STD 9 Social Science II: Chapter 06 സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക വികസനവും - ചോദ്യോത്തരങ്ങൾ 


Study Notes for Class 9 Social Science II (Malayalam Medium) Economic Growth and Economic Development | Text Books Solution Geography (Malayalam Medium) Economics: Chapter 06 സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക വികസനവും

ഈ അദ്ധ്യായം English Medium Notes Click here
Social Science II Class 9 Chapter 6: സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക വികസനവും Questions and Answers 
1. സാമ്പത്തികവളര്‍ച്ച എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ എന്താണ്‌?
* ഒരു സമ്പദ് വ്യസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനെയാണ്‌ സാമ്പത്തികവളര്‍ച്ച എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌.
* ഒരു രാജ്യത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഉണ്ടാകുന്ന വര്‍ധനവാണ്‌ സാമ്പത്തികവളര്‍ച്ച

2 . എങ്ങിനെയാണ്‌ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നത്‌ - ചാര്‍ട്ട്‌

3. സാമ്പത്തികവളര്‍ച്ച ഒരു സമ്പദ്വ്യവസ്ഥയില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌?
* ഉല്‍പ്പാദനരംഗത്ത്‌ പുരോഗതിഉണ്ടാകുന്നു
* കൂടതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത്‌ സൃഷ്ടിക്കപ്പെടുന്നു .
* തൊഴില്‍ മുഖാന്തരംകിട്ടുന്ന വരുമാനം തൊഴിലാളികളുടെ വാങ്ങല്‍ ശേഷിഉയര്‍ത്തുന്നു.
* തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ ജീവിതഗുണനിലവാരം ഇതിലൂടെ മെച്ചപ്പെടാന്‍ ഇടയാക്കുന്നു.

4. സാമ്പത്തികവളര്‍ച്ചനിരക്ക്‌ എന്താണ്‌?
* മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ നടപ്പുവര്‍ഷം ദേശീയവരുമാനത്തിലുണ്ടായ വര്‍ധനവിന്റെ നിരക്കാണ്‌ സാമ്പത്തികവളര്‍ച്ചനിരക്ക്‌.

5. ജീവിത ഗുണനിലവാരം മെച്ചപ്പെടണമെങ്കില്‍ ആവശ്യമായ സാഹചര്യങ്ങള്‍ പട്ടികപ്പെടുത്തുക
* എല്ലാവര്‍ക്കും പോഷകാഹാരലഭ്യത.
* എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണസംവിധാനങ്ങള്‍.
* എല്ലാവര്‍ക്കും വിദ്യാഭ്യാസസൌകര്യങ്ങള്‍,
* എല്ലാവര്‍ക്കും ശുദ്ധ ജലലഭ്യത

6. എന്താണ്‌ സാമ്പത്തികവികസനം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌?
* സസമ്പത്തികവളര്‍ച്ചയ്യൊപ്പും ജീവിതനിലവാരം കൂടി ഉയരുമ്പോഴാണ്‌ സാമ്പത്തികവികസനം ഉണ്ടാകുന്നത്‌
* രാജ്യം സാമ്പത്തികവളര്‍ച്ച നേടുകയും രാജ്യത്തെ എല്ലാവര്‍ക്കും അതിന്റെ ഗുണഫലം അനുഭവിക്കാന്‍ കഴിയുകയും ചെയ്യുമ്പോഴാണ്‌ ആ രാജ്യം സാമ്പത്തികവികസനം കൈവരിച്ചു എന്നു പറയുന്നത്‌.
* സാമ്പത്തികവികസനം = സാമ്പത്തിക വളര്‍ച്ച + ജീവിത ഗുണനിലവാരത്തിലുള്ള ഉയര്‍ച്ച

7. സാമ്പത്തികവളര്‍ച്ച, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ താഴെ നല്‍കിയിരിക്കുന്നു. അവയെ സാമ്പത്തികവളര്‍ച്ച, സാമ്പത്തികവികസനം എന്നിങ്ങനെ തരംതിരിച്ച്‌ പട്ടികയാക്കൂ.
* ദേശിയവരുമാനം വർദ്ധിച്ചു.
* ഗോതമ്പ്‌ ഉത്പ്പാദനം 150 കോടി ടൺ ആയി ഉയര്‍ന്നു.
* ദേശിയപാതകള്‍ നാലുവരിയാക്കി വികസിപ്പിച്ചു‌.
* തൊഴിലാളികൾക്ക്‌ വിദഗ്ധപരിശീലനം നൽകി 
* ആരോഗ്യമേഖലയിൽ അത്യാധുനിക സൌകര്യങ്ങള്‍ ഏർപ്പെടുത്തി.
* വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു.
സാമ്പത്തികവളര്‍ച്ച
* ദേശിയവരുമാനം വർദ്ധിച്ചു.
* ഗോതമ്പ്‌ ഉത്പ്പാദനം 150 കോടി ടൺ ആയി ഉയര്‍ന്നു.
* വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു.
സാമ്പത്തികവികസനം
* ദേശിയപാതകള്‍ നാലുവരിയാക്കി വികസിപ്പിച്ചു‌.
* തൊഴിലാളികൾക്ക്‌ വിദഗ്ധപരിശീലനം നൽകി 
* ആരോഗ്യമേഖലയിൽ അത്യാധുനിക സൌകര്യങ്ങള്‍ ഏർപ്പെടുത്തി.

8. എന്താണ്‌ വികസനസൂചികകള്‍? പ്രധാന വികസനസൂചികകള്‍ ഏതെല്ലാം?
* സാമ്പത്തികവികസനം കണക്കാക്കാനും വിലയിരുത്താനും പൊതുവെ
അംഗീകരിക്കപ്പെട്ടിട്ടുള്ള ചില സൂചികകളാണിവ
* പ്രതിശീര്‍ഷവരുമാനം, ഭൗതികജീവിതഗുണനിലവാര സൂചിക, മാനവവികസന സൂചിക, മാനവ സന്തോഷ സൂചിക

9. പ്രതിശീര്‍ഷവരുമാനത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം? ഇത്‌ കണക്കാക്കുന്നതെങ്ങിനെ?
* വികസനസൂചികകളില്‍ ഏറ്റവും ലളിതം
* ആദ്യകാലത്ത്‌ മുന്‍ഗണന നല്‍കി പരിഗണിച്ചിരുന്നു
* പരമ്പരാഗത വികസന സൂചികയാണ്‌.
* ദേശീയവരുമാനത്തെ ജനസംഖ്യകൊണ്ട്‌ ഹരിച്ചുകിട്ടുന്ന സംഖ്യയാണ്‌ പ്രതിശീര്‍ഷ വരുമാനം.

10. പ്രതിശീര്‍ഷവരുമാന സൂചികയനുസരിച്ച്‌, ഒരു രാജ്യം സാമ്പത്തിക വികസനം നേടിയോ എന്ന്‌ കണ്ടെത്തുന്നതിന്‌ വേണ്ട രണ്ടു കാര്യങ്ങളേതെല്ലാം?
* ദേശീയവരുമാനത്തിന്റെ വളര്‍ച്ചനിരക്ക്‌
* ജനസംഖ്യാവളര്‍ച്ചനിരക്ക്‌
11. പ്രതിശീര്‍ഷവരുമാനത്തിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാം?
* പ്രതിശീര്‍ഷ വരുമാനത്തിലെ വര്‍ധനവ്‌ വികസനത്തിന്റെ ഒരു സൂചികയാണ്‌.
* ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുന്നതിന്‌
* വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച താരതമ്യം ചെയ്യുന്നതിന്‌

12. ഒരു വികസനസൂചികയെന്ന നിലയില്‍ പ്രതിശീര്‍ഷവരുമാനത്തിന്റെ പോരായ്മകള്‍ എന്തെല്ലാം?
* പ്രതിശീര്‍ഷവരുമാനം ഒരു ശരാശരി വരുമാനമാണ്‌, സംഖ്യാപരമായ കണക്കുകൂട്ടല്‍ മാത്രമാണ്‌.
*ദരിദ്ര-സമ്പന്ന വിഭാഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ജീവിതഗുണമേന്മ കൈവരിച്ചു എന്ന്‌ അവകാശപ്പെടാന്‍ കഴിയില്ല
* വിദ്യാഭ്യാസം പോഷകാഹാരലഭ്യത, ആരോഗ്യസംരക്ഷണം തുടങ്ങിയവ
വികസനസൂചികയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
* സമ്പത്തിന്റെ തുല്യമായ വിതരണവും അതുവഴിയുണ്ടാകുന്ന സാമൂഹികക്ഷേമവും ഈ വികസനസൂചിക പരിഗണിക്കുന്നില്ല.

13. പ്രതിശീര്‍ഷവരുമാനത്തെക്കാള്‍ മികച്ച വികസനസൂചികയാണ്‌
ഭൗതികജീവിതഗുണനിലവാരസൂചിക. ഉദാഹരണം കണ്ടെത്തുക.
* ചികിത്സാസാകര്യം വര്‍ധിക്കുമ്പോള്‍ ജീവിതനിലവാരവും സാമ്പത്തികവികസനവും ഉണ്ടാകുന്നു.
* പുതിയ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വരുമ്പോള്‍ വിദ്യാഭ്യാസ നിലവാരവും 
ജീവിതഗുണനിലവാരവും മെച്ചപ്പെടുന്നു.

14. ഭൗതികജീവിതഗുണനിലവാരസൂചികയുടെ പ്രധാന പരിമിതിയെന്ത്‌?
* പ്രതിശീര്‍ഷവരുമാനത്തെ അവഗണിക്കുന്നു 

15. ഐക്യരാഷ്ട്ര വികസനസമിതി (യു. എന്‍. ഡി. പി) മാനവവികസനത്തെ നിര്‍വ്വച്ചിക്കുന്നത്‌ എങ്ങിനെയാണ്‌?
* “മാനവവിഭവശേഷിമെച്ചപ്പെടുത്തുന്നതിന്‌ ജനങ്ങള്‍ക്ക്‌ ലഭിക്കുന്ന അവസരങ്ങള്‍ വിപുലപ്പെടുത്തുന്ന പ്രക്രിയയാണ്‌ മാനവവികസനം. ”

16. മാനവവികസനം സാധ്യമാക്കുന്ന ഘടകങ്ങളേതെല്ലാം?
* മേച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങള്‍
* മികച്ച ആരോഗ്യസംരക്ഷണസംവിധാനം
* കൂടുതല്‍ പരിശീലനം

17. മാനവവികസന സൂചിക തയാറാക്കുന്നത്‌ മൂന്നു പ്രധാന ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്‌. അവ ഏതെല്ലാം?
* പ്രതിശീര്‍ഷവരുമാനം
* സാക്ഷരതയും മൊത്ത സ്‌കൂൾ പ്രവേശന നിരക്കും 
* ആയുര്‍ദൈര്‍ഘ്യം 

18. മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങള്‍ സാമ്പത്തികവികസനത്തെ സഹായിക്കുന്നതെങ്ങിനെ? ഫ്ലോചാര്‍ട്ട്‌.

19. മാനവവികസനസൂചിക പ്രകാരം രാജ്യങ്ങളെ തരം തിരിക്കുന്നതെങ്ങനെ? 
* മാനവവികസനസൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്‌.
* പൂജ്യം ഒട്ടും വികസനമില്ലായ്മയെ സൂചിപ്പിക്കുമ്പോള്‍, ഒന്ന്‌ ഉയര്‍ന്ന വികസനത്തെ പ്രതിനിധികരിക്കുന്നു
* 1990 മുതല്‍ ഓരോ വര്‍ഷവും UNDP ഈ സൂചിക പ്രസിദ്ധീകരിക്കുന്നു

20. സൂചികയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകരാഷ്ട്രങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കുന്നു. പട്ടിക തയ്യാറാക്കുക.

21. നോട്ടു കുറിക്കുക-മാനവദാരിദ്ര്യ സൂചിക
* ഐക്യരാഷ്ട്രസംഘടന വികസിപ്പിച്ചെടുത്ത സൂചിക
* 1997 ലാണ്‌ ഇതിന്റെ ആദ്യറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.
* മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്‌ മാനവ ദാരിദ്ര്യ സൂചിക തയാറാക്കുന്നത്‌ സുദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം, അറിവ്‌, അന്തസ്സുറ്റ ജീവിതനിലവാരം

22. മാനവസന്തോഷ സൂചിക -കുറിപ്പ്‌
* ഐക്യരാഷ്ട്ര സംഘടന അംഗീകാരം നല്‍കിയതാണ്‌
* ഭൂട്ടാന്‍ വികസിപ്പിച്ചതാണ്‌
* ഒന്‍പത്‌ സൂചകങ്ങളാണ്‌ ആനന്ദസൂചിക കണ്ടുപിടിക്കുന്നതിന്‌ പരിഗണിക്കുന്നത്‌
(ആരോഗ്യം, ജീവിതനിലവാരം, പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം, സാമൂഹികജീവിതവും അയല്‍പക്കബന്ധവും, അഴിമതിരഹിതഭരണം, സാംസ്കാരികവൈവിധ്യം, വിദ്യാഭ്യാസം, സമയത്തിന്റെ ഫലപ്രദമായ ഉപയോഗം, മാനസികാരോഗ്യം)

23. ഇന്ത്യയില്‍ വികസനം നേരിടുന്ന വെല്ലുവിളികളെന്തെല്ലാം?
* ദാരിദ്ര്യം, നിരക്ഷരത, പോഷകാഹാരക്കുറവ്‌, കടുത്ത സാമ്പത്തികാസമത്വങ്ങള്‍, പട്ടിണിമരണം, തൊഴിലില്ലായ്മ 

24. ഇന്ത്യയില്‍ വളരെ രൂക്ഷമായി നിലനില്‍ക്കുന്ന അസമത്വങ്ങള്‍ ഏതെല്ലാം?
* സമ്പത്തിലുള്ള അസമത്വം
* വരുമാനത്തിലുള്ള അസമത്വം
* ഭൂപ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വം

25. ഭൂപ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വം ഉദാഹരണത്തിലൂടെ വിശദമാക്കുക
* മഹാനഗരങ്ങളിലെ ഭൂരിഭാഗം ആളുകള്‍ക്ക്‌ തൊഴില്‍, നല്ല ആശുപത്രികള്‍, റോഡ്‌, ശുദ്ധമായ കുടിവെള്ളസൌകര്യം, യാത്രാസാകര്യം, സ്കൂളുകള്‍, കോളേജുകള്‍, എന്നിവ ലഭ്യമാണ്‌.
ചില ഗ്രാമപ്രദേശങ്ങളില്‍ സൗകര്യങ്ങള്‍ വളരെ അപര്യാപ്തമാണ്‌. ഇവിടെ
പട്ടിണിമരണം, തൊഴിലില്ലായ്മ, റോഡുകളുടെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയും അപര്യാപ്തത എന്നിവ നിലനില്‍ക്കുന്നു.

26. പ്രാദേശികമായ അസന്തുലിതാവസ്ഥ എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നതെന്ത്‌?
* ചില പ്രദേശങ്ങള്‍ വികസനത്തില്‍ മുന്‍പന്തിയിലും ചില പ്രദേശങ്ങള്‍ പിന്നോക്കം നില്‍ക്കുന്ന അവസ്ഥയാണ്‌ പ്രാദേശികമായ അസന്തുലിതാവസ്ഥ എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌.

27. മനുഷ്യന്റെ വികസനത്വര പ്രകൃതിയില്‍ എന്തെല്ലാം പ്രത്യാഘാതങ്ങളാണ്‌ ഉണ്ടാക്കുന്നതാണ്‌ കണ്ടെത്തുക.
* പ്രകൃതിവിഭവങ്ങളുടെ ശോഷണം
* പരിസ്ഥിതിനാശം
* മനുഷ്യരുടെ ജിവിതത്തെയും പ്രാദേശിക കാലാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു.

28. സാമ്പത്തികവളര്‍ച്ചയും സാമ്പത്തികവികസനവും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?

29. ഐക്യരാഷ്ട്ര സംഘടന നിയമിച്ച ബ്രണ്ട് ലാന്റ് കമ്മീഷന്‍ സുസ്ഥിരവികസനത്തെ നിര്‍വചിച്ചിരിക്കുന്ന്‌ തെങ്ങനെ?
* "വരുംതലമുറയ്ക്ക്‌ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവില്‍ കുറവു വരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമീപനമാണ്‌ സുസ്ഥിരവികസനം"

30. സുസ്ഥിരവികസനത്തിനത്തിന്റെ മൂന്ന്‌ പ്രധാന ലക്ഷ്യങ്ങള്‍ ഏതെല്ലാം?
* പാരിസ്ഥിതികലക്ഷ്യങ്ങള്‍
* സാമ്പത്തികലക്ഷ്യങ്ങള്‍
* സാമൂഹികലക്ഷ്യങ്ങള്‍

31. നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിക്കൂ, സുസ്ഥിരവികസനത്തിന്‌ വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ എതന്തെല്ലാമാണെന്ന്‌ കണ്ടെത്തുക?
* വയല്‍ നികത്തല്‍
* അമിതമായ രാസകീടനാശിനിപ്രയോഗം
* ശുദ്ധജലം മലിനമാക്കലും പാഴാക്കലും
* പാറകളും കുന്നുകളും നിരപ്പാക്കല്‍

32. പ്രകൃതി വിഭവങ്ങള്‍ വരുംതലമുറയ്ക്കകൂടി ലഭ്യമാകത്തക്കവിധം സാമ്പത്തികവികസനം സാധ്യമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുക?
* മഴവെള്ളം സംഭരിക്കുക
* ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക
* ജൈവവളം ഉപയോഗിക്കുക
* പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതില്‍ സാമൂഹിക നീതി ഉറപ്പാക്കുക
   

Social Science II Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here