Class 7 Social Science: Chapter 01 യൂറോപ്പ് പരിവർത്തനപാതയിൽ - ചോദ്യോത്തരങ്ങൾ 


Study Notes for Class 7th Social Science (Malayalam Medium) | Text Books Solution Social Science (Malayalam Medium) Chapter 01 Europe in Transition

SCERT Solutions for STD VII Social Science Chapterwise

Chapter 01: യൂറോപ്പ് പരിവർത്തനപാതയിൽ
യൂറോപ്പ് പരിവർത്തനപാതയിൽ - Textual Questions and Answers & Model Questions
1. ഹഗിയ സോഫിയ നിര്‍മ്മിച്ചത്‌ എത്രാം നൂറ്റാണ്ടിലാണ്‌?
- എ ഡി ആറാം നുറ്റാണ്ടില്‍

2. കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പ്രദേശം ?
- കോണ്‍സ്റ്റാന്റിനോപ്പിൾ

3.  കോൺസ്റ്റാന്റിനോപ്പിളിന്റെ പുതിയ പേര്?
- ഇസ്താംബുൾ

4. തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയത്‌ എന്നാണ്‌?
- 1453ല്‍

5. തുർക്കികൾ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ ഏതുരാജ്യത്തേക്കാണ്‌ കൂടുതല്‍ ആളുകള്‍ പാലായനം ചെയ്തത്‌ ?
- ഇറ്റലി

6. നവോത്ഥാനത്തിന്‌ തുടക്കം കുറിച്ച രാജ്യം?
- ഇറ്റലി

7. മധ്യകാലഘട്ടത്തില്‍ യൂറോപ്പിലുണ്ടായിരുന്ന പണ്ഡിത ഭാഷകള്‍ ഏതെല്ലാം ?
- ലാറ്റിന്‍, ഗ്രിക്ക്‌

8. നവോത്ഥാനത്തിന്റെ തുടക്കത്തോടെ പ്രചാരം ലഭിച്ച പ്രാദേശിക ഭാഷകള്‍ ഏതെല്ലാം ?
 - ഇംഗ്ലിഷ്, സ്പാനിഷ്‌, ഫ്രഞ്ച്‌

9. മനുഷ്യജീവിതത്തിന്‌ പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കാഴ്ചപ്പാട്‌ ?
- മാനവികത

10. പുത്തനുണര്‍വ്‌ എന്നര്‍ത്ഥം വരുന്ന പദം ?. 
- നവോത്ഥാനം

11. ആരാണ് നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
- പെട്രാർക്ക്

12. നവോത്ഥാനം വികാസം പ്രാപിച്ചത്‌ പ്രധാനമായും ഏതെല്ലാം മേഖലകളിലാണ്‌?
- കല, സാഹിത്യം, ശാസ്ത്രം

13.  കലാരംഗത്തെ മികവുകള്‍ ഏതെല്ലാം രംഗത്ത്‌ പ്രകടമായി ?
- ചിത്രകല, ശില്പവിദ്യ, വാസ്തുവിദ്യ, സംഗീതം

14. ആരാണ് സൗരയൂഥസിദ്ധാന്തം ആവിഷ്‌കരിച്ചത്?
- കോപ്പർനിക്കസ് 

15. സൗരയൂഥ സിദ്ധാന്തം ശരിയാണെന്ന് തെളിയിച്ച ദൂരദർശിനി വികസിപ്പിച്ച ശാസ്ത്രജ്ഞൻ?
- ഗലീലിയോ ഗലീലി 

16. അച്ചടിയന്ത്രം കണ്ടുപിടിച്ചത്‌ ആരാണ്‌?
- ജൊഹാന്‍സ്‌ ഗുട്ടൻബർഗ് 

17. ജര്‍മ്മനിയിലെ മതനവീകരണത്തിന്‌ നേതൃത്വം കൊടുത്തത്‌ ആരാണ്‌?
- മാർട്ടിൻ ലൂഥർ 

18. വ്യവസായികവിപ്ലവം ആരംഭിച്ച രാജ്യം ഏത്‌?
- ഇംഗ്ലണ്ട്‌

19. ഹാഗിയ സോഫിയയെക്കുറിച്ച് ഹ്രസ്വമായി വിവരിക്കുക?
- മനോഹരമായ വാസ്തുവിദ്യയുടെ ഉത്തമ മാതൃകയാണ് കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയസോഫിയ 
- ഹാഗിയ സോഫിയ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചരിത്ര സ്മാരകങ്ങളിലൊന്നാണ്‌. 
- ഈ സ്മാരകം എ.ഡി. ആറാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്‌.
- ഇന്ന്‌ തുർക്കി ഒരു ചരിത്ര മ്യൂസിയമായി ഇത്‌ നിലനിര്‍ത്തിയിരിക്കുന്നു. 

20. നിങ്ങളുടെ നോട്ട്ബുക്കിൽ ഈ മാപ്പ് വരച്ച് കോൺസ്റ്റാന്റിനോപ്പിൾ കണ്ടെത്തുക.
i. ഈ മാപ്പിൽ ഏത് ഭൂഖണ്ഡങ്ങളാണ് നിങ്ങൾ കാണുന്നത്?
- യൂറോപ്പ്, ഏഷ്യ 
ii. മാപ്പിൽ ഏത് സമുദ്രമാണ് നിങ്ങൾ കാണുന്നത്?
- മെഡിറ്ററേനിയൻ കടൽ, കരിങ്കടൽ കടൽ

21. ലോകചരിത്രത്തിൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പ്രാധാന്യം നിങ്ങൾക്കറിയാമോ? 
കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിന് (ഇപ്പോൾ ഇസ്‌താംബുൾ) ലോകചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഉണ്ടായിരുന്നത്.

22. കോണ്‍സ്റ്റാന്റിനോപിളിന്റെ സവിശേഷതകള്‍ എന്തെല്ലാം?
• കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം
• വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നു
• പണ്ഡിതന്മാരുടെയും അമൂല്യഗ്രന്ഥങ്ങളുടെയും കേന്ദ്രമായിരുന്നു.
• ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടമായിരുന്നു
• പ്രമുഖ വാണിജ്യ കേന്ദ്രം
• ചരിത്രശേഷിപ്പുകള്‍
• മെഡിറ്ററേനിയന്‍ കടലിനേയും കരിങ്കടലിനേയും ബന്ധിപ്പിക്കുന്ന പ്രദേശമായിരുന്നു

23. 1453 -ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ ഫലമെന്തായിരുന്നു?
- നൂറ്റാണ്ടുകളായി നിലനിന്നിരുന്ന കിഴക്കൻ റോമാസാമ്രാജ്യം തകർന്നു.
- അവിടെ കേന്ദ്രീകരിച്ചിരുന്ന പണ്ഡിതന്മാരും കലാകാരന്മാരും സാഹിത്യകാരന്‍മാരും ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ തൊട്ടടുത്ത പ്രദേശങ്ങളിലേക്ക്‌ പലായനം ചെയ്തു. അവരില്‍ വലിയൊരു വിഭാഗം ഇറ്റാലിയന്‍നഗരങ്ങളിലായിരുന്നു എത്തിച്ചേര്‍ന്നത്‌.

24. എന്തുകൊണ്ടായിരിക്കും കോണ്‍സ്റ്റാന്റിനോപ്പിളില്‍ കേന്ദ്രികരിച്ചിരുന്ന പണ്ഡിതന്മാരും കലാകാരന്മാരും സാഹിത്യകാരന്മാരും ഇറ്റാലിയന്‍ നഗരങ്ങളിലേക്ക്‌ പോയത്.
• പുരാതന ഗ്രീക്കോ റോമന്‍ സാമ്രാജ്യത്തിന്റെ പൈതൃകം പേറുന്ന രാജ്യമായിരുന്നു ഇറ്റലി.
 ഇറ്റലിയിലെ സമ്പന്നരായ വ്യാപാരികള്‍ കല, സാഹിത്യം, സംസ്കാരം എന്നിവയെ പ്രോത്സാഹിപ്പിച്ചു.
• ചരിത്രപൈതൃകങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഈ സമ്പന്ന വ്യാപാരികള്‍ തല്പരരായിരുന്നു.
 ഇറ്റലിയിലെത്തിച്ചേര്‍ന്ന പണ്ഡിതന്‍മാര്‍ക്ക്‌ കൂടുതല്‍ ചിന്തിക്കാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ലഭിച്ചു.
25. മധ്യകാലഘട്ടത്തിലെ സവിശേഷതകൾ.
- മധ്യകാലഘട്ടത്തിലെ കല, സാഹിത്യം, ചരിത്രം എന്നിവ മത പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ഗ്രീക്ക്, ലാറ്റിൻ എന്നിവ ഈ ഭാഷകളെ വരേണ്യവും പണ്ഡിതവുമായി പരിഗണിച്ചിരുന്നു. ഈ ഭാഷകളിലായിരുന്നു കൃതികൾ രചിച്ചിരുന്നത്.

26. പതിമൂന്നാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉണ്ടായ മാറ്റങ്ങൾ കണ്ടെത്തുക?
- 13-ാം നൂറ്റാണ്ടിന്റെ തുടക്കുത്തോടെ ലാറ്റിന്‍, ഗ്രീക്ക്‌ എന്നീ ഭാഷകള്‍ക്കുപകരം ഇംഗ്ലീഷ്‌, സ്പാനിഷ്‌, ഫ്രഞ്ച്‌ തുടങ്ങിയ പ്രാദേശികഭാഷകളില്‍ കൃതികള്‍ രചിക്കാന്‍ തുടങ്ങി.
- സാധാരണ മനുഷ്യരുടെ ജീവിതമായിരുന്നു ഇത്തരം കൃതികളിലെ പ്രതിപാദ്യം. അതോടെ മതപരമായ ആശയങ്ങള്‍ക്കുപകരം മനുഷ്യജീവിതത്തിന്‌ പ്രാധാന്യം ലഭിക്കുന്നതരത്തില്‍ സാഹിത്യത്തിന്റെ ഉള്ളടക്കം മാറി. 
- സമാനമായ മാറ്റങ്ങള്‍ ചിത്രകല, ശില്പവിദ്യ തുടങ്ങിയ മേഖലകളിലും ഉണ്ടായി. ഇത്തരത്തില്‍ മനുഷ്യജീവിതത്തിന്‌ പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കാഴ്ചപ്പാടിനെയാണ്‌ മാനവികത എന്ന്‌ പറയുന്നത്‌.

27. നവോത്ഥാനത്തിന്റെ ഫലമായി കണക്കാക്കാവുന്ന വസ്തുതകള്‍ ഏതെല്ലാം ?
- മാനവികത, അന്വേഷണത്വര, യുക്തിചിന്ത, കല, സാഹിത്യം, ശാസ്ത്രം, എന്നീ രംഗങ്ങളിലെ വളർച്ച, മതനവീകരണം, വ്യാവസായിക വിപ്ലവം
    
28. പ്രാദേശിക ഭാഷയിലുള്ള സാഹിത്യ രചനകൾ നവോഥാനത്തിന് മുൻപുള്ള സാഹിത്യ രചനകളിൽ നിന്ന്‌ എങ്ങനെയെല്ലാം വ്യത്യാസപെട്ടിരിക്കുന്നു ?
- മധ്യകാലഘട്ടത്തില്‍ കല, സാഹിത്യം, ചരിത്രം എന്നിവ മതപരമായ ആശയങ്ങള്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു. യൂറോപ്പിലെ പണ്ഡിതഭാഷകളായി കണക്കാക്കപ്പെട്ടിരുന്നത്‌ ലാറ്റിന്‍ (ലത്തീന്‍), ഗ്രീക്ക്‌ എന്നിവയായിരുന്നു. ഈ ഭാഷകളിലായിരുന്നു കൃതികള്‍ രചിച്ചിരുന്നത്‌. എന്നാല്‍ 13-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ലാറ്റിന്‍ ഗ്രീക്ക് എന്നീ ഭാഷകള്‍ക്കുപകരം ഇംഗ്ലീഷ്‌, സ്പാനിഷ്‌, ഫ്രഞ്ച്‌ തുടങ്ങിയ പ്രാദേശികഭാഷകളില്‍ കൃതികള്‍ രചിക്കാന്‍ തുടങ്ങി. സാധാരണ മനുഷ്യരുടെ ജീവിതമായിരുന്നു ഇത്തരം കൃതികളിലെ പ്രതിപാദ്യം. അതോടെ മതപരമായ ആശയങ്ങള്‍ക്കുപകരം മനുഷ്യജീവിതത്തിന്‌ പ്രാധാന്യം ലഭിക്കുന്നതരത്തില്‍ സാഹിത്യത്തിന്റെ ഉള്ളടക്കം മാറി. സമാനമായ മാറ്റങ്ങള്‍ ചിത്രകല, ശില്പവിദ്യ തുടങ്ങിയ മേഖലകളിലും ഉണ്ടായി. 
   
29. കുറിപ്പെഴുതുക-മാനവികത
          അല്ലെങ്കിൽ 
യൂറോപ്പില്‍ മാനവികതയുടെ വളര്‍ച്ചയ്ക്ക്‌ സഹായകമായ സാഹചര്യങ്ങള്‍
വ്യക്തമാക്കുക.
- നവോത്ഥാന കാലഘട്ടത്തില്‍ മതപരമായ ആശയങ്ങള്‍ക്കു പകരം സാധാരണ മനുഷ്യരുടെ ജീവിതത്തിന്‌ പ്രാധാന്യം ലഭിക്കുന്നതരത്തില്‍ സാഹിത്യം, ചിത്രകല, ശില്പവിദ്യ തുടങ്ങിയ മേഖലകളിലും ഉള്ളടക്കം മാറി. ഇത്തരത്തില്‍ മനുഷ്യ ജീവിതത്തിന്‌ പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കാഴ്ചപ്പാടിനെയാണ്‌ മാനവികത എന്ന്‌ പറയുന്നത് 

30. കുറിപ്പെഴുതുക-നവോത്ഥാനം
- പ്രപഞ്ചത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുവാൻ മാനവികത പ്രേരിപ്പിച്ചു. യുക്തിചിന്തയുടെയും അന്വേഷണത്വരയുടെയും വളർച്ചയ്ക്ക് ഇത് കാരണമായി. മനുഷ്യജീവിതത്തിന്റെ നാനാമേഖലകളിലും പുത്തന്‍ ഉണര്‍വാണ്‌ ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്‌. ഇത്തരത്തിലുണ്ടായ ഉണര്‍വാണ്‌നവോത്ഥാനം.

31. നവോത്ഥാനം സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളെ എങ്ങനെ സ്വാധീനിച്ചുവെന്ന് പരിശോധിക്കാം.
• നവോത്ഥാനം സാഹിത്യത്തില്‍
- നവോത്ഥാനകാലത്തെ സാഹിത്യകാരന്മാരില്‍ പ്രമുഖനായിരുന്നു പെട്രാര്‍ക്ക്‌ (AD 1304 - 1374). ഇദ്ദേഹത്തെ “നവോത്ഥാനത്തിന്റെ പിതാവ്‌” എന്ന്‌ വിളിക്കുന്നു. പ്രെടാര്‍ക്കിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ്‌ സീക്രട്ടം (Secretum).
• നവോത്ഥാനം കലയില്‍
- നവോത്ഥാനകലകളില്‍ ഏറ്റവും ശ്രദ്ധേയം ചിത്രകലയായിരുന്നു. ലിയാനാര്‍ഡോ ഡാവിഞ്ചിയായിരുന്നു ശ്രദ്ധേയനായ ചിത്രകാരന്‍. മൊണാലിസ, അവസാനത്തെ അത്താഴം എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ ചിത്രങ്ങള്‍. ചിത്രകലയില്‍ മാത്രമല്ല, ശില്പവിദ്യ, വാസ്തുവിദ്യ, സംഗീതം മുതലായ മേഖലകളില്‍ ഉദാത്ത സൃഷ്ടികളുണ്ടായി.
• നവോത്ഥാനം ശാസ്ത്രത്തില്‍
- സൂര്യനാണ്‌ സൗരയൂഥത്തിന്റെ കേന്ദ്രം, ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ സുര്യനെ പ്രദക്ഷിണം വയ്ക്കുന്നു. എന്നാല്‍ ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന ധാരണയായിരുന്നു മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്‌. ഈ ആശയം തെറ്റാണെന്ന്‌ തെളിയിക്കപ്പെട്ടത്‌ നവോത്ഥാന കാലഘട്ടത്തിലാണ്‌.  കോപ്പര്‍നിക്കസ്‌ എന്ന ശാസ്ത്രജ്ഞന്‍ സൗരയൂഥസിദ്ധാന്തം ആവിഷ്കരിക്കുകയും സൂര്യനാണ്‌ സൗരയൂഥത്തിന്റെ കേന്ദ്രം എന്ന്‌ സ്ഥാപിക്കുകയും ചെയ്തു. ഗലീലിയോ ഗലീലി ടെലസ്കോപ്പ്‌ വികസിപ്പിക്കുകയും അതിലൂടെ സൗരയൂഥസിദ്ധാന്തം ശരിയാണെന്ന്‌ തെളിയിക്കുകയും ചെയ്തു. ഗുട്ടന്‍ബര്‍ഗ്‌ അച്ചടിയ്രന്തം കണ്ടുപിടിച്ചതോടെ നവോത്ഥാന ആശയങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക്‌ വ്യാപിച്ചു.
  
32. പട്ടിക തയ്യാറാക്കുക -നവോത്ഥാനകാലത്തെ സാഹിത്യകാരന്മാരും പുസ്തകങ്ങളും

33. പട്ടിക തയ്യാറാക്കുക- നവോത്ഥാന കലാകാരന്മാര്‍, അവരുടെ സൃഷ്ടികള്‍, മേഖല.

34. ശാസ്ത്രസാങ്കതികരംഗത്തെ വളര്‍ച്ച വ്യവസായികവിപ്ലവത്തിന്‌ കാരണമായതെങ്ങനെ?
- നവോത്ഥാനത്തെത്തുടർന്ന് ശാസ്ത്രരംഗത്തുണ്ടായ മുന്നേറ്റം പുതിയ യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചു. യന്ത്രങ്ങൾ നിർമ്മാണ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ഇത് ഉത്പാദനം പതിന്മടങ്ങ് വർദ്ധിക്കുന്നതിനും ഉൽപാദനച്ചെലവ് കുറയാനും കാരണമായി. ഇത്തരത്തിൽ ഉത്പാദനരംഗത്തുണ്ടായ മാറ്റങ്ങൾ വ്യവസായവിപ്ലവം എന്നറിയപ്പെടുന്നു. വ്യാവസായിക വിപ്ലവം ഇംഗ്ലണ്ടിലാണ് ആരംഭിച്ചത്. ഇതേത്തുടർന്ന് വാണിജ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടായി.
35. പട്ടിക പൂര്‍ത്തിയാക്കുക -വ്യവസായവിപ്ലവകാലത്തെ കണ്ടുപിടുത്തങ്ങള്‍

36. മതനവീകരണം
പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെ ക്രൈസ്തവസഭയിൽ ഉണ്ടായ  പരിഷ്ക്കരണത്തെ മതനവീകരണം എന്നറിയപ്പെടുന്നു.
- ജർമ്മനിയിലാണ് മതനവീകരണം ആരംഭിച്ചത്.
- മാർട്ടിൻ ലൂഥറാണ് ഇതിന് നേതൃത്വം നൽകിയത്.

37. സമ‍ുദ്രസഞ്ചാരമാർഗങ്ങൾ‍ തേടിയ‍ുള്ള‍ യാത്ര
- 1453 ൽ‍ തുർക്കികൾ‍ കോൺസ്റ്റാന്റ നോപ്പിൾ‍ കീഴടക്കി.
-  ഇത് യ‍ൂറോപ്പ‍ും‍ ഏഷ്യയ‍ും‍ തമ്മില‍ുള്ള‍ വ്യാപാരം‍ തകർത്ത‍ു.
- അങ്ങനെ യ‍ൂറോപ്പിലെ വ്യാപാരികൾക്ക്‍ ഏഷ്യയിതേലക്ക‍ുള്ള‍ പുതിയ സമ‍ുദ്രമാർഗ്ഗങ്ങൾ‍ കണ്ടെത്തേണ്ടതായി വന്ന‍ു.
- വടക്ക‍ുതേനാക്കിയന്ത്രത്തിന്റെ കണ്ട‍‍‍ുപിടുത്തവ‍ും‍ സാഹസിക സഞ്ചാരത്തോട‍ുള്ള‍ താല്പര്യവും പുതിയ സഞ്ചാരമാർഗ്ഗങ്ങള‍ും‍ സമ‍ു‍‍‍‍ദ്രങ്ങള‍ും‍ വൻകരകള‍ും‍ കണ്ടെത്താൻ‍ സഹായിച്ച‍ു.




👉Social Science Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here