STD 9 Social Science I: Chapter 07 കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ - ചോദ്യോത്തരങ്ങൾ 

Study Notes for Class 9 Social Science I Kerala: From Eighth to  Eighteenth-Century | Text Books Solution History (Malayalam Medium) History: Chapter 07 കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ. 

👉ഈ അദ്ധ്യായം English Medium Notes Click here
Class 9 History - Chapter 7: കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ. Questions and Answers
1. കേരളത്തിന്റെ മധ്യകാലഘട്ടമായി കണക്കാക്കപ്പെടുന്ന കാലഘട്ടം ഏത്‌?
എട്ടാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലയളവ്‌

2. കേരളത്തിലെ നാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ്‌ ഏത്‌?
- വട്ടെഴുത്ത്‌ ലിഖിതങ്ങള്‍

3. എന്താണ്‌ നാടുകള്‍? പട്ടിക
- ജനങ്ങള്‍ കൃഷിചെയ്ത്‌ താമസിച്ചിരുന്ന പ്രദേശങ്ങളാണ്‌ നാടുകള്‍ .
- നാട്‌ എന്നത്‌ നിരവധികുടികളും ഊരുകളും ചേര്‍ന്നതായിരുന്നു.

4. കേരളത്തില്‍ ആദ്യമായിഒരു കേന്ദ്രീകൃതഭരണം സ്ഥാപിതമായത്‌ ആരുടെ കാലത്താണ്‌ ആസ്ഥാനം ഏതായിരുന്നു?
- പെരുമാക്കന്മാരുടെ കാലത്ത്‌
- മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍)

5. പെരുമാക്കന്മാരുടെ ഭരണത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്‌?
- വടക്ക്‌ കോലത്തുനാട്‌ മുതല്‍ തെക്ക്‌ വേണാട്‌വരെയുള്ള പതിനാല്‌ നാടുകളും പെരുമാക്കന്മാരുടെ ഭരണം അംഗീകരിച്ചിരുന്നു
- കോയിലധികാരികള്‍ എന്ന പ്രതിനിധികള്‍ ഉണ്ടായിരുന്നു
- നാലുതളി എന്ന ബ്രാഹ്മണസമിതി പെരുമാളിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു.
- ആയിരം എന്ന ഒരു സൈനികക്കൂട്ടം പെരുമാളിനുണ്ടായിരുന്നു.
- നാടുകള്‍, നഗരങ്ങള്‍, ബ്രാഹ്മണഗ്രാമങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന്‌ പെരുമാള്‍ നികുതി ഈടാക്കിയിരുന്നു

6. എന്താണ്‌ നാടുടവാഴിസ്വരൂപങ്ങള്‍ ?. പ്രധാന നാടുവാഴിസ്വരൂപങ്ങള്‍ ഏതെല്ലാം?
- പെരുമാക്കന്മാരുടെ കേന്ദ്രീകൃതഭരണം അവസാനിച്ചതിനു ശേഷം സ്വതന്ത്ര ഭരണപ്രദേശങ്ങളായ നാടുകളില്‍ വളര്‍ന്നു വന്ന അധികാരസ്ഥാനങ്ങള്‍
- കോലസ്വരൂപം (കോലത്തുനാട്‌)
- നെടിയിരുപ്പ്‌ സ്വരൂപം (എറനാട്‌)
- പെരുമ്പടപ്പ്‌ സ്വരൂപം (കൊച്ചി)
- തൃപ്പാപ്പൂര്‌ സ്വരൂപം (വേണാട്)

7. നാടുവാഴിസ്വരൂപങ്ങള്‍ ഇല്ലാതായതെങ്ങനെ?
                   അല്ലെങ്കിൽ 
എട്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വിശകലനം ചെയ്യുക.
- മരുമക്കത്തായം സ്വയംഭരണാവകാശമുള്ള തറവാടുകളായിരുന്നു സ്വരൂപങ്ങള്‍
സൈനിക കൂട്ടങ്ങളുമുണ്ടായിരുന്നു.
- നാടുവാഴിസ്വരൂപങ്ങള്‍ ഓരോന്നും അധികാരം വര്‍ധിപ്പിക്കുന്നതിനായി പരസ്പരം കലഹിക്കുകയും പൊതുശത്രുവിനെതിരെ സഹകരിക്കുകയും ചെയ്തു.
- പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളതീരത്ത്‌ കച്ചവടത്തിനായി എത്തിയ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇത്തരം മല്‍സരങ്ങളില്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ ഇടപെട്ടിരുന്നു.
- പതിനെട്ടാം നൂറ്റാണ്ടുവരെ നാടുവാഴിസ്വരുപങ്ങള്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെ നിലനിന്നു.
- പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ മൈസൂര്‍ സുല്‍ത്താന്മാരായി ഹൈദരലിയും ടിപ്പുവും കേരളത്തിലേക്ക്‌ നയിച്ച പടയോട്ടങ്ങള്‍ വടക്കന്‍ കേരളത്തിലെ നാടുവാഴികളില്‍ പരിഭ്രാന്തി പടര്‍ത്തി. മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണം ഭയന്ന്‌ മിക്ക നാടുവാഴികളും ദേശവാഴികളും വേണാട്ടിലേക്ക്‌ പലായനം ചെയ്തു.
- കൊച്ചിയിലെ പെരുമ്പടപ്പ്‌ സ്വരൂപം മൈസൂര്‍ സുല്‍ത്താന്മാരുടെ പരമാധികാരം അംഗീകരിച്ചു. തിരുവിതാംകൂര്‍ ചെറുത്തുനിന്നു.
- തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു മേഖലകളായി കേരളം ഇക്കാലത്ത്‌ മാറി.
- പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബ്രിട്ടിഷ്‌ ഈസ്റ്റിന്ത്യാ കമ്പനി ടിപ്പുവിനെ പരാജയപ്പെടുത്തി. അതോടെ ടിപ്പുവിന്റെ നിയന്ത്രണത്തിലായിരുന്ന മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ്കാരുടെ ഭരണത്തിന്‍ കീഴിലായി.
- സ്വതന്ത്ര ഭരണാധികാരികള്‍ എന്ന നിലയിലുള്ള നാടുവാഴി സ്വരൂപങ്ങളുടെ അധികാരം മലബാറില്‍ ഇതോടെ അവസാനിച്ചു.
- തിരുവിതാകൂറും കൊച്ചിയും നാട്ടുരാജ്യങ്ങളായിതുടര്‍ന്നു

8. മധ്യകാലത്ത്‌ ഉടമാവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ചിരുന്നതെങ്ങനെ?
ചേരിക്കല്‍ - നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള ഭൂമി.
ബ്രഹ്മസ്വം - ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള ഭൂമി
ദേവസ്വം - ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമി.

9. മധ്യകാല കേരളത്തില്‍ അധികാരശ്രേണികള്‍ രൂപംകൊണ്ടതെങ്ങനെ?
- ദേവസ്വം ഭൂമിയുടെ അവകാശികള്‍ ഊരാളര്‍ എന്നറിയപ്പെട്ടു. രാജാക്കന്മാരോ ബ്രാഹ്മണരോ ക്ഷേത്രത്തിലെ ആളുകളോ നേരിട്ട്‌ ഈ ഭൂമിയില്‍ കൃഷി ചെയ്തിരുന്നില്ല. ഇവര്‍ ഭൂമി ഇടനിലക്കാര്‍ക്ക്‌ കൃഷിചെയ്യുന്നതിനായി നല്‍കി. അവര്‍ കാരാളര്‍ എന്ന്‌ അറിയപ്പെട്ടു.
- അങ്ങനെ നാടുവാഴികള്‍, രാളര്‍, അവര്‍ക്കു താഴെയായി കാരാളര്‍ എന്നിങ്ങനെ ഒരു അധികാരശ്രേണി രൂപം കൊണ്ടു.

10. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലത്ത്‌ ഭൂമിയുടെ ഉടമാവകാശങ്ങളില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാം?
- ഭൂമിയുടെ മേലുള്ള അവകാശം തലമുറകളിലൂടെ കൈമാറിവരുന്ന ജന്മാവകാശമായി. ഇത്തരം ഭൂമി ജന്മം ഭൂമിയെന്നും അതില്‍ ഉടമസ്ഥാവകാശമുള്ളവര്‍ ജന്മി എന്നും അറിയപ്പെട്ടു.
- വെറുംപാട്ടം എന്ന സമ്പ്രദായം ഇക്കാലത്ത്‌ പരക്കെ പ്രചാരം നേടി. ഉല്‍പ്പാദനത്തിന്റെ ഒരു നിശ്ചിത പങ്ക്‌ ജന്മിക്ക്‌ പാട്ടമായി നല്‍കാമെന്ന വ്യവസ്ഥയില്‍ ജന്മിമാര്‍ കൂടിയാന്മാര്‍ക്കു നല്‍കിയ ഭൂമിയാണു വെറുംപാട്ടം ഭൂമി.

11.താഴെ പറയുന്ന പദങ്ങള്‍ എന്തെന്ന്‌ വിശദീകരിക്കുക
* കാണം, ഒറ്റി
- കാണം, ഒറ്റി തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട പണയപ്പാട്ടവ്യവസ്ഥ പെരുമാള്‍ കാലത്തിനുശേഷം വലിയ പ്രചാരം നേടി. ഈ ഭൂമി വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കാണക്കുടിയാന് അവകാശമില്ല. കൃഷിചെയ്യാനുള്ള അവകാശം മാത്രമേ ഉള്ളൂ.
* കുഴിക്കാണം
- ആ കാലഘട്ടത്തില്‍ നിലനിന്ന ഒരുതരം നികുതിയിളവായിരുന്നു കുഴിക്കാണം. ഇതുപ്രകാരം കായ്ച്ചു തുടങ്ങാത്ത ഫലവൃക്ഷത്തെ പാട്ടം കണക്കാക്കുന്നതില്‍ നിന്ന്‌ ജന്മിമാര്‍ ഒഴിവാക്കിയിരുന്നു.

12. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തിയതെങ്ങനെ ?
- മലബാര്‍ ഇക്കാലത്ത്‌ മൈസൂര്‍ സുല്‍ത്താന്മാരുടെ കീഴിലായിരുന്നു. കൃഷിഭൂമിയിലെ മൊത്തം ഉല്‍പ്പാദനം കണക്കാക്കി അതിന്റെ നിശ്ചിതഭാഗം നികുതിയായി
പിരിച്ചെടുക്കുന്ന സമ്പ്രദായമാണ്‌ സുല്‍ത്താന്മാര്‍ സ്വീകരിച്ചത്‌. പിന്നീട്‌ ബ്രിട്ടീഷ്കാര്‍ ഭൂസര്‍വേ നടത്തി ഓരോ ഭൂമിയും ഏക്കര്‍, സെന്‍റ്‌ എന്നിവ തിരിച്ച്‌ സര്‍വേ നമ്പര്‍ കൊടുത്ത്‌ രേഖപ്പെടുത്തി.
- കൊച്ചിയിലും തിരുവിതാംകൂറിലും സമാനമായ ഭൂസര്‍വേകള്‍ നടന്നു . ഇപ്രകാരം തിട്ടപ്പെടുത്തിയ ഭൂമിയിന്‍മേല്‍ നിശ്ചിത നികുതി ഏര്‍പ്പെടുത്തി

13. എന്താണ്‌ കേട്ടെഴുത്തും കണ്ടെഴുത്തും?
- ബ്രിട്ടീഷ്കാര്‍ കൊച്ചിയില്‍ നടത്തിയ ഭൂസര്‍വേകള്‍ കേട്ടെഴുത്ത്‌ എന്നും തിരുവിതാംകൂറിലേത് കണ്ടെഴുത്ത്‌ എന്നും അറിയപ്പെട്ടു.
14. മധ്യകാലകേരളത്തിലെ കൃഷിരീതിയുടെ പ്രത്യേകതകള്‍ എന്തെല്ലാം?
- വയല്‍, പറമ്പ്‌, പുരയിടങ്ങള്‍, മലമ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷിചെയ്തിരുന്നു. നെല്ലായിരുന്നു വയലില്‍ ഉല്‍പ്പാദിപ്പിച്ച പ്രധാന വിള
- പറമ്പുകളില്‍ നെല്ല്‌, ചാമ, മുതിര, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ വിളയിച്ചിരുന്നു.
- തെങ്ങ്‌, കമുക്‌, കുരുമുളക്‌, ഇഞ്ചി, മഞ്ഞള്‍, പയര്‍വര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ പറമ്പുകളില്‍ ഉല്‍പ്പാദിപ്പിച്ചു.
- മലമ്പ്രദേശത്ത്‌ നെല്ലും ഉല്‍പ്പാദിപ്പിച്ചിരുന്നു. മലമ്പ്രദേശത്തെ കാട്ടുവിഭവങ്ങളും അക്കാലത്ത്‌ ശേഖരിച്ചിരുന്നു.
- ഇടവപ്പാതിയെയും (തെക്കു-പടിഞ്ഞാറ മണ്‍സൂണ്‍) തുലാവര്‍ഷത്തെയും (വടക്കു-കിഴക്കന്‍ മണ്‍സൂണ്‍) ആശ്രയിച്ചുള്ള കൃഷിയാണ്‌ അന്നുണ്ടായിരുന്നത്‌.
- ചാണകവും പച്ചിലകളുമടങ്ങിയ വളമാണ്‌ അക്കാലത്ത്‌കൃഷിക്കുപയോഗിച്ചിരുന്നത്‌.

15. ഏതൊക്കെ തൊഴില്‍ക്കൂട്ടങ്ങളാണ്‌ മധ്യകാലത്തുണ്ടായിരുന്നത്‌?
- കൃഷിയും കാര്‍ഷികോപകരണങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍.
- കരകൌശല- ലോഹനിര്‍മാണവുമായി ബന്ധപ്പെട്ടവര്‍.
- കച്ചവടവുമായി ബന്ധപ്പെട്ടവര്‍.
- തുണിനെയ്ക്ക്‌, എണ്ണയാട്ടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവര്‍.
- ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടവര്‍.
- നാടുവാഴി സ്വരൂപങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉദ്യോഗസ്ഥര്‍.

16. കേരളത്തില്‍ ജാതികള്‍ രൂപം കൊണ്ടതെങ്ങനെ?
- ഒരു പ്രത്യേക തൊഴില്‍ ചെയ്തവരുടെ പിന്‍മുററക്കാരും അതേ തൊഴില്‍ പിന്തുടര്‍ന്നു. ഒരു ജോലികള്‍ ചെയ്തുപോന്നവരുടെ കൂട്ടങ്ങള്‍ ക്രമേണ ഒരേ ജാതിയായി പരിണമിച്ചു. വയലില്‍ കൃഷിചെയ്തിരുന്ന അടിയാളര്‍ മധ്യകാലത്തെ ജാതിശ്രേണിയില്‍ ഏറ്റവും താഴേത്തട്ടിലും ബ്രാഹ്മണര്‍ ഏറ്റവും മുകളിലുമായിരുന്നു.
കുലത്തൊഴിലനുസരിച്ച്‌ മറ്റു ജാതികളുടെ സ്ഥാനം ഈ രണ്ടു തട്ടുകള്‍ക്കിടയിലായിരുന്നു.
- ശുദ്ധ-അശുദ്ധ,മേല്‍ജാതി- കീഴ്ജാതി സങ്കല്‍പ്പങ്ങളുംവളര്‍ന്നുവന്നു. ജനസമൂഹത്തെ ജാതിതിരിച്ച്‌ രേഖപ്പെടുത്തി. ഇതോടെ കുലത്തൊഴില്‍ ചെയ്താലും ചെയ്തില്ലെങ്കിലും
ജാതിയെന്നത്‌ ജന്മനാല്‍ രേഖപ്പെടുതപ്പെടുത്തുന്ന ഒന്നായി മാറി.

17. മധ്യകാല കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങള്‍ ഏതെല്ലാം ?
- കൊല്ലം, കൊടുങ്ങല്ലൂര്‍, കോഴിക്കോട്‌, പന്തലായനി, മാടായി, വളപട്ടണം തുടങ്ങിയവ

18.മധ്യകാലത്ത്‌ ഉണ്ടായിരുന്ന വിവിധ തരം കച്ചവടങ്ങളെകുറിച്ച്‌ കുറിപ്പ്‌ തയ്യാറാക്കുക
* പ്രദേശിക കച്ചവടം
- ചന്തകളും അങ്ങാടികളും ആയിരുന്നു പ്രധാന പ്രാദേശിക കച്ചവടകേന്ദ്രങ്ങള്‍. നെല്ല്‌, അരി, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, വെറ്റില, ഉപ്പ്‌, മീന്‍ തുടങ്ങിയ നിത്യ്യോപ യോഗ സാധനങ്ങളായിരുന്നു കൈമാറ്റംചെയ്തിരുന്നത്‌.
* ദൂരദേശ കച്ചവടം
- തമിഴ്‌നാട്‌, കര്‍ണാടകം, ആന്ധ്ര, കലിംഗം, ഒറീസ തുടങ്ങിയ പ്രദേശങ്ങളുമായിട്ടായിരുന്നു ദൂരദേശകച്ചവടം. തമിഴ്‌ ബ്രാഹ്മണരും ചെട്ടിമാരുമായിരുന്നു പ്രധാന കച്ചവടക്കാര്‍. അരി, മുളക്‌, പരുത്തി, പട്ട്‌, മറ്റ്‌ തുണിത്തരങ്ങള്‍, കുതിരകള്‍ എന്നിവ ഇവിടേക്ക്‌ കൊണ്ടുവന്നു. കുരുമുളകും മറ്റു
സുഗന്ധദ്രവ്യങ്ങളും ഇവിടെ നിന്ന്‌ കൊണ്ടുപോകുകയും ചെയ്തു.
* വിദേശ കച്ചവടം
- അറബികള്‍, ചൈനക്കാര്‍, യൂറോപ്യര്‍ തുടങ്ങിയവരായിരുന്നു പ്രധാന വിദേശ കച്ചവടക്കാര്‍. കുരുമുളക്‌, ഇഞ്ചി, കറുവപ്പട്ട, ഏലം, മറ്റു സുഗന്ധ ദ്രവ്യങ്ങള്‍, തേങ്ങ എന്നിവ ഇവിടെനിന്നു കൊണ്ടു പോയിരുന്നു. സ്വര്‍ണം, ചെമ്പ്‌, ഈയം. ചീിനക്കളിമണ്‍ പാത്രങ്ങള്‍, ചീനപ്പട്ട തുടങ്ങിയവ അക്കാലത്ത്‌ കേരളത്തില്‍ എത്തിയിരുന്നു.

19. മധ്യകാല കേരളത്തില്‍ പതിനാലാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന കച്ചവട സംഘങ്ങളേതെല്ലാം?
- അഞ്ചുവണ്ണവും മണിഗ്രാമവും

20. കച്ചവടത്തിലൂടെ സാധനങ്ങളുടെ കൈമാറ്റത്തോടൊപ്പം വിവിധ സംസ്കാരങ്ങളുടെ കൈമാറ്റവും നടന്നിരുന്നു.സമര്‍ത്ഥിക്കുക
- കേരളത്തിന്റെ സാംസ്കാരികസമന്വയത്തില്‍ കച്ചവടബന്ധങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.
- വിവിധ മതവിഭാഗങ്ങള്‍ പരസ്മര സൌഹാര്‍ദത്തോടെ ഒത്തൊരുമിച്ച്‌ അധിവസിക്കുന്ന ഒരു ഭൂപ്രദേശമായിനമ്മുടെ നാട്‌ മാറിയത്‌ മധ്യകാലത്താണ്‌.
- ബ്രാഹ്മണരും, ജൈന-ബുദ്ധമത വിഭാഗങ്ങളും ജൂത - ക്രൈസ്തവ-ഇസ്ലാം മതങ്ങളും കേരളത്തില്‍ വ്യാപിച്ചത്‌ മധ്യകാലത്താണ്‌.
- കേരളത്തിലെ ഭരണാധികാരികള്‍ എല്ലാമതവിഭാഗങ്ങളെയും ഒരുപോലെ കണ്ടിരുന്നു.
- നാടുവാഴികള്‍ ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഭൂമിയും മറ്റും ദാനമായി നല്‍കിയിരുന്നു.
- ജൈന-ബുദ്ധ-ജൂത-ക്രൈസ്തവ-ഇസ്ലാംമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും നാടുവാഴികള്‍ പലതരത്തിലുള്ള അവകാശങ്ങള്‍ നല്‍കിയിരുന്നു.

21. സി.ഇ. പത്ത്‌, പതിനൊന്ന്‌ നൂറ്റാണ്ടുകളില്‍ കേരളം സന്ദര്‍ശിച്ച വിദേശി ആര്‌?
- അല്‍ബറൂണി 

22. സി. ഇ.പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ വിദേശി ആര്‌?
- അബ്ദുൾറസാഖ്‌

23. മധ്യകാല കേരളത്തിലെ സാമൂഹികനിയന്ത്രണങ്ങളെക്കുറിച്ച്‌ നോട്ടു കുറിക്കുക
- മധ്യകാലത്തിലെ സാമൂഹികബന്ധങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളുമുണ്ടായിരുന്നു.
- പെരുമാള്‍ കാലത്ത്‌ മൂഴിക്കുളംകച്ചം എന്ന ഒരു പെരുമാറ്റച്ചട്ടം ബ്രാഹ്മണര്‍ക്കും ക്ഷേത്രവും അടങ്ങുന്ന സമൂഹത്തിനുമായിനിലനിന്നിരുന്നു.
- നാട്ടുനടപ്പുകളായിരുന്നു പെരുമാള്‍കാലത്തെ പൊതുസമൂഹത്തെ നിയന്ത്രിച്ചിരുന്നത്‌.
- പെരുമാള്‍കാലത്തിനുശേഷം കച്ചങ്ങള്‍ അപ്രത്യക്ഷമാവുകയും നാട്ടുനടപ്പുകളും നാട്ടാചാരങ്ങളും പ്രബലമാവുകയും ചെയ്തു. അവ കീഴമര്യാദ എന്നറിയപ്പെട്ടു.

24. മധ്യകാല കേരളത്തില്‍ നിലനിന്നിരുന്ന വിവിധതരം മര്യാദകള്‍ ഏതെല്ലാം?
- ദേശമര്യാദ
- തൊഴില്‍മര്യാദ
- സ്വരൂപമര്യാദ
- ശുദ്രമര്യാദ
- തൊഴിക്കൂട്ടങ്ങള്‍ പരസ്പരം പാലിച്ചിരുന്ന ജാതിമര്യാദ
25. എല്ലാവര്‍ക്കും തുല്യ നീതിയായിരുന്നില്ല മധ്യകാലത്തുണ്ടായിരുന്നത്‌. സമര്‍ത്ഥിക്കുക
- കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നതിനായി വിഷപ്പരീക്ഷ, ജലപ്പരീക്ഷ, അഗ്നിപരീക്ഷ, തുക്കു പരീക്ഷ തുടങ്ങിയ സത്യപരീക്ഷകളും നിലനിന്നിരുന്നു. ഇതില്‍ രൂക്കുപരീക്ഷ ബ്രാഹ്മണരടക്കമുള്ള മേലാളന്മാര്‍ക്കാണ്‌ നടത്തിയിരുന്നത്‌. മറ്റു പരീക്ഷകള്‍ അവര്‍ണ ഗണത്തില്‍പ്പെട്ട ജാതിസമൂഹത്തിന്‌ മൊത്തത്തില്‍ ബാധകമായിരുന്നു. സവര്‍ണനും അവര്‍ണനും നല്‍കിയിരുന്ന ശിക്ഷകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു.

26. തമിഴിന്റെ സ്വാധീനം പ്രകടമായതും സംസ്കൃതം കലര്‍ന്നതുമായ രൂപമായിരുന്നു മധ്യകാലത്തിലെ മലയാള ഭാഷയ്ക്കുണ്ടായിരുന്നത്‌. ഉദാഹരണം കണ്ടെത്തുക
- തരിസാപ്പള്ളി, തിരുനെല്ലി ലിഖിതങ്ങള്‍ (വട്ടെഴുത്തിലെഴുതിയ ലിഖിതങ്ങള്‍)

27. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യകാല കൃതിയേത്‌?
- രാമചരിതം

28.മധ്യകാലകേരളത്തില്‍ രചിക്കപ്പെട്ട പ്രധാന മണിപ്രവാളകൃതികള്‍ ഏതെല്ലാം?
- ഉണ്ണുനീലിസന്ദേശം
- ഉണ്ണിയച്ചീചരിതം
- ചന്ദ്രോൽസവം
- അനന്തപുരവര്‍ണനം
- വൈശികതന്ത്രം

29. മലയാള ഭാഷയുടെ വളര്‍ച്ചക്ക്‌ സഹായകമായ പ്രധാനപ്പെട്ട കണ്ണശന്‍ കൃതികള്‍ ഏതെല്ലാം ?
- രാമായണം, ഭാഗവതം, ശിവരാത്രി മഹാത്മ്യം

30. കൃഷ്ണഗാഥയുടെ കര്‍ത്താവാര്‌?
- ചെറുശ്ശേരി

31. മധ്യകാലഘട്ടത്തിലെ ഭക്തിസാഹിത്യ കൃതികള്‍ക്ക്‌ ഉദാഹരണങ്ങള്‍ കണ്ടെത്തുക?
- ജ്ഞാനപ്പാന, ശ്രീകൃഷ്ണ കര്‍ണാമൃതം, തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട്‌, മഹാഭാരതം കിളിപ്പാട്ട്‌

32. അറബിമലയാളത്തിലെഴുതിയ കൃതിയേത്‌?
- ഖാസിമുഹമ്മദിന്റെ മുഹ്യീദ്ദീന്‍മാല

33. പതിനെട്ടാം നൂറ്റാണ്ടില്‍ മിഷനറിമാര്‍ രചിച്ച കൃതികള്‍ ഏതെല്ലാം?
- സംക്ഷേപവേദാര്‍ഥം
- അര്‍ണോസ്പാതിരിയുടെ പുത്തന്‍ പാന
- പാറേമാക്കല്‍ തോമാക്കത്തനാരുടെ വര്‍ത്തമാനപ്പുസ്തകം

34. മധ്യകാല കേരളത്തില്‍ വളര്‍ന്നു വന്ന കലാരൂപങ്ങള്‍ ഏതെല്ലാം?
- മോഹിനിയാട്ടം, കഥകളി, ഓട്ടന്‍തുള്ളല്‍, തെയ്യം, പടയണി, ഒപ്പന, മാര്‍ഗം കളി, ദഫ്മുട്ട്‌, പരിചമുട്ടുകളി, കൂടിയാട്ടം, ചാക്യാർക്കൂത്ത്‌, ചവിട്ടുനാടകം

35. മധ്യകാല കേരളത്തിലെ പ്രമുഖ ഗണിതശാസ്ത്ര പണ്ഡിതന്മാര്‍ ആരെല്ലാം?
- ശങ്കരനാരായണന്‍, സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍ , നീലകണ്ഠ സോമയാജി

36. കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ. ഫ്ളോചാർട്ട് 



Social Science I Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here