Class 7 കേരള പാഠാവലി Chapter 01 - അളകനന്ദയിലെ വെള്ളാരം കല്ലുകൾ - ചോദ്യോത്തരങ്ങൾ
അളകാനന്ദയിലെ വെള്ളാരം കല്ലുകൾ - Questions and Answers & Model Questions
ഓർമ്മയുടെ ജാലകം
* “യാത്ര ചെയ്ത് വളരെ കഴിഞ്ഞായിരുന്നു ആ കവിത രചിച്ചത്.” - അജന്താഗുഹയിലെ ഏത് അനുഭവമാണ് അത്രയും നാൾ മനസ്സിൽ മായാതെ കിടന്നത്? എന്താവാം അതിനു കാരണം?
- അജന്താഗുഹയിൽ ആറടിപ്പൊക്കത്തിലുള്ള ബുദ്ധന്റെ ബുദ്ധന്റെ ആറടി
പ്പൊക്കത്തിലുള്ള പൂര്‍ണകായ വിഗ്രഹമുണ്ട്. നാലുമണി കഴിഞ്ഞാൽ സൂര്യപ്രകാശം വന്ന് ബുദ്ധവിഗ്രഹത്തിന്റെ ചുണ്ടത്തു തട്ടും. ചെറിയൊരു പുഞ്ചിരി വിടരുന്നതു പോലെ തോന്നും അപ്പോൾ. ആ കാഴ്ച കാണുമ്പോൾ ജീവിതത്തെ ഓർത്ത് ബുദ്ധൻ സഹതാപത്തോടെ പുഞ്ചിരിക്കുന്നതു പോലെ തോന്നി എന്ന് കവി പറയുന്നു. യാത്രയ്ക്ക് ശേഷം ഒരുപാട് നാൾ കഴിഞ്ഞിട്ടും കവിയുടെ മനസ്സിൽ മായാതെ കിടന്നത് ആ പുഞ്ചിരിയാണ്. ആ അനുഭവമാണ് “അജന്ത” എന്ന കവിത എഴുതാനുള്ള പ്രചോദനം. ചില അനുഭവങ്ങൾ ഇങ്ങനെയാണ് കാലമേറെക്കഴിഞ്ഞാലും മനസ്സിൽ അത് മായാതെ കിടക്കും.
അളകാനന്ദയിലെ വെള്ളാരം കല്ലുകൾ
1. അജന്ത ഗുഹയിൽ ലേഖകൻ കണ്ട അത്യപൂർവ്വമായ കാഴ്ച ഏത്?
ഉത്തരം: ബുദ്ധ വിഗ്രഹത്തിൽ സൂര്യപ്രകാശം തട്ടുമ്പോൾ വിടരുന്ന പുഞ്ചിരിയാണ് ലേഖകൻ കണ്ട അത്യപൂർവ്വമായ കാഴ്ച
2. സിംല സഹോദരന് നൽകാനായി വെള്ളാരം കല്ലുകൾ ശേഖരിച്ചതെവിടെ നിന്ന്?
ഉത്തരം: അളകനന്ദയിൽ നിന്ന്
3. അജന്ത ഗുഹ സന്ദർശനവേളയിൽ കവി ആർ രാമചന്ദ്രൻ്റെ സഹയാത്രികൻ ആരായിരുന്നു?
ഉത്തരം: തായാട്ട് ശങ്കരൻ
4. അളകനന്ദയിലെ വെള്ളാരം കല്ലുകൾ എന്ന പാഠഭാഗം രാജൻ കാക്കനാടൻ്റെ ഏതു യാത്രാ വിവരണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്?
ഉത്തരം: ഹിമവാൻ്റെ മുകൾത്തട്ടിൽ
5. അളകനന്ദയുടെ ഇങ്ങേ കരയിലുള്ള വിസ്താരമുള്ള സമതലത്തിലെ ഓറഞ്ച് തോട്ടങ്ങൾ ആരുടെ ഉടമസ്ഥതയിലുള്ളതാണ്?
ഉത്തരം: മോഹൻലാൽ ഗൗർ
6. കവി ആർ രാമചന്ദ്രൻ്റെ ജന്മസ്ഥലം എവിടെയാണ്?
ഉത്തരം: തൃശ്ശൂർ
7. തിരിഞ്ഞു നടക്കുമ്പോൾ നിമിഷങ്ങൾക്ക് മുമ്പ് നക്ഷത്രം പോലെ ജ്വലിച്ചു നിന്ന കണ്ണുകൾ ചുവന്നു കലങ്ങുന്നതു ഞാൻ കണ്ടു. ആരുടെ കണ്ണുകളാണ് ചുവന്നു കലങ്ങിയത്?
ഉത്തരം: സിംലയുടെ
8. ദില്ലിയിലേക്ക് പോയ മകൻ ആർക്കാണ് കത്ത് എഴുതിയത്?
ഉത്തരം: അച്ഛന്
9. അജന്തഗുഹയിലെ ഗുഹകളുടെ എണ്ണം എത്ര?
ഉത്തരം: 26 ഗുഹകൾ
10. അജന്ത ഗുഹ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം: മഹാരാഷ്ട്രയിൽ
വായിക്കാം പറയാം
1. യാത്രികൻ എത്തിച്ചേര്‍ന്ന ഗ്രാമം ഹിമാലയത്തിലാണെന്ന് നിങ്ങൾ മനസ്സിലാക്കിയത് എങ്ങനെ?
- ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് അളകനന്ദ. ആ നദിതീരത്താണ് യാത്രികൻ എത്തിച്ചേര്‍ന്ന ഗ്രാമം. പൈൻമരക്കാടുകളും നദീതീരത്തു നിറഞ്ഞു നില്‍ക്കുന്ന ഓറഞ്ച് മരങ്ങളും, അവയ്ക്കപ്പുറത്തുള്ള ഉത്തുംഗമായ പർവതങ്ങളുടെ നിരകളും എല്ലാം യാത്രികന്റെ വിവരണത്തിലുണ്ട്. ഹിമാലയത്തിനോട് ചേർന്ന് കിടക്കുന്ന പിപ്പിൽകോട്ടിയിലേക്കുള്ള വഴി ചോദിക്കുന്നതിൽ നിന്ന് അതിനടുത്തുള്ള
ഒരു സ്ഥലത്താണ് യാത്രികൻ ഉള്ളതെന്നും നമുക്ക് മനസിലാക്കാം. ഇതിൽ നിന്നെല്ലാം ആ ഗ്രാമം ഹിമാലയത്തിൽ ആണെന്ന് നമുക്ക് മനസ്സിലാക്കാം.
2. വീട്ടുകാർക്ക് അപരിചിതനായ യാത്രികൻ പിന്നീട് പരിചിതനായി
മാറിയതെങ്ങനെ?
- യാത്രക്കിടയിൽ പിപ്പിൽകോട്ടിയിലേക്കുള്ള വഴി ചോദിച്ചെത്തിയതാണ് യാത്രികൻ. യാത്രികൻ വരുന്നത് ദില്ലിയിൽ നിന്നാണെന്നറിഞ്ഞപ്പോൾ ആ വീട്ടിലെ ഗൃഹനാഥന് വളരെയധികം സന്തോഷമായി. ആ കുടുമ്പത്തിന്റെ ഏക പ്രതീക്ഷയായ മകൻ ഏറെനാൾ മുൻപ് ജോലിക്കായി ദില്ലിയിലേക്ക് പോയിരുന്നു. ദില്ലിയിലെത്തി ഏതാനും മാസങ്ങൾ കഴിഞ്ഞ് എഴുതുയ ഒരു കത്തല്ലാതെ അവനെക്കുറിച്ച് മറ്റ് വിവരമൊന്നുമില്ല. തങ്ങളുടെ മകൻ ജോലി ചെയ്യുന്ന നാട്ടിൽ നിന്ന് വരുന്ന യാത്രികനെ അവർക്കു അപരിചിതനായിതോന്നിയില്ല. തന്റെ മകനെ ആ കത്തിലെ
വിലാസമുപയോഗിച്ച് യാത്രികന് കണ്ടെത്താൻ കഴിയുമെന്ന് ആ കുടുംബം വിശ്വസിക്കുന്നു. തങ്ങളുടെ സങ്കടത്തിന് ഒരു പരിഹാരം കാണാൻ യാത്രികന് കഴിയുമെന്ന ചിന്ത അവർക്ക് ആശ്വാസം നൽകി. ഈ കാരണങ്ങളാലാണ് യാത്രികൻ വീട്ടുകാർക്ക് പരിചിതനായി മാറിയത്.
3. മകനെ ദൂരെ ദില്ലി മഹാനഗരത്തിലേക്ക് അയയ്ക്കുമ്പോൾ ഗ്രാമീണനായ അച്ഛൻ മനസ്സിൽ കണ്ടത് എന്തെല്ലാമായിരിക്കാം?
- തികച്ചും ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആ കുടുമ്പത്തിന്റെ പ്രതീക്ഷ മുഴുവൻ മകനിലായിരുന്നു. ദില്ലിയിലെത്തി മകന് നല്ല ഒരു ജോലി ലഭിക്കുന്നതോടെ തങ്ങളുടെ കഷ്ടപ്പാടെല്ലാം മാറുമെന്ന് അച്ചൻ സ്വപ്നം കണ്ടു. അവന്റെ സമ്പാദ്യം കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചയക്കാമെന്നും, അന്നന്നത്തെ ആഹാരത്തിനുള്ള വക പോലും ലഭിക്കാത്ത ജമിന്ദാരുടെ തോട്ടത്തിലെ ജോലി നിർത്താമെന്നും അച്ഛൻ മനസ്സിൽ കണ്ടു കാണണം.
4. “ഒരു നിമിഷം ആ കണ്ണുകൾ പ്രകാശിച്ചു. അവൾ വാചാലയായി എന്തിനെപ്പറ്റി?
- തന്റെ സഹോദരന് കൊടുക്കാൻ യാത്രികന്റെ കൈയ്യിൽ സിംല ഒരു വെള്ളാരം കല്ല് കൊടുക്കുന്നു. അതെവിടെ നിന്ന് കിട്ടിയതാണെന്ന യാത്രികന്റെ ചോദ്യമാണ് അവളെ വാചാലയാക്കിയത്. അളകനന്ദയിലെ വെള്ളാരം കല്ലുകളെക്കുറിച്ചും അവയുടെ വർണവൈവിധ്യത്തെക്കുറിച്ചുമൊക്കെയാണ് അവൾ വാചാലയായത്.
5. സിംലയെ യാത്തികൻ സമാധാനിപ്പിച്ചുതെങ്ങനെ?
- സിംല തന്റെ സഹോദരന് കൊടുക്കാനായി നീട്ടിയ വെള്ളാരം കല്ല് യാത്രികൻ വാങ്ങി തന്റെ കോട്ടിന്റെ പോക്കറ്റിൽ ഇട്ടു. താൻ തിരിച്ച് ദില്ലിയിൽ എത്തിയാലുടൻ അവളുടെ ഏട്ടനെ കണ്ടുപിടിക്കാമെന്നും വെള്ളാരം കല്ല് അവനു നല്‍കാമെന്നും ഉറപ്പുനല്‍കി അവളെ ആശ്ധസിപ്പിക്കുകയും ചെയ്യുന്നു.
6. “എവിടെയോ ജോലികിട്ടിയത്രേ. അതിനുശേഷം കത്തുകളൊന്നും ഇല്ല അച്ഛന്റെ എന്തെല്ലാം ആശങ്കകളാണ് ഈ വാക്കുകളിൽ പ്രകടമാകുന്നത്? അമ്മയുടെ മനസ്സിൽ എന്തൊക്കെ ചിന്തകളായിരിക്കും ഉണ്ടാകുക?
- തികഞ്ഞ ദാരിദ്ര്യത്തിൽ ജീവിക്കുന്ന തങ്ങളുടെ കഷ്ടപ്പാടുകൾ മകൻ ദില്ലിയിലെത്തി നല്ല ഒരു ജോലി ലഭിക്കുന്നതോടെ മാറുമെന്ന് ആ അച്ഛൻ സ്വപ്നം കണ്ടിരുന്നു. എന്നാൽ ഏറെനാളായി മകന്റെ ഒരു വിവരവും ഇല്ലാതായപ്പോൾ തന്റെ കുടുംബത്തെക്കുറിച്ചും, മകന്റെ അവസ്ഥയെക്കുറിച്ചുമെല്ലാമുള്ള ആശങ്കകളാണ് അച്ഛന്റെ വാക്കുകളിൽ ഉള്ളത്. അമ്മയുടെ മനസ്സിൽ മകനെക്കുറിച്ചുള്ള സങ്കടങ്ങളും ഉല്‍ക്കണ്ഠകളും ഉണ്ടാകും. മകന്‍ സുഖമായിരിക്കുന്നോ? അവനു അപകടം വല്ലതും പറ്റിക്കാണുമോ? ഈ ചെറുപ്രായത്തിൽ അവനെ ദില്ലിയിലേക്ക് വിടണമായിരുന്നോ? എന്നിങ്ങനെയുള്ള ചിന്തകൾ അമ്മയുടെ മനസ്സിനെ അലട്ടുന്നുണ്ടാവാം.
7. അളകനന്ദക്കരയിലെ ഓറഞ്ചുതോട്ടങ്ങളെക്കുറിച്ചുള്ള ഗൃഹനാഥന്റെ വിശദീകരണം അവിടത്തെ സാമുഹികവ്യവസ്ഥയെപ്പറ്റി എന്തു ചിത്രമാണ് നല്‍കുന്നത്?
- പ്രകൃതിസൌന്ദര്യത്താൽ അനുഗ്രഹീതമായ ആ ഗ്രാമം ഓറഞ്ച് തോട്ടങ്ങളാൽ സമൃദ്ധമാണ്. എന്നാൽ അവിടെ ജോലിചെയ്യുന്ന തൊഴിലാളികൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവരാണ്. തോട്ടങ്ങളുടെ ഉടമയായ ജമീന്ദാരുടെ കീഴിൽ അടിമപ്പണി ചെയ്യുന്നവരാണ് അവർ. അർഹിക്കുന്ന കൂലി അവർക്കു ലഭിക്കാറില്ല. അന്നന്നത്തെ ആഹാരമെന്നതിനപ്പുറത്തേക്കു ചിന്തിക്കാൻ അവർക്കു കഴിയാറുമില്ല. മക്കൾക്ക് വിദ്യാഭ്യാസമോ നല്ല വസ്ത്രമോ ഭക്ഷണമോ ഒന്നും നല്‍കാൻ കഴിയാതെ അടിമകളെപ്പോലെ ജമീന്ദാരെ ഭയന്ന് ജീവിതം തള്ളി നീക്കുകയാണ്. തലമുറകളായി ആ നാട്ടിൽ തുടർന്നുകൊണ്ടിരിക്കുന്ന ജന്മി കുടിയാൻ വ്യവസ്ഥിതിയുടെയും ചൂഷണത്തിന്റെയും അടിമത്വത്തിന്റെയും നേർ ചിത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്.
8. “ബാബു, ഞങ്ങൾ സാധുക്കളാണ്. ക്ഷമിക്കണം! ചായയ്ക്ക് പാലില്ല.” ഈ വാക്യത്തിൽ ആതിഥേയന്റെ എന്തെല്ലാം വികാരങ്ങളാണ് പ്രതിഫലിക്കുന്നത്?
- ഏറെനാളായി വിവരമൊന്നുമില്ലാതിരിക്കുന്ന തന്റെ മകനെ കണ്ടെത്താൻ സഹായിക്കാൻ മനസ്സ് കാണിച്ച ആളെ നല്ല രീതിയിൽ സൽക്കരിക്കണമെന്ന് ഗൃഹനാഥന് ആഗ്രഹമുണ്ട്. എന്നാൽ ദരിദ്രമായ ജീവിത സാഹചര്യം മൂലം ഒരു പാലൊഴിച്ച ചായ പോലും അതിഥിക്ക് നൽകാൻ അവർക്ക് കഴിയുന്നില്ല. അതിലുള്ള ദുഃഖവും ആ ചായ അതിഥിക്ക് ഇഷ്ടമാകുമോ എന്നുള്ള ആശങ്കയും ആതിഥേയന്റെ വാക്കുകളിലുണ്ട്.
Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments