Class 9 Social Science I: Chapter 04 മധ്യകാല ഇന്ത്യ: രാജസങ്കല്‍പ്പവും ഭരണരീതിയും - ചോദ്യോത്തരങ്ങൾ 

Study Notes for Class 9th Social Science I Medieval India: Concept of Kingship and Nature of Administration | History Chapter 04 മധ്യകാല ഇന്ത്യ: രാജസങ്കല്‍പ്പവും ഭരണരീതിയും

SCERT Solutions for Class 9 History Chapterwise
ഈ അദ്ധ്യായം English Medium Notes Click here
Social Science I Questions and Answers in Malayalam
Chapter മധ്യകാല ഇന്ത്യ: രാജസങ്കല്‍പ്പവും ഭരണരീതിയും
1.സി.ഇ. 1206 മുതല്‍ 1526 വരെ ഡല്‍ഹി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന സല്‍ത്തനത്ത്‌രാജവംശങ്ങള്‍ ഏതെല്ലാം?
- മംലൂക്ക്‌ (അടിമ) , ഖല്‍ജി, തുഗ്ലക്ക്‌, സയ്യദ്‌ , ലോദി

2. അടിമവംശത്തിലെ പ്രമുഖനായ ഭരണാധികാരി ബാല്‍ബനെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കിയ ചരിത്രകാരനാര്‍? കൃതിയേത്‌?
- സിയാവുദ്ദീന്‍ ബറാനി- താരിഖ്‌ - ഇ - ഫിറോസ്‌- ഷാഹി

3. ഇന്ത്യയില്‍ കേന്ദ്രീകതരാജഭരണം നടപ്പിലാക്കിയ സല്‍ത്താനത്ത്‌ ഭരണ രീതിയുടെ പ്രധാന സവിശേഷതകള്‍ എന്തെല്ലാം?
- തുര്‍ക്കി പാരമ്പര്യത്തിന്റെ സ്വാധീനം (രാജാവ്‌ ദൈവതുല്യനാണ്‌)
- ഭരണം, സൈന്യം, നീതിന്യായം - തലവന്‍ സുല്‍ത്താനായിരുന്നു
- ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതിന്‌ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു
- കൃത്യമായ പിന്തുടര്‍ച്ചാനിയമം ഉണ്ടായിരുന്നില്ല
- ബാഗ്‌ദാദിലെ ഖലീഫയുടെ നേതൃത്വം അംഗീകരിച്ചു
- ശക്തമായ സൈന്യത്തെ നിലനിര്‍ത്തി
- രാജ്യത്തെ വിവിധ വിഭാഗങ്ങളായിവിഭജിച്ചു
- ഗ്രാമതലത്തില്‍ പ്രാദേശിക നിയമങ്ങളാണ്‌നിലനിന്നിരുന്നത്‌

4.സല്‍ത്താനത്ത്‌ ഭരണകാലത്തെ പ്രാദേശിക ഭരണത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം
- സാമ്രാജ്യത്തെ തരംതിരിച്ചു (പ്രവിശ്യകള്‍, ഷിഖുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍)
- ഓരോ വിഭാഗത്തിനും പ്രത്യേക ഉദ്യോഗസ്ഥര്‍
- ഉദ്യോഗസ്ഥരുടെ അധികാരം പരമ്പരാഗതമല്ല
- ചുമതല - ക്രമസമാധാന പാലനം, നീതിന്യായ നിര്‍വഹണം, ഭൂനികുതി പിരിക്കല്‍ ,
സൈനിക സംഘാടനം
- ഉദ്യോഗസ്ഥര്‍ സുല്‍ത്താന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു
- ഗ്രാമ ഭരണത്തില്‍ സുല്‍ത്താന്മാര്‍ നേരിട്ട്‌ ഇടപെട്ടിരുന്നില്ല

5. സല്‍ത്താനത്ത്‌ ഭരണത്തിന്റെ ഒരു പ്രത്യേകതയായിരുന്നു ഇഖ്ത സമ്പ്രദായം.
സമര്‍ത്ഥിക്കുക
- രാജ്യത്തെ പല വിഭാഗങ്ങളായിവിഭജിച്ച്‌ സൈനിക മേധാവികളായ പ്രഭക്കന്മാരെ ഏല്‍പ്പിച്ചു
- സൈനികമേധാവികള്‍ കൈവശം വച്ചിരുന്ന പ്രദേശങ്ങളാണ്‌ ഇഖ്ത
- സെനികമേധാവികളായ പ്രഭക്കന്മാരാണ്‌ ഇഖ്തദാര്‍, മുഖ്തി , വാലി
- ചുമതല - നികുതി പിരിവ്‌, ക്രമസമാധാനപാലനം
- സ്വന്തമായ ഒരു സൈന്യം
- പിരിച്ചെടുക്കുന്ന തുകയുടെ ഒരു ഭാഗം സ്വന്തം ചെലവിനും ബാക്കി ഭരണ നിര്‍വഹണത്തിനും
- സ്വതന്ത്രമായ അധികാരം നല്‍കിയിരുന്നില്ല

6. കുറഞ്ഞ ചെലവില്‍ വലിയൊരു സൈന്യത്തെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ ഭരണപരിഷ്ടരണമേത്‌? നടപ്പിലാക്കിയതാര്‌?
- കമ്പോളപരിഷ്ടരണം - അലാവുദ്ദീന്‍ ഖല്‍ജി

7. സല്‍ത്താനത്ത്‌ ഭരണത്തിന്റെ സൈനികശക്തി വര്‍ധിപ്പിക്കുന്നതില്‍ കമ്പോള
പരിഷ്‌കരണം വഹിച്ച പങ്ക്‌ വിലയിരുത്തുക?
- ഭരണം സൈനിക ശക്തിയിലധിഷ്ഠിതമായിരുന്നു
- കുറഞ്ഞ ചെലവില്‍ വലിയ സൈന്യം
- സൈനികച്ചെലവ്‌ കുറയ്ക്കാന്‍ അവശ്യസാധനങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചു
- പൂഴ്നിവയ്യും കരിഞ്ചന്തയും നടത്തുന്നവര്‍ക്ക്‌ കഠിന ശിക്ഷ
- അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
- ധാന്യങ്ങള്‍ ശേഖരിച്ച്‌ ധാന്യപ്പരകളില്‍ സൂക്ഷിച്ച്‌ ക്ഷാമകാലത്ത്‌ മിതമായ വിലയ്ക്ക്‌ വിതരണം ചെയ്തു
- കമ്പോളനിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു.
- സൈനികര്‍ കുറഞ്ഞ വിലയ്ക്ക്‌ സാധനങ്ങള്‍ വാങ്ങി
- സൈനികര്‍ക്ക്‌ ഉയര്‍ന്ന ശമ്പളം നല്‍കേണ്ട ആവശ്യം ഉണ്ടായില്ല
- സൈനിക ചെലവ്‌ കുറച്ച്‌ ലഭിക്കുന്ന വരുമാനം സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടുത്തി

8. സല്‍ത്താനത്ത്‌ കാലത്തിനുശേഷം ഡല്‍ഹി ആസ്ഥാനമാക്കി ഭരണം നടത്തിയ
രാജവംശമേത്‌?
- മുഗള്‍രാജവംശം

9. മുഗള്‍രാജവംശത്തിലെ പ്രധാനഭരണാധികാരികള്‍ ആരെല്ലാം?
- ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസീബ്

10. മുഗള്‍ഭരണത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
- രാജാധികാരം ദൈവദത്തമായിരുന്നു
- തുര്‍ക്കി, മംഗോള്‍ സസമ്പ്ദായങ്ങളുടെ സ്വാധീനം
- എല്ലാ അധികാരവും രാജാവില്‍ കേന്ദ്രീകരിച്ചിരുന്നു
- സൈനിക ശക്തിയിലധിഷ്ഠിതമായിരുന്നു
- മന്ത്രിമാരും ഉദ്യോഗസ്ഥരും ഭരണത്തെ സഹായിച്ചു
- പ്രാദേശിക ഭരണം നിലനിന്നിരുന്നു

11. പ്രാദേശികഭരണത്തിലും മുഗള്‍ ചക്രവര്‍ത്തിമാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.
വിലയിരുത്തുക
- രാജ്യത്തെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിരുന്നു (സുബകള്‍, സര്‍ക്കാരുകള്‍,
പര്‍ഗാനകള്‍, ഗ്രാമങ്ങള്‍)
- ഓരോ ഘടകത്തിന്റെയും ഭരണത്തിനായിനിര്‍ദിഷ്ട ഉദ്യോഗസ്ഥരുടെ ഒരു ശ്യംഖല
ഉണ്ടായിരുന്നു
- ചുമതല - നികുതിപിരിവ്‌, നീതിന്യായ നിര്‍വഹണം, സൈനികമേല്‍നോട്ടം

12.അക്ബറുടെ കാലത്താണ്‌മുഗള്‍ഭരണം ശക്തിപ്രാപിച്ചത്‌. അതിനായി അക്ബര്‍
സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
                                      അല്ലെങ്കിൽ 
തന്റെ ഭരണ നടപടികളിലൂടെ എല്ലാവര്‍ക്കും സ്വീകാര്യനായ ഭരണാധികാരിയായിത്തീരാന്‍ അക്ബറിന്‌ സാധിച്ചു. സമര്‍ത്ഥിക്കുക
- ബാദ്ഷ - ഇ - ഹിന്ദ്‌ എന്ന സ്ഥാനം സ്വീകരിച്ചു
- മതസൌഹാര്‍ദത്തിനായി എല്ലാ മതങ്ങളുടെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ദീന്‍ - ഇ - ഇലാഹിഎന്ന പുതിയ വിശ്വാസത്തിന്‌ രൂപം നല്‍കി
- രജപുത്രരായ രാജാ തോടര്‍മാള്‍, ബീര്‍ബല്‍, മാന്‍സിങ് തുടങ്ങിയവരെ ഉയര്‍ന്ന
ഉദ്യോഗങ്ങളില്‍ നിയമിച്ചു
- രജപുത്ര സ്ത്രീകളെ അക്ബറും ബന്ധുക്കളും വിവാഹം കഴിച്ചു
- വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സൈന്യത്തെ ശക്തിപ്പെടുത്തി.

13. അക്‌ബര്‍ ആവിഷ്ടരിച്ച ദീന്‍ -ഇ -ഇലാഹി മതസൌഈഹാര്‍ദത്തിന്‌ എത്ര ത്തോളം സഹായകമായിരുന്നു.വിശകലനം ചെയ്യുക
- ജനങ്ങള്‍ക്കിടയില്‍ സമാധാനവും സഹൃദവും ഐക്യവും വളര്‍ത്തിയെടുക്കാന്‍
അക്ബര്‍ ആഗ്രഹിച്ചു
- ആശയപരമായ സംവാദങ്ങള്‍ നടത്തുന്നതിനായി ഇബാദത്ത്‌ ഖാന നിര്‍മിച്ചു
- അവിടെ നടന്ന ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയതാണ്‌ ദീന്‍ ഇ ഇലാഹി
- വിവിധ മതങ്ങളുടെ ആശയങ്ങളും തത്ത വസംഹിതകളും കൂടിച്ചേര്‍ന്നതാണത്
- ഇതിന്റെ ഭാഗമാകാന്‍ ആരേയും നിര്‍ബന്ധിച്ചിരുന്നില്ല
- പ്രവേശനച്ചടങ്ങുകള്‍ ഒഴികെ ആചാരങ്ങളോ മതഗ്രന്ഥങ്ങളോ ആരാധനസ്ഥലമോ
പുരോഹിതന്മാരോ ഉണ്ടായിരുന്നില്ല
- സുല്‍ഹ്‌- കുല്‍ (എല്ലാവര്‍ക്കും സമാധാനം ) എന്നതായിരുന്നു ഇതിന്റെ അടിസ്ഥാനം

14.അക്ബര്‍ വികസിപ്പിച്ച മാന്‍സബ്ബാരി സമ്പ്രദായത്തിന്റെ സവിശേഷതകള്‍
വിലയിരുത്തുക
- ഭരണം നിലനിര്‍ത്താനും വിപുലപ്പെടുത്താനും ചക്രവര്‍ത്തിക്ക്‌ സൈനിക ശക്തിയോടൊപ്പം പ്രഭക്കന്മാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയും
ആവശ്യമായിരുന്നു.
- ഈ ലക്ഷ്യം കൈവരിക്കാന്‍ അക്ബര്‍ സ്വീകരിച്ച സമ്പ്രദായമാണ്‌ മാന്‍സബ്ബാരി
- മാന്‍സബ്‌- സൈനിക ഉദ്യോഗസ്ഥന്റെ പദവി
- പദവി വഹിച്ചിരുന്നവര്‍ മാന്‍സബ്ബാര്‍
ഉദ്യോഗസ്ഥരുടെ പദവി, ശമ്പളം, സൈനിക ഉത്തരവാദിത്തം എന്നിവ നിര്‍ണയിച്ചു
- കുതിരപ്പടയാളികളുടെയും കുതിരകളുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു പദവി
ഓരോ മന്‍സബിനും രണ്ട്‌ ഉപവിഭാഗങ്ങള്‍
(1) 'സത്‌'എന്നത്‌ സൈന്യത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനവും വേതനവും
നിജപ്പെടുത്തുന്നു
(2) 'സവര്‍' ഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം സൂചിപ്പിക്കുന്നു

15. മന്‍സബിന്റെ രണ്ട്‌ ഉപവിഭാഗങ്ങളേതെല്ലാം? അവ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
(1) 'സത്‌'എന്നത്‌ സൈന്യത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനവും വേതനവും
നിജപ്പെടുത്തുന്നു
(2)'സവര്‍' ഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം സൂചിപ്പിക്കുന്നു
16. സല്‍ത്തനത്ത്‌ ഭരണം, മുഗള്‍ഭരണം എന്നിവയുടെ പൊതു സവിശേഷതകള്‍ കുറിപ്പു തയാറാക്കുക
- തുര്‍ക്കി പാരമ്പര്യത്തിന്റെ സ്വാധീനം
- എല്ലാ അധികാരവും രാജാവില്‍ കേന്ദ്രീകരിച്ചിരുന്നു
- സൈനിക ശക്തിയിലധിഷ്ഠിതമായിരുന്നു
- മന്ത്രിമാരും ഉദ്യോഗസ്ഥരും ഭരണത്തെ സഹായിച്ചു
- പ്രാദേശിക ഭരണം നിലനിന്നിരുന്നു

17.സല്‍ത്തനത്ത്‌കാലത്ത്‌നിലനിന്നിരുന്ന ഇഖ്ത സമ്പ്രദായത്തില്‍ നിന്നു ജാഗിര്‍ദാരി സമ്പ്രദായത്തിനുള്ള സാമ്യവ്യത്യാസങ്ങള്‍ എന്തെല്ലാം?
18.മധ്യകാലഘട്ടത്തില്‍ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ചോളരാജാക്കന്മാരുടെ ഭരണ
സവിശേഷതകള്‍ എന്തെല്ലാം?
- കേന്ദ്ര ഭരണകൂടമാണ്‌ രാജ്യഭരണം നിര്‍വഹിച്ചിരുന്നത്‌
- പരമാധികാരി - രാജാവ്‌
- ഉപദേശകര്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും
- പിന്തുടര്‍ച്ചാവകാശം മക്കത്തായമനുസരിച്ച്‌
- രാജശാസനങ്ങളിലൂടെയാണ്‌ ഭരണം നിയന്ത്രിക്കപ്പെട്ടിരുന്നത്‌
- പ്രധാന ഉദ്യോഗസ്ഥന്‍ - 'ഒലൈനായകം'
- ശക്തമായ നാവികപ്പടയോടു കൂടിയ സൈനിക സംവിധാനം
- ഗ്രാമ സ്വയംഭരണം

19. ചോളഭരണകാലത്തെ ഗ്രാമസ്വയംഭരണത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
- ഭരണ സൌകര്യത്തിനായി രാജ്യത്തെ വിഭജിച്ചിരുന്നു (മണ്ഡലങ്ങള്‍, വളനാടുകള്‍,
നാടുകള്‍, കൊട്ടം)
- കൊട്ടം - സ്വയം ഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹം
- ചുമതലകളും അധികാരങ്ങളും ഗ്രാമീണ ജനതയില്‍ നിക്ഷിപ്തമായിരുന്നു
- ഗ്രാമഭരണ സമിതികള്‍ - ഊര്‍ , സഭ
ർ - എല്ലാ ജനങ്ങളും ഉള്‍പ്പെടുന്നു
- സഭ ബ്രാഹ്മണര്‍ മാത്രം
- ക്ഷേത്രപരിസരങ്ങളിലാണ്‌ സമിതികള്‍ ചേര്‍ന്നിരുന്നത്‌

20. ചോള ഭരണകാലത്തെ സഭയുടെ സവിശേഷതകള്‍ എന്തെല്ലാം ?
- പ്രത്യേക നിയമങ്ങള്‍
- പഞ്ചായത്തുകളായി തിരിച്ച്‌ ചുമതലകള്‍ നല്‍കിയിരുന്നു
- തരിരഞ്ഞെടുപ്പിലൂടെയും നറുക്കെടുപ്പിലൂടെയുമായിരുന്നു പഞ്ചായത്തംഗങ്ങളെ
തീരുമാനിച്ചിരുന്നത്‌
- അംഗങ്ങളെ വര്‍ഷംതോറും തിരഞ്ഞെടുത്തിരുന്നു
- ഒരാള്‍ക്ക്‌ അംഗമാവാൻ അവസരം ലഭിച്ചിരുന്നത്‌ തുടര്‍ച്ചയായി മൂന്നു തവണ മാത്രം
- കൈക്കൂലി, കളവ്‌ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ക്ക്‌ മത്സരിക്കാന്‍ അവകാശമില്ല
- സഭയിലെ അംഗങ്ങള്‍ - പെരുമക്കള്‍
- പഞ്ചായത്തിലെ അംഗങ്ങള്‍ - വാരിയ പെരുമക്കള്‍

21. ഗ്രാമഭരണവുമായി ബന്ധപ്പെട്ട്‌ സഭയുടെ അധികാരങ്ങള്‍ എന്തെല്ലാമായിരുന്നു?
- ക്ഷേത്രങ്ങള്‍ക്കുവേണ്ടി ഭൂമി സ്വീകരിക്കുക
- ഭൂമി അളന്നു തിട്ടപ്പെടുത്തി നികുതി പിരിക്കുക
- മരാമത്തുപണികള്‍ നടത്തുക
- രേഖകളും കണക്കുകളും സൂക്ഷിക്കുക
- നീതിന്യായഭരണം നിര്‍വഹിക്കുക

22.കൃഷ്ണദേവരായരുടെ ഏത്‌ കൃതിയിലാണ്‌ വിജയനഗര സാമ്രാജ്യത്തിലെ രാജാവിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നത്‌?
- അമുക്തമാല്യദ

23. വിജയനഗര സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഭരണ രീതിയുടെ സവിശേഷതകള്‍ എന്തെല്ലാം?
- കേന്ദ്രീകത രാജഭരണം
- ശക്തമായ സൈന്യത്തിന്റെ പിന്‍ബലം
- ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ കോട്ടകള്‍ നിര്‍മിച്ചു
- കേന്ദ്ര ഭരണം - നായങ്കരസമ്പ്രദായം
- പ്രാദേശിക ഭരണം - അയ്യഗാര്‍സമ്പ്രദായം

24. നായങ്കര സമ്പ്രദായം - നോട്ട്‌ കുറിക്കുക
- കേന്ദ്രഭരണത്തിന്റെ തലവന്‍ രാജാവ്‌
- രാജാവിനെ സഹായിക്കാന്‍ മന്ത്രിമാരും രാജകീയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു
- രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ചെറിയ സൈന്യം
- പ്രവിശ്യാ ഗവര്‍ണര്‍മാരുടെ സംരക്ഷണയിലുള്ള നിശ്ചിത സൈന്യം
- രാജാവ്‌ ആവശ്യപ്പെടുമ്പോള്‍ അവര്‍ സൈന്യത്തെ വിട്ടുകൊടുത്തിരുന്നു
- പ്രവിശ്യാ ഗവര്‍ണര്‍മാരായ സൈനികമേധാവികള്‍ക്ക്‌ 'നായക്‌' എന്ന പദവിയും
നിശ്ചിത ഭൂമിയും രാജാവ്‌ നല്‍കിയിരുന്നു

25. വിജയനഗരസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന അയ്യഗാര്‍സമ്പ്രദായത്തിന്റെ
പ്രത്യേകതകള്‍ എന്തെല്ലാം?
- സാമ്രാജ്യത്തെ പലതായിതിരിച്ചിരുന്നു (പ്രവിശ്യകള്‍, നാടുകള്‍, ഗ്രാമങ്ങള്‍)
- അടിസ്ഥാന ഘടകം ഗ്രാമം
- ഗ്രാമസഭകള്‍ പ്രവര്‍ത്തിച്ചിരുന്നു
- പരമ്പരാഗതമായി ഉദ്യോഗം വഹിച്ചു പോന്ന 'അയ്യഗാര്‍' മാരാണ്‌ ദൈനംദിന
ഗ്രാമഭരണം നിര്‍വഹിച്ചിരുന്നത്‌
- 'നായക' പദവിക്കു സമാനമായിരുന്നു ഗ്രാമഭരണത്തില്‍ 'അയ്യഗാര്‍'മാര്‍ക്കുള്ള സ്ഥാനം

26. ദക്ഷിണേന്ത്യയില്‍ ഭരണം നടത്തിയിരുന്ന വിജയനഗര സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരി ആരായിരുന്നു?
- കൃഷ്ണദേവരായര്‍

27. മറാത്ത ഭരണാധികാരിയായിരുന്ന ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന
സമിതിയുടെ പേരെന്ത്‌?
- അഷ്ടപ്രധാന്‍

28. മറാത്തഭരണകാലത്തു നിലനിന്നിരുന്ന 'അഷ്ടപ്രധാന്‍' എന്ന സമിതിയെക്കുറിച്ച്‌ വിശദമാക്കുക?
- ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന സമിതി
- പേഷ്വ - പ്രധാനമന്ത്രി
- ന്യായാധ്യക്ഷന്‍ -മുഖ്യന്യായാധിപന്‍
- അമാത്യന്‍ - ധനകാര്യം
- സചിവന്‍ - രാജകീയ കത്തിടപാടുകള്‍
- മന്ത്രി - രാജാവിന്റെ പ്രൈവറ്റ്‌ സെക്രട്ടറി
- പണ്ഡിതറാവു - മതകാര്യം, ദാനധര്‍മം
- സുമന്ത്‌ - വിദേശകാര്യം
- സേനാപതി - സൈനികം

29.മറാത്ത ഭരണത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം ?
- നിയമ നിര്‍മാണം, കാര്യനിര്‍വഹണം, നീതിന്യായം, സൈന്യം - രാജാവാണ്‌
നിയന്ത്രിച്ചിരുന്നത്‌
- ഭരണ സഹായത്തിനായി അഷ്ടപ്രധാന്‍ സമിതി
- വിപുലമായ മന്ത്രിസഭയുള്ള കേന്ദ്രീകൃതഭരണം
- മന്ത്രിമാര്‍ ഉപദേശകര്‍ മാത്രമായിരുന്നു. അവരുടെ പദവികള്‍ പരമ്പരാഗതമായിരുന്നില്ല
- ശക്തമായ രഹസ്യാന്വേഷണ സംവിധാനം
- പ്രാദേശികഭരണം നിലനിന്നിരുന്നു

30. മറാത്തഭരണകാലത്തെ പ്രാദേശിക ഭരണത്തെക്കുറിച്ച്‌ കുറിപ്പ്‌ തയ്യാറാക്കുക
- ഭരണ സൌകര്യത്തിനായി വിവിധഭാഗങ്ങളായിതിരിച്ചിരുന്നു
(പ്രവിശ്യകള്‍, ജില്ലകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍)
- ഉദ്യോഗസ്ഥരെ രാജാവ്‌ നേരിട്ടാണ്‌ നിയമിച്ചിരുന്നത്‌
- രാജ്യത്തെ രണ്ടായി വിഭജിച്ചിരുന്നു - സ്വരാജ്യ, മൊഗളൈ
- സ്വരാജ്യ-മറാത്തക്കാരുടേതായ ഭൂപ്രദേശം
- മൊഗളൈ - മറ്റുള്ളവരില്‍ നിന്ന്‌ ആക്രമിച്ചു കീഴടക്കിയ പ്രദേശം
- മൊഗളൈയില്‍ നിന്നും പിരിച്ചെടുത്തിരുന്ന രണ്ടുതരം നികുതി - ചൌത്‌ , സര്‍ദേശ്‌ മുഖി

31.മറാത്തഭരണകാലത്ത്‌ മൊഗളൈ പ്രദേശങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്ന രണ്ടുതരം നികുതികള്‍ ഏതെല്ലാം?
ചൌത്‌ , സര്‍ദേശ്‌മുഖി

32. മറാത്ത ഭരണാധികാരിയായിരുന്ന ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന സമിതി.
- അഷ്ടപ്രധാൻ 

33. അഷ്ടപ്രധാനിലെ മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പദസൂര്യൻ കാണുക.

A കോളത്തിന് അനുയോജ്യമായവ B കോളത്തിൽ ക്രമപ്പെടുത്തി എഴുതുക 

34. രാജ്യത്തെ മണ്ഡലങ്ങള്‍, വളനാടുകള്‍, നാടുകള്‍, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നത് ഏത് ഭരണത്തിലായിരുന്നു?
സല്‍ത്തനത്ത് ഭരണം, ചോളഭരണം, മുഗള്‍ഭരണം, മറാത്തഭരണം)
- ചോളഭരണം

35. അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി?
(സുമന്ത്, അമാത്യന്‍, പേഷ്വ, സചിവന്‍)
- സുമന്ത്
36. ഇബാദത്ത് ഖാന യില്‍ നടന്ന ചര്‍ച്ചകളുടെ സാരാംശം ഉള്‍ക്കൊണ്ട് അക്ബര്‍ ചക്രവര്‍ത്തി രൂപപ്പെടുത്തിയ അശയസംഹിത ഏത്?
(ബാദ്‍ഷ-ഇ-ഹിന്ദ്, ദിന്‍-ഇ-ഇലാഹി, മാന്‍സബ്ദാരി, ജാഗിര്‍ദാരി)
- ദിന്‍-ഇ-ഇലാഹി

37. സല്‍ത്തനത്ത് ഭരണകാലത്ത് നടപ്പിലാക്കിയ കേന്ദ്രീകൃത ഭരണരീതിയുടെ സവിശേഷതകള്‍ എന്തെല്ലാം?
- തുര്‍ക്കി പാരമ്പര്യത്തിന്റെ സ്വാധീനം
- ഭരണത്തിന്റെ തലവന്‍ സുല്‍ത്താന്‍
- ഖലീഫയുടെ നേതൃത്വം അംഗീകരിച്ചിരുന്നു
- ശക്തമായ സൈന്യം
- ഭരണസൗകര്യത്തിനായി രാജ്യത്തെ വിഭജിച്ചു

38. സ്വരാജ്യ മൊഗാളൈ എന്നിവ തമ്മിലുള്ള വ്യത്യാസം എഴുതുക.
a. സ്വരാജ്യ – മറാത്തക്കാരുടേതായ ഭൂപ്രദേശം
b. മൊഗാളൈ - ആക്രമിച്ച് കീഴടക്കി മറാത്ത സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്ത പ്രദേശം.

39. ചോളഭരണകാലത്തെ ഗ്രാമസ്വയംഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം ഏത്?
- ഉത്തരമേരൂര്‍ ശാസനം

40. ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന അഷ്ടപ്രധാന്‍ എന്ന സമിതിയിലെ ചില അംഗങ്ങളെ ചുവടെ നല്‍കിയിരിക്കുന്നു. അവരുടെ ചുമതലകള്‍ എഴുതുക.
a. പേഷ്വ
b. സുമന്ത്
c. അമാത്യന്‍
d. പണ്ഡിതറാവു
Ans.
a. പേഷ്യ - പ്രധാനമന്ത്രി
b. സുമന്ത് - വിദേശകാര്യം
c. അമാത്യന്‍ - ധനകാര്യം
d. പണ്ഡിതറാവു - മതകാര്യവും ദാനധര്‍മ്മവും

41. ചോളഭരണകാലത്ത് ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജശാസനങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നത് ആര്?
- ഒലൈനായകം

42. മാന്‍സബ്ദാരി സമ്പ്രദായത്തിലെ മാന്‍സബിന്റെ രണ്ട് ഉപവിഭാഗങ്ങളായ സത്, സവര്‍ എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത്?
- സത് - സൈന്യത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനവും വേതനവും സൂചിപ്പിക്കുന്നു.
- സവര്‍ - ഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം.

43. ചുവടെ നല്‍കിയിട്ടുള്ളവയില്‍ സല്‍ത്തനത്ത് ഭരണവുമായി ബന്ധപ്പെട്ടത് ഏത്?
a) ഭരണസൗകര്യത്തിനായി രാജ്യത്തെ സുബകള്‍, സര്‍ക്കാരുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരുന്നു.
b) ഭരണസൗകര്യത്തിനായി രാജ്യത്തെ മണ്ഡലങ്ങള്‍, വളനാടുകള്‍, നാടുകള്‍, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നു.
c) ഭരണസൗകര്യത്തിനായി രാജ്യത്തെ ജില്ലകള്‍ (പ്രാന്തങ്ങള്‍) പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ വിഭജിച്ചു.
d)  ഭരണസൗകര്യത്തിനായി സാമ്രാജ്യത്തെ പ്രവിശ്യകള്‍, ഷിഖുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരുന്നു.
Ans.
d) ഭരണസൗകര്യത്തിനായി സാമ്രാജ്യത്തെ പ്രവിശ്യകള്‍, ഷിഖുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരുന്നു.

44. ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന അഷ്ടപ്രധാന്‍ എന്ന സമിതിയിലെ സചിവന്‍ ന്റെ ചുമതലയെന്ത്?
a) മതകാര്യം, ദാനധര്‍മ്മം എന്നിവ
b) സൈനികപരമായ കാര്യങ്ങള്‍
c) ന്യായാധിപന്റെ ചുമതല
d) രാജകീയ കത്തിടപാടുകളുടെ ചുമതല.
Ans.
d) രാജകീയ കത്തിടപാടുകളുടെ ചുമതല.

45. മാന്‍സബ്ദാരി സമ്പ്രദായവുമായി ബന്ധപ്പെട്ട് രണ്ട് പദങ്ങളാണ് സത്, സവര്‍ എന്നിവ. സത് എന്നത് സൈന്യത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനം സൂചിപ്പിക്കുന്നു. എന്നാല്‍ സവര്‍ സൂചിപ്പിക്കുന്നതെന്ത്?
a) ശബളത്തിന് പകരം ഭൂമിനല്‍കുന്ന സമ്പ്രദായം
b) ഭൂമിയുടെ നികുതിപിരിക്കുന്ന രീതി
c) ഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം
d) മറ്റുള്ളവയില്‍ നിന്ന് പിടിച്ചെടുക്കുന്ന ഭൂപ്രദേശം
Ans.
c) ഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം

46. മധ്യകാല ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട സൂചനകള്‍ നല്കുന്ന പ്രസ്താവനകള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഈ പ്രസ്താവനകള്‍ ഏത് ഭരണവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുക.
a) സ്വയംഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹമായിരുന്നു കൊട്ടം.
b) പരമ്പരാഗതമായി ഉദ്യോഗം വഹിച്ചുപോന്ന അയ്യഗാര്‍മാരാണ് ദൈനംദിന ഗ്രാമഭരണം നിര്‍വ്വഹിച്ചിരുന്നത്.
c) സ്വരാജ്യ, മൊഗളൈ എന്നിങ്ങനെ രാജ്യത്തെ വിഭജിച്ചിരുന്നു.
d) പ്രവിശ്യകള്‍, ഷിഖുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ സാമ്രാജ്യത്തെ തരംതിരിച്ചിരുന്നു.
(മറാത്തഭരണം, ചോളഭരണം, സല്‍ത്തനത്ത് ഭരണം, വിജയനഗര സാമ്രാജ്യം, മുഗള്‍ഭരണം)‌‌
Ans.
a. ചോളഭരണം
b. വിജയനഗര സാമ്രാജ്യം
c. മറാത്തഭരണം
d. സല്‍ത്തനത്ത് ഭരണം

47. ഭരണസ്ഥിരതയും മതസൗഹാര്‍ദ്ദവും വളര്‍ത്തുന്നതിന് അക്ബര്‍ ചക്രവര്‍ത്തി സ്ഥാപിച്ച 'ദിന്‍-ഇ-ഇലാഹി' എത്രമാത്രം സഹായകരമായി ?
Ans.
- ഇബാദത്ത്ഖാന ചര്‍കളുടെ സാരാംശം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ആശയസംഹിതയാണ് ദിന്‍-ഇ-ഇലാഹി.
- വിവിധ മതങ്ങളുടെ ആശയങ്ങളും തത്വസംഹിതകളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
- മതഗ്രന്ഥങ്ങളോ, ആചാരങ്ങളോ, ആരാധന സ്ഥലങ്ങളോ, പുരോഹിതന്മാരോ ഉണ്ടായിരുന്നില്ല.
- സുല്‍ഹ്-കുല്‍ (എല്ലാവര്‍ക്കും സമാധാനം) എന്നതായിരുന്നു അടിസ്ഥാനം.
- പ്രവേശന ചടങ്ങുകള്‍ ഉണ്ടായിരുന്നു.

48. മറാത്തഭരണകാലത്ത് നിലനിന്നിരുന്ന അഷ്ടപ്രധാന്‍ എന്ന സമിതിയെ കുറിച്ച് ഒരു ലഘുകുറിപ്പ് തയാറാക്കുക.
Ans.
അഷ്ടപ്രധാന്‍ - ശിവജിഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ രൂപീകരിച്ച സമിതി.
പേഷ്വ, ന്യായാധ്യക്ഷന്‍, അമാത്യന്‍, സചിവന്‍, മന്ത്രി, പണ്ഡിതറാവു, സുമന്ത്, സേനാപതി

49. ചോളഭരണകാലത്ത് ഗ്രാമസ്വംയഭരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന സമിതികളിലൊന്നായ സഭയുടെ അധികാരങ്ങള്‍ എഴുതുക.
Ans.
- ഭൂമിഅളന്ന് തിട്ടപ്പെടുത്തി നികുതി സ്വീകരിക്കുക.
- രേഖകളും കണക്കുകളും സൂക്ഷിക്കുക.
- ഗ്രാമത്തിലെ നീതിന്യായ ഭരണം നടത്തുക.
- ക്ഷേത്രത്തിനുവേണ്ടി ഭൂമി സ്വീകരിക്കുക.
- ജനക്ഷേമത്തിനുവേണ്ടിയുള്ള മരാമത്ത് പണികള്‍ നടത്തുക.

50. ചോളഭരണകാലത്ത് നിലനിന്നിരുന്ന ഗ്രാമസ്വയംഭരണം ആധുനിക കാലഘട്ടത്തിലെ തദ്ദേശസ്വയംഭരണ രീതിയോട് വളരെയേറെ സമാനകയുള്ളതാണ്. സമര്‍ത്ഥിക്കുക.
Ans.
- ഗ്രാമഭരണത്തിന് ഊര്‍, സഭ എന്നീ രണ്ട് സമിതികള്‍
- സഭയെ പല പഞ്ചായത്തുകളായി വിഭജിച്ചു.
- തിരഞ്ഞെടുപ്പും നറുക്കെടുപ്പിലൂടെയും പഞ്ചായത്ത് അംഗങ്ങളെ നിയമിച്ചിരുന്നു.
- വര്‍ഷം തോറുമുള്ള തിരഞ്ഞെടുപ്പ്.
- ഒരാള്‍ക്ക് തുടര്‍ച്ചയായി മൂന്നുതവണമാത്രം അവസരം.
- കൈക്കൂലി, കളവ് തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടാല്‍ ആയോഗ്യത.
- നികുതിപിരിവ്, മരാമത്ത് പണികള്‍, നീതിന്യായഭരണം, കണക്കുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ സഭയാണ് ചെയ്തിരുന്നത്.
- ആധുനിക കാലഘട്ടത്തിലെ തദ്ദേശ സ്വയം ഭരണ സംവിധാനവുമായി താരതമ്യം ചെയ്യുന്നു.
51. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്‍തുണയുള്ള ഭരണാധികാരിയാവുക എന്നതായിരുന്നു അക്ബര്‍ചക്രവര്‍ത്തിയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
Ans.
- ബാദ്ഷാ-ഇ-ഹിന്ദ് (ഇന്ത്യയുടെ ചക്രവര്‍ത്തി) എന്ന സ്ഥാനം സ്വീകരിച്ചു.
- എല്ലാമതങ്ങളുടെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ദിന്‍-ഇ-ഇലാഹി എന്ന പുതിയ വിശ്വാസത്തിന് രൂപം നല്കി.
- രജപുത്രരായ രാജാ തോഡര്‍മാള്‍, ബീര്‍ബല്‍, മാന്‍സിങ് തുടങ്ങിയവരെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിച്ചു.
- രജപുത്ര സ്ത്രീകളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു.

52. അലാവുദ്ദീന്‍ ഖല്‍ജി നടപ്പിലാക്കിയ കമ്പോള പരിഷ്കരണം സുശക്തമായ ഭരണസംവിധാനം രൂപപ്പെടുത്താന്‍ എത്രമാത്രം സഹായകരമായെന്ന് വിലയിരുത്തുക.
Ans.
- അവശ്യസാധനങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചു.
- പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവയ്ക്ക് കനത്തശിക്ഷ.
- അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
- ധാന്യസംഭരണശാലകള്‍/ധാന്യസംഭരണം.
- കമ്പോളനിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു.

53. സല്‍ത്തനത്ത് ഭരണത്തിന്റെയും മുഗള്‍ഭരണത്തിന്റെയും പൊതുവായ സവിശേഷതകള്‍ എഴുതുക.
Ans.
- തുര്‍ക്കിപാരമ്പര്യത്തിന്റെ സ്വാധീനം
- അധികാരം രാജിവില്‍ കേന്ദ്രീകൃതം
- സൈനികശക്തിയില്‍ അധിഷ്ഠിതം
- മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും രാജിവിനെ ഭരണകാര്യത്തില്‍ സഹായിച്ചിരുന്നു.
- പ്രാദേശിക ഭരണരീതിയിലെ സമാനതകള്‍.

54. സല്‍ത്തനത്ത് ഭരണത്തിന്റെ സവിശേഷതകള്‍ എഴുതുക.
Ans.
- ഭരണം, നീതിന്യായം, സൈന്യം എന്നിവയുടെ തലവന്‍ സുല്‍ത്താനായിരുന്നു.
- ബാഗിദാദിലെ ഖലീഫയുടെ നേതൃത്വം അംഗീകരിച്ചിരിക്കുന്നു.
- ശക്തമായ സൈന്യത്തെ നിലനിര്‍ത്തി.
- തുര്‍ക്കി പാരമ്പര്യത്തിന്‍റെ സ്വാധീനം.
- സുല്‍ത്താനെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥര്‍മാരും.
- കൃത്യമായ പിന്‍തുടര്‍ച്ചാവകാശ നിയമം ഉണ്ടായിരുന്നില്ല.
- ഭരണ സൗകര്യത്തിനായി രാജ്യത്തെ വിഭജിച്ചു.
- ഗ്രാമതലത്തില്‍ പ്രാദേശിക നിയമങ്ങള്‍.

55. അലാവുദ്ദീന്‍ ഖല്‍ജി നടപ്പിലാക്കിയ കമ്പോള പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യമെന്ത്?
- കുറഞ്ഞ ചെലവില്‍ വലിയൊരു സൈന്യത്തെ നിലനിര്‍ത്തുക.

56. സല്‍ത്തനത്ത് ഭരണകാലത്ത് നിലനിന്നിരുന്ന ഇഖ്ത സമ്പ്രദായവും അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തെ ജാഗിര്‍ദാരി സമ്പ്രദായവും തമ്മിലുള്ള സാമ്യവ്യത്യസങ്ങള്‍ എന്തെല്ലാം?
സമാനതകള്‍
- ഭൂമിയുടെ അവകാശം സൈനിക മേധാവികളായ പ്രഭൂക്കന്മാര്‍ക്ക്.
- സ്വന്തമായി സൈന്യത്തെ നിലനിര്‍ത്താനുള്ള അവകാശം.
- നികുതിപിരിവിനുള്ള അവകാശം.
- സ്വതന്ത്രമായ അധികാര ഇല്ല.
വ്യത്യാസങ്ങള്‍
- സല്‍ത്തനത്ത് കാലത്ത് ഇഖ്താദാര്‍ എന്നറിയപ്പെട്ടിരുന്നുവെങ്കില്‍ അക്ബറിന്റെ കാലത്ത് ജാഗിര്‍ദാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
- ജാഗിര്‍ദാര്‍മാരെ സ്ഥലം മാറ്റി നിയമിച്ചിരുന്നു. എന്നാല്‍ ഇഖ്താദാര്‍മാരെ സ്ഥലം മാറ്റിയിരുന്നില്ല.
- ജാഗിര്‍ദാര്‍മാര്‍ അവര്‍ക്ക് ലഭിച്ച ഭൂമിയില്‍ താമസിക്കുകയോ ഭരണനിര്‍വ്വഹണം നടത്തുകയോ ചെയ്തിരുന്നില്ല.

32.ഫ്ലോചാര്‍ട്ട്‌

👉Geography Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here