Class 9 Biology: Chapter 01 ജീവമണ്ഡലത്തിന്റെ സംരക്ഷകർ - ചോദ്യോത്തരങ്ങൾ
Study Notes for Class 9th Biology: Protectors of Biosphere | Text Books Solution Biology: ജീവശാസ്ത്രം: അദ്ധ്യായം 01 ജീവമണ്ഡലത്തിന്റെ സംരക്ഷകർ
SCERT Solutions for Std IX Biology Chapterwise
Class 9 Biology Questions and Answers - Chapter 1: ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍
1. ജീവലോകത്തിന് സസ്യങ്ങള്‍ നല്‍കുന്ന പ്രധാന സേവനങ്ങള്‍ ?
• ആഹാരം തരുന്നു.
• ഓക്സിജന്‍ തരുന്നു.
• CO₂ ആഗിരണം ചെയ്ത് ഓക്സിജന്‍ പുറത്തുവിടുന്നതിലൂടെ വായു ശുദ്ധീകരിക്കുന്നു.
• CO₂ ആഗിരണം ചെയ്യുന്നതിലൂടെ ആഗോളതാപനം കുറയ്ക്കാന്‍ സഹായകമാവുന്നു.
• അന്തരീക്ഷം തണുപ്പിക്കുന്നു.
2. അന്തരീക്ഷത്തില്‍ ഓക്സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും അളവ് നിയന്ത്രിക്കാന്‍ സഹായകമായ സസ്യങ്ങളുടെ പ്രവര്‍ത്തനം ?
- പ്രകാശസംശ്ലേഷണം.
3. സസ്യങ്ങള്‍ ------------ എന്ന പ്രക്രിയയിലൂടെ സൗരോര്‍ജം രാസോര്‍ജമാക്കി ആഹാര തന്‍മാത്രകളില്‍ സംഭരിച്ചുവയ്ക്കുന്നത് ജന്തുക്കള്‍ക്കും ഗുണകരമാണ്.
- പ്രകാശസംശ്ലേഷണം.
4. എന്താണ് പ്രകാശസംശ്ലേഷണം ?
- സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ഹരിതസസ്യങ്ങള്‍ ജലവും കാര്‍ബണ്‍ ഡൈ ഓക്സൈഡും ഉപയോഗിച്ച് ആഹാരം നിര്‍മിക്കുന്ന പ്രക്രിയ.”
5. പ്രകാശസംശ്ലേഷണ അവയവം ? ജീവമണ്ഡലത്തിലെ പാചകപ്പുര ?
- ഇല.
6. മുകള്‍ഭാഗത്തെ അപേക്ഷിച്ച്, ഇലയുടെ അടിവശത്തിന് പച്ചനിറം കുറവായി കാണപ്പെടുന്നതെന്തുകൊണ്ട് ?
- ഹരിതകം അടങ്ങിയ കോശാംഗങ്ങള്‍ (ഹരിതകണങ്ങള്‍) ഇലയുടെ അടിഭാഗത്തേക്കാള്‍ കൂടുതല്‍ കാണുന്നത് മുകള്‍ഭാഗത്തായാണ്.
7. പ്രകാശസംശ്ലേഷണത്തിനാവശ്യമായ ഘടകങ്ങള്‍ ?
• സൂര്യപ്രകാശം - (ജലതന്‍മാത്രകളെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനുമാക്കി മാറ്റുന്നതിന് )
• ഹരിതകം പോലെയുള്ള വര്‍ണകം - (സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നതിന് )
• ജലം, കാര്‍ബണ്‍ ഡൈ ഓക്സൈഡ് (ആഹാരം /ഗ്ലൂക്കോസ് ആയിത്തീരുന്നതിന് )
• ധാതുലവണങ്ങള്‍ - (ആഹാരം /ഗ്ലൂക്കോസ് ആയിത്തീരുന്നതിന് )
8. സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്ന വര്‍ണ്ണകങ്ങള്‍ ?
• പ്രധാനമായും ഹരിതകം a - (നീല കലര്‍ന്ന പച്ച)
• സഹായക വര്‍ണ്ണകങ്ങളായ ഹരിതകം b (മഞ്ഞ കലര്‍ന്ന പച്ച), കരോട്ടിന്‍ (മഞ്ഞ കലര്‍ന്ന ഓറഞ്ച്, സാന്തോഫില്‍ (മഞ്ഞ ).
9. ചില വര്‍ണകങ്ങളെ സഹായക വര്‍ണ്ണകങ്ങള്‍ എന്നുപറയുന്നതെന്തുകൊണ്ടാണ്?
- അവ ആഗിരണംചെയ്യുന്ന പ്രകാശോര്‍ജത്തെ ഹരിതകം- a യിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.
10. ഹരിതകണത്തിന്റെ ഘടന ?
- പ്രകാശസംശ്ലേഷണത്തിനു സഹായിക്കുന്ന ഹരിതകണം ഇരട്ട സ്തരഭിത്തിയുള്ള കോശാംഗമാണ്. സ്ട്രോമ എന്ന ദ്രവവും അതില്‍ ഗ്രാന എന്ന അടുക്കുകളായി കാണപ്പെടുന്ന സ്തരസഞ്ചികളും ഹരിതകണത്തില്‍ കാണപ്പെടുന്നു. വര്‍ണകങ്ങള്‍ ഗ്രാനയിലാണ് ഉള്ളത്.
a) പ്രകാശഘട്ടം (പ്രകാശം ആവശ്യമുള്ള ഘട്ടം)
പ്രകാശോര്‍ജത്തെ ATP തന്‍മാത്രകളില്‍ രാസോര്‍ജമായി സംഭരിക്കുകയും ജല തന്‍മാത്രകളെ ഹൈഡ്രജനും ഓക്സിജനുമാക്കി വിഘടിപ്പിക്കുകയും ചെയ്യുന്നു. ഗ്രാനയിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ഈ ഘട്ടത്തില്‍ ഓക്സിജന്‍ പുറത്തുപോകുന്നു.
b) - ഇരുണ്ടഘട്ടം (പ്രകാശം ആവശ്യമില്ലാത്ത ഘട്ടം)
ATP യിലെ ഊര്‍ജമുപയോഗിച്ച് ഹൈഡ്രജനും കാര്‍ബണ്‍ ഡൈഓക്സൈഡും ചേര്‍ന്ന് ഗ്ലൂക്കോസ് (അന്നജം) ഉണ്ടാകുന്ന പ്രക്രിയ. ഇത് സ്‌ട്രോമയിലാണ് നടക്കുന്നത്.
12. പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടത്തെ 'കാല്‍വിന്‍ ചക്രം' എന്ന് വിളിക്കുന്നതിനുള്ള കാരണം ?
- മെല്‍വിന്‍ കാല്‍വിന്‍ എന്ന ശാസ്ത്രജ്ഞനാണ് ഇരുണ്ട ഘട്ടത്തിലെ രാസ പ്രക്രിയകള്‍ കണ്ടെത്തിയത്. ഇതിലൂടെ 1961 ലെ നോബല്‍സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു.
13. പ്രകാശസംശ്ലേഷണഫലമായിഉണ്ടാകുന്ന ഗ്ലൂക്കോസിനെ സസ്യങ്ങള്‍ അന്നജമാക്കിമാറ്റുന്നു. കാരണം ?
- ജലത്തില്‍ ലയിക്കുന്ന ഗ്ലൂക്കോസ് സംഭരിച്ചുവെക്കുന്നതിനു വേണ്ടിയാണ് അലേയമായ അന്നജമാക്കി മാറ്റുന്നത്.
14. സൂക്രോസ് ആയിമാറ്റപ്പെടുന്ന അന്നജം സംഭരണത്തിനായി സൂക്രോസ് രൂപത്തില്‍ ---------- കുഴലുകള്‍ കൊണ്ടുപോകുന്നു.
- ഫ്ളോയം കുഴലുകള്‍.
15. സസ്യങ്ങള്‍ നിര്‍മിക്കുന്ന ഗ്ലൂക്കോസ്, ഉപാപചയപ്രവര്‍ത്തനങ്ങളിലൂടെ ഏതെല്ലാം വിധത്തിലാണ് സംഭരിക്കപ്പെടുന്നത് ?
16. സാമ്പത്തിക പ്രാധാന്യമുള്ള സസ്യവിഭവങ്ങള്‍ക്ക് ഉദാഹരണം നല്‍കുക.
- കാപ്പി, കൊക്കോ, കുരുമുളക്, റബര്‍, ഏലം ...
17. സൗരോര്‍ജത്തിന്റെ സഹായമില്ലാതെ ചില ജീവികള്‍ രാസ സംയുക്തങ്ങളില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്രക്രിയ ?
- രാസസംശ്ലേഷണം. ( ഉദാ:- സള്‍ഫര്‍ ബാക്ടീരിയ രാസസംശ്ലേഷണത്തിലൂടെ ഊര്‍ജം നേടുന്നു).
18. അന്തരീക്ഷത്തിലെ 70-80% ഓക്സിജനും ലഭിക്കുന്നത് സമുദ്രജലത്തിലെ ---------- പ്രകാശസംശ്ലേഷണം നടത്തുന്നതുവഴിയാണ്.
- സമുദ്ര ആല്‍ഗകളും മറ്റു സസ്യപ്ലവകങ്ങളും.
19. സമുദ്ര ആവാസവ്യവസ്ഥയിലെ മുഖ്യ ഉല്‍പാദകര്‍ ആര് ?
- ആല്‍ഗകളും മറ്റു സസ്യപ്ലവകങ്ങളും.
20. പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ ഓക്സിജന്‍ പുറത്തുവരുന്നുവെന്ന് തെളിയിക്കാനുള്ള ഒരു പരീക്ഷണം നിര്‍ദ്ദേശിക്കുക.
- ഹൈഡ്രില്ല പോലെയുള്ള ഏതെങ്കിലും ജലസസ്യത്തിന്റെ ഭാഗം ഗ്ലാസ് ടംബ്ലറിലെ
ജലത്തിലിട്ട് അതിനെ സുതാര്യമായ ഒരു ഫണല്‍കൊണ്ട് മൂടുക. ഫണലിന്റെ വാല്‍ഭാഗം ജലം നിറച്ച ടെസ്റ്റ്ട്യൂബുകൊണ്ട് മൂടുക. ടെസ്റ്റ്ട്യൂബിലെ ജലനിരപ്പ് പൂര്‍ണമായിരിക്കരുത്. (ചിത്രം കാണുക).
ഈ സംവിധാനം ഒരു മണിക്കൂറോളം വെയിലത്ത് വയ്ക്കുക. വായു കുമിളകള്‍ ഉയര്‍ന്ന് ടെസ്റ്റ്ട്യൂബിലെ ജലനിരപ്പിനു മുകളിലേക്കു പോകുന്നതു കാണാം. ഈ വാതകം ഓക്സിജനാണ്.
21. സസ്യങ്ങളെ 'ഭൂമിയുടെ ശ്വാസകോശങ്ങള്‍' എന്ന് വിശേഷിപ്പിക്കുന്നതിനു കാരണമെന്ത് ?
- CO₂ ആഗിരണം ചെയ്ത് ഓക്സിജന്‍ പുറത്തുവിടുന്നതിലൂടെ വായു ശുദ്ധീകരിക്കുന്നത് സസ്യങ്ങളാണ്.
22. പ്രകൃതിദുരന്തങ്ങള്‍ ലഘൂകരിക്കാന്‍ സസ്യങ്ങള്‍ സഹായകരമാവുന്നതെങ്ങനെയെന്ന് ഉദാഹരിക്കുക.
- കണ്ടല്‍വനങ്ങള്‍ സുനാമി പോലെയുള്ളവയെ ചെറുക്കുന്നു. മുളങ്കാടുകള്‍, ആറ്റുദര്‍ഭ, രാമച്ചം, ഇഞ്ചിപ്പുല്ല് മുതലായ സസ്യങ്ങള്‍ നദീതീരം ഇടിയാതെയും മേല്‍മണ്ണ് ഒലിച്ചുപോകാതെയും നോക്കുന്നു.
23. ആഗോളതാപനം കുറയ്ക്കാനുള്ള ബോധവല്‍ക്കരണത്തിനായി ഉചിതമായ മുദ്രാവാക്യങ്ങള്‍ രചിക്കുക.
• മരങ്ങള്‍ - ആഗോളതാപനത്തിനുള്ള പ്രതിവിധി.
• കാര്‍ബണ്‍മുക്ത ലോകത്തിനായ് ഹരിതാഭ സംരക്ഷിക്കൂ.
24. "സസ്യങ്ങള്‍ ഭൂമിയുടെ ശ്വാസകോശങ്ങളാണ്”. ഈ പ്രസ്താവന വിലയിരുത്തി നിങ്ങളുടെ അഭിപ്രായം സാധൂകരിക്കുക
• പ്രകാശസംശ്ലേഷണത്തില്‍ ഹരിതസസ്യങ്ങള്‍ CO₂ ഉപയോഗപ്പെടുത്തുകയും O₂ പുറന്തള്ളുകയും ചെയ്യുന്നു.
• അന്തരീക്ഷവായുവിലെ CO₂ – O₂ അനുപാതം സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments