Class 10 Social Science II: Chapter 03 മാനവവിഭവശേഷി വികസനം ഇന്ത്യയില്‍ - ചോദ്യോത്തരങ്ങൾ 
Study Notes for Std 10th Social Science II Human Resource Development in India | Social Science II: Chapter 03 മാനവവിഭവശേഷി വികസനം ഇന്ത്യയില്‍

SCERT Solutions for Class 10 Geography Chapterwise

മാനവവിഭവശേഷി വികസനം ഇന്ത്യയില്‍ - ചോദ്യോത്തരങ്ങൾ 
1. മാനവവിഭവം:
- ഉല്‍പാദനരംഗത്ത്‌ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന അദ്ധ്വാനശേഷിയുള്ള ജനങ്ങളാണ്‌ മാനവവിഭവം.

2. മാനവവിഭവശേഷി വികസനം:
- വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പരിശീലനം എന്നിവയിലൂടെ മനുഷ്യന്റെ കായികവും മാനസികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനെ മാനവവിഭവശേഷി വികസനം എന്നു പറയുന്നു.

3. മാനവവിഭവശേഷിവികസനത്തിന്‌ വിവിധ തലങ്ങൾ ഏതെല്ലാമാണ്?.
- വ്യക്തികള്‍ സ്വപരിശ്രമത്തിലൂടെ സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നു.
- കുടുംബം വ്യക്തിയുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നു.
- വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും പഠനം, പരിശീലനം എന്നിവയ്ക്ക്‌ ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നു.
- രാഷ്ട്രം ജനങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നു.

4. മാനവവിഭവത്തിന്റെ സവിശേഷതകള്‍:
a. ഗണപരമായ സവിശേഷതകള്‍:
(i) ജനസംഖ്യാ വലിപ്പം
(ii) ജനസംഖ്യാ വളര്‍ച്ച
(iii) ജനസംഖ്യാഘടന
(iv) ജനസാന്ദ്രത
b. ഗുണപരമായ സവിശേഷതകള്‍:
(i) വിദ്യാഭ്യാസം
(ii) ആരോഗ്യപരിപാലനം

5. ജനസംഖ്യാ വലിപ്പം:
- ഒരു നിശ്ചിതസമയത്ത്‌ ഒരു രാജ്യത്ത്‌ താമസിക്കുന്ന ജനങ്ങളുടെ എണ്ണമാണ്‌ ആ രാജ്യത്തെ ജനസംഖ്യാ വലിപ്പം.

6. ജനസംഖ്യാശാസ്ത്രം: 
- ജനസംഖ്യ, അതിന്റെ എണ്ണത്തില്‍ വരുന്ന മാറ്റം, ഘടനാപരമായ സവിശേഷതകള്‍ തുടങ്ങിയവ വിശകലനം ചെയ്യുന്ന സാമൂഹിക ശാസ്ത്രശാഖയാണ്‌ ജനസംഖ്യാശാസ്ത്രം

7. ഇന്ത്യയിലെ ജനസംഖ്യാ കണക്കെടുപ്പ്‌:
- പോപ്പുലേഷന്‍ രജിസ്ത്രാർ ജനറല്‍ ആന്റ് സെൻസസ് കമ്മീഷണറുടെ ഓഫീസാണ്‌ ഇന്ത്യയില്‍ സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്. ഇന്ത്യയിൽ 10 വര്‍ഷത്തിലൊരിക്കലാണ്‌ ജനസംഖ്യാ കണക്കെടുപ്പ്‌ നടത്തുന്നത്‌.
  
8. ജനസംഖ്യാപഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
- ജനങ്ങളുടെ ആവശ്യങ്ങളുടെ അളവ്‌ നിശ്ചയിക്കാനും പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്യാനും 
- രാജ്യത്തെ മാനവവിഭവശേഷിയുടെ ലഭ്യതയറിയുക.
- ജനങ്ങള്‍ക്കാവശൃമായ അടിസ്ഥാനസഈകര്യങ്ങള്‍ എത്രയെന്നറിയുക.
- ആവശ്യമായ സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ്‌ തിട്ടപ്പെടുത്തുക.
 - സാമ്പത്തിക-സാമൂഹിക വികസന നയങ്ങള്‍ രൂപീകരിക്കുക.

9. ജനസാന്ദ്രത: 
- ഒരു കിലോമീറ്റര്‍ പ്രദേശത്ത്‌ താമസിക്കുന്ന ജനങ്ങളുടെ എണ്ണമാണ്‌ ജനസാന്ദ്രത.

10. ജനസംഖ്യാവളര്‍ച്ച:
- ആകെ ജനസംഖ്യയില്‍ നിശ്ചിത കാലയളവില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനെയാണ്‌ ജനസംഖ്യാവളര്‍ച്ചയെന്നു പറയുന്നത്‌.

11. ജനന നിരക്ക്‌;
- ആകെ ജനസംഖ്യയില്‍ 1000 പേര്‍ക്ക്‌ എത്ര കുഞ്ഞുങ്ങള്‍ ജീവനോടെ ജനിക്കുന്നു എന്നതാണ്‌ ജനന നിരക്ക്‌.

12. മരണ നിരക്ക്‌;
- ആകെ ജനസംഖ്യയില്‍ 1000 പേരില്‍ എത്ര മരണങ്ങള്‍ നടക്കുന്നു എന്നതാണ്‌ മരണ നിരക്ക്‌.

13. ലോക ജനസംഖ്യാദിനം
- ജൂലൈ - 11

14. കുടിയേറ്റം;
- ഒരു പ്രദേശത്തുനിന്ന്‌ ജനങ്ങള്‍ മറ്റൊരു പ്രദേശത്തേക്ക്‌ താമസം മാറ്റുന്നതാണ്‌ കുടിയേറ്റം.

15. ജനസംഖ്യാ ഘടന (പ്രായ ഘടന);
- ജനസംഖ്യയെ വിവിധ പ്രായക്കാരുടെ ഗ്രൂപ്പുകളായി തിരിച്ച്‌ ആകെ ജനസംഖ്യയില്‍ ഓരോ ഗ്രൂപ്പും എത്രയെന്ന്‌ ആനുപാതികമായിവിശേഷിപ്പിക്കുന്നതാണ്‌ പ്രായ ഘടന 

16. തൊഴില്‍ പങ്കാളിത്ത നിരക്ക്‌: 
15 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ളവരില്‍ തൊഴിലുള്ളവരും തൊഴിലന്വേഷകരുമായവരുടെഎണ്ണവും ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ്‌ തൊഴില്‍ പങ്കാളിത്ത നിരക്ക്‌. രാജ്യത്തിന്റെ പുരോഗതിക്ക്‌ ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍.

17. ആശ്രയത്വ നിരക്ക്‌:
0 മുതല്‍ 14 വയസ്‌ വരെയുള്ളവരും 60 വയസ്‌ മുതല്‍ ഉള്ളവരും ആശ്രയത്വ വിഭാഗത്തിൽപ്പെടുന്നു. ആകെ ജനസംഖ്യയില്‍ ഇവരുടെ ആനുപാതത്തെ ആശ്രയത്വ നിരക്ക്‌ എന്നു പറയുന്നു. ഈ വിഭാഗം അദ്ധ്വാനശേഷിയുള്ള വിഭാഗത്തെ ആശ്രയിച്ചു കഴിയുന്നവരാണ്‌. ആശ്രയത്വ നിരക്ക്‌ വര്‍ദ്ധിക്കുന്നത്‌ ആളോഹരി വരുമാനം കുറയുന്നതിനിടയാക്കുന്നു.
18. സ്ത്രീ - പുരുഷ അനുപാതം:
1000 പുരുഷന്മാര്‍ക്ക്‌ എത്ര സ്ത്രീകള്‍ എന്നതാണ്‌ സ്ത്രീ-പുരുഷ അനുപാതം 

19. ഒരു രാജ്യത്തിന്റെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്ന ഘടകങ്ങളില്‍പെടാത്തത് ഏത്? (ജനനനിരക്ക് ,മരണനിരക്ക് ,ആശ്രയത്വനിരക്ക് ,കുടിയേറ്റം)
- ആശ്രയത്വനിരക്ക്

20. മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകള്‍: 
- അധ്വാനശേഷിയുള്ള ജനങ്ങളാണ്‌ ഒരു രാജ്യത്തിന്റെ കരുത്ത്‌. അധ്വാനശേഷിയെ മെച്ചപ്പെടുത്തുന്ന ഗുണപരമായ ഘടകങ്ങളാണ്‌
- വിദ്യാഭ്യാസം
- ആരോഗ്യപരിപാലനം
- പരിശീലനങ്ങള്‍
- സാമൂഹികമൂലധനം 

21. മാനവവിഭവശേഷി മെച്ചപ്പെടുത്തുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം ?
- തൊഴിലാളികളുടെ ഉത്പാദന ക്ഷമത വർധിപ്പിക്കാം 
- സാമ്പത്തിക അന്തരം കുറയ്ക്കാം 
- പ്രകൃതി വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം.
- മെച്ചപ്പെട്ട സാങ്കേതിക വിദ്യകളുടെ വികസനവും ഉപയോഗവും സാധ്യമാക്കാം.
- സാമൂഹിക ക്ഷേമം ഉറപ്പ് വരുത്താം 
- സംരംഭകത്വം മെച്ചപ്പെടുത്താം 

22. മാനവശേഷി വികസനത്തില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക്:
 - വിദ്യാഭ്യാസം വ്യക്തികളുടെ കഴിവ്‌ മെച്ചപ്പെടുത്തുന്നു. ഇതിലൂടെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ്‌ ലഭിക്കുന്നു. അത് മെച്ചപ്പെട്ട തൊഴിലും വരുമാനവും നേടാൻ സഹായിക്കുന്നു. ഇതോടെ ജീവിത നിലവാരം ഉയരുന്നു.

23. സാക്ഷരതാ നിരക്ക്‌;
- ജനസംഖ്യയില്‍ 100 പേരില്‍. എത്ര പേര്‍ക്ക്‌ ആശയം മനസ്സിലാക്കി എഴുതാനും വായിക്കാനും അറിയുന്നു എന്നതാണ്‌ സാക്ഷരതാനിരക്ക്‌.

24. വിദ്യാഭ്യാസവും നൈപുണിയും മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം
പദ്ധതികളാണ്‌ നമ്മുടെ രാജ്യത്ത്‌ നടപ്പിലാക്കുന്നത്‌?
a. സംയോജിത ശിശു വികസന പരിപാടി (ICDS). 
b. സമഗ്രശിക്ഷാ അഭിയാന്‍ (SSA) 
c. രാഷ്ട്രീയ ഉച്ചതല്‍ ശിക്ഷാ (RUSA)
d. നാഷണല്‍ സ്കില്‍ ഡവലപ്മെന്റ്‌ അന്റ്‌ മോണിറ്ററി റിവാര്‍ഡ്‌ സ്‌കീം
 
25. സംയോജിത ശിശു വികസന പരിപാടി (ICDS). 
- 6 വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം.
- ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യപരിപാലനം.

26. സമഗ്രശിക്ഷാ അഭിയാന്‍ (SSA) (എസ്‌.എസ്‌.എ, ആര്‍.എം.എസ്‌.എ പദ്ധതികൾ സംയോജിപ്പിച്ചാണ് സമഗ്രശിക്ഷഅഭിയാന്‍ രൂപംനല്‍കിയത്‌):
- സാര്‍വ്വത്രിക വിദ്യാഭ്യാസം ഹയര്‍സെക്കണ്ടറി വരെ ഉറപ്പു വരുത്തുക.
- തുല്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുക.
- തൊഴിലധിഷ്ഠിതവിദ്യാഭ്യാസം പരിപോഷിപ്പിക്കുക.
- SCERT / DIET തുടങ്ങിയ അധ്യാപകപരിശീലനകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക.

27. രാഷ്ട്രീയ ഉച്ചതല്‍ ശിക്ഷാ (RUSA)
- ഉന്നത വിദ്യാഭ്യാസ ലഭ്യത വര്‍ദ്ധിപ്പിക്കുക.
- ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക.

28. നാഷണല്‍ സ്കില്‍ ഡവലപ്മെന്റ്‌ അന്റ്‌ മോണിറ്ററി റിവാര്‍ഡ്‌ സ്‌കീം
- യുവജനങ്ങളുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുക.
- തൊഴില്‍ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പുവരുത്തുക.

29. വിദ്യാഭ്യാസ അവകാശ നിയമം - 2009 (RTE Act). 
- വിദ്യാഭ്യാസം മൌലികാവകാശമാക്കുകയും 2009ല്‍ വിദ്യാഭ്യാസ അവകാശനിയമം  പാസാക്കുകയും ചെയ്ത രാജ്യമാണ്‌ നമ്മുടേത്‌. “എല്ലാവര്‍ക്കും വിദ്യാഭ്യാസം” എന്ന ലക്ഷ്യം ഭരണഘടന വിദ്യാഭ്യാസ അവകാശ നിയമം വഴി ഉറപ്പു നല്‍കുന്നുണ്ട്‌.

30. വിദ്യാഭ്യാസരംഗത്ത്‌ നേരിടുന്ന വെല്ലുവിളികള്‍ (പ്രശ്നങ്ങള്‍):
- പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ഒരു വിഭാഗം വിദ്യാലയങ്ങളില്‍നിന്ന്‌ കൊഴിഞ്ഞുപൊകുന്നുണ്ട്‌.
- വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാനസൌകര്യങ്ങളുടെ ലഭ്യതക്കുറവുണ്ട്‌.
- വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടേണ്ടതുണ്ട്‌.

31. മാനവവിഭവശേഷി വികസനവും ആരോഗ്യപരിപാലനവും എങ്ങനെ രാജ്യ പുരോഗതിയെ സഹായിക്കുന്നു?
- ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ്‌ ആരോഗ്യം എന്ന്‌ ലോകാരോഗ്യ സംഘടന (WHO) നിര്‍വ്വചിക്കുന്നു. ആരോഗ്യമുള്ള വ്യക്തികള്‍ക്കു മാത്രമേ രാജ്യത്തിന്റെ സാമ്പത്തികവികസനത്തിനായി പ്രവര്‍ത്തിക്കാനാവു. ആരോഗ്യമുള്ള വ്യക്തികള്‍ രാജ്യപുരോഗതിയില്‍ പങ്കാളികളാകുന്നു 
- തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതുകൊണ്ടും കാര്യക്ഷമത വര്‍ധിക്കുന്നതുകൊണ്ടും ഉല്‍പ്പാദനം കൂടും.
- പ്രകൃതിവിഭവങ്ങള്‍ ശരിയായി വിനിയോഗിക്കാനാവും.
- ചികിത്സച്ചെലവുകള്‍ കുറയ്ക്കാനും അതുവഴി സര്‍ക്കാരിന്റെ സാമ്പത്തികച്ചെലവ്‌ കുറയ്ക്കാനും കഴിയും. 
- ഉല്‍പ്പാദനവര്‍ധനവിലൂടെ സാമ്പത്തികവികസനം സാധ്യമാകും.

32. ആരോഗ്യ പരിപാലനത്തിന് ഒരുക്കേണ്ട സൗകര്യങ്ങള്‍ പട്ടികപ്പെടുത്തുക:
- പോഷകാഹാര ലഭ്യത
- ശുദ്ധജല ലഭ്യത
- രോഗപ്രതിരോധ സംവിധാനങ്ങള്‍
- ശുചിത്വപരിപാലനം
- ചികിത്സാസാകര്യങ്ങള്‍
- വിശ്രമവും വിനോദവും ഉറപ്പുവരുത്തൽ 
- ആരോഗ്യകരമായ പരിസ്ഥിതി

33. ആരോഗ്യപരിപാലനത്തിന് വിവിധ തലങ്ങളിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍:
- മെഡിക്കല്‍ കോളേജുകൾ 
- ജില്ലാ ആശുപത്രികൾ 
- സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ 
- പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ 
- ആരോഗ്യ ഉപകേന്ദ്രങ്ങൾ 

34. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍: 
- ഗ്രാമീണ മേഖലയിൽ ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന സ്ഥാപനം 

35. ദേശീയ നഗരാരോഗ്യ മിഷൻ  
- നഗരമേഖലയില്‍ ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന സ്ഥാപനമാണ്‌ ദേശീയ നഗരാരോഗ്യ മിഷൻ  . 50000 ൽ അധികം ജനസംഖ്യയുള്ള പട്ടണങ്ങളിലെ ചേരിനിവാസികള്‍ക്കും മറ്റ്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മെച്ച
പ്പെട്ട ആരോഗ്യസേവനങ്ങള്‍ നല്‍കുന്നു.

36. ആയൂര്‍ദൈര്‍ഘ്യം:
- ശരാശരി എത്ര വയസ്സുവരെ ജീവിച്ചിരിക്കുന്നു എന്നതാണ്‌ ആയൂര്‍ദൈര്‍ഘ്യം 

37. താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?
(വിദ്യാഭ്യാസം, ആയുർദൈർഘ്യം, ആരോഗ്യ പരിപാലനം, ജനസാന്ദ്രത)
- ജനസാന്ദ്രത
38. താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകളില്‍ ഉള്‍പ്പെടുന്നത് ഏത്?
(ജനസാന്ദ്രത ,ജനസംഖ്യാ വളർച്ച,സാക്ഷരതാ നിരക്ക്,ആശ്രയത്വ നിരക്ക് )
- സാക്ഷരതാനിരക്ക്

39. താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത്?
(സര്‍വ്വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്‍, സംയോജിത ശിശുവികസന സേവനപരിപാടി)
- രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്‍

40. താഴെ കൊടുത്തിരിക്കുന്നവയില്‍ ആശ്രയത്വ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഏത്?
(15 വയസ്സിനും 59 വയസ്സിനും ഇടയില്‍ , 18 വയസ്സിനും 59 വയസ്സിനും ഇടയില്‍,  5 വയസ്സിനും 9 വയസ്സിനും ഇടയില്‍,  21 വയസ്സിനും 30 വയസ്സിനും ഇടയില്‍)
- 5 വയസ്സിനും 9 വയസ്സിനും ഇടയില്‍

41. താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് സര്‍വ്വശിക്ഷാ അഭിയാന്റെ (SSA)ലക്ഷ്യം തെരഞ്ഞെടുത്തെഴുതുക.
- ആറ് വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര വികസനം
- സാർവത്രിക പ്രാഥമിക വിദ്യാഭാസം എല്ലാവർക്കും ഉറപ്പുവരുത്തുക
- സെക്കന്ററി വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക
- ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക
Answer.
- സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക.

42. ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്ത് ജനസംഖ്യ കുറയുന്ന രണ്ട് സാഹചര്യ‍‍ങ്ങള്‍ എഴുതുക.
- ജനനനിരക്ക്കുറയുമ്പോഴും മരണനിരക്ക് കൂടുമ്പോഴും ജനസംഖ്യ കുറയുന്നു.
- കുടിയേറ്റം - ഒരു പ്രദേശത്ത് ജനസംഖ്യ വര്‍ദ്ധിക്കുകയും മറ്റൊരു പ്രദേശത്ത് കുറയുകയും ചെയ്യുന്നു.

43. 'എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം'എന്ന ലക്ഷ്യം ഉറപ്പുവരുത്തുന്നതിനായി 2009ല്‍ പാസാക്കിയ നിയമം ഏത്?
- വിദ്യാഭ്യാസ അവകാശ നിയമം 2009 

44. ചുവടെ കൊടുത്തിരിക്കുന്ന, മാനവ വിഭവത്തിന്റെ സവിശേഷതകളെ ഗണപരം, ഗുണപരം എന്നിങ്ങനെ തരംതിരിക്കുക.
(വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം, മരണനിരക്ക്, ജനസാന്ദ്രത, ആരോഗ്യപരിപാലനം, സ്ത്രീപുരുഷ അനുപാതം)
- ഗണപരം - മരണനിരക്ക്, ജനസാന്ദ്രത,സ്ത്രീപുരുഷ അനുപാതം
- ഗുണപരം - വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം,ആരോഗ്യപരിപാലനം

45. ഡയഗ്രം വിശകലനം ചെയ്ത് തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
a. 15-59 വയസ്സ്  വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ആകെ ജനസംഖ്യയുടെ എത്ര ശതമാനം?
b. ആശ്രയത്വ വിഭാഗത്തില്‍പ്പെടുന്നവര്‍ ആകെ ജനസംഖ്യയുടെ എത്ര ശതമാനം?
Answer:
a. 62.5%
b. 37.4%

46. തൊഴില്‍ പങ്കാളിത്ത നിരക്കും ആശ്രയത്വനിരക്കും ഒരു രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുക.
- തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ സഹായിക്കുന്നു.
- ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിന് കാരണമാവുന്നു.

47. യുവജനങ്ങളുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുക, തൊഴില്‍ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി ഏത്?
- നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് ആന്റ് മോണിറ്ററി റിവാര്‍ഡ് സ്കീം

48. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും മാനവവിഭവശേഷി വികസനത്തില്‍ വഹിക്കുന്ന പങ്ക് വിശദമാക്കുക.
വിദ്യാഭ്യാസം
. വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തുന്നു
. സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള അറിവ് ലഭ്യമാക്കുന്നു
. വൈദഗ്ധ്യമുള്ള ജനങ്ങളെ വാർത്തെടുക്കുന്നു (ഏതെങ്കിലും 2 എണ്ണം 1 x 2 = 2)
ആരോഗ്യപരിപാലനം
. ശാരീരികവും മാനസികവുമായ സുസ്ഥിതി ഉണ്ടാക്കുന്നു
. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

49. പദസൂര്യന്‍ പൂര്‍ത്തിയാക്കുക
a. സംരംഭകത്വം മെച്ചപ്പെടുത്താം
b. സാമൂഹികക്ഷേമം ഉറപ്പുവരുത്താം
c. സാമ്പത്തിക അന്തരം കുറക്കാം
d. പ്രകൃതി വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാം.

50. തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുകയും ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുക.
- തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുന്നത് ഉല്‍പാദനക്കുറവിനും വരുമാനക്കുറവിനും കാരണമാകുന്നു.
- ആശ്രയത്വ നിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിനിടയാക്കുന്നു.

51. ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവന സാധൂകരിക്കുക .
- 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.
- ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.

52. ഒരു ഭൂപ്രദേശത്തെ ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം എന്നിവ അവിടുത്തെ ജനസംഖ്യയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശദമാക്കുക.
- ജനനനിരക്ക് വര്‍ദ്ധിക്കുന്നു, മരണനിരക്ക് കുറയുന്നു  -  ജനസംഖ്യ വര്‍ദ്ധിക്കുന്നു.
- ജനന നിരക്ക് കുറയുന്നു, മരണനിരക്ക് വര്‍ദ്ധിക്കുന്നു  -  ജനസംഖ്യ കുറയുന്നു
- ജനന നിരക്കും മരണ നിരക്കും തുല്യം                     - ജനസംഖ്യയില്‍ മാറ്റമില്ല.
- കുടിയേറ്റം       - ജനസംഖ്യ ഒരു പ്രദേശത്ത് വര്‍ദ്ധിക്കുന്നു, മറ്റൊരു പ്രദേശത്ത് കുറയുന്നു

53. പദസൂര്യന്‍ പൂര്‍ത്തിയാക്കുക.
സ്ഥാപനങ്ങളും ഏജന്‍സികളും നല്കുന്ന സേവനങ്ങള്‍
a. വ്യക്തികളുടെ സ്വന്തം പരിശ്രമം
b. കുടുംബം ഒരുക്കുന്ന സാഹചര്യങ്ങള്‍
c. രാഷ്ട്രം ഒരുക്കുന്ന സൗകര്യങ്ങള്‍
Geography Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here