STD 9 Social Science II: Chapter 08 ജനസംഖ്യ, കുടിയേറ്റം, വാസസ്ഥലങ്ങൾ - ചോദ്യോത്തരങ്ങൾ
Study Notes for Class 9 Social Science II Population, Migration, Settlements | Text Books Solution Geography (Malayalam Medium) Geography: Chapter 08 ജനസംഖ്യ, കുടിയേറ്റം, വാസസ്ഥലങ്ങൾ
👉ഈ അദ്ധ്യായം English Medium Notes Click here
ജനസംഖ്യ, കുടിയേറ്റം, വാസസ്ഥലങ്ങൾ - Questions and Answers
1.എന്താണ് ജനസംഖ്യ?
- ഒരു പ്രദേശത്ത് നിശ്ചിത കാലയളവില്‍ അധിവസിക്കുന്ന ജനങ്ങളുടെ ആകെ
എണ്ണമാണ് അവിടത്തെ ജനസംഖ്യ (Population).
2. മനുഷ്യവിഭവമാണ് യഥാര്‍ഥ സമ്പത്ത് എന്നു വിശേഷിപ്പിക്കാന്‍ കാരണമെന്ത്?
- ഒരു രാജ്യം അറിയപ്പെടുന്നത് അവിടത്തെ ജനങ്ങളിലൂടെയാണ്
- വിഭവങ്ങളെ ഉല്‍പ്പാദനപരമായി ഉപയോഗപ്പെടുത്തുന്നതും രാജ്യത്തിന്റെ നയങ്ങള്‍
രൂപപ്പെടുത്തുന്നതും ജനങ്ങളാണ്.
3. ജനസംഖ്യാ കണക്കുകളുടെ വിശകലനം ആവശ്യമായ മൂന്ന് മേഖലകള്‍ എഴുതുക
- ഭക്ഷ്യധാന്യ ഉല്‍പാദനം മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിന്.
- തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്.
- വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്
4. ഇന്ത്യയിലെ ജനസംഖ്യാവിതരണം കാണിക്കുന്ന ഭൂപടം ശ്രദ്ധിക്കു (TextBook ചിത്രം 8.1) ജനസംഖ്യ കൂടുതലായി കേന്ദ്രീകരിച്ചു കാണുന്ന സംസ്ഥാനങ്ങളും ജനസംഖ്യ തീരെ കുറവുള്ള സംസ്ഥാനങ്ങളും ഇതില്‍ നിന്നും കണ്ടെത്തുക
- ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍: ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര,
- ജനസംഖ്യ തീരെ കുറഞ്ഞ സംസ്ഥാനങ്ങള്‍: സിക്കിം, മണിപ്പൂർ, മേഘാലയ, അരുണാചല്‍പ്രദേശ്, നാഗാലാന്റ്, മിസോറാം, ത്രിപുര, ഹിമാചല്‍ പ്രദേശ്, ഉത്തരാഞ്ചല്‍
5. ഉത്തരമഹാസമതലത്തിലുടനീളം ജനസംഖ്യ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നു. കാരണം?
- കൃഷിയോഗ്യമായ മണ്ണ്
- ജലലഭ്യത
- റോഡ്, റെയില്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അനുയോജ്യമായ നിരപ്പായ ഭൂപ്രകൃതി തുടങ്ങിയവയാണ്.
6. ഉപദ്വീപിയ പീഠഭൂമിയിലാകെ പൊതുവെ താരതമ്യേന കുറഞ്ഞ ജനസംഖ്യയാണല്ലോ കാണാന്‍ കഴിയുന്നത് എന്തുകൊണ്ട്?
- കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങളുടെ കുറവ്
- ചെന്നെത്താരുള്ള ബുദ്ധിമുട്ട്
7. ഉപദ്വീപീയ പീഠഭൂമിയില്‍ ചില പ്രദേശങ്ങളെ ഉയര്‍ന്ന ജനവാസ മേഖലകളാക്കാന്‍ സഹായകമായ ഘടകങ്ങൾ ഏതെല്ലാം?
- ധാതുക്കളുടെ ഖനനം, ധാതു അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങിയ പ്രവരത്തനങ്ങള്‍
- ഗതാഗത വാര്‍ത്താവിനിമയ മേഖലകളിലെ പുരോഗതി
8. പര്‍വതമേഖല ഉൾപ്പെട്ട സംസ്ഥാനങ്ങളില്‍ ജനസംഖ്യ പൊതുവെ കുറവാണ്. എന്തായിരിക്കാം കാരണം?
- പ്രതികൂലമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും കൃഷിക്ക് അനുഗുണമല്ലാത്ത
സാഹചര്യങ്ങളുമാണ് ഇതിന് കാരണം.
9. ജനസംഖ്യാവിതരണത്തെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്രഘടകങ്ങളേതെല്ലാം?
- കാലാവസ്ഥ
- വ്യവസായവല്‍ക്കരണം
- ഭൂപ്രകൃതി
- നഗരവല്‍ക്കരണം
- ധാതൃക്കള്‍
- മണ്ണിനങ്ങള്‍
- ജലലഭ്യത
10.എന്താണ് ജനസന്ദ്രത?
- ഓരോ ചതുരശ്ര കിലോമീറ്റർ പ്രദേശത്തുമുള്ള ശരാശരി ജനസംഖ്യയെ ജനസാന്ദ്രത
എന്നു വിളിക്കുന്നു (Density of population).
- ഒരു പ്രദേശത്തെ ജനസംഖ്യയെ ഭൂവിസ്തൃതികൊണ്ട് ഹരിച്ചാല്‍ ജനസാന്ദ്രത
കണക്കാക്കാം.
ആകെ ജനസംഖ്യ = ജനസാന്ദ്രത / ഭൂവിസ്‌തൃതി
11. ഏറ്റവും കുടുതല്‍ ജനസംഖ്യയുള്ള രാജ്യം ചൈനയാണെങ്കിലും അവിടെ ജനസാന്ദ്രത ഇന്ത്യയിലേതിനേക്കാൾ കുറവാണ്. കാരണമെന്ത്?
- ജനസാന്ദ്രത കണക്കാക്കുന്നത് ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിലാണ്
- ചൈനയില്‍ ജനസംഖ്യയും ഭൂവിസ്തൃതിയും കൂടുതലാണ്.
- അതിനാലാണ് ചൈനയില്‍ ജനസാന്ദ്രത ഇന്ത്യയിലേതിനേക്കാള്‍ കറവാകുന്നത്.
12. ഡല്‍ഹിയിലെ ഉയര്‍ന്ന ജനസാന്ദ്രത എത്തുകൊണ്ടായിരിക്കാം?
- ഡല്‍ഹി ഇന്ത്യയുടെ ദേശീയ തലസ്ഥാന പ്രദേശമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ ഇവിടേക്ക് കുടിയേറ്റം നടക്കുന്നുണ്ട്.
- വിസ്തൃതി കുറഞ്ഞ ഡല്‍ഹിയില്‍ ഉള്‍ക്കൊള്ളാ൯ കഴിയുന്നതിനേക്കാള്‍ ഉയർന്ന
ജനസംഖ്യയായതിനാലാണ് ഇവിടെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രത.
13. 2011 സെന്‍സസ്‌പ്രകാരം കേരളത്തിലെ ജനസാന്ദ്രത എത്രയാണ്?
- 859
14. ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ സ്ഥാനം എത്രയാണ്?
- കേരളം മൂന്നാമതാണ്
15. ഒരു പ്രദേശത്തെ ജനസാന്ദ്രതയില്‍ മാറ്റമുണ്ടാക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം?
- നിരപ്പായ ഭൂപ്രകൃതി, മിതമായ കാലാവസ്ഥ, കൃഷിക്ക് യോജിച്ച ഫലപുഷ്ടിയുള്ള
മണ്ണിനങ്ങള്‍, ശുദ്ധജലലഭ്യത തുടങ്ങിയ പ്രധാന ഭൂമിശാസ്ത്രഘടകങ്ങൾ
- ധാതുലഭ്യമായ പ്രദേശങ്ങളിലും വ്യാവസായികമേഖലകളിലുമുള്ള വര്‍ധിച്ച തൊഴില്‍
സാധ്യതകള്‍
- നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക൪ഷകമായ അടിസ്ഥാനസാകര്യങ്ങളും സേവനങ്ങളും
16. എന്താണ് ജനസംഖ്യാവളര്‍ച്ച?
- നിശ്ചിത കാലയളവില്‍ ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റമാണ് ജനസംഖ്യാവളർച്ച
- ശതമാനത്തിലാണ് കണക്കാക്കാറുള്ളത്.
17. അനുകൂലജനസംഖ്യാവളര്‍ച്ചയും പ്രതികൂലജനസംഖ്യാവളർച്ചയും എങ്ങനെ
വ്യത്യാസപ്പെട്ടിരിക്കുന്നു?
- ഒരു പ്രദേശത്തെ ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവാണ് അനുകൂല ജനസംഖ്യാ വളർച്ച
- ഒരു പ്രദേശത്തെ ജനസംഖ്യ കുറയുന്ന സാഹചര്യമാണ് ജനസംഖ്യയുടെ
പ്രതികൂലവളർച്ച
18. ജനസംഖ്യാമാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളേതെല്ലാം?
- ജനനനിരക്ക്
- മരണനിരക്ക്
- കുടിയേറ്റം
19. ജനനനിരക്കും മരണനിരക്കും ജനസംഖ്യയെ സ്വാധീനിക്കുന്നതെങ്ങനെ?
- ഉയര്‍ന്ന ജനനനിരക്കും കുറഞ്ഞ മരണനിരക്കും ജനസംഖ്യാവർധനവിന്
കാരണമാകുന്നു.
- മരണനിരക്ക് ഉയരുന്നത് ജനസംഖ്യ കുറയുന്നതിനു കാരണമാകുന്നു.
20. ഒരു രാജ്യത്ത് ജനനമരണനിരക്കുകളില്‍ തൃലൃത കൈവന്നാല്‍ എന്തായിരിക്കും
സംഭവിക്കുക?
- ജനസംഖ്യയില്‍ മാറ്റമുണ്ടാകുന്നില്ല.
21. കുടിയേറ്റം ജനസംഖ്യയെ സ്വാധീനിക്കുന്നതെങ്ങനെ?
- ഏതു പ്രദേശത്തില്‍ നിന്നാണോ മാറിത്താമസിക്കുന്നത് അവിടെ ജനസംഖ്യ കുറയുകയും എവിടെയാണോ താമസിക്കുന്നത് ആ പ്രദേശത്ത് ജനസംഖ്യ ഉയരുകയും ചെയ്യുന്നു.
22. എന്താണ്‌കുടിയേറ്റം?
- ഒരു പ്രദേശത്തുനിന്നു മറ്റൊരു പ്രദേശത്തേക്കു സ്ഥിരമായോ താല്‍ക്കാലികമായോ
ജനങ്ങള്‍ മാറിത്താമസിക്കുന്നതിനെയാണ് കുടിയേറ്റം എന്നു പറയുന്നത്.
23. കുടിയേറ്റത്തിന്റെ വിവിധ തലങ്ങള്‍ - ഫ്‌ളോചാര്‍ട്ട്
- രാജ്യാന്തരകുടിയേറ്റം - രാജ്യാതിര്‍ത്തി കടന്നുള്ള കുടിയേറ്റങ്ങള്‍
ഉദാ:വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടിയുള്ള മലയാളികളുടെ കുടിയേറ്റം
- രാജ്യാന്തര ആഗമനം - ഒരു രാജ്യത്തേക്ക് ജനങ്ങള്‍ വന്നു ചേരുന്നു
- രാജ്യാന്തരഗമനം - രാജ്യം വിട്ട് മറ്റൊരു രാജ്യത്തിലേക്കു കുടിയേറുന്നു
- ആഭ്യന്തര കുടിയേറ്റം - രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെയുള്ള കുടിയേറ്റങ്ങള്‍
ഉദാ:കേരളത്തിലേക്കുള്ള ഉത്തരേന്ത്യൻ തൊഴിലാളികളുടെ കുടിയേറ്റം
- സംസ്ഥാനനത്തര കുടിയേറ്റം - ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു നടക്കുന്ന കുടിയേറ്റങ്ങള്‍
ഉദാ:കേരളത്തിലേക്കുള്ള ഉത്തരേന്ത്യൻ തൊഴിലാളികളുടെ കുടിയേറ്റം
- സംസ്ഥാന ആഭ്യന്തര കുടിയേറ്റം - സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ജനങ്ങള്‍ വിവിധ
കാരണങ്ങളാല്‍ മാറിത്താമസിക്കുന്നു
ഉദാഃ വിദ്യാഭ്യാസ ആവശ്യത്തിനായി മലല്യറത്തു നിന്നും തൃശൂരിലേക്കുള്ള കുടിയേറ്റം
- ജില്ലാന്തര കുടിയേറ്റം - ജില്ലാ അതിര്‍ത്തി കടന്നുള്ള കുടിയേറ്റം
ഉദാ: 20- ആറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മധ്യതിരുവിതാംകൂറില്‍നിന്നും മലബാറിലേക്കുണ്ടായ കര്‍ഷക കുടിയേറ്റം
- ജില്ലാ ആഭ്യന്തര കുടിയേറ്റം - ഒരു ജില്ലയ്ക്കുള്ളില്‍ തന്നെ ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്നു
ഉദാ:വിവാഹം, വിദ്യാഭ്യാസം തൃടങ്ങിയ കാരണങ്ങളാല്‍ ജില്ലയ്ക്കുള്ളില്‍ തന്നെ നടക്കുന്ന കുടിയേറ്റം
25. കേരളത്തില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മൂന്നെണ്ണമാണുള്ളത്. ഈ ചെറിയ സംസ്ഥാനത്ത് ഇത്രയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ത്?
- കേരളത്തില്‍ നിന്ന് താരതമ്യേന കൂടുതല്‍ അന്താരാഷ്ട്ര കുടിയേറ്റം നടക്കുന്നു.
- ഗള്‍ഫ്‌രാജ്യങ്ങളിലും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ധാരാളം കേരളീയ൪ ജോലി ചെയ്തു വരുന്നു. ഇവയൊക്കെ അന്താരാഷ്ട്ര കുടിയേറ്റങ്ങളാണ്.
- ഇക്കാരണത്താലാണ് കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തില്‍ ഉള്ളത്.
26. ആകര്‍ഷക കുടിയേറ്റവും നിർബന്ധിത കടിയേറ്റവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഉദാഹരണങ്ങള്‍ കഞ്ഞെത്തുക?
- ചില പ്രദേശങ്ങളിലെ ആകര്‍ഷക ഘടകങ്ങളാല്‍ ജനങ്ങള്‍ സ്വന്തം താല്‍പര്യത്തോടെ നടത്തുന്ന കുടിയേറ്റങ്ങളാണ് ആകർഷക കുടിയേറ്റങ്ങള്‍
ഉദാ: തൊഴിലവസരങ്ങള്‍ തേടി ഗള്‍ഫ്‌രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം
- പ്രതികൂലസാഹചര്യങ്ങളാല്‍ നിര്‍ബന്ധിതമായി നടക്കുന്ന കുടിയേറ്റങ്ങളാണ്
നിർബന്ധിത കടിയേറ്റം
ഉദാ:സിറിയയിലെ ആഭ്യന്തര കലാപം മൂലം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം
27. കുടിയേറ്റത്തിന് കാരണമായ ഘടകങ്ങള്‍ കണ്ടെത്തി അവയെ ആകര്‍ഷക ഘടകങ്ങള്‍, നിര്‍ബന്ധിത ഘടകങ്ങള്‍ എന്നിങ്ങനെ തരംതിരിക്കുക?
(യുദ്ധം, നല്ല കാലാവസ്ഥ, ഉയര്‍ന്ന ശമ്പളം, തൊഴിലവസരം, രാഷ്ട്രീയ അരക്ഷിതാവസ്ഥ, ഭൂപ്രകൃതി, പ്രകൃതിക്ഷോഭം, ദാരിദ്ര്യം, വിഭവദര്‍ലഭ്യം തൊഴിലില്ലായ്മ)
- ആകര്‍ഷക ഘടകങ്ങള്‍
* നല്ല കാലാവസ്ഥ
* ഉയര്‍ന്ന ശമ്പളം
* തൊഴിലവസരം
* ഭൂപ്രകൃതി
- നിര്‍ബന്ധിത ഘടകങ്ങള്‍
- യുദ്ധം
- രാഷ്ട്രീയ അരക്ഷിതാവസ്ഥ
- പ്രകൃതിക്ഷോഭം
- ദാരിദ്ര്യം
- തൊഴിലില്ലായ്മ
- വിഭവദൗ൪ലഭ്യം
28.എല്ലാതരം കുടിയേറ്റങ്ങളും പ്രധാനമായും നാലു വിധത്തിലുണ്ടാകുന്നു.ഏതെല്ലാം?
- ഗ്രാമത്തില്‍നിന്നും ഗ്രാമത്തിലേക്കുള്ള കുടിയേറ്റം.
- ഗ്രാമത്തില്‍നിന്നും നഗരത്തിലേക്കുള്ള കുടിയേറ്റം.
- നഗരത്തിൽനിന്നും നഗരത്തിലേക്കു കുടിയേറ്റം.
- നഗരത്തിൽനിന്നും ഗ്രാമത്തിലേക്കുള്ള കുടിയേറ്റം
29. കുടിയേറ്റത്തിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും - പട്ടിക
30. എന്താണ് വാസസ്ഥലങ്ങള്‍? വ്യത്യസ്ത തരത്തില്‍ പാര്‍പ്പിടങ്ങള്‍ രൂപം കൊള്ളാ൯ കാരണങ്ങള്‍ എന്തെല്ലാം?
- സ്ഥിരമായോ താല്‍ക്കാലികയോ വിവിധ വലിപ്പത്തില്‍ കാണപ്പെടുന്ന പാര്‍പ്പിടങ്ങളുടെ കൂട്ടം.
- ആവശ്യമായ ഭക്ഷ്യവിളകൾ കൃഷിചെയ്ത് ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കൃഷിയിടങ്ങളോടു ചേര്‍ന്ന് പാ൪പ്പിടങ്ങള്‍ രൂപപ്പെട്ടു.
- പില്‍ക്കാലത്തുണ്ടായ വിവിധ മനുഷ്യപ്രവർത്തനങ്ങളും കുടിയേറ്റങ്ങളും വ്യത്യസ്ത
തരത്തില്‍ പാര്‍പ്പിടങ്ങള്‍ രൂപം കൊള്ളാന്‍ കാരണമായി.
31. പാ൪പ്പിടങ്ങളുടെ സ്ഥാനനിര്‍ണയത്തില്‍ മുഖ്യമായും പരിഗണിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
- അനുകൂല കാലാവസസ്ഥ, ജലലഭ്യത, കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍,
സുരക്ഷിതത്വം, തൊഴിലവസരങ്ങള്‍, നഗരവല്‍ക്കരണം, വാഹന സൗകര്യം
32. ജനസംഖ്യം, പ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മനുഷ്യ വാസസ്ഥലങ്ങളെ എത്രയായി തിരിക്കാം.?ഏതെല്ലാം?
- രണ്ടായി തിരിക്കാം.
- ഗ്രാമീണ വാസസ്ഥലങ്ങള്‍, നഗര വാസസ്ഥലങ്ങള്‍
33. ഗ്രാമീണ വാസസ്ഥലങ്ങളുടെ പ്രത്യേകതയെന്ത് ?
- താരതമ്യേന കുറഞ്ഞ ജനസംഖ്യ
- ജനങ്ങള്‍ മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നതുമായ പ്രദേശങ്ങള്‍
- പ്രാദേശികമായി ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നത്.
34. വിവിധതരം ഗ്രാമീണ വാസസ്ഥലങ്ങള്‍ ഏതെല്ലാം? പ്രത്യേകതയെന്ത് ?
1. കേന്ദ്രീകൃതവാസസ്ഥലങ്ങൾ
- അനുകൂല സാഹചര്യങ്ങളുള്ള പ്രദേശങ്ങളിൽ വളരെ അടുത്തടുത്തായി നിരവധി പാർപ്പിടങ്ങൾ കേന്ദ്രീകരിച്ച് കാണുന്നു. ഇത്തരം ജനവാസമേഖലകളെ കേന്ദ്രീകൃത വാസസ്ഥലങ്ങൾ എന്ന് പറയും.
- ഫലപുഷ്ടമായ നദീതട സമതലങ്ങളിൽ ഇത്തരത്തിൽ വാസസ്ഥലങ്ങൾ രൂപപ്പെടാറുണ്ട്.
- ജനങ്ങൾക്കിടയിലെ ഉയർന്ന സാമൂഹിക ബന്ധവും തൊഴിലിലെ സമാനസ്വഭാവവും ഇത്തരം വാസസ്ഥലങ്ങളുടെ പ്രത്യേകതയാണ്.
2. വിസരിതവാസസ്ഥലങ്ങൾ
- പാർപ്പിടങ്ങൾ പരസ്പരം അകന്ന് സ്ഥിതിചെയ്യുന്ന ജനവാസമേഖലകളെ വിസരിതവാസസ്ഥലങ്ങൾ എന്നുപറയുന്നു.
- നിമ്നോന്നതമായ ഭൂപ്രകൃതിയും മറ്റു പ്രതികൂലസാഹചര്യങ്ങളും ഇത്തരത്തിൽ ജനങ്ങൾ ഒറ്റപ്പെട്ട് ജീവിക്കാൻ കാരണമാകുന്നു.
- ആരാധനാലയങ്ങള്‍, കമ്പോളങ്ങള്‍ തുടങ്ങിയ സാംസ്കാരിക സവിശേഷതകള്‍
ജനങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നു.
35. അര്‍ധ കേന്ദ്രീകൃത വാസസ്ഥലങ്ങളുടെ പ്രത്യേകതയെന്ത്?
- വീടുകള്‍ പൂ൪ണമായും കേന്ദ്രീകൃതമോ വിസരിതമോ അല്ലാത്ത വാസസ്ഥലങ്ങള്‍
36. കേരളത്തില്‍ ഗ്രാമീണ വാസസ്ഥലങ്ങളെ വേര്‍തിരിച്ച് കാണാന്‍ സാധിക്കുന്നില്ല. എന്തുകൊണ്ട്?
- ഉയർന്ന ജനസംഖ്യയും സ്ഥലപരിമിതിയും കാരണം
37. ഗ്രാമീണ വാസസസ്ഥലങ്ങളുടെ വിവിധ മാതൃകകള്‍ ഏതെല്ലാം? ഇത്തരം വാസസ്ഥലങ്ങള്‍ രൂപപ്പെടാനുള്ള കാരണമെന്ത്?
1) രേഖീയ മാതൃക - റോഡ്, നദി, തീരരേഖ എന്നിവയ്ക്ക് സമാന്തരമായി വികസിച്ചു
വരുന്ന വാസസസ്ഥല മാതൃക
2) വൃത്താകാര മാതൃക - ജലാശയങ്ങള്‍, മേച്ചില്‍പ്പുറങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സവിശേഷതകളെ ചുറ്റി രൂപം കൊള്ളുന്ന വാസസ്ഥല മാതൃക
3) നക്ഷത്രമാതൃക - വിവിധ റോഡുകള്‍ സന്ധിക്കുന്ന ഇടങ്ങളില്‍ രൂപം കൊള്ളുന്ന
വാസസ്ഥല മാതൃക
- യാത്രാസാകര്യം, ജലലഭ്യത, പ്രാദേശിക സാഹചര്യങ്ങള്‍
38. എന്താണ് നഗരവാസസ്ഥലങ്ങള്‍?
- പൊതുവെ ഉയര്‍ന്ന ജനസംഖ്യയുള്ളതും ജനങ്ങള്‍ മുഖ്യമായും കാർഷികേതര മേഖലയെ ആശ്രയിച്ചു ജീവിക്കുന്നതുമായ പാർപ്പിടസമുച്ചയങ്ങളാണ് നഗരവാസസ്ഥലങ്ങള്‍
39. എന്താണ് നഗരവല്‍ക്കരണം?
- ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥയില്‍ നിന്നും നഗര കേന്ദ്രീകൃതമായ വ്യാവസായിക-സേവന മേഖലകളിലേക്കുള്ള ജനസംഖ്യാമാറ്റമാണ് നഗരവല്‍ക്കരണം
40. ഇന്ത്യയില്‍ ഒരു വാസസ്ഥലത്തിന് നഗരപദവി നല്‍കുന്ന മാനദണ്ഡങ്ങള്‍ ഏതെല്ലാം? ഈ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ തന്നെ നഗരമായി കണക്കാക്കുന്ന ഭരണകേന്ദ്രങ്ങള്‍ ഏതെല്ലാം?
- 5000 ത്തില്‍ കൂടുതല്‍ ജനസംഖ്യയുണ്ടാകണം.
- ചതുരശ്രകിലോമീറ്ററില്‍ 400 ല്‍ അധികം ജനസാന്ദ്രതയുണ്ടാകണം.
- 75% ത്തിലധികം പേര്‍ കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണം
* മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍, സൈനികപ്പാളയങ്ങള്‍
41. ഇന്ത്യയിലെ നഗരങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ തരം തിരിച്ചിരിക്കുന്നതെങ്ങനെ?
1) പട്ടണം: ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ചെറിയ നഗര പ്രദേശങ്ങള്‍
2) നഗരം: ഒരു ലക്ഷത്തിലധികവും പത്തു ലക്ഷത്തില്‍ താഴെയും ജനസംഖ്യയുള്ള നഗരങ്ങള്‍
3) മെഗാനഗരം: അനേകം നഗരങ്ങള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗര സമുച്ചയം
4) മെട്രൊ പൊളിറ്റ൯ നഗരം: പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻ നഗരങ്ങള്‍
43. ഭൂപടം നിരീക്ഷിച്ച് (TextBook Page. 131) ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ കണ്ടെത്തുക
- ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്
44. സേവനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നഗരങ്ങളുടെ വര്‍ഗീകരണം- ഫ്ലോ ചാര്‍ട്ട്
- ചേരികള്‍, ഗതാഗതപ്രശ്നങ്ങള്‍, മലിനീകരണം, അമിത ജനസംഖ്യ, കുടിവെള്ള പ്രശ്നം, തൊഴിലില്ലായ്മ
46. നഗരവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
നഗരാസൂത്രണം, മാലിന്യസംസ്കരണം, പുനരധിവാസം, കുടിവെള്ള പദ്ധതികള്‍,
ബോധവല്‍ക്കരണം, നിരക്ഷരത ഇല്ലായ്മ ചെയ്യല്‍
👉 Social Science II Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments