ADVERTISE HERE

Kerala Syllabus Class 6 हिंदी - इकाई तीन: ताना बाना - पाठ एक: मीठा संतरा - Questions and Answers 

ഏഴാം ക്ലാസ്സ്‌  हिंदी - इकाई तीन: ताना बाना - पाट एक: मीठा संतरा എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.
ഈ യൂണിറ്റിന്റെ Teachers Handbook ന്റെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

कक्षा 6 हिंदी - इकाई तीन: ताना बाना - पाठ एक: मीठा संतरा - नोट्स

♦ ताना बाना (ഊടും പാവും)
വിനയവും സ്നേഹവും കലർന്ന നമ്മുടെ പെരുമാറ്റം എല്ലാവരേയും ആകർഷിക്കും. സ്നേഹത്തോടെയുള്ള നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവർ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും. വൃദ്ധയായ കച്ചവടക്കാരിയുടെ കടയിൽ നിന്ന് ഓറഞ്ചുകൾ വാങ്ങുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തിരുന്ന ലേഖകൻ യായാവറിന്റെ ഓർമ്മക്കുറിപ്പാണ് 'मीठा संतरा' എന്ന പാഠം.

♦ चित्रविवरण
यह एक गाँव का चित्र है । गाँव में कई पेड़-पौधे हैं। गाँव के बच्चे स्कूल जाते हैं। गाँव में एक दूकान है। दुकान में कई फल, सब्जियाँ और मिठाईयाँ हैं। (ഇത് ഒരു ഗ്രാമത്തിന്റെ ചിത്രമാണ്. ഗ്രാമത്തിൽ ധാരാളം വൃക്ഷലതാദികൾ ഉണ്ട്. ഗ്രാമത്തിലെ കുട്ടികൾ സ്കൂളിൽ പോകുന്നു. ഗ്രാമത്തിൽ ഒരു കടയുണ്ട്. കടയിൽ ധാരാളം പഴങ്ങളും പച്ചക്കറികളും മിഠായികളും ഉണ്ട്.)

♦ ऐसी गुमटी (दुकान) आपने देखी है? (ഇതുപോലെയുള്ള പെട്ടിക്കട (കട) നിങ്ങൾ കണ്ടിട്ടുണ്ടോ?)
हाँ, मैंने देखा है। हमारे गाँव में इस प्रकार की कई गुमटियाँ थीं। (ഉണ്ട്, ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമത്തിൽ ഇതുപോലെയുള്ള ധാരാളം പെട്ടിക്കടകൾ ഉണ്ടായിരുന്നു)

♦ मीठा संतरा (മധുരമുള്ള ഓറഞ്ച്)
ഷില്ലോംഗിലെ ഒരു വൃദ്ധയായ കച്ചവടക്കാരിയുടെ പെട്ടിക്കടയിൽ നിന്ന് ഓറഞ്ചുകൾ വാങ്ങുകയും സ്നേഹപൂർവ്വം സംസാരിക്കുകയും തമാശ പറയുകയും ചെയ്തിരുന്ന ലേഖകൻ വർഷങ്ങൾക്കുശേഷം വീണ്ടും ആ കടയിലെത്തുന്നതാണ് ഈ ഓർമ്മക്കുറിപ്പ്.

♦ संस्मरण का सारांश
'मीठा संतरा' यायावर का संस्मरण है। शिलांग में रहते वक्त लेखक एक बूढ़ी कांग की गुमटी से कुछ न कुछ खरीदते और बातें करते थे। फिर वे कुछ प्रश्न पूछते थे। क्या संतरा मीठा है ? मीठे संतरे में कितनी चीनी डाली ? आदि। वह हँसकर दो पव्वा कहती थी। तब बूढ़ी कांग के पास उनकी पोती थी। फिर बीस साल बाद वे वहाँ फिर आए। उस गुमटी में तब एक युवती और एक लड़की थीं। लेखक ने पुराने सवाल फिर पूछे। उस लड़की का उत्तर सुनकर लेखक को समझ गया कि वह युवती बूढ़ी कांग की पोती है।
("മീഠാ സംതരാ'' യായാവറിന്റെ ഓർമ്മക്കുറിപ്പാണ്. ഷില്ലോംഗിൽ താമസിക്കുന്ന സമയത്ത് ലേഖകൻ ഒരു വൃദ്ധയായ കച്ചവടക്കാരിയുടെ പെട്ടിക്കടയിൽ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. പിന്നീടദ്ദേഹം കുറച്ചു ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ഓറഞ്ച് മധുരമുള്ളതാണോ? മധുരമുള്ള ഓറഞ്ചിൽ എത്ര പഞ്ചസാരയിട്ടു? തുടങ്ങിയവ. അവർ ചിരിച്ചുകൊണ്ട് രണ്ടുനാഴി എന്നു പറയുമായിരുന്നു. വൃദ്ധയായ കച്ചവടക്കാരിയുടെയടുത്ത് അപ്പോളവരുടെ കൊച്ചുമകൾ ഉണ്ടായിരുന്നു. പിന്നീട് ഇരുപത് വർഷങ്ങൾക്കുശേഷം അദ്ദേഹം
അവിടെ വന്നു. അപ്പോൾ ആ പെട്ടിക്കടയിൽ ഒരു യുവതിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ലേഖകൻ പഴയ ചോദ്യങ്ങൾ വീണ്ടും ചോദിച്ചു. ആ പെൺകുട്ടിയുടെ ഉത്തരങ്ങൾ കേട്ടപ്പോൾ ആ യുവതി വൃദ്ധയായ കച്ചവടക്കാരിയുടെ കൊച്ചുമകളാണെന്ന് ലേഖകന് മനസ്സിലായി.)

♦ पाठ्यपुस्तक के प्रश्न और उत्तर

♦ लेखक और बूढ़ी कांग की गपशप आप को कैसे लगी? क्यों ? (ലേഖകന്റെയും വൃദ്ധയായ കച്ചവടക്കാരിയുടെയും സംസാരം നിങ്ങൾക്കെങ്ങനെ തോന്നി?എന്തുകൊണ്ട്?)
वे दोनों जान बूझकर ऐसी मज़ाक करते थे । जाने पहचाने लोगों की ऐसी मज़ाक भरी गपशप मुझे अच्छी लगती है। (അവർ രണ്ടുപേരും മനപ്പൂർവ്വമാണ് അത്തരം തമാശകൾ പറഞ്ഞിരുന്നത്. പരിചയമുള്ള ആളുകളുടെ അത്തരം തമാശ നിറഞ്ഞ വർത്തമാനം എനിക്ക് വളരെ ഇഷ്ടമാണ്.)

♦ युवती ने पैसा लेने से इनकार किया । यहाँ युवती का कौन - सा मनोभाव प्रकट होता है? (യുവതി പൈസ വാങ്ങാൻ കൂട്ടാക്കിയില്ല. ഇവിടെ യുവതിയുടെ ഏതു മനോഭാവമാണ് പ്രകടമാകുന്നത്?)
अपनी नानी को परिचित व्यक्ति उसे भी प्यारा लगता है। (അവളുടെ മുത്തശ്ശിക്ക് പരിചയമുള്ള വ്യക്തി അവൾക്കും പ്രിയപ്പെട്ടതായി തോന്നുന്നു.)

♦ आएँ, खरीदें (വരൂ, വാങ്ങാം)
♦ लिखें, क्या-क्या हैं? (എന്തൊക്കെയാണെന്ന് എഴുതാം)
उत्तरः
• संतरे 
• प्लम
• पाइनेपल
• बिस्कुट
• चॉकलेट
• पीपरमिंट
• उबले शकरकंद
■ लिखें, किसने कहा ? - युवती/लेखक
♦ "संतरा मीठा है ?" ഓറഞ്ച് മധുരമുള്ളതാണോ?
लेखक

♦ "एक पाव चीनी में तो ज़्यादा मीठा नहीं होगा।" (ഒരു നാഴി പഞ്ചാസാരയിൽ വലിയ മധുരമുണ്ടാകില്ല.)
लेखक

♦ "मीठा है तो क्यों नहीं मीठा होगा ?" (“മധുരമുള്ളതെങ്ങനെ മധുരമില്ലാത്തത് ആകും)
युवती

♦ कितनी चीनी डाली ? (എത്ര പഞ്ചസാര ചേർത്തു)
लेखक

♦ “एक पव्वा।" (ഒരു നാഴി)
युवती

♦ "हाँ, तब तो ज़रूर मीठा होगा। " ? (ശരി അപ്പോൾ തീർച്ചയായും മധുരമുണ്ടാകും.)
लेखक

♦ " दो पव्वा।" ? (രണ്ട് നാഴി)
युवती

♦ “हाँ, बहुत मीठा।" (ശരി, നല്ല മധുരമുണ്ട്)
युवती

♦ कहानी से गुज़रें प्रस्ताव पर (X/) लगाएँ। (കഥയിലൂടെ കടന്നു പോകാം. പ്രസ്താവനകൾക്ക് (X/നൽകാം.
बीस साल बाद... (ഇരുപത് വർഷങ്ങൾ കഴിഞ്ഞ്)

• लेखक शिलांग गया। (ലേഖകൻ ഷില്ലോംഗിൽ പോയി.)
• गुमटी सुपर मार्कट बन गया । (പെട്ടിക്കട സൂപ്പർ മാർക്കറ്റായി)X
• युवती के पास उसकी छोटी-सी लड़की भी बैठी थी। (യുവതിയുടെ അരികിൽ അവളുടെ ചെറിയ മകളും ഇരുന്നിരുന്നു.)
• लेखक को बूढ़ी कांग की याद आई। (ലേഖകന് വൃദ്ധയായ കച്ചവടക്കാരിയെ ഓർമ്മവന്നു.)
• गुमटी में वृद्धा नज़र आई। (പെട്ടിക്കടയിൽ വൃദ്ധയെ കണ്ടു.)X
• गुमटी में युवती अकेली बैठी थीं। (പെട്ടിക്കടയിൽ യുവതി ഒറ്റയ്ക്കിരിക്കുകയായിരുന്നു.)X

♦ एक दुकान का चित्र खीचें, रंग दें, नाम दें। (ഒരു കടയുടെ ചിത്രം വരയ്ക്കാം, പേര് നല്കാം.) 
चॉको मिंट गुमटी

♦ दुकान के बारे में लिखें। (കടയെക്കുറിച്ചെഴുതാം)
यह एक दुकान का चित्र हैं । यहाँ कई फल और सब्जियाँ हैं। दुकान में गाज़र, करेला, शकरकंद, आलू, टमाटर, प्याज, धनिया, बंदगोभी, फूलगोभी आदि सब्जियाँ हैं। अंजीर, अंगूर, अनार आदि फल यहाँ हैं। चॉकलेट, पीपरमेंट, जलेबी आदि मिठाइयाँ भी यहाँ है। लोग यहाँ से समान खरीदते हैं। (ഇത് ഒരു കടയുടെ ചിത്രമാണ്. ഇവിടെ ധാരാളം പഴങ്ങളും പച്ചക്കറികളും ഉണ്ട്. കടയിൽ കാരറ്റ്, പാവയ്ക്ക, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, മല്ലി, കാബേജ്, കോളിഫ്ളവർ മുതലായ പച്ചക്കറികൾ ഉണ്ട്. അത്തിപ്പഴം, മുന്തിരിങ്ങ, മാതള നാരങ്ങ തുടങ്ങിയ പഴങ്ങളും അവിടെ ഉണ്ട്. ചോക്ലേറ്റ്, പെപ്പർമിന്റ്, ജിലേബി തുടങ്ങിയ മധുര പലഹാരങ്ങളും ഇവിടെയുണ്ട്. ആളുകൾ ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്നുണ്ട്.)
पाठभाग से उचित शब्द ढूँढ़ें और लिखें। (പാഠഭാഗത്തുനിന്ന് ഉചിതമായ വാക്ക് തെരഞ്ഞെടുത്തെഴുതാം.) 
वह हमारे घर के पास ही छोटी सी गुमटी में बैठी मौसमी फल बेचती थी। मैंने उस कांग से उस बूढ़ी महिला के बारे में पूछा।

• छोटी सी गुमटी
• बूढ़ी महिला
• ............ संतरा
• ............कांग
• ............शकरकंद
• ............ग्राहक
............सवाल
• ............लड़की
............उँगलियाँ
उत्तरः
• मीठा संतरा
• बूढ़ी कांग
• उबले शकरकंद
• पुराना सवाल
• नियमित ग्राहक
• छोटी लड़की
• दो उँगलियाँ

♦ क्या 'मीठा संतरा' पाठ पसंद आया ? टिप्पणी लिखें। (എന്താ 'മീഠാ സംതരാ' പാഠം ഇഷ്ടമായോ? കുറിപ്പ് എഴുതാം.)
'मीठा संतरा' यायावर का संस्मरण है। शिलांग में रहते वक्त लेखक एक बूढ़ी कांग की गुमटी जाते थे। वहाँ से वे बातें करके मीठे संतरे खरीदते थे। तब उस बूढ़ी कांग के साथ उसकी पोती बैठी थी। बीस साल के बाद लेखक फिर वहाँ गये। तब उस गुमटी में एक युवती को देखा। ये युवती बूढ़ी कांग की पोती थी। दोनों खुशी से बातें की।
('മീഠാ സംതാരാ' യായാവറിന്റെ ഓർമ്മക്കുറിപ്പാണ്. ഷില്ലോംഗിൽ താമസിക്കുമ്പോൾ ലേഖകൻ ഒരു വൃദ്ധയായ കച്ചവടക്കാരിയുടെ പെട്ടിക്കടയിൽ പോകാറുണ്ടായിരുന്നു. അദ്ദേഹം അവരോട് സംസാരിക്കുകയും അവിടെനിന്ന് മധുരമുള്ള ഓറഞ്ചുകൾ വാങ്ങിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് വൃദ്ധയോടൊപ്പം അവരുടെ ചെറുമകൾ ഉണ്ടായിരുന്നു. ഇരുപത് വർഷങ്ങൾക്കു ശേഷം ലേഖകൻ വീണ്ടും അവിടെ പോയി. അപ്പോൾ അവിടെ പെട്ടിക്കടയിൽ ഒരു യുവതിയെ കണ്ടു. ആ യുവതി വൃദ്ധയായ കച്ചവടക്കാരിയുടെ ചെറുമകൾ ആയിരുന്നു. ഇരുവരും സന്തോഷത്തോടെ സംസാരിച്ചു.)

मेरी टिप्पणी में।........               हाँ   नहीं 
लेखक का परिचय दिया है। ✔  
पात्रों के चरित्र का उल्लेख है।
 ✔    
संवादों की विशेषण पर चर्चा की है। ✔
मनपसंद प्रसंगों का उल्लेख है।
 ✔
अपना विचार प्रकट किया है। ✔
शीर्षक लिखा है । ✔   
♦ अनुबद्ध कार्य: (തുടർപ്രവർത്തനം)
सब्जियों और फलों के नाम तालिका में लिखें। (പച്ചക്കറികളുടെയും പഴങ്ങളുടെയും പേര് പട്ടികയിൽ എഴുതാം.)
फल (പഴങ്ങൾ) सब्जि (പച്ചക്കറികൾ)
अंजीर (അത്തിപ്പഴം) Fig ककड़ी (വെള്ളരിക്ക) Cucumber
आम (മാങ്ങ) Mango भिड़ी (വെണ്ടയ്ക്ക) Ladies finger
पपीता (കപ്പളങ്ങ) Papayaचिचिंड़ा (പടവലങ്ങ) Snakegourd
अनन्नास (കൈതച്ചക്ക) Pineappleप्याज (ഉള്ളി) Onion 
कटहल (ചക്ക) Jackfruit बंदगोभी (കാബേജ്) Cabbage
तरबूजा (തണ്ണിമത്തൻ) Watermelon फूलगोभी (കോളിഫ്‌ളവർ) Cauliflower
नींबू (ചെറുനാരങ്ങ) Lemonधनिया (മല്ലി) Corriander
शहतूत (മൾബറി) Mulberryसूरन (ചേന) Yam
केला (വാഴപ്പഴം) Bananaआलू (ഉരുളക്കിഴങ്ങ്) Potato
अंगूर (മുന്തിരിങ്ങ) Grapesटमाटर (തക്കാളി) Tomato
♦ 'मीठा संतरा' किसका संस्मरण है ? (“മീഠാ സംതരാ' ആരുടെ ഓർമ്മക്കുറിപ്പാണ്?) यायावर का। (യായാവറിന്റെ)

♦ लेखक के मन में किसकी याद आयी ? (ലേഖകന്റെ മനസ്സിൽ ആരുടെ ഓർമ്മ വന്നു?)
शिलांग की गुमटी की बूढ़ी कांग की (ഷില്ലോംഗിലെ പെട്ടിക്കടയിലെ വൃദ്ധയായ കച്ചവടക്കാരിയെ.)
 
♦ शिलांग में लेखक कहाँ रहता था ? (ഷില്ലോംഗിൽ ലേഖകൻ എവിടെയായിരുന്നു താമസിച്ചത്?) 
मल्की हिल्स में। (മൽകി ഹിൽസിൽ.)

बूढ़ी कांग क्या-क्या बेचती थी? (വൃദ്ധയായ കച്ചവടക്കാരി എന്തൊക്കെയാണ് വിറ്റിരുന്നത്?) 
संतरा, केले, प्लम, पाइनेपल, उबले शकरकंद, बिस्कुट, चॉकलेट और पेपरमिंट। (മധുരക്കിഴങ്ങ്, ബിസ്ക്കറ്റ്, ചോക്ലേറ്റ്, പെപ്പർമിന്റ് തുട ങ്ങിയവ.)

बूढ़ी कांग के साथ कौन बैठी थी ? (വൃദ്ധയായ കച്ചവടക്കാരിയുടെ കൂടെ ആരായിരുന്നു ഇരുന്നത് ?) 
उसकी पोती। (അവരുടെ കൊച്ചുമകൾ.)

♦ 'संतरा मीठा है ?' यह किसने पुछा? (ഓറഞ്ച് മധുരമുള്ളതാണോ?' -ഇതാരാണ് ചോദിച്ചത്?) 
लेखक ने। (ലേഖകൻ.)

♦ बूढ़ी कांग के राय में संतरे में कितनी चीनी (വൃദ്ധയായ കച്ചവടക്കാരിയുടെ അഭിപ്രായത്തിൽ ഓറഞ്ചിൽ എത്ര പഞ്ചസാരയിട്ടു)
दो पव्वा। (രണ്ടു നാഴി)

♦ लेखक कितने साल बाद फिर शिलांग आया ? (ലേഖകൻ എത്ര വർഷങ്ങൾക്കുശേഷമാണ് വീണ്ടും ഷില്ലോംഗിൽ വന്നത്?)
बीस साल के बाद | (ഇരുപത് വർഷങ്ങൾക്കുശേഷം)

♦ बीस साल के बाद लेखक मल्की हिलस की गुमटी में किसको देखा ? (ഇരുപത് വർഷങ്ങൾക്കുശേഷം ലേഖകൻ മൽകി ഹൗസിലെ പെട്ടിക്കടയിൽ ആരെ കണ്ടു?)
एक युवती को । (ഒരു യുവതിയെ)

♦ गुमटी में लेखक ने देखी युवती कौन थी ? (പെട്ടിക്കടയിൽ ലേഖകൻ കണ്ട യുവതി ആരായിരുന്നു?)
बूढ़ी कांग की पोती । (വൃദ്ധയായ കച്ചവടക്കാരിയുടെ കൊച്ചുമകൾ.)