Class 5 അടിസ്ഥാന പാഠാവലി- അദ്ധ്യായം 01  വൃക്ഷത്തെ സ്നേഹിച്ച ബാലൻ - ചോദ്യോത്തരങ്ങൾ 


Study Notes for Class 5th അടിസ്ഥാന പാഠാവലി Unit 01 വിശ്വവിദ്യാലയം Chapter 01 വൃക്ഷത്തെ സ്നേഹിച്ച ബാലൻ ചോദ്യോത്തരങ്ങൾ
അദ്ധ്യായം 1 വൃക്ഷത്തെ സ്നേഹിച്ച ബാലൻ - ചോദ്യോത്തരങ്ങൾ 
1. വല്യച്ഛൻ എന്ത് പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത് ? അതിന്റെ കാരണം എന്തായിരിക്കും?
ഇലവ് മരം വെട്ടിക്കളയാൻ തോട്ടക്കാരനെ ഏർപ്പാട് ചെയ്യാം എന്ന് വല്യച്ഛൻ പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത്.
ബാലചന്ദ്രന്‍ എന്ന കുട്ടി വളരെയധികം ഇഷ്ടപ്പെട്ട മരമായിരുന്നു ഇലവുമരം. ഒരമ്മ തന്റെ കുഞ്ഞിന്റെ വളര്‍ച്ച ശ്രദ്ധിക്കുന്നതുപോലെ സന്തോഷത്തോടെയും കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ്‌ ബാലചന്ദ്രന്‍ ഇലവു മരത്തിന്റെ വളര്‍ച്ച ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ വല്യച്ഛന്‍ പറഞ്ഞത്‌ ആമരം വെട്ടിക്കളയാന്‍ തോട്ടക്കാരനെ ഏര്‍പ്പാടു ചെയ്യാം എന്നാണ്‌. ആ കൂട്ടി ഇലവു മരത്തെ തന്റെ ഒരു സുഹൃത്തിനെപ്പോലെയോ കൂടപ്പിറപ്പിനെപ്പോലെയോ സ്നേഹിച്ചിരുന്നു.

2. രവീന്ദ്രനാഥ ടാഗോറിനു നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത് ?
- ഗീതാഞ്ജലി.

3. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻ‘ ആരുടെ കൃതിയാണ് ?
- രവീന്ദ്രനാഥ ടാഗോർ

4. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻ‘ എന്ന കഥയിൽ ബാലചന്ദ്രൻ ആർക്കാണ് - വല്യമ്മയ്ക്ക്

5. സിംലയിൽ നിന്നയച്ച കത്തിൽ ബാലചന്ദ്രൻ വല്യമ്മയോട് എന്താണ് പറഞ്ഞിട്ടുള്ളത് ?
- ഇലവുമരത്തിന്റെ ഫോട്ടോ അയക്കണം

6. നമ്മുടെ ദേശീയ ഗാനമായ ‘ജനഗണമന‘ രചിച്ചതാര് ?
- രവീന്ദ്രനാഥ ടാഗോർ

7. പദപരിചയം
• ഇലവുമരം – പഞ്ഞിമരം
• ബിലാത്തി – ഇംഗ്ലണ്ട്
• വാത്സല്യം – അനുകമ്പ
• പ്രാരംഭം – ആരംഭം
 ഉന്മാദം – അമിതമായ സന്തോഷം

8. രവീന്ദ്രനാഥ ടാഗോറിന്റെ മാതാപിതാക്കൾ ആരെല്ലാം ?
- ദേവേന്ദ്രനാഥ ടാഗോർ, ശാരദാ ദേവി

9. വല്യച്ഛൻ ഇലവുമരം മുറിക്കാൻ തീരുമാനമെടുത്തതെന്തുകൊണ്ട് ?
- തോട്ടത്തിലെ നടപ്പാതയുടെ നടുവിലായിട്ടാണ്‌ ഇലവുമരം വളര്‍ന്നു നിന്നിരുന്നത്. ആ മരം വളര്‍ന്നു വലുതായാല്‍ അതിന്റെ കായ്കൾ വിളഞ്ഞു പൊട്ടിത്തെറിച്ച്‌ പഞ്ഞി നാലുപാടും പറന്നു നടക്കും. അത് എല്ലാവർക്കും ശല്യമായിത്തീരും. കൊണ്ടാണ്‌ വല്യച്ഛന്‍ ഇലവുമരം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്.
10. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻ‘ എന്ന കഥയിലെ കഥാപാത്രങ്ങൾ ആരെല്ലാം?
- വല്യച്ഛൻ, വല്യമ്മ, ബാലചന്ദ്രൻ, മരംവെട്ടുകാർ, ഇലവുമരം, ബാലചന്ദ്രന്റെ അച്ഛൻ

11. തന്റെ ജീവിതലക്ഷ്യം തകര്‍ന്നു പോയതായി വല്യമ്മക്ക്‌ തോന്നാന്‍ കാരണമെന്ത്‌?
- മക്കളില്ലാത്ത വല്യമ്മ ബാലചന്ദ്രനെ, സ്വന്തം മകനായിട്ടാണ്‌ കണ്ടിരുന്നത്‌. സ്വന്തം അച്ഛന്‍ ബാലചന്ദ്രനെ ഇംഗ്ണ്ടിലേക്ക്‌ കൂട്ടിക്കൊണ്ട് പോയപ്പോള്‍ വല്യമ്മക്ക്‌ എതിര്‍ക്കാ൯ കഴിഞ്ഞില്ല. ഇപ്പോള്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ട മരം തന്റെ ഭര്‍ത്താവു തന്നെ വെട്ടിക്കളഞ്ഞിരിക്കുന്നു. അത് തടയാനും വല്യമ്മയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്റെ ജീവിതലക്ഷ്യം തകര്‍ന്നു പോയതായി വല്യമ്മക്ക്‌ തോന്നി.

12. ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്‌ ബാലചന്ദ്രനും ഇലവുമരവും എന്നതിന്റെ എന്തെല്ലാം സൂചനകളാണ്‌ പാഠഭാഗത്തുള്ളത്‌. കണ്ടെത്തി എഴുതുക.
കൊച്ചു കുട്ടിയായ ബാലചന്ദ്രന്‍ അമ്മയുടെ മരണശേഷം തനറെ വല്യച്ഛന്റെയും വല്യമ്മയുടെയും കൂടെയാണ്‌ താമസിച്ചിരുന്നത്. ഇലവുമരം മുളച്ചു വന്ന കാലം മുതല്‍ അവന്‍ അതിൽ ശ്രദ്ധിക്കുകയായിരുന്നു. ബാലചന്ദ്രന്‍ വളരുന്നതിനോടൊപ്പം ഇലവുമരവും വളര്‍ന്നു. ഇലവുമരത്തിന്റെ വളര്‍ച്ച കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് ബാലചന്ദ്രന്‍ കണ്ടത്‌. മനസ്സില്ലാമനസ്സോടെ അച്ഛന്റെ കൂടെപോയ ബാലചന്ദ്രന്‍ വല്യമ്മക്ക്‌ എഴുതിയ കത്തില്‍ ആവശ്യപ്പെട്ടതും ഇലവു മരത്തിന്റെ ഫോട്ടോ അയച്ചു തരാനാണ്‌. ഈ സൂചനകളില്‍ നിന്നും ബാലചന്ദ്രനും ഇലവുമരവും ഒരമ്മപെറ്റ മക്കളെപ്പോലെയായിരുന്നു എന്ന് മനസ്സിലാക്കാം.

13. ഇലവുമരം മുളപൊട്ടി വളരുന്നതിന്റെ ആനന്ദം ബാലചന്ദ്രന്‍ ആസ്വദിക്കുന്നത് നിങ്ങള്‍ വായിച്ചു മനസ്സിലാക്കിയല്ലോ. അത് അവതതരിപ്പിക്കുന്നതിന് കഥാകാരന്‍ ഉപയോഗിച്ച സവിശേഷ പ്രയോഗങ്ങള്‍ കണ്ടെത്തു. 
- കുട്ടികള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ അമ്മമാര്‍ക്കുണ്ടാകുന്ന സന്തോഷമാണ്‌ അതിന് ഇലകള്‍ വന്നപ്പോള്‍ അവന് ഉണ്ടായത്‌. ഇലവുമരം വളരെ വേഗത്തില്‍ വളര്‍ന്നു പൊങ്ങുന്നു. എന്നിട്ടും ബാലചന്ദ്രന്റെ ആഗ്രഹത്തിനനുസരിച്ച് അതിനു വളരാന്‍കഴിയുന്നില്ല. കുറേശെ ഇലകളും കൊമ്പുകളും വന്ന്‌ രണ്ടു മൂന്നടി പൊക്കം വച്ചപ്പോള്‍ അവന്റെ അത്ഭുതം പറഞ്ഞറിയിക്കാന്‍ പ്രയാസം. അല്പം അകന്നു നിന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട് കൂടെക്കൂടെ അവന്‍ പറയും 'ഹാ എന്തു ഭംഗിയുള്ള മരം" കുട്ടിയുടെ ബുദ്ധി വികസിക്കുന്നതു കണ്ട് അമ്മ ആശ്ചര്യപ്പെടുന്നതു പോലെ.


👉Class V Mlayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here