെങ്ങനെ ഉണങ്ങും? എന്നോടെന്തിനാണ് ചോദിക്കുന്നത്? പുല്ലിനോട് ചോദിക്കൂ...''
बूढ़ी अम्मा घास -------------------------------- बच्चे से पूछो।
വൃദ്ധയായ അമ്മ പുല്ലിനടുത്ത് പോയി. ''പുല്ലേ, പറയൂ, നീയെന്തിനാണ് വെയിലിനെ തടഞ്ഞത് ?''
പുല്ല് മറുപടി നല്കി. “വൃദ്ധയായ അമ്മേ, പശുക്കിടാവ് എന്നെ തിന്നുന്നില്ല. പിന്നെ ഞാനെന്തുചെയ്യും? എന്നോടെന്തിനാണ് ചോദിക്കുന്നത്? പശുക്കിടാവിനോട് ചോദിക്കൂ...''
പിന്നീട് വൃദ്ധയായ അമ്മ പശുക്കിടാവിനടുത്ത് പോയി. അവർ ചോദിച്ചു. "പശുക്കിടാവേ നീയെന്താണ് പുല്ല് തിന്നാത്തത്?'
പശുക്കിടാവ് പറഞ്ഞു.
''വൃദ്ധയായ അമ്മേ, വീട്ടിലെ സ്ത്രീ എന്റെ കയർ അഴിച്ചു വിടുന്നില്ല. പിന്നെ ഞാനെന്തു
ചെയ്യും? നിങ്ങൾ ആ സ്ത്രീയോട് ചോദിക്കൂ''
അപ്പോഴേക്ക് മുക്കുവന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തി. വൃദ്ധയായ അമ്മ അവളുടെയടുത്ത് ചെന്നിട്ട് ചോദിച്ചു, “നീയെന്താ പശുക്കിടാവിനെ അഴിച്ചുവിടാത്തത്?''
അവരോട് മുക്കുവന്റെ ഭാര്യ പറഞ്ഞു. ''വൃദ്ധയായ അമ്മേ, കുട്ടി കരച്ചിൽ നിർത്താതെ ഞാനെങ്ങനെ പശുക്കിടാവിനെ അഴിച്ചുവിടും? നിങ്ങൾ എന്നോടെന്തിനു ചോദിക്കുന്നു? കുട്ടിയോട് ചോദിക്കൂ...''
तब ------------------------------------------ अंदर ले गई।
അപ്പോൾ വൃദ്ധയായ അമ്മ കുട്ടിയുടെയടുത്ത് പോയിട്ട് ചോദിച്ചു, ''കുഞ്ഞേ, നീയെന്താ കരച്ചിൽ നിർത്താത്തതെന്നു പറയൂ''
കുട്ടി പറഞ്ഞു ''വൃദ്ധയായ അമ്മേ, എന്നെ ഉറുമ്പ് കടിച്ചിട്ടുണ്ടായിരുന്നു. പിന്നെ ഞാനെന്തുചെയ്യും? ഉറുമ്പിനോട് ചോദിക്കൂ.....''
വൃദ്ധ ഉറുമ്പിനടുത്ത് പോയി. “ഉറുമ്പേ, നീയെന്തിനാണ് കുട്ടിയെ കടിച്ചതെന്നു പറയൂ''
ഉറുമ്പ് പറഞ്ഞു ''വൃദ്ധയായ അമ്മേ, പായ എന്റെ വഴി തടഞ്ഞു. നിങ്ങൾ പായ മടക്കി എടുക്കൂ... എന്നിട്ട് എന്നെ പോകാനനുവദിക്കൂ.. അപ്പോൾ ഞാൻ കടിക്കില്ല" വൃദ്ധയായ അമ്മ പെട്ടെന്ന് കുട്ടിയെ എടുത്തു പായ മടക്കിവച്ചു. ഉറുമ്പ് കുട്ടിയെ കടിക്കാതെ കടന്നുപോയി. കുട്ടിയുടെ കരച്ചിൽ നിന്നു. കുട്ടിയുടെ അമ്മ പശുക്കിടാവിനെ അഴിച്ചുവിട്ടു. പശുക്കിടാവ് പുല്ല് തിന്നു.
പിന്നീട് വെയിലിൽ മീൻ ഉണങ്ങി. വൃദ്ധയായ അമ്മ കടൽക്കാക്കമീനുകളെ പെറുക്കിയെടുത്ത് അകത്ത് കൊണ്ടുപോയി.
♦ पाठ्यपुस्तक के प्रश्न और उत्तर
♦ बच्चा पड़ा पड़ा क्यों रोता रहता ? (കുട്ടി കിടന്ന് കരഞ്ഞു കൊണ്ടിരിക്കുന്നതെന്തിനാണ്?)
बच्चे को कोई नहीं उठाता। इसलिए वह रोता रहता । (കുട്ടിയെ ആരും എടുക്കുന്നില്ല. അതുകൊണ്ടവൻ കരഞ്ഞു കൊണ്ടിരിക്കുന്നു.)
♦ मछलियाँ अभी भी सूखी नहीं थीं । क्यों ? മീനുകൾ അപ്പോഴും ഉണങ്ങിയിരുന്നില്ല. എന്തുകൊണ്ട്?)
मछलियों को सुखाने की धूप नहीं मिली थी। (മീനുകൾക്ക് ഉണങ്ങാനുള്ള വെയിൽ കിട്ടിയിരുന്നില്ല.)
♦ “मुझसे क्यों पूछती हो, घास से पूछो।" आप इससे सहमत हैं ? क्यों ? ("എന്നോടെന്തിനാണ് ചോദിക്കുന്നത്? പുല്ലിനോട് ചോദിക്കൂ. താങ്കൾ ഇതിനോട് യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?)
मैं इससे सहमत नहीं हूँ। क्योंकि हमारे बारे में बताने का दायित्व हम पर है। दूसरों पर नहीं । (ഞാൻ ഇതിനോട് യോജിക്കുന്നില്ല. കാരണം നമ്മെക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്വം നമ്മളിലാണ്. മറ്റുള്ളവരിലല്ല.)
♦ " बछड़े को क्यों नहीं छोड़ा ?" इसपर आपका विचार क्या है ? " (പശുക്കിടാവിനെ എന്തുകൊണ്ട് വിട്ടില്ല?" ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?)
बछड़े को रस्सी खोलकर छोड़े तो वह कहीं दौड़ जाएगी। (പശുക്കിടാവിനെ കയറഴിച്ച് വിട്ടാൽ അതെവിടെയെങ്കിലും ഓടിപ്പോകും?
♦ लिखें, बूढ़ी अम्मा किन-किनसे मिली ? (വൃദ്ധയായ അമ്മ ആരെയൊക്കെ കണ്ടു?)
• सीगड़ी
• घास
• बछड़ा
• मछुआरे की बीवी
• बच्चा
• चींटी
♦ रंग दें, उचित संवाद से जोड़ें। (നിറം നല്കാം, ഉചിതമായ സംഭാഷണവുമായി യോജിപ്പിക്കാം.)
• “जब बच्चे ने रोना ही बंद नहीं किया तो मैं बछड़े को कैसे छोड़ती ?" (കുട്ടി കരച്ചിൽ നിർത്താതെ ഞാനെങ്ങനെ പശുക്കിടാവിനെ അഴിച്ചു വിടും?)
• “ बछड़े ने मुझे नहीं खाया तो मैं क्या करूँ?" (പശുക്കിടാവ് എന്നെ തിന്നുന്നില്ല. പിന്നെ ഞാനെന്തുചെയ്യും?)
• “घर की औरत ने मेरे रस्सी नहीं खोली, तो मैं क्या करूँ ?” (വീട്ടിലെ സ്ത്രീ എന്റെ കയർ അഴിച്ചു വിടുന്നില്ല. പിന്നെ ഞാനെന്തു ചെയ്യും?)
• "मुझे चींटी ने काटा था तो मैं क्या करूँ?” (എന്നെ ഉറുമ്പ് കടിച്ചിട്ടുണ്ടായിരുന്നു. പിന്നെ ഞാനെന്തുചെയ്യും?)
• " तुम चटाई को लपेट लो और मुझे जाने दो!' (നിങ്ങൾ പായ മടക്കി എടുക്കൂ... എന്നിട്ട് എന്നെ പോകാനനുവദിക്കൂ..)
♦ नीचे दिए गए वाक्यों पर ध्यान दें (താഴെ തന്നിരിക്കുന്ന വാക്യം ശ്രദ്ധിക്കാം.)
बूढ़ी अम्मा मछलियों को सुखा रही थी । (വൃദ്ധയായ അമ്മ മത്സ്യം ഉണക്കുകയായിരുന്നു.)
♦ पाठ भाग से ऐसे वाक्य चुनकर लिखें। പാഠഭാഗത്തിൽ നിന്നും ഇതുപോലെയുള്ള വാക്യങ്ങൾ തെരഞ്ഞെടുത്ത് എഴുതാം.
• बच्चा एक चटाई पर पड़ा रो रहा था।
• वह एक हाथ से बच्चे को सहला रही थी।
• वह दूसरे हाथ से कौओं को भगा रही थी।
♦ ऐसे अधिक वाक्य बनाएँ - (ഇതുപോലെ കൂടുതൽ വാക്യങ്ങൾ എഴുതാം.)
| मछुआरा आ रहा है। मछुआरिन आ रही है। बछड़ा खा रहा है। बूढ़ी अम्मा बैठी रही हैं। चींटी चल रही है। कौआ भाग रहा है। | मछुआरा आ रहा था । मछुआरिन आ रही थी । बछड़ा खा रहा था। बूढ़ी अम्मा बैठी रही थी। चींटी चल रही थी। कौआ भाग रहा था। |
♦ शब्द ढूँढ़ें, लिखें - (വാക്കുകൾ കണ്ടെത്താം, എഴുതാം)
• चटाई
• दाल
• बाज़ार
• सीगाड़ी
• बूढ़ी
• मछुआरिन
• रस्सी
• रात
• चींटी
• मछुआरा
• औरत
• मछली
• समुद्र
समझें, चुनकर लिखें - (മനസ്സിലാക്കാം, തിരഞ്ഞെടുത്തെഴുതാം)
• मछुआरा - मछुआरिन
• पति - पत्नी
• बच्चा - बच्ची
• बूढ़ा - बूढ़ी
चित्र कहानी बनाएँम - (ചിത്രകഥ ഉണ്ടാക്കാം)
जलता सूरज, मुरझाया फूल, पौधे को सींचना, खिला हुआ फूल, लड़की की खुशी
2. गर्मी से फूल मुरझाया।
3. एक लड़की ने उस पौधे को सींचा।
4. पानी मिलने के बाद वह फूल खिला।
5. खिलते फूल देखकर लड़की को खुशी हुई।
पोस्टर बनाऐं - (പോസ്റ്റർ തയ്യാറാക്കാം)
धरती को बचाने के लिए हम क्या-क्या कर सकते हैं? प्रक्रियाओं की सूची तैयार करें। (ഭൂമിയെ സംരക്ഷിക്കാനായി നമുക്ക് എന്തെല്ലാം ചെയ്യാനാകും? പ്രവർത്തനങ്ങളുടെ പട്ടിക തയ്യാറാക്കാം.)
1. घर में -
• प्लास्टिक का इस्तेमाल न करें।
• प्लास्टिक को मिट्टी में न डालें।
• प्लास्टिक न जलाएँ।
2. स्कूल में -
• स्कूल के आसपास को साफ रखें।
• स्कूल में प्लास्टिक कचरा न फेंके।
• पानी का सदुपयोग करें।
3. समाज में -
• कूड़ा-कचरा नदी-नालों में न फेंकें।
• प्लास्टिक कचरे को खुला न फेंकें।
• सामाजिक जगहों को साफ़ रखें।
♦ परीक्षाकेंद्रित प्रश्न और उत्तर
♦ मछुआरे का परिवार कहाँ रहता था ? (മുക്കുവ കുടുംബം എവിടെ ആയിരുന്നു താമസിച്ചിരുന്നത്?)
समुद्र के किनारे एक गाँव में। (സമുദ്രതീരത്തുള്ള ഒരു ഗ്രാമത്തിൽ).
♦ उस परिवार में कितने लोग थे? वे कौन-कौन थे ? (ആ കുടുംബത്തിൽ എത്രയാളുകൾ ഉണ്ടായിരുന്നു? അവർ ആരൊക്കെയായിരുന്നു?)
उस परिवार में चार लोग थे । मछुवारा, मधुवारिन, उनका बच्चा और माँ। (ആ കുടുംബത്തിൽ നാലുപേരുണ്ടായിരുന്നു. മുക്കുവനും മുക്കുവസ്ത്രീയും അവരുടെ കുട്ടിയും അമ്മയും.)
♦ मछुआरा क्या काम करता था ? (മുക്കുവൻ എന്തു ജോലി ചെയ്യുമായിരുന്നു?)
समुद्र से मछली पकड़कर लाता था। (കടലിൽ നിന്ന് മീൻ പിടിച്ചുകൊണ്ട് വരുമായിരുന്നു).
♦ मछुआरिन क्या काम करती थी ? (മുക്കുവസ്ത്രീ എന്തു ജോലി ചെയ്യുന്നുണ്ടായിരുന്നു?) मछलियों को बाज़ार ले जाकर बेचती थी। (മീനുകളെ ചന്തയിൽ കൊണ്ടുപോയി വില്ക്കുമായിരുന്നു.)
♦ बूढ़ी अम्मा धूप में क्या करती थी ? (വൃദ്ധയായ അമ്മ വെയിലിൽ എന്താണ് ചെയ്തിരുന്നത്?)
बूढ़ी अम्मा धूप में मछलियाँ सुखाती थी । (വൃദ്ധയായ അമ്മ വെയിലിൽ മീനുകൾ ഉണക്കുകയായിരുന്നു.)
♦ बच्चा क्या करता था ? (കുട്ടി എന്തു ചെയ്യുകയായിരുന്നു?)
बच्चा रोता था । (കുട്ടി കരയുകയായിരുന്നു.)
♦ बच्चा कहाँ पड़ा रहा था ? (കുട്ടി എവിടെ കിടക്കുന്നുണ്ടായിരുന്നു?)
चटाई पर । (പായയിൽ.)
♦ बूढ़ी अम्मा कहाँ बैठी थी ? (പ്രായമായ അമ്മ എവിടെയായിരുന്നു ഇരുന്നത് ?)
चबूतरे पर । (തിണ്ണയിൽ)
♦ नहीं सूखने का कारण सीगड़ी मछली ने क्या कहा? (ഉണങ്ങാത്തത്തിനു കടൽക്കാക്ക മത്സ്യം എന്ത് കാരണമാണ് പറഞ്ഞത്?)
घास बढ़ने के कारण उसको धूप नहीं मिली है। (പുല്ല് വളർന്നതുകൊണ്ട് അതിന് വെയിൽ കിട്ടുന്നില്ല.)
♦ घास ने बूढ़ी अम्मा से क्या कहा ? (പുല്ല് വൃദ്ധയോടെന്താണു പറഞ്ഞത് ?)
उसे बछड़ा नहीं खाने के कारण वह बढ़ गई। അതിനെ പശുക്കിടാവ് കഴിക്കാത്തതു കൊണ്ട് അത് വളർന്നു.)
♦ बछड़े ने बूढ़ी अम्मा से क्या कहा ? പശുക്കിടാവ് വൃദ്ധയായ അമ്മയോടെന്താണ് പറഞ്ഞത് ?)
घर की औरत उसकी रस्सी नहीं खोलने के कारण वह घास नहीं खा सकता। (വീട്ടിലെ സ്ത്രീ അതിന്റെ കയർ അഴിച്ചുവിടാത്തതുകൊണ്ട് അതിനു് പുല്ല് തിന്നാൻ കഴിയുന്നില്ല.)
♦ मछुआरिन ने बूढ़ी अम्मा से क्या कहा ? മുക്കുവസ്ത്രീ പ്രായമായ അമ്മയോട് എന്താണ് പറഞ്ഞത്?)
बच्चे ने रोना नहीं बंद किया तो बछड़े को कैसे छोड़ती ? (കുട്ടി കരച്ചിൽ നിർത്താതെ പശുക്കിടാവിനെ എങ്ങനെ അഴിച്ചുവിടാനാണ് ?
♦ बच्चे ने क्यों रोना बंद नहीं किया ? (കുട്ടി എന്താണ് കരച്ചിൽ നിർത്താഞ്ഞത്?)
उसे चींटी ने काटा था। (അവനെ ഉറുമ്പ് കടിച്ചിരുന്നു.)
♦ चींटी ने क्यों बच्चे को काटा ? (ഉറുമ്പ് എന്തിനാണ് കുട്ടിയെ കടിച്ചത് ?)
चटाई ने चींटी की राह रोकी । इसलिए उसने बच्चे को काटा। (പായ ഉറുമ്പിന്റെ വഴിയെ തടഞ്ഞതുകൊണ്ട് അത് കുട്ടിയെ കടിച്ചു.)
♦ बूढ़ी अम्मा ने किसके उठाया ? (വൃദ്ധയായ അമ്മ ആരെ എടുത്തു?)
बच्चे को । (കുട്ടിയെ)
♦ किसने चटाई को लपेट दिया ? (ആരാണ് പായ മടക്കിവച്ചത് ?)
बूढ़ी अम्मा ने। (വൃദ്ധയായ അമ്മ)
♦ किसने बछड़े को खोल दिया ? (ആരാണ് പശുക്കിടാവിനെ അഴിച്ചുവിട്ടത് ?)
बच्चे की माँ ने। (കുട്ടിയുടെ അമ്മ)




0 Comments