Class 5 Basic Science: Chapter 01 സസ്യലോകത്തെ അടുത്തറിയാം - ചോദ്യോത്തരങ്ങൾ 


Study Notes for Class 5th Basic Science സസ്യലോകത്തെ അടുത്തറിയാം | Basic Science (Malayalam Medium) Chapter 01 Know the Plant World Closely. 
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
സസ്യലോകത്തെ അടുത്തറിയാം - Textual Questions and Answers & Model Questions
1. എന്താണ് പ്രകാശസംശ്ലേഷണം?
- സസ്യങ്ങള്‍ മണ്ണില്‍ നിന്ന്‌ ജലവും ലവണങ്ങളും വലിച്ചെടുത്ത്‌, അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡും സ്വീകരിച്ച്‌ സൂര്യപ്രകാശത്തിന്റേയും ഹരിതകത്തിന്റേയും സാന്നിധ്യത്തില്‍ ഇലകളില്‍ വച്ച്‌ ആഹാരം നിര്‍മ്മിക്കുന്ന പ്രക്രിയയാണ് പ്രകാശ സംശ്ലേഷണം.

2. ആരാണ് സ്വപോഷികള്‍?
- സ്വന്തമായി ആഹാരം നിര്‍മിക്കുന്നതുകൊണ്ട്‌ സസ്യങ്ങള്‍ സ്വപോഷികള്‍ എന്ന്‌ അറിയപ്പെടുന്നു.

3. ആസ്യര്രന്ധങ്ങള്‍ എന്നാലെന്താണ്?
- സസ്യങ്ങള്‍ ആഹാരം നിര്‍മിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ്‌ സ്വീകരിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയുന്നുണ്ട്‌. ഈ വാതകവിനിമയം നടക്കുന്നത്‌ ഇലകളിലുള്ള ചെറിയ ചില സുഷിരങ്ങളിലൂടെയാണ്‌. ഈ സുഷിരങ്ങളാണ്‌ ആസ്യര്രന്ധങ്ങള്‍. സസ്യങ്ങളില്‍ നിന്ന്‌ ജലബാഷ്പം അന്തരീക്ഷത്തിലേക്കു പോകുന്നതും ഈ സുഷിരങ്ങളിലൂടെയാണ്‌.

4. ഹരിതകം എന്താണ്?
- സസ്യങ്ങളില്‍ കാണുന്ന പച്ചനിറമുള്ള വര്‍ണകമാണ്‌ ഹരിതകം. ആഹാരനിര്‍മാണത്തിന്‌ ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയുന്നത്‌ ഹരിതകമാണ്‌. ഹരിതകം കൂടുതലുള്ളത്‌ ഇലകളിലാണ്‌.

5. എന്താണ് വര്‍ണകങ്ങൾ?
• ഇലകള്‍ക്കും തണ്ടുകള്‍ക്കും പൂക്കള്‍ക്കും പഴങ്ങള്‍ക്കും നിറം നല്‍കുന്നത്‌ വര്‍ണകങ്ങളാണ്‌.
• സാന്തോഫില്‍ എന്ന വര്‍ണകമുള്ള ഇലകള്‍ മഞ്ഞനിറത്തിലും കരോട്ടിന്‍ ഉള്ളവ ഓറഞ്ചും മഞ്ഞയും കലര്‍ന്ന നിറത്തിലും ആന്തോസയാനിന്‍ എന്ന വര്‍ണകമുള്ള ഇലകള്‍ ചുവപ്പ്‌ നിറത്തിലും കാണപ്പെടുന്നു.

6. ചിത്രം നിരീക്ഷിച്ച് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

i. സസ്യങ്ങൾ എപ്പോഴും ഓക്സിജൻ മാത്രമാണോ പുറത്ത് വിടുന്നത്?
ii. പ്രകാശസംശ്ലേഷണം രാത്രിയിൽ സാധ്യമാണോ? എന്തുകൊണ്ട്?
iii. രാത്രിയിലും പകലും സസ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ജീവികളിലും നടക്കുന്ന പ്രവർത്തനം എന്താണ്?
ഉത്തരം:
i. അല്ല, ഹരിതസസ്യങ്ങള്‍ പകല്‍സമയത്ത്‌ പ്രകാശസംശ്ലേഷണം നടത്തുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ്‌ സ്വീകരിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു. രാത്രിയില്‍ പ്രകാശസംശ്ലേഷണം നടക്കാത്തതിനാല്‍ ഓക്സിജന്‍ പുറത്തുവിടുന്നില്ല. 
ii. രാത്രിയില്‍ സൂര്യപ്രകാശം ഇല്ലാത്തതിനാൽ പ്രകാശസംശ്ലേഷണം സാധ്യമല്ല.
iii. സസ്യങ്ങളുള്‍പ്പെടെ എല്ലാ ജീവികളും പകലും രാത്രിയും ശ്വസിക്കുന്നു. അപ്പോള്‍ ഓക്സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ ഡൈഓക്സൈഡ്‌ പുറത്തുവിടുകയും ചെയ്യുന്നു.

7. എപ്പിഫൈറ്റുകള്‍ എന്നാലെന്താണ്?
- വാസസ്ഥലത്തിനായി മറ്റ്‌ സസ്യങ്ങളെ ആശ്രയിക്കുന്നസസ്യങ്ങളാണ്‌ എപ്പിഫൈറ്റുകള്‍. 
ഉദാ: മരവാഴ

8. എപ്പിഫൈറ്റുകളുടെ സാന്നിധ്യം അവ വസിക്കുന്ന സസ്യങ്ങളെ ദോഷകരമായി ബാധിക്കുമോ? ഉദാഹരണം എഴുതുക.
- ഇല്ല, വാസസ്ഥലത്തിനായി മാത്രമാണ് ഇവ മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്നത്. ഒരു ഓര്‍ക്കിഡാണ്‌ മരവാഴ. അതിന്റെ തടിച്ച വേരുകള്‍ക്ക്‌ അന്തരീക്ഷത്തില്‍ നിന്ന്‌ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയും. അതുകൊണ്ടാണ്‌ മണ്ണില്ലെങ്കിലും ഇവയ്ക്ക്‌ വളരാന്‍ കഴിയുന്നത്‌.

9. എന്താണ് പരാദസസ്യങ്ങൾ (Parasites)?
- മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ (Parasites). ഇത്തിൾ, മൂടില്ലാത്താളി എന്നീ സസ്യങ്ങൾ പരാദങ്ങൾക്കുദാഹരണമാണ്. 

10. അർധപരാദങ്ങളും, പൂർണപരാദങ്ങളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
• ആതിഥേയ സസ്യങ്ങളില്‍ നിന്ന്‌ ജലവും ലവണങ്ങളും വലിച്ചെടുത്ത്‌ ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിര്‍മിക്കുന്ന സസ്യങ്ങളാണ്‌ അര്‍ധപരാദങ്ങള്‍. ഉദാ. ഇത്തിൾക്കണ്ണി
• ആതിഥേയ സസ്യങ്ങള്‍ നിര്‍മിച്ച ആഹാരം നേരിട്ട്‌ വലിച്ചെടുക്കുന്ന സസ്യങ്ങളാണ്‌ പൂര്‍ണപരാദങ്ങള്‍. ഉദാ. മൂടില്ലാത്താളി
• അര്‍ധപരാദങ്ങളും പൂര്‍ണപരാദങ്ങളും ആതിഥേയ സസ്യത്തിന്‌ ദോഷം ചെയ്യുന്നവയാണ്‌.

11. ശവോപജീവികള്‍ (Saprophytes) എന്നാലെന്താണ് ?
- ജീര്‍ണാവശിഷ്ടങ്ങളില്‍ നിന്ന്‌ പോഷകഘടകങ്ങള്‍ ആഗിരണം ചെയ്ത് വളരുന്ന സസ്യങ്ങളെ ശവോപജീവികള്‍ (Saprophytes) എന്നു പറയുന്നു. റൊട്ടിയിൽ വളരുന്ന പൂപ്പലുകള്‍ ഉദാഹരണം. 
12. ശവോപജീവികള്‍ക്ക് (Saprophytes) ചില ഉദാഹരണങ്ങൾ നൽകുക?
- നിയോട്ടിയ, മോണോട്രോപ്പ, കൂൺ 
    
13. ആരോഹികള്‍ (Climbers).
- മറ്റു ചെടികളില്‍ പടര്‍ന്നു കയറുന്ന ദുര്‍ബലകാണ്ഡ സസ്യങ്ങളാണ്‌ ആരോഹികള്‍. താങ്ങുകളില്‍ ചുറ്റിപ്പിടിക്കുന്നതിനായി ഇവയില്‍ കാണപ്പെടുന്ന സ്പ്രിങ്‌ പോലുള്ള ഭാഗങ്ങളാണ്‌ പ്രതാനങ്ങള്‍ (Tendrils).
കുരുമുളക്‌, പാവല്‍, പടവലം എന്നിവയെല്ലാം ആരോഹികളാണ്.

14. ഇഴവള്ളികള്‍ (Creepers)
* നിലത്ത്‌ പടര്‍ന്നു വളരുന്ന ദുര്‍ബലകാണ്ഡ സസ്യങ്ങളാണ്‌ ഇഴവള്ളികള്‍. മധുരക്കിഴങ്ങ്‌, കൊടങ്ങൽ, സ്ട്രോബെറി എന്നിവ ഇഴവള്ളികളാണ്. ഇവയിൽ പ്രതാനങ്ങളോ, പറ്റുവേരുകളോ ഇല്ല. 

15. താങ്ങുവേരുകളും പൊയ്ക്കാല്‍ വേരുകളും (Prop roots and Stilt roots) തമ്മിലുള്ള വ്യത്യാസമെഴുതുക.
• ജലവും ലവണങ്ങളും വലിച്ചെടുക്കാന്‍ മാത്രമല്ല, ചെടികളെ താങ്ങിനിര്‍ത്താനും വേരുകള്‍ പ്രയോജനപ്പെടുന്നു.മണ്ണിനു മുകളില്‍ കാണുന്ന ഇത്തരം വേരുകളാണ്‌ താങ്ങുവേരുകളും പൊയ്ക്കാല്‍ വേരുകളും.
• പേരാലില്‍ കാണുന്നത്‌ താങ്ങുവേരുകളാണ്‌. ഇവ മുകളിലെ ശിഖരങ്ങളില്‍നിന്ന്‌ താഴേക്കുവളരുന്നവയാണ്‌. എന്നാല്‍ കൈതയിലെ വേരുകള്‍ തണ്ടില്‍നിന്നാണ്‌ താഴേക്കു വളരുന്നത്‌. ഇത്തരം വേരുകളെ പൊയ്ക്കാല്‍ വേരുകള്‍ എന്നു പറയുന്നു.

16. കണ്ടല്‍ച്ചെടികൾ (Mangroves)
- ചതുപ്പുനിലങ്ങളില്‍ വളരുന്ന പ്രത്യേക സസ്യങ്ങളാണ്‌ കണ്ടല്‍ച്ചെടികൾ. ഇവയുടെ വേരിന്റെ അറ്റം അന്തരീക്ഷത്തിലേക്കു വളര്‍ന്നു നില്‍ക്കുന്നു. വാതകവിനിമയത്തിന്‌ സഹായിക്കുന്ന ഇത്തരം വേരുകള്‍ക്ക്‌ ശ്വസനവേരുകള്‍ (Pneumatophores) എന്നു പറയുന്നു.

17. സംഭരണവേരുകള്‍ (Storage roots), ഭൂകാണ്ഡങ്ങള്‍ (Underground stem) എന്നിവ തമ്മിലുള്ള വ്യത്യാസം കുറിയ്ക്കുക.
- വേരിലാണ്‌ മരച്ചീനി ആഹാരം സംഭരിച്ചു വയ്ക്കുന്നത്‌.  ഇങ്ങനെ ആഹാരം സംഭരിച്ചു വയ്ക്കുന്ന വേരുകളാണ്‌ സംഭരണവേരുകള്‍.
- എല്ലാ കിഴങ്ങുകളും സംഭരണവേരുകളല്ല. രൂപാന്തരം പ്രാപിച്ച കാണ്ഡമാണ്‌ ഉരുളക്കിഴങ്ങ്‌. മണ്ണിനടിയില്‍ കാണുന്ന ഇത്തരം കാണ്ഡങ്ങളാണ്‌ ഭൂകാണ്ഡങ്ങള്‍.

18. ചുവടെ കൊടുത്തിരിക്കുന്നവയെ സംഭരണവേരുകള്‍ (Storage roots), ഭൂകാണ്ഡങ്ങള്‍ (Underground stem) എന്നിങ്ങനെ തരംതിരിച്ച് എഴുതുക.
- കാരറ്റ്, ബീറ്റ്‌റൂട്ട്, ചേന, ചേമ്പ്, ഇഞ്ചി, കൂർക്ക, കൂവ, കപ്പ, മധുരക്കിഴങ്ങ്, മഞ്ഞൾ, ശതാവരി, ഉള്ളി   




👉Class V Basic Science Textbook (pdf) - Click here 
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here