LSS / USS പരീക്ഷാ സഹായി: മാതൃകാ ചോദ്യോത്തരങ്ങൾ 
LSS / USS MODEL QUESTIONS AND ANSWERS

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിരിക്കുന്നു. അതാത് MODEL QUESTIONS AND ANSWERS ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് 
L.S.S പരീക്ഷാ ഘടന: 
നാലാം ക്ലാസുവരെയുള്ള മലയാളം, ഇംഗ്ലീഷ്, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങളില്‍ നേടിയ പഠനനേട്ടങ്ങള്‍, ആശയങ്ങള്‍, ധാരണകള്‍, ശേഷികള്‍ എന്നിവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍
നാലാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ 2020 ജനുവരി 31വരെ പഠിപ്പിക്കേണ്ടവ മാത്രമായി ചുരുക്കിയിട്ടുണ്ട്

ചോദ്യരീതി: വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍, ഒറ്റവാക്കിലോ വാക്യത്തിലോ എഴുതേണ്ട ചോദ്യങ്ങള്‍, അറിവ് കുട്ടിക്ക് പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാന്‍ കഴിയുന്നുണ്ടോ? പ്രശ്‌നങ്ങളെ വിശകലനം ചെയ്യാന്‍ പറ്റുന്നുണ്ടോ? വിലയിരുത്താനും സര്‍ഗാത്മകത ഉപയോഗപ്പെടുത്താനും കഴിയുന്നുണ്ടോ? എന്നെല്ലാം പരിശോധിക്കുന്ന ചോദ്യങ്ങളാണ്ടാവും

പരീക്ഷാഘടന: എല്‍.എസ്.എസ്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ട്. ഓരോ പേപ്പര്‍ എഴുതാനും ഒന്നര മണിക്കൂര്‍ ലഭിക്കും.

പേപ്പര്‍ I
പാര്‍ട്ട് എ - ഒന്നാംഭാഷ (മലയാളം/ കന്നഡ/ തമിഴ്)- 20 സ്‌കോര്‍
പാര്‍ട്ട് ബി - ഇംഗ്ലീഷ് (10 സ്‌കോര്‍)
പാര്‍ട്ട് സി - പൊതുവിജ്ഞാനം (10 സ്‌കോര്‍)
ആകെ സ്‌കോര്‍ - 40

പേപ്പര്‍- 2
പാര്‍ട്ട് എ - പരിസരപഠനം - 20 സ്‌കോര്‍
പാര്‍ട്ട് ബി - ഗണിതം - 20 സ്‌കോര്‍
ആകെ സ്‌കോര്‍ - 40 
എല്‍.എസ്.എസ്. പരീക്ഷയുടെ ഓരോ പേപ്പറും ബുക്ലറ്റ് രൂപത്തിലായിരിക്കും. 
റോള്‍ നമ്പര്‍, നിര്‍ദേശങ്ങള്‍ എന്നിവ അടങ്ങുന്ന ആദ്യ പേജിനുശേഷം ചോദ്യങ്ങളും അവയ്ക്ക് ഉത്തരമെഴുതാനുള്ള സ്ഥലവും ഉണ്ടാവും.
ചോദ്യപേപ്പറില്‍ തന്നെയാണ് ഉത്തരമെഴുതേണ്ടത്.
ഓരോ പേപ്പറിലും ചോദ്യങ്ങള്‍ എങ്ങനെയാവും ക്രമീകരിക്കുക?

പേപ്പര്‍-1
പാര്‍ട്ട് - എ 
ഒന്നാം ഭാഷയില്‍ വിശദമായി ഉത്തരമെഴുതേണ്ട 2 ചോദ്യങ്ങള്‍ (2x5= 10 സ്‌കോര്‍)
ഒറ്റ വാക്കിലോ വാക്യത്തിലോ ഉത്തരമെഴുതേണ്ട 10 ചോദ്യങ്ങള്‍. ഇതില്‍ അഞ്ചെണ്ണം ബഹുവികല്പ മാതൃക (Multiple choice)യില്‍ ആയിരിക്കും (തന്നിരിക്കുന്ന 4 എണ്ണത്തില്‍നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കണം) (10x1= 10 സ്‌കോര്‍)
പാര്‍ട്ട് - ബി
ഇംഗ്ലീഷില്‍ 5 സ്‌കോര്‍ വീതമുള്ള 2 ചോദ്യങ്ങള്‍ (2x5=10 സ്‌കോര്‍)
ഓരോ ചോദ്യങ്ങളിലും മൂന്ന് ഉപചോദ്യങ്ങള്‍ വീതം. ഇതില്‍ ആദ്യ രണ്ട് ചോദ്യങ്ങള്‍ ഒരു സ്‌കോര്‍ വീതമുള്ള വസ്തുനിഷ്ഠ ചോദ്യങ്ങളും മൂന്നാമത്തേത് ഭാഷാ വ്യവഹാര രൂപം (കത്ത്, സംഭാഷണം, വിവരണം, ഡയറി മുതലായവ) എഴുതാനുള്ളതും ആയിരിക്കും. ഇതിന് 3 സ്‌കോറാണ് ലഭിക്കുക.
പാര്‍ട്ട്- സി
പൊതുവിജ്ഞാനം- ഇതില്‍ ഒറ്റവാക്കില്‍ ഉത്തരമെഴുതേണ്ട 10 ചോദ്യങ്ങള്‍ (10x1=10 സ്‌കോര്‍) ഉണ്ടാവും ഇതില്‍ അഞ്ചെണ്ണം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ആയിരിക്കും.

പേപ്പര്‍-2
പേപ്പര്‍ 2-ല്‍ പാര്‍ട്ട് എ, പാര്‍ട്ട് ബി മാത്രമേ ഉള്ളൂ.
പാര്‍ട്ട് എ
പരിസരപഠനത്തില്‍ വിശദമായി ഉത്തരമെഴുതേണ്ട 2 ചോദ്യങ്ങളും (2x5=10 സ്‌കോര്‍) 10 വസ്തുനിഷ്ഠ ചോദ്യങ്ങളും ഉണ്ടാവും. ഇതില്‍ 5 എണ്ണം മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും (10x1=10 സ്‌കോര്‍). ആകെ 20 സ്‌കോര്‍
പാര്‍ട്ട് ബി
ഗണിതത്തില്‍ വിശദമായി ഉത്തരമെഴുതേണ്ടുന്ന 2 ചോദ്യങ്ങള്‍ (2x5=10 സ്‌കോര്‍) (ഇത് പ്രശ്‌നാപഗ്രഥനം നടത്തേണ്ടവ ആയിരിക്കും) ഒറ്റവാക്കില്‍/വാക്യത്തില്‍ ഉത്തരമെഴുതേണ്ട 10 ചോദ്യങ്ങളും ഉണ്ടായിരിക്കും (10x1= 10 സ്‌കോര്‍)
ഗണിതവിഭാഗത്തില്‍ പ്രശ്‌നനിര്‍ധാരണത്തിനുള്ള ചോദ്യങ്ങള്‍ക്കാണ് ഊന്നല്‍. യുക്തിചിന്ത, മാനസികശേഷി എന്നിവ വിലയിരുത്താനുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.
പൊതുവിജ്ഞാന വിഭാഗത്തില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അനുബന്ധ വായനസാമഗ്രികള്‍, തുടര്‍ പ്രവര്‍ത്തന സാധ്യതകള്‍ തുടങ്ങിയവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ ഉണ്ടാവും.
സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത
രണ്ട് പേപ്പറിനുംകൂടി 60 ശതമാനമോ (48 സ്‌കോര്‍) അതില്‍ കൂടുതലോ സ്‌കോര്‍ ലഭിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഉപജില്ലയില്‍ എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളില്‍ ആര്‍ക്കുംതന്നെ നിശ്ചിത സ്‌കോര്‍, ഈ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ഓരോ കുട്ടിയെ വീതം സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും (ഇവര്‍ കുറഞ്ഞത് 50% സ്‌കോര്‍ നേടിയിരിക്കണം).
LSS Study Materials
👉യു.എസ്.എസ്. പരീക്ഷ 
ഏഴാം ക്ലാസുവരെ കുട്ടി നേടിയിരിക്കേണ്ട പഠന നേട്ടങ്ങൾ (ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവതലം) എന്നിവ അടിസ്ഥാനമാക്കിയ ചോദ്യങ്ങളാണുണ്ടാവുക.
പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.
അറിവുകൾ കുട്ടി എത്രത്തോളം നേടി എന്നും അവ പ്രയോഗിക്കാൻ കുട്ടിക്ക് കഴിയുമോ എന്നും വിശകലനം ചെയ്യാനും വിലയിരുത്താനും കഴിയുമോ എന്നും നോക്കുന്ന ഉയർന്ന ശേഷികൾക്ക് പ്രാമുഖ്യം നല്കുന്ന ചോദ്യങ്ങളാണ് ഉണ്ടാവുക.
യു.എസ്.എസ്. പരീക്ഷ ഘടന എങ്ങനെ? 
യു.എസ്.എസ്. പരീക്ഷയ്ക്ക് 2 പേപ്പറുകൾ ഉണ്ട്. പേപ്പർ-1നും പേപ്പർ-2നും മൂന്ന് പാർട്ടുകൾ വീതമുണ്ട്.

പേപ്പർ-1
പാർട്ട് എ- ഒന്നാം ഭാഷ (കേരള പാഠാവലി A.T.മലയാളം/ കന്നട/ തമിഴ്/ അറബി/ ഉറുദു/ സംസ്കൃതം)
പാർട്ട് ബി- ഒന്നാം ഭാഷ (ഭാഗം-2) (അടിസ്ഥാന പാഠാവലി B.T. മലയാളം/ കന്നട/ തമിഴ്)
പാർട്ട് സി- ഗണിതം

പേപ്പർ-2
പാർട്ട് എ- ഇംഗ്ലീഷ്
പാർട്ട് ബി- അടിസ്ഥാനശാസ്ത്രം
പാർട്ട് സി- സാമൂഹ്യശാസ്ത്രം

ഒന്നാം പേപ്പറിൽ 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഇതിൽ 45 ചോദ്യങ്ങളുടെ ഉത്തരം എഴുതിയാൽ മതി.
രണ്ടാം പേപ്പറിൽ 55 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഇതിൽ 45 ചോദ്യങ്ങളുടെ ഉത്തരം എഴുതിയാൽ മതി.
ഓരോ പേപ്പറിനും 90 മിനിറ്റാണ് പരീക്ഷാസമയം.

യു.എസ്.എസ്. പരീക്ഷ ചോദ്യങ്ങളുടെ എണ്ണം

പേപ്പർ 1
പാർട്ട് (എ) ഒന്നാം ഭാഷ (ഭാഗം 1) = 15
പാർട്ട് (ബി) ഒന്നാം ഭാഷ (ഭാഗം 2) = 15 (പരമാവധി സ്കോർ 10)
പാർട്ട് (സി) ഗണിതം = 20
ആകെ 50

പേപ്പർ 2
പാർട്ട് (എ) ഇംഗ്ലീഷ് = 15
പാർട്ട് (ബി) അടിസ്ഥാനശാസ്ത്രം = 20 (പരമാവധി സ്കോർ 15)
പാർട്ട് (സി) സാമൂഹ്യശാസ്ത്രം = 20 (പരമാവധി സ്കോർ 15)
ആകെ = 55

ഓരോ ചോദ്യത്തിനും ഓരോ സ്കോർ വീതം ലഭിക്കും. ആകെ ഉത്തരം എഴുതേണ്ടത് 45+45= 90 ചോദ്യങ്ങൾക്കാണ്. അതുകൊണ്ട് പരമാവധി സ്കോർ 90 ആയിരിക്കും.
ഒന്നാം ഭാഷ (ഭാഗം 2) സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നിവയിലെ ഓരോ വിഷയത്തിന്റെയും അഞ്ച് ചോദ്യങ്ങൾ യഥാക്രമം കല, സാഹിത്യം, ആരോഗ്യ-കായിക വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും.
ഗണിതത്തിൽ യുക്തിചിന്ത, മാനസിക ശേഷി എന്നിവ പരിശോധിക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ഒന്നാം പേപ്പർ
1-15 വരെ ചോദ്യങ്ങൾ - പാർട്ട് എ (ഒന്നാം ഭാഷ)
16-30 വരെ ചോദ്യങ്ങൾ- പാർട്ട് ബി (ഒന്നാം ഭാഷ ഭാഗം 2)
31-50 വരെ ചോദ്യങ്ങൾ- പാർട്ട് സി (ഗണിതം)

രണ്ടാം പേപ്പർ
1-15 വരെ ചോദ്യങ്ങൾ- പാർട്ട് എ (ഇംഗ്ലീഷ്)
16-35 വരെ ചോദ്യങ്ങൾ- പാർട്ട് ബി (അടിസ്ഥാനശാസ്ത്രം)
36-55 വരെ ചോദ്യങ്ങൾ- പാർട്ട് സി (സാമൂഹ്യശാസ്ത്രം)

ഒ.എം.ആർ. ഷീറ്റുകൾ ഉപയോഗിച്ചാണ് മൂല്യനിർണയം നടത്തുന്നത്.
കറുപ്പോ നീലയോ ബോൾപേന ഉപയോഗിച്ച് ശരിയുത്തരത്തിന്റെ ഒരു ബബിൾ കറുപ്പിക്കുകയാണ് വേണ്ടത്.
ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ കറുപ്പിക്കരുത്.

ആർക്കാണ് സ്കോളർഷിപ്പ് കിട്ടുക?
രണ്ടു പേപ്പറിനുംകൂടി ആകെയുള്ള 90 സ്കോറിൽ 63 സ്കോറോ (70%) അതിൽ കൂടുതലോ കിട്ടിയാൽ സ്കോളർഷിപ്പ് ലഭിക്കും.
USS Model Questions

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here