SSLC Biology: Chapter 03 സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ - ചോദ്യോത്തരങ്ങൾ 


Study Notes for Class 10 ജീവശാസ്ത്രം - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ 
| Text Books Solution Biology (Malayalam Medium) Chapter 03 Chemical Messages for Homeostasis. ഈ അദ്ധ്യായം English Medium Notes Click here
Class 10 Biology Questions and Answers: Chapter 03 സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ  
Study Notes
• നാഡീവ്യവസ്ഥ വഴിയുള്ള സത്വര പ്രതികരണങ്ങളോടൊപ്പം ഹോര്‍മോണ്‍ വ്യവസ്ഥ വഴിയുള്ള സാവധാന പ്രതികരണങ്ങളും പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ്‌ നമ്മുടെ ആന്തര സമസ്ഥിതി പരിപാലിക്കപ്പെടുന്നത്‌.

1. അന്തഃസ്രാവീഗ്രന്ഥികള്‍ സ്രവിക്കുന്ന രാസവസ്ത്രക്കള്‍
ഉത്തരം: ഹോര്‍മോണുകള്‍.

2. അന്തഃസ്രാവീഗ്രന്ഥികളെ നാളീരഹിത ഗ്രന്ഥികള്‍ എന്നു വിളിക്കുന്നതിനു കാരണം?
ഉത്തരം: അന്തഃസ്രാവി ഗ്രന്ഥികള്‍ സ്രവിക്കുന്ന ഹോര്‍മോണുകള്‍ക്ക്‌ ഒഴുകുന്നതിന്‌ പ്രത്യേകം കുഴലുകള്‍ ഇല്ലാത്തതുകൊണ്ട്‌.
(ഹോര്‍മോണുകള്‍ രക്തത്തിലൂടെ സംവഹനം ചെയ്യപ്പെടുകയാണു ചെയ്യുന്നത്)

3. ഹോര്‍മോണുകള്‍ രക്തത്തിലൂടെ എല്ലാ ഭാഗത്തേക്കം സംവഹനം ചെയ്യപ്പെടുന്നതെങ്കിലും ഓരോന്നും പ്രത്യേകമായുള്ള ലക്ഷ്യകലകളില്‍ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതെങ്ങനെ സാധ്യമാകുന്നു ?
ഉത്തരം: ഹോര്‍മോണുകള്‍ രക്തത്തിലൂടെ എല്ലാഭാഗത്തും എത്തുമെങ്കിലും ഓരോ ഹോര്‍മോണിനെയും തിരിച്ചറിഞ്ഞ്‌ സ്വീകരിക്കുന്ന ഗ്രാഹികള്‍ ഉള്ള കോശങ്ങളില്‍ (ലക്ഷ്യകോശങ്ങളില്‍) മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. കോശസ്തരത്തില്‍
ഹോര്‍മോണ്‍ - ഗ്രാഹി സംയുക്തം രൂപപ്പെടുമ്പോള്‍ കോശത്തിനകത്തെ രാസാഗ്നികള്‍ പ്രവര്‍ത്തനക്ഷമമാവുന്നു.

4. അന്തഃസ്രാവിഗ്രന്ഥികള്‍, സ്ഥാനം, ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ എന്നിവയുടെ ചിത്രീകരണവും പട്ടികയും.
5. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ സാധാരണപരിധിയെത്ര? ഇത്‌ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മാണുകള്‍?
ഉത്തരം: 70-110 mg/ 100 ml രക്തം.
ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍. 
  
6. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ ക്രമീകരിക്കപ്പെടുന്നതെങ്ങനെ?
ഉത്തരം: രക്ത ഗ്ലൂക്കോസ്‌ കൂടുമ്പോള്‍ പാന്‍ക്രിയാസിലെ ഐലറ്റ്‌സ്‌ ഓഫ്‌ ലാംഗര്‍ഹാന്‍സിന്റെ ബീറ്റാ കോശങ്ങള്‍ ഇന്‍സുലിന്‍ സ്രവിപ്പിക്കുന്നു. അപ്പോള്‍ ഗ്ലൂക്കോസ്‌ കോശങ്ങളിലേക്ക്‌ പോകുന്നത്‌ വര്‍ദ്ധിക്കുകയും അധികമുള്ള ഗ്ലൂക്കോസ്‌ കരളിലും പേശികളിലും വെച്ച്‌ ഗ്ലൈക്കോജനായിമാറ്റപ്പെടുകയും ചെയ്യുന്നു.
രക്തത്തില്‍ ഗ്ലൂക്കോസ്‌ കുറവാണെങ്കില്‍ ഐലറ്റ്‌സ്‌ ഓഫ്‌ ലാംഗര്‍ഹാന്‍സിന്റെ ആല്‍ഫാ കോശങ്ങള്‍ ഗ്ലുക്കഗോണ്‍ ഉല്‍പാദിപ്പിച്ച്‌ ഗ്ലൈക്കോജനെയും അമിനോആസിഡുകളെയും ഗ്ലൂക്കോസാക്കി മാറ്റുന്നു. 

7. ഐലറ്റ്‌സ്‌ ഓഫ്‌ ലാംഗര്‍ഹാന്‍സ്‌: ആല്‍ഫാകോശങ്ങള്‍: ഗ്ലൂക്കഗോണ്‍;
ഐലറ്റ്‌സ്‌ ഓഫ്‌ ലാംഗര്‍ഹാന്‍സ്‌: ബീറ്റാകോശങ്ങള്‍: ----------?
ഉത്തരം: ഇന്‍സുലിന്‍

8. രക്തത്തില്‍ ഗ്ലൂക്കോസ്‌ 126mg/100ml ല്‍ കൂടുന്ന അവസ്ഥാവിശേഷമായ ---------- നു കാരണം ഇന്‍സുലിന്‍ കുറവോ അതിന്റെ പ്രവര്‍ത്തനത്തിലെ തകരാറോ ആണ്‌.
ഉത്തരം: പ്രമേഹം /ഡയബറ്റിസ്‌മെലിറ്റസ്‌. 
(ലക്ഷണം - വര്‍ധിച്ച വിശപ്പും ദാഹവും കൂടെക്കൂടെയുള്ള മൂത്രമൊഴിക്കലും)

9. മൂത്രത്തിലെ ഗ്ലൂക്കോസ്‌ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള ഒരു പരിശോധന
ഉത്തരം: ബെനഡിക്ട്‌ ടെസ്റ്റ്‌.
ഒരു ടെസ്റ്റ്ട്യൂബില്‍ 2ml മൂത്രമെടുത്ത്‌ 2ml ബെനഡിക്ട്‌ ലായനി ചേര്‍ത്ത്‌ 2 മിനിറ്റ്‌ ചൂടാക്കിയാല്‍ ഉണ്ടാവുന്ന നിറം മാറ്റം നോക്കി ഗ്ലൂക്കോസ്‌ സാന്നിധ്യം എത്രത്തോളമുണ്ടെന്ന്‌ അറിയാനാകും.

10. പ്രമേഹരോഗികള്‍ ഇന്‍സുലിന്‍ കുത്തിവയ്പ്‌ എടുക്കാറുണ്ട്‌. കാരണം ?
ഉത്തരം: ഇന്‍സുലിന്‍ രക്തത്തില്‍ അധികമുള്ള ഗ്ലൂക്കോസിന്റെ അളവ്‌ സാധാരണപരിധിയില്‍ നിലനിര്‍ത്തുന്നു.

11. ലോക പ്രമേഹദിനം ? 
ഉത്തരം: നവംബര്‍ 14.

12. ചിത്രത്തില്‍ കാണുന്ന A, B എന്നിവ ഏതെല്ലാം അന്തഃസ്രാവിഗ്രന്ഥികളാണ്‌?
ഉത്തരം: A- തൈറോയ്ഡ്‌ഗ്രന്ഥി, B- പാരാതൈറോയ്ഡ്‌ഗ്രന്ഥി.

13. പ്രധാന ഉപാപചയ ഹോര്‍മോണ്‍ ? 
ഉത്തരം: തൈറോക്സിന്‍.

14. തൈറോക്സിന്‍ ഉല്‍പാദനത്തിന്‌ തൈറോയ്ഡ്‌ഗ്രന്ഥിക്ക്‌ ആവശ്യമായ മൂലകം
ഉത്തരം: അയഡിന്‍. (ഇതിന്റെ അഭാവം തൈറോയ്ഡ്‌ അമിതമായി വളരുന്ന ഗോയിറ്ററിന്‌ കാരണമായേക്കാം)

15. തൈറോയ്ഡ്‌ഗ്രന്ഥി സ്രവിക്കുന്ന ഹോര്‍മാണുകളുടെ പ്രവര്‍ത്തനം വ്യക്തമാക്കുക.
ഉത്തരം:
• തൈറോക്‌സിന്‍ - ഊർജോല്‍പാദനവും ഉപാപചയ പ്രവര്‍ത്തനനിരക്കും വര്‍ധിപ്പിക്കുന്നു, ഭൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്കത്തിന്റെ വളര്‍ച്ചയും വികാസവും ത്വരിതപ്പെടുത്തുന്നു, കുട്ടികളുടെ ശരീര വളര്‍ച്ച നിയന്ത്രിക്കുന്നു.
• കാല്‍സിടോണിന്‍ - രക്തത്തില്‍ അധികമുള്ള കാല്‍സ്യത്തിന്റെ അളവ്‌ കുറയ്ക്കല്‍.
16. തൈറോക്സിന്‍ കുറയുന്ന അവസ്ഥ : ഹൈപോതൈറോയിഡിസം,
തൈറോക്സിന്‍ കൂടുന്ന അവസ്ഥ : .......................?
ഉത്തരം: ഹൈപര്‍തൈെറോയിഡിസം.

17. ഹൈപോതൈറോയിഡിസം കൊണ്ട്‌ കുട്ടികളില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിക്കുന്ന അവസ്ഥ ?
ഉത്തരം: ക്രെറ്റിനിസം.

18. ഹൈപോതൈറോയിഡിസം കൊണ്ട്‌ മുതിര്‍ന്നവരില്‍ കാണുന്ന തകരാറ്‌ ? 
ഉത്തരം: മിക്‌സെഡിമ.

19. മിക്‌സെഡിമയുള്ളവരില്‍ (ഹൈപോതൈറോയിഡിസമുള്ളവരില്‍) പ്രകടമാവുന്ന കാര്യങ്ങള്‍ ?
ഉത്തരം: കുറഞ്ഞ ഉപാപചയനിരക്ക്‌. ശരീരഭാരം കൂടുന്നു, മന്ദത, ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരകലകള്‍ക്ക്‌വീക്കം.

20. ഹൈപര്‍തൈറോയിഡിസമുള്ളവരില്‍ കാണുന്ന ലക്ഷണങ്ങള്‍ ?
ഉത്തരം: ഉയര്‍ന്ന ഉപാപചയനിരക്കും ഹൃദയമിടിപ്പും, ശരീരഭാരം കുറയുന്നു, അമിതവിയര്‍പ്പ്‌, വൈകാരിക പ്രക്ഷുബ്ധത.

18. ഹൈപോതൈറോയിഡിസം : ക്രെറ്റിനിസം (കുട്ടികളില്‍)
ഹൈപോതൈറോയിഡിസം : ------? (മുതിര്‍ന്നവരില്‍). 
ഉത്തരം: മിക്സെഡിമ.

19. രക്തത്തില്‍ കാല്‍സ്യം സാധാരണ പരിധിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍?
ഉത്തരം: തൈറോയ്ഡ്‌ഗ്രന്ഥിയുടെ കാല്‍സിടോണിന്‍, പാരാതൈറോയ്ഡ്‌ ഗ്രന്ഥിയുടെ പാരാതൊര്‍മോണ്‍.

20. രക്തത്തില്‍ കാല്‍സ്യത്തിന്റെ സാധാരണ പരിധിയെത്ര? ഇത്‌ എങ്ങനെ നിലനിര്‍ത്തപ്പെടുന്നു ?
ഉത്തരം: 9-11 mg/ 100 ml രക്തം.
രക്തത്തില്‍ കാല്‍സ്യം കൂടുമ്പോള്‍ തൈറോയ്ഡ്‌ ഗ്രന്ഥിയുടെ കാല്‍സിടോണിന്‍ സ്രവിക്കപ്പെട്ട്‌ കാല്‍സ്യം അസ്ഥികളില്‍ സംഭരിക്കപ്പെടുകയോ അസ്ഥികളില്‍ നിന്നും രക്തത്തിലേക്ക്‌ കലരുന്നത്‌ തടയുകയോ ചെയ്യുന്നു.
കാല്‍സ്യം കുറവാണെങ്കില്‍ പാരാതൈറോയ്ഡ്‌ഗ്രന്ഥിയുടെ പാരാതൊര്‍മോണ്‍ സ്രവിക്കപ്പെട്ട്‌ കാല്‍സ്യം അസ്ഥികളി ല്‍ സംഭരിക്കപ്പെടുന്നത്‌ തടയുകയും വൃക്കകളില്‍ നിന്നും കാല്‍സ്യം പുനരാഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

21. ശൈശവഘട്ടത്തില്‍ മാത്രം സജീവമായ ഗ്രന്ഥി? ഈ ഗ്രന്ഥിയുടെ ഹോര്‍മോണ്‍? 
ഉത്തരം: തൈമസ്‌ഗ്രന്ഥി. തൈമോസിന്‍.

22. യുവത്വ ഹോര്‍മാണ്‍ എന്ന്‌ തൈമോസിന്‍ അറിയപ്പെടുന്നു. എന്തുകൊണ്ട്‌?
ഉത്തരം: തൈമോസിന്‍ ശൈശവഘട്ടത്തില്‍ രോഗപ്രതിരോധശേഷിക്കു സഹായകരമായ T-ലിംഫോ സൈറ്റുകളുടെ പാകപ്പെടലും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതുകൊണ്ട്‌.
 
23. അടിയന്തരഘട്ടങ്ങളുണ്ടാവുമ്പോള്‍ നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്നത്‌ ഏത്‌ ഗ്രന്ഥിയാണ്‌?
ഉത്തരം: അഡ്രീനല്‍.

24. അഡ്രീനല്‍ ഗ്രന്ഥിയുടെ ബാഹ്യഭാഗം : കോര്‍ട്ടക്സ്‌
അഡ്ധീനല്‍ ഗ്രന്ഥിയുടെ ഉള്‍ഭാഗം: ----------?
ഉത്തരം: മെഡുല്ല.

25. അഡ്രീനല്‍ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളും അവയുടെ ധര്‍മവും
ഉത്തരം: 
26. അലര്‍ജി രോഗങ്ങള്‍ക്കും നീരുകെട്ടല്‍ (വീക്കം) പ്രശ്നത്തിനും ഔഷധമായ ഹോര്‍മോണ്‍ ? ഈ ഹോര്‍മോണ്‍ ഇതേ തകരാറുള്ള പ്രമേഹരോഗിക്ക്‌ നല്‍കാമോ ? എന്തുകൊണ്ട്‌ ?
ഉത്തരം: അഡ്രീനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടിസോള്‍.
രക്തത്തില്‍ ഗ്ലൂക്കോസ്‌ വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട്‌ ഈ ഹോര്‍മോണ്‍ പ്രമേഹമുള്ളവര്‍ക്ക്‌ നല്‍കാറില്ല.

27. അടിയന്തിര സാഹചര്യം നേരിടാന്‍ എപിനെഫ്രിനും നോര്‍എപിനെഫ്രിനും ശരീരത്തെ സജ്ജമാക്കുന്നതെങ്ങനെ ?
ഉത്തരം: സിംപതറ്റിക്‌ നാഡികളുടെ പ്രവര്‍ത്തനം എപിനെഫ്രിനും നോര്‍എപിനെഫ്രിനും ഏറ്റെടുക്കുകയും ഹൃദയസ്പുന്ദനവും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിച്ച്‌ കൂടുതല്‍ രകതം കൈകാലുകളിലേക്ക്‌ ഒഴുകുകയും ചെയ്യുന്നു. അങ്ങനെ ഗ്ലൂക്കോസ്‌ വര്‍ദ്ധിച്ച്‌ ഏത്‌ സാഹചര്യവും നേരിടാനുള്ള ശക്തി ശരീരത്തിന്‌ലഭിക്കുന്നു.

28. മസ്തിഷ്കത്തിലെ പൈനിയല്‍ ഗ്രന്ഥിയെ 'ജൈവഘടികാരം' എന്നു വിളിക്കന്നു. കാരണമെന്ത്‌
ഉത്തരം: പൈനിയല്‍ ഗ്രന്ഥിയുടെ മെലടോണിന്‍ ആണ്‌ ഉറക്കം, ഉണര്‍വ്‌ തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളക്രമം നിലനിര്‍ത്താന്‍ സഹായകമാകുന്നത്‌. (കൃത്യമായ പ്രജനനകാലമുള്ള ചില ജന്തുക്കളുടെ ലൈംഗിക പ്രവര്‍ത്തനങ്ങളും
മെലടോണിന്‍ നിയന്ത്രിക്കുണ്ട്‌). രാത്രികാലങ്ങളില്‍ ഈ ഹോര്‍മോണ്‍ വര്‍ധിക്കുന്നത്‌ ഉറക്കത്തിനും കാരണമാവുന്നു.

29. ഹൈപോതലാമസിനു തൊട്ടുതാഴെയായി കാണുന്നതും രണ്ടുദളങ്ങളുള്ളതുമായ ഗ്രന്ഥി ?
ഉത്തരം: പിറ്റ്യുറ്ററി.

30. പിറ്റൂറ്ററിഗ്രന്ഥിയുടെ മുന്‍ദളം ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ? അവയുടെ പ്രവര്‍ത്തനമെന്ത്‌?
ഉത്തരം:
• ട്രോപിക്‌ ഹോര്‍മോണുകള്‍
- TSH (തെറോയ്ഡ്‌ സ്റ്റിമുലേറ്റിങ്‌ ഹോര്‍മോൺ) - തൈറോയ്ഡിനെ ഉത്തേജിപ്പിക്കല്‍.
- ACTH (അഡ്രീനോകോര്‍ട്ടിക്കോ ട്രോപിക്‌ ഹോര്‍മോണ്‍) - അഡ്രീനല്‍ കോര്‍ട്ടക്‌സിനെ ഉത്തേജിപ്പിക്കല്‍.
- GTH (ഗൊണാഡോ ട്രോപിക്‌ ഹോര്‍മോണ്‍) - ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കല്‍.
• STH (സൊമാറ്റോ ട്രോഫിക്‌ ഹോര്‍മോണ്‍,/വളര്‍ച്ചാ ഹോര്‍മോണ്‍)- ശരീരവളര്‍ച്ച ഉത്തേജിപ്പിക്കല്‍.
• പ്രോലാക്റ്റിന്‍ - മുലപ്പാല്‍ ഉല്‍പാദനം.

31. പിറ്റ്യുറ്ററിഗ്രന്ഥിയുടെ പിന്‍ദളത്തില്‍ സംഭരിക്കപ്പെടുന്ന ഹൈപ്പോതലാമസിന്റെ ഹോര്‍മോണുകള്‍ ? പ്രവര്‍ത്തനം?
ഉത്തരം:
• ഓക്സിടോസിന്‍ - മിനുസപേശികളുടെ സങ്കോചം വര്‍ദ്ധിപ്പിച്ച്‌ പ്രസവപ്രക്രിയ സുഗമമാക്കാനും പാല്‍ ചുരത്താനും
• വാസോപ്രസിന്‍ - വൃക്കകളില്‍ ജലത്തിന്റെ പുനരാഗിരണം നിര്‍വഹിക്കുന്ന ആന്റി ഡൈയൂററ്റിക്‌ ഹോര്‍മോണ്‍ ആയി (ADH) വര്‍ത്തിക്കുന്നു. ഇതിലൂടെ ശരീരത്തില്‍ ജലത്തിന്റെ അളവ്‌ ക്രമീകരിക്കുന്നു.
30. ഹൈപോതലാമസ്‌ സ്രവിക്കുന്ന ഹോര്‍മോണുകള്‍ ?
ഉത്തരം: 
• റിലീസിംഗ്‌ ഹോര്‍മോണുകളും ഇന്‍ഹിബിറ്ററി ഹോര്‍മോണുകളും (പിറ്റ്യുറ്ററിയുടെ മുന്‍ദളത്തെ സ്വാധീനിക്കുന്നതിന്‌)
• ഓക്‌സിടോസിനും വാസോപ്രസ്സിനും (പിറ്റ്യുറ്ററിയുടെ പിന്‍ദളത്തില്‍ സംഭരിക്കപ്പെടുന്നു)

31. അന്തഃസ്രാവി ഗ്രന്ഥികളുടെ നിയന്ത്രണത്തിന്‌ ഹൈപോതലാമസില്‍ നിന്നും സ്രവിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ?
ഉത്തരം: 
റിലീസിംഗ്‌ ഹോര്‍മോണുകളും ഇന്‍ഹിബിറ്ററി ഹോര്‍മോണുകളും.
റിലീസിംഗ്‌ ഹോര്‍മോണുകള്‍ പിറ്റ്യുറ്ററിയുടെ മുന്‍ദളത്തെ സ്വാധീനിച്ച്‌ ഉദ്ദീപന ഹോര്‍മോണുകളുള്‍പ്പെടെയുള്ളവയെസ്രവിപ്പിക്കുന്നതിന്‌ പ്രേരണ നല്‍കുന്നു. ഇന്‍ഹിബിറ്ററി ഹോര്‍മോണുകളാവട്ടെ, ചിലഗ്രന്ഥികളുടെ ഹോര്‍മോണ്‍ സ്രാവത്തെ തടയുകയാണ്‌ചെയ്യുന്നത്‌.

32. എന്താണ്‌ ട്രോപിക്‌ ഹോര്‍മോണുകള്‍
ഉത്തരം: ഹൈപോതലാമസിന്റെ റിലീസിംഗ്‌ ഹോര്‍മോണുകള്‍ക്കനുസരിച്ച്‌ പിറ്റ്യുറ്ററിയുടെ മുന്‍ദളം ഉല്‍പാദിപ്പിക്കുന്നതും മറ്റുചില ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നതുമായ ഉദ്ദീപനഹോര്‍മോണുകള്‍.
TSH, ACTH, GTH എന്നിവ ട്രോപിക്‌ ഹോര്‍മോണുകളാണ്‌.

33. അന്തഃസ്രാവീ വ്യവസ്ഥയുടെ മുഖ്യനിയന്ത്രകനായി ഹൈപ്പോതലാമസ്‌ അറിയപ്പെടാന്‍ കാരണം ?
ഉത്തരം: റിലീസിംഗ്‌ ഹോര്‍മോണുകളും ഇന്‍ഹിബിറ്ററി ഹോര്‍മോണുകളും ഉല്‍പാദിപ്പിച്ച്‌ പിറ്റ്യുറ്ററിയുടെ ട്രോപിക് ഹോര്‍മോണുകളിലൂടെ മറ്റുചില ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നതുകൊണ്ട്‌.

34. പിറ്റ്യൂറ്ററി സ്രവിക്കുന്ന സൊമാറ്റോട്രോപിന്റെ ഏറ്റക്കുറച്ചില്‍ കൊണ്ട്‌ ഉണ്ടാകാവുന്ന തകരാറുകള്‍
ഉത്തരം: 
• വാമനത്വം - (വളര്‍ച്ചാഘട്ടത്തില്‍ സൊമാറ്റോട്രോപിന്‍ കുറയുന്നതുമൂലം കുട്ടികളുടെ ശാരീരികവളര്‍ച്ച മുരടിക്കല്‍).
• ഭീമാകാരത്വം - (വളര്‍ച്ചാഘട്ടത്തില്‍ സൊമാറ്റോട്രോപിന്‍ കൂടുന്നതുകൊണ്ടുള്ള അമിത ശരീരവളര്‍ച്ച)
• അക്രോമെഗാലി - (വളര്‍ച്ചാഘട്ടത്തിനു ശേഷം സൊമാറ്റോട്രോപിന്‍ കൂടുന്നതു കൊണ്ടുള്ള അവസ്ഥാ വിശേഷം).

35. അക്രോമെഗാലിയുടെ ലക്ഷണങ്ങള്‍ നല്‍കുക.
ഉത്തരം: അമിത ശരീരവളര്‍ച്ചയോടൊപ്പം മുഖം, താടിയെല്ല്‌, വിരലുകള്‍ എന്നിവിടങ്ങളിലെ അസ്ഥികള്‍ക്ക്‌ അസാധാരണ വളര്‍ച്ച.

36. മഴക്കാലത്തും വേനല്‍ക്കാലത്തും മൂത്രത്തിന്റെ അളവില്‍ വ്യത്യാസമുണ്ടാകുന്നതിനു കാരണം ? 
ഉത്തരം: വാസോപ്രസിന്‍, വേനല്‍ക്കാലത്ത്‌ വൃക്കകളില്‍ ജലത്തിന്റെ പുനരാഗിരണം നിര്‍വഹിക്കുന്ന ആന്റി ഡൈയൂററ്റിക്‌ ഹോര്‍മോണായി (ADH) വര്‍ത്തിക്കുന്നതു കൊണ്ട്‌ മൂത്രത്തിന്റെ അളവില്‍ കുറവ്‌ വരുന്നു. മഴക്കാലത്തും തണുപ്പുകാലത്തും
വാസോപ്രസിന്‍ കുറയുന്നതുകൊണ്ട്‌ മൂത്രത്തിന്റെ അളവ്‌ അക്കാലങ്ങളില്‍ കൂടുതലായിരിക്കും.

37. വാസോപ്രസിന്‍ കുറയുന്നതുമൂലം (പ്രത്യേകിച്ചും വേനല്‍ക്കാലത്തി കൂടിയ അളവില്‍ മുത്രം പുറന്തള്ളപ്പെടുന്ന -----.----- എന്ന അവസ്ഥ ഉണ്ടാകുന്നു.
ഉത്തരം: ഡയബറ്റിസ്‌ ഇന്‍സിപിഡസ്‌.

38. ഇന്‍സുലിന്‍: ഡയബറ്റിസ്‌ മെലിറ്റസ്‌: ഗ്ലൂക്കോസ്‌;
വാസോപ്രസിന്‍ : ------------------- ? : ജലം.
ഉത്തരം: ഡയബറ്റിസ്‌ ഇന്‍സിപിഡസ്‌.

39. ലൈംഗികാവയവങ്ങള്‍ സ്രവിക്കുന്ന ഹോര്‍മോണുകളും അവയുടെ ധര്‍മവും.
40. ഹോര്‍മോണ്‍ ഏറ്റക്കുറച്ചില്‍ മൂലം ഉണ്ടാകുന്ന ചില തകരാറുകള്‍.
41. എന്താണ്‌ഫിറമോണുകള്‍ ? ഇവയുടെ ഉപയോഗമെന്ത്‌
ഉത്തരം: ചില ജന്തുക്കള്‍ ആശയവിനിമയത്തിനായി ചുറ്റുപാടിലേക്ക്‌ സ്രവിക്കുന്ന രാസവസ്തുക്കളാണ്‌ ഫിറമോണുകള്‍. ഇണയെ ആകര്‍ഷിക്കാനും ഭക്ഷണലഭ്യത അറിയിക്കാനും സഞ്ചാരപാത നിര്‍ണയിക്കാനും സാന്നിധ്യം അറിയിക്കാനും കോളനിയായിജീവിക്കാനും അപകസൂചന നല്‍കാനും ഇവ സഹായകമാകുന്നു.

42. ഫിറമോണുകള്‍ക്ക്‌ ഉദാഹരണം നല്‍കുക.
ഉത്തരം: 
വെരുകിന്റെ സിവെറ്റോണ്‍,
കസ്തുരിമാനിന്റെ കസ്തുരി (musk)
പെണ്‍പട്ടുനൂല്‍ ശലഭത്തിന്റെ ബോംബികോള്‍.

43. ഉറുമ്പുകള്‍ക്ക്‌ ഒന്നിനു പിറകെയായി വരിതെറ്റാതെ അനുഗമിക്കാന്‍ കഴിയുന്നു. കാരണം
ഉത്തരം: ഫിറമോണുകള്‍ എന്ന രാസവസ്തുക്കള്‍.

44. കാര്‍ഷികമേഖലയില്‍ ഫിറോമോണുകളുടെ ഉപയോഗമെന്ത്‌ ?
ഉത്തരം: കീടങ്ങളെ ആകര്‍ഷിച്ച്‌ നിയന്ത്രിക്കുന്നതിന്‌ (ഫിറോമോണ്‍ കെണി)

45. സസ്യങ്ങളില്‍ വിവിധ ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യപ്പെടുന്നതെങ്ങനെ ?
ഉത്തരം: സസ്യങ്ങളില്‍ വിവിധ ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിന്‌ വിവിധ സസ്യഹോര്‍മോണുകള്‍ അഥവാ സസ്യവളര്‍ച്ചാ നിയന്ത്രകവസ്തുക്കള്‍ സഹായകമാകുന്നു.
46. സസ്യഹോര്‍മോണുകളും അവയുടെ ധര്‍മവും കാണിക്കുന്ന പട്ടിക.
47. വാതക രൂപത്തിലുള്ള സസ്യഹോര്‍മാണ്‍ ?
ഉത്തരം: എഥിലിന്‍.

48. കൃത്രിമ സസ്യഹോര്‍മോണുകളും ഉപയോഗവും.
49. കൃത്രിമസസ്യഹോര്‍മോണുകള്‍ ഉപയോഗിക്കുന്ന സന്ദര്‍ഭത്തിന്‌ ചില ഉദാഹരണങ്ങള്‍ നല്‍കുക.
ഉത്തരം: പൈനാപ്പിള്‍ ചെടികള്‍ ഒരുമിച്ച്‌ പുഷ്പിക്കുന്നതിനും തക്കാളി, ഓറഞ്ച്‌ മുതലായവ പഴുപ്പിക്കുന്നതിനും എഥിലിന്‍ പ്രയോഗിക്കാറുണ്ട്‌.
ഫലങ്ങള്‍ പഴുക്കാതെ തടയുന്നതിന്‌ ജിബ്ബര്‍ലിന്‍ പ്രയോഗിക്കുന്നു.
റബ്ബര്‍പാല്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നതിന്‌ എഥിഫോണ്‍ ഉപയോഗിക്കുന്നു.
കളകളെ നശിപ്പിക്കുന്നതിന്‌ 2,4-D ഉപയോഗിക്കുന്നു.
വിത്തില്ലാത്ത ഫലങ്ങളുണ്ടാക്കുന്ന (പാര്‍ത്തനോകാർപി) പ്രക്രിയയ്ക്കായി ഓക്സിനും ജിബ്ബര്‍ലിനും ഉപയോഗിക്കുന്നു.

50. കൃത്രിമ സസ്യഹോര്‍മോണുകള്‍ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു പറയാനുള്ള കാരണം ?
ഉത്തരം: കൃത്രിമ സസ്യഹോര്‍മോണുകള്‍ പ്രയോജനപ്പെടുന്നവയാണെങ്കിലും പലതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട രാസവസ്തുക്കളാണ്‌.





SSLC BIOLOGY Textbook (pdf) - Click here
 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here