Kerala Syllabus Class 10 Social Science II Chapter 01 ഋതു ഭേദങ്ങളും സമയവും - ചോദ്യോത്തരങ്ങൾ 

SCERT KERALA SSLC GEOGRAPHY QUESTIONS & ANSWERS - SEASONS AND TIME STD X  Social Science II ഋതു ഭേദങ്ങളും സമയവും - ചോദ്യോത്തരങ്ങൾ (Malayalam Medium) Study Notes

ഈ അദ്ധ്യായം English Medium Notes Click here

1. ഋതുഭേദങ്ങള്‍ ഉണ്ടാവുന്നത്‌എന്തുകൊണ്ട്‌?
- ഭൂമിയുടെ പരിക്രമണം,
- അച്ചുതണ്ടിന്റെ ചരിവ്‌,
- അച്ചുതണ്ടിന്റെ സമാന്തരത.
- സൂര്യന്റെ അയനമാറ്റം 
എന്നിവ മൂലമാണ്‌ഭൂമിയില്‍ വസന്തകാലം, ഗ്രീഷ്ട കാലം, ഹേമന്ത കാലം, ശൈത്യകാലം എന്നിങ്ങനെ വ്യതൃസ്ത ഋതുക്കള്‍ ചാക്രികമായി ആവര്‍ത്തിക്കുന്നത്‌.

2. ഭൂമിയുടെ പരിക്രമണം
- ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിന്‌പരിക്രമണം എന്നു പറയുന്നു.

3. ഭൂമിക്ക്‌ സൂര്യനെ വലം വെക്കുന്നതിന്‌ വേണ്ട കാലയളവ്‌ എത്ര?
- 365 1/4 ദിവസം.

4. എന്താണ്‌ അധിവര്‍ഷം?
- ഒരു വര്‍ഷത്തിലെ 365 1/4 ദിവസങ്ങളിലെ കാല്‍ ദിവസങ്ങള്‍ കൂടി ചേര്‍ന്ന്‌ നാലു വര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം കൂടി വരുന്നതാണ്‌ അധിവര്‍ഷം (അഥവാ ഒരു വര്‍ഷത്തില്‍ 366 ദിവസം വരുന്നതാണ്‌ അധിവര്‍ഷം).

5. അച്ചുതണ്ടിന്റെ ചരിവ്‌
- ഭൂമിയുടെ അച്ചുതണ്ടിന്‌ പരിക്രമണപഥത്തില്‍ 66 1/2 ഡിഗ്രി ചരിവും ലംബതലത്തില്‍23 1/2 ഡിഗ്രി ചെരിവുമാണ്‌ഉള്ളത്‌.

6. സൂര്യസമീപകം സൂര്യോച്ചം
- ഒരു പരിക്രമണ കാലയളവില്‍ ഭൂമിക്ക്‌ സൂര്യനില്‍ നിന്നും ഉള്ള അകലത്തില്‍ നിരന്തരം മാറ്റം ഉണ്ടായിക്കൊണ്ടിരിക്കും.
സൂര്യ സമീപകം
ഭൂമി സൂര്യനോട്‌ഏറ്റവും അടുത്തു വരുന്ന ദിവസം സൂര്യ സമീപകം എന്നു പറയുന്നു. ജനുവരി 3 നാണ്‌ഭൂമി സൂര്യനോട്‌ഏറ്റവും അടുത്തു വരുന്ന ദിവസം
സൂര്യോച്ചം
ഭൂമി സൂര്യനോട്‌ഏറ്റവും അകുന്നുനില്‍ക്കുന്ന ദിവസത്തെ സൂര്യോച്ചം എന്നും അറിയപ്പെടുന്നു. ജുലൈ 4 നാണ്‌ഭൂമി സൂര്യനോട്‌ഏറ്റവും അകുന്നുനില്‍ക്കുന്ന ദിവസം. 

7. അച്ചുതണ്ടിന്റെ സമാന്തരത എന്നാലെന്താണ്?
- പരിക്രമണ വേളയില്‍ ഉടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ്‌ നിലനിര്‍ത്തുന്നതിന്നെയാണ്‌അച്ചുതണ്ടിന്റെ സമാന്തരത എന്നു പറയുന്നത്‌.

8. സൂര്യന്റെ അയനവും തുഭേദങ്ങളും
- സുര്യന്റെ അയനമാണ്‌ഭൂമിയില്‍ തുഭേദങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. 
- സൂര്യന്റെ അയനംമൂലം ഭൂമിയില്‍ സൂര്യപ്രകാശം പതിക്കുന്നതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു.
- വര്‍ഷത്തില്‍ ഒരു പകുതിയില്‍ ഉത്തരാര്‍ദ്ധഗോളത്തിലും മറുപകുതിയില്‍
ദക്ഷിണാര്‍ദ്ധഗോളത്തിലും ആയിരിക്കും സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നത്‌.
- സൂര്യരശ്മികള്‍ ലംബമായിപതിക്കുന്ന അര്‍ദ്ധഗോളത്തില്‍ ചൂട്‌ പൊതുവെ കൂടുതലായിരിക്കും, അവിടെ വേനല്‍ക്കാലവും ആയിരിക്കും.
- സൂര്യരശ്മികള്‍ ചരിഞ്ഞ്‌ പതിക്കുന്ന അര്‍ദ്ധഗോളത്തില്‍ ചൂട്‌ കുറവും അവിടെ ശൈത്യവും ആയിരിക്കും.
- എന്നാല്‍ വര്‍ഷം മുഴുവന്‍ ഉയര്‍ന്നതോതില്‍ സുൂര്യപ്രകാശം,ലഭിക്കുന്ന
ഉഷ്ണുമേഖലാപ്രദേശങ്ങളില്‍ ഋതുഭേദങ്ങള്‍ പ്രകടമായി അനുഭവപെടാറില്ല.
നാലു ഋതുക്കളും കൃത്യമായി അനുഭവപ്പെടുന്നത്‌മധ്യ അക്ഷാംശങ്ങളിലാണ്‌(23 1/2 ഡിഗ്രിക്കും 66 1/2 ഡിഗ്രിക്കും ഇടയില്‍).

9. സൂര്യന്റെ ആപേക്ഷിക ചലനവും ഋതുക്കളും.


10. ഗ്രിഷ്ഠ അയനാന്തം
- മാര്‍ച്ച്‌ 21 മുതല്‍ ഭൂമദ്ധ്യരേഖയില്‍ നിന്നും വടക്കോട്ട്‌ അയനം ചെയ്യുന്ന സൂര്യന്‍ ജൂണ്‍ 21 ന്ന്‌ ഉത്തരായന രേഖക്ക്‌ നേര്‍ മുകളില്‍ എത്തുന്നു. ഈ ദിനത്തെ (ജൂണ്‍ 21 നെ) ഉത്തരാര്‍ദ്ധഗോളത്തില്‍ ഗ്രീഷ്ട അയനാന്തദിനം എന്ന്‌വിളിക്കുന്നു.
- ഗ്രീഷ്ഠ അയനാന്ത ദിനത്തില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള പകലും, ഏറ്റവും ഹൃസ്വമായ രാത്രിയും അനുഭവപ്പെടുന്നു.

11. ജൂണ്‍ 21 ന്‌ദക്ഷിണാര്‍ദ്ധഗോളത്തില്‍ രാത്രി പകലുകള്‍ക്കുള്ള പ്രത്യേകത?
- രാത്രിയുടെ ദൈര്‍ഘ്യം കൂടുതലും, പകലിന്റെ ദൈര്‍ഘ്യം കുറവും ആയിരിക്കും.

12. ഡിസംബര്‍ 22 ന്‌ ദക്ഷിണാര്‍ധഗോളത്തിലെ രാത്രി പകലുകള്‍ക്ക്‌ എന്ത്‌ പ്രത്യേകതയാണുള്ളത്‌?
- രാത്രിയുടെ ദൈര്‍ഘ്യം കുറവ്, പകലിന്‌ ദൈര്‍ഘ്യം കൂടുതല്‍.

13. വിഷുവങ്ങള്‍
- സൂര്യന്‍ ഭൂമധ്യരേഖക്ക്‌ നേര്‍മുകളില്‍ ആയിരിക്കുമ്പോള്‍ ഉത്തരാര്‍ദ്ധഗോളത്തിലും ദക്ഷിണാര്‍ദ്ധ ഗോളത്തിലും തുല്യ അളവില്‍ സൂര്യപ്രകാശം ലഭിക്കുന്നു. മാര്‍ച്ച്‌ 21 സെപ്റ്റംബര്‍ 23 എന്നീ ദിനങ്ങളിലാണ്‌സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക്‌ നേര്‍മുകളില്‍ വരുന്നത്‌.
- ഈ ദിനങ്ങളില്‍ രണ്ട്‌ അര്‍ദ്ധ ഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം തുല്യമായിരിക്കും. ഈ ദിവസങ്ങളെ സമരാത്ര ദിനങ്ങള്‍ അഥവാ വിഷുവങ്ങള്‍ എന്ന്‌വിളിക്കുന്നു.

14. വസന്തകാലം
- മാര്‍ച്ച്‌ 21 മുതല്‍ ജൂണ്‍ 21 വരെ സൂര്യന്‍, ഭൂമദ്ധ്യരേഖയില്‍ നിന്നും ഉത്തരായനരേഖയിലേക്ക്‌ യാത്ര ചെയ്യുന്നു.
- ഈ കാലയളവിലാണ്‌ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലം അനുഭവപ്പെടുന്നത്‌.
- ശൈത്യകാലത്തില്‍ നിന്ന്‌ വേനല്‍ക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ്‌വസന്തം.

15. വസന്തകാലത്തിലെ സവിശേഷതകള്‍?
- ചെടികള്‍ തളിര്‍ക്കുന്നു, പുഷ്മിക്കുന്നു. മാവ്‌ പൂക്കുന്നു, പ്ലാവില്‍ ചക്ക ഉണ്ടാവുന്നു.

16. ഉത്തരാര്‍ദ്ധശോളത്തില്‍ വസന്തകാലം ആയിരിക്കുമ്പോള്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏത്‌കാലമായിരിക്കും?
- ഹേമന്തകാലം.

17. ഗ്രീഷ്മകാലം
- ജൂണ്‍ 21 സൂര്യന്‍ ഉത്തരായനരേഖയില്‍ നിന്ന്‌ തെക്കോട്ട്‌ അയനം ചെയ്ത്‌ സെപ്റ്റംബര്‍23 ന്‌ഭൂമധ്യരേഖയിലെത്തുന്നു.
- ഈ കാലയളവിലാണ്‌ഉത്തരാര്‍ദ്ധഗോളത്തില്‍ വേനല്‍ക്കാലം (ഗ്രീഷ്ടകാലം) അനുഭവപ്പെടുന്നത്‌.

18. വേനല്‍ക്കാലത്ത്‌(ഗ്രീഷ്മകാലം)പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്തെല്ലാം?
- അന്തരീക്ഷ താപം വര്‍ദ്ധിക്കുന്നു.
- ജലാശയങ്ങള്‍ വറ്റുന്നു.
- വരള്‍ച്ച അനുഭവപെടുന്നു.
- ജലക്ഷാമം അനുഭവപ്പെടുന്നു.

19. ഹേമന്തകാലം
- സെപ്റ്റംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെയാണ്‌ ഉത്തരാര്‍ദ്ധഗോളത്തില്‍ ഹേമന്തകാലം.
- സൂര്യന്‍ ഭൂമധ്യരേഖയില്‍ നിന്ന്‌ ദക്ഷിണായനരേഖയിലേക്ക്‌ അയനം ചെയ്യുന്ന കാലമാണിത്‌.
- വേനല്‍ കാലത്തിന്റെ തീക്ഷ്‌ണതയില്‍ നിന്ന്‌ ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ്‌ഹേമന്തം
- പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞ്‌ വരികയും രാത്രിയുടെ ദൈര്‍ഘ്യംകൂടി വരികയും ചെയ്യുന്നു.
- വരാനിരിക്കുന്ന ശൈത്യകാലത്തെ അതിജീവിക്കാന്‍ മരങ്ങള്‍ ഇലപൊഴിക്കുന്നു.

20. ശൈത്യകാലം
- സൂര്യന്‍ ദക്ഷിണായനരേഖയില്‍ നിന്നും ഭൂമധ്യരേഖയിലേക്ക്‌ സഞ്ചരിക്കുന്ന കാലത്തിലാണ്‌ ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യകാലം.
- ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച്‌ 21 വരെയാണ്‌ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യകാലം.
സവിശേഷതകള്‍
- തണുപ്പ്‌ വര്‍ദ്ധിക്കുന്നു.
- മഞ്ഞ്‌വീഴ്ച്ചയുണ്ടാവുന്നു.

21. ശൈത്യ അയനാന്തം 
- സെപ്റ്റംബര്‍ 23 മുതല്‍ സൂര്യന്‍, ഭൂമധ്യരേഖയില്‍ നിന്ന്‌ തെക്കോട്ട്‌ അയനം ചെയ്ത്‌ ഡിസംബര്‍ 22 ന്‌ ദക്ഷിണായന രേഖക്ക്‌ നേര്‍മുകളില്‍ എത്തുന്നു. ഈ ദിവസത്തെ, (സെപ്റ്റംബര്‍ 23) ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യ അയനാന്ത ദിനം എന്ന്‌വിളിക്കുന്നു.
- ഈ ദിവസത്തില്‍, ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ഹ്രസ്വമായ പകലും, ഏറ്റവും ദൈര്‍ഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു.

22. ഡിസംബര്‍ 22 ന്‌(ശൈത്യ അയനാന്തം) ദക്ഷിണാര്‍ധഗോളത്തിലെ രാത്രി പകലുകള്‍ക്ക്‌ എന്ത്‌ പ്രത്യേകതയാഞുള്ളത്‌?
- രാത്രിയുടെ ദൈര്‍ഘ്യം കുറവ്‌,
- പകലിന്‌ ദൈര്‍ഘ്യം കൂടുതല്‍.

23. ഉത്തരായനം എന്നാല്‍ എന്താണ്‌? 
- ശൈത്യായനാന്തത്തെ തുടര്‍ന്ന്‌ സൂര്യന്‍ ദക്ഷിണായനരേഖയില്‍ നിന്ന്‌ ഉത്തരായന രേഖയിലേക്ക്‌ യാത്ര ചെയ്യുന്നു.
- ഇത്‌ ഡിസംബര്‍ 22 മുതല്‍ ജൂണ്‍ 21 വരെയാണ്‌.
- ഇതിനെയാണ്‌ഉത്തരായനം എന്നു വിളിക്കുന്നത്‌.
- ഉത്തരായന കാലത്ത്‌ഉത്തരാര്‍ദ്ധഗോളത്തില്‍ പകലിന്റെ ദൈര്‍ഘ്യം ക്രമേണ കൂടി വരുന്നു.

24. ദക്ഷിണായനം എന്നാല്‍ എന്താണ്‌?
- ഗ്രീഷ്മ അയനാന്തത്തെ തുടര്‍ന്ന്‌ സൂര്യന്‍ ഉത്തരായനരേഖയില്‍ നിന്ന്‌ദക്ഷിണായനരേഖയിലേക്ക്‌ അയനം ചെയ്യുന്നു.
- ഇത്‌ജൂണ്‍ 21 മുതല്‍ ഡിസംബര്‍ 22 വരെയാണ്‌. ഇതിനെ ദക്ഷിണായനം എന്ന്‌പറയുന്നു.
- ദക്ഷിണായനകാലത്ത്‌ഉത്തരാര്‍ദ്ധഗോളത്തിലെ പകലുകള്‍ക്ക്‌ ദൈര്‍ഘ്യം കുറഞ്ഞു കുറഞ്ഞു വരുന്നു.

25. പ്രാദേശിക സമയം
- ഒരു പ്രദേശത്തെ സൂര്യന്റെ ഉച്ചസ്ഥാനത്തെ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന സമയമാണ്‌ പ്രാദേശിക സമയം.
- സൂര്യന്‍ തലയ്ക്കുമുകളില്‍ എത്തുന്ന ഉച്ചയ്ക്ക്‌ 12:00 മണി ആയിരിക്കും.
- ആദ്യകാലങ്ങളില്‍ ഒരു പ്രദേശത്തെ സൂര്യന്റെ ഉച്ചസ്ഥാനവും, സൂര്യപ്രകാശം സൃഷ്ടിക്കുന്ന നിഴലും അടിസ്ഥാനമാക്കി ആയിരുന്നു, സമയം നിര്‍ണയിച്ചിരുന്നത്‌.

26. ഒരു രാജ്യത്ത്‌ നിരവധി, പ്രാദേശിക സമയങ്ങള്‍ ഉണ്ടായാല്‍ അത്‌സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ എന്തെല്ലാം?
- രാജ്യത്ത്‌ ഉടനീളം ബാധകമാകുന്ന തീവണ്ടി സമയക്രമം തയ്യാറാക്കാന്‍ കഴിയില്ല.
- റേഡിയോ പരിപാടികളെക്കുറിച്ചുള്ള അറിയിപ്പ്‌ നല്‍കാന്‍ കഴിയില്ല.
- രാജ്യത്ത്‌ എല്ലായിടത്തും ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ച്‌ ഒരേസമയം പരീക്ഷകള്‍ നടത്താന്‍ കഴിയില്ല.

27. ഭൂമിയുടെ ഭൂമണവും സമയനിര്‍ണയവും 
- ഭൂമി സ്വന്തം അച്ചുതണ്ട്‌ ആധാരമാക്കി ഭൂമണം ചെയ്യുന്നതിന്റെ ഫലമായാണ്‌രാത്രിയും പകലും ഉണ്ടാകുന്നത്‌.
- ഭൂമി ഭൂമണം ചെയ്യുന്നത്‌ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ ആണ്‌.
- ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂര്‍ എടുക്കുന്നു.
- ഭ്രമണം പടിഞ്ഞാറു നിന്നു കിഴക്കോട്ട്‌ ആയതിനാല്‍ സൂര്യോദയം കിഴക്കുനിന്ന്‌ ആയിരിക്കും. 

28. ഇന്ത്യയില്‍ സൂര്യനെ ആദ്യം കാണുന്നത്‌ ഏതു സംസ്ഥാനത്ത്‌ ഉള്ളവരായിരിക്കും?
- അരുണാചല്‍ പ്രദേശ്‌

29. സമയനിര്‍ണയം പ്രധാനപെട്ട വിവരങ്ങള്‍
- ഭൂമിയുടെ കോണളവ്‌ 360 ഡിഗ്രി ആണ്‌.
- ഓരോ ഡിഗ്രി കോണളവിലും ഒരു രേഖാംശം വീതം വരച്ചാല്‍ 360 രേഖാംശരേഖ ലഭിക്കും.
- 360 ഡിഗ്രി തിരിയാന്‍ ഭൂമിക്ക്‌ വേണ്ടത്‌ 24 മണിക്കൂറാണ്‌.
- 24 മണിക്കൂറിനെ മീനിറ്റിലേക്ക്‌മാറ്റിയാല്‍ 24 X 60 = 1440 മിനിറ്റ്‌.
- അതായത്‌360 ഡിഗ്രി തിരിയാന്‍ ഭൂമിക്ക്‌ വേണ്ട സമയം 1440 മിനിറ്റ്‌.
- ഒരു ഡിഗ്രി രേഖാംശപ്രദേശം തിരിയാന്‍ ഭൂമിക്ക്‌ വേണ്ട സമയം 1440/360 = 4 മിനിറ്റ്‌.
- 15 ഡിഗ്രി രേഖാംശ പ്രദേശം തിരിയുമ്പോള്‍ ഒരു മണിക്കൂര്‍ സമയ വ്യത്യാസം ഉണ്ടാകും - 15 X 4 മിനിറ്റ്‌ = 60 മിനിറ്റ്‌ (1 മണിക്കൂര്‍).
- അതായത്‌ഒരു മണിക്കൂറില്‍ ഭൂമിയുടെ 15 ഡിഗ്രി രേഖാംശ പ്രദേശമാണ്‌സൂര്യനു മുന്നിലൂടെ കടന്നു പോകുന്നത്‌.
- ഭൂമിയുടെ ഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ട്‌ ആയതിനാല്‍ സമയം കൂടുതല്‍ രേഖപ്പെടുത്തുന്നത്‌ കിഴക്കോട്ടും സമയം കുറവ്‌ രേഖപ്പെടുത്തുന്നത്‌പുടിഞ്ഞാറോട്ടും ആയിരിക്കും.
- ഒരു നിശ്ചിത രേഖാംശത്തില്‍ നിന്നും കിഴക്കോട്ട്‌ ഓരോ ഡിഗ്രി രേഖാംശത്തിനും സമയം നാലു മിനിറ്റ്‌ കൂടിയും പടിഞ്ഞാറോട്ട്‌ നാലുമിനിറ്റ്‌ കുറഞ്ഞും വരുന്നു.

30. ഗ്രീനിച്ച്‌ സമയവും (GMT)സമയമേഖലയും
- പൂജ്യം ഡിഗ്രി രേഖാംശ രേഖ ഗ്രീനിച്ച്‌ രേഖ എന്നറിയപ്പെടുന്ന.
-ഈ രേഖ ഇംഗ്ലണ്ടിലെ റോയല്‍ ബ്രിട്ടീഷ്‌ വാനനിരീക്ഷണ ശാല സ്ഥിതിചെയ്യുന്ന ഗ്രീനിച്ച്‌ എന്ന സ്ഥലത്ത്‌കൂടി പോകുന്നതിനാല്‍ ആണ് ഗ്രീനിച്ച്‌ രേഖ എന്നറിയപ്പെടുന്നത്‌.
- ഗ്രീനിച്ച്‌ രേഖ അടിസ്ഥാനമാക്കിയാണ്‌ ലോകത്ത്‌ എവിടെയുമുള്ള സമയം നിര്‍ണയിക്കപ്പെടുന്നത്‌.
- അതിനാല്‍ ഗ്രീനിച്ച്‌ രേഖയെ പ്രൈം മെറിഡിയന്‍ എന്ന്‌വിളിക്കുന്നു.
- ഗ്രീനിച്ച്‌ രേഖയിലെ പ്രാദേശിക സമയത്തെ ഗ്രീനിച്ച്‌ സമയം എന്ന്‌ പറയുന്നു.
- ഗ്രീനിച്ച്‌ രേഖ അടിസ്ഥാനമാക്കി ഒരു മണിക്കൂര്‍ വീതം സമയ വ്യത്യാസം ഉള്ള 24 സമയ മേഖലകളായി ലോകത്തെ തിരിച്ചിരിക്കുന്നു.
- ഇവ സമയമേഖലകള്‍ എന്നറിയപ്പെടുന്നു.

31. ഓരോ;സമയമേഖലയുടെയും രേഖാംശീയ വ്യാപ്പി എത്ര? 
- 15⁰

32. സ്റ്റാന്‍ഡേര്‍ഡ്‌സമയം
- വിവിധ രേഖാംശങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ അതാതിടങ്ങളിലെ പ്രാദേശികസമയം പരിഗണിച്ചാല്‍ അത്‌ പല അവസരങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കും. ഇതു പരിഹരിക്കാന്‍ രാജ്യത്തിന്റെ കേന്ദ്രഭാഗത്ത്‌കൂടി കടന്നുപോകുന്ന രേഖാംശത്തിലെ പ്രാദേശിക സമയത്തെ രാജ്യത്തെ മുഴുവന്‍ പൊതു സമയമായി കണക്കാക്കുന്നു.
രാജ്യത്തിന്റെ ഏറെക്കുറെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖാംശരേഖ
മാനകരേഖാംശമായി (സ്റ്റാന്‍ഡേര്‍ഡ്‌മെറിഡിയന്‍) പരിഗണിക്കുന്നു.
മാനക രേഖാംശത്തിലെ പ്രാദേശിക സമയമാണ്‌ ആ രാജ്യത്തിന്റെ മാനക
സമയം (സ്റ്റാന്‍ഡേര്‍ഡ്‌സമയം).

33. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സമയം (IST)
- പൂര്‍വ്വരേഖാംശം 68 ഡിഗ്രി മുതല്‍ 97 ഡിഗ്രി വരെയാണ്‌ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി 
- ഇന്ത്യയുടെ ഏകദേശം മധ്യത്തായിസ്ഥിതിചെയുന്ന 82 1/2 ഡിഗ്രി പൂര്‍വ
രേഖാംശത്തെയാണ്‌ഇന്ത്യയുടെ മാനകരേഖാംശമായി കണക്കാക്കുന്നത്‌.
- ഈ രേഖാംശത്തിലെ പ്രാദേശിക സമയമാണ്‌ഇന്ത്യയിലെ പൊതുവായ സമയം
- ഇതിനെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സമയം എന്ന്‌വിളിക്കുന്നു.

34. ഇന്ത്യന്‍ സ്പാന്‍ഡേര്‍ഡ്‌സമയം ഗ്രീനിച്ച്‌ സമയത്ത്‌നിന്നും എത്ര വ്യത്യാസപെട്ടിരിക്കുന്നു.
- 5.30 മണിക്കൂര്‍ കൂടുതല്‍ ആയിരിക്കും.

35. അന്താരാഷ്ട ദിനാങ്കരേഖ
-1 80 ഡിഗ്രി രേഖാംശ രേഖയെയാണ്‌അന്താരാഷ്ട്ര ദിനാങ്കരേഖ എന്ന്‌പറയുന്നത്‌.
- ഈ രേഖയ്ക്ക്‌ പടിഞ്ഞാറ്‌24 മണിക്കൂര്‍ കൂടുതലും കിഴക്ക്‌ 24 മണിക്കൂര്‍ കുറവും ആയിരിക്കും.
- അതായത്‌ ഈ രേഖക്ക്‌ പടിഞ്ഞാറുഭാഗത്ത്‌ വെള്ളി ആണെങ്കില്‍ കിഴക്കുഭാഗത്ത്‌വ്യാഴം ആയിരിക്കും.
- ഒരു രാജ്യത്തിന്റെ മധ്യത്തിലൂടെ ഈ രേഖ കടന്നു പോകുമ്പോള്‍ ദിവസങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസം പരിഹരിക്കുന്നതിനുവേണ്ടി കര ഭാഗത്തെ ഒഴിവാക്കി കടലിലൂടെ വളച്ചാണ്‌ വരച്ചിരിക്കുന്നത്‌.
- പസഫിക്‌സമുദ്രത്തിലെ ബെറിങ്‌ കടലിടുക്കിലൂടെ ആണ്‌അന്താരാഷ്ട ദിനാങ്കരേഖ കടന്നുപോകുന്നത്‌.
- ഈ രേഖ മുറിച്ചുകടന്ന്‌ പടിഞ്ഞാറോട്ട്‌ സഞ്ചരിക്കുന്ന ഒരാള്‍ കലണ്ടറില്‍ ഒരുദിവസം കൂട്ടിയും കിഴക്കോട്ട്‌ പോകുന്നവര്‍ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു.
(Balance Note) Download Now


* Geography Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here