Class 9 Chemistry: Chapter 01 ആറ്റത്തിന്റെ ഘടന - ചോദ്യോത്തരങ്ങൾ 


Study Notes for Class 9th Chemistry (Malayalam Medium) | Text Books Solution Chemistry (Malayalam Medium) Chapter 01 Structure of Atom  

SCERT Solutions for Class 9 Chemistry Chapterwise
Class 9 Chemistry Questions and Answers - Chapter 01 ആറ്റത്തിന്റെ ഘടന 

* മാസ്‌ സംരക്ഷണനിയമം
രാസപ്രവര്‍ത്തനത്തിലൂടെ പുതിയ പദാര്‍ഥങ്ങളുണ്ടാകുന്നുവെങ്കിലും പ്രവര്‍ത്തന ഫലമായി മാസ്‌ നിര്‍മ്മിക്കചെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. അതായത്‌ രാസപ്രവര്‍ത്തനത്തിലേര്‍പ്പെട്ട അഭികാരകങ്ങളുടെ ആകെ മാസും ഉല്‍പന്നങ്ങളുടെ ആകെ മാസും തുല്യമായിരിക്കും. അന്റോയിന്‍ ലാവോസിയ എന്ന ശാസ്ത്രജ്ഞനാണ്‌ മാസ്‌ സംരക്ഷണനിയമം ആവിഷ്ടരിച്ചത്‌.

* സ്ഥിരാനുപാതനിയമം: ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുടെ മാസുകള്‍ തമ്മില്‍ ലഘുപൂര്‍ണ്ണസംഖ്യകളുടെ അനുപാതമുണ്ടായിരിക്കും.
ഉദാഹരണം: i. കാര്‍ബണ്‍മോണോക്സൈഡിലെ കാര്‍ബണ്‍ - ഓക്സിജന്‍ മാസുകളുടെ അംശബന്ധം = 3:4.
ii. ജലത്തിലെ ഹൈഡ്രജന്‍ - ഓക്സിജന്‍ മാസുകളുടെ അംശബന്ധം - 1:8

ഡാള്‍ട്ടന്റെ ആറ്റം സിദ്ധാന്തം: പ്രധാന ആശയങ്ങള്‍
• എല്ലാ പദാര്‍ത്ഥങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്‌ ആറ്റങ്ങള്‍ എന്ന അതിസൂക്ഷ്മ കണങ്ങള്‍ കൊണ്ടാണ്‌.
• ആറ്റത്തെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല.
• ഒരു മൂലകത്തിന്റെ എല്ലാ ആറ്റങ്ങളും ഗുണത്തിലും വലിപ്പത്തിലും മാസിലും സമാനമായിരിക്കും.
• വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങള്‍ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയാണ്‌.
• രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ്‌ ആറ്റം.
• രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ്‌ സംയുക്തങ്ങളുണ്ടാകുന്നത്‌.

* ആറ്റത്തിലെ സുൂക്ഷ്മകണങ്ങള്‍: ഡാള്‍ട്ടന്റെ സിദ്ധാന്തപ്രകാരം ആറ്റത്തേക്കാള്‍ ചെറിയ കണികകള്‍ അസാധ്യമായിരുന്നു. എന്നാല്‍ വസ്തുക്കള്‍ പരസ്പരം ഉരസുമ്പോള്‍ അവ ചാര്‍ജ്ജുള്ളതായി മാറുന്നതും; മൈക്കല്‍ ഫാരഡെ, ഹംഫ്രി ഡേവി
എന്നിവരുടെ ലായനിയിലൂടെ വൈദ്യുതി കടത്തിവിട്ടുമുള്ള പരീക്ഷണങ്ങളും ആറ്റങ്ങളില്‍ അതിനേക്കാള്‍ ചെറുതും ചാര്‍ജുള്ളതുമായ കണികകളുടെ സാന്നിധ്യത്തിനുള്ള സൂചന ലഭിച്ചു. പിന്നീട്‌ ആറ്റത്തിലെ അടിസ്ഥാനകണങ്ങളായ
ഇലക്ട്രോണ്‍ (നെഗറ്റീവ്‌ ചാര്‍ജ്‌), പ്രോട്ടോണ്‍ (പോസിറ്റീവ്‌ ചാര്‍ജ്‌), ന്യൂട്രോണ്‍ (ചാര്‍ജില്ലാത്ത കണം) എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

* ആപേക്ഷിക ആറ്റോമിക മാസ്‌: ഒരാറ്റത്തിന്റെ മാസ്‌ മറ്റൊരാറ്റത്തിന്റെ മാസ്സുമായി താരതമ്യം ചെയ്ത്‌ പ്രസ്താവിക്കുന്നതാണ്‌ ആപേക്ഷിക ആറ്റോമിക മാസ്‌.
കാര്‍ബണ്‍ - 12 ആറ്റത്തിന്റെ മാസിന്റെ 1/12 ഭാഗമാണ്‌ ഒരു ആറ്റോമിക മാസ്‌ യൂണിറ്റായി (u)കണക്കാക്കുന്നത്‌.

* തോംസന്റെ ആറ്റം മാതൃക
ഡിസ്‌ചാര്‍ജ്ട്യൂബ്‌ പരീക്ഷണത്തിലൂടെ ഗോള്‍ഡ്സ്റ്റെയിന്‍ എന്ന ശാസ്ത്രജ്ഞന്‍ ആറ്റത്തിലെ പോസിറ്റീവ്‌ ചാര്‍ജിന്റെ സാന്നിധ്യം പ്രവചിക്കുകയും ജെ.ജെ. തോംസണ്‍ ആറ്റത്തിലെ നെഗറ്റീവ്‌ ചാര്‍ജുള്ള കണികയെ (ഇലകട്രോണിനെ)
കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച ആറ്റം മാതൃകയാണ്‌ തോംസണ്‍ അറ്റം മാതൃക അഥവാ പ്ലം പുഡിങ്ങ്‌മോഡല്‍.
ഈ മാതൃകയനുസരിച്ച്‌ ഒരാറ്റമെന്നത്‌ പോസിറ്റീവ്‌ ചാര്‍ജുള്ള ഒരു ഗോളത്തില്‍ നെഗറ്റീവ്‌ ചാര്‍ജുള്ള ഇലക്ട്രോണുകള്‍ വിന്യസിച്ച ക്രമീകരണമാണ്‌. ആറ്റത്തിലെ ആകെ പോസിറ്റീവ്‌ ചാര്‍ജുകളുടെയും ആകെ നെഗ്റ്റീവ്‌ ചാര്‍ജുകളുടെയും എണ്ണം തുല്യമാണ്‌. അതിനാലാണ്‌ ആറ്റങ്ങള്‍ വൈദ്യുതപരമായി നിര്‍വീര്യമാകുന്നത്‌.

* റുഥര്‍ഫോര്‍ഡ്‌ ആറ്റം മാതൃക
റുഥര്‍ഫോര്‍ഡിന്റെ ഗോള്‍ഡ്‌ഫോയില്‍ പരീക്ഷണത്തിലൂടെ ആറ്റത്തിന്റെ
കേന്ദ്രമായ ന്യുക്ലിയസിന്റെയും ആറ്റത്തിലെ പോസിറ്റീവ്‌ ചാര്‍ജിന്റെയും സാന്നിധ്യം
സ്ഥിരീകരിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്ത മാതൃകയാണ്‌
റൂഥര്‍ഫോര്‍ഡ്‌ ആറ്റം മാതൃക.
*റൂഥര്‍ഫോര്‍ഡിന്റെ ആറ്റംമാതൃകയുടെ ആശയങ്ങള്‍.
• ആറ്റത്തിന്‌ ന്യുക്ലിയസ്‌ എന്ന കേന്ദ്രഭാഗമുണ്ട്‌.
• ആറ്റത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യുക്ലിയസിന്റെ വലിപ്പം വളരെക്കുറവാണ്‌.
• ആറ്റത്തിന്റെ ഭൂരിഭാഗം മാസും ന്യൂക്ലിയസിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌.
• ഇലക്ട്രോണുകള്‍ ന്യൂക്ലിയസിനു ചുറ്റും വൃത്താകാരമായ പാതയില്‍ പ്രദക്ഷിണം ചെയ്യുന്നു. 
• റുഥര്‍ഫോര്‍ഡിന്റെ ആറ്റം മാതൃക സയരയൂഥമാതൃക എന്ന്‌ അറിയപ്പെടുന്നു.

* റുഥര്‍ഫോര്‍ഡ്‌ ആറ്റംമാതൃകയുടെ പരിമിതി: 
വൈദ്യുതകാന്തിക സിദ്ധാന്തമനുസരിച്ച്‌ വക്രപാതയില്‍ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ഇലക്ട്രോണുകള്‍ വൈദ്യുതകാന്തിക വികിരണം പുറത്തുവിട്ട്‌ ഊര്‍ജം ക്രമമായി കുറഞ്ഞ്‌വന്ന്‌ ന്യൂക്ലിയസിനോടടുത്ത്‌ അവസാനം ന്യൂക്ലിയസില്‍ പതിക്കേണ്ടതാണ്‌. എന്നാല്‍ ഇങ്ങനെ സംഭവിക്കുന്നില്ല. ഇതിന്‌ വിശദീകരണം നല്‍കാന്‍ റൂഥര്‍ഫോര്‍ഡ്‌ മാതൃകക്ക്‌ കഴിയുന്നില്ല.
* ബോറിന്റെ ആറ്റം മാതൃക: റൂഥര്‍ഫോര്‍ഡിന്റെ ആറ്റം മാതൃകക്ക്‌ ആറ്റത്തിന്റെ സ്ഥിരത വിശദീകരിക്കാനായില്ല. ഈ ന്യൂനത പരിഹരിച്ചുകൊണ്ട്‌ നീല്‍സ്‌ ബോര്‍ എന്ന ഡാനിഷ്‌ ശാസ്ത്രജ്ഞന്‍ അവതരിപ്പിച്ച മാതൃകയാണ്‌ ബോര്‍ ആറ്റം മാതൃക.

* ബോര്‍ ആറ്റം മാതൃകയുടെ ആശയങ്ങള്‍:
• ന്യുക്ലിയസിനു ചുറ്റും നിശ്ചിത ഓര്‍ബിറ്റുകളിലൂടെ (ഷെല്ലുകളിലൂടെ) യാണ്‌ ഇലക്ട്രോണുകള്‍ പ്രദക്ഷിണം ചെയ്യുന്നത്‌.
• ഓരോ ഷെല്ലിലെയും ഇലക്ട്രോണുകള്‍ക്ക്‌ ഒരു നിശ്ചിത ഊര്‍ജമുണ്ട്‌. അതിനാല്‍ ഈ ഷെല്ലുകളെ ഊര്‍ജനിലകള്‍ എന്ന്‌ വിളിക്കുന്നു.
• ഒരു നിശ്ചിത ഷെല്ലില്‍ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകള്‍ക്ക്‌ ഊര്‍ജം കുറയുകയോ കൂടുകയോ ചെയ്യുന്നില്ല.
• ന്യുക്ലിയസില്‍ നിന്നും അകലുന്തോറും ഷെല്ലുകളുടെ (ഇലക്ട്രോണുകളുടെ) ഊര്‍ജം കൂടിവരുന്നു.
• ഷെല്ലുകള്‍ക്ക്‌ യഥാക്രമം 1,2,3,4 എന്നിങ്ങനെയോ , K, L, M, N എന്നിങ്ങനെയോ പേര്‌ നല്‍കിയിരിക്കുന്നു.

* ആറ്റത്തിലെ ചാര്‍ജില്ലാത്ത കണം: ആറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും സാന്നിധ്യം ഉറപ്പായതിനുശേഷം അതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയ ആറ്റത്തിന്റെ മാസും ആറ്റത്തിന്റെ യഥാര്‍ത്ഥമാസും തമ്മില്‍ വലിയ അന്തരം കാണപ്പെട്ടു. ഇത്‌ ആറ്റത്തിനകത്ത്‌ ഇനിയും കണ്ടെത്താത്ത മറ്റൊരു തരം കണികയുടെ സാന്നിധ്യം ഉണ്ട്‌ എന്ന്‌ ഉറപ്പാക്കി. 1932 ൽ ജെയിംസ്‌ ചാഡ്വിക്ക്‌ എന്ന ശാസ്ത്രജ്ഞന്‍ ആറ്റത്തിനകത്തെ ചാര്‍ജില്ലാത്ത കണമായ ന്യുട്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രോട്ടോണിനേക്കാള്‍ അല്‍പം കൂടുതല്‍ മാസുള്ളവയാണ്‌ ന്യൂട്രോണുകള്‍.

* ആറ്റത്തിലെ മൌലികകണങ്ങള്‍: ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയാണ്‌ ആറ്റത്തിലെ മൌലിക കണങ്ങള്‍. ഇവയില്‍ ഇലക്ട്രോണിന്റെ ചാര്‍ജ്‌ നെഗറ്റീവും, പ്രോട്ടോണിന്റേത്‌ പോസിറ്റീവുമാണ്‌. എന്നാല്‍ ന്യൂട്രോണിന്‌ ചാര്‍ജില്ല. ആറ്റത്തില്‍ ന്യൂക്ലിയസിലാണ്‌ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും സ്ഥാനം.
ഇലക്ട്രോണുകള്‍ നിശ്ചിത ഓര്‍ബിറ്റിലൂടെ ന്യക്ലിയസിനെ വലംവച്ചുകൊണ്ടിരിക്കുന്നു. പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും മാസ്‌ ഏകദേശം 1 u വീതമാണ്‌. പ്രോട്ടോണിനെയും ന്യൂട്രോണിനെയും അപേക്ഷിച്ച്‌ ഇലക്ട്രോണിന്റെ മാസ്‌ വളരെ ക്കുറവായതിനാല്‍ പ്രായോഗികമായി ഇലക്ട്രോണിന്റെ മാസ്‌ പൂജ്യമായി
കണക്കാക്കുന്നു.

* മാസ്‌നമ്പറും ആറ്റമികനമ്പറും: ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെയാണ് ആറ്റത്തിന്റെ മാസ് നമ്പര്‍ എന്ന്‌ പറയുന്നത്‌. ഇതിനെ A എന്ന അക്ഷരം കൊണ്ടാണ്‌ സൂചിപ്പിക്കുന്നത്‌.
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണത്തെയാണ്‌ ആ ആറ്റത്തിന്റെ ആറ്റോമികനമ്പര്‍ എന്ന്‌ വിളിക്കുന്നത്‌. ഇതിനെ Z എന്ന അക്ഷരം കൊണ്ട്‌ സൂചിപ്പിക്കുന്നു. 
• ഒരാറ്റത്തില്‍ ഓരോ കണികകളും എത്രവീതമുണ്ടെന്ന്‌ കണ്ടെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ബന്ധം ഉപയോഗപ്പെടുത്താം.
ആറ്റോമിക നമ്പര്‍ Z = പ്രോട്ടോണുകളുടെ എണ്ണം = ഇലക്ട്രോണുകളുടെ എണ്ണം
മാസ്‌നമ്പര്‍ = പ്രോട്ടോണുകളുടെ എണ്ണം + ന്യുട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ്‌നമ്പര്‍ - ആറ്റോമിക നമ്പര്‍ = A - Z
• സാധാരണഗതിയില്‍ ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായതിനാല്‍ ഒരാറ്റത്തിന്റെ ആറ്റോമികനമ്പര്‍ അതിലെ ഇലക്ട്രോണിന്റെ എണ്ണത്തിനും തുല്യമായിരിക്കും.
ഒരു മൂലകത്തിന്റെ പ്രതീകത്തിന്റെ ഇടതുഭാഗത്ത്‌ മുകളില്‍ മാസ്‌നമ്പറും താഴെ ആറ്റമികനമ്പറും താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ സൂചിപ്പിക്കുന്നു.
11²³Na: ആറ്റോമിക നമ്പര്‍ = 11, 
മാസ്‌നമ്പര്‍ = 23, 
പ്രോട്ടോണുകളുടെ എണ്ണം = 11,
ഇലക്ട്രോണുകളുടെ എണ്ണം - 11, 
ന്യൂട്രോണുകളുടെ എണ്ണം - 23 -11= 12

* ആറ്റത്തിലെ ഇലകട്രോണ്‍ വിന്യാസം
ഒരാറ്റത്തിലെ ഇലക്ട്രോണുകള്‍ വിവിധ ഷെല്ലുകളിലായാണ്‌ നിലകൊള്ളുന്നത്‌. ഓരോ ഷെല്ലിലും ഉള്‍ക്കൊള്ളാവുന്ന ഇലക്ട്രോണുകള്‍ക്ക്‌ ഒരു പരിധിയുണ്ട്‌. 1,2,3,4 ഷെല്ലുകളായ K, L, M, N എന്നിവയില്‍ പരമാവധി ഉള്‍ക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം യഥാക്രമം 2,8,18,32 എന്നിങ്ങനെയാണ്‌. ഷെല്‍ സംഖ്യ n എന്ന്‌ പരിഗണിച്ചാല്‍ ഓരോ ഷൈല്ലിലെയും പരമാവധി ഇലക്ടോണുകളുടെ എണ്ണം 2n² എന്ന സൂത്രവാക്യം ഉപയോഗിച്ച്‌ കണ്ടെത്താം. താഴെ സൂചിപ്പിക്കുന്ന നിശ്ചിത നിയമമനുസരിച്ചാണ്‌ ഒരാറ്റത്തില്‍ ഇലക്ട്രോണ്‍ പൂരണം നടക്കുന്നത്‌.
• ഒരു ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2n² ആയിരിക്കും.
• താഴ്ന്ന ഊര്‍ജനിലയിലെ ഷെല്ലില്‍ പരമാവധി ഇലക്ട്രോണുകള്‍ നിറഞ്ഞതിനു ശേഷം മാത്രമേ ഉയര്‍ന്ന ഊര്‍ജനിലയുള്ള ഷെല്ലില്‍ ഇലക്ട്രോണുകള്‍ നിറയുകയുള്ളൂ.
• ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലില്‍ പരമാവധി ഉള്‍ക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം 8 ആണ്‌.

ഏതാനും മൂലകങ്ങളുടെ ഇലക്ടോണ്‍ വിന്യാസവും ബോര്‍ ആറ്റംമാതൃകയും കൊടുത്തിരിക്കുന്നു.
* ഐസോടോപ്പുകള്‍
ഒരു മൂലകം ഏതെന്ന്‌ നിശ്ചയിക്കുന്നത്‌ അതിന്റെ ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ്‌. അതായത്‌ ഒരാറ്റത്തിലെ പ്രോട്ടോണിന്റെ എണ്ണത്തില്‍ മാറ്റം വന്നാല്‍ അത്‌ മറ്റൊരു മൂലകമായിമാറും. എന്നാല്‍ ഒരാറ്റത്തിലെ ന്യൂട്രോണിന്റെയോ ഇലക്ട്രോണിന്റെയോ എണ്ണത്തിലുണ്ടാകുന്ന മാറ്റം അതിനെ ആ മൂലകമല്ലാതാക്കുന്നില്ല.
ഒരേ ആറ്റമികനമ്പറും വ്യത്യസ്ത മാസ്‌നമ്പറുമുള്ള ഒരേമൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെയാണ്‌ ഐസോടോപ്പുകള്‍ എന്ന്‌ വിളിക്കുന്നത്‌.
ഉദാഹരണം: സാധാരണയായി ഒരു ഹൈഡ്രജന്‍ ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം 1 ഉം ന്യൂട്രോണുകളുടെ എണ്ണം പൂജ്യവുമാണ്‌. അതിനാല്‍ ഈ ആറ്റത്തിന്റെ മാസ്‌ നമ്പര്‍ 1 ആണ്‌. എന്നാല്‍ ചില ഹൈഡ്രജന്‍ ആറ്റങ്ങളില്‍ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ഉണ്ടാകാറുണ്ട്‌. ഇതിന്റെ മാസ്‌ നമ്പര്‍ 2 ആണ്‌. അതുപോലെ ചില ഹൈഡ്രജന്‍ ആറ്റങ്ങളില്‍ ഒരു പ്രോട്ടോണും 2 ന്യൂട്രോണും ഉണ്ടാകും. ഇതിന്റെ മാസ്‌ നമ്പര്‍ 3 ആണ്‌. മാസ്സ്‌ നമ്പര്‍ 1 ആയ ഹൈഡ്രജനെ പ്രോട്ടിയം എന്നും, മാസ്സ്‌ നമ്പര്‍ 2 ആയ ഹൈഡ്രജനെ ഡ്യൂട്ടീരിയം എന്നും, മാസ്സ്‌ നമ്പര്‍ 3 ആയ ഹൈഡ്രജനെ ട്രിഷ്യം എന്നുമാണ്‌ വിളിക്കുന്നത്‌. 
പ്രോട്ടിയം, ഡ്യൂട്ടീരിയം. ട്രിഷ്യം എന്നിവയുടെ ബോര്‍മാതൃക ചിത്രീകരിച്ചിരിക്കുന്നു.
പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷ്യം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകളാണ്‌. മിക്ക മൂലകങ്ങള്‍ക്കും ഐസോടോപ്പുകളുണ്ട്‌. ഐസോടോപ്പുകളെ തിരിച്ചറിയുന്നതിനായി അവയുടെ പേരിനൊപ്പം മാസ്‌നമ്പര്‍ കൂടി സൂചിപ്പിക്കാറുണ്ട്‌. കാര്‍ബണ്‍ -12, കാര്‍ബണ്‍ -13, കാര്‍ബണ്‍ -14 എന്നിവ കാര്‍ബണിന്റെ ഐസോടോപ്പുകളാണ്‌.

* പല ഐസോടോപ്പുകളും വളരെ പ്രാധാന്യമുള്ളവയാണ്‌.
• ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യുട്ടീരിയം ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്നു.
• കാര്‍ബണിന്റെ ഐസോടോപ്പായ കാര്‍ബണ്‍ -14 ഫോസിലുകളുടെയും മറ്റും കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നു.
• ഫോസ്ഫറസ്‌ -31 സസ്യങ്ങളിലൂടെയുള്ള പദാര്‍ത്ഥവിനിമയം തിരിച്ചറിയാനുള്ള ട്രേസറായി ഉപയോഗിക്കുന്നു.
• അയഡിന്‍ -131, കോബാള്‍ട്ട്‌ - 60 എന്നിവ ക്യാന്‍സര്‍, ട്യൂമര്‍ എന്നിവയുടെ ചികില്‍സയ്ക്കും രോഗനിര്‍ണ്ണയത്തിനും ഉപയോഗിക്കുന്നു.
• യുറേനിയം -235 ആണവനിലയങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.

പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും 
 
1. ആറ്റത്തിലെ ഏതുകണത്തിന്റെ സാന്നിധ്യമാണ്‌ ജെ.ജെ.തോംസണ്‍ കണ്ടെത്തിയത്‌? ഈ കണികയുടെ ചാര്‍ജെന്ത്‌?
ഉത്തരം: ഇലക്ട്രോൺ. ഇലക്ടോണിന്‌ നെഗറ്റീവ്‌ ചാര്‍ജാണുള്ളത്‌.

2. റൂഥര്‍ഫോര്‍ഡ്‌ ആറ്റംമാതൃകക്ക്‌ രൂപം കൊടുക്കുന്നതിലേക്ക്‌ നയിച്ച പരീക്ഷണമേത്‌?
ഉത്തരം: നേര്‍ത്ത സ്വര്‍ണ്ണത്തകിടിലൂടെ ആല്‍ഫകണങ്ങളെ കടത്തിവിട്ടുള്ള പരീക്ഷണം.

3. ആറ്റത്തിലെ ന്യൂക്ലിയസിന്റെയും അതിലെ പ്രോട്ടോണുകളുടെയും സാന്നിധ്യം സ്ഥിരീകരിച്ചതാര്‌?
ഉത്തരം: റൂഥര്‍ഫോര്‍ഡ്‌

4. റൂഥര്‍ഫോര്‍ഡ്‌ മാതൃകയനുസരിച്ച്‌ ഒരാറ്റത്തിലെ ഇലക്ട്രോണുകളുടെ സ്ഥാനം എവിടെയാണ്‌?
ഉത്തരം: ഷെല്ലുകളില്‍.

5. വൂഥര്‍ഫോര്‍ഡ്‌ മാതൃകയുടെ പ്രധാന പരിമിതി എന്തായിരുന്നു?
ഉത്തരം: ചാര്‍ജുള്ള കണമായ ഇലക്ട്രോണുകള്‍ ന്യൂക്ലിയസിന്റെ ആകര്‍ഷണ വലയത്തില്‍ ചുറ്റുമ്പോള്‍ അതിന്റെ ഊര്‍ജം ക്രമേണ നഷ്ടപ്പെട്ട്‌ അത്‌ ന്യുക്ലിയസില്‍ വന്ന്‌ പതിക്കേണ്ടതാണ്‌. എന്നാല്‍ ഇത്‌ സംഭവിക്കാതെ ഒരാറ്റം സ്ഥിരത നിലനിര്‍ത്തുന്നതെങ്ങനെയെന്ന്‌ വിശദീകരിക്കാന്‍ റൂഥര്‍ഫോര്‍ഡിനായില്ല.
 
6. ബോര്‍ ആറ്റംമാതൃക മുന്നോട്ടുവച്ച പ്രധാന ആശയങ്ങളെന്തെല്ലാം?
ഉത്തരം: 
i. ന്യൂക്സിയസിനു ചുറ്റും നിശ്ചിത ഓര്‍ബിറ്റുകളിലൂടെ (ഷെല്ലുകളിലൂടെ) യാണ്‌ ഇലകട്രോണുകള്‍ പ്രദക്ഷിണം ചെയ്യുന്നത്‌.
ii. ഓരോ ഷെല്ലിലെയും ഇലകട്രോണുകള്‍ക്ക്‌ ഒരു നിശ്ചിത ര്‍ജമുണ്ട്‌. അതിനാല്‍ ഈ ഷെല്ലുകളെ ര്‍ജനിലകള്‍ എന്ന്‌ വിളിക്കുന്നു.
iii. ഒരു നിശ്ചിത ഷെല്ലില്‍ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകള്‍ക്ക്‌ ഊര്‍ജം കുറയുകയോ കൂടുകയോ ചെയ്യുന്നില്ല.
iv. ന്യൂക്ലിയസില്‍ നിന്നും അകലുന്തോറും ഷെല്ലുകളുടെ ഊര്‍ജം കൂടിവരുന്നു.

7. ഒരാറ്റത്തിലെ ഷെല്ലുകളെ ഊര്‍ജനിലകളെന്നും വിളിക്കുന്നു. ഈ ഷെല്ലുകളെ എങ്ങനെയാണ്‌ സൂചിപ്പിക്കുന്നത്‌?
ഉത്തരം: ന്യൂക്ലിയസില്‍നിന്നും തുടങ്ങി യഥാക്രമം 1,2,3,4,5 എന്നിങ്ങനെയോ K, L, M, N, O എന്നിങ്ങനെയോയാണ്‌ ഷെല്ലുകള്‍ക്ക്‌ പേരുകള്‍ നല്‍കിയിരിക്കുന്നത്‌.

8. ആറ്റത്തിലെ ചാര്‍ജില്ലാത്തകണമേത്‌? ഈ കണം കണ്ടെത്തിയ ശാസ്ത്രജ്ഞനാര്‌?
ഉത്തരം: ന്യൂടോണാണ്‌ ഒരാറ്റത്തിലെ ചാര്‍ജില്ലാത്ത കണം. ജെയിംസ്‌ ചാഡ്വിക്കാണ്‌ ആറ്റത്തിലെ ന്യൂട്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്‌.

9.ഒരാറ്റത്തിലെ മൗലികകണങ്ങളേതെല്ലാം? ആറ്റത്തില്‍ ഇവയുടെ സ്ഥാനം വ്യക്തമാക്കുക.
ഉത്തരം: ഇലക്ടോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍. ഇവയില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ആറ്റത്തിന്റെ ന്യൂക്ലിയസിലും ഇലക്ട്രോണുകള്‍ ന്യൂക്ലിയസിനു ചുറ്റുമുള്ള
ഷെല്ലുകളിലുമാണ്‌ സ്ഥിതിചെയ്യുന്നത്‌.
10. ആറ്റത്തിലെ മൌലികകണങ്ങളില്‍ സമാനമാസുള്ള കണങ്ങളേവ? 
ഉത്തരം: പ്രോട്ടോണും, ന്യുട്രോണും.

11. മാസ്‌നമ്പര്‍, ആറ്റമിക നമ്പര്‍ എന്നിവ എന്തെന്ന്‌ വ്യക്തമാക്കുക.
ഉത്തരം: ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ മാസ്‌ നമ്പറെന്നും പ്രോട്ടോണുകളുടെ എണ്ണത്തെ ആറ്റമിക നമ്പര്‍ എന്നും വിളിക്കുന്നു.

12. ആറ്റത്തില്‍ വൈദ്യുതചാര്‍ജുള്ള കണികകള്‍ ഉണ്ട്‌. എന്നാല്‍ ആറ്റം വൈദ്യുതപരമായി നിര്‍വീര്യമാണ്‌. എന്തുകൊണ്ട്‌?
ഉത്തരം: ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമാണ്‌. ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും ചാര്‍ജുകള്‍ തുല്യവും വിപരീതവുമായതിനാല്‍ ഒരാറ്റത്തിലെ ആകെ ചാര്‍ജ്‌ പൂജ്യമായിമാറുന്നു.

13. രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ സ്ഥാനമാറ്റം സംഭവിക്കുന്ന മൌലികകണമേത്‌? 
ത്തരം: ഇലക്ട്രോണുകള്‍.

14. ആറ്റങ്ങളില്‍ മൂന്ന്‌ തരം മൗലികകണങ്ങളുണ്ട്‌. ഒരാറ്റം ഏതു മൂലകത്തിന്റേതാണെന്ന്‌ നിശ്ചയിക്കുന്നത് ഏതു മൌലിക കണങ്ങളുടെ എണ്ണമാണ്‌? 
ഉത്തരം: പ്രോട്ടോണുകളുടെ.

15. X എന്ന ഒരാറ്റത്തിന്റെ ആറ്റമിക നമ്പര്‍ 11 ഉം മാസ്‌നമ്പര്‍ 23 ഉം ആയാല്‍ അത്‌ എങ്ങനെയാണ്‌ സൂചിപ്പിക്കുന്നത്‌? ഈ ആറ്റത്തിലെ പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ന്യുട്രോണ്‍ എന്നിവയുടെ എണ്ണം കണക്കാക്കുക.
ഉത്തരം: 11²³X        
പ്രോട്ടോണുകളുടെ എണ്ണം =11
ഇലക്ട്രോണുകളുടെ എണ്ണം =11 (പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും എണ്ണം തുല്യമാണ്‌)
ന്യൂട്രോണുകളുടെ എണ്ണം = A – Z = 23 – 11 = 12

16. ഒരു ഷെല്ലില്‍ ഉള്‍ക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളെ കണ്ടെത്തുന്നതിനുള്ള സൂത്രവാക്യമെഴുതുക. ഇതുപയോഗിച്ച്‌ ആദ്യ നാല്ഷെല്ലുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി ഇലക്ടോണുകളുടെ എണ്ണം കണ്ടെത്തുക.
ഉത്തരം: ഒരു ഷെല്ലിലെ പരമാവധി ഇലക്ടോണുകളുടെ എണ്ണം = 2n²
ഒന്നാമത്തെ ഷെല്ലിലെ ഇലക്ടോണിന്റെ എണ്ണം = 2n² = 2x1² = 2
രണ്ടാമത്തെ ഷെല്ലിലെ ഇലക്ടനോണിന്റെ എണ്ണം = 2n² = 2x2² = 8
മൂന്നാമത്തെ ഷെല്ലിലെ ഇലക്ടോണിന്റെ എണ്ണം = 2n² = 2x3² = 18
നാലാമത്തെ ഷെല്ലിലെ ഇലക്ടോണിന്റെ എണ്ണം = 2n² = 2x4² = 32

17. താഴെ ഏതാനും മൂലകങ്ങളും അവയുടെ ആറ്റോമികനമ്പറും തന്നിരിക്കുന്നു. ഇവയുടെ ഇലക്ട്രോണ്‍ വിന്യാസം എഴുതി ബോര്‍മാതൃക വരയ്ക്കുക. 
a. ബോറോണ്‍ - 5,  b. സോഡിയം - 11, c.ആര്‍ഗണ്‍-18,  d.ബെറിലിയം - 4
18. ഐസോടോപ്പുകള്‍ എന്നാലെന്ത്‌? ഹൈഡ്രജന്റെ ഐസോടോപ്പുകള്‍ ഏതെല്ലാം? ഇതില്‍ ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്ന ഐസോടോപ്പേത്‌?
ഉത്തരം: ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ്‌ നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെയാണ്‌ പ്രോട്ടിയം (1¹H), ഡ്യൂട്ടീരിയം (1²H), ടിഷ്യം (1³H) എന്നിവയാണ്‌ ഹൈഡ്രജന്റെ ഐസോടോപ്പുകള്‍.
ഡ്യൂട്ടീരിയം ആണവനിലയങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ഐസോടോപ്പാണ്‌.

19. കാര്‍ബണ്‍ -14, ഫോസ്ഫറസ്‌ -31, കോബാള്‍ട്ട്‌ - 60, യുറേനിയം -235 എന്നിവ പ്രധാനപ്പെട്ട ഐസോടോപ്പുകളാണ്‌. ഇവയുടെ ഓരോ ഉപയോഗം എഴുതുക.
ഉത്തരം: 
കാര്‍ബണ്‍- 14: ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാനുപയോഗിക്കുന്നു.
ഫോസ്ഫറസ്‌- 31: സസ്യങ്ങളിലെ പദാര്‍ത്ഥവിനിമയം തിരിച്ചറിയുന്നതിനുള്ള ട്രേസറായി ഉപയോഗിക്കുന്നു.
കോബാള്‍ട്ട്‌- 60: ചികില്‍സയ്ക്കും രോഗനിര്‍ണ്ണയത്തിനും ഉപയോഗിക്കുന്നു.
യുറേനയം - 235: ആണവനിലയങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.

20. ലായനികളിലൂടെ വൈദ്യുതി കടത്തിവിട്ട്‌ നടത്തിയ പരീക്ഷണത്തിലൂടെ പദാര്‍ഥങ്ങളിലെ ചാര്‍ജുള്ളകണികകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനനല്‍കിയ ശാസ്ത്രജ്ഞന്‍മാര്‍ ആരെല്ലാം?
ഉത്തരം: മൈക്കെല്‍ ഫാരഡെ, സര്‍ ഹംഫ്രീഡേവി.

21. ആദ്യജോടിയിലെ ബന്ധം കണ്ടെത്തി രണ്ടാമത്തെ ജോടി പൂര്‍ത്തീകരിക്കുക.
a. K ഷെല്‍: 2 ഇലക്ട്രോണുകള്‍; M ഷെല്‍: ........ 
b. ഡ്യുട്ടീരിയം: മാസ്‌ നമ്പര്‍ - 2 ; പ്രോട്ടിയം: ........
c. കാര്‍ബണ്‍-12: 6 പ്രോട്ടോണ്‍; കാര്‍ബണ്‍-14: ..... പ്രോട്ടോണ്‍
ഉത്തരം: a. 18        b. 1       c. 6 പ്രോട്ടോണ്‍

22. ശരിയായ ബന്ധംകണ്ടെത്തി ചേ‍ർത്തെഴുതുക.

23. ഡാൾ‍ട്ടൺന്റെ ആറ്റോമിക സിദ്ധാന്തിലെ ചില ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവയില്‍ തെറ്റായിട്ടുള്ളുവ തിരുത്തി എഴുതുക.
a.രാസപ്രവ‍ർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
b.മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും വ്യത്യസ്തമാണ്.
c.എല്ലാ പദാര്‍ഥങ്ങളും ആറ്റം എന്നുപറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്.
d.രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാവുന്നത്.
ഉത്തരം:
a.രാസപ്രവ‍ർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
b.മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും സമാനമായിരിക്കും.

24. a) ഇലക്ട്രോണ്‍ കറങ്ങുന്ന പാതയ്ക് പറയുന്ന പേരെന്ത്?
b) ന്യൂക്ലിയസ്സില്‍ നിന്നുള്ള ഇലക്ടോണുകളുടെ അകലം കൂടുന്തോറും അവയുടെ ഊര്‍ജ്ജത്തിന് എന്തു സംഭവിക്കുന്നു? 
ഉത്തരം:
a) ഷെല്‍ അഥവാ ഓര്‍ബിറ്റ്
b) ന്യൂക്ലിയസ്സില്‍നിന്നുള്ള അകലം കൂടുന്തോറും ഇലക്ടോണുകളുടെ ഊര്‍ജ്ജം കൂടുന്നു.
25. 'വക്രപാതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചാര്‍ജുള്ള കണങ്ങള്‍ നിരന്തരം വികിരണോര്‍ജം ഉല്‍സര്‍ജിക്കുന്നു.' ചാര്‍ജുള്ള കണങ്ങളെക്കുറിച്ചുള്ള ഈ വൈദ്യുതകാന്തിക സിദ്ധാന്ത പ്രകാരം റൂഥര്‍ഫോര്‍ഡ് ആറ്റം മാതൃകയ്ക്ക് എന്ത് പരിമിതി ആണ് ഉള്ളത് ?
ഉത്തരം:
ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും കറങ്ങുമ്പോൾ വികിരണോർജം ഉത്സർജ്ജിച്ചു ഊർജം കുറഞ്ഞു നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണ്‍ ന്യൂക്ലിയസിലേക്ക് പതിക്കുന്നു.

26. ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലില്‍ (ഒന്നാമത്തേതൊഴിച്ച്)ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം........ ആണ്.
ഉത്തരം: 8

27. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞന്‍ ആര്?
(ജെ.ജെ.തോംസണ്‍, റൂഥര്‍ഫോഡ്, നീല്‍സ് ബോര്‍)
ഉത്തരം: റൂഥര്‍ഫോഡ്

28. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
(ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍)
ഉത്തരം: ഇലക്ട്രോണ്‍

29. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
(ജെ.ജെ.തോംസണ്‍, റൂഥര്‍ഫോഡ്, ഗോള്‍‍ഡ് സ്റ്റീന്‍, ചാഡ്‍വിക്ക്)
ഉത്തരം: ജെ ജെ തോംസണ്‍

30. ആറ്റത്തിന്റെ പ്രോട്ടോണുകളും ന്യൂട്രോണുകളും കാണപ്പെടുന്ന ഭാഗം ഏതു പേരില്‍ അറിയപ്പെടുന്നു?
( ഷെല്‍, ന്യൂക്ലിയസ്, ന്യൂട്രോണ്‍, ഓര്‍ബിറ്റ് )
ഉത്തരം: ന്യൂക്ലിയസ്

31. മൂലകആറ്റങ്ങൾ നിർമ്മിച്ചിരിക്കുന്നത് പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ന്യൂട്രോൺ എന്നീ കണങ്ങൾ കൊണ്ടാണ്.
a) ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന കണങ്ങൾ ഏതെല്ലാം?
b) ഇവയിൽ പോസിറ്റീവ് ചാർജ്ജുള്ള കണം ഏതാണ്?
c) ഇവയിൽ മാസ് തീരെ കുറവുള്ള കണം ഏതാണ്?
ഉത്തരം: 
a)പ്രോട്ടോണ്‍, ന്യൂട്രോൺ
b) പ്രോട്ടോണ്‍
c) ഇലക്ട്രോണ്‍

32. കാരണം എഴുതുക
a) ഒരു ആറ്റത്തിൽ പോസിറ്റീവ് ചാർജുള്ള കണങ്ങളും നെഗറ്റീവ് ചാർജുള്ള കണങ്ങളും ഉണ്ട്. എന്നാൽ ആറ്റം വൈദ്യുതപരമായി ഉദാസീനമാണ്
b) ഒരു ആറ്റത്തിന്റെ മാസ്സ് കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂക്ലീയസിൽ ആണ്
Answer:
a) പോസിറ്റീവ് ചാർജുള്ള കണങ്ങളുടെയും നെഗറ്റീവ് ചാർജുള്ള കണങ്ങളുടെയും എണ്ണം തുല്യമാണ്
b) മാസുള്ള കണങ്ങളായ പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലീയസിൽ ആയതിനാൽ

33. താഴെ കൊടുത്തിരിക്കുന്ന കണ്ടുപിടുത്തങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാർ ആരെല്ലാം?
(നീൽസ് ബോർ, മൈക്കൽ ഫാരഡെ, സാർ ഹംഫ്രി ഡേവി, റൂഥർ ഫോർഡ്, ജെ ജെ തോംസൺ )
a) ഒരാറ്റത്തിന്റെ മാസ്സ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂക്ലീയസിൽ ആണ്
b) ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളാണുള്ളത്
c) പദാർത്ഥങ്ങൾക്ക് രണ്ടു തരം വൈദ്യുത ചാർജാണുള്ളത്
d) ഇലക്ട്രോണുകളുടെ സഞ്ചാരപാതയെ ഓർബിറ്റ് അഥവാ ഷെൽ എന്ന് വിളിക്കുന്നു
ഉത്തരം: 
a) റൂഥർ ഫോർഡ്
b) ജെ ജെ തോംസൺ
c) നീൽസ് ബോർ
d) സർ ഹംഫ്രി ഡേവി

34. ഒരു മൂലകആറ്റത്തിന്റെ മൂന്ന് ഷെല്ലുകളിൽ ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു.അതിന്റെ ബാഹ്യതമഷെല്ലിൽ 7 ഇലക്ട്രോണുകൾ ഉണ്ട്. ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ 18 ന്യൂട്രോണുകൾ അടങ്ങിയിരിക്കുന്നു.
a) തന്നിരിക്കുന്ന ആറ്റത്തിന്റെ ഇലക്ട്രോണ്‍ വിന്യാസം എഴുതുക
b) അതിന്റെ മാസ്‍നമ്പർ എത്ര?
c) ഈ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു?
ഉത്തരം: 
a) 2,8,7
b) 35
c) 17




STD IX Chemistry Textbook (pdf) - Click here


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here