STD 8 സോഷ്യൽ സയൻസ്: Chapter 13 സാമൂഹ്യ സംഘങ്ങളും സാമൂഹ്യനിയന്ത്രണവും - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 8th Social Science SOCIAL GROUPS AND SOCIAL CONTROL | Text Books Solution Social Science (Malayalam Medium) History: Chapter 13 സാമൂഹ്യ സംഘങ്ങളും സാമൂഹ്യനിയന്ത്രണവും
Class 8 Social Science Questions And Answers - Chapter 13: സാമൂഹ്യസംഘങ്ങളും സാമൂഹ്യനിയന്ത്രണവും
1. എന്താണ് സാമൂഹ്യസംഘം? ഉദാഹരണസഹിതം വ്യക്തമാക്കുക.
• നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രണ്ടോ അതിലധികമോ വ്യക്തികള്‍ ഒത്തുചേരുമ്പോള്‍ ഒരു സാമൂഹ്യസംഘം ഉണ്ടാകുന്നു.
ഉദാ- കുടുംബം, ക്ലബ്ബുകള്‍
2. സാമുഹികസഞ്ചയം എന്താണ്? ഇതിന്റെ മറ്റൊരു പേരെന്ത്?
• പരസ്പരം ആശയവിനിമയം ഇല്ലാത്ത, നിശ്ചിതമായ ബന്ധങ്ങളൊന്നും ഇല്ലാത്ത ആളുകളുടെ കൂട്ടമാണ് സാമുഹിക സഞ്ചയം.
• മറ്റൊരു പേര് - അര്‍ധസംഘങ്ങള്‍
3. സാമൂഹികസഞ്ചയം (Social aggrega) അഥവാ അര്‍ധസംഘങ്ങള്‍ (Quasi Groups) സവിശേഷതകള്‍ എന്തെന്ന് വിശദമാക്കുക?
• അംഗങ്ങള്‍ പരസ്പരം അറിയുന്നവരല്ല
• നിശ്ചിതമായ ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല.
• അംഗങ്ങള്‍ക്കിടയില്‍ ആത്മബന്ധം ഉണ്ടായിരിക്കുകയില്ല
• അംഗങ്ങള്‍ക്കിടയില്‍ നിരന്തരമായ ആശയവിനിമയം നടക്കുന്നില്ല
• അംഗങ്ങള്‍ പരസ്പരം സഹകരിക്കണമെന്നില്ല
4. സാമൂഹ്യസംഘമെന്ന നിലയില്‍ കുടുംബത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്?
• ചെറിയസംഘം
• പരിചിതര്‍
• ഉയര്‍ന്ന സംഘബോധം
• പൊതുവായ ചില പ്രവര്‍ത്തന രീതികള്‍
• അംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.
• വൃക്തിത്വത്തെ സ്വാധീനിക്കുന്നു.
5. അംഗബലം, അംഗങ്ങളുടെ പരസ്പരബന്ധം, പ്രവര്‍ത്തനമാര്‍ഗ്ഗങ്ങള്‍, നിര്‍വഹണ ശ്രമങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി സാമൂഹ്യസംഘങ്ങളെ തരംതിരിച്ചിരിക്കുന്നതെങ്ങനെ?
1. പ്രാഥമികസംഘം (Primary Group)
2. ദ്വിതീയസംഘം (Secondary Group)
6. എന്താണ് പ്രാഥമികസംഘം? ഉദാഹരണം എഴുതുക.
• അടുത്തബന്ധം വച്ചുപൂലര്‍ത്തുന്നവരും മുഖാമുഖം ആശയവിനിമയം നടത്തുന്നവരും പരസ്പരംസഹകരിക്കുന്നവരുമായ മനുഷ്യരുടെ ഒരു ചെറുസംഘമാണ് പ്രാഥമികസംഘം.
• കുടുംബം
• ബന്ധുക്കള്‍
• അടുത്ത സുഹൃത്തുക്കള്‍
• അയല്‍ക്കാര്‍
7. പ്രാഥമികസംഘങ്ങളുതെട സവിശേഷതകൾ എന്തൊക്കയാണ്?
• അംഗങ്ങൾ പരസ്പരം അറിയുന്നവർ.
• അംഗങ്ങൾക്കിടയിൽ ആത്മബന്ധം.
• അംഗങ്ങൾക്കിടയിൽ നിരന്തരമായ ആശയവിനിമയം.
• അംഗങ്ങളുടെ ക്ഷേമമാണ് പ്രധാനലക്ഷ്യം.
• അംഗങ്ങൾ പരസ്പരം സഹകരിക്കുന്നു.
8. ദ്വിതീയസംഘം - നോട്ടുകുറിക്കുക.
• അംഗങ്ങളുതെട എണ്ണം കൂടുതലായിരിക്കും.
• അംഗങ്ങൾക്കിടയിൽ ഔപചാരികബന്ധമാണ് ഉണ്ടാവുക.
• അംഗങ്ങളുടെ പൊതുവായ ആവശ്യങ്ങൾ നിറനേവറ്റുന്നതിനാണ്രൂപീകരിക്കുന്നത്.
• വ്യക്തിപരമായ പ്രയോജനമാണ് ഈ സംഘങ്ങളിലെ അംഗത്വത്തിന്റെ അടിസ്ഥാനം.
• ചില ദ്വിതീയസംഘങ്ങൾ ലക്ഷ്യങ്ങൾ നിറവേറ്റിത്തീരുന്നതോടെ ഇല്ലാതാകുന്നു.
9. “ചില സംഘങ്ങള്‍ ലക്ഷ്യങ്ങള്‍ നിറവേറ്റിത്തീരുന്നതോടെ ഇല്ലാതാകുന്നു.” ഈ പ്രസ്താവന താഴെ തന്നിരിക്കുന്ന ഏത് സാമുഹ്യസംഘവുമായി ബന്ധപ്പെട്ടതാണ്?
(1) പ്രാഥമിക സംഘം (2) ദ്വിതീയസംഘം
• ദ്വിതീയസംഘം
10. സാമൂഹ്യജീവിത്തിലെ വിവിധങ്ങളായ ദ്വിതീയസംഘങ്ങൾ ഏതൊക്കയാണ്?
• സ്കൂൾ സഹപാഠികൾ
• സ്പോർട്സ് ടീമുകൾ
• സഹപ്രവർത്തകർ
• പഠനഗ്രൂപ്പുകൾ
11. താഴെപ്പറയുന്നവയെ പ്രാഥമിക ദ്വിതീയസംഘങ്ങളുടെ സവിശേഷതകള്‍ എന്നിങ്ങനെ പട്ടികപ്പെടുത്തുക.
- അംഗങ്ങള്‍ക്കിടയില്‍ ആത്മബന്ധം
- അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കും
- അംഗങ്ങള്‍ക്കിടിയല്‍ ഔപചാരിക ബന്ധം
- അംഗങ്ങളുടെ എണ്ണം കുറവായിരിക്കും
12. സാമൂഹ്യസംഘങ്ങൾ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും പ്രയോജനവും വിലയിരുത്തുക.
അല്ലെങ്കിൽ
“സാമുഹ്യസംഘങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു”. ഈ പ്രസ്താവന വ്യക്തമാക്കുക.
• കൂട്ടായ്മ വളർത്തുന്നു.
• പെരുമാറ്റശീലങ്ങൾ പരിശീലിപ്പിക്കുന്നു.
• സഹവർത്തിത്വം വളർത്തുന്നു.
• സാമൂഹ്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നു.
• പരസ്പരസഹകരണം ഉറപ്പുവരുത്തുന്നു.
13. സാമൂഹികസമ്മർദ്ദങ്ങൾക്കും നിയന്ത്രണത്തിനും വിധേയരായി നാം പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികളും ശീലങ്ങളും കണ്ടെത്തി എഴുതുക
• പ്രത്യേക വിധത്തിൽ വസ്ത്രധാരണം നടത്തുന്നു.
• മുതിർന്നവരെ ബഹുമാനിക്കുന്നു.
• ട്രാഫിക് നിയമങ്ങൾ പാലിക്കുന്നു.
14. “വ്യക്തികളുടെ പെരുമാറ്റം, ശീലം എന്നിവ നിയന്ത്രിക്കാതിരുന്നാല്‍ സമുഹത്തിന്റെ അവസ്ഥമാറും.” പ്രസ്താവന സമര്‍ത്ഥിക്കുക
• സമുഹത്തിലെ അംഗങ്ങള്‍ക്ക് പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കാനാകാതെ പോകും
• സാമുഹ്യസുരക്ഷിതത്വം താറുമാറാകും
• നിയമം ലംഘിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുകയോ പഴിചാരുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു.
15. എന്താണ് സാമൂഹ്യനിയന്ത്രണം (Social Control)?
• സ്വസ്ഥപൂര്‍ണമായ ചുറ്റുപാട് ഉറപ്പുവരുത്താനും നിലനിര്‍ത്താനുമായി ഓരോ സാമൂഹ്യസംഘവും അംഗങ്ങളുടെമേല്‍ ഏര്‍പ്പെടുത്തുന്ന സമ്മര്‍ദ്ദങ്ങളെയും ഇടപെടലുകളെയുമാണ് സാമൂഹ്യനിയന്ത്രണം എന്ന് പറയുന്നത്.
16. സാമൂഹ്യനിയന്ത്രണത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
• ഓരോ സമൂഹത്തിലും പൊതുവെ അംഗീകരിക്കപ്പെട്ട ചില പെരുമാറ്റരീതികളുണ്ട്.
• പെരുമാറ്റ നിയന്ത്രണത്തിനും സാമൂഹികരണത്തിനും (Socialisation) ഉചിതമായ
സാമൂഹ്യസ്ഥാപനങ്ങള്‍ക്ക് സമൂഹം രൂപം നല്‍കുന്നു.
• പോലീസ്, കോടതി, ജയില്‍, പട്ടാളം തുടങ്ങിയ സംവിധാനങ്ങള്‍ സാമുഹ്യനിയന്ത്രണം ഔപചാരികമായി നിര്‍വഹിക്കുന്നു.
• സാമുൂഹ്യനിയന്ത്രണത്തിന് വിധേയരാകാത്തവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയോ അത്തരം പെരുമാറ്റങ്ങള്‍ ഇല്ലാതാക്കുകയോ ശിക്ഷിക്കുകയോ ചെയ്യാനുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും സമൂഹത്തില്‍ ഉണ്ടായിരിക്കും.
17. സാമുഹ്യനിയന്ത്രണത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍ എന്തെല്ലാം?
• സാമുഹ്യക്രമം നിലനിര്‍ത്തുക
• സാമുഹ്യ ഐക്യം സ്ഥാപിയ്ക്കുക
• വ്യക്തികളുടെ പെരുമാറ്റങ്ങളെ നിയന്ത്രിയ്ക്കുക
• സാംസ്കാരിക പൊരുത്തക്കേടുകള്‍ തടയുക
18. സാമൂഹ്യനിയന്ത്രണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് (Social Institutions) ഉദാഹരണം എഴുതുക.
• കുടുംബം, മതം, വിദ്യാലയം, സാമ്പത്തിക-രാഷ്ട്രീയ സ്ഥാപനങ്ങള്‍ എന്നിവ
19. കുടുംബം, നിയമം എന്നിവ സാമൂഹ്യനിയന്ത്രണ ഉപാധികളാണ്. സാമുഹ്യനിയന്ത്രണത്തില്‍ ഇവയുടെ പങ്ക് വ്യക്തമാക്കുക.
• കുടുംബം - അനൗപചാരിക സാമുഹ്യനിയന്ത്രണം
• നിയമം - ഔപചാരിക സാമുഹ്യനിയന്ത്രണം
• പെരുമാറ്റശീലങ്ങള്‍, കൂട്ടായ്മ, സഹവര്‍ത്തിത്വം, സാമുഹ്യമൂല്യം, പരസ്പര സഹകരണം എന്നിവ കുടും വളര്‍ത്തുന്നു
• നിയമലംഘനം ഉണ്ടായാല്‍ പോലീസ്, കോടതി, ജയില്‍, പട്ടാളം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശിക്ഷിക്കുന്നു.
20. വ്യക്തികളുടെ പെരുമാറ്റങ്ങളിലും ശീലങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നാല്‍ സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും?
• സമൂഹത്തിലെ അംഗങ്ങള്‍ക്ക് പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കാനാകാതെ പോകും.
• സാമൂഹ്യസുരക്ഷിതത്വം താറുമാറാകും.
• പെരുമാറ്റച്ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുകയോ പഴിചാരുകയോ ശിക്ഷിക്കുകയോ ചെയ്യും.
21. “സാമുഹ്യനിയന്ത്രണം വ്യക്തിസ്വാതന്ത്ര്യത്തിന് എിതരല്ല”. ഈ പ്രസ്താവന സാധൂകരിക്കുക.
• സ്വസ്ഥപൂര്‍ണമായ ചുറ്റുപാട് ഉറപ്പുവരുത്താനും നിലര്‍ത്താനുമായി ഓരോ സാമുഹ്യസംഘവും അംഗങ്ങളുെടെ മേല്‍ ഏര്‍പ്പെടുത്തുന്ന സമ്മര്‍ദ്ദങ്ങളെയും ഇടപെടലുകളെയുമാണ് സാമുഹ്യനിയന്ത്രണം എന്നു പറയുന്നത്.
• ഇത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരല്ല
• മുന്നറിയിപ്പ് നല്‍കുന്നു, ശിക്ഷിക്കുന്നു.
• സമൂഹനന്മയ്ക്ക് അത്യാവശ്യം
22. സാമൂഹ്യനിയന്ത്രണ മാര്‍ഗങ്ങള്‍-ഫ്ലോ ചാര്‍ട്ട്
• നിയമമാക്കി രേഖപ്പെടുത്താത്ത സാമൂഹ്യനിയന്ത്രണ മാര്‍ഗങ്ങളാണിവ.
• ആചാരങ്ങള്‍, നാട്ടുനടപ്പുകള്‍, വിശ്വാസങ്ങള്‍, പാരമ്പര്യങ്ങള്‍ തുടങ്ങിയവ അനൌപചാരിക സാമൂഹ്യനിയന്ത്രണത്തിന്റെ മാര്‍ഗങ്ങളാണ്. ഇവ ലംഘിക്കുമ്പോള്‍ ഓപചാരിക ശിക്ഷ ലഭിക്കുന്നില്ല.
• അത്തരക്കാരെ പരിഹസിക്കുകയോ ഒറ്റപ്പെടുത്തുകയോ ഭൂഷ്ട് കല്‍പ്പിക്കുകയോ ചെയ്യുന്നു.
• പ്രാഥമിക സാമൂഹ്യസംഘങ്ങളായ കുടുംബം, മതം, സമപ്രായക്കാരുടെ സംഘം
തുടങ്ങിയവയിലൂടെയാണ് പ്രധാനമായും അനൌപചാരിക സാമൂഹ്യനിയന്ത്രണം നടത്തുന്നത്.
24. ആചാരങ്ങള്‍, നാട്ടുനടപ്പുകള്‍ എന്നിവ ഏത് തരം സാമുഹ്യനിയന്ത്രണത്തിന്റെ മാര്‍ഗങ്ങളാണ്?
• അനൗപചാരിക സാമുഹ്യനിയന്ത്രണം
25. ക്ലാസില്‍ ഒന്നാംറാങ്ക് നേടിയ കുട്ടിയെ അധ്യാപിക അഭിനന്ദിക്കുന്നു. ഇത് താഴെപ്പറയുന്നവയില്‍ ഏതിന് ഉദാഹരണമാണ്?
(സാമൂഹ്യവ്യതിയാനം, സാമുഹ്യനിയന്ത്രണം, സാമുഹ്യസുരക്ഷിതത്വം, സാമൂഹ്യശിഥിലീകരണം)
• സാമൂഹ്യനിയന്ത്രണം
26. എന്താണ് സാമൂഹ്യവ്യതിയാനം (Social deviance)?
• സമൂഹത്തിലെ ഭൂരിപക്ഷം അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മൂല്യങ്ങളും (Values ) നാട്ടാചാരങ്ങളും (Folk-ways) സദാചാര വ്യവസ്ഥകളും (Mores) നിയമങ്ങളും (Laws) ലംഘിക്കുന്ന പെരുമാറ്റത്തെ സാമൂഹ്യവൃതിയാനം എന്നു പറയുന്നു.
27. സാമൂഹ്യശിഥിലീകരണത്തിലേക്ക് നയിക്കുന്നത് ഏത് തരം പ്രവര്‍ത്തനമാണ്.
• വന്‍തോതിലുള്ള സാമുഹ്യവ്യതിയാനം
28. സാമൂഹ്യവ്യതിയാനം, സാമുഹ്യശിഥിലീകരണം എന്നിവ വിശദമാക്കുക.
• സമൂഹത്തിലെ ഭൂരിപക്ഷം അംഗീകരിയ്ക്കുകയും പിന്തുടരുകയും ചെയ്യുന്ന മൂല്യങ്ങളും നാട്ടാചാരങ്ങളും സദാചാരവ്യവസ്ഥകളും, നിയമങ്ങളും ലഘിക്കുന്ന പെരുമാറ്റത്തെ സാമുഹ്യവ്യതിയാനം എന്നു പറയുന്നു.
• വന്‍തോതില്‍ സാമുഹ്യവ്യതിയാനം ഉണ്ടാകുമ്പോള്‍ സമുഹത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവിധം സാമുഹ്യശിഥിലീകരണം ഉണ്ടാകുന്നു.
29. കാലഘട്ടത്തിനും സാമൂഹ്യസാഹചര്യങ്ങള്‍ക്കും അനുസരിച്ച് സാമൂഹ്യവ്യതിയാനങ്ങളെക്കുറിച്ചുള്ള സമൂഹങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ മാറുന്നുണ്ട്. ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
• മൃഗങ്ങളെ വേട്ടയാടുന്നത് ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ ധീരകൃത്യമായി കണക്കാക്കിയിരുന്നു. ഇന്ന് മൃഗങ്ങളെ വേട്ടയാടുന്നത് കുറ്റകൃത്യമാണ്.
• ഗോത്രവര്‍ഗങ്ങളിലും പരമ്പരാഗതസമൂഹങ്ങളിലും സാമൂഹ്യനിയന്ത്രണം അനൗപചാരിക മാര്‍ഗങ്ങളിലൂടെ ഫലവത്തായിനടത്തിയിരുന്നു.
• സമൂഹം ക്രമാതീതമായി വളരുകയും വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട് സങ്കീര്‍ണമാവുകയും ചെയ്തപ്പോള്‍ സാമൂഹ്യനിയന്ത്രണമാര്‍ഗങ്ങളും മാറ്റങ്ങള്‍ക്കു വിധേയമായി.
• ഔപചാരിക സംവിധാനങ്ങള്‍ നിലവില്‍ വന്നു.
30. ഔപചാരിക സാമൂഹ്യനിയന്ത്രണ മാര്‍ഗങ്ങളുടെ പ്രസക്തി ഉദാഹരണങ്ങളിലൂടെ വിലയിരുത്തുക.
• കുറ്റകൃത്യം നടത്തുന്നവരെ പോലീസ് പിഴ അടപ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യുന്നു. പോലീസ് കണ്ടെത്തുന്ന കുറ്റങ്ങള്‍ കോടതിയില്‍ വച്ച് വിചാരണ നടത്തി ശിക്ഷ വിധിക്കുന്നു. ശിക്ഷ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഔദ്യോഗികസ്ഥാപനമാണ് ജയില്‍.
• പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്ക് അംഗീകാരം നല്‍കുന്നു. ഇത്തരം അംഗീകാരങ്ങള്‍ നല്‍കുന്നത് സമൂഹം പ്രതീക്ഷിക്കുന്ന പെരുമാറ്റം ഓരോ വ്യക്തിയില്‍ നിന്നും ഉണ്ടാവാന്‍ കൂടിയാണ്. നേട്ടങ്ങള്‍ അംഗീകരിക്കുന്നത് മാതൃകയായി മാറുന്ന ശ്രമങ്ങളെ മറ്റുള്ളവരെ അറിയിക്കാനാണ്. ഇതുമൊരു ഔപചാരിക സാമൂഹ്യനിയന്ത്രണ മാര്‍ഗമാണ്.
31. പദസൂര്യന്‍ പൂര്‍ത്തിയാക്കുക.
32. ശിക്ഷ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഔദ്യോഗികസ്ഥാപനം ഏത്?
• ജയില്‍
* Social Science Textbooks (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments