Class 7 അടിസ്ഥാന പാഠാവലി: യൂണിറ്റ് 1 കൊച്ചനുജൻ - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 7th അടിസ്ഥാന പാഠാവലി (ജീവൽ സ്പന്ദങ്ങൾ) കൊച്ചനുജൻ ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Unit 01 കൊച്ചനുജൻ
യൂണിറ്റ് 1 കൊച്ചനുജൻ - ചോദ്യോത്തരങ്ങൾ
കൊച്ചനുജൻ - ചോദ്യോത്തരങ്ങൾ - Questions and Answers & Model Questions
1. പുതിയ പദങ്ങൾ
ചേതന - ജീവന്‍
ചേതം - നഷ്ടം
മൂകം - മൗനം
ചേല് - ഭംഗി
രാവ് - രാത്രി
കിനാവ് - സ്വപ്നം
അകായില്‍ - വീടിനകത്ത്
ഈഷൽ - അല്പം, സംശയം
കലമ്പുക - കോപിക്കുക, കലഹിക്കുക
* വരികളിലൂടെ
2. “പാവയും പീലിയും ചേച്ചിയെ കാണാതെ
പാവം കരയുകിലെന്തു ചെയ്യും?” - അനുജന്റെ നിസ്സഹായത വെളിപ്പെടുത്തുന്ന മറ്റു വരികള്‍ കണ്ടെത്തി അവതരിപ്പിക്കു.
ഞാനിനിത്താനെ കുളിച്ചുകൊള്ളാം,
ഞാനിനിത്താനെ കിടന്നുറങ്ങാം;
ആവില്ലാതൊന്നുമെന്നായവയെക്കൊണ്ടു
പോവുകയാവും കുറച്ചു ഭേദം.
3. ചേച്ചിയുടെ പെരുമാറ്റത്തില്‍ കൊച്ചനുജന്‍ കണ്ടെത്തിയ മാറ്റങ്ങള്‍ കാവ്യഭാഗത്തുനിന്ന് കണ്ടെത്തി ചൊല്ലൂ.
ചേതനപോലവേ കാത്തതല്ലേ
ചേച്ചിയിച്ചേലണിപ്പാവകളെ
ചേറാണ്ടൊരെന്റെ കൈതൊട്ടുപോയാ, ലൊട്ടു
ചേതം വരുമെന്നു ചൊന്നതല്ലേ?
എന്തിനേ പിന്നെ നീയെന്റെ മുമ്പി-
ലിമ്മനോഹാരിത വെച്ചു തന്നു.
നൂലില്‍ നീ കോര്‍ത്തൊരുനാളില്‍ മാത്രം
ചേലില്‍ ഞാനിട്ട പളുങ്കുമാല
ഊരിത്തരേണ്ട; പെണ്‍കുട്ടികള്‍ക്കാണത്രേ
സാരിയും മാലയും ചേര്‍ച്ചയുള്ളൂ.
എന്തിനേ ചേച്ചിതന്‍ പുസ്തകങ്ങ-
ളെന്നലമാരിയില്‍ക്കൊണ്ടു വെച്ചു.
നീയെന്താണിങ്ങനെ മൂകയാവാന്‍
നിന്മിഴിയെന്തേ കലങ്ങി നില്ക്കാന്‍ വെച്ചു
4. ചേച്ചി കല്യാണം കഴിഞ്ഞ് വീട്ടില്‍നിന്ന് പോകുകയാണെന്ന് കൊച്ചനുജന്‍ അറിയുന്നില്ല.ഇത് കവിതയില്‍ എങ്ങനെയാണ് സൂചിപ്പിക്കുന്നത് ?
പോവുകയാണുനീ വേറെയെങ്ങോ
പൊന്നാനുജാതനെ കൂട്ടിടാതെ
5. ചേച്ചിയുടെ മനസ്സില്‍ ഉണ്ടാവുന്ന വിങ്ങല്‍ കവി അവതരിപ്പിച്ചിരിക്കുന്നത് എങ്ങനെ ?
"നീ നട്ടു ചെന്തളിര്‍ മുറ്റി നില്‍ക്കും
തൂമുല്ലയുണ്ടിളം മൊട്ടിടുന്നു
ആഴത്തിലത്രയും താണിറങ്ങിപ്പോയ
വേരിനിയെങ്ങനെ നീ പറിക്കും" - എന്ന വരികളിലും
"നീയെന്നരികിലിരുന്നു രാവിൽ
നീ മന്ദമന്ദം പുറം തലോടി
നീണ്ട നെടുവീർപ്പുകൊണ്ടുറക്കീട്ടു" - എന്ന വരികളിലുമാണ് ചേച്ചിയുടെ മനസ്സിന്റെ വിങ്ങല്‍ കവി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചനുജനെയും കുടുംബാംഗങ്ങളെയും വേർപിരിഞ്ഞ് പോകുന്നതോർത്തുള്ള ചേച്ചിയുടെ മനസ്സിന്റെ വിങ്ങൽ ഹൃദയസ്പൃക്കായാണ് ഇടശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്.
* വിശകലനം ചെയ്യാം
6. "ഞാനറിയാതുള്ള ഭാഷ മുരളുന്ന
തേനിച്ചക്കൂടാണതെന്നു തോന്നി" - എന്ന് കുട്ടി പറയുന്നത് എന്തുകൊണ്ട് ?
വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും കുട്ടിക്ക് മനസ്സിലാവുന്നില്ല.എല്ലാവരും സന്ധ്യയ്ക്ക് വടക്കിനിയില്‍ ഒത്തുകൂടി എന്തൊക്കെയോ സംസാരിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. തേനീച്ചകൂടിന്റെ അടുത്തെത്തുമ്പോള്‍ കേള്‍ക്കുന്ന മുരള്‍ച്ച പോലെയാണ് അവരുടെ സംസാരം കുട്ടിക്ക് അനുഭവപ്പെട്ടത്. മുതിര്‍ന്നവര്‍ ചര്‍ച്ച ചെയ്യുന്നത് ഒരു പ്രധാനപ്പെട്ട വിഷയമാണെന്നും അത് കുട്ടിക്ക് മനസ്സിലാകുന്നില്ല എന്നും സൂചിപ്പിക്കുകയാണ് കവി.
7. " ഞാനിനിത്താനേ കുളിച്ചുകൊള്ളാം
ഞാനിനിത്താനേ കിടന്നുറങ്ങാം" - എന്നെല്ലാം പറഞ്ഞ് സ്വയം ആശ്വസിക്കുന്ന കുട്ടിയെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.പ്രായം, വികാരങ്ങള്‍, ചിന്തകള്‍, പരിസരം, ബന്ധങ്ങള്‍ തുടങ്ങിയവ പരിഗണിക്കണം.
ചേച്ചിയുടെ നിഴല്‍പോലെ നടക്കുന്ന ഏഴോ എട്ടോ വയസ്സുള്ള ഒരുകുട്ടി. അവനെ കുളിപ്പിക്കുന്നതും ഉറക്കുന്നതുമെല്ലാം ചേച്ചിയാണ്. ചേച്ചി സൂക്ഷിച്ച പാവകളും സ്വയം കോര്‍ത്തെടുത്ത പളുങ്കു മാലയും മാനം കാണാതെ കാത്തുസൂക്ഷിച്ച മയില്‍പ്പീലിത്തുണ്ടും അത് സൂക്ഷിച്ചുവച്ച പുസ്തകങ്ങളും എല്ലാം സ്വന്തമാക്കാന്‍ ഒരിക്കല്‍ കുട്ടി ഏറെ ആഗ്രഹിച്ചിരുന്നതാണ്. ചെളിപുരണ്ടാല്‍ ചീത്തയാവും എന്ന് പറഞ്ഞ് അതൊന്നും അവനുചേച്ചി നല്‍കിയിരുന്നില്ല. ഒരു ദിവസം പെട്ടെന്ന് അതെല്ലാം ചേച്ചി കൊച്ചനുജന് നല്‍കി. ചേച്ചിയില്‍ പെട്ടെന്നുണ്ടായ ഈ
മാറ്റം അവനെ അമ്പരപ്പിച്ചു. ചേച്ചി തന്നെവിട്ട് മറ്റെവിടേക്കോ പോകുകയാണെന്ന് അവന്‍ തിരിച്ചറിയുന്നു. താന്‍ ഒറ്റപ്പെടുകയാണ് എന്ന് മനസ്സിലാക്കി.ഇനി തനിയെ കുളിച്ചുകൊള്ളാം എന്നും ഉറങ്ങി കൊള്ളാമെന്നും സ്വയം ആശ്വസിക്കുകയാണ് അവന്‍. മാറുന്ന സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയെയാണ് കവി ഇവിടെ അവതരിപ്പിക്കുന്നത്.
* അർഥഭംഗി കണ്ടെത്താം
8. " ആഴത്തിലിത്രയും താണിറങ്ങിപ്പോയ
വേരിനിയെങ്ങനെ നീ പറിക്കും" - കുട്ടിയുടെ ആശങ്കകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് ?
ചേച്ചിയും അനിയനുംതമ്മിലുള്ള ആത്മബന്ധം വളരെ ആഴമേറിയതാണ്. അതുപോലെ ജനിച്ചുവളര്‍ന്ന വീണ്ടും കളിച്ചു നടന്ന തൊടിയും ചേച്ചിക്ക് പ്രിയപ്പെട്ടതാണ്.ഇവയൊക്കെ പെട്ടെന്ന് ഉപേക്ഷിച്ച് മറ്റൊരിടത്ത് വേരുറപ്പിക്കാന്‍ പ്രയാസമാണ്.തന്റെ പ്രിയപ്പെട്ടവരെ വിട്ടുകളയാന്‍ ചേച്ചിക്ക് സാധിക്കുമോ എന്ന കുട്ടിയുടെ ആശങ്കയാണ് കവി വാക്കുകളിലൂടെ അവതരിപ്പിക്കുന്നത്.
9. " നീണ്ട നെടുവീര്‍പ്പുകൊണ്ടുറക്കീട്ടു , ഞാന്‍
കണ്ടു കനത്ത കിനാവനേകം"' - നീണ്ട നെടുവീര്‍പ്പ്,കനത്ത കിനാവനേകം
എന്നീ പദങ്ങളുടെ അര്‍ത്ഥഭംഗി കണ്ടെത്തുക.
ചേച്ചിയുടെ മാനസികാവസ്ഥ വെളിപ്പെടുത്താന്‍ നീണ്ട നെടുവീര്‍പ്പ് എന്ന പ്രയോഗത്തിലൂടെ കവിക്ക് കഴിഞ്ഞിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചേച്ചി കുഞ്ഞനിയന്റെ പുറത്ത് തലോടുന്നു.ചേച്ചിയില്‍ നിന്നും ഇടയ്ക്കിടെ ഉയരുന്ന നെടുവീര്‍പ്പുകളില്‍ നിന്ന് ചേച്ചി തന്നെ വിട്ട് ദൂരേക്ക് പോവുകയാണെന്ന് അനിയന്‍ മനസ്സിലാകുന്നു. ഉറക്കത്തില്‍ അവന്‍ കാണുന്ന സ്വപ്നങ്ങള്‍ ഒന്നും അത്ര സുഖമുള്ളതല്ല.കനത്ത കിനാവുകള്‍ എന്ന പ്രയോഗം ഈ മാനസികാവസ്ഥയാണ് വ്യക്തമാക്കുന്നത്.
* അനുഭവം പങ്കിടാം
10. ഈ കവിത നിങ്ങളുടെ മനസ്സിൽ ഉണർത്തിയ ഓർമ്മകളും അനുഭവങ്ങളും വികാരങ്ങളും എന്തൊക്കെയാണ്? കഥയായോ കവിതയായോ എഴുതൂ.
എനിക്ക് ഓര്‍മ്മ വന്നത് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഏട്ടന്‍ ഗള്‍ഫില്‍ ജോലി കിട്ടി പോയത്. ഏട്ടന്‍ എന്നതിനേക്കാള്‍ ഉപരി എനിക്കൊരു സുഹൃത്തായിരുന്നു. പുറത്ത് എവിടെ പോകുമ്പോഴും എന്നേയും ബൈക്കിന് പുറകിലിരുത്തി കൊണ്ടുപോകുമായിരുന്നു. ഫുട്‍ബോൾ കളിക്കാനും സിനിമയ്ക്ക് പോകുമ്പോഴും എല്ലാം എന്നെയും കൂടെ കൂട്ടും. തിരിച്ചു വരുമ്പോൾ ചോക്ലേറ്റും ജ്യുസുമൊക്കെ വാങ്ങിത്തരും. അച്ഛനേക്കാൾ കൂടുതൽ എന്നെ പുറത്ത് കൊണ്ട് പോയിരുന്നത് ഏട്ടനായിരുന്നു. അങ്ങനെയുള്ള ഏട്ടന്‍ ജോലി കിട്ടി ഗള്‍ഫിലേക്ക് പോയപ്പോൾ എനിക്ക് വല്ലാത്ത സങ്കടമായി. കുറെ ദിവസം ഞാൻ കരഞ്ഞു. പിന്നീട് ഏട്ടൻ ലീവിന് വരാനുള്ള കാത്തിരിപ്പായി. എല്ലാ ആഴ്ചയും ഞാൻ ഏട്ടന്റെ ബൈക്ക് കഴുകി വൃത്തിയാക്കി തുടച്ചു വെക്കുമായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞാണ് ഏട്ടന്‍ പിന്നെ വന്നത്. എനിക്കായി ഒരുപാട് ചോക്ലേറ്റും വസ്ത്രങ്ങളുമെല്ലാം ഏട്ടന്‍ കൊണ്ടു വന്നിരുന്നു. വന്ന അന്ന് വൈകുന്നേരം തന്നെ എന്നെയും കൊണ്ട് ടൌണിലേക്ക് കറങ്ങാന്‍ ഇറങ്ങി.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments