Class 10 Social Science II: Chapter 04 ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ - ചോദ്യോത്തരങ്ങൾ
Study Notes for Class 10th Geography (Malayalam Medium) Landscape analysis through maps | Text Books Solution Social Science II: Chapter 04 ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ
SCERT Solutions for Class 10 Geography Chapterwise
ഈ അദ്ധ്യായം English Medium Notes Click here
Social Science II Questions and Answers in Malayalam
Chapter 04 ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ
1. എന്താണ് ധരാതലീയ ഭുപടങ്ങള്‍?
- പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങൾ.
- ഭൌമോപരിതലത്തിലെ ഉയര്‍ച്ചതാഴകള്‍, നദികള്‍, മറ്റ് ജലാശയങ്ങള്‍, വനങ്ങള്‍, കൃഷി സ്ഥലങ്ങള്‍, തരിശുഭൂമികള്‍, ഗ്രാമങ്ങള്‍, പട്ടണങ്ങള്‍, ഗതാഗത വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ തുടങ്ങിയ പ്രധാനപെട്ട ഭൗമോപരിതല സവിശേഷതകളാണ് ഈ ഭൂപടങ്ങളില്‍ ചിത്രീകരിക്കാറുള്ളത്.
- ധരാതലീയ ഭൂപടങ്ങള്‍ വലിയതോത്‌ഭൂപടങ്ങള്‍ ആണ്.
- താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ ഭൂപടങ്ങള്‍ ആണ്‌വലിയ തോത് ഭൂപടങ്ങള്‍.
2. ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനുള്ള ചുമതല ആർക്കാണ് ? എന്തുകൊണ്ട്?
- സർവേ ഓഫ് ഇന്ത്യ
രാജ്യസുരക്ഷ പരിഗണിച്ച് തന്ത്രപ്രധാനമായ പ്രദേശങ്ങളുടെ ധരാതലീയ ഭൂപടങ്ങൾ
ഉപയോഗിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.
3. ടോപ്പൊഷീറ്റുകൾ / ധരാതലീയ ഭുപടങ്ങള്‍ (Topographic Map)
- 'ടോപ്പോ”, “ഗ്രാഫേ' എന്നീ രണ്ട് ഗ്രീക്ക് പദങ്ങളില്‍നിന്നാണ് “ടോപ്പോഗ്രാഫിക് "(Topographic Map) എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്. ടോപ്പോ (Topo) എന്നതിന്റെ അര്‍ഥം സ്ഥലം” (place) എന്നും ഗ്രാഫേ (Graphie) എന്നതിന് വിവരിക്കുക അഥവാ വരയ്ക്കുക (To write or to draw) എന്നുമാണ് അര്‍ഥം.
ടോപ്പോഗ്രാഫിക് മാപ്പുകള്‍. "ടോപ്പോഷീറ്റ്' (Toposheet) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
4. ധരാതലീയ ഭൂപടങ്ങളുടെ ഉപയോഗങ്ങള്‍?
- ഭൂപ്രദേശങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ സവിശേഷതകള്‍ വിശകലനം ചെയുന്നതിന്.
- സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും സൈനിക ഭൂപടങ്ങളുടെ നിർമ്മാണത്തിനും
- സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തവും മനുഷ്യ നിര്‍മ്മിതവുമായ വിഭവങ്ങള്‍ കണ്ടെത്തി പഠിക്കുന്നതിന്.
- നഗരാസൂത്രണപ്രവർത്തനങ്ങൾക്ക്
- ഭൂവിനിയോഗം മനസ്സിലാക്കുന്നതിന്
- ഭൂപ്രകൃതി മനസ്സിലാക്കുന്നതിന്.
- വിഭവ സംരക്ഷണത്തിനും വിഭവാസൂത്രണത്തിനും.
- ഭൂപടങ്ങളുടെ കമ്പ്യുട്ടർവൽകൃത രൂപം ഭൂവിവരവ്യവസ്ഥ സങ്കേതത്തിനു വേണ്ടി.
5. ധരാതലീയ ഭൂപടവായനക്ക് മനസ്സിലാക്കേണ്ട അനിവാര്യ ഘടകങ്ങള്‍ ഏവ?
- ധരാതലീയ ഭൂപടങ്ങളുടെ നമ്പർ ക്രമം
- സ്ഥാനനിർണയ രീതികൾ
- അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും
- ഭൂപ്രദേശത്തിന്റെ ഉയരവും ചരിവും.
- ചിത്രീകരിക്കുന്ന രീതികൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ധരാതലീയ ഭൂപട വായനക്ക് അനിവാര്യമാണ്.
6. സര്‍വേ ഓഫ് ഇന്ത്യ
നമ്മുടെ രാജ്യത്തിന്റെ ധരാതലീയ ഭൂപടങ്ങള്‍ നിര്‍മിക്കുന്ന ഔദ്യോഗിക
ഏജന്‍സിയാണ് ഡെറാഡൂണ്‍ ആസ്ഥാനമായ “സര്‍വേ ഓഫ് ഇന്ത്യ' (Survey of India). വിവിധ ആവശ്യങ്ങള്‍ക്കായി1: 1000000, 1: 250000, 1: 50000, 1 25000 എന്നീ വിവിധ തോതുകളില്‍,സര്‍വേ ഓഫ് ഇന്ത്യ ധരാതലീയ ഭൂപടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപടങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യ തയാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ധരാതലീയ ഭൂപടങ്ങള്‍ പൊതുവെ “സര്‍വേ ഓഫ് ഇന്ത്യാ ഭൂപടങ്ങള്‍” (SOI Maps)എന്ന പേരിലും അറിയപ്പെടുന്നു.
7. ധരാതലീയ ഭൂപടങ്ങളുടെ ലേ ഔട്ടും നമ്പറിങ്ങും
- ഒരേ വലുപ്പത്തിലും ആകൃതിയിലുമുള്ള അനേകം ഷീറ്റുകളിലായി ലോകത്തിലെ മുഴുവന്‍ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപടങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
- ഭുമധ്യരേഖമുതല്‍ 60 ഡിഗ്രി വരെയുള്ള ഉത്തര-ദക്ഷിണ അക്ഷാംശങ്ങള്‍ വരെയുള്ള പ്രദേശങ്ങളുടെ ചിത്രീകരണം 1800 ഷീറ്റുകളിലും
- ഉത്തര-ദക്ഷിണാര്‍ധ ഗോളങ്ങളില്‍ 60 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെയുള്ള പ്രദേശങ്ങള്‍ 420 ഷീറ്റുകളിലും
- ധ്രുവ്രപ്രദേശങ്ങള്‍ 2 ഷീറ്റുകളിലുമായി ആകെ 2222 ഷീറ്റുകളില്‍ ലോകം മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നു.
* മില്യൺ ഷീറ്റുകൾ
- ധരാതലീയ ഭൂപടത്തിലെ ഷീറ്റുകൾ ഓരോന്നും 1:1000000 എന്ന തോതിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവ മില്യന്‍ ഷീറ്റുകളെന്ന് അറിയപ്പെടുന്നു.
- 4 ഡിഗ്രി അക്ഷാംശവും 4 ഡിഗ്രി രേഖാംശവും വ്യാപ്തിയായി ഉള്‍ക്കൊള്ളുന്ന മില്യണ്‍ ഷീറ്റുകള്‍ക്ക് 1 മുതല്‍ 105 വരെ നമ്പറുകള്‍ നല്‍കിയിരിക്കുന്നു. ഈ നമ്പറുകള്‍ സൂചക നമ്പറുകള്‍ (Index Number) എന്നറിയപ്പെടുന്നു.
* ഡിഗ്രിഷീറ്റുകള്‍
- മില്യൻ ഷീറ്റുകളെ ഓരോന്നിനെയും 16 ഭാഗങ്ങളായിതിരിച്ചിരിക്കുന്നു. ഇവ ഡിഗ്രിഷീറ്റുകള്‍ എന്നറിയപ്പെടുന്നു.
- ഡിഗ്രി ഷീറ്റുകൾക്ക് A മുതൽ P വരെയുള്ള അക്ഷരങ്ങളാണ് നൽകാറുള്ളത്.
- 1 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തിയുള്ള ഈ ഷീറ്റുകള്‍ ഓരോന്നും 1: 250000 എന്ന തോതിലാണ് നിര്‍മിച്ചിരിക്കുന്നത്.
* മിനിറ്റ് ഷീറ്റുകള്‍
- ഡിഗ്രി ഷീറ്റുകളെ15 മിനിറ്റ് അക്ഷാംശ-രേഖാംശ വ്യാപ്തിയുള്ള 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നതാണ് മിനിറ്റ് ഷീറ്റുകള്‍.
- ഇവയ്ക്ക്1 മുതല്‍ 16 വരെയുള്ള അക്കങ്ങളാണ് നല്‍കാറുള്ളത്. 55D1, 55D/2,....... 55D/16.
8. ധരാതലീയ ഭൂപടങ്ങളിലെ അംഗീകൃത അടയാളങ്ങളും ചിഹ്നങ്ങളും
- വിവിധങ്ങളായ ഭൂതല സവിശേഷതകളെ വ്യത്യസ്ത നിറങ്ങളിലുള്ള അടയാളങ്ങളും ചിഹ്നങ്ങളും നല്‍കിയാണ് ധരാതലീയ ഭൂപടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്.
- ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള നിറങ്ങളും ചിഹ്നങ്ങളും ധരാതലീയ ഭൂപടങ്ങളില്‍ ഉപയോഗിക്കുന്നത്.
- അതിനാൽ ഓരോ രാജ്യക്കാരും തയാറാക്കുന്ന ധരാതലീയ ഭൂപടങ്ങള്‍ മറ്റു രാജ്യക്കാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനും വിശകലനം ചെയ്യാനും സാധിക്കുന്നു.
10. ധരാതലീയ ഭൂപടങ്ങളിൽ വിവിധ ഭൂസവിശേഷതകളുടെ ഉയരം ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ
11. ഗ്രിഡ് റഫറന്‍സ്
- ധരാതലീയ ഭൂപടങ്ങളില്‍ വടക്ക്-തെക്ക് ദിശയിലും കിഴക്ക്-പടിഞ്ഞാറ് ദിശയിലും ചുവന്ന രേഖകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
- ഇവയില്‍ വടക്ക്-തെക്ക് ദിശയില്‍ വരയ്ക്കപ്പെട്ടിരിക്കുന്ന വരകള്‍ ഈസ്റ്റിങ്സ് എന്നും കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള വരകളെ നോര്‍ത്തിങ്സ് എന്നും അറിയപ്പെടുന്നു.
- ഈസ്റ്റിങ്സ് - നോർത്തിങ്സ് രേഖകൾ ചേർത്തുണ്ടാക്കുന്ന ജാലികയാണ് റഫറൻസ് ഗ്രിഡ്.
- ഗ്രിഡ് ഉപയോഗിച്ച് ഭൗമോപരിതല വസ്തുക്കളുടെ സ്ഥാനം നിര്‍ണയിക്കുന്നതാണ് ഗ്രിഡ് റഫറന്‍സ്.
- ഭൗമോപരിതലത്തില്‍ ഒരു കിലോമിറ്റര്‍ നീളവും വീതിയുമുള്ള പ്രദേശങ്ങളെയാണ് ധരാതലിയ ഭൂപടങ്ങള്‍ 2 സെന്‍റിമീറ്റര്‍ നീളത്തിലും 2 സെന്‍റിമീറ്റര്‍ വീതിയിലുമുള്ള
ഗ്രിഡുകളായി തിരിച്ചിരിക്കുന്നത്.
- ധരാതലീയ ഭൂപടങ്ങളില്‍ ചെറിയ ഭൂസവിശേഷതകളുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഈസ്റ്റിങ്സ് - നോർത്തിങ്സ് രേഖകൾ (ഗ്രിഡുകള്‍) ഉപയോഗിക്കുന്നത്.
* ചുവടെ നല്‍കിയ: മാതൃകാ ഗ്രിഡ് ശ്രദ്ധിക്കൂ. ഗ്രിഡിനുള്ളില്‍ ചില ഭൂസവിശേഷ
തകളുടെ ചിഹ്നങ്ങള്‍ കാണുന്നില്ലേ? ഈ ഭൂസവിശേഷതകളുടെ സ്ഥാനങ്ങളാണ് നമുക്കു കണ്ടെത്തേണ്ടത്.
* നാലക്ക ഗ്രിഡ് റഫറന്‍സ് (4-figure grid reference)
- നാലക്ക ഗ്രിഡ് റഫറന്‍സിൽ സ്ഥാനനിര്‍ണയം നടത്തേണ്ട ഭൂസവിശേഷതയുടെ തൊട്ട് ഇടതുഭാഗത്തുള്ള ഈസ്റ്റിങ്സിന്റെ മൂല്യം ആദ്യമെഴുതണം.
- അതിനുശേഷം ഭൂസവിശേഷതകളുടെ തൊട്ടുതാഴെയുള്ള നോര്‍ത്തിങ്‌സിന്റെ മൂല്യം ഈസ്റ്റിങസിന്റെ മൂല്യത്തോടെ ചേര്‍ത്തെഴുതണം.
- ഈ സ്ഥാന നിർണയരീതിയാണ് നാലക്ക ഗ്രിഡ് റഫറന്‍സ്.
* ആറക്ക ഗ്രിഡ് റഫറന്‍സ് (6-figure grid reference)
- താരതമ്യേന വലുപ്പം കുറഞ്ഞ ഭൂസവിശേഷതകളാണ് ആറക്ക ഗ്രിഡ് റഫറന്‍സിലൂടെ സ്ഥാനനിര്‍ണയം നടത്തുന്നത്.
- ഇതിനായി സ്ഥാനം നിർണയം നടത്തേണ്ട ഭൂസവിശേഷതയുടെ ഇടത് ഭാഗത്തുള്ള ഈസ്റ്റിങ്സിന്റെ മൂല്യം ആദ്യമെഴുതണം.
- അതിനുശേഷം തൊട്ടടുത്ത ഈസ്റ്റിങസ് വരെയുള്ള അകലത്തെ പത്ത് ഭാഗങ്ങളായി തിരിച്ച് ഏത് ഭാഗത്തിന് നേരെയാണ് ഭൂസവിശേഷത വരുന്നത് അതിന്റെ മൂല്യവും ഈസ്റ്റിങ്സിന്റെ മൂല്യത്തോട് ചേര്‍ത്തെഴുതണം.
- തുടർന്ന് ഭൂസവിശേഷതകളുടെ തൊട്ടുതെക്കായി കാണുന്ന നോര്‍ത്തിങ്‌സിന്റെ മൂല്യം ഈസ്റ്റിങസിന്റെ മൂല്യം എഴുതണം.
- അതിനുശേഷം തൊട്ടടുത്ത നോർത്തിങ്സ് വരെയുള്ള അകലത്തെ പത്ത് ഭാഗങ്ങളായി തിരിച്ച് ഏത് ഭാഗത്തിന് നേരെയാണ് ഭൂസവിശേഷത വരുന്നത് അതിന്റെ മൂല്യവും നോർത്തിങ്സിന്റെ മൂല്യത്തോട് ചേര്‍ത്തെഴുതണം.
- ഇങ്ങനെ ലഭിക്കുന്ന സംഖ്യയാണ് ആറക്ക ഗ്രിഡ് റഫറന്‍സ്.
12. ധരാതലീയ ഭൂപടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രിഡുകളുടെ വലിപ്പം എത്രയാണ്. അവ ഭൗമോപരിതലത്തില്‍ എത്ര പ്രദേശം പ്രതിനിധീകരിക്കുന്നു?
- 2cm നീളം, 2cm വീതി
1 കിലോമീറ്റര്‍ നീളം, 1 കി.മീ. വീതി
13. ധരാതലീയ ഭൂപടങ്ങളുടെ നമ്പര്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
- ഭൂപടം പ്രതിനിധാനം ചെയ്യുന്ന പ്രദേശം
14. 155766' എന്ന ആറക്ക ഗ്രിഡ് റഫറന്‍സ് വായിക്കുന്ന രീതി അക്ഷരത്തില്‍ എഴുതുക.
- (155766 – പതിനഞ്ച് അഞ്ച് എഴുപത്തിആറ് ആറ്)
15. ധരാതലീയ ഭൂപട വായനയ്ക്ക് അനിവാര്യമായ അടിസ്ഥാന ധാരണകള്‍ എന്തെല്ലാമാണ്?
- ഭൂപട നമ്പര്‍ ക്രമം, സ്ഥാനനിര്‍ണ്ണയ രീതികള്‍, അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും, ഭൂപ്രദേശത്തിന്റെ ഉയരവും ചരിവും ചിത്രീകരിക്കുന്ന രീതികള്‍ എന്നിവയില്‍ ധാരണ ഉണ്ടാവണം.
16. ധരാതലീയ ഭൂപടങ്ങളിലെ ഏതെങ്കിലും നാല് പ്രാഥമിക വിവര സൂചനകള്‍ എഴുതുക.
- ടോപ്പോഷീറ്റ് നമ്പര്‍, പ്രദേശത്തിന്റെ പേര്, അക്ഷാംശ സ്ഥാനം, രേഖാംശ സ്ഥാനം, ഈസ്റ്റിംഗ്സ്, നോര്‍ത്തിംഗ്സ്, തോത്, കോണ്ടൂര്‍, സര്‍വേ വര്‍ഷം, പ്രസിദ്ധീകരിച്ച വര്‍ഷം, സര്‍വേ ചുമതല
17. ധരാതലീയ ഭൂപടങ്ങളിലെ ഡിഗ്രി ഷീറ്റുകളുടെ അക്ഷാംശം രേഖാംശ വ്യാപ്തി എത്രയാണ്?
- 1 ഡിഗ്രി അക്ഷാംശ – രേഖാംശ വ്യാപ്തി
18. ചില ഭൂവിവരങ്ങളും അവയുടെ നാലക്ക ഗ്രിഡ് റഫറന്‍സും നല്‍കിയിട്ടുണ്ട്. ഇവ ചുവടെ ചേര്‍ത്തിട്ടുള്ള റഫറന്‍സ് ഗ്രിഡ് മാതൃക വരച്ച് അനുയോജ്യമായി അടയാളപ്പെടുത്തുക.
(a) കിണര്‍ - 8435
(b) കുഴല്‍കിണർ - 8237
19. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ ജില്ലാ അതിര്‍ത്തിയെ സൂചിപ്പിക്കുന്ന ചിഹ്നമേതാണ്?
20 കോണ്ടൂര്‍രേഖകള്‍ (Contour lines)
- സമുദ്രനിരപ്പില്‍നിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കല്‍പ്പികരേഖകളാണ് കോണ്ടൂര്‍രേഖകള്‍. ഒരു കോണ്ടൂര്‍രേഖ കടന്നുപോകുന്ന സ്ഥലങ്ങള്‍ എല്ലാം തന്നെ സമുദ്രനിരപ്പില്‍ നിന്നും ഒരേ ഉയരത്തില്‍ സ്ഥിതിചെയ്യുന്നവയായിരിക്കും.
21. കോണ്ടൂര്‍മൂല്യങ്ങള്‍ (Contour values)
- ഓരോ കോണ്ടൂര്‍ രേഖയോടൊപ്പവും സമുദ്ര നിരപ്പില്‍നിന്നുള്ള അവയുടെ ഉയരം രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇതിനെ കോണ്ടൂര്‍മൂല്യങ്ങള്‍ (Contour values) എന്നു പറയുന്നു. കോണ്ടൂര്‍മൂല്യങ്ങളുടെ സഹായത്താല്‍ ഭൂപടങ്ങളില്‍ ചിത്രീകരിച്ചിട്ടുള്ള പ്രദേശങ്ങളുടെ ഉയരം നമുക്ക് കണ്ടെത്താനാവും.
22. കോണ്ടൂര്‍ ഇടവേള (Contour interval)
- അടുത്തടുത്ത കോണ്ടൂര്‍രേഖകളുടെ മൂല്യങ്ങള്‍ തമ്മില്‍ തുല്യവ്യത്യാസമാണുള്ളത്. ഇത്തരത്തില്‍ അടുത്തടുത്ത രണ്ടു കോണ്ടുര്‍രേഖകളുടെ മുല്യവ്യത്യാസത്തെ കോണ്ടൂര്‍ ഇടവേള എന്നു പറയുന്നു.
ഉദാ:- 1: 50000 തോതിലുള്ള ധരാതലീയ ഭൂപടങ്ങളില്‍ സാധാരണയായി
കോണ്ടൂര്‍ ഇടവേള 20 മീറ്ററാണ്. കോണ്ടൂര്‍രേഖകളുടെ മുല്യം വിശകലനം ചെയ്ത് ഭൂപടങ്ങളില്‍ ചിത്രീകരിച്ചിട്ടുള്ള ഭൂപ്രദേശങ്ങളുടെ ഉയരം കണ്ടെത്താന്‍ കഴിയും. ഉയര്‍ന്ന ഭൂപ്രദേശങ്ങളുടെ സ്ഥലാകൃതി മനസ്സിലാക്കുന്നതിന് സാധാരണ 100 മീറ്റര്‍ ഇടവേളകളുള്ള കോണ്ടൂര്‍രേഖകളെയാണ് ഉപയോഗിക്കുന്നത്.
23. ധരാതലീയ ഭൂപടത്തില്‍ ചിത്രീകരിച്ചിരിക്കുന്ന കോണ്ടൂര്‍രേഖകളില്‍നിന്നു മൂന്നു കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.
1. ഭൂപ്രദേശത്തിന്റെ ഉയരം
2. ചരിവിന്റെ സ്വഭാവം
3. ഭൂരൂപത്തിന്റെ ആകൃതി24. ധരാതലീയ ഭൂപടങ്ങളിലെ കോണ്ടൂറുകളില്‍ നിന്നും നേര്‍ക്കാഴ്ച സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഏതെങ്കിലും രണ്ട് സാധ്യതകള്‍ എഴുതുക.
- വൈദ്യുതി പോസ്റ്റുകള്‍, മൊബൈല്‍ ടവറുകള്‍, വയര്‍ലെസ് ട്രാന്‍സ്മിഷന്‍ ടവറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന്.
25. ഒരു ധരാതലീയ ഭൂപടത്തില്‍ നിന്നും കണ്ടെത്തിയിട്ടുള്ള വിവരങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്. അവയെ പ്രാഥമിക വിവരങ്ങള്‍, ഭൗതിക സവിശേഷതകള്‍, സാംസ്കാരിക സവിശേഷതകള്‍ എന്നിങ്ങനെ പട്ടികപ്പെടുത്തുക.
* നദികള്‍, അരുവികള്‍, അക്ഷാംശം, രേഖാംശം, തടാകങ്ങള്‍, ആരാധനാലയങ്ങള്‍, കൃഷി സ്ഥലങ്ങള്‍, പാലങ്ങള്‍, കോണ്ടൂര്‍ ഇടവേള
പ്രാഥമിക വിവരങ്ങള്‍ |
ഭൗതിക സവിശേഷതകള്‍ |
സാംസ്കാരിക സവിശേഷതകള്‍ |
|
|
|
|
|
|
|
|
|
പ്രാഥമിക വിവരങ്ങള്‍ |
ഭൗതിക സവിശേഷതകള്‍ |
സാംസ്കാരിക സവിശേഷതകള്‍ |
അക്ഷാംശം |
നദികള്‍ |
ആരാധനാലയങ്ങള്‍ |
രേഖാംശം |
അരുവികള്‍ |
പാലങ്ങള്‍ |
കോണ്ടൂര്‍ ഇടവേള |
തടാകങ്ങള്‍ |
കൃഷി സ്ഥലങ്ങള്‍ |
26. 1 മുതല്‍ 105 വരെ നമ്പര്‍ നല്‍കി തയ്യാറാക്കിയിരിക്കുന്ന ധരാതലീയ ഭൂപടങ്ങളിലെ മില്യണ്‍ ഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്രയാണ്?
- 4º അക്ഷാംശം 4º രേഖാംശം
27. ലോകത്തിലെ മുഴുവന്‍ വന്‍കരകളുടെയും ധരാതലീയ ഭൂപടങ്ങള്‍ ആകെ എത്ര ഷീറ്റുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്?
- 2222 ഷീറ്റുകള്‍
28. ധരാതലീയ ഭൂപടങ്ങളുടെ ഏതെങ്കിലും രണ്ട് ഉപയോഗങ്ങള്‍ എഴുതുക.
- ഭൂപ്രദേശങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ സവിശേഷതകള്‍ വിശകലനം ചെയ്യുന്നതിന്.
- സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും സൈനിക ഭൂപട നിര്‍മ്മാണത്തിനും
- ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തവും മനുഷ്യ നിര്‍മ്മിതവുമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിന്.
- നഗരാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്
29. ധരാതലീയ ഭൂപടങ്ങളില്‍ തവിട്ട് നിറം നല്‍കി രേഖപ്പെടുത്തുന്ന ഏതെങ്കിലും രണ്ട് ഭൂസവിശേഷത എഴുതുക?
- കോണ്ടൂര്‍ രേഖകള്‍
- മണല്‍ കൂനകള്‍
- മണല്‍ കുന്നുകള്‍
- ഫോം ലൈനുകള്‍
30. ഇന്ത്യയില്‍ ധരാതലീയ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഏജന്‍സി ഏതാണ്?
- സര്‍വേ ഓഫ് ഇന്ത്യ
31. താഴെക്കൊടുത്തിരിക്കുന്ന ഗ്രിഡ് റഫറന്‍സില്‍ നിന്നും ഈസ്റ്റിംഗിനെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ എഴുതുക.
826347
- 826
32. എന്താണ് ഒരു റഫറന്‍സ് ഗ്രിഡ്?
- ഈസ്റ്റിംഗ്സ്, നോര്‍ത്തിംഗ്സ് എന്നിവ ചേര്‍ത്തുണ്ടാകുന്ന ജാലിക.
33. തന്നിരിക്കുന്ന മാതൃക ഗ്രിഡുകള്‍ വിശകലനം ചെയ്ത് താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
(a) റയില്‍വേ ലൈന്‍ കോട്ടയുടെ ഏത് ദിശയിലൂടെ കടന്നുപോകുന്നു?
(b) തടാകത്തിന്റെ വടക്ക് ദിശയില്‍ ഏതെല്ലാം ഭൂസവിശേഷതകള്‍ ഉണ്ട്
(c) ലൈറ്റ് ഹൗസിന്റെ നാലക്ക റഫറന്‍സ് കണ്ടെത്തുക.
ഉത്തരം.
(a)പടിഞ്ഞാറ്
(b) കുഴല്‍കിണര്‍,കിണര്‍,കോട്ട
(c) 7540
34. ധരാതലീയ ഭൂപടങ്ങളിലെ ഈസ്റ്റിംഗ്സ്, നോര്‍ത്തിംഗ്സ് എന്നിവയുടെ രണ്ട് സവിശേഷതകള്‍ വീതം എഴുതുക.
ഈസ്റ്റിംഗ്സ്
1. തെക്ക്-വടക്ക് ദിശയില്‍ വരയ്ക്കുന്നു
2. കിഴക്കോട്ട് പോകുന്തോറും മൂല്യം കൂടുന്നു
നോര്‍ത്തിംഗ്
1. കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വരയ്ക്കന്നു
2. വടക്കോട്ട് പോകുന്തോറും മൂല്യം കൂടിവരുന്നു.
35. കോണ്ടൂര്‍ രേഖകളില്‍ കണ്ടെത്താവുന്ന ഏതെങ്കിലും രണ്ട് സവിശേഷതകള്‍ എഴുതുക.
1. ഭൂപ്രദേശത്തിന്റെ ഉയരം
2. ഭൂപ്രദേശത്തിന്റെ ചരിവ്
(A) കോണ്ടൂര്‍ രേഖകള്‍ (B) ഫോം ലൈന്‍
38. 35 F/3 – ഇത് ഒരു ധരാതലീയ ഭൂപടത്തിന്റെ നമ്പറാണ്. ഇതിലെ 35, F, 3 എന്തിനെ സൂചിപ്പിക്കുന്നു.
- 35 – മില്യണ്‍ ഷീറ്റ്
- F – ഡിഗ്രി ഷീറ്റ്
- 3 പതിനഞ്ച് മിനിട്സ് അക്ഷാംശ രേഖാംശ വ്യാപ്തിയുള്ള ഷീറ്റുകൾ (ഇഞ്ച് ഷീറ്റ്)
39. മാതൃകാ ഗ്രിഡില്‍ നിന്നും നാലക്ക റഫറന്‍സ് നടത്തിയിരിക്കുന്ന ഭൂസവിശേഷത ഏതാണെന്ന് കണ്ടെത്തി എഴുതുക.
40. മാതൃക ഗ്രിഡില്‍ നിന്നും കിണര്‍, കുഴല്‍കിണര്‍ എന്നിവയുടെ സ്ഥാനം നാലക്ക റഫറന്‍സിലൂടെ കണ്ടെത്തുക.
- കിണര്‍ - 8335, കുഴല്‍കിണര്‍ - 8334
41. ധരാതലീയ ഭൂപടങ്ങളില്‍ താഴെക്കൊടുത്തിരിക്കുന്ന ഭൂസവിശേഷതകള്‍ ഏതേത് നിറങ്ങളിലാണ് ചിത്രീകരിക്കുന്നത്?
(a) ടാറിട്ട റോഡ് (c) സ്ഥിരവാസമുള്ള വീട്
(b) തരിശുനിലം (d) കുഴല്‍ കിണര്‍
ഉത്തരം.
(a) ചുവപ്പ് (c) ചുവപ്പ്
(b) വെളുപ്പ് (d) നീല
42. ധരാതലീയ ഭൂപടങ്ങളില്‍ ഡിഗ്രി ഷീറ്റുകളെ 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിന്റെയും അക്ഷാംശ – രേഖാംശ വ്യാപ്തി എത്രയാണ്.
-15 മിനിട്ട്
43. താഴെക്കൊടുത്തിരിക്കുന്ന ഭൂസവിശേഷതകളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുക.
വനങ്ങള്‍, വരണ്ട ജലാശയങ്ങള്‍, മരങ്ങള്‍, അതിര്‍ത്തി രേഖകള്‍, പുല്‍മേടുകള്‍, റെയില്‍പ്പാത
പച്ചനിറം |
കറുപ്പ്
നിറം |
|
|
|
|
|
|
പച്ചനിറം |
കറുപ്പ്
നിറം |
വനങ്ങള്‍ |
വരണ്ടജലാശയങ്ങള്‍ |
പുല്‍മേടുകള്‍ |
റെയില്‍പ്പാത |
മരങ്ങള്‍ |
അതിര്‍ത്തിരേഖകള്‍ |
👉Geography Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments