STD 9 Social Science I Chapter 06 സമന്വയത്തിന്റെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 9th Social Science I India, the Land of Synthesis (Malayalam Medium) | Text Books Solution History (Malayalam Medium) History: Chapter 06 സമന്വയത്തിന്റെ ഇന്ത്യ
ഈ അദ്ധ്യായം English Medium Notes Click here
Social Science I Questions and Answers in English
Class 9 - Chapter 6: സമന്വയത്തിന്റെ ഇന്ത്യ
സമന്വയത്തിന്റെ ഇന്ത്യ Textual Questions and Answers & Model Questions
1. മധ്യകാല ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തരുന്ന സ്രോതസ്സുകള്‍ ഏതെല്ലാം?
- ഭരണാധികാരികളുടെ ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, സഞ്ചാരികളുടെ കുറിപ്പുകള്‍, ദിനവൃത്താന്തങ്ങള്‍, ചരിത്രകൃതികള്‍
2. മധ്യകാല ഇന്ത്യയില്‍ ദര്‍ശനങ്ങളുടെ പരസ്പര സ്വാധീനത്താല്‍ രൂപംകൊണ്ട രണ്ട് ആശയങ്ങള്‍ ഏതെല്ലാം?
3. ആരാണ് സൂഫികള്‍? അവരുടെ ആശയങ്ങള്‍ എന്തെല്ലാം?
- ആത്മീയ ജീവിതത്തിനു പ്രാധാന്യം നല്‍കുകയും ആഡംബര ജീവിതത്തോട് വൈമുഖ്യം കാണിക്കുകയും ചെയ്തവരായിരുന്നു സൂഫികള്‍
- ദൈവത്തോട് കൂടുതല്‍ അടുക്കാനുള്ള മാര്‍ഗമായി ഭക്തിയെ കണക്കാക്കി
- ദൈവത്തെ ശരിക്കും സ്നേഹിച്ചാല്‍ അയാള്‍ ദൈവത്തോടും ചറ്റുമുള്ള മനുഷ്യരോടും അടുക്കുമെന്ന് വിശ്വസിച്ചു
- എല്ലാ മനുഷ്യരെയും ബഹുമാനിക്കണമെന്നും പറഞ്ഞു
- ദൈവത്തോട് അടുക്കാനുള്ള ഒരു മാര്‍ഗം ഭക്തിഗാനാലാപനമാണെന്ന് അഭിപ്രായപ്പെട്ടു
4. സൂഫിസവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പദങ്ങള്‍ വിശദീകരിക്കുക
- പീര്‍ അഥവാ ശെയ്ഖ് - സൂഫി ഗുരു
- മുരീദ് - ഗുരുവിന്റെ അനുയായികള്‍
- ഖാന്‍ഗാഹുകള്‍ -സൂഫികളുടെ താമസസ്ഥലങ്ങള്‍
- ഖവാലിക് - സൂഫീകേന്ദ്രങ്ങളില്‍ ആലപിക്കുന്ന ഭക്തിഗാനങ്ങള്‍
5. മധ്യകാല ഇന്ത്യയിലെ പ്രശസ്ത സൂഫിവര്യന്മാരും അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളും - പട്ടിക
- ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും പൊതുവെ ഭക്തി പ്രസ്ഥാനം എന്നുപറയുന്നു
- ഭക്തകവികളായ സന്യാസിമാരായിരുന്നു പ്രചാരകന്‍
- യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു
- സ്ത്രീകള്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രാതിനിധ്യം നല്‍കി
- സാഹിത്യത്തിലും സംഗീതത്തിലും സംഭാവനകള്‍ നല്‍കി
7. തമിഴ്‌നാട്ടിലെ ആദ്യകാല ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ആരെല്ലാം? ഇവരുടെ പ്രത്യേകതകള്‍ എന്തെല്ലാം?
- ആഴ്വാര്‍മാരും നായനാര്‍മാരും
- ആഴ്വാര്‍മാര്‍ - വിഷ്ണൂഭക്തര്‍
- നായനാര്‍മാര്‍ - ശിവഭക്തര്‍
- നായനാര്‍മാര്‍ തൊഴിലാളികള്‍, കര്‍ഷകര്‍, വേട്ടക്കാര്‍ , സൈനികര്‍ , ബ്രാഹ്മണര്‍, മുഖ്യനാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു
- ആഴ്വാര്‍മാരും നായനാര്‍മാരും ഭക്തിഗാനങ്ങള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു
- ജാതിയ അസമത്വങ്ങളെ എതിര്‍ത്തു
8. നായനാര്‍മാരുടെ കൃതിസമാഹാരം എന്തു പേരിലാണ് അറിയപ്പെട്ടിരുന്നത്?
- തേവാരം
9. ഭക്തിപ്രസ്ഥാനത്തിലെ പ്രധാന സന്ന്യാസിനിമാര്‍ ആരെല്ലാമായിരുന്നു
- ആണ്ടാള്‍ വൈഷ്ണവ (വിഷ്ണൂഭക്ത )
- കാരയ്ക്കല്‍ അമ്മയാര്‍ (ശിവഭക്ത)
10. വചന സാഹിത്യത്തിന്റെ കര്‍ത്താവ്?
- ബസവണ്ണ
11. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ രൂപം കൊണ്ട ജനകീയ പ്രസ്ഥാനമേത്? ഇവരുടെ ആശയങ്ങളുടെ പ്രത്യേകതയെന്ത്?
- വീരശൈവപ്രസ്ഥാനം
- ജാതിവ്യവസ്ഥയെ എതിര്‍ത്തു
- സ്ത്രീ- പുരുഷ സമത്വത്തിന് പ്രാധാന്യം
- വിധവാ വിവാഹം, മിശ്രഭോജനം, പ്രായപൂര്‍ത്തി വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചു
- പുനര്‍ജന്മ സിദ്ധാന്തത്തെ ചോദ്യം ചെയ്തു
- സ്വാതന്ത്ര്യം , സാമൂഹിക നീതി എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു
- അദ്ധ്വാനത്തിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിച്ചു
12. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലിംഗായത്ത് വിഭാഗവുമായി ബന്ധപ്പെ ഒരു ജനാധിപത്യ വേദിയാണ് അനുഭവമണ്ഡപം. സമര്‍ത്ഥിക്കുക
- ബസവണ്ണയുടെ നേതൃത്വത്തില്‍ അനുഭവമണ്ഡപത്തില്‍ കൂടിയ സമ്മേളനങ്ങളില്‍ ജാതി-മത-സ്തീ- പുരുഷ വൃത്യാസമില്ലാതെ എല്ലാവര്‍ക്കും കടന്നു വരാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും അവസരമൊരുക്കിയിരുന്നു.
- സമൂഹത്തിലെ അസമത്വങ്ങളെ എതിര്‍ക്കുന്നതിനും ജാതിമേധാവിത്വത്തെ ചോദ്യം ചെയ്യുന്നതിനും ഇത് വഴിതെളിച്ചു.
13. തൊഴിലിന്റെ മഹത്ത്വത്തെക്കുറിച്ച് ബസവണ്ണയുടെ അഭിപ്രായം എന്തായിരുന്നു?
- തൊഴിലിന്റെ മഹത്ത്വത്തെക്കുറിച്ച് ആദ്യമായി പറഞ്ഞതും ബസവണ്ണയാണ്.
- എല്ലാ വ്യക്തികളും ഏതെങ്കിലും ഒരു തൊഴില്‍ സ്വീകരിക്കണമെന്നും അത് ആത്മാര്‍ഥമായി നിര്‍വഹിക്കണമെന്നും ബസവണ്ണ നിര്‍ദേശിച്ചു.
- നാം ചെയ്യുന്ന പ്രവൃത്തിയിലൂടെ ദൈവത്തെ മനസ്സിലാക്കാന്‍ കഴിയും എന്നദ്ദേഹം പറഞ്ഞു.
- ലോകത്തില്‍ എല്ലാ തൊഴിലിനും അതിന്റേതായ മാഹാത്മ്യമുണ്ടെന്ന് ബസവണ്ണ ഓര്‍മിപ്പിച്ചു.
14. വീരശൈവവപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത കന്നഡഭാഷയിലെ സാഹിത്യരൂപമേത്? പ്രാധാന്യമെന്ത്?
- വചന സാഹിത്യം
- ബസവണ്ണ വചനങ്ങളിലൂടെ വേദങ്ങളുടെ പ്രാമാണികതയെ ചോദ്യം ചെയ്തു
- സാമൂഹികപരിഷ്കരണശ്രമങ്ങളെ പ്രാത്സാഹിപ്പിച്ചു.
- കന്നഡഭാഷയുടെ വളര്‍ച്ചയെ ഏറെ സഹായിക്കുകയുണ്ടായി.
15. വചനസാഹിത്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയവരാരെല്ലാം?
- ബസവണ്ണ, അല്ലമപ്രഭ, അക്ക മഹാദേവി എന്നിവര്‍
16. ഭക്തിപ്രസ്ഥാനത്തിലെ പ്രമുഖനായിരുന്ന കബീറിന്റെ സംഭാവനകള്‍ എന്തെല്ലാം?
- ഒരേ മണ്ണകൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസ്ലിമും എന്ന് ഓര്‍മിപ്പിച്ചു
- ഹിന്ദുമതവും ഇസ്ലാംമതവും തമ്മില്‍ സാഹോദര്യ ബന്ധം വളര്‍ത്താന്‍ ശ്രമിച്ചു.
- എല്ലാ ജാതിക്കാരെയും മതസ്ഥരെയും ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെ മതം പ്രചരിപ്പിക്കലായിരുന്നു കബീറിന്റെ ലക്ഷ്യം.
- ജാതി, മതം, വര്‍ണം, കുടുംബം, സമ്പത്ത് തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ കബീര്‍ ശക്തമായി എതിര്‍ത്തു.
- ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും ശക്തമായി എതിര്‍ത്തു
- മാനവിക ഐക്യത്തിന് ഈന്നല്‍ നല്‍കി,
- വിഗ്രഹാരാധന, തീര്‍ത്ഥാടനം, പൂണ്യനദീസ്നാനം എന്നിവയെ അദ്ദേഹം നിരാകരിച്ചു.
17. ഗുരുനാനാക്കിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കി ഒരു കുറിപ്പ് തയാറാക്കുക.
- ഏകദൈവവിശ്വാസത്തിന് ഊന്നൽ നല്‍കി
- ഹിന്ദു. ഇസ്ലാം മതങ്ങളിലെ തത്ത്വങ്ങളെ ഏകീകരിക്കാനായിശ്രമിച്ചു.
- മതസഹിഷ്ണുത, സാര്‍വത്രിക സാഹോദര്യം എന്ന ആശയങ്ങളുടെ വക്താവായിരുന്ന അദ്ദേഹം ഹിന്ദു - ഇസ്ലാം മതങ്ങളിലെ ബാഹ്യാനുഷ്ടാനങ്ങളെ എതിര്‍ത്തു.
- ദൈവത്തിലേക്ക് എത്താന്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ശുദ്ധിവേണമെന്ന് അദ്ദേഹം പറഞ്ഞു.
- വിഗ്രഹാരാധന, തീര്‍ത്ഥാടനം തുടങ്ങിയവയെ അദ്ദേഹം നിശിതമായി എതിര്‍ത്തു.
- ഗൃഹസ്ഥന്റെ ചുമതലകള്‍ ആത്മീയ ജീവിതത്തോടൊപ്പം കൊണ്ടു പോകുന്ന മധ്യമാര്‍ഗമാണ് അദ്ദേഹം പ്രാത്സാഹിപ്പിച്ചത്.
- മനുഷ്യരെല്ലാം തുല്യരാണ്, അവര്‍ക്കിടയില്‍ ജാതിവ്യത്യാസം പാടില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു
- തന്റെ അനുയായികള്‍ ഒരു പൊതു അടുക്കള (ലംഗര്‍) യില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഏതു ജാതിയില്‍പ്പെട്ട വര്‍ക്കും അവിടെനിന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുമെന്നും നാനാക്ക് പറഞ്ഞു.
- നാനാക്കിന്റെ ആശയങ്ങള്‍ പില്‍ക്കാലത്ത് സിഖ് മതത്തിന്റെ ഉദ്ഭവത്തിന് വഴിതെളിച്ചു.
18. നാനാക്കിന്റെ പ്രാര്‍ഥനാഗീതങ്ങള്‍ എന്തു പേരില്‍ അറിയപ്പെടുന്നു
- "ഷാബാദ്'
19. ഭക്തിപ്രസ്ഥാനത്തിന് കവയിത്രിയായ മീരാഭായിയുടെ സംഭാവനകള്‍ എന്തെല്ലാം?
- കൃഷ്ണഭക്തയായിരുന്നു.
- ധാരാളം ഭജനകള്‍ രചിച്ചു.
- കൃഷ്ണനെ സംബോധന ചെയ്തുകൊണ്ടുള്ള ഭക്തിഗാനങ്ങളാണ് അവയെല്ലാം.
- മീരാഭായിയുടെ ഗാനങ്ങള്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ ഇപ്പോഴും
ആലപിക്കുന്നുണ്ട്.
- മീരാഭായിക്ക് അനുയായികളുടെ ഒരു സംഘമോ വിഭാഗമോ ഉണ്ടായിരുന്നില്ല.
- എന്നിട്ടും നൂറ്റാണ്ടുകളോളം പ്രചോദനത്തിന്റെ ഒരു ഉറവിടമായി അവര്‍ അംഗീകരിക്കപ്പെട്ടു.
20. ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ ഭക്തിപ്രസ്ഥാനത്തിലെ സ്ത്രീസാന്നിധ്യം കണ്ടെത്തുക?
- രാജസ്ഥാനിലെ മീരാഭായി, കാശ്മീരിലെ ലാല്‍ദേദ്, മഹാരാഷ്ട്രയിലെ ഭഹിനാഭായ്,
കര്‍ണാടകത്തിലെ അക്കാ മഹാദേവി, തമിഴ്‌നാട്ടിലെ ആണ്ടാള്‍, കാരയ്ക്കല്‍ അമ്മയാര്‍
21. ഭക്തിപ്രസ്ഥാനത്തിന്റെ ഫലങ്ങളെന്തെല്ലാം?
അല്ലെങ്കിൽ
ഭക്തിപ്രസ്ഥാനം ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?
- ഈശ്വരനു മുന്നില്‍ എലാവരും തുല്യരാണ്
- ജാതിവിവേചനത്തിനെതിരായ സാമൂഹിക സമത്വം എന്ന ചിന്ത ശക്തിപ്പെട്ടു.
- സ്ത്രീപുരുഷ സമത്വമെന്ന ആശയം രൂപപ്പെടാന്‍ തുടങ്ങി
- പ്രാദേശികഭാഷകള്‍ വികസിച്ചു.
- അനാചാരങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു.
22. ഇന്ത്യയൊട്ടാകെയുള്ള ഭക്തി - സൂഫിപ്രസ്ഥാനങ്ങള്‍ പ്രാദേശികഭാഷകളുടെ വളര്‍ച്ചയെ സ്വാധീനിച്ചതെങ്ങനെ?
- ഭക്തി- സൂഫി പ്രബോധകര്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചത് അതത് പ്രദേശത്തുള്ള ഭാഷയിലായിരുന്നു. സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് അവരങ്ങനെ ചെയ്‌തത് .ഇത് പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയ്ക്കു കാരണമായി.
23. പ്രാദേശികഭാഷകളുടെ വളര്‍ച്ചയില്‍ വിദേശഭാഷകളുടെ പങ്കെന്തായിരുന്നു?
- പേര്‍ഷ്യനും ഹിന്ദിയും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി"ഉറുദു" എന്ന പുതിയ ഭാഷ രൂപംകൊണ്ടു.
- പശ്ചിമതീരപ്രദേശങ്ങളില്‍ കച്ചവടക്കാര്‍ അറബിഉപയോഗിച്ചിരുന്നു.
- കേരളത്തില്‍ അറബിയുടെ സ്വാധീനം മൂലം "അറബിമലയാളം" എന്ന പുതിയ മിശ്രഭാഷാരൂപം നിലവില്‍വന്നു.
24. മധ്യകാലഘട്ടത്തില്‍ സംസ്കൃതത്തിന്റെ സ്വാധീനമെന്ത്?
- വിജയനഗര ഭരണാധികാരികളുടെ സഭകളില്‍ ആഘോഷാവസരങ്ങളില്‍ സംസ്കൃതം ഉപയോഗിച്ചു.
- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഷയായി സംസ്കൃതം നിലനിന്നു.
- സംസ്കൃതത്തിലുള്ള ബഹുജന സാഹിത്യങ്ങളായ പുരാണങ്ങള്‍, രാമായണം, മഹാഭാരതം എന്നിവ പ്രാദേശികഭാഷകളില്‍ ലഭ്യമായി
25. മധ്യകാലഘട്ടത്തിലെ കൃതികളെ പേര്‍ഷന്‍ സാഹിത്യം സ്വാധീനിച്ചതെങ്ങനെ?
- ചില കവികളെയും എഴുത്തുകാരെയും പേര്‍ഷന്‍ സാഹിത്യംസ്വാധീനിച്ചു.
- ഏറ്റവും ശ്രദ്ധേയനായ പേര്‍ഷന്‍ എഴുത്തുകാരന്‍ അമീര്‍ ഖുസ്രുവാണ്.
- അദ്ദേഹത്തിന്റെ കൃതികളുടെ ഉള്ളടക്കം ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ഇന്ത്യക്കാരനായതിലുള്ള അഭിമാനവും വ്യക്തമാക്കുന്നതാണ്.
- ധാരാളം ഇന്ത്യന്‍ കൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. രാമായണം, മഹാഭാരതം, അഥര്‍വവേദം, ഉപനിഷത്തുകള്‍ എന്നിവ കൂട്ടത്തില്‍പ്പെടുന്നു.
26. കാശ്മീരിലെ രാജാവായിരുന്ന സൈനുല്‍ ആബ്ദീന്‍ കാലത്ത് പേര്‍ഷ്യനിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി?
- കല്‍ഹണന്‍ രചിച്ച ചരിത്രഗന്ഥമായ 'രാജതരംഗിണി'
27. മധ്യകാല ഘട്ടത്തില്‍ ഇന്ത്യയില്‍ വളര്‍ന്നു വികാസം പ്രാപിച്ച ഭാഷയാണ് ഹിന്ദി. സമര്‍ത്ഥിക്കുക?
- രാമാനന്ദനും കബീറും ഹിന്ദിയില്‍ ധര്‍മോപദേശം നടത്തി.
- കബീറിന്റെ 'ദോഹ' കള്‍ ഹിന്ദി സാഹിതൃത്തിലെ മികച്ച സൃഷ്ടികള്‍ക്ക് ഉദാഹരണമാണ്
- സൂര്‍ദാസിന്റെ 'സൂര്‍സാഗര്‍', തുളസീദാസിന്റെ 'രാമചരിതമാനസ്', മീരാഭായിയുടെ ഭജനകള്‍, മാലിക് മുഹമ്മദ് ജായസിയുടെ 'പത്മാവതി' എന്നിവ ഹിന്ദിഭാഷയെ സമ്പുഷ്ടമാക്കി.
28. പ്രാദേശികഭാഷകളുടെ വികാസം മനസ്സിലാക്കാം-പട്ടിക
- ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന കര്‍ണാടകസംഗീതം കൂടുതല്‍ വികാസം നേടി.
- മധ്യകാലഘട്ടത്തില്‍ ഡക്കാനില്‍നിന്ന് ധാരാളം സംഗീതജ്ഞര്‍ ഉത്തരേന്ത്യയിലേക്ക് കുടിയേറി
- ഉത്തരേന്ത്യയില്‍ പേര്‍ഷ്യന്‍ സംഗീതത്തിന്റെ സ്വാധീനഫലമായി ഹിന്ദുസ്ഥാനിസംഗീതം എന്ന പുതിയൊരു സംഗീതശൈലി രൂപംകൊണ്ടു.
- പേര്‍ഷ്യയില്‍നിന്നുള്ള സങ്കേതങ്ങള്‍ ഇന്ത്യന്‍ സംഗീതത്തില്‍ പരീക്ഷിക്കപ്പെട്ടു
- ഖയാല്‍, തുമ്രി തുടങ്ങിയ ആലാപനരീതികള്‍ക്ക് പ്രചാരം ലഭിച്ചു.
- സിതാര്‍, സാരംഗി, തബല തുടങ്ങിയ പുതിയ സംഗീതോപകരണങ്ങള്‍ പ്രചാരത്തിലായി.
- 'ഖയാല്‍' എന്ന സംഗീത രീതിയും ഗസലുകളും ഇന്ത്യയില്‍ വികാസം പ്രാപിച്ചു
- സംസ്കൃതത്തിലുള്ള സംഗീത കൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു.
- ഹിന്ദുസ്ഥാനിസംഗീതത്തെ സമ്പന്നമാക്കിയ താന്‍സെന്റെ സംഭാവനയാണ് ദര്‍ബാറി രാഗം
- 'സംഗീതരത്‌നാകരം' എന്ന ഗ്രന്ഥം മധ്യകാല ഇന്ത്യന്‍ സംഗീതലോകത്ത പ്രധാന സംഭാവനയാണ്
- വിജയനഗര രാജാക്കന്മാരുടെ കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ - അറബി സംഗീതം ദക്ഷിണേന്ത്യയിലെ കര്‍ണാടകസംഗീതത്തെ സ്വാധീനിച്ചു.
30. മധ്യകാലഘട്ടത്തിലെ പ്രസിദ്ധന കര്‍ണാടക സംഗീതജ്ഞന്‍?
- നായിക് ഗോപാല്‍.
31. ഫിറോസ് ഷ തുഗ്ലക്കിന്റെ കാലത്ത് പേര്‍ഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത സംഗീതകൃതിയേത്?
- 'രാഗദര്‍പ്പണ്‍'
32. സംഗീതത്തെ സ്നേഹിച്ചിരുന്ന മധ്യകാലഘട്ടത്തിലെ ഭരണാധികാരികള്‍ ആരെല്ലാം?
- ഫിറോസ് തുഗ്ലക്കിന്റെ കാലത്ത് 'രാഗദര്‍പ്പണ്‍' എന്ന സംഗീതകൃതി പേര്‍ഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തൂ
- അക്ബർ ചക്രവര്‍ത്തി തികഞ്ഞ ഒരു സംഗീതോപാസകനായിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ 36 സംഗീതജ്ഞര്‍ ഉണ്ടായിരുന്നു
33. മധ്യകാല ഇന്ത്യന്‍ സംഗീതലോകത്ത പ്രധാന സംഭാവനയായ 'സംഗീതരത്‌നാകരം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
- ശാർങ്ഗദേവന്‍
34. മധ്യകാല ഇന്ത്യയില്‍ വാസ്തുവിദ്യയുടെ സവിശേഷതകളെത്തെല്ലാം?
- വാസ്തുവിദ്യയിലെ പുതിയ ശൈലികളായ ദ്രാവിഡ്, നാഗര, ഇന്തോ-പേര്‍ഷ്യന്‍ എന്നിവ വികാസം പ്രാപിച്ചത് മധ്യകാലഘട്ടത്തിലാണ്.
- വിവിധ ശില്പകലാശൈലികളുടെ സമന്വയം ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
35. മുഗള്‍ കാലഘട്ടത്തില്‍ നിലവില്‍ വന്ന ചിത്രകലാരീതിയുടെ പ്രത്യേകതകള്‍ എന്തെല്ലാം?
- മുഗള്‍ കാലഘട്ടത്തില്‍ നിലവില്‍ വന്ന ചിത്രകലാരീതി സൂക്ഷ്മചിത്രകല എന്ന പേരില്‍ അറിയപ്പെടുന്നു.
- ഭാരതീയ വിഷയങ്ങളും ഇന്ത്യയിലെ പ്രകൃതിദൃശ്യങ്ങളും ക്രമേണ ചിത്രങ്ങളില്‍ ആവിഷ്കരിക്കപ്പെട്ടു.
- അക്കാലത്തെ ഏറ്റവും മികച്ച ചിത്രകാരന്മാരായിരുന്നു ബിഷര്‍ദാസ്, അബുല്‍ ഹസന്‍ എന്നിവര്‍.
- മധ്യകാലഘട്ടത്തില്‍ ചിത്രകാരന്മാരുടെ സംഘങ്ങള്‍ നിലനിന്നിരുന്നു. അതതിടങ്ങളിലെ പ്രാദേശിക ശൈലികള്‍ അവരുടെ ചിത്രരചനയെ സ്വാധീനിച്ചു.
- ഇന്ത്യയിലെയും പേര്‍ഷ്യയിലെയും പുരാണങ്ങളില്‍ നിന്നും കഥകളില്‍നിന്നുമുള്ള രംഗങ്ങള്‍ അവര്‍ ചിത്രീകരിച്ചു.
- അക്കാലത്തെ ചുവര്‍ചിത്രങ്ങളും ശ്രദ്ധേയമാണ്.
- ചോളകാലഘട്ടത്തിലെ തഞ്ചാവൂര്‍ ക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങള്‍ മധ്യകാലചിത്രകലയുടെ പ്രധാന സവിശേഷതയാണ്.
- ഈ കാലഘട്ടത്തില്‍ രൂപംകൊണ്ട ഒരു ചിത്രകലാ രീതിയാണ് രാജസ്ഥാനിരീതി.
36. സൂക്ഷ്മചിത്രകലാരീതിയുടെ പ്രത്യേകതയെന്ത്?
- പുസ്തകങ്ങളിലെ ചിത്രങ്ങളെപ്പോലെ ചെറിയ ചിത്രങ്ങള്‍ വരയ്ക്കുക എന്നതാണ് ഈ രീതി
- ഇന്ത്യന്‍ ശൈലിയും പേര്‍ഷ്യന്‍ ശൈലിയും കലര്‍ത്തിയുണ്ടാക്കിയ ഒരു ശൈലിയാണിത്
37. മധ്യകാലഘട്ടത്തില്‍ ചിത്രകലാരീതിക്ക് പ്രോത്സാഹനം കൊടുത്ത ഭരണാധികാരികള്‍ ആരെല്ലാം?
- മുഗള്‍ ഭരണാധികാരിയായ ഹുമയൂണ്‍ പേര്‍ഷ്യന്‍ ചിത്രകാരന്മാരുമായി ബന്ധം സ്ഥാപിക്കുകയും മീര്‍ സയ്യി അബ്ദുസ്സമദ് എന്നിവരെ കൊട്ടാരത്തില്‍ വരുത്തുകയും ചെയ്തു. അവര്‍ രണ്ടുപേരുമാണ് മുഗള്‍ ചിത്രകലാ ശൈലിയുടെ ഉപജ്ഞാതാക്കള്‍
- അക്ബറിന്റെ ഭരണകാലത്ത് രാജകീയസ്ഥാപനങ്ങളിലൊന്നില്‍ (കാര്‍ഖാന) ചിത്രരചനാമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ചിത്രകാരനായ ദസ്വന്ത് 'രാസ്‌നാമ' എന്ന പേരില്‍ മഹാഭാരതകഥ പൂര്‍ണമായിചിത്രരൂപത്തില്‍ തയാറാക്കി.
- ജഹാംഗീറിന്റെ ഭരണകാലത്ത്‌ചിത്രങ്ങളുടെ ഗുണമേന്മ വര്‍ധിച്ചു
- കല്യാണ്‍ദാസ് ഷാജഹാന്റെ കാലത്തു ജീവിച്ചിരുന്ന ചിത്രകാരനാണ്.
38. രാജസ്ഥാന്‍ ചിത്രകലാരീതിയുടെ പ്രത്യേകതയെന്ത്?
- പാരമ്പര്യശൈലിയും മുഗളശൈലികളും സമമ്പയിപ്പിച്ചതാണ് രാജസ്ഥാന്‍ ചിത്രകലാരീതി
39. മധ്യകാല ഇന്ത്യ രൂപപ്പെടുത്തിയെടുത്ത സാംസ്കാരിക സമന്വയത്തിന്റെ ഏറ്റവും വലിയ രണ്ട് മാതൃകകള്‍ ഏതെല്ലാം?
- ദീന്‍- ഇ-ഇലാഹിയും സിഖ് മതവും
40. മഹാഭാരതകഥ പൂര്‍ണമായിചിത്രരൂപത്തില്‍ തയാറാക്കിയ ചിത്രകാരന്‍ ആര്?ചിത്രരൂപത്തിന്റെ പേരെന്ത്?
- ദസ്വന്ത് -'രാസ്‌നാമ'
41. ഫ്ളോചാർട്ട്
Social Science I Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments