SCERT KERALA TEXTBOOKS SOLUTIONS & NOTES: Class 8 Chemistry (Malayalam Medium) Chapter 04 പദാര്‍ത്ഥസ്വഭാവം
Textbooks Solution for Class 8th Chemistry (Malayalam Medium) | Text Books Solution Chemistry (Malayalam Medium) Chapter 01 Properties of Matter
SCERT Solutions for Class 8 Chemistry ChapterwiseClass 8 Chemistry Questions and AnswersChapter 01 പദാർത്ഥസ്വഭാവം * നമുക്ക് ചുറ്റുമുള്ള വസ്‌തുക്കളെല്ലാം വ്യത്യസ്തങ്ങളായ പദാര്‍ത്ഥങ്ങള്‍കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സാധാരണയായി ഈ പദാര്‍ത്ഥങ്ങള്‍ ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ മൂന്ന് അവസ്ഥകളിലാണ് കാണപ്പെടുന്നത്.ദ്രവ്യം: സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും മാസുള്ളതുമായ എന്തിനെയും ദ്രവ്യം എന്ന്‌വിളിക്കുന്നു.
* അതിസൂക്ഷകണികകള്‍കൊണ്ടാണ് എല്ലാപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഈ കണികളുടെ സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നു.i. ഈ കണികകള്‍ക്ക് പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടായിരിക്കും.ii. കണികകള്‍ തമ്മില്‍ അകലമുണ്ട്.iii. ഈ കണികകള്‍ നിരന്തര ചലനത്തിലാണ്.iv, കണികള്‍ പരസ്പരം ആകര്‍ഷിക്കുന്നു.വിവിധ അവസ്ഥകളിലുള്ള പദാര്‍ത്ഥങ്ങളില്‍ ഈ കണികകളുടെ സവിശേഷതകള്‍ വ്യത്യസ്തമാണ്. ഖരവസ്തുക്കളിലെ കണികകള്‍ വളരെ അടുത്തടുത്തായാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.ദ്രാവകങ്ങളില്‍ അവയുടെ അകലം ഖരപദാര്‍ത്ഥങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ വാതകങ്ങളില്‍ ഈ കണികകള്‍ തമ്മിലുള്ള അകലം വളരെക്കൂടുകലാണ്. ഖര - ദ്രാവക - വാതകാവസ്ഥകളിലെ കണികാക്രമീകരണം ചിത്രീകരിച്ചിരിക്കുന്നു.
* അവസ്ഥാപരിവര്‍ത്തനം: ചൂടാക്കിയോ തണുപ്പിച്ചോ ഒരുപദാര്‍ത്ഥത്തെ ഒരവസ്ഥയില്‍നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റാന്‍ കഴിയും. ഇവിടെ അവസ്ഥാപരിവര്‍ത്തനത്തിന് കാരണമായ ഊര്‍ജരൂപം താപമാണ്. അവസ്ഥാപരിവര്‍ത്തനം സൂചിപ്പിക്കുന്ന ഫ്ലോചാര്‍ട്ട് താഴെ കൊടുത്തിരിക്കുന്നു.
* ഒരുപദാര്‍ത്ഥത്തെ ചൂടാക്കുമ്പോള്‍ അത് താപത്തെ ആഗിരണം ചെയ്യുകയും തല്‍ഫലമായി അതിലെ കണികകള്‍ക്ക് താഴെപറയുന്ന മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.• ഊര്‍ജം വര്‍ധിക്കുന്നു• കണികകള്‍ തമ്മിലുള്ള അകലം കൂടുന്നു.• ചലനവേഗം കൂടുന്നു.• കണികകള്‍ തമ്മിലുള്ള ആകര്‍ഷണം കുറയുന്നു.
* ഉത്പതനം: സാധാരണയായി ഒരു ഖരപദാര്‍ത്ഥം ചൂടാക്കിയാല്‍ അത് ദ്രാവാകമായി മാറിയതിന്ശേഷമാണ് വാതകാവസ്ഥയിലെത്തുന്നത്. എന്നാല്‍ ചില ഖരവസ്തുക്കള്‍ നേരിട്ട് വാതകമായി മാറും. ഇത്തരത്തില്‍ ഒരു ഖരപദാര്‍ത്ഥം ചൂടാക്കുന്മോശ നേരിട്ട് വാതകമായി മാറുന്ന പ്രവര്‍ത്തനമാണ് ഉത്പതനം.കര്‍പ്പൂരം, പാറ്റഗുളിക, അയഡിന്‍ എന്നിവ ഇത്തരത്തില്‍ ഉത്പതനത്തിന് വിധേയമാകുന്ന പദാര്‍ത്ഥങ്ങളാണ്.
* ഘനീഭവിക്കല്‍: ദ്രാവകമോ അല്ലെങ്കില്‍ വാതകമോ ഖരമായി മാറുന്ന പ്രവര്‍ത്തനമാണ് ഘനീഭവിക്കല്‍.ഉദാഹരണം:- ജലം ഉറച്ച് ഐസാകുന്ന പ്രവര്‍ത്തനം.
* ദ്രവീകരണം: ഒരു ഖരവസ്തു ദ്രാവകമായി മാറുന്നതാണ് ദ്രവീകരണം. ഉദാഹരണം:- ഐസ് ഉരുകി ജലമാകുന്നത്.
* സാന്ദ്രീകരണം: വാതകം ദ്രാവകമായി മാറുന്നതാണ് സാന്ദ്രീകരണം.ഉദാഹരണം:- തുഷാരബിന്ദുക്കളുണ്ടാകുന്നത്.
* ബാഷ്പീകരണം: ദ്രാവകം വാതകമായിമാറുന്ന പ്രവര്‍ത്തനത്തെ ബാഷ്പീകരണമെന്ന് വിളിക്കുന്നു.ഉദാഹരണം:- ജലം നീരാവിയാകുന്നത്.
* അവസ്ഥാപരിവര്‍ത്തനം മൂലമുണ്ടാകുന്ന മാറ്റങ്ങള്‍.
* വ്യാപനം: ചലനസ്വാതന്ത്ര്യമുള്ള പദാര്‍ത്ഥകണികകള്‍ സ്വയമേവ പരസ്പരം കലരുന്നതിനെയാണ് വ്യാപനമെന്ന് പറയുന്നത്. എരിയുന്ന ചന്ദനത്തിരി, പൂക്കള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഗന്ധം ചുറ്റുപാടും പരക്കുന്നത് വ്യാപനംമൂലമാണ്. താപനില കൂടുമ്പോള്‍ വ്യാപനനിരക്കും കൂടും. വാതകപദാര്‍ത്ഥങ്ങളിലെ കണികകള്‍ക്ക് ദ്രാവകകണികളേക്കാള്‍ ചലനസ്വാതന്ത്ര്യം കൂടുതലായതിനാല്‍ വാതകങ്ങളില്‍ വ്യാപനനിരക്ക് വളരെക്കൂടുതലാണ്. അതുപോലെ ഖരവസ്തുക്കളിലെ കണികകള്‍ക്ക് ചലനസ്വാതന്ത്ര്യം വളരെക്കുറവായതിനാല്‍ ഖരപദാര്‍ത്ഥങ്ങളിൽ വ്യാപനം നടക്കുന്നില്ല.
* ശുദ്ധപദാര്‍ത്ഥങ്ങളും മിശ്രിതങ്ങളും.ഒരേ ഇനം കണികകളാള്‍ നിര്‍മ്മിതമായ പദാര്‍ത്ഥങ്ങളാണ് ശുദ്ധപദാര്‍ത്ഥങ്ങള്‍.ഉദാഹരണം:- ജലം, പഞ്ചസാര, ഉപ്പ്.ഒരുനുള്ള് പഞ്ഞസാരയെടുത്താല്‍ അതില്‍ പഞ്ചസാരയുടെ ഗുണങ്ങളോടുകൂടിയ കണികകള്‍ മാത്രമേ ഉണ്ടാകൂ.വ്യത്യസ്ത ഗുണങ്ങളോടുകൂടിയ കണികകളുള്ള പദാര്‍ത്ഥങ്ങളാണ്‌മിശ്രിതങ്ങള്‍.ഉദാഹരണം: ഉപ്പുവെള്ളം. ഇതില്‍ ഉപ്പിന്റെയും, ജലത്തിന്റെയും കണികകള്‍ അടങ്ങിയിട്ടുണ്ട്.സോഡാ വാട്ടര്‍, ആഭരണസ്വര്‍ണ്ണം, നാരങ്ങാവെള്ളം, ചായ, വായു, മണ്ണ് എന്നിവയെല്ലാം മിശ്രിതങ്ങളാണ്.
* മിശ്രിതത്തിലെ ഘടകങ്ങളെ വേര്‍തിരിക്കല്‍.നമ്മുടെ നിത്യജീവിതത്തില്‍ പലസന്ദര്‍ഭങ്ങളിലും മിശ്രിതങ്ങളിലെ ഘടകങ്ങളെ വേര്‍തിരിക്കേണ്ടിവരാറുണ്ട്.ഉദാഹരണം: നെല്ലില്‍നിന്നും പതിര് നീക്കല്‍, ചായയില്‍നിന്നും ചായച്ചണ്ടി അരിച്ചുമാറ്റല്‍.മിശ്രിതത്തിലെ ഘടകങ്ങളുടെ സ്വഭാവം അടിസ്ഥാനമാക്കിയാണ് ഘടകങ്ങളെ വേര്‍തിരിക്കുന്നതിനുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്നത്.ഉദാഹരണം. 1. ചായയില്‍നിന്നും ചായച്ചണ്ടി അരിച്ചുമാറ്റുമ്പോള്‍ കണികകളുടെ വലിപ്പവ്യത്യാസമാണ് പ്രയോജനപ്പെടുത്തുന്നത്.2. അലൂമിനിയം പൊടിയും ഇരുമ്പ് പൊടിയും ചേര്‍ന്ന മിശ്രിതത്തില്‍നിന്നും കാന്തം ഉപയോഗിച്ച് ഘടകങ്ങളെ വേര്‍ തിരിക്കാം. ഇവിടെ ഘടകങ്ങളുടെ കാന്തിക സ്വഭാവത്തിലുള്ള വ്യത്യാസമാണ് ഉപയോഗപ്പെടുത്തുന്നത്.3. സ്വേദനപ്രക്രിയയിലൂടെ ഉപ്പുവെള്ളത്തില്‍നിന്നും ഉപ്പും വെള്ളവും വേര്‍തിരിക്കുന്നത് അവയുടെ ബാഷ്പശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തിയാണ്.4. പതിരിന് നെല്ലിനേക്കാള്‍ ഭാരം കുറവായതിനാല്‍ പാറ്റി (വീശി)നെല്ലും പതിരും വേര്‍തിരിക്കുന്നു.
* സ്വേദനം: മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പശീലമുള്ളതും രണ്ടാമത്തേത്ബാഷ്പശീലമില്ലാത്തതുമായാല് സ്വേദനപ്രക്രിയയിലൂടെ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാം. അതുപോലെ ഘടകങ്ങളുടെ തിളനിലയില്‍ വലിയ അന്തരം ഉള്ളപ്പോഴും ഈ മാര്‍ഗം അവലംബിക്കാം.ഉദാഹരണം. 1:- ഉപ്പുവെള്ളത്തിലെ ജലം ബാഷ്പശീലമുള്ളതും ഉപ്പ് ബാഷ്പശീലം ഇല്ലാത്തതുമായ പദാര്‍ത്ഥമായതിനാല്‍ സ്വേദനം ചെയ്ത് അവയെ വേര്‍തിരിച്ചെടുക്കാം.ഉദാഹരണം.2:- അസറ്റോണിന്റെ തിളനില 56°C ഉം ജലത്തിന്റെത് 100°C ഉം ആണ്. പരസ്പരം ലയിക്കുന്ന ഇവയുടെ മിശ്രിതത്തില്‍നിന്നും, സ്വേദനം ചെയ്ത് ജലവും അസറ്റോണും വേര്‍തിരിക്കാം.ഇഞ്ചക്ഷനും സ്റ്റോറേജ് ബാറ്ററികളിലും മറ്റും ഉപയോഗിക്കുന്ന ഡിസ്റ്റില്‍ഡ് വാട്ടര്‍ നിര്‍മ്മിക്കുന്നത് ഈ മാര്‍ഗം ഉപയോഗിച്ചാണ്.
* അംശികസ്വേദനം: ഘടകങ്ങളുടെ തിളനിലയില്‍ നേരിയ വ്യത്യാസം മാത്രമുള്ളപ്പോള്‍ അവയെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് അംശിക സ്വേദനം.ഉദാഹരണം: എതനോളിന്റെ തിളനില 78°C ഉം മെതനോളിന്റേത് 65°C മാണ്. അതിനാല്‍ ഇവയുടെ മിശ്രിതത്തില്‍നിന്നും ഇവയെ അംശിക സ്വേദനത്തിലൂടെ വേര്‍തിരിക്കാം.
* സെപറേറ്റിങ്ങ് ഫണലുപയോഗിച്ചുള്ള വേര്‍തിരിക്കല്‍: പരസ്പരം കലരാത്തതുംസാന്ദ്രതയില് വ്യത്യാസമുള്ളതുമായ ദ്രാവകങ്ങളെ അവയുടെ മിശ്രിതത്തില്‍നിന്നും സെപറേറ്റിങ്ങ് ഫണലുപയോഗിച്ച് വേര്‍തിരിക്കാം. മണ്ണെണ്ണയും ജലവും അടങ്ങിയ മിശ്രതത്തില്‍നിന്നും അവയെ ഈ രീതിയില്‍ വേര്‍തിരിക്കാം.
* ഉത്പതനം: അമോണിയം ക്ലോറൈഡ്, അയഡിന്‍ തുടങ്ങിയ ഉത്പതന സ്വഭാവമുള്ള ഘടകങ്ങളുടങ്ങിയ മിശ്രിതത്തില്‍ നിന്നും ഈ രീതിയില്‍ ഘടകങ്ങളെ വേര്‍തിരിച്ചചെടുക്കാം.
* സെൻട്രിഫ്യൂഗേഷന്‍: കണികകളുടെ ഭാരവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വേര്‍തിരിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. മിശ്രിതത്തെ ഒരു ടെസ്ട്യൂബിലെടുത്ത് വളരെ വേഗത്തില്‍ കറക്കുന്നു. അപ്പോള്‍ അതിലെ ഭാരം കൂടിയ കണികകള്‍ മിശ്രിതത്തില്‍നിന്നും വേര്‍പെട്ട് വൃത്തകേന്ദ്രത്തില്‍ നിന്നും അകലേക്ക് നീങ്ങും.ക്ലിനിക്കല്‍ ലാബുകളില്‍ രക്തസാമ്പിളുകളില്‍നിന്നും രക്തകോശങ്ങള്‍ വേര്‍തിരിക്കുവാനും, രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന അവക്ഷിപ്തങ്ങളെ വേര്‍തിരിച്ചെടുക്കുവാനും ഈ രീതി ഉപയോഗിക്കാറുണ്ട്.
* ക്രൊമറ്റോഗ്രാഫി: ഒരേലായകത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒന്നിലധികം ലീനങ്ങളെ വേര്‍തിരിക്കുന്ന ഒരുമാര്‍ഗമാണ് ക്രൊമറ്റോഗ്രാഫി. ചായങ്ങളില്‍നിന്നും ഘടകങ്ങളെ വേര്‍തിരിക്കുവാനും രക്തത്തില്‍ കലര്‍ന്നിട്ടുള്ള വിഷാംശം വേര്‍തിരിക്കുന്നതിനും ഈ മാര്‍ഗം ഉപയോഗിക്കുന്നു.
പരിശീലനചോദ്യങ്ങളും ഉത്തരവും1. താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകള്‍ക്ക് നേരെ ഖരം, ദ്രാവകം,വാതകം എന്നിവയില്‍ നിന്നും യോജിച്ചത് എടുത്തെഴുതുക.a. നിശ്ചിത വ്യാപ്തമുണ്ട്. എന്നാല്‍ സ്ഥിരമായ ആകൃതിയില്ല. b. നിശ്ചിത വ്യാപ്തവും സ്ഥിരമായ ആകൃതിയുമുണ്ട്.c. കണികകള്‍ തമ്മിലുള്ള അകലവും അവയുടെ ചലനവും ഏറ്റവും കൂടുതലാകുന്ന പദാര്‍ത്ഥത്തിന്റെ അവസ്ഥd. കണികകള്‍ തമ്മിലുള്ള ആകര്‍ഷണബലം ഏറ്റവും കൂടുതലുള്ള പദാര്‍ത്ഥത്തിന്റെ അവസ്ഥ.e. വ്യാപനനിരക്ക് ഏറ്റവും കൂടതലുള്ള പദാര്‍ത്ഥത്തിന്റെ അവസ്ഥ.ഉത്തരം:a. നിശ്ചിത വ്യാപ്തമുണ്ട്. എന്നാല്‍ സ്ഥിരമായ ആകൃതിയില്ല - ദ്രാവകം.b. നിശ്ചിത വ്യാപ്തവും സ്ഥിരമായ ആകൃതിയുമുണ്ട്. - ഖരം.c. കണികകള്‍ തമ്മിലുള്ള അകലവും അവയുടെ ചലനവും ഏറ്റവും കൂടുതലാകുന്ന പദാര്‍ത്ഥത്തിന്റെ അവസ്ഥ - വാതകം.d. കണികകള്‍ തമ്മിലുള്ള ആകര്‍ഷണബലം ഏറ്റവും കൂടുതലുള്ള പദാര്‍ത്ഥത്തിന്റെ അവസ്ഥ. - ഖരം.e. വ്യാപനനിരക്ക് ഏറ്റവും കൂടതലുള്ള പദാര്‍ത്ഥത്തിന്റെ അവസ്ഥ - വാതകം.
2. താഴെ തന്നിട്ടുള്ളവയിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.i. വാതകം ദ്രാവകാവസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ഊര്‍ജം ...... (കൂടുന്നു / കുറയുന്നു)ii. ഒരു പദാര്‍ത്ഥത്തെ തണുപ്പിക്കുമ്പോള്‍ കണികകളുടെ ചലനവേഗം ........ (കൂടുന്നു/കുറയുന്നു)iii. അവസ്ഥാപരിവര്‍ത്തനത്തിന് കാരണമായ ഊര്‍ജരൂപം ......... ആണ്.iv. ഒരു പദാര്‍ത്ഥം താപം ആഗിരണം ചെയ്യുമ്പോള്‍ കണികകള്‍ തമ്മിലുള്ള അകലം ............ (കൂടുന്നു/കുറയുന്നു)v. ഒരു പദാര്‍ത്ഥം ഖരാവസ്ഥയിലേക്ക്‌മാറുന്ന പ്രക്രിയയാണ്.............. .(സാന്ദ്രീകരണം / ഘനീഭവിക്കല്‍ / ഉത്പതനം)vi. ഒരു വാതകം ദ്രാവകമായിമാറുന്ന പ്രവര്‍ത്തനമാണ്........... (സാന്ദ്രീകരണം /ദ്രവീകരണം / ബാഷ്പീകരണം)vii. ബാഷ്പീകരണം സംഭവിക്കുമ്പോള്‍ പദാര്‍ത്ഥത്തിലെ കണികകളുടെ ഊര്‍ജവും ചലനവേഗവും ...... (കൂടുന്നു/കുറയുന്നു)viii. ഒരു പദാര്‍ത്ഥം ഉത്പതനത്തിനു വിധേയമാകുമ്പോള്‍ പദാര്‍ത്ഥ കണികകള്‍ തമ്മിലുള്ള അകലം ...... (കൂടുന്നു/കുറയുന്നു)ix. ഉത്പതനസ്വഭാവമുള്ള പദാര്‍ത്ഥങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് ..........., ............ എന്നിവ.ഉത്തരം: i. വാതകം ദ്രാവകാവസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ഊര്‍ജം കുറയുന്നു.ii. ഒരു പദാര്‍ത്ഥത്തെ തണുപ്പിക്കുമ്പോള്‍ കണികകളുടെ ചലനവേഗം കുറയുന്നു.iii. അവസ്ഥാപരിവര്‍ത്തനത്തിന് കാരണമായ ഊര്‍ജരൂപം താപം ആണ്.iv. ഒരു പദാര്‍ത്ഥം താപം ആഗിരണം ചെയ്യുമ്പോള്‍ കണികകള്‍ തമ്മിലുള്ള അകലം കൂട്ടന്നു.v. ഒരു പദാര്‍ത്ഥം ഖരാവസ്ഥയിലേക്ക്‌മാറുന്ന പ്രക്രിയയാണ് ഘനീഭവിക്കല്‍.vi. ഒരു വാതകം ദ്രാവകമായിമാറുന്ന പ്രവര്‍ത്തനമാണ് സാന്ദ്രീകരണം.vii. ബാഷ്പീകരണം സംഭവിക്കുമ്പോള്‍ പദാര്‍ത്ഥത്തിലെ കണികകളുടെ ഊര്‍ജവും ചലനവേഗവും കൂടുന്നു.viii. ഒരു പദാര്‍ത്ഥം ഉത്പതനത്തിന് വിധേയമാകുമ്പോള്‍ കണികകള്‍ തമ്മിലുള്ള അകലം കൂടുന്നു.ix. ഉത്പതനസ്വഭാവമുള്ള പദാര്‍ത്ഥങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് കർപ്പൂരം, അയഡിന്‍ എന്നിവ.
3. താഴെ പറയുന്ന പദാര്‍ത്ഥങ്ങളെ ശുദ്ധപദാര്‍ത്ഥങ്ങള്‍, മിശ്രിതങ്ങള്‍ എന്നിങ്ങനെ തരം തിരിക്കുക.ആഭരണ സ്വര്‍ണ്ണം, ജലം, ഉപ്പ്, ഐസ്, പഞ്ചസാര, സോഡാ വാട്ടര്‍, ചായ, വായു, മണ്ണ്.ഉത്തരം: ശുദ്ധപദാര്‍ത്ഥങ്ങള്‍:- ജലം, ഉപ്പ്, ഐസ്, പഞ്ചസാര.മിശ്രിതങ്ങള്‍: - ആഭരണ സ്വര്‍ണ്ണം, സോഡാ വാട്ടര്‍, ചായ, വായു, മണ്ണ്.
4. ഘടകപദാര്‍ത്ഥങ്ങളുടെ സ്വഭാവം അനുസരിച്ചാണ് ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വേര്‍തിരിക്കുന്നതിനുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്നത്.a. ഏതുതരം മിശ്രിതങ്ങളിലാണ് സ്വേദനം ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്.b. അംശികസ്വേദനത്തിലൂടെ വേര്‍തിരിക്കാന്‍ കഴിയുന്ന മിശ്രിതത്തിന് ഒരു ഉദാഹരണമെഴുതുക.c. മണ്ണെണ്ണയും ജലവും ചേര്‍ന്ന മിശ്രിതത്തെ വേര്‍തിരിക്കാന്‍ കഴിയുന്ന സംവിധാനമേത്?d. ജലവും അസറ്റോണും ചേര്‍ന്ന മിശ്രിതം വേര്‍തിരിക്കാന്‍ ഉപയോഗപ്പെടുത്താവുന്ന മാര്‍ഗ്ഗമേത്?e. അമോണിയം ക്ലോറൈഡും മണലും ചേര്‍ന്ന മിശ്രിതത്തില്‍ നിന്നും അമോണിയം ക്ലോറൈഡ് വേര്‍തിരിക്കാനുതകുന്ന മാര്‍ഗം നിര്‍ദേശിക്കുക.ഉത്തരം:a. i. ഘടകങ്ങളിലൊന്ന് ബാഷ്പശീലമുള്ളതും രണ്ടാമത്തേത് ബാഷ്പശീലമില്ലാത്തതുമാകുമ്പോള്‍.ii. ഘടകങ്ങളുടെ തിളനിലയില്‍ വലിയ അന്തരം ഉള്ളപ്പോള്‍.b. എതനോള്‍ - മെതനോള്‍ മിശ്രിതം.c. സെപ്പറേറ്റിങ്ങ് ഫണല്‍.d. സ്വേദനം.e. ഉത്പതനം.
5. തെൈരില്‍നിന്നും വെണ്ണ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് സ്വെന്റിഫ്യൂുഗേഷന്‍.a. ഘടകങ്ങളുടെ എന്തുസവിശേഷതയാണ് സ്വെന്റിഫ്യൂുഗേഷനില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?b. സ്വെന്റിഫ്യൂഗേഷന്‍ പ്രയോജനപ്പെടുത്തുന്നതിന് ഒരുദാഹരണം കൂടിയെഴുതുക.ഉത്തരം:a. കണികകളുടെ മാസിലുള്ള വ്യത്യാസം.b. രക്തത്തില്‍നിന്നും കോശങ്ങളെ വേര്‍തിരിക്കാന്‍.
6. ഒരേ ലായകത്തില്‍ ലയിച്ചിട്ടുള്ള വിവിധങ്ങളായ ലീനങ്ങളെ വേര്‍തിരിക്കുന്ന ഒരുപ്രവര്‍ത്തനത്തിന്റെ ചിത്രമാണ് തന്നിരിക്കുന്നത്. a. ഈ പ്രക്രിയ എന്തുപേരിലാണ് അറിയപ്പെടുന്നത്?b. ഈ മാര്‍ഗം പ്രയോജനപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ക്ക് രണ്ടുദാഹരണങ്ങളെഴുതുക.ഉത്തരം:a. ക്രൊമറ്റോഗ്രാഫി.b. i.രക്തത്തില്‍കലര്‍ന്ന വിഷാംശം കണ്ടെത്താന്‍. ii. ചായത്തില്‍നിന്നും ഘടകങ്ങളെ വേര്‍തിരിക്കാന്‍. 7. താഴെ ഏതാനും മിശ്രിതങ്ങളുടെ പേരെഴുതിയിരിക്കുന്നു. ഇവയിലെ ഘടകങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗവും ആ മാര്‍ഗം തെരഞ്ഞെടുക്കുന്നതിനുള്ള കാരണവുമെഴുതുക.a. പെട്രോളും ഡീസലും. b. ഇരുമ്പുപൊടിയും മണലും. c. ഉപ്പുലായനി.d. കര്‍പ്പൂരവും മണലും.e. ഉപ്പും അമോണിയം ക്ലോറൈഡും.ഉത്തരം:a. പെട്രോളും ഡീസലും - അംശിക സ്വേദനം - തിളനിലയിലെ നേരിയ വൃത്യാസം.b. ഇരുമ്പുപൊടിയും മണലും - കാന്തിക വിഭജനം - കാന്തിക സ്വഭാവത്തിലെ വ്യത്യാസം.c. ഉപ്പുലായനി - സ്വേദനം - ബാഷ്പശീലത്തിലുള്ള വ്യത്യാസം.d. കര്‍പ്പൂരവും മണലും - ഉത്പതനം (കര്‍പ്പൂരം ഉത്പതന സ്വഭാവം കാണിക്കുന്ന പദാര്‍ത്ഥമാണ്.)e. ഉപ്പും അമോണിയം ക്ലോറൈഡും - ഉത്പതനം (അമോണിയം ക്ലോറൈഡ് ഉത്പതന സ്വഭാവം കാണിക്കുന്ന പദാർത്ഥമാണ്).
8. താഴെ പറയുന്ന സാഹചര്യങ്ങളിലെ പ്രതിഭാസങ്ങളെ തിരിച്ചറിയുക.a. ഒരു കപ്പില്‍ ഐസെടുത്തുവയ്ക്കുമ്പോള്‍ കപ്പിന്റെ പുറത്ത് ജലകണങ്ങളുണ്ടാകുന്നു.b. തുറന്നുവച്ച കുപ്പിയിലെ പെട്രോള്‍ അപ്രത്യക്ഷമാകുന്നു.c. ഫ്രീസറിലിരിക്കുന്ന വെള്ളം ഉറച്ച് കട്ടയാകുന്നു.ഉത്തരം: a. ഒരു കപ്പില്‍ ഐസെടുത്തുവയ്ക്കുമ്പോള്‍ കപ്പിന്റെ പുറത്ത് ജലകണങ്ങളുണ്ടാകുന്നു - സാന്ദ്രീകരണം.b. തുറന്നുവച്ച കുപ്പിയിലെ പെട്രോള്‍ അപ്രത്യക്ഷമാകുന്നു. - ബാഷ്പീകരണം.c. ഫ്രീസറിലിരിക്കുന്ന വെള്ളം ഉറച്ച് കട്ടയാകുന്നു - ഘനീഭവിക്കല്‍.
9. സാധാരണ ജലത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള ലവണങ്ങളെ നീക്കം ചെയ്ത് ശുദ്ധീകരിച്ച ജലമാണ് കുത്തിവയ്‌പിന് ഉപയോഗിക്കുന്നത്. a. ശുദ്ധീകരിച്ച ഈ ജലം എന്തുപേരിലാണ് അറിയപ്പെടുന്നത്?b. ഏതുരീതിയിലാണ് ഇതിനെ ശുദ്ധീകരിച്ചെടുക്കുന്നത്?ഉത്തരം: a. ഡിസ്റ്റില്‍ഡ്‌വാട്ടര്‍.b. സ്വേദനം.
10. ഒരു ബീക്കറിൽ ജലമെടുത്ത് രണ്ടോ മൂന്നോ പൊട്ടാസ്യം പെർമാംഗനേറ്റ് തരികൾ ഇടുന്നു .(a) നിരീക്ഷണം എഴുതുക.(b) 'ലായനിയില്‍ പൊട്ടാസ്യം പെർമാംഗനേറ്റ് ലയിച്ചുചേര്‍ന്നിട്ടുണ്ടെങ്കിലും കണികകൾ കാണാന്‍ കഴിയാത്തതുകൊണ്ട്?ഉത്തരം: (a) ജലത്തിന്റ നിറം മാറുന്നു. (പിങ്ക് നിറമാകുന്നു )(b) പൊട്ടാസ്യം പെർമാംഗനേറ്റ് നഗ്നനേത്രങ്ങൾക്ക് കാണാന്‍ കഴിയാത്തത്ര സൂക്ഷ്മകണികകളാല്‍ നിർമ്മിതമാണ്.
11. കർപ്പൂരവും ഗ്ലാസ് പൊടിയും കലർന്ന മിശ്രിതത്തിൽ നിന്നും ഘടകങ്ങളെ വേർതിരിക്കാൻ ഉത്പതനം എന്ന പ്രക്രിയ ഉപയോഗിക്കുന്നു .എന്നാൽ ഇരുമ്പ് പൊടിയും ഗ്ലാസ് പൊടിയും കലർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കാൻ ഈ മാർഗ്ഗം ഉപയോഗിക്കാൻ കഴിയുമോ ? കാരണമെന്ത് ?ഉത്തരം: ഇല്ല, കാരണം ഇരുമ്പ് ,ഗ്ലാസ് എന്നിവ ഉത്പതന സ്വഭാവം ഇല്ലാത്തവയാണ്.
12. a) ഉപ്പുവെള്ളത്തില്‍ നിന്ന് ശുദ്ധജലം നിർമ്മിക്കാന്‍ ഏതു പ്രക്രിയയാണ് ഉപയോഗിക്കുന്നത്?b) ഈ രീതി ഉപയോഗപ്പെടുത്താനുള്ള കാരണമെന്ത്?ഉത്തരം: a) സ്വേദനംb) ഉപ്പിന് ബാഷ്പശീലം ഇല്ലാത്തതിനാല്‍
Basic Science Textbooks (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
Textbooks Solution for Class 8th Chemistry (Malayalam Medium) | Text Books Solution Chemistry (Malayalam Medium) Chapter 01 Properties of Matter
SCERT Solutions for Class 8 Chemistry Chapterwise
Class 8 Chemistry Questions and Answers
Chapter 01 പദാർത്ഥസ്വഭാവം
* നമുക്ക് ചുറ്റുമുള്ള വസ്‌തുക്കളെല്ലാം വ്യത്യസ്തങ്ങളായ പദാര്‍ത്ഥങ്ങള്‍കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സാധാരണയായി ഈ പദാര്‍ത്ഥങ്ങള്‍ ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ മൂന്ന് അവസ്ഥകളിലാണ് കാണപ്പെടുന്നത്.
ദ്രവ്യം: സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും മാസുള്ളതുമായ എന്തിനെയും ദ്രവ്യം എന്ന്‌വിളിക്കുന്നു.
* അതിസൂക്ഷകണികകള്‍കൊണ്ടാണ് എല്ലാപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഈ കണികളുടെ സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നു.
i. ഈ കണികകള്‍ക്ക് പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടായിരിക്കും.
ii. കണികകള്‍ തമ്മില്‍ അകലമുണ്ട്.
iii. ഈ കണികകള്‍ നിരന്തര ചലനത്തിലാണ്.
iv, കണികള്‍ പരസ്പരം ആകര്‍ഷിക്കുന്നു.
വിവിധ അവസ്ഥകളിലുള്ള പദാര്‍ത്ഥങ്ങളില്‍ ഈ കണികകളുടെ സവിശേഷതകള്‍ വ്യത്യസ്തമാണ്. ഖരവസ്തുക്കളിലെ കണികകള്‍ വളരെ അടുത്തടുത്തായാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.
ദ്രാവകങ്ങളില്‍ അവയുടെ അകലം ഖരപദാര്‍ത്ഥങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ വാതകങ്ങളില്‍ ഈ കണികകള്‍ തമ്മിലുള്ള അകലം വളരെക്കൂടുകലാണ്. ഖര - ദ്രാവക - വാതകാവസ്ഥകളിലെ കണികാക്രമീകരണം ചിത്രീകരിച്ചിരിക്കുന്നു.
* അവസ്ഥാപരിവര്‍ത്തനം: ചൂടാക്കിയോ തണുപ്പിച്ചോ ഒരുപദാര്‍ത്ഥത്തെ ഒരവസ്ഥയില്‍നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റാന്‍ കഴിയും. ഇവിടെ അവസ്ഥാപരിവര്‍ത്തനത്തിന് കാരണമായ ഊര്‍ജരൂപം താപമാണ്. അവസ്ഥാപരിവര്‍ത്തനം സൂചിപ്പിക്കുന്ന ഫ്ലോചാര്‍ട്ട് താഴെ കൊടുത്തിരിക്കുന്നു.
* ഒരുപദാര്‍ത്ഥത്തെ ചൂടാക്കുമ്പോള്‍ അത് താപത്തെ ആഗിരണം ചെയ്യുകയും തല്‍ഫലമായി അതിലെ കണികകള്‍ക്ക് താഴെപറയുന്ന മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.
• ഊര്‍ജം വര്‍ധിക്കുന്നു
• കണികകള്‍ തമ്മിലുള്ള അകലം കൂടുന്നു.
• ചലനവേഗം കൂടുന്നു.
• കണികകള്‍ തമ്മിലുള്ള ആകര്‍ഷണം കുറയുന്നു.
* ഉത്പതനം: സാധാരണയായി ഒരു ഖരപദാര്‍ത്ഥം ചൂടാക്കിയാല്‍ അത് ദ്രാവാകമായി മാറിയതിന്ശേഷമാണ് വാതകാവസ്ഥയിലെത്തുന്നത്. എന്നാല്‍ ചില ഖരവസ്തുക്കള്‍ നേരിട്ട് വാതകമായി മാറും. ഇത്തരത്തില്‍ ഒരു ഖരപദാര്‍ത്ഥം ചൂടാക്കുന്മോശ നേരിട്ട് വാതകമായി മാറുന്ന പ്രവര്‍ത്തനമാണ് ഉത്പതനം.
കര്‍പ്പൂരം, പാറ്റഗുളിക, അയഡിന്‍ എന്നിവ ഇത്തരത്തില്‍ ഉത്പതനത്തിന് വിധേയമാകുന്ന പദാര്‍ത്ഥങ്ങളാണ്.
* ഘനീഭവിക്കല്‍: ദ്രാവകമോ അല്ലെങ്കില്‍ വാതകമോ ഖരമായി മാറുന്ന പ്രവര്‍ത്തനമാണ് ഘനീഭവിക്കല്‍.
ഉദാഹരണം:- ജലം ഉറച്ച് ഐസാകുന്ന പ്രവര്‍ത്തനം.
* ദ്രവീകരണം: ഒരു ഖരവസ്തു ദ്രാവകമായി മാറുന്നതാണ് ദ്രവീകരണം. ഉദാഹരണം:- ഐസ് ഉരുകി ജലമാകുന്നത്.
* സാന്ദ്രീകരണം: വാതകം ദ്രാവകമായി മാറുന്നതാണ് സാന്ദ്രീകരണം.
ഉദാഹരണം:- തുഷാരബിന്ദുക്കളുണ്ടാകുന്നത്.
* ബാഷ്പീകരണം: ദ്രാവകം വാതകമായിമാറുന്ന പ്രവര്‍ത്തനത്തെ ബാഷ്പീകരണമെന്ന് വിളിക്കുന്നു.
ഉദാഹരണം:- ജലം നീരാവിയാകുന്നത്.
* അവസ്ഥാപരിവര്‍ത്തനം മൂലമുണ്ടാകുന്ന മാറ്റങ്ങള്‍.
* വ്യാപനം: ചലനസ്വാതന്ത്ര്യമുള്ള പദാര്‍ത്ഥകണികകള്‍ സ്വയമേവ പരസ്പരം കലരുന്നതിനെയാണ് വ്യാപനമെന്ന് പറയുന്നത്. എരിയുന്ന ചന്ദനത്തിരി, പൂക്കള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഗന്ധം ചുറ്റുപാടും പരക്കുന്നത് വ്യാപനംമൂലമാണ്. താപനില കൂടുമ്പോള്‍ വ്യാപനനിരക്കും കൂടും. വാതകപദാര്‍ത്ഥങ്ങളിലെ കണികകള്‍ക്ക് ദ്രാവകകണികളേക്കാള്‍ ചലനസ്വാതന്ത്ര്യം കൂടുതലായതിനാല്‍ വാതകങ്ങളില്‍ വ്യാപനനിരക്ക് വളരെക്കൂടുതലാണ്. അതുപോലെ ഖരവസ്തുക്കളിലെ കണികകള്‍ക്ക് ചലനസ്വാതന്ത്ര്യം വളരെക്കുറവായതിനാല്‍ ഖരപദാര്‍ത്ഥങ്ങളിൽ വ്യാപനം നടക്കുന്നില്ല.
* ശുദ്ധപദാര്‍ത്ഥങ്ങളും മിശ്രിതങ്ങളും.
ഒരേ ഇനം കണികകളാള്‍ നിര്‍മ്മിതമായ പദാര്‍ത്ഥങ്ങളാണ് ശുദ്ധപദാര്‍ത്ഥങ്ങള്‍.
ഉദാഹരണം:- ജലം, പഞ്ചസാര, ഉപ്പ്.
ഒരുനുള്ള് പഞ്ഞസാരയെടുത്താല്‍ അതില്‍ പഞ്ചസാരയുടെ ഗുണങ്ങളോടുകൂടിയ കണികകള്‍ മാത്രമേ ഉണ്ടാകൂ.
വ്യത്യസ്ത ഗുണങ്ങളോടുകൂടിയ കണികകളുള്ള പദാര്‍ത്ഥങ്ങളാണ്‌മിശ്രിതങ്ങള്‍.
ഉദാഹരണം: ഉപ്പുവെള്ളം. ഇതില്‍ ഉപ്പിന്റെയും, ജലത്തിന്റെയും കണികകള്‍ അടങ്ങിയിട്ടുണ്ട്.
സോഡാ വാട്ടര്‍, ആഭരണസ്വര്‍ണ്ണം, നാരങ്ങാവെള്ളം, ചായ, വായു, മണ്ണ് എന്നിവയെല്ലാം മിശ്രിതങ്ങളാണ്.
* മിശ്രിതത്തിലെ ഘടകങ്ങളെ വേര്‍തിരിക്കല്‍.
നമ്മുടെ നിത്യജീവിതത്തില്‍ പലസന്ദര്‍ഭങ്ങളിലും മിശ്രിതങ്ങളിലെ ഘടകങ്ങളെ വേര്‍തിരിക്കേണ്ടിവരാറുണ്ട്.
ഉദാഹരണം: നെല്ലില്‍നിന്നും പതിര് നീക്കല്‍, ചായയില്‍നിന്നും ചായച്ചണ്ടി അരിച്ചുമാറ്റല്‍.
മിശ്രിതത്തിലെ ഘടകങ്ങളുടെ സ്വഭാവം അടിസ്ഥാനമാക്കിയാണ് ഘടകങ്ങളെ വേര്‍തിരിക്കുന്നതിനുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്നത്.
ഉദാഹരണം. 1. ചായയില്‍നിന്നും ചായച്ചണ്ടി അരിച്ചുമാറ്റുമ്പോള്‍ കണികകളുടെ വലിപ്പവ്യത്യാസമാണ് പ്രയോജനപ്പെടുത്തുന്നത്.
2. അലൂമിനിയം പൊടിയും ഇരുമ്പ് പൊടിയും ചേര്‍ന്ന മിശ്രിതത്തില്‍നിന്നും കാന്തം ഉപയോഗിച്ച് ഘടകങ്ങളെ വേര്‍ തിരിക്കാം. ഇവിടെ ഘടകങ്ങളുടെ കാന്തിക സ്വഭാവത്തിലുള്ള വ്യത്യാസമാണ് ഉപയോഗപ്പെടുത്തുന്നത്.
3. സ്വേദനപ്രക്രിയയിലൂടെ ഉപ്പുവെള്ളത്തില്‍നിന്നും ഉപ്പും വെള്ളവും വേര്‍തിരിക്കുന്നത് അവയുടെ ബാഷ്പശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തിയാണ്.
4. പതിരിന് നെല്ലിനേക്കാള്‍ ഭാരം കുറവായതിനാല്‍ പാറ്റി (വീശി)നെല്ലും പതിരും വേര്‍തിരിക്കുന്നു.
* സ്വേദനം: മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പശീലമുള്ളതും രണ്ടാമത്തേത്
ബാഷ്പശീലമില്ലാത്തതുമായാല്‍ സ്വേദനപ്രക്രിയയിലൂടെ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാം. അതുപോലെ ഘടകങ്ങളുടെ തിളനിലയില്‍ വലിയ അന്തരം ഉള്ളപ്പോഴും ഈ മാര്‍ഗം അവലംബിക്കാം.
ഉദാഹരണം. 1:- ഉപ്പുവെള്ളത്തിലെ ജലം ബാഷ്പശീലമുള്ളതും ഉപ്പ് ബാഷ്പശീലം ഇല്ലാത്തതുമായ പദാര്‍ത്ഥമായതിനാല്‍ സ്വേദനം ചെയ്ത് അവയെ വേര്‍തിരിച്ചെടുക്കാം.
ഉദാഹരണം.2:- അസറ്റോണിന്റെ തിളനില 56°C ഉം ജലത്തിന്റെത് 100°C ഉം ആണ്. പരസ്പരം ലയിക്കുന്ന ഇവയുടെ മിശ്രിതത്തില്‍നിന്നും, സ്വേദനം ചെയ്ത് ജലവും അസറ്റോണും വേര്‍തിരിക്കാം.
ഇഞ്ചക്ഷനും സ്റ്റോറേജ് ബാറ്ററികളിലും മറ്റും ഉപയോഗിക്കുന്ന ഡിസ്റ്റില്‍ഡ് വാട്ടര്‍ നിര്‍മ്മിക്കുന്നത് ഈ മാര്‍ഗം ഉപയോഗിച്ചാണ്.
* അംശികസ്വേദനം: ഘടകങ്ങളുടെ തിളനിലയില്‍ നേരിയ വ്യത്യാസം മാത്രമുള്ളപ്പോള്‍ അവയെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് അംശിക സ്വേദനം.
ഉദാഹരണം: എതനോളിന്റെ തിളനില 78°C ഉം മെതനോളിന്റേത് 65°C മാണ്. അതിനാല്‍ ഇവയുടെ മിശ്രിതത്തില്‍നിന്നും ഇവയെ അംശിക സ്വേദനത്തിലൂടെ വേര്‍തിരിക്കാം.
* സെപറേറ്റിങ്ങ് ഫണലുപയോഗിച്ചുള്ള വേര്‍തിരിക്കല്‍: പരസ്പരം കലരാത്തതും
സാന്ദ്രതയില്‍ വ്യത്യാസമുള്ളതുമായ ദ്രാവകങ്ങളെ അവയുടെ മിശ്രിതത്തില്‍നിന്നും സെപറേറ്റിങ്ങ് ഫണലുപയോഗിച്ച് വേര്‍തിരിക്കാം. മണ്ണെണ്ണയും ജലവും അടങ്ങിയ മിശ്രതത്തില്‍നിന്നും അവയെ ഈ രീതിയില്‍ വേര്‍തിരിക്കാം.
* ഉത്പതനം: അമോണിയം ക്ലോറൈഡ്, അയഡിന്‍ തുടങ്ങിയ ഉത്പതന സ്വഭാവമുള്ള ഘടകങ്ങളുടങ്ങിയ മിശ്രിതത്തില്‍ നിന്നും ഈ രീതിയില്‍ ഘടകങ്ങളെ വേര്‍തിരിച്ചചെടുക്കാം.
* സെൻട്രിഫ്യൂഗേഷന്‍: കണികകളുടെ ഭാരവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വേര്‍തിരിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. മിശ്രിതത്തെ ഒരു ടെസ്ട്യൂബിലെടുത്ത് വളരെ വേഗത്തില്‍ കറക്കുന്നു. അപ്പോള്‍ അതിലെ ഭാരം കൂടിയ കണികകള്‍ മിശ്രിതത്തില്‍നിന്നും വേര്‍പെട്ട് വൃത്തകേന്ദ്രത്തില്‍ നിന്നും അകലേക്ക് നീങ്ങും.
ക്ലിനിക്കല്‍ ലാബുകളില്‍ രക്തസാമ്പിളുകളില്‍നിന്നും രക്തകോശങ്ങള്‍ വേര്‍തിരിക്കുവാനും, രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന അവക്ഷിപ്തങ്ങളെ വേര്‍തിരിച്ചെടുക്കുവാനും ഈ രീതി ഉപയോഗിക്കാറുണ്ട്.
* ക്രൊമറ്റോഗ്രാഫി: ഒരേലായകത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒന്നിലധികം ലീനങ്ങളെ വേര്‍തിരിക്കുന്ന ഒരുമാര്‍ഗമാണ് ക്രൊമറ്റോഗ്രാഫി. ചായങ്ങളില്‍നിന്നും ഘടകങ്ങളെ വേര്‍തിരിക്കുവാനും രക്തത്തില്‍ കലര്‍ന്നിട്ടുള്ള വിഷാംശം വേര്‍തിരിക്കുന്നതിനും ഈ മാര്‍ഗം ഉപയോഗിക്കുന്നു.
പരിശീലനചോദ്യങ്ങളും ഉത്തരവും
1. താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകള്‍ക്ക് നേരെ ഖരം, ദ്രാവകം,വാതകം എന്നിവയില്‍ നിന്നും യോജിച്ചത് എടുത്തെഴുതുക.
a. നിശ്ചിത വ്യാപ്തമുണ്ട്. എന്നാല്‍ സ്ഥിരമായ ആകൃതിയില്ല.
b. നിശ്ചിത വ്യാപ്തവും സ്ഥിരമായ ആകൃതിയുമുണ്ട്.
c. കണികകള്‍ തമ്മിലുള്ള അകലവും അവയുടെ ചലനവും ഏറ്റവും കൂടുതലാകുന്ന പദാര്‍ത്ഥത്തിന്റെ അവസ്ഥ
d. കണികകള്‍ തമ്മിലുള്ള ആകര്‍ഷണബലം ഏറ്റവും കൂടുതലുള്ള പദാര്‍ത്ഥത്തിന്റെ അവസ്ഥ.
e. വ്യാപനനിരക്ക് ഏറ്റവും കൂടതലുള്ള പദാര്‍ത്ഥത്തിന്റെ അവസ്ഥ.
ഉത്തരം:
a. നിശ്ചിത വ്യാപ്തമുണ്ട്. എന്നാല്‍ സ്ഥിരമായ ആകൃതിയില്ല - ദ്രാവകം.
b. നിശ്ചിത വ്യാപ്തവും സ്ഥിരമായ ആകൃതിയുമുണ്ട്. - ഖരം.
c. കണികകള്‍ തമ്മിലുള്ള അകലവും അവയുടെ ചലനവും ഏറ്റവും കൂടുതലാകുന്ന പദാര്‍ത്ഥത്തിന്റെ അവസ്ഥ - വാതകം.
d. കണികകള്‍ തമ്മിലുള്ള ആകര്‍ഷണബലം ഏറ്റവും കൂടുതലുള്ള പദാര്‍ത്ഥത്തിന്റെ അവസ്ഥ. - ഖരം.
e. വ്യാപനനിരക്ക് ഏറ്റവും കൂടതലുള്ള പദാര്‍ത്ഥത്തിന്റെ അവസ്ഥ - വാതകം.
2. താഴെ തന്നിട്ടുള്ളവയിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
i. വാതകം ദ്രാവകാവസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ഊര്‍ജം ...... (കൂടുന്നു / കുറയുന്നു)
ii. ഒരു പദാര്‍ത്ഥത്തെ തണുപ്പിക്കുമ്പോള്‍ കണികകളുടെ ചലനവേഗം ........ (കൂടുന്നു/കുറയുന്നു)
iii. അവസ്ഥാപരിവര്‍ത്തനത്തിന് കാരണമായ ഊര്‍ജരൂപം ......... ആണ്.
iv. ഒരു പദാര്‍ത്ഥം താപം ആഗിരണം ചെയ്യുമ്പോള്‍ കണികകള്‍ തമ്മിലുള്ള അകലം ............ (കൂടുന്നു/കുറയുന്നു)
v. ഒരു പദാര്‍ത്ഥം ഖരാവസ്ഥയിലേക്ക്‌മാറുന്ന പ്രക്രിയയാണ്.............. .(സാന്ദ്രീകരണം / ഘനീഭവിക്കല്‍ / ഉത്പതനം)
vi. ഒരു വാതകം ദ്രാവകമായിമാറുന്ന പ്രവര്‍ത്തനമാണ്........... (സാന്ദ്രീകരണം /ദ്രവീകരണം / ബാഷ്പീകരണം)
vii. ബാഷ്പീകരണം സംഭവിക്കുമ്പോള്‍ പദാര്‍ത്ഥത്തിലെ കണികകളുടെ ഊര്‍ജവും ചലനവേഗവും ...... (കൂടുന്നു/കുറയുന്നു)
viii. ഒരു പദാര്‍ത്ഥം ഉത്പതനത്തിനു വിധേയമാകുമ്പോള്‍ പദാര്‍ത്ഥ കണികകള്‍ തമ്മിലുള്ള അകലം ...... (കൂടുന്നു/കുറയുന്നു)
ix. ഉത്പതനസ്വഭാവമുള്ള പദാര്‍ത്ഥങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് ..........., ............ എന്നിവ.
ഉത്തരം:
i. വാതകം ദ്രാവകാവസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ഊര്‍ജം കുറയുന്നു.
ii. ഒരു പദാര്‍ത്ഥത്തെ തണുപ്പിക്കുമ്പോള്‍ കണികകളുടെ ചലനവേഗം കുറയുന്നു.
iii. അവസ്ഥാപരിവര്‍ത്തനത്തിന് കാരണമായ ഊര്‍ജരൂപം താപം ആണ്.
iv. ഒരു പദാര്‍ത്ഥം താപം ആഗിരണം ചെയ്യുമ്പോള്‍ കണികകള്‍ തമ്മിലുള്ള അകലം കൂട്ടന്നു.
v. ഒരു പദാര്‍ത്ഥം ഖരാവസ്ഥയിലേക്ക്‌മാറുന്ന പ്രക്രിയയാണ് ഘനീഭവിക്കല്‍.
vi. ഒരു വാതകം ദ്രാവകമായിമാറുന്ന പ്രവര്‍ത്തനമാണ് സാന്ദ്രീകരണം.
vii. ബാഷ്പീകരണം സംഭവിക്കുമ്പോള്‍ പദാര്‍ത്ഥത്തിലെ കണികകളുടെ ഊര്‍ജവും ചലനവേഗവും കൂടുന്നു.
viii. ഒരു പദാര്‍ത്ഥം ഉത്പതനത്തിന് വിധേയമാകുമ്പോള്‍ കണികകള്‍ തമ്മിലുള്ള അകലം കൂടുന്നു.
ix. ഉത്പതനസ്വഭാവമുള്ള പദാര്‍ത്ഥങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് കർപ്പൂരം, അയഡിന്‍ എന്നിവ.
3. താഴെ പറയുന്ന പദാര്‍ത്ഥങ്ങളെ ശുദ്ധപദാര്‍ത്ഥങ്ങള്‍, മിശ്രിതങ്ങള്‍ എന്നിങ്ങനെ തരം തിരിക്കുക.
ആഭരണ സ്വര്‍ണ്ണം, ജലം, ഉപ്പ്, ഐസ്, പഞ്ചസാര, സോഡാ വാട്ടര്‍, ചായ, വായു, മണ്ണ്.
ഉത്തരം:
ശുദ്ധപദാര്‍ത്ഥങ്ങള്‍:- ജലം, ഉപ്പ്, ഐസ്, പഞ്ചസാര.
മിശ്രിതങ്ങള്‍: - ആഭരണ സ്വര്‍ണ്ണം, സോഡാ വാട്ടര്‍, ചായ, വായു, മണ്ണ്.
4. ഘടകപദാര്‍ത്ഥങ്ങളുടെ സ്വഭാവം അനുസരിച്ചാണ് ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വേര്‍തിരിക്കുന്നതിനുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്നത്.
a. ഏതുതരം മിശ്രിതങ്ങളിലാണ് സ്വേദനം ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്.
b. അംശികസ്വേദനത്തിലൂടെ വേര്‍തിരിക്കാന്‍ കഴിയുന്ന മിശ്രിതത്തിന് ഒരു ഉദാഹരണമെഴുതുക.
c. മണ്ണെണ്ണയും ജലവും ചേര്‍ന്ന മിശ്രിതത്തെ വേര്‍തിരിക്കാന്‍ കഴിയുന്ന സംവിധാനമേത്?
d. ജലവും അസറ്റോണും ചേര്‍ന്ന മിശ്രിതം വേര്‍തിരിക്കാന്‍ ഉപയോഗപ്പെടുത്താവുന്ന മാര്‍ഗ്ഗമേത്?
e. അമോണിയം ക്ലോറൈഡും മണലും ചേര്‍ന്ന മിശ്രിതത്തില്‍ നിന്നും അമോണിയം ക്ലോറൈഡ് വേര്‍തിരിക്കാനുതകുന്ന മാര്‍ഗം നിര്‍ദേശിക്കുക.
ഉത്തരം:
a. i. ഘടകങ്ങളിലൊന്ന് ബാഷ്പശീലമുള്ളതും രണ്ടാമത്തേത് ബാഷ്പശീലമില്ലാത്തതുമാകുമ്പോള്‍.
ii. ഘടകങ്ങളുടെ തിളനിലയില്‍ വലിയ അന്തരം ഉള്ളപ്പോള്‍.
b. എതനോള്‍ - മെതനോള്‍ മിശ്രിതം.
c. സെപ്പറേറ്റിങ്ങ് ഫണല്‍.
d. സ്വേദനം.
e. ഉത്പതനം.
5. തെൈരില്‍നിന്നും വെണ്ണ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് സ്വെന്റിഫ്യൂുഗേഷന്‍.
a. ഘടകങ്ങളുടെ എന്തുസവിശേഷതയാണ് സ്വെന്റിഫ്യൂുഗേഷനില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
b. സ്വെന്റിഫ്യൂഗേഷന്‍ പ്രയോജനപ്പെടുത്തുന്നതിന് ഒരുദാഹരണം കൂടിയെഴുതുക.
ഉത്തരം:
a. കണികകളുടെ മാസിലുള്ള വ്യത്യാസം.
b. രക്തത്തില്‍നിന്നും കോശങ്ങളെ വേര്‍തിരിക്കാന്‍.
6. ഒരേ ലായകത്തില്‍ ലയിച്ചിട്ടുള്ള വിവിധങ്ങളായ ലീനങ്ങളെ വേര്‍തിരിക്കുന്ന ഒരുപ്രവര്‍ത്തനത്തിന്റെ ചിത്രമാണ് തന്നിരിക്കുന്നത്.
a. ഈ പ്രക്രിയ എന്തുപേരിലാണ് അറിയപ്പെടുന്നത്?
b. ഈ മാര്‍ഗം പ്രയോജനപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ക്ക് രണ്ടുദാഹരണങ്ങളെഴുതുക.
ഉത്തരം:
a. ക്രൊമറ്റോഗ്രാഫി.
b. i.രക്തത്തില്‍കലര്‍ന്ന വിഷാംശം കണ്ടെത്താന്‍. ii. ചായത്തില്‍നിന്നും ഘടകങ്ങളെ വേര്‍തിരിക്കാന്‍.
7. താഴെ ഏതാനും മിശ്രിതങ്ങളുടെ പേരെഴുതിയിരിക്കുന്നു. ഇവയിലെ ഘടകങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗവും ആ മാര്‍ഗം തെരഞ്ഞെടുക്കുന്നതിനുള്ള കാരണവുമെഴുതുക.
a. പെട്രോളും ഡീസലും.
b. ഇരുമ്പുപൊടിയും മണലും.
c. ഉപ്പുലായനി.
d. കര്‍പ്പൂരവും മണലും.
e. ഉപ്പും അമോണിയം ക്ലോറൈഡും.
ഉത്തരം:
a. പെട്രോളും ഡീസലും - അംശിക സ്വേദനം - തിളനിലയിലെ നേരിയ വൃത്യാസം.
b. ഇരുമ്പുപൊടിയും മണലും - കാന്തിക വിഭജനം - കാന്തിക സ്വഭാവത്തിലെ വ്യത്യാസം.
c. ഉപ്പുലായനി - സ്വേദനം - ബാഷ്പശീലത്തിലുള്ള വ്യത്യാസം.
d. കര്‍പ്പൂരവും മണലും - ഉത്പതനം (കര്‍പ്പൂരം ഉത്പതന സ്വഭാവം കാണിക്കുന്ന പദാര്‍ത്ഥമാണ്.)
e. ഉപ്പും അമോണിയം ക്ലോറൈഡും - ഉത്പതനം (അമോണിയം ക്ലോറൈഡ് ഉത്പതന സ്വഭാവം കാണിക്കുന്ന പദാർത്ഥമാണ്).
8. താഴെ പറയുന്ന സാഹചര്യങ്ങളിലെ പ്രതിഭാസങ്ങളെ തിരിച്ചറിയുക.
a. ഒരു കപ്പില്‍ ഐസെടുത്തുവയ്ക്കുമ്പോള്‍ കപ്പിന്റെ പുറത്ത് ജലകണങ്ങളുണ്ടാകുന്നു.
b. തുറന്നുവച്ച കുപ്പിയിലെ പെട്രോള്‍ അപ്രത്യക്ഷമാകുന്നു.
c. ഫ്രീസറിലിരിക്കുന്ന വെള്ളം ഉറച്ച് കട്ടയാകുന്നു.
ഉത്തരം:
a. ഒരു കപ്പില്‍ ഐസെടുത്തുവയ്ക്കുമ്പോള്‍ കപ്പിന്റെ പുറത്ത് ജലകണങ്ങളുണ്ടാകുന്നു - സാന്ദ്രീകരണം.
b. തുറന്നുവച്ച കുപ്പിയിലെ പെട്രോള്‍ അപ്രത്യക്ഷമാകുന്നു. - ബാഷ്പീകരണം.
c. ഫ്രീസറിലിരിക്കുന്ന വെള്ളം ഉറച്ച് കട്ടയാകുന്നു - ഘനീഭവിക്കല്‍.
9. സാധാരണ ജലത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള ലവണങ്ങളെ നീക്കം ചെയ്ത് ശുദ്ധീകരിച്ച ജലമാണ് കുത്തിവയ്‌പിന് ഉപയോഗിക്കുന്നത്.
a. ശുദ്ധീകരിച്ച ഈ ജലം എന്തുപേരിലാണ് അറിയപ്പെടുന്നത്?
b. ഏതുരീതിയിലാണ് ഇതിനെ ശുദ്ധീകരിച്ചെടുക്കുന്നത്?
ഉത്തരം:
a. ഡിസ്റ്റില്‍ഡ്‌വാട്ടര്‍.
b. സ്വേദനം.
10. ഒരു ബീക്കറിൽ ജലമെടുത്ത് രണ്ടോ മൂന്നോ പൊട്ടാസ്യം പെർമാംഗനേറ്റ് തരികൾ ഇടുന്നു .
(a) നിരീക്ഷണം എഴുതുക.
(b) 'ലായനിയില്‍ പൊട്ടാസ്യം പെർമാംഗനേറ്റ് ലയിച്ചുചേര്‍ന്നിട്ടുണ്ടെങ്കിലും കണികകൾ കാണാന്‍ കഴിയാത്തതുകൊണ്ട്?
ഉത്തരം:
(a) ജലത്തിന്റ നിറം മാറുന്നു. (പിങ്ക് നിറമാകുന്നു )
(b) പൊട്ടാസ്യം പെർമാംഗനേറ്റ് നഗ്നനേത്രങ്ങൾക്ക് കാണാന്‍ കഴിയാത്തത്ര സൂക്ഷ്മകണികകളാല്‍ നിർമ്മിതമാണ്.
11. കർപ്പൂരവും ഗ്ലാസ് പൊടിയും കലർന്ന മിശ്രിതത്തിൽ നിന്നും ഘടകങ്ങളെ വേർതിരിക്കാൻ ഉത്പതനം എന്ന പ്രക്രിയ ഉപയോഗിക്കുന്നു .
എന്നാൽ ഇരുമ്പ് പൊടിയും ഗ്ലാസ് പൊടിയും കലർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കാൻ ഈ മാർഗ്ഗം ഉപയോഗിക്കാൻ കഴിയുമോ ? കാരണമെന്ത് ?
ഉത്തരം: ഇല്ല, കാരണം ഇരുമ്പ് ,ഗ്ലാസ് എന്നിവ ഉത്പതന സ്വഭാവം ഇല്ലാത്തവയാണ്.
12. a) ഉപ്പുവെള്ളത്തില്‍ നിന്ന് ശുദ്ധജലം നിർമ്മിക്കാന്‍ ഏതു പ്രക്രിയയാണ് ഉപയോഗിക്കുന്നത്?
b) ഈ രീതി ഉപയോഗപ്പെടുത്താനുള്ള കാരണമെന്ത്?
ഉത്തരം:
a) സ്വേദനം
b) ഉപ്പിന് ബാഷ്പശീലം ഇല്ലാത്തതിനാല്‍
Basic Science Textbooks (pdf) - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments