SSLC History - Chapter 02 ലോകം ഇരുപതാം നൂറ്റാണ്ടിൽ - ചോദ്യോത്തരങ്ങൾ
Study Notes for SSLC Social Science I (Malayalam Medium) World in the Twentieth Century | History: Chapter 02 ലോകം ഇരുപതാം നൂറ്റാണ്ടിൽ
SCERT Solutions for Class 10th History Chapterwise
Class 10 Social Science I - Questions and Answers
Chapter 02: ലോകം ഇരുപതാം നൂറ്റാണ്ടിൽ.
1. ഉല്‍പാദനവും വിതരണവും സ്വകാര്യവ്യക്തികള്‍ നിയന്ത്രിക്കുന്ന സമ്പദ് വ്യവസ്ഥ ഏത്?
- മുതലാളിത്തം
2. ഫാഷിസ്റ്റ് ആക്രമങ്ങളെ പ്രോത്സാഹിപ്പിച്ച മുതലാളിത്ത രാഷ്ട്രങ്ങളുടെ നയം എന്ത് പേരില്‍ അറിയപ്പെടുന്നു?
- പ്രീണന നയം
3. പാലസ്തീന്‍കാര്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച സംഘടന ഏത്? അതിന് നേതൃത്വം നല്‍കിയത് ആര്?
- പാലസ്തീന്‍ വിമോചന സംഘടന
4. പാലസ്തീന്‍ വിമോചന സംഘടനയ്ക്ക് നേതൃത്വം നല്‍കിയത് ആര്?
- യാസര്‍ അറാഫത്ത്
5. പാലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കാന്‍, അമേരിക്കയുടെ മധ്യസ്ഥതയിൽ, ഇസ്രായേല്‍ അംഗീകരിച്ച കരാര്‍ ഏത്?
- ഓസ്ലോ കരാര്‍
6. പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം എന്നതുപോലെയാണ് ' ഈ പ്രസ്താവന ആരുടേതാണ്?
- മുസ്സോളിനി
7. ജൂതന്‍മാര്‍ക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച പ്രസ്ഥാനം ഏത്?
- സിയോണിസ്റ്റ് പ്രസ്ഥാനം
8. 'ഒരു കൈയില്‍ സമാധാനത്തിന്റെ ഒലീവിലയും മറുകൈയില്‍ വിമോചനപ്പോരാളിയുടെ തോക്കുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ഒലീവിലകള്‍ എന്റെ കൈകളില്‍നിന്ന് നഷ്ടമാകാതിരിക്കട്ടെ'. ഈ പ്രസ്താവന ആരുടേതാണ്?
- യാസര്‍ അറാഫത്ത്
9. ആഫ്രിക്കന്‍ വന്‍കരയിലെ രാജ്യങ്ങളുടെ അതിരുകള്‍ നേര്‍രേഖയിലായത് എന്തുകൊണ്ട്?
- വിഭവങ്ങള്‍ തേടി ആഫ്രിക്കയില്‍ എത്തിയ യൂറോപ്യന്‍മാര്‍ ആഫ്രിക്കയെ
വീതംവെച്ചെടുത്തു.
- യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഭൂപടത്തില്‍ അതിര്‍ത്തികള്‍ വരച്ച് ആഫ്രിക്കയെ വീതം വച്ചതുകൊണ്ടാണ് ആഫ്രിക്കന്‍ വന്‍കരയിലെ രാജ്യങ്ങളുടെ അതിരുകള്‍ നേര്‍രേഖയിലായത്.
10. എന്താണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ?
- വ്യവസായ വിപ്ലവത്തിന്റെ ഫലമായി ഉല്‍പ്പാദനം ഫാക്ടറികളിലേയ്ക്ക് മാറി.
- ഫാക്ടറികളില്‍ മൂലധന നിക്ഷേപം നടത്തി മുതലാളിമാര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു.
- ഇത് മുതലാളിമാരുടെ ലാഭത്തില്‍ വര്‍ധനയുണ്ടാക്കി.
- ലാഭം ലക്ഷ്യമാക്കി ഉല്‍പ്പാദനവും വിതരണവും സ്വകാര്യ വ്യക്തികള്‍ നിയന്ത്രിച്ചിരുന്ന സമ്പദ് വ്യവസ്ഥ മുതലാളിത്തം എന്നറിയപ്പെട്ടു.
11. എന്താണ് കോളനി വല്‍ക്കരണം?
- യൂറോപ്പില്‍ വന്‍കിട വ്യവസായങ്ങളുടെ വരവ് ഉല്‍പ്പാദനം ആഭ്യന്തര ആവശ്യത്തിന്
വേണ്ടതിനെക്കാള്‍ വന്‍തോതില്‍ ഉയര്‍ത്തി.
- അവ വിറ്റഴിക്കാന്‍ ആഭ്യന്തര കമ്പോളം മാത്രം മതിയായിരുന്നില്ല.
- ഇത് യൂറോപ്പിലെ വ്യാവസായിക രാജ്യങ്ങള്‍ തമ്മില്‍ കമ്പോളത്തിനുവേണ്ടിയുള്ള
മത്സരത്തിന് കാരണമായി
- അവര്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളില്‍ കച്ചവട ബന്ധങ്ങള്‍ സ്ഥാപിച്ചു.
- ഇവിടങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രാഷ്ട്രീയാധികാരവും സൈനിക ശേഷിയും ഉപയോഗിച്ച് സാമ്പത്തിക ചൂഷണം നടത്തി.
- പിന്നീട് ഈ രാജ്യങ്ങള്‍ യൂറോപ്യന്‍മാരുടെ കോളനികളായി മാറിയ പ്രക്രിയ കോളനിവല്‍ക്കരണം എന്നറിയപ്പെട്ടു.
12. വ്യവസായ വിപ്ലവം കോളനി വല്‍ക്കരണത്തിന് കാരണമായതെങ്ങനെ? ഫ്ലോചാര്‍ട്ട്.
വ്യവസായ വിപ്ലവം.
↓
ഫാക്ടറികളുടെ വരവ്.
↓
വന്‍കിട മൂലധന വ്യവസായങ്ങളുടെ വരവ്.
↓
വന്‍തോതിലുള്ള ഉല്‍പ്പാദന വര്‍ധനവ്.
↓
ആഭ്യന്തര കമ്പോളങ്ങളള്‍ തികയാതെ വന്നത്.
↓
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്ക് കച്ചവടം വ്യാപിപ്പിച്ചത്.
↓
ഇവിടങ്ങളില്‍ യൂറോപ്യന്മാര്‍ രാഷ്ട്രീയാധികാരവും സൈനിക ശേഷിയും പ്രയോഗിച്ചത് കോളനിവല്‍ക്കരണം എന്നറിയപ്പെടുന്നു.
13. മിച്ചോല്‍പാദനം കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചതെങ്ങനെ?
- ഉത്പന്നങ്ങൾ വിറ്റഴിക്കാന്‍ ആഭ്യന്തരകമ്പോളം മതിയായിരുന്നില്ല.
- യൂറോപ്പിലെ വ്യാവസായിക രാഷ്ട്രങ്ങളുടെ മത്സരം.
- യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ കച്ചവട ആധിപത്യം.
- രാഷ്ട്രീയ അധികാരവും സൈനിക ശേഷിയും ഉപയോഗിച്ച് ചൂഷണം.
- രാജ്യങ്ങളെ കോളനികളാക്കി.
14. മുതലാളിത്ത രാജ്യങ്ങളെ കോളനികളില്‍ മൂലധന നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍?
- യൂറോപ്പില്‍ തൊഴിലാളി സംഘടനകളുടെ രൂപീകരണം.
- ഇതിന്റെ ഫലമായി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചത് മുതലാളിമാരുടെ ലാഭത്തില്‍ കുറവുണ്ടാക്കിയത്.
- കോളനിയിലെ തൊഴിലാളികളുടെ കുറഞ്ഞകൂലി.
- അസംകൃത വസ്തുക്കളുടെ ലഭ്യത.
- കോളനികളില്‍ ഉല്‍പ്പാദിപ്പിച്ച് കോളനികളില്‍ തന്നെ വില്‍ക്കുമ്പോഴുള്ള കുറഞ്ഞ ചെലവ്.
15. കോളനികള്‍ സ്ഥാപിക്കുവാന്‍ യൂറോപ്യന്‍മാരെ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ എന്തെല്ലാം?
- മുതലാളിമാരുടെ ലാഭത്തിലുണ്ടായ കുറവ് .
- കോളനികള്‍ അസംസ്കൃത വസ്തുക്കളുടെ കേന്ദ്രം.
- ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളം.
- ഉല്‍പാദന വര്‍ധനവ്
16. എന്താണ് സാമ്രാജ്യത്വം?
- യൂറോപ്പ്യന്‍ രാജ്യങ്ങള്‍ കോളനികളിലേയ്ക്ക് മൂലധനം കയറ്റുമതി ചെയ്ത കാലഘട്ടം സാമ്രാജ്യത്വം എന്നറിയപ്പെടുന്നു.
17. സാമ്രാജ്യത്വത്തിന്റെ സവിശേഷതകള്‍
- ഒരു രാജ്യം മറ്റൊരു രാജ്യത്തിനു മേല്‍ സ്ഥാപിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ആധിപത്യം.
- ഇതിനു വേണ്ടി സാമ്രാജ്യത്വ ശക്തികള്‍ നിയമ വ്യവസ്ഥ, ഭരണ സംവിധാനം, സൈനിക ശക്തി എന്നീ ഘടകങ്ങള്‍ ഉപയോഗിച്ചു,
18. കോളനിവല്‍ക്കരണത്തില്‍ നിന്നു സാമ്രാജ്യത്വം എങ്ങനെയെല്ലാം വ്യത്യാസപെട്ടിരിക്കുന്നു?
- യൂറോപ്യന്‍ രാജ്യങ്ങള്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളെ രാഷ്ട്രീയാധികാരവും, സൈനിക ശേഷിയും ഉപയോഗിച്ച് സാമ്പത്തികചൂഷണം നടത്തി കോളനികളാക്കി മാറിയ പ്രിക്രിയ കോളനിവല്‍ക്കരണം എന്നറിയപ്പെട്ടു.
- യൂറോപ്പ്യന്‍ രാജ്യങ്ങള്‍ കോളനികളിലേയ്ക്ക് മൂലധനം കയറ്റുമതി ചെയ്ത കാലഘട്ടം സാമ്രാജ്യത്വം എന്നുറിയപ്പെടുന്നു.
19. സാമ്രാജ്യത്വം കോളനിരാജ്യങ്ങളെ എങ്ങനെയെല്ലാമാണ് ബാധിച്ചത്?
- കോളനികളുടെ പരമ്പരാഗത സമ്പദ് വ്യവസ്ഥ തകര്‍ന്നു.
- ഭരണരീതിയും നിയമവ്യവസ്ഥയും മാറ്റിമറിക്കപ്പെട്ടു.
- പരമ്പരാഗത ഭക്ഷ്യ വിളകള്‍ക്ക് പകരം നാണ്യവിളകള്‍ കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരായി.
- ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ധിച്ചു.
- പ്രകൃതിവിഭവങ്ങള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു.
- തദ്ദേശീയമായ കല സാഹിത്യം ഭാഷ സംസ്കാരം വിദ്യാഭ്യാസം തുടങ്ങിയവ തകര്‍ക്കപ്പെട്ടു.
20. വ്യവസായ വിപ്ലവം ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായതെങ്ങനെ?
- യൂറോപ്പില്‍ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും അവ വിറ്റഴിക്കാന്‍ ആഭ്യന്തര കമ്പോളങ്ങള്‍ മതിയാകാതെ വരികയും ചെയ്തു.
- ഇത് യൂറോപ്യന്‍ രാജ്യങ്ങളെ കംബോളങ്ങള്‍ക്ക് വേണ്ടി മറ്റ് ഭൂഖണ്ഡങ്ങളില്‍ എത്തിച്ചു.
- കമ്പോളങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി അവര്‍ യൂറോപ്പിലും മറ്റു ഭൂഖണ്ഡങ്ങളിലും മത്സരിച്ചു.
- ഈ മത്സരങ്ങള്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു.
21. ഒന്നാം ലോക യുദ്ധം കാരണങ്ങള്‍
- സാമ്രാജ്യത്വ ശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍
- കോളനികള്‍ നേടിയെടുക്കുന്നതിനുവേണ്ടി യൂറോപ്യന്‍രാജ്യങ്ങള്‍തമ്മില്‍ നടന്ന മത്സരങ്ങള്‍
- സൈനിക സഖ്യങ്ങളുടെ രൂപീകരണം.
- തീവ്രദേശീയ പ്രസ്ഥാനങ്ങളുടെ രൂപീകരണം.
- സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പ്രതിസന്ധികള്‍.
- ആസ്ട്രിയയുടെ കിരീടാവകാശിയായ ഫ്രാന്‍സിസ് ഫെർഡിനന്റ് കൊല്ലപ്പെട്ടത്.
* സൈനിക സഖ്യങ്ങളുടെ രൂപീകരണം.
- സാമ്രാജ്യത്വ ശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കോളനികള്‍ നേടിയെടുക്കുന്നതിനു വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ നടത്തിയ മത്സരങ്ങള്‍ എന്നിവ സൈനിക സഖ്യങ്ങളുടെ രൂപീകരണത്തിന് കാരണമായി.
- ത്രികക്ഷി സഖ്യം, ത്രികക്ഷി സൌഹാര്‍ദം എന്നിവയാണ് സൈനിക സഖ്യങ്ങള്‍.
ത്രികക്ഷി സഖ്യം:-ജര്‍മ്മനി, ആസ്സീയ - ഹംഗറി, ഇറ്റലി.
ത്രികക്ഷി സഹാര്‍ദും:- ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ.
* തീവ്രദേശീയത.
- സ്വന്തം രാജ്യം മറ്റുള്ളവയെക്കാള്‍ ശ്രേഷ്ടമാണെന്ന് കരുതുകയും സ്വന്തം രാജ്യം
ചെയ്യുന്നതെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നതാണ് തീവ്രദേശീയത.
- പാന്‍സ്ലാവ് പ്രസ്ഥാനം, പാന്‍ ജര്‍മന്‍ പ്രസ്ഥാനം, പ്രതികാര പ്രസ്ഥാനം എന്നിവ തീവ്രദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ്.
* സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പ്രതിസന്ധികള്‍.
- മൊറോക്കന്‍ പ്രതിസന്ധി.
- ബാള്‍ക്കന്‍ പ്രതിസന്ധി.
ബാല്‍ക്കന്‍ പ്രദേശത്ത് ആധിപത്യം ഉറപ്പിക്കാന്‍ റഷ്യന്‍ സഹായത്തോടെ സെര്‍ബിയയും, ജര്‍മനിയുടെ പിന്തുണയോടെ ആസ്ത്രിയയും ശ്രമിച്ചതാണ്
പ്രതിസന്ധികള്‍ക്ക് കാരണം.
* ആസ്ത്രേലിയയുടെ കിരീടാവകാശിയുടെ കൊലപാതകം
- ആസ്‌ത്രേലിയുടെ കിരീടാവകാശിയായ ഫ്രാന്‍സിസ് ഫെര്‍ഡിനന്‍റിനെ ബോസ്‌നിയന്‍ തലസ്ഥാനമായ സാരയാവോയില്‍ വച്ച് 1914 ജൂണില്‍ സെര്‍ബിയക്കാരനായ ഗാവ് ലൊ പ്രിന്‍സപ്പ് വെടിവെച്ചു കൊന്നു.
- സെര്‍ബിയയാണ് ഇതിന് ഉത്തരവാദിയെന്ന് പ്രഖ്യാപിച്ച ആസ്ത്രിയ സെര്‍ബിയയുടെനേരെ 1914 ജൂലൈ 28 ന് യുദ്ധം പ്രഖ്യാപിച്ചു.
- ഓരോ സഖ്യരാഷ്ടവും തങ്ങളുടെ ചേരിയിലെ രാഷ്ട്രങ്ങളെ സഹായിക്കാനെത്തി.
- ലോകത്തെ ചെറുതും വലുതുമായ രാഷ്ട്രങ്ങള്‍ നേരിട്ടോ അല്ലാതെയോ ഈ യുദ്ധത്തില്‍ പങ്കാളിയായതിന്നല്‍ ഒന്നാം ലോക യുദ്ധം എന്നറിയപ്പെടുന്നു.
22. ഒന്നാം ലോക യുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണം എന്ത്?
- ആസ്‌ത്രേലിയുടെ കിരീടാവകാശിയായ ഫ്രാന്‍സിസ് ഫെര്‍ഡിനന്‍റിനെ ബോസ്‌നിയന്‍ തലസ്ഥാനമായ സാരയാവോയില്‍ വച്ച് 1914 ജൂണില്‍ സെര്‍ബിയക്കാരനായ ഗാവ് ലൊ പ്രിന്‍സപ്പ് വെടിവെച്ചു കൊന്നു. സെര്‍ബിയയാണ് ഇതിന് ഉത്തരവാദിയെന്ന് പ്രഖ്യാപിച്ച ആസ്ത്രിയ സെര്‍ബിയയുടെനേരെ 1914 ജൂലൈ 28 ന് യുദ്ധം പ്രഖ്യാപിച്ചു.
23. പാന്‍ ജര്‍മ്മന്‍ പ്രസ്ഥാനവും പ്രതികാരപ്രസ്ഥാനവും തമ്മിലുള്ള വ്യത്യാസം എഴുതുക.
- പാന്‍ജര്‍മ്മന്‍ പ്രസ്ഥാനം - മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക
- പ്രതികാര പ്രസ്ഥാനം - ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം
24. "യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യം ബാള്‍ക്കന്‍ പ്രതിസന്ധിക്ക് കാരണമായി " സമര്‍ഥിക്കുക.
- ബാള്‍ക്കന്‍ മേഖല തുര്‍ക്കികളുടെ നിയന്ത്രണത്തിലായിരുന്നു.
- 1912-ല്‍ ബാള്‍ക്കന്‍ സഖ്യം തുര്‍ക്കിയെ പരാജയപ്പെടുത്തി.
- യുദ്ധത്തിന്റെ നേട്ടങ്ങള്‍ പങ്കിടുന്നതില്‍ ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം.
- ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം
25. 'ജര്‍മ്മനിയുടെ ഇടപെടലാണ് മൊറോക്കന്‍ പ്രതിസന്ധിക്ക് കാരണമായത്.' ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
- ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ രഹസ്യ ഉടമ്പടിയുണ്ടാക്കി.
- മൊറോക്കയിലെ ഫ്രഞ്ച്ആധിപത്യം ബ്രിട്ടന്‍ അംഗീകരിച്ചു.
- ജര്‍മ്മനി ഇത് അംഗീകരിക്കാതെ യുദ്ധകപ്പലുകള്‍ അഗഡീറിലേക്ക് അയച്ചു.
26. ഒന്നാം ലോകയുദ്ധത്തിന്റെ ഫലങ്ങള്‍?
- ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു.
- കൃഷി വ്യവസായം വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകള്‍ തകര്‍ന്നു.
- ദാരിദ്ര്യം തൊഴിലില്ലായ്മ നാണയപ്പെരുപ്പം എന്നിവ വര്‍ധിച്ചു.
- യൂറോപ്പിന്റെ സാമ്പത്തിക മേധാവിത്വം ദുര്‍ബലമായി.
- ഏഷ്യയിലെയും ആഫ്രിക്കയിലെയും സ്വാതന്ത്ര്യസമരങ്ങള്‍ ശക്തിപ്പെട്ടു.
- ലോകസമാധാനം സംരക്ഷിക്കുന്നതിനായി സര്‍വ്വ രാഷ്ട്രസഖ്യം എന്ന സംഘടന
രൂപംകൊണ്ടു.
27. ഒന്നാം ലോകയുദ്ധത്തില്‍ വിജയിച്ചവര്‍ക്ക് പരാജയപെട്ടവരോടുണ്ടായിരുന്ന പ്രതികാരത്തിന് ഉദാഹരണമായിരുന്നു വേഴ്സായി സന്ധി; സമര്‍ത്ഥിക്കുക.
- ഒന്നാം ലോകയുദ്ധത്തില്‍ വിജയിച്ച ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നേതൃത്വത്തിലുള്ള സഖ്യം 1919 പാരീസില്‍ ഒത്തുകളി സമാധാന ശ്രമങ്ങള്‍ ആരംഭിച്ചു. പരാജയപ്പെട്ട രാഷ്ട്രങ്ങളുമായി, അവര്‍ വെവ്വേറെ സന്ധികള്‍ ഒപ്പിട്ടു. അതില്‍ പ്രധാനപ്പെട്ടതാണ് ജര്‍മനിയുമായി1919-ലെ ഒപ്പുവച്ച വേഴ്സായി സന്ധി. ഇതുപ്രകാരം ജര്‍മനിയുടെ കോളനികള്‍ മുഴുവന്‍ സഖ്യകക്ഷികള്‍ വീതിച്ചെടുത്തു യുദ്ധ നഷ്ടപരിഹാരമായി വന്‍തുക ജര്‍മനി സഖ്യകക്ഷികള്‍ക്ക് നല്‍കേണ്ടിവന്നു. ജര്‍മ്മനിയുടെ, സമ്പന്നമായ ഖനിപ്രദേശങ്ങള്‍ സഖ്യകക്ഷികള്‍ കൈക്കലാക്കി ജര്‍മനിയുടെ മേല്‍ മുഴുവന്‍ യുദ്ധക്കുറ്റവും കെട്ടിവയ്ക്കുകയും ജര്‍മനിയെ നിരായുധീകരിക്കുകയും ചെയ്തു.
28. ഒന്നാംലോക യുദ്ധാനന്തരം ജര്‍മ്മനിയുടെ മേല്‍ ഏകപക്ഷീയമായ അടിച്ചേല്‍പ്പിച്ച ഉടമ്പടിയാണ് വേഴ്സായ് സന്ധി. സമര്‍ഥിക്കുക
- ജർമ്മനിയുടെ കോളനികള്‍ സംഖ്യ കക്ഷികള്‍ വീതിച്ചെടുത്തു.
- യുദ്ധ നഷ്ടപരിഹാരമായി ജര്‍മ്മനി വന്‍തുക നല്‍കുേണ്ടി വന്നു.
- യുദ്ധക്കുറ്റം ജര്‍മ്മനിയുടെ മേല്‍ കെട്ടിവയ്ക്കുുകയും നിരായുധീകരിക്കുകയം ചെയ്തു.
29. വേഴ്സായി സന്ധി
- ജര്‍മനിയുമായി 1919 ല്‍ ഒപ്പുവച്ച വേഴ്‌സായ് സന്ധി പ്രകാരം ജര്‍മനിയുടെ കോളനികള്‍ മുഴുവന്‍ സഖ്യകക്ഷികള്‍ വീതിച്ചെടുത്തു. യുദ്ധനഷ്ടപരിഹാരമായി വന്‍തുക ജര്‍മനി സഖ്യകക്ഷികള്‍ക്ക് നല്‍കേണ്ടിവന്നു. സമ്പന്നമായ ഖനിപ്രദേശങ്ങള്‍ സഖ്യകക്ഷികള്‍ കൈക്കലാക്കി. എല്ലാറ്റിനുമുപരി യുദ്ധക്കുറ്റം ജര്‍മനിയുടെമേല്‍ കെട്ടിവയ്ക്കുകയും ജര്‍മനിയെ നിരായുധീകരിക്കുകയും ചെയ്തു.
30. ഒന്നാംലോക യുദ്ധാനന്തരം ജര്‍മ്മനിയുടെ മേല്‍ ഏകപക്ഷീയമായ അടിച്ചേല്‍പ്പിച്ച ഉടമ്പടിയാണ് വേഴ്സായ് സന്ധി. സമര്‍ഥിക്കുക
- ജർമ്മനിയുടെ കോളനികള്‍ സംഖ്യ കക്ഷികള്‍ വീതിച്ചെടുത്തു.
- യുദ്ധ നഷ്ടപരിഹാരമായി ജര്‍മ്മനി വന്‍തുക നല്‍കുേണ്ടി വന്നു.
- യുദ്ധക്കുറ്റം ജര്‍മ്മനിയുടെ മേല്‍ കെട്ടിവയ്ക്കുുകയും നിരായുധീകരിക്കുകയം ചെയ്തു.
31. 1929 ല്‍ ലോകത്താകെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങളും ഫലങ്ങളും വിശദമാക്കുക.
- ഒന്നാം ലോക യുദ്ധത്തില്‍ തകര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്ക വന്‍തോതില്‍ വായ്പകള്‍ നല്‍കി
- ആഗോള വിനിമയത്തിന്റെ അടിസ്ഥാനം ബ്രിട്ടീഷ് പൌണ്ടിന് പകരം അമേരിക്കന്‍ ഡോളര്‍ ആയിമാറി.
- അമേരിക്ക പുതിയ ലോക സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വന്നു.
- യുദ്ധം പാപ്പരാക്കിയ ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിവില്ലാതെ ആയി.
- ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ ഫാക്ടറികളില്‍ കെട്ടിക്കിടന്നു.
- അമേരിക്കയില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചടക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീഴ്ച വരുത്തി.
- ബാങ്കുകള്‍ തകര്‍ന്നു.
- പണപ്പെരുപ്പം വര്‍ധിച്ചു.
- തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായി.
- ഈ പ്രതിസന്ധിമറികടക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തിയ മാര്‍ഗം തങ്ങളുടെ കൈവശമുള്ള കോളനികളില്‍ നികുതി വര്‍ധിപ്പിക്കുക എന്നതായിരുന്നു.
32. യുദ്ധാനന്തരം ഒരു സാമ്പത്തിക ശക്തിയായി അമേരിക്ക മാറാനിടയായ സാഹചര്യം വ്യക്തമാക്കുക?
- യുദ്ധക്കെടുതി അനുഭവിക്കാത്ത രാജ്യം.
- യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വായ്പ നല്‍കി.
- ആഗോളവിനിമയത്തിന്റെ അടിസ്ഥാനം അമേരിക്കൻ ഡോളറായി മാറി.
33. ഫാഷിസം ഒന്നാം ലോകയുദ്ധത്തിന്റെ സൃഷ്ടിയായിരുന്നു. സമര്‍ത്ഥിക്കുക,
- ഒന്നാം ലോകയുദ്ധത്തില്‍ വിജയിച്ച രാജ്യങ്ങളുടെയും പരാജയപ്പെട്ട രാജ്യങ്ങളുടെയും
അവസ്ഥ പരിതാപകരമായിരുന്നു.
- പല യൂറോപ്യന്‍ രാജ്യങ്ങളിലും നിലവിലുള്ള ഭരണകൂടങ്ങള്‍ക്ക് അധികാരം നഷ്ടപ്പെട്ടു.
- ജനങ്ങള്‍ തൊഴില്‍രഹിതരായി
- നാണയപ്പെരുപ്പം സാമ്പത്തികമേഖലയെ തകര്‍ത്തു.
- ഈ രാഷ്ട്രീയ അനിശ്ചിതത്വത്തെ ചൂഷണം ചെയ്ത് അധികാരത്തില്‍ വന്നതാണ് ഫാഷിസം.
- ഇറ്റലിയില്‍ ഫാഷിസം ജര്‍മനിയില്‍ നാസ്സിസം എന്നറിയപ്പെട്ടു.
- സാമ്പത്തിക തകര്‍ച്ച, യുദ്ധത്തില്‍ വിജയിച്ചവരോടുള്ള പ്രതികാരമനോഭാവം,
ലക്ഷ്യബോധം ഇല്ലാത്ത ഭരണകൂടം തുടങ്ങിയ ഘടകങ്ങള്‍ ഫാഷിസത്തിന് അനുകൂല
സാഹചര്യമൊരുക്കി.
34. ഫാഷിസത്തിന്റെ സവിശേഷതകള്‍.
അല്ലെങ്കിൽ
ഒന്നാംലോക യുദ്ധാനന്തരം ഉദയം ചെയ്ത ഫാഷിസം ലോക സമാധാനത്തിന് ഭീഷണിയായിരുന്നു. സമര്‍ത്ഥിക്കുക.
- ജനാധിപത്യത്തോടുള്ള വിരോധം.
- സോഷ്യലിസത്തേടുള്ള എതിര്‍പ്പ്.
- രാഷ്ട്രത്തെ മഹത്വം വല്‍ക്കരിക്കല്‍
- വംശ മഹിമ ഉയര്‍ത്തി പിടിക്കല്‍.
- യുദ്ധത്തെ മഹത്വവല്‍ക്കരിക്കല്‍.
- തീവ്രദേശീയത പ്രചരിപ്പിക്കല്‍.
- ഭൂതകാലത്തെ പ്രകീര്‍ത്തിക്കല്‍.
- കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയവയിലൂടെയുള്ള ആശയപ്രചരണം.
- സൈനീക സ്വേച്ഛാധിപത്യം.
- രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യല്‍.
35. ഇറ്റലിയില്‍ ഫാഷിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയ സാഹചര്യം വ്യക്തമാക്കുക.
- ഒന്നാം ലോകയുദ്ധത്തില്‍ വിജയിച്ചവരുടെ കൂട്ടത്തില്‍ പെട്ടിട്ടും ഇറ്റലിക്ക് കാര്യമായ
നേട്ടങ്ങളൊന്നും ലഭിച്ചില്ല.
- യുദ്ധാനന്തര കാലത്തെ വ്യവസായങ്ങളുടെ തകര്‍ച്ച, തൊഴിലില്ലായു, നികുതി വര്‍ദ്ധനവ്, പണപ്പെരുപ്പം തുടങ്ങിയവ ജനങ്ങളെ ഭരണകൂടത്തില്‍ നിന്നും അകറ്റി.
- രാജ്യം സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് പോകുമോ എന്ന ഭയം ഫാഷിസത്തെ
പിന്തുണയ്ക്കാന്‍ സമ്പന്നരെ പ്രേരിപ്പിച്ചു.
36. ഇറ്റലിയില്‍ അധികാരം പിടിച്ചെടുത്ത മുസോളിനിയുടെ ഭരണത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
- രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ സ്വേച്ഛാധിപത്യപരമായ നടപടികള്‍ കൈക്കൊണ്ടു,
- അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗ്ഗം സവീകരിച്ചു.
- സോഷ്യലിസ്റ്റുകള്‍, തൊഴിലാളി-കര്‍ഷക നേതാക്കള്‍ എന്നിവരെ രാഷ്ടത്തിന്റെ
ശത്രുക്കളായിപ്രഖ്യാപിച്ചു.
- ഫാസിസ്റ്റ് പാര്‍ട്ടിയെ എതിര്‍ത്തവരെ വധിച്ചു.
- പ്രാചീനറോമാ സാമ്രാജ്യം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു.
- പ്രാചീന റോമന്‍ ഭരണത്തിന്റെ പല മുദ്രകളും സ്വീകരിച്ചു.
- ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതിന് കരിങ്കുപ്പായക്കാര്‍, എന്ന സൈനിക വിഭാഗത്തെ ഉപയോഗിച്ചു.
- ആക്രമണോത്സുക വിദേശനയം സ്വീകരിച്ചു. എത്യോപ്യ, അല്‍ബേനിയ തുടങ്ങിയ
രാജ്യങ്ങള്‍ ആക്രമിച്ചു.
- ഇറ്റലിയുടെ സാമ്രാജ്യത്വമോഹം ലോകരാജ്യങ്ങളെ മറ്റൊരു ലോക യുദ്ധത്തിലേക്ക് നയിച്ചു.
37. ഹിറ്റ്ലര്‍ ജര്‍മനിയില്‍ അധികാരത്തിലെത്താന്‍ സഹായിച്ച ഘടകങ്ങള്‍.
- ഒന്നാം ലോകയുദ്ധാനന്തരം ജര്‍മനിയുടെ മേല്‍ അടിച്ചേല്‍പ്പിച്ച വേഴ്സായി സന്ധി.
- സാമ്പത്തിക തകര്‍ച്ചയും പണപ്പെരുപ്പവും.
- ജര്‍മന്‍ ഭരണകൂടത്തിന്റെ പരാജയവും രാഷ്ട്രീയ അസ്ഥിരതയും.
- ഹിറ്റ്ലറുടെ സംഘടനാ മികവും പ്രസംഗപാടവവും.
38. ജൂതന്മാരോട് ശത്രുതാപരമായ സമീപനം സ്വീകരിക്കാന്‍ ഹിറ്റ്ലറെ പ്രേരിപ്പിച്ചതെന്ത്? ഹിറ്റ്ലര്‍ നടത്തിയ ജൂത കൂട്ടക്കൊല ഏത് പേരിലാണറിയപ്പെടുന്നത്?
- ജര്‍മ്മനിക്കുണ്ടായ അപമാനങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ഉത്തരവാദികള്‍
- ജൂതന്മാരാണെന്ന് ആരോപിച്ചു .
- ഹോളോകാസ്റ്റ്
39. ഹിറ്റ്ലറിന്റെ ഭരണത്തിലെ, സവിശേഷതകള്‍ എന്തെല്ലാം?
- ഹിറ്റ്ലര്‍ നാസിസത്തിന്റെ പ്രധാന ശത്രുക്കളായ സോഷ്യലിസ്റ്റ്കളെയും, കമ്യൂണിസ്റ്റുകളെയും, ജൂതരെയും കൊന്നൊടുക്കി
- ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മ്മനിക്ക് ഉണ്ടായ അപമാനങ്ങള്‍ക്കും തിരിച്ചടികള്‍ക്കും
ഉത്തരവാദികള്‍ ജൂതര്‍ ആണെന്ന് ആരോപിച്ചു.
- പ്രത്യേകം തയ്യാറാക്കിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വച്ച് ജൂതരെ കൂട്ടക്കൊല ചെയ്തു. ഇതു ഹോളോകാസ്റ്റ് എന്നറിയപ്പെടുന്നു. ഇതിനായി തവിട്ടു കുപ്പായക്കാര്‍ എന്ന സൈന്യത്തിനും ഗസ്റ്റപ്പോ എന്ന രഹസ്യ സംഘടനക്കും രൂപം നല്‍കി.
- ആര്യന്മാരാണ് ലോകത്തിലെ പരിശുദ്ധ വംശം എന്നും അവരാണ് ലോകം
ഭരിക്കേണ്ടതെന്നും ജര്‍മന്‍കാര്‍ ആര്യന്‍മാരാണെന്നും ഹിറ്റ്ലര്‍ അഭിപ്രായപ്പെട്ടു.
- നാസിപാര്‍ട്ടി ഒഴികെയുള്ള മറ്റു പാര്‍ട്ടികള്‍ നിരോധിച്ചു.
- തൊഴിലാളി സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
- സൈനിക സേവനം നിര്‍ബന്ധമാക്കി.
- വേഴ്സായി സന്ധിയിലെ വ്യവസ്ഥകള്‍ക്കെതിരെ ജനങ്ങളില്‍ പ്രതികാരം മനോഭാവം വളര്‍ത്തിയെടുത്തു.
- സിനിമ, റേഡിയോ, വിദ്യാഭ്യാസം തുടങ്ങിയവ ആശയ പ്രചാരണത്തിന് ഉപയോഗിച്ചു.
- ആക്രമണോത്സുക വിദേശനയം സ്വീകരിച്ച് ആസ്ത്രിയ, ചെക്കോസ്ലോവാക്യ തുടങ്ങിയരാജ്യങ്ങള്‍ ആക്രമിച്ചു.
- ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് സൈനിക സഖ്യം രൂപീകരിച്ചത് മറ്റൊരു യുദ്ധത്തിന് കാരണമായി.
40. ഫാസിസത്തിന്റെയും നാസിസത്തിന്റെയും പ്രവര്‍ത്തനങ്ങളിലെ സമാനതകള്‍.
- ആക്രമണോത്സുക വിദേശനയം സ്വീകരിച്ച് സ്വീകരിച്ച ഇറ്റലിയും ജര്‍മ്മനിയും അയല്‍ രാജ്യങ്ങളെ ആക്രമിച്ചത് ലോകസമാധാനത്തിന് ഭീഷണിയുകയും അത് രണ്ടാം ലോകയുദ്ധത്തിനു കാരണമാവുകയും ചെയ്യും.
42. രണ്ടാം ലോകയുദ്ധം 1939 മുതല്‍ 1945 വരെ പശ്ചാത്തലം.
-1919 ലെ പാരീസ് സമാധാന സന്ധിപ്രകാരം പരാജയപ്പെട്ട രാഷ്ട്രങ്ങളുടെ മുഴുവന്‍
കോളനികളും വിജയിച്ച രാജ്യങ്ങള്‍ കൈവശപ്പെടുത്തിയത്.
- ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ കോളനികള്‍ പിടിച്ചെടുക്കാന്‍ മറ്റു രാഷ്ട്രങ്ങളെ അക്രമിച്ചത്.
- സൈനിക സഖ്യങ്ങളുടെ രൂപീകരണം
- അച്ചുതണ്ടു സഖ്യം:- ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍
- സഖ്യശക്തികള്‍:- ഇംഗ്ലണ്ട്, ഫ്രാന്‍സ്, ചൈന
- അച്ചുതണ്ട് ശക്തികളുടെ ആക്രമണം തടഞ്ഞു നിര്‍ത്തുന്നതില്‍ സര്‍വരാഷ്ട്ര സഖ്യം
പരാജയപ്പെട്ടത്. ബ്രിട്ടനും ഫ്രാന്‍സും, അച്ചുതണ്ടു ശക്തികളായ ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവര്‍ മറ്റു രാജ്യങ്ങളെ ആക്രമിച്ചപ്പോള്‍ അവരെ എതിര്‍ക്കാതെ പ്രീണനനയം സ്വീകരിച്ചത്.
-1939 സെപ്തംബര്‍ 1ന് ജര്‍മനി പോളണ്ട് ആക്രമിച്ചത്.
- ഇതോടെ സെപ്തംബര്‍ 3 ന് സഖ്യകക്ഷികള്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് രണ്ടാം ലോകയുദ്ധത്തിന് തുടക്കമായി.
43. രണ്ടാം ലേകയുദ്ധത്തിന്റെ അവസാനം (രണ്ടാം ലോകയുദ്ധം ബാക്കിവെച്ചത്.)
- സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും കടന്നുവരവ് രണ്ടാം ലോക യുദ്ധത്തിന്റെ ഗതി മാറ്റിമറിച്ചു.
- ഇറ്റലിയും, ജര്‍മ്മനിയും കീഴടങ്ങി.
- മുസ്സോളിനിയെ നാട്ടുകാര്‍ പിടികൂടി വധിച്ചു.
- ഹിറ്റ്ലര്‍ ആത്മഹത്യച്ചെയ്തു.
- കീഴടങ്ങാതെ നിന്ന ജപ്പാനെ കീഴ്പ്പെടുത്തുന്നതിനായി സോവിയറ്റ് യൂണിയന്‍ ട്രാന്‍സ് സൈബീരിയയിലൂടെ ജപ്പാനിലേയ്ക്ക് നീങ്ങി.
- സോവിയറ്റ് യൂണിയന്‍ എത്തുന്നതിന് മുമ്പ് അമേരിക്ക 1945 ആഗസ്റ്റ് 6 ന് ലിറ്റില്‍ ബോയ് എന്ന അണുബോംബ് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് ഫാറ്റ്മാന്‍ എന്ന അണുബോംബ് നാഗസാക്കിയിലും വര്‍ഷിച്ചു. ജപ്പാന്‍ കീഴടങ്ങി.
- രണ്ടാം ലോകയുദ്ധം അവസാനിച്ചു.
44. രണ്ടാം ലേകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമെന്ത് ?
-1939 സെപ്തംബര്‍ 1ന് ജര്‍മനി പോളണ്ട് ആക്രമിച്ചു. ഇതോടെ സെപ്തംബര്‍ 3 ന് സഖ്യകക്ഷികള്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് രണ്ടാം ലോകയുദ്ധത്തിന് തുടക്കമായി.
45. ഫാഷിസ്റ്റ് ശക്തികളുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും രണ്ടാം ലോകയുദ്ധത്തിന് കാരണമായി. സമര്‍ഥിക്കുക.
- 1919 ലെ പാരിസ് സമാധാനസന്ധിപ്രകാരം പരാജയപ്പെട്ട രാഷ്ട്രങ്ങളുടെ മുഴുവന്‍ കോളനികളും വിജയിച്ച രാജ്യങ്ങള്‍ കൈവശപ്പെടുത്തി. ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് കോളനികളോ കമ്പോളങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കോളനികള്‍ പിടിച്ചെടുക്കാനും രാഷ്ട്രങ്ങളെ ആക്രമിക്കാനും അവര്‍ പദ്ധതിയിട്ടു. ഈ ആക്രമണനയങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ജര്‍മനിയും ഇറ്റലിയും ജപ്പാനും അച്ചുതണ്ടുസഖ്യത്തിന് (Axis Powers) രൂപം നല്‍കി. ഇതിനെതിരായി ഇംഗ്ലണ്ട്, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു സൈനികസഖ്യത്തിന് രൂപംകൊടുത്തു. ഇത് സഖ്യശക്തികള്‍ (Allied Powers) എന്നറിയപ്പെട്ടു. പിന്നീട് അമേരിക്കയും സോവിയറ്റ് യൂണിയനും ഫാഷിസ്റ്റ് വിരുദ്ധസഖ്യത്തോടൊപ്പം ചേര്‍ന്നു.
അച്ചുതണ്ടുശക്തികളുടെ ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്തുന്നതില്‍ സര്‍വരാഷ്ട്ര സഖ്യം പരാജയപ്പെട്ടു. ജര്‍മനിയും ഇറ്റലിയും ജപ്പാനും വിവിധ രാജ്യങ്ങളെ ആക്രമിച്ചപ്പോള്‍ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ മുതലാളിത്തരാജ്യങ്ങള്‍ ഈ ആക്രമണങ്ങളെ ചെറുത്തില്ല. മാത്രമല്ല, സോഷ്യലിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയനെയാണ് അവര്‍ മുഖ്യശത്രുവായി കണ്ടത്. ഫാഷിസ്റ്റ് ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയ ഈ നയം പ്രീണനനയം (Policy of Appeasement) എന്നറിയപ്പെടുന്നു. 1939 സെപ്തംബര്‍ 1 ന് ജര്‍മനി പോളണ്ട് ആക്രമിച്ചു. ഇതിനെത്തുടര്‍ന്ന് സെപ്തംബര്‍ 3 ന് സഖ്യകക്ഷികള്‍ ജര്‍മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. അത് രണ്ടാം ലോകയുദ്ധത്തിന് തുടക്കം കുറിച്ചു.
46. മുതലാളിത്ത രാഷ്ട്രങ്ങള്‍ ഫാഷിസ്റ്റ് ആക്രമണങ്ങളെ ചെറുത്തിരുന്നില്ല. എന്തുകൊണ്ട്?
- സോഷ്യലിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയനെ മുഖ്യശത്രുവായി കണ്ടു
47. രണ്ടാം, ലോകയുദ്ധത്തിന്റെ ഫലങ്ങള്‍
അല്ലെങ്കിൽ
രണ്ടാം ലോകയുദ്ധം ലോകത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?
- ദശലക്ഷക്കണക്കിനു ആളുകള്‍ കൊല്ലപ്പെട്ടു.
- യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികനില താറുമാറായി.
- യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ലോക മേധാവിത്വം തകര്‍ന്നു.
- ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യ സമരങ്ങള്‍ ശക്തിപ്പെട്ടു.
- അമേരിക്കയും സോവിയറ്റ് യൂണിയനും വന്‍ശക്തികളായിമാറി.
- ലോകസമാധാനം സംരക്ഷിക്കുന്നതിന് ഐക്യരാഷ്ട്രസംഘടന രൂപീകരിച്ചു.
48. നിരപരാധികളെയും കാരണക്കാരെയും ഒരു പോലെ ബാധിക്കുന്നതാണ് യുദ്ധം. ഒന്നും രണ്ടും ലോക യുദ്ധങ്ങളുടെ അനന്തര ഫലങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുക.
- നിരപരാധികളുടെയും കാരണക്കാരുടെയും ഭാഗത്ത് നിന്നും നിരവധി ആളുകള്‍ കൊല്ലപ്പെട്ടു.
- ഇരുകൂട്ടരുടെയും സാമ്പത്തികരംഗം താറുമാറായി.
- ഇരുകൂട്ടരുടെയെും കൃഷി, വ്യവസായം വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകള്‍ തകര്‍ന്നു,
- ഇരുകൂട്ടരുടെയും ദാരിദ്ര്യം, തൊഴിലില്ലായ്മ, നാണയപ്പെരുപ്പം എന്നിവ വര്‍ധിച്ചു.
49. ഐക്യ രാഷ്ട്ര സംഘടന
- രണ്ടാം ലോകയുദ്ധാനന്തരം ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനായുള്ള. ശ്രമഫലമായി 1945 ഒക്ടോബര്‍ 24 ന് രൂപീകരിച്ചു
- ആസ്ഥാനം അമേരിക്കയിലെ ന്യുയോര്‍ക്ക്.
* ഐക്യ രാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങള്‍
- ഭാവി തലമുറയെ യുദ്ധഭീതിയില്‍ നിന്നു രക്ഷിക്കുക.
- അന്താരാഷ്ട ഉടമ്പടികളും നിയമങ്ങളും സംരക്ഷിക്കുക,
- ലോക രാഷ്ട്രങ്ങളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
50. അപകോളനീകരണം
- രണ്ടാം ലോകയുദ്ധാനന്തരം സാമ്രാജ്യത്വ ശക്തികളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു. കോളനികളില്‍ ഉയര്‍ന്നു വന്ന ദേശീയ സമരങ്ങളെ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിഞ്ഞില്ല. വന്‍ശക്തികളായി ഉയര്‍ന്നുവന്ന അമേരിക്കയും സോവിയറ്റ് യൂണിയനും യൂറോപ്യന്‍ കോളനികളിലെ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചു. ഇതിന്റെ ഫലമായി സാമ്രാജ്യത്വ ശക്തികളുടെ ഭരണത്തില്‍ നിന്നു കോളനികള്‍ സ്വാതന്ത്ര്യം നേടിയ സംഭവമാണ് അപകോളനീകരണം.
51. രണ്ടാം ലോക യുദ്ധത്തിന് ശേഷം സ്വാതന്ത്ര്യം നേടിയ പ്രധാന രാജ്യങ്ങളും സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ സമരം നയിച്ച നേതാക്കളും.
ഇന്ത്യ - ഗാന്ധിജി
ദക്ഷിണാഫ്രിക്ക - നെല്‍സണ്‍ മണ്ടേല
ഘാന - ക്വാമി എന്‍ക്രുമ
കെനിയ - ജോമോ കെനിയാത്ത
52. രണ്ടാം ലോകയുദ്ധാനന്തരം കോളനികള്‍ സ്വതന്ത്രമാകാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
- സാമ്രജ്യത്വ ശക്തികളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു.
- ദേശീയ സമരങ്ങള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല.
- വന്‍ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും സ്വാതന്ത്ര്യസമരങ്ങളെ പിന്‍തുണച്ചു.
53. ശീതസമരം
- രണ്ടാം ലോകയുദ്ധത്തിന് ശേഷം അമേരിക്ക പുതിയ രാഷ്ട്രീയ - സാമ്പത്തിക ശക്തിയായി മുതലാളിത്ത ചേരിക്ക് നേതൃത്വം കൊടുത്തു.
- സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥ സ്വീകരിച്ച രാഷ്ട്രങ്ങളുടെ ചേരിക്ക് സോവിയറ്റ് യൂണിയന്‍ നേതൃത്വം നല്‍കി.
- പരസ്പുരം ശത്രുത പുലര്‍ത്തിയ രണ്ടുചേരികള്‍ തമ്മിലുണ്ടായ ആശയപരമായ
സംഘര്‍ഷങ്ങളും നയതന്ത്രയുദ്ധങ്ങളുമാണ് ശീതസമരം.
54. അപകോളനികരണവും ശീതസമരവും ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചതെങ്ങനെ?
- മുതലാളിത്ത ചേരിക്കും സോഷ്യലിസ്റ്റ് ചേരിക്കും ബദലായി രൂപം കൊണ്ടു.
- രണ്ടാം ലോകയുദ്ധാനന്തരം ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും സ്വാതന്ത്ര്യം നേടിയ രജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചു.
- ശീതസമരം സാമ്രാജ്യത്വത്തിന്റെ മറ്റെരു രൂപമാണെന്നും ലോകസമാധഠനനത്തിനു
ഭീഷണിയാണെന്നും ഈ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു.
- മുതലാളിത്ത ചേരിയുടെയോ സോഷ്യലിസ്റ്റ് ചേരിയുടെയോ, ഭാഗമാവാതെ നിലകൊണ്ട രാജ്യങ്ങളുടെ ഐക്യമാണ് ചേരിചേരാ പ്രസ്ഥാനം.
- വന്‍ശക്തികളുടെ ആയുധമത്സരവും സൈനിക സഖ്യങ്ങളും തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു.
- യുദ്ധവും സംഘര്‍ഷവുമില്ലാത്ത ലോകത്തിന് മാത്രമേ സാമ്പത്തികമായും സാമൂഹികമായും മുന്നേറാന്‍ കഴിയൂ എന്നവര്‍ തിരിച്ചറിഞ്ഞു.
- 1955 ല്‍ ഇന്തോനേഷ്യയിലെ ബാന്ദുങ്ങില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ചേരിചേരാ പ്രസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചു.
-1961 ല്‍ ബെല്‍ഗ്രേഡില്‍ വച്ച് ചേരിചേരാ രാജ്യങ്ങളുടെ ആദ്യ സമ്മേളനം നടന്നു.
- ചേരിചേരായ്മ ലോക കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്യങ്ങളിലും സജീവമായി ഇടപെടാനാണ് എന്നാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ വീക്ഷണം.
55. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നല്‍കിയ നേതാക്കന്‍മാര്‍
- ജവഹര്‍ലാല്‍ നെഹ്റു - ഇന്ത്യ
- ഗമാൽ അബ്ദുല്‍ നാസര്‍ - ഈജിപ്ത്
- മാര്‍ഷല്‍ ടിറ്റോ - യുഗോസ്സാവിയ
- അഹമ്മദ് സുക്കാര്‍ണോ - ഇന്തോനേഷ്യ
56. ചേരിചേരാപ്രസ്ഥാനത്തെക്കുറിച്ചുള്ള നെഹ്റുവിന്റെ വീക്ഷണമെന്ത്?
- ലോകകാര്യങ്ങളില്‍നിന്ന് മാറി നില്‍ക്കലല്ല.
- ലോകം അഭിമുഖികരിക്കുന്ന പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍
57. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക്
കാരണമായതെങ്ങെനെ?
അല്ലെങ്കിൽ
'ഒരു കൈയില്‍ സമാധാനത്തിന്റെ ഒലീവിലയും മറുകൈയില്‍ വിമോചനപ്പോരാളിയുടെ തോക്കുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ഒലീവിലകള്‍ എന്റെ കൈകളില്‍നിന്ന് നഷ്ടമാകാതിരിക്കട്ടെ'. ഈ പ്രസ്താവന നടത്താന്‍ പാലസ്തീന്‍ വിമോചന സംഘടന പ്രസിഡന്റ് ആയിരുന്ന യാസര്‍ അറഫാത്ത് -നെ പ്രേരിപ്പിച്ച സാഹചര്യമെന്ത്?
* ബാല്‍ഫര്‍ പ്രഖ്യാപനം
- ഒന്നാംലോകയുദ്ധംവരെ പാലസ്തീന്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ പലസ്തീന്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം ബ്രിട്ടന്റെ നിയന്ത്രണത്തിലായി. ഒന്നാം ലോകയുദ്ധത്തില്‍ ജൂതര്‍ നല്‍കിയ സേവനത്തിന് പ്രത്യുപകാരമായി പശ്ചിമേഷ്യയില്‍ അവര്‍ക്ക്‌സ്വന്തമായിഒരു രാജ്യം അനുവദിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാല്‍ഫര്‍ പ്രഖ്യാപിച്ചു. ഇത് ബാല്‍ഫര്‍ പ്രഖ്യാപനം എന്നറിയപ്പെട്ടു.
* സിയോണിസ്റ്റ് പ്രസ്ഥാനം
- ജൂതര്‍ക്ക് ഒരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് സിയോണിസ്റ്റ് പ്രസ്ഥാനം. 1948 ല്‍ ഇസ്രായേല്‍ എന്ന രാഷ്ടം രൂപീകരിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഇസ്രായേലും അറബ് രാഷ്ട്രങ്ങളും തമ്മില്‍ നിരവധിയുദ്ധങ്ങളുണ്ടായി. ഇസ്രായേല്‍ പാലസ്തീനെ കൈവശപ്പെടുത്തി.
ജന്മനാട്ടില്‍ നിന്നു പുറത്താകേണ്ടി വന്ന പാലസ്തീന്‍കാര്‍ വിവിധ അറബ് രാഷ്ട്രങ്ങളില്‍ അഭയം തേടി.
* പാലസ്തീന്‍ വിമോചന സംഘടന
- ഇസ്രായേലിന്റെ രൂപീകരണത്തോടെ അഭയാര്‍ഥികള്‍ ആകേണ്ടിവന്ന പലസ്തീന്‍കാര്‍ക്ക് സ്വന്തമായൊരു രാജ്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തേോടെ സ്ഥാപിക്കപ്പെട്ടതാണ് പാലസ്തീന്‍ വിമോചന സംഘടന. യാസര്‍ അറഫാത്ത് ആണ് ഇതിന്റെ സ്ഥാപക പ്രസിഡന്റ്. നിരവധി രക്തച്ചൊരിച്ചിലുകള്‍ക്കു ശേഷം 1993 ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ഓസ്‌ലോകരാര്‍ പ്രകാരം പാലസ്തീനിനെ സ്വതന്ത്രരാഷ്ടമാക്കാന്‍ ഇസ്രായേല്‍ അംഗീകാരം നല്‍കി. ഇത് പൂര്‍ണമായും നടപ്പാക്കിയിട്ടില്ല.
58. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച - കാരണങ്ങള്‍, ഫലം
- മിഖായോല്‍ ഗോര്‍ബച്ചേവിന്റെ ഭരണ പരിഷ്കാരങ്ങള്‍ (ഗ്ലാസ്നോസ്ത്, പെരിസ്ട്രോയിക്ക)
- സോഷ്യലിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നുള്ള വ്യതിചലനം.
- ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും.
- സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ഉണ്ടായ പരാജയം.
-1991-ല്‍ ഗോര്‍ബച്ചേവ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ സോവിയറ്റ് യൂണിയന്‍
ഇല്ലാതായി.
- ശീതസമരം അവസാനിച്ചു.
- ഇരു ധ്രുവലോകം തകരുകയും അമേരിക്കയുടെ ആധിപത്യത്തില്‍ ഉള്ള ഏക ധ്രുവലോകം ഉയര്‍ന്നുവരുകയും ചെയ്തു.
- മൂന്നാം ലോക രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ ഒരു പുതിയ
ഉപഭോഗ സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു.
- വികസ്വര രാജ്യങ്ങള്‍ ബഹുരാഷ്ട്ര കമ്പനികളുടെ കമ്പോളമായി.
- വികസിത രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വികസ്വര രാജ്യങ്ങളുടെ ഗ്രാമങ്ങളില്‍ വരെയെത്തി.
- ബഹുരാഷ്ട്ര കമ്പനികളോട് മത്സരിക്കാന്‍ കഴിയാതെ വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ത്തു.
59. മിഖായേൽ ഗോർബച്ചേവിന്റെ ഭരണപരമായ നടപടികൾ സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് നയിച്ചതെങ്ങനെയെന്ന് വിശദീകരിക്കുക.
- അടിസ്ഥാനതത്ത്വത്തില്‍ നിന്നുള്ള വ്യതിചലനം
- സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലുണ്ടായ പരാജയം
- പ്രതിരോധത്തിന് അമിത പ്രാധാന്യം
- അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനുമുള്ള നിയന്ത്രണങ്ങള്‍
- ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും
- ഗ്ലാസ് നോസ്ത്, പെരിസ്ട്രോയിക്ക
60. ആഗോളരംഗത്ത് ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്ക ആവിഷ്കരിച്ച തന്ത്രങ്ങള്‍ എന്തെല്ലാം?
- അന്താരാഷ്ട്ര ഏജന്‍സികളെ ഉപയോഗിച്ച് രാജ്യങ്ങള്‍ക്ക് സാമ്പത്തിക – സൈനിക സഹായങ്ങള്‍ നല്‍കുക.
- സൈനിക കൂട്ടുകെട്ടുകള്‍ വ്യാപിപ്പിക്കുക
- ഇഷ്ടമില്ലാത്ത ഭരണകൂടത്തെ അട്ടിമറിക്കുക
- മാധ്യമങ്ങളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുക.
61. നവസാമ്രാജ്യത്വം എന്നാല്‍ എന്ത്?
- തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി, ബഹുരാഷ്ട്ര കമ്പനികൾ, വികസ്വര- അവികസിത രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക, സംസ്കാരിക മേഖലകളില്‍ ഇടപെടുന്നതിനെ ആണ് നവസാമ്രാജ്യത്വം എന്ന് പറയുന്നത്.
62. ബഹുരാഷ്ട്ര കമ്പനികള്‍
- ഒരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് വിവിധ രാഷ്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ബഹുരാഷ്ട്ര കമ്പനികള്‍.
63. മൂന്നാം ലോകരാഷ്ട്രങ്ങളുടെ സമ്പത്ത് കൈവശപ്പെടുത്താന്‍ ബഹുരാഷ്ട്ര കമ്പനികള്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
- ഉപഭോഗസംസ്കാരം വളര്‍ത്തുക
- വികസ്വര രാജ്യങ്ങളെ ബഹുരാഷ്ട്ര കമ്പനികളുടെ കമ്പോളങ്ങളാക്കി മാറ്റുക.
64. നവസാമ്രാജ്യത്വം മൂന്നാം ലോക രാജ്യങ്ങളിലെ സാമ്പത്തികമേഖലകളെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് കണ്ടെത്തുക.
- മൂന്നാംലോക മാജ്യങ്ങളിലെ സമ്പത്ത് കൈവശപ്പെടുത്താന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മത്സരിച്ചു. അവരുടെ തന്ത്രങ്ങള്‍ പുതിയൊരു ഉപഭോഗസംസ്കാരം വളരുന്നതിന് കാരണമായി. ഇതിലുടെ വികസ്വരരാജ്യങ്ങള്‍ ബഹുരാഷ്ട്ര കമ്പനികളുടെ കമ്പോളങ്ങളായിമാറി. വികസിതരാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വികസ്വരരാജ്യങ്ങളുടെ ഗ്രാമങ്ങളില്‍ വരെ എത്തിച്ചേര്‍ന്നു. ബഹുരാഷ്ട്ര കമ്പനികളോട് മത്സരിക്കാന്‍ കഴിയാത്ത തദ്ദേശീയ സാമ്പത്തികമേഖല തകരാന്‍ തുടങ്ങി.
65. പുത്തന്‍ സാമ്പത്തിക പരിഷ്കാരം
അല്ലെങ്കിൽ
നവസാമ്രാജ്യത്വത്തിന്റെ ആശയങ്ങള്‍ എന്തെല്ലാം? അവയുടെ സവിശേഷതകള്‍ വിവരിക്കുക
നവ സാമ്രാജ്യത്വത്തിന്റെ ആശയങ്ങളായ ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം എന്നിവയാണ് പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍.
* ഉദാരവല്‍ക്കരണം
- ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കും മൂലധനത്തിനും നിയന്ത്രണങ്ങളില്ലാതെ കടന്നു വരാനായി ഇറക്കുമതി നിയമങ്ങളും, നികുതികളും ലളിതമാക്കിയ, സംഭവമാണ് ഉദാരവല്‍ക്കരണം.
* സ്വകാര്യവല്‍ക്കരണം
- സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിച്ച സംഭവമാണ് സ്വകാര്യവല്‍ക്കരണം.
* ആഗോളവല്‍ക്കരണം
- രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോള (ലോക) സമ്പദ്ഘടനയുമായി
ബന്ധിപ്പിച്ചതിനെ ആഗോളവല്‍ക്കരണം എന്നു പറയുന്നു.
66. ആഗോളവല്‍ക്കരണത്തിന്റെ ഫലങ്ങള്‍
- ബഹുരാഷ്ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു.
- മത്സരങ്ങളിലൂന്നിയ കമ്പോളം നിലവില്‍ വന്നു.
- അതിരുകളില്ലാതെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, വിഭവങ്ങള്‍, മൂലധനം, പുത്തന്‍
സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി എന്നിവയുടെ ഒഴുക്ക് സൃഷ്ടിച്ചു.
67. ആഗോളവല്‍ക്കരണ നയങ്ങള്‍ രൂപവല്‍ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍
- ലോകബാങ്ക്.
- അന്താരാഷ്ടനാണയനിധി.
- ലോക വ്യാപാര സംഘടന.
68. ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍
- ലോകത്തിനു മുന്നില്‍ പുതിയ സാധ്യതകളും അവസരങ്ങളും തുറന്നിട്ടു.
- വിവരവിനിമയ സാങ്കേതിക വിദ്യയുടെ വ്യാപനം.
- സാധനങ്ങളുടെയും സേവനങ്ങളുടെയും രാജ്യാതിര്‍ത്തികള്‍ കടന്നുള്ള വിനിമയം
- ആഗോളഗ്രാമം എന്ന ആശയത്തിന് രൂപം നല്‍കി.
69. ആഗോളവല്‍ക്കരണം വികസ്വര രാജ്യങ്ങളെ ദോഷകരമായി ബാധിച്ചതെങ്ങനെ?
- ദേശ രാഷ്ട്രമെന്ന ആശയത്തിന് ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം വെല്ലുവിളിയായി.
- തദ്ദേശീയ സംസ്കാരങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി.
- കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞു.
- പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ന്നു.
- സാമൂഹിക സേവന മേഖലകളില്‍ നിന്നു സര്‍ക്കാരുകള്‍ പിന്‍മാറി.
- പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ചു.
70. ചുവടെ തന്നിരിക്കുന്ന സംഭവങ്ങള്‍ കാലഗണനാക്രമത്തില്‍ എഴുതുക.
- ബാന്ദുങ്ങ് സമ്മേളനം
- ഓസ്ലോ കരാര്‍
- ഇസ്രായേല്‍ രാഷ്ട്രത്തിന്റെ രൂപീകരണം
- ബെല്‍ഗ്രേഡ് സമ്മേളനം
Answer:
- ഇസ്രായേല്‍ രാഷ്ട്രത്തിന്റെ രൂപീകരണം
- ബാന്ദുങ്ങ് സമ്മേളനം
- ബെല്‍ഗ്രേഡ് സമ്മേളനം
- ഓസ്ലോ കരാര്‍
71. a യില്‍ നല്‍കിയിരിക്കുന്നവ തമ്മിലുള്ള ബന്ധം കണ്ടെത്തി b പൂര്‍ത്തീകരിക്കുക.
(i)
a) ഹിരോഷിമ : ലിറ്റില്‍ബോയ്
b) നാഗസാക്കി : ...........................
(ii)
a) ജര്‍മ്മനി : ത്രികക്ഷിസഖ്യം
b) ഫ്രാന്‍സ് : ...........................
(iii)
a) മുസ്സോളിനി : കരിങ്കുപ്പായക്കാര്‍
b) ഹിറ്റ്ലര്‍ : ...........................
(iv)
a) പാന്‍ ജര്‍മ്മന്‍ പ്രസ്ഥാനം : ജര്‍മ്മനി
b) പ്രതികാരപ്രസ്ഥാനം : ...........................
Answer:
(i)
b) നാഗസാക്കി : ഫാറ്റ്മാന്‍
(ii)
b) ഫ്രാന്‍സ് : ത്രികക്ഷി സൗഹാര്‍ദ്ദം
(iii)
b) ഹിറ്റ്ലര്‍ : തവിട്ടുകുപ്പായക്കാര്‍
(iv)
b) പ്രതികാരപ്രസ്ഥാനം : ഫ്രാന്‍സ്
72. ബ്രാക്കറ്റില്‍ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക.
a) ഹോഹന്‍ സൊളൻ രാജവംശം ഭരിച്ചിരുന്ന രാജ്യം ഏത്?
(ആസ്ട്രിയ-ഹംഗറി, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി)
b) ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെടാത്തത് ഏത്?
(ത്രികക്ഷിസഖ്യം, ത്രികക്ഷിസൗഹാര്‍ദം, അച്ചുതണ്ടു ശക്തികള്‍, ബാള്‍ക്കന്‍ പ്രതിസന്ധി)
c) ജോമോ കെനിയാത്ത സാമ്രാജ്യത്വ വിരുദ്ധസമരം നയിച്ച രാജ്യം ഏത്?
(ഘാന, കെനിയ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്)
d) 'എല്ലാ യുദ്ധവും അവസാനിക്കാനായി ഒരു യുദ്ധം'. ഈ പ്രസ്താവന ആരുടേതാണ്?
(ഹിറ്റ്ലര്‍, മുസ്സോളിനി, മാര്‍ഷല്‍ടിറ്റോ, വുഡ്റോ വില്‍സണ്‍)
Answer:
(a ) ജര്‍മ്മനി
(b) അച്ചുതണ്ടു ശക്തികള്‍
(c) കെനിയ
(d) വുഡ്റോ വില്‍സണ്‍
73. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക
- ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം
- ജര്‍മ്മനിയുടെ പോളണ്ടാക്രമണം
- പാരീസ് സമാധാന സമ്മേളനം
Answer:
- പാരീസ് സമാധാന സമ്മേളനം.
- ജര്‍മ്മനിയുടെ പോളണ്ടാക്രമണം.
- ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം.
Social Science I Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments